Wednesday, November 8, 2023

Sreeman Narayaneeyam - Dasakam 2

Narayaneeyam Audio from www.Guruvayur.com

Dasakam  002 Audio
5m 1s


Sreeman Narayaneeyam - Dasakam 2

ശ്രീമൻ നാരായണീയം ദശകം -2

ഭഗവദ് സ്വരൂപമാധുര്യവും ഭക്തിമഹത്വവും

Narayaneeyam 2. 1

सूर्य स्पर्धिकिरीट मूर्ध्वतिलक प्रोद्भासि फालान्तरं

कारुण्याकुल नेत्रमार्द्रहसितोल्लासं सुनासापुटम्।

गण्डोद्यन्मकराभकुण्डलयुगं कण्ठोज्वलत्कौस्तुभं

त्वद्रूपं वनमाल्यहारपटल श्रीवत्सदीप्रं भजे                    ॥१॥

 

sūryaspardhi kirīa mūrdhvatilaka prodhbhāsi phālāntara

kāruyākula netra mārdrahasitollāsa sunāsāpuam

gaṇḍodyan makarābha kuṇḍalayuga kaṇṭhojvalat kaustubha

tvadrūpa vanamālyahāra paala śrīvatsadīpra bhaje                         1

 
I meditate upon your divine form with your glittering crown that rivals the Sun, your forehead adorning the Sandal paste Gopi, eyes brimming with compassion,  face lit with a sweet smile, shapely and charming nose, cheeks that are resplendent with the reflections from the fish-shaped ear pendants, neck adorning the sparkling Kaustubha jewel, and your bosom wearing garlands of wildflowers and precious pearls; and sporting the indelible mark, Srivatsa.
 

നാരായണീയം 2.1 



സൂര്യസ്പർദ്ധി കിരീടമൂർധ്വതിലക
പ്രോദ്ഭാസി ഫാലാന്തരം
കാരുണ്യാകുല നേത്രമാർദ്ര-
ഹസിതോല്ലാസം സുനാസാപുടം ।
ഗണ്ഡോദ്യൻ മകരാഭ കുണ്ഡലയുഗം
കണ്ഠോജ്വലത്കൗസ്തുഭം
ത്വദ്രൂപം വനമാല്യ ഹാരപടല
ശ്രീവത്സ ദീപ്രം ഭജേ                  ॥1॥

 
സൂര്യനേക്കാൾ തിളക്കമാർന്ന കിരീടം, കമനീയമായ ഗോപിക്കുറി ചാർ ത്തിയ  നെറ്റിത്തടം, കാരുണ്യകടാക്ഷം പൊഴിയുന്ന കണ്ണുകൾ, പുഞ്ചിരിപ്രഭയാർന്ന മുഖം, സൌന്ദര്യത്തികവാർന്ന മൂക്ക്, ചെവിയിലണിഞ്ഞ മകരകുണ്ഡ ലങ്ങളുടെ സ്വർണത്തിളക്കം ശോഭയേറ്റുന്ന കവിൾത്തടങ്ങൾ, കൌസ്തുഭമണി വിളങ്ങുന്ന കഴുത്ത്, വനമാലകളും മുത്തുമണിമാലകളും വിലസുന്ന, ശ്രീവൽസം എന്ന മറു കോട് കൂടിയ മാറിടം, എന്നിവയെല്ലാമായി എന്റെയുള്ളിൽ നിറഞ്ഞു തെളിയുന്ന ആ ഭഗവദ് സ്വരൂപത്തെ ഞാൻ ധ്യാനിക്കുന്നു.
  

ധ്യാനിക്കുന്നൂ ഞാനെന്നുള്ളിലെന്നും

പൊൽക്കിരീടം ചൂടിസൂര്യതേജസ്സു 

തോൽക്കും തിളക്കമോടെ

നിറവാർന്ന ഭഗവദ് സ്വരൂപത്തെ.

ഗോപിക്കുറിയണിഞ്ഞ നെറ്റിയോടെ,

കരുണാർദ്ര കടാക്ഷമോടെ,

പുഞ്ചിരിപ്രഭ തൂകും മുഖത്തോടെ,

സുന്ദരതരമാം നാസികയോടെ,

സുവർണ്ണമകരകുണ്ഡലങ്ങൾ

തിളക്കമേറ്റും കവിൾത്തടങ്ങളോടെ,

കൌസ്തുഭരത്നം തിളങ്ങും കഴുത്തോടെ,

വനമാലകൾമുത്തുകളിവ ചാർത്തിയ 

മാറിടത്തിൽ ശ്രീവൽസമഴകിൽ

വിളങ്ങുന്ന മൂർത്തിയെ.                                                     (1)

 
Narayaneeyam 2. 2

केयूराङ्गद कङ्कणोत्तम महारत्नाङ्गुलीयाङ्कित-

श्रीमद्बाहुचतुष्क सङ्गतगदा शङ्खारि पङ्केरुहाम् ।

काञ्चित् काञ्चन काञ्चिलाञ्च्छित लसत्पीताम्बरालम्बिनी-

मालम्बे विमलाम्बुज द्युतिपदां मूर्तिं तवार्तिच्छिदम्            ॥२॥

 

keyūrāgada kakaottama mahā ratnāgulīyākita-

śrīmad bāhucatuka sangatagadā śakhāri pakeruhām

kāñcit kāñcana kāñcilāñcchita lasat pītāmbarālambinī-

mālambē vimalāmbuja dyutipadā mūrti tavārticchidam                  2

 
Gold ornaments such as straps, armlets, and bracelets adorn your shoulders, arms, and wrists, and your finger rings have precious stones studded on them. Your four hands so decorated are holding the Conch, Discus, Mace, and Lotus flowers. You are wearing a yellow silk cloth dothi around your waist tied by a golden waistband over it. I take refuge in your enchanting form with your feet that are immaculate like fresh and lustrous lotus flowers; as your form removes all the miseries of the devotees.
 

നാരായണീയം 2.2 

കേയൂരാങ്ഗദ കങ്കണോത്തമ

മഹാ രത്നാങ്ഗുലീയാങ്കിത-

ശ്രീമദ്ബാഹു ചതുഷ്ക സങ്ഗതഗദാ

ശങ്ഖാരി പങ്കേരുഹാം  

കാഞ്ചിത് കാഞ്ചന കാഞ്ചിലാഞ്ച്ഛിത

ലസത് പീതാംബരാലംബിനീം

ആലംബേ വിമലാംബുജ ദ്യുതിപദാം

മൂർത്തിം തവാർത്തിച്ഛിദം                                                           2

 
തോളിലും, കൈത്തണ്ടിലും, കൈയിലുമായി കേയൂരം, അംഗദംകങ്കണം, എന്നീ കമനീയമായ വളകളണിഞ്ഞും  വിരലുകളിൽ രത്നഖചിത മോതിരങ്ങളിട്ടും അലങ്ക രിച്ച അവിടുത്തെ കൈകൾ നാലിലുമായി ശംഖ്, ചക്രം, ഗദ, പങ്കജം എന്നിവ പിടി ച്ചിരിക്കുന്നു. അവിടുന്ന് ഉടുത്തിരിക്കുന്ന മഞ്ഞപ്പട്ട് സ്വർണ്ണ അരഞ്ഞാണംകൊണ്ട് കെട്ടിയുറപ്പിച്ചിരിക്കുന്നു. ഭക്തരുടെ ദുഖങ്ങൾ അകറ്റുന്ന, ചെന്താമരപ്പൂവിന്റെ കാന്തിയോലുന്ന  തൃക്കാലടികളുള്ള അവിടുത്തെ അനിർവചനീയ രൂപത്തിൽ ഞാൻ അഭയം തേടുന്നു. 

കേയൂരം, അംഗദം, കങ്കണമിത്യാദികൾ,

തോൾവളയുംകൈവളകളുമായ് 

കമനീയമായണിഞ്ഞുംഅംഗുലികളിൽ

രത്നമോതിരങ്ങൾ ധരിച്ചും

കൈകൾ നാലിലുമോരോന്നിലും

ശംഖചക്രഗദാപങ്കജങ്ങൾ പിടിച്ചും

സ്വർണ്ണാരഞ്ഞാണ,മരയിൽക്കെട്ടിയും

മഞ്ഞപ്പട്ട് ഞൊറിഞ്ഞുടുത്തും

ചെന്താമരപ്പൂവിന്നഴകു തോൽക്കും

പാദകമലങ്ങളുമായ്പ്രോജജ്വലം

അനിർവചനീയമാ തത്വസ്വരൂപമൂർത്തിയിൽ

അഭയം തേടുന്നു ഞാൻ.                                   (2)           

Narayaneeyam 2. 3

यत्त्त्रैलोक्य महीयसोऽपि महितं सम्मोहनं मोहनात्

कान्तं कान्ति निधानतोऽपि मधुरं माधुर्य धुर्यादपि ।

सौन्दर्योत्तरतोऽपि सुन्दरतरं त्वद्रूपमाश्चर्यतोऽ-

प्याश्चर्यं भुवने न कस्य कुतुकं पुष्णाति विष्णो विभो           ॥३॥ 

yatttrailōkya mahīyasō'pi mahita sammōhana mōhanāt

kānta kāntinidhānatō'pi madhura mādhuryadhuryādapi

saundaryōttaratō'pi sundaratara tvadrūpamāścaryatō'-

pyāścarya bhuvanē na kasya kutuka puṣṇāti viṣṇō vibhō                3

 
Your enchanting form is greater than the greatest of all the great things in the three worlds; it is the most charming of all the charming ones; it is the most attractive of all the attractive things, the sweetest in all the sweet things, more beautiful than the most beautiful thing out there, and the most wonderful of all the wonderful things. Oh! All-pervading Lord, who will not get entranced by your captivating form?
 

നാരായണീയം 2.3 

യത്ത്രൈലോക്യ മഹീയസോപി മഹിതം

സമ്മോഹനം മോഹനാത്

കാന്തം കാന്തിനിധാനതോപി

മധുരം മാധുര്യ ധുര്യാദപി

സൗന്ദര്യോത്തരതോപി സുന്ദരതരം

ത്വദ്രൂപമാശ്ചര്യതോപി ആശ്ചര്യം

ഭുവനേ ന കസ്യ കുതുകം

പുഷ്ണാതി വിഷ്ണോ വിഭോ                                                                      3 

മൂന്നു ലോകങ്ങളിലും മഹത്വമുള്ള വസ്തുക്കളിൽ വച്ച് ഏറ്റവും മഹത്വമാർന്നതിനേ ക്കാൾ മഹത്വമുള്ളതും മനോമോഹനമായവയിൽ ഏറ്റവും മോഹനമായതും ആകർഷകവസ്തുക്കളിൽ ഏറ്റവും ആകർഷണീയവും മധുരവസ്തുക്കളിൽ ഏറ്റവും മാധുര്യമേറിയതും സുന്ദരരൂപങ്ങളിൽ ഏറ്റവും സൌന്ദര്യമാർന്നതി നേക്കാൾ സുന്ദരമായതും അത്ഭുതവസ്തുക്കളിൽ അത്യത്ഭുതവുമായ, വിശ്വം നിറഞ്ഞു വിളങ്ങുന്ന ഭഗവാനേ, അവിടുത്തെ വശ്യമനോഹരരൂപത്തിൽ ആകൃഷ്ടവശ്യരാവാത്തവരായി ആരുണ്ട്?

മഹതാം വസ്തുക്കളിലേറ്റം

മഹത്തരംമൂന്നുലോകത്തിലും 
ആകർഷകങ്ങളാം വസ്തുവകകളിലേറ്റം

മനോമോഹനം,
മാധുര്യമുള്ളവകളിൽ വച്ചു മധുരതരം

ഏതൊരു സുന്ദരവസ്തുവേക്കാളും

ഏറ്റമതിസുന്ദരം

അത്യത്ഭുതങ്ങളിൽ വച്ചേറ്റവും അത്യത്ഭുതം

ഹാ! വിശ്വം നിറഞ്ഞു നിതരാം
പ്രോജ്ജ്വലത്തായ് വിളങ്ങും

ഭഗവദ്സ്വരൂപമൂർത്തിയിൽ,
ആ ദിവ്യതയിലാകൃഷ്ടവശ്യരാവാത്ത-

വരായിട്ടാരുണ്ടാവും വിഭോ                                              (3) 


Narayaneeyam 2. 4

तत्तादृङ्मधुरात्मकं तव वपु: सम्प्राप्य सम्पन्मयी

सा देवी परमोत्सुका चिरतरं नास्ते स्वभक्तेष्वपि ।

तेनास्या बत कष्टमच्युत विभो त्वद्रूपमानोज्ञक -

प्रेमस्थैर्य मयादचापल बलाच्चापल्य वार्तोदभूत्               ॥४॥

 

tattādṛṅ madhurātmaka tava vapu samprāpya sampanmayī

sā dēvī paramōtsukā cira tara nāstē svabhaktēvapi

tēnāsyā bata kaṣṭamacyuta vibhō tvadrūpamānōjñaka-

prēmasthairya mayādacapalabalā ccāpalya vārtōdabhūt                      4

 
Charmed by your incomparable beauty, Lakshmi Devi, the goddess of wealth and prosperity married you and is very much attached to you. Because of this, she doesn’t stay long with her devotees.  She is steadfast in her love and attention towards your enthralling beauty and doesn’t deserve to be called fickle-minded. Still what a pity; Oh Lord Achyuta, the one who is beyond modifications, that your consort Lakshmi Devi has such a bad reputation. 

നാരായണീയം 2.4  

തത്താദൃങ്മധുരാത്മകം തവ വപു:

സമ്പ്രാപ്യ സംപന്മയീ

സാ ദേവീ പരമോത്സുകാ ചിരതരം

നാസ്തേ സ്വഭക്തേഷ്വപി       

തേനാസ്യാ ബത കഷ്ടമച്യുത വിഭോ

ത്വദ്രൂപമാനോജ്ഞക-

പ്രേമസ്ഥൈര്യമയാദചാപല

ബലാദ് ചാപല്യ വാർത്തോദ് അഭൂത്                                        4

അന്യാദൃശമായ അവിടുത്തെ സൌന്ദര്യത്തിൽ വശഗയായി സമ്പത്തിന്റെ യും  ഐശ്വര്യത്തിന്റെയും ദേവതയായ  ലക്ഷ്മീദേവി അങ്ങയെ പ്രാപിച്ച് അങ്ങിൽ ആകൃഷ്ടയായി നിലകൊള്ളുന്നു. അതുകൊണ്ട് ദേവി സ്വന്തം ഭക്തരുടെ കൂടെ അധികസമയം ചിലവഴിക്കുന്നില്ല. അങ്ങയുടെ അലൌകിക സൌന്ദര്യത്തിൽ സുദൃഢമായി ആമഗ്നയായതിനാൽ ദേവിയെ ചപലയെന്ന് പറയുക വയ്യ. എ ന്നാൽ അച്യുതാ, ഭഗവാനേ, ലക്ഷ്മീദേവിക്ക് ചപലയെന്ന  ദുഷ്പേര് വന്നിരിക്കു ന്നത് എത്ര കഷ്ടം!

 

നിൽക്കുന്നൂ ഐശ്വര്യലക്ഷ്മീദേവി

നിതരാം തവ സന്നിധേ നിൻ
വശ്യമാം സൌന്ദര്യംസമ്പത്തുക്കൾ

എന്നിവകളിലാകൃഷ്ടയായീ.
നിൽക്കുന്നില്ലവളേറെ സമയം

സ്വഭക്തർക്കു സാന്ത്വനം നല്കാൻ
അതിനാൽ കുപ്രസിദ്ധയായി ദേവി

കഷ്ടംചപലയെന്ന വിളിപ്പേരിനാൽ.
എന്നാൽ നിൽക്കുന്നുവല്ലോ

ഭവാനിലാമഗ്നയായചഞ്ചലയായ് ദേവി
അച്യുതാ! അഭൌമമാം തവ

സൌന്ദര്യശോഭയിൽ വശഗയായ് ചിരം.
ചേരില്ലതിനാൽ ലക്ഷ്മീദേവിക്കൊട്ടും

ചപലയെന്നതാം നിന്ദ്യനാമം.                                         (4)

 

Narayaneeyam 2. 5

लक्ष्मी स्तावक रामणीयक हृतैवेयं परेष्वस्थिरे-

त्यस्मिन्नन्यदपि प्रमाणमधुना वक्ष्यामि लक्ष्मीपते ।

ये त्वद्ध्यान गुणानुकीर्तन रसासक्ता हि भक्ता जना-

स्तेष्वेषा वसति स्थिरैव दयित प्रस्तावदत्तादरा                 ॥५॥

   

lakmī stāvaka rāmaīyaka hrutēyē parēvasthirē-

tyasminnanyadapi pramāa madhunā vakyāmi lakmīpatē

yē tvaddhyānaguānu kīrtana rasāsaktā hi bhaktā janā-

stēā vasati sthairēva dayita prastāvadattādarā                                 5

 
Oh! Lord, let me support my statement with the logic that Lakshmi Devi is fickle-minded and does not stay with her devotees only because she is captivated only by your charm. Oh! consort of Lakshmi, she stays forever with your ardent devotees who meditate upon you and sing your glories because she wants to hear them extol you with their blissful chants and songs and always revel in them.
 

നാരായണീയം 2.5 

ലക്ഷ്മീ സ്താവക രാമണീയക ഹൃതൈ

വേയം പരേഷ്വസ്ഥിരേതി

അസ്മിൻ അന്യദപി പ്രമാണ മധുനാ

വക്ഷ്യാമി ലക്ഷ്മീപതേ         

യേ ത്വദ്ധ്യാന ഗുണാനുകീർത്തനരസാ

സക്താ ഹി ഭക്താ ജനാ:

തേഷ്വേഷാ വസതി സ്ഥിരൈവദയിത-

പ്രസ്താവദത്താദരാ                                                                5

ഭഗവൻ, അങ്ങയുടെ മാത്രം സൌന്ദര്യത്തിൽ അഭിരമിക്കുന്നതുകൊണ്ടാണ് ലക്ഷ്മീദേവി സ്വഭക്തരുടെ കൂടെ സ്ഥിരമായി നിൽക്കാത്തത് എന്നതിന് ഞാൻ  മറ്റൊരു പ്രമാണം കൂടി പറയാം. ലക്ഷ്മീപതേ, അങ്ങയെ സദാ ധ്യാനിച്ചും പ്രകീർ ത്തിച്ചും  കഴിയുന്ന ഭക്തരെ ദേവി വിട്ടുപിരിയാതെയിരിക്കുന്നത് അവർ സദാ ആലപിക്കുന്ന അങ്ങയുടെ ഗുണകീർത്തനങ്ങൾ കേൾക്കാനും  അതിൽ ആമഗ്ന യായി രസിക്കാനുമാണ്.

സ്വഭക്തർക്കവൾ സുസ്ഥിരയല്ലെന്തു

കൊണ്ടെന്നു ചൊല്ലാം ഞാനിനി

അങ്ങേ സൌന്ദര്യാതിരേകത്തിൽ

മാത്രമഭിരമിക്കുന്നു ദേവിയതിനാൽ ദൃഢം

നിൽക്കുന്നൂ തവ നികടത്തിലത്രമാത്രമല്ല,

നിത്യം അങ്ങയെ ധ്യാനിച്ചു പ്രകീർത്തിച്ചു

നിലകൊള്ളുന്ന ഭക്തർതൻ

കീർത്തനാലാപം കേൾക്കാനും

അതിലാമഗ്നയായ് രസിക്കാനുമത്രേ.                                        (5) 

Narayaneeyam 2. 6

एवंभूत मनोज्ञतानवसुधा निष्यन्दसन्दोहनं

त्वद्रूपं परचिद्रसायनमयं चेतोहरं शृण्वताम् ।

सद्य: प्रेरयते मतिं मदयते रोमाञ्च यत्यङ्गकं

व्यासिञ्चत्यपि शीतवाष्प विसरैरानन्द मूर्छोद्भवै:             ॥६॥ 

ēvabhūtamanojñatān avasudhāniśyanda sandōhana

tvadrūpa parachidrasāyanamaya cētohara śṛṇvatām

sadya prērayatē mati madayatē rōmāñca yatyangaka

vyāsiñcatyapi śītavāpa visarair ānanda mūrchōdbhavaiḥ                         6


Your celestial and delightful form is indeed the incessant shower of pure bliss of the supreme consciousness to the beholders. Hearing your enthralling stories steals the devotee's mind and excites him giving horripilation to his limbs, immediately. In that ecstatic bliss, his eyes well up, and tears of joy drench and cool his body.
 

നാരായണീയം 2.6 

ഏവം ഭൂതമനോജ്ഞതാനവസുധാ

നിഷ്യന്ദസന്ദോഹനം

ത്വദ്രൂപം പരചിദ്രസായനമയം

ചേതോഹരം ശൃണ്വതാം

സദ്യ: പ്രേരയതേ മതിം മദയതേ

രോമാഞ്ചയത്യങ്ഗകം

വ്യാസിഞ്ചത്യപി ശീതവാഷ്പ വിസരൈ: 

ആനന്ദ മൂർഛോദ്ഭവൈ:                                                         6 

 
ഇങ്ങിനെ അവിടുത്തെ അഭൌമവും മനോജ്ഞവുമായ രൂപഭംഗി, സദാ പുതു പീയൂഷധാരയായി ഭക്തമനസ്സിന് പരമാനന്ദബോധത്തെ നൽകുന്നു. അവിടു ത്തെപ്പറ്റിയുള്ള  ചേതോഹരങ്ങളായ കഥകൾ കേട്ട് ഭക്തമനസ്സ് ക്ഷണത്തിൽ ഉണരുന്നു. ഭക്തന്റെ ദേഹത്ത് രോമാഞ്ചമുണ്ടാവുന്നു. ആനന്ദത്തിന്റെ പാരമ്യ ത്തിൽ  കണ്ണിൽനിന്നും അറിയാതെയൊഴുകുന്ന  അശ്രുക്കൾ അവന്റെ ദേഹ ത്തെ കുളിരണിയിച്ചു  നനയ്ക്കുന്നു.

 

അഭൌമംമനോജ്ഞംതവ രൂപഭംഗിയതൊരു

പീയൂഷധാരപോൽ ഏകുന്നൂ പരമാനന്ദബോധം

ചേതോഹരങ്ങളാം തവ കഥകൾ കേൾക്കുമ്പോൾ 

ഉണരുന്നൂ ക്ഷണത്തിൽ ഭക്തമനസ്സുക,ളവർതൻ 

വപുസ്സാകെ പടരുന്നൂ പ്രഹർഷംഒഴുകുന്നൂ ക്ഷണം

സ്വയമറിയാതെയാനന്ദത്തിന്നശ്രുക്കൾ ധാരധാര

യായിട്ട,തവരുടെ മെയ് നനയ്ക്കുന്നൂ കുളുർക്കെ.           (6) 

Narayaneeyam 2. 7

एवंभूततया हि भक्त्यभिहितो योगस्स योगद्वयात्

कर्मज्ञानमयात् भृशोत्तमतरो योगीश्वरैर्गीयते ।

सौन्दर्यैकरसात्मके त्वयि खलु प्रेमप्रकर्षात्मिका

भक्तिर्निश्रममेव विश्वपुरुषैर्लभ्या रमावल्लभ                  ॥७॥


ēvabhūtatayā hi bhaktyabhitō yōgassa yōgadvayāt

karmajñāna mayāt bhśōttamatrō yōgīśvarairgīyatē

saundaryēika rasātmakē tvayi khalu prēmaprakarātmikā

bhaktir niśramamēva viśvapuruair labhyā ramāvallabha                     7

 
It is only because of these reasons eminent Rishis extol the virtue of Bakthiyoga as superior to Karmayoga and Gyan Yoga. Oh! Lord of Goddess Rama, you are the nectar of existence-consciousness-bliss personified as pure beauty. It is very easy and natural for people to attain and feel intense love and devotion for you. 

നാരായണീയം 2.7 

ഏവം ഭൂതതയാ ഹി ഭക്ത്യഭിഹിതോ

യോഗസ്സ യോഗദ്വയാത്

കർമജ്ഞാന മയാത് ഭൃശോത്തമതരോ

യോഗീശ്വരൈർഗീയതേ

സൗന്ദര്യൈകരസാത്മകേ ത്വയി

ഖലു പ്രേമപ്രകർഷാത്മികാ

ഭക്തിർ നിശ്രമമേവ വിശ്വപുരുഷൈർ

ലഭ്യാ രമാവല്ലഭ                                                                        7

ഇക്കാരണങ്ങൾ കൊണ്ട് മാത്രമാണല്ലോ ഭക്തിയോഗം കർമ്മയോഗത്തേ ക്കാളും, ജ്ഞാനയോഗത്തേക്കാളും ഉന്നതമാണെന്ന് യോഗീശ്വരൻമാർ പാടി പുകഴ്ത്തുന്നത്.  രമയുടെ വല്ലഭനായ ഭഗവാനേ, ശുദ്ധ സൌന്ദര്യമാകുന്ന അമൃത് ഉറക്കൂടിയുണ്ടായ അങ്ങിൽ തീവ്രമായ ഭക്തിയും പ്രേമപ്രഹർഷവും ഉണ്ടാവുക എന്നത് ഏതൊരാൾക്കും  എളുപ്പത്തിൽ കൈവരിക്കാവുന്നതത്രേ.

പാടിപ്പുകഴ്ത്തുന്നൂ യോഗീശ്വരർ

കർമ്മത്തിനും ജ്ഞാനത്തിനും

ഉപരിയായ് യോഗമാർഗ്ഗങ്ങളിൽ

ഭക്തിമാർഗ്ഗത്തെയതിനാൽ

ശുദ്ധമാം അഴകിന്നമൃതുറക്കൂടി

ഉരുവായ രമാവല്ലഭാ വിഭോ!

ക്ഷിപ്രം ലഭ്യമേവർക്കുമങ്ങിൽ

പ്രേമപ്രഹർഷവും സദാ ഭക്തിയും                                                 (7)


Narayaneeyam 2. 8

निष्कामं नियतस्वधर्मचरणं यत् कर्मयोगाभिधं

तद्दूरेत्यफलं यदौपनिषद ज्ञानोपलभ्यं पुन: ।

तत्त्वव्यक्ततया सुदुर्गमतरं चित्तस्य तस्माद्विभो

त्वत्प्रेमात्मक भक्तिरेव सततं स्वादीयसी श्रेयसी               ॥८॥

 

nikāma niyata svadharma caraa yat karma yōgābhidha

taddūrē tyaphala yadaupaniad jñānōpalabhyam puna

tattva vyaktatayā sudurgamataran̄ cittasya tasmādvibhō

tvatprēmātmaka bhaktirēva satata svādīyasī śrēyasī                             8

Engaging in Karma yoga by doing the prescribed duties without selfishness is great, but one has to wait long for its results to show. While learning Upanishads to attain Brahmajnana is also excellent; Jnana yoga is tedious and its result is abstract at best. Oh! omnipresent Lord, developing pure love towards you, the Bhakti yoga, is the sweetest, most auspicious, and the most beneficial among the three. 
  

നാരായണീയം 2.8 

നിഷ്കാമം നിയതസ്വധർമചരണം

യത് കർമയോഗാഭിധം

തദ്ദൂരേത്യഫലം യദൗപനിഷദ്

ജ്ഞാനോപലഭ്യം പുന:                

തത്ത്വവ്യക്തതയാ സുദുർഗമതരം

ചിത്തസ്യ തസ്മാദ് വിഭോ

ത്വത്പ്രേമാത്മക ഭക്തിരേവ സതതം

സ്വാദീയസീ ശ്രേയസീ                                                                        8

സ്വധർമ്മം നിഷ്ഠയോടെ ആചരിച്ചു നിഷ്കാമ കർമ്മം ചെയ്യുക എന്നത് വളരെ ശ്രേഷ്ഠമാണെങ്കിലും  അങ്ങിനെയുള്ള കർമ്മയോഗികൾക്കു ഫലം കിട്ടുവാൻ കുറച്ച് കാലതാമസമുള്ളതായി കാണുന്നു.  അതുപോലെ ഉപനിഷത്തുക്കൾ പഠിച്ച്  ബ്രഹ്മജ്ഞാനമാർജ്ജിക്കുവാൻ ചെയ്യുന്ന ജ്ഞാനയോഗം തുലോം കഷ്ടതരമാ ണ്. കാരണം ബ്രഹ്മജ്ഞാനം സുവ്യക്തമല്ലല്ലോ. അതുകൊണ്ട് എങ്ങും നിറഞ്ഞു വിളങ്ങുന്ന ഭഗവാനേ, അങ്ങയിലുള്ള നിർമ്മലപ്രേമമെന്ന ഭക്തി മാത്രമാണ് ഏറ്റവും മാധുര്യമേറിയതും ശ്രേയസ്ക്കരവും ആയിരിക്കുന്നത്.


നിഷ്ക്കാമകർമ്മംസ്വധർമ്മനിഷ്ഠ,

ഇവകളെല്ലാം അതിശ്രേഷ്ഠമെങ്കിലും

കർമ്മയോഗികൾക്കുണ്ടാകാം

ഫലസിദ്ധിക്കു കാലതാമസം.

ജ്ഞാനം സമാശ്രയിച്ചുപനിഷദ്

പാഠങ്ങൾ കൊണ്ടു മുക്തിബോധം

പ്രാപിക്കാനോ കഷ്ടം!, അവ്യക്തം,

ജ്ഞാനയോഗത്തിൻ വഴി തുലോം.

എന്നാലെങ്ങും നിറഞ്ഞു വിളങ്ങും

ഭഗവാനിൽ നിർമ്മലപ്രേമഭക്തിയാകും

യോഗമൊന്നേ വഴിയുള്ളൂ, ശ്രേഷ്ഠതരമായ്,

മധുരം നിറഞ്ഞതായ്.                                                      (8)

   
Narayaneeyam 2. 9

अत्यायास कराणि कर्मपटलान्याचर्य निर्यन्मला

बोधे भक्तिपथेऽथवाऽप्युचितता मायान्ति किं तावता ।

क्लिष्ट्वा तर्कपथे परं तव वपुर्ब्रह्माख्यमन्ये पुन-

श्चित्तार्द्रत्वमृते विचिन्त्य बहुभिस्सिद्ध्यन्ति जन्मान्तरै:          ॥९॥ 

atyāyāsa karāi karma paalānyācarya niryanmalā

bōdhē bhaktipathē' thavā'pyucitatā māyānti ki tāvatā

kliṣṭvā tarkapathē para tava vapur brahmākhya manyē puna-

cittārdratva mtē vicintya bahubhis-siddhyanti janmāntaraiḥ                   9

 

Lord, engaging in severe penance and karma for a long time only prepares a seeker with mental purity to pursue Jnana yoga and Bhakti yoga. Some people strain their lives dwelling on logical reasoning. Still, others ponder on the attributeless Brahma for several lives before attaining the supreme goal because their hearts do not melt and drench themselves in pure love for you.

നാരായണീയം 2.9 

അത്യായാസകരാണി കർമ്മ പടലാനി

ആചര്യ നിര്യന്മലാ

ബോധേ ഭക്തിപഥേഥവാഽപ്യുചിതതാം

ആയാന്തി കിം താവതാ 

ക്ലിഷ്ട്വാ തർക്കപഥേ പരം തവ വപുർ

ബ്രഹ്മാഖ്യമന്യേ പുന:

ചിത്താർദ്രത്വമൃതേ വിചിന്ത്യ ബഹുഭി-

സ്സിദ്ധ്യന്തി ജന്മാന്തരൈ:                                                          9

 
ഭഗവൻ, അതിക്ലേശകരങ്ങളായ കർമങ്ങൾ ഏറെക്കാലം അനുഷ്ഠിച്ചു പലവിധ സാധനകൾ ചെയ്യുന്നവർ നേടുന്നത് ജ്ഞാനയോഗത്തിനും ഭക്തിയോഗത്തി നുമുള്ള മനോനൈർമല്യവും യോഗ്യതയുമാണ്. മറ്റ് ചിലരാണെങ്കിൽ ജ്ഞാന യോഗത്തിൽ  യുക്തിമാർഗ്ഗത്തിലൂടെ ക്ലേശിക്കുന്നു.  ഇനിയും ചിലർ നിർഗുണ ബ്രഹ്മത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ച് ചിന്തിക്കുന്നുവെങ്കിലും  അവരുടെ ഹൃദയം അങ്ങയോടുള്ള  പരമപ്രേമത്തിൽ വിലീനമാവാത്തതിനാൽ അവർക്ക് പരമപദം പ്രാപിക്കാൻ അനേകജന്മങ്ങൾ  വേണ്ടിവരുന്നു.


നേടുന്നുണ്ട് കർമ്മയോഗികൾ

ജ്ഞാനഭക്തിസിദ്ധികൾക്കായ് യോഗ്യത,

മനശുദ്ധിയു,മേറെക്കാലമതിക്ലേശകരമാം

സാധനകളനുഷ്ഠിച്ചിടുമ്പോൾ.  

യുക്തിതർക്കത്തിൽപ്പെട്ടുഴന്നു ക്ലേശിക്കുന്നൂ,

ജ്ഞാനമാർഗ്ഗത്തിൽ ചിലർ.

നിർഗുണബ്രഹ്മത്തിൻ കാര്യകാരണങ്ങളിൽ

ചിലർ വ്യാപൃതരാവുന്നു നൂനം.

എന്നാലാകുന്നില്ലവരുടെ ഹൃദയം

അങ്ങേ പ്രേമത്തിലാമഗ്നമായി നിർത്താൻ

ജന്മങ്ങളനവധി  താണ്ടേണമതിനാൽ 

അവർക്കു പരമപദം പ്രാപിക്കുവാൻ                                (9)

        

Narayaneeyam 2. 10

त्वद्भक्तिस्तु कथारसामृतझरी निर्मज्जनेन स्वयं

सिद्ध्यन्ती विमलप्रबोधपदवी मक्लेशतस्तन्वती ।

सद्यस्सिद्धिकरी जयत्ययि विभो सैवास्तु मे त्वत्पद-

प्रेमप्रौढिरसार्द्रता द्रुततरं वातालयाधीश्वर                      ॥१०॥

 

tvad bhaktistu kathārasāmtajharī nirmajjanēna svaya

siddhyantī vimalaprabōdha padavīmaklēśatas tantvati

sadya ssiddhikarī jayatyayi vibhō saivāstu mē tvatpad-

prēma prauhi rasārdratā drutatara vātālayādhīśvara                        10

 

Oh! Lord, if one gets immersed in the nectar of bliss showering from your wonderful stories, he immediately attains devotion easily. That leads to the pure knowledge-bliss, effortlessly. Oh! Guruvayoorappa, may I soon experience heart-melting devotion and supreme love for your lotus feet.
 

നാരായണീയം 2.10  

ത്വദ്ഭക്തിസ്തു കഥാരസാമൃതഝരീ

നിർമജ്ജനേന സ്വയം

സിദ്ധ്യന്തീ വിമല പ്രബോധപദവീം

അക്ലേശതസ്തന്വതീ           

സദ്യ: സ്സിദ്ധികരീ ജയത്യയി വിഭോ

സൈവാസ്തു മേ ത്വത്പദ-

പ്രേമ പ്രൌഢിരസാർദ്രതാ ദ്രുതതരം

വാതാലയാധീശ്വര                                                                    10

ഭഗവാനേ, അങ്ങയുടെ കഥകളിൽ നിന്നും പൊഴിയുന്ന അമൃതധാരയിൽ ആണ്ടു മുങ്ങിയാൽ ശുദ്ധജ്ഞാനസാക്ഷാത്ക്കാരം അയത്നലളിതമായി, ക്ളേശം കൂടാ തെ ക്ഷണത്തിൽ ലഭ്യമാകുന്നു. ഗുരുവായൂരപ്പാ, ഭഗവദ്ഭക്തിയുടെ ഹൃദയദ്രവീ ക രണാനുഭവം, അവിടുത്തെ പദകമലങ്ങളിൽ ഉള്ള അനന്യപ്രേമം, എന്നിൽ അതി വേഗം അങ്കുരിക്കുമാറാകട്ടെ.

ഭഗവൻ താവക കഥാമൃതരസ

ധാരയിലാണ്ടുമുങ്ങി നേടാം

ശുദ്ധജ്ഞാന സാക്ഷാത്ക്കാരം

അയത്ന,മക്ളേശം ക്ഷണത്തിൽ

തന്നാലുമെന്നിൽ ഗുരുവായൂരപ്പാ

തവ പാദകമലങ്ങളിൽ അനന്യപ്രേമവും

ഹൃദയകമലത്തിലാർദ്രമാം ഭക്തിപ്രഹർഷവും.                 (10)

 

No comments:

Post a Comment