Wednesday, November 22, 2023

Sreeman Narayaneeyam - Dasakam 16

Sreeman Narayaneeyam - Dasakam 16

ദശകം 016

http://ramayanam.guruvayoor.com/Sree%20Narayaneeyam/016%20Narayaneeyam.mp3
4 m 27 s

Narayaneeyam 16.1

दक्षो विरिञ्चतनयोऽथ मनोस्तनूजां

लब्ध्वा प्रसूतिमिह षोडश चाप कन्या: ।

धर्मे त्रयोदश ददौ पितृषु स्वधां च

स्वाहां हविर्भुजि सतीं गिरिशे त्वदंशे ॥१॥ 

dako viriñcatanayo'tha manostanūjāṁ

labdhvā prasūtimiha oaśa cāpa kanyāḥ

dharme trayodaśa dadau pitṛṣu svadhāṁ ca

svāhāṁ havirbhujī satīṁ giriśe tvadaṁśe1

Brahma’s son, Daksha married Swayambhuva Manu’s daughter Prasuti. They had sixteen daughters. They gave their thirteen daughters to Dharma Deva in marriage. Swadha was married off to Pitrus, the ancestors, and Swaha to Agni, the god of Fire. Sati was given in marriage to Lord Siva who is indeed your own part.

The thirteen daughters married off to Lord Dharma are: Shradha (attention), Maitri (comradery) Daya (compassion), Shanthi (beatitude), Thushti (contentment), Pushti (prosperity), Kriya (action), Unnati (growth), Buddhi (intelligence), Medha (comprehension), Titiksha (forbearance),  and Murti (form)

ദക്ഷോ വിരിഞ്ചതനയോfഥ മനോസ്തനൂജാം

ലബ്ധ്വാ പ്രസൂതിമിഹ ഷോഡശ ചാപകന്യാ:

ധർമ്മേ ത്രയോദശ ദദൗ പിതൃഷു സ്വധാം ച

സ്വാഹാം ഹവിർഭുജി സതീം ഗിരിശേ ത്വദംശേ

ബ്രഹ്മാവിന്റെ പുത്രനായ ദക്ഷൻ സ്വായംഭുവ മനുവിന്റെ പുത്രിയായ പ്രസൂതിയെ വിവാഹം കഴിച്ചു. അവർക്ക് പതിനാറ് പെൺകുട്ടികൾ ജനിച്ചു. അതിൽ പതിമൂന്നു പേരെ ധർമ്മദേവന് വധുക്കളായി നൽകി. ബാക്കിയുള്ള മൂന്നുപേരിൽ സ്വധയെ പിതൃക്കൾക്കും സ്വാഹയെ അഗ്നിദേവനും സതിയെ അവിടുത്തെ അംശമായ ശിവനും മനു കന്യാദാനം ചെയ്തു.

ശ്രദ്ധ, മൈത്രി, ദയ, ശാന്തി, തുഷ്ടി, പുഷ്ടി, ക്രിയ, ഉന്നതി, ബുദ്ധി, മേധ, തിതിക്ഷ, ഹ്രീ, മൂർത്തി, എന്നിവരാണ് ധർമ്മദേവന്റെ പത്നിമാർ.


സ്വായംഭുവമനുസുത പ്രസൂതി 
ബ്രഹ്മപുത്രൻ ദക്ഷനു പത്നിയായ്
പതിനാറു പുത്രിമാര
വർക്കുണ്ടായ 
തിൽപ്പതിമൂന്നും ധർമ്മദേവനു
വധുക്കളായ്,പ്പിന്നെ സ്വാഹാ ദേവി 
അഗ്നിദേവനു ഭാര്യയായ്, 
സ്വധയെ വേട്ടൂ പിതൃക്കൾ
തവാംശം തന്നെയാം ശിവൻ 
ദക്ഷപുത്രി സതിയെയും തഥാ  
  

Narayaneeyam 16.2

मूर्तिर्हि धर्मगृहिणी सुषुवे भवन्तं

नारायणं नरसखं महितानुभावम् ।

यज्जन्मनि प्रमुदिता: कृततूर्यघोषा:

पुष्पोत्करान् प्रववृषुर्नुनुवु: सुरौघा: ॥२॥

 

mūrtirhi dharmaghiṇī suuve bhavanta

nārāyaa narasakha mahitānubhāvam

yajjanmani pramuditāḥ ktatūryaghoṣāḥ

pupotkarān pravavṛṣur nunuvu suraugha2

 

Murti Devi, wife of Dharma gave birth to your incarnation, Nara-Narayana, combining the man and the Lord in one.  Celestial beings and sages rejoiced to hear the news of your appearance. They chanted your virtues and hymns praising you beating drums and showering flower petals from the sky.

മൂർത്തി: ധർമ്മഗൃഹിണി സുഷുവേ ഭവന്തം
നാരായണം നരസഖം മഹിതാനുഭാവം
യജ്ജന്മനി പ്രമുദിതാ: കൃതതൂര്യ ഘോഷാ:
പുഷ്പോത്കരാൻ പ്രവവൃഷുർ നുനുവു സുരൗഘാ:

ധർമ്മദേവന്റെ പത്നിയായ മൂർത്തീദേവി മഹിതാനുഭാവനായ നരനോടു ചേർന്ന നരനാരായണ രൂപത്തിലുള്ള നിന്തിരുവടിയെ പ്രസവിച്ചു. ഭഗവദവതാര വാർത്ത കേട്ട് ദേവഗണങ്ങൾ വളരെയധികം സന്തോഷിച്ചു. അവർ വാദ്യഘോഷങ്ങളോടെ, പുഷ്പവൃഷ്ടി ചെയ്ത് അവിടുത്തെ സ്തുതിച്ചു.



മഹത്തരമവതരിച്ചൂ, ഭഗവാൻ, മൂർത്തീദേവിയിൽ
നരനും ചേർന്നു ധർമ്മദേവനു സുപുത്രനായ്  
നരനാരായണമൂർത്തിഭാവത്തിലപ്പോളുണ്ടായ്   
ദേവസ്തുതികളും വിണ്ണിൽ നിന്നുള്ള പുഷ്പവൃഷ്ടിയും 
വാദ്യഘോഷവും മുഴക്കീ ദേവകൾ തുഷ്ടിയോടെ.

Narayaneeyam 16.3

दैत्यं सहस्रकवचं कवचै: परीतं

साहस्रवत्सरतपस्समराभिलव्यै: ।

पर्यायनिर्मिततपस्समरौ भवन्तौ

शिष्टैककङ्कटममुं न्यहतां सलीलम् ॥३॥

 

daitya sahasrakavaca kavacai parīta

sāhasravatsaratapassamarābhilavyai

paryāyanirmitatapassamarau bhavantau

śiṣṭaikakakaamamu nyahatāṁ salīlam3

In this incarnation as Nara-Narayana, your goal was to annihilate the demon Sahasrakavacha for which you took turns as Nara and Narayana. You ‘two’ did penance and fought alternatively to rid the demon of all his thousand protective shields, one shield a year. You persevered for a thousand years, finally leaving a single shield left in him. In the end, you killed him easily.

ദൈത്യം സഹസ്രകവചം കവചൈ: പരീതം
സാഹസ്രവത്സര തപസ്സമരാഭിലവ്യൈ:
പര്യായനിർമ്മിത തപസ്സമരൗ ഭവന്തൗ
ശിഷ്ടൈക കങ്കടമമും ന്യഹതാം സലീലം


നരനാരായണ അവതാരത്തിൽ അവിടുന്ന് സഹസ്രകവചനെന്ന അസുരനെ നിഗ്രഹിക്കാൻ നരനായും നാരായണനായും ഊഴമിട്ട് തപസ്സും യുദ്ധവും നടത്തി. ആയിരം കവചങ്ങൾ ഓരോന്നും ഓരോരോ വത്സരമെടുത്ത് യുദ്ധവും തപസ്സും രണ്ടാളും മാറിമാറി ചെയ്താണ് അവനെ ഒരേയൊരു കവചം മാത്രം അവശേഷിച്ചവനാക്കിയത്. ഒടുവിൽ പ്രയാസം കൂടാതെ ഭഗവാൻ അവനെ വധിക്കുകയും ചെയ്തു. 

സഹസ്രകവചനെക്കൊല്ലാനായി  നരനായും നാരായണനായും  
സഹസ്രവത്സരം ചെയ്തൂ തപവും യുദ്ധവുമവരൂഴത്തിൽ മാറിമാറി,
ഓരോരോ കവചങ്ങളായ് വർഷാവർഷം നശിപ്പിച്ചൊടുവിലേക- കവചനായപ്പോളയച്ചൂ ഭവാൻ കാലപുരിക്കവനെ നിഷ്പ്രയാസം.  
  


Narayaneeyam 16.4

अन्वाचरन्नुपदिशन्नपि मोक्षधर्मं

त्वं भ्रातृमान् बदरिकाश्रममध्यवात्सी: ।

शक्रोऽथ ते शमतपोबलनिस्सहात्मा

दिव्याङ्गनापरिवृतं प्रजिघाय मारम् ॥४॥

 

anvācarannupadiśannapi mokadharmam

tva bhrātmān badarikāśramamadhyavātsīḥ

śakro'tha te śamatapobalanissahātmā

divyāṅganāparivta prajighāya māram4

 

You remained in the Badri Ashram along with your human ‘brother’ Nara demonstrating ways and teaching means for sages guiding them to attain moksha. At that time, Indra could not stand your ability to do penance and felt extreme jealousy towards thee. He sent a retinue of celestial damsels under the command of Cupid, the lord of love, to distract you from your chosen path of penance.

അന്വാചരൻ ഉപദിശന്നപി മോക്ഷധർമ്മം
ത്വം ഭ്രാതൃമാൻ ബദരികാശ്രമമധ്യവാത്സീം
ശക്രോfഥ തേ ശമതപോ ബലനിസ്സഹാത്മാ
ദിവ്യാങ്ഗനാപരിവൃതം പ്രജിഘായ മാരം


ഭ്രാതാവായ നരനോടു കൂടിയ നാരായണൻ, നരനാരായണനായി മോക്ഷോപായങ്ങളായ ആചാരങ്ങൾ അനുഷ്ഠിച്ചും മാമുനിമാർക്ക് മോക്ഷധർമ്മ മാർഗ്ഗങ്ങൾ ഉപദേശിച്ചും ബദരികാശ്രമത്തിൽ വസിച്ചുവന്നു. അപ്പോൾ അവിടുത്തെ തപശ്ശക്തിയുടെ ആധിക്യം കണ്ട് പൊറുക്കാനാവാത്ത അസൂയയോടെ അവിടുത്തേക്ക് തപോഭംഗം വരുത്തണമെന്ന ലക്ഷ്യത്തോടെ ഇന്ദ്രൻ ദിവ്യാംഗനമാരോടുകൂടി കാമദേവനെ ആ സവിധത്തിലേക്ക് നിയോഗിച്ചയച്ചു.

മോക്ഷമാർഗ്ഗങ്ങളുപദേശിച്ചുമതിനു ചേർന്നയാചാരങ്ങളനുഷ്ഠിച്ചും
വസിച്ചൂ ബദരികാശ്രമത്തിൽ ഭ്രാതാക്കളായ് നരനും നാരായണനും.
ഭഗവൻ തവ തപോശക്തിതൻ പ്രഭാവമൊടുക്കാനസൂയയാൽ ശക്രൻ
കന്ദർപ്പനെ നിയോഗിച്ചയച്ചാൻ ദേവസുന്ദരിമാരൊത്തു തവസന്നിധേ. 
          

Narayaneeyam 16.5

कामो वसन्तमलयानिलबन्धुशाली

कान्ताकटाक्षविशिखैर्विकसद्विलासै: ।

विध्यन्मुहुर्मुहुरकम्पमुदीक्ष्य च त्वां

भीरुस्त्वयाऽथ जगदे मृदुहासभाजा ॥५॥

 

kāmo vasantamalayānilabandhuśālī

kāntākaṭākaviśikhairvikasadvilāsai

vidhyanmuhurmuhurakampamudīkya ca tvāṁ

bhīrustvayā'tha jagade mduhāsabhājā5

Lord of love, Kamadeva, assisted by Vasantha (spring) and Malayamarutha (gentle breeze) with several celestial beauties started shooting the Lord with their inviting gazes from the corner of their lusty eyes. However much they tried, they could not move the Lord from the penance. As they stood there petrified of the Lord’s wrath, He said the following sporting a compassionate smile. 

കാമോ വസന്തമലയാനിലബന്ധുശാലീ

കാന്താകടാക്ഷ വിശിഖൈർ വികസദ്വിലാസൈ:

വിധ്യന്മുഹുർ മുഹുർ അകമ്പ മുദീക്ഷ്യ ച ത്വാം

ഭീതസ്ത്വയാഥ ജഗദേ മൃദുഹാസഭാജാ

 

മന്മഥന്റെ നേതൃത്വത്തിൽ വസന്തൻ, മലയമാരുതൻ, എന്നീ സഖാക്കളുമൊരുമിച്ച് വർദ്ധിച്ചു വികസിച്ച ശോഭയോടെ അപ്സരസ്ത്രീകൾ കടക്കൺനോട്ടങ്ങളാകുന്ന അമ്പുകൾ എയ്തു ഭഗവാനെ വീണ്ടും വീണ്ടും ശല്യപ്പെടുത്താൻ ശ്രമിച്ചു. എന്നിട്ടും നിന്തിരുവടിയുടെ തപസ്സിളക്കാൻ ആ മാരവിദ്യകൾക്കൊന്നും കഴിഞ്ഞില്ല. അപ്പോൾ അചഞ്ചലനായ ഭഗവാനിൽ ഭീതി പൂണ്ടു നിൽക്കുന്ന കാമദേവനോട് പുഞ്ചിരി തൂകിക്കൊണ്ടു് നിന്തിരുവടി ഇങ്ങിനെ അരുളിച്ചെയ്തു.

കടക്കണ്ണിന്നമ്പുകളെയ്തൂ ദേവനാരികൾ ഭഗവാനുനേർക്കായ്
വസന്തനും മലയമാരുതനുമരുനിൽക്കേ, മന്മഥാനുജ്ഞയാൽ.
ഇളകുന്നില്ല ഭവാനാ കേളികളിലതുകണ്ടു ഭയന്ന മാരനോടായ്
അരുളിച്ചെയ്തിപ്രകാരം സുസ്മേരനായ് നിന്തിരുവടിയചഞ്ചലം


Narayaneeyam 16.6

भीत्याऽलमङ्गज वसन्त सुराङ्गना वो

मन्मानसं त्विह जुषध्वमिति ब्रुवाण: ।

त्वं विस्मयेन परित: स्तुवतामथैषां

प्रादर्शय: स्वपरिचारककातराक्षी: ॥६॥

bhītyā'laga ja vasantasurāṅganā vo

manmānasa tviha juadhvamiti bruvaa

tva vismayena parita stuvatāmatha eṣāṁ

prādarśaya svaparicārakakātarākṣīḥ6

“Oh Kamadeva and friends, celestial ladies, do not be afraid of me, instead behold and enjoy my creations of my mind-power.” Saying thus He showed a group of extremely beautiful ladies to the bewildered Kamadeva and his team, eagerly moving around serving Him.



ഭീത്യാലമങ്ഗജ വസന്ത സുരാങ്ഗനാ, വോ
മന്മാനസം ത്വിഹ ജുഷധ്വ മിതിബ്രുവാണ:
ത്വം വിസ്മയേന പരിതഃ സ്തുവതാമഥൈഷാം
പ്രാദർശയ: സ്വ പരിചാരക കാതരാക്ഷീ:

"അല്ലയോ കാമദേവാ, വസന്താ, അപ്സരസ്സുകളേ, നിങ്ങൾ ആരും ഭയപ്പെടേണ്ടതില്ല. പകരം ഞാൻ മനസ്സുകൊണ്ട് സൃഷ്ടിച്ച ദിവ്യനാരിമാരെക്കണ്ട് നിങ്ങൾ ആസ്വദിച്ചാലും." എന്നു പറഞ്ഞ് വിസ്മയചകിതരായി ചുറ്റും നിന്ന് സ്തുതിക്കുന്ന കാമദേവാദികൾക്ക് തന്നെ ശുശ്രൂഷിക്കുന്ന അതിസുന്ദരികളായ സ്ത്രീകളെ ഭഗവാൻ കാണിച്ചു കൊടുത്തു.

"പേടിക്കവേണ്ട തേ, മന്മഥ, തവ ഭൃത്യരാം വസന്ത,
സുരാംഗനമാരുമാരും; കണ്ടാലുമെൻ മാനസജന്യ
രാകുമനേകം സുന്ദര ദിവ്യാംഗനമാരെ സഹർഷം"
ഏവം പറഞ്ഞു ഭഗവാൻ കാട്ടിക്കൊടുത്തവർക്കു
തവ ദാസ്യവേലയിലഭിരമിക്കും ദിവ്യനാരിമാരെ,
സുരസുന്ദരിമാർ തോൽക്കും കാന്തിയോടെ തദാ.


Narayaneeyam 16.7

सम्मोहनाय मिलिता मदनादयस्ते

त्वद्दासिकापरिमलै: किल मोहमापु: ।

दत्तां त्वया च जगृहुस्त्रपयैव सर्व-

स्वर्वासिगर्वशमनीं पुनरुर्वशीं ताम् ॥७॥

 

sammohanāya militā madanādayaste

tvaddāsikāparimalai kila mohamāpu

dattāṁ tvayā ca jaghustrapayaiva sarva-

svarvāsigarvaśamanīṁ punarurvaśīṁ tām7

Kamadeva and his retinue came to influence the lord under their spell, but they were captivated by the sweet smell of the damsels serving the Lord. Then the Lord presented them with one of them, Urvashi, the most beautiful among the Lord’s servants. She was so gorgeous that all the celestial ladies would stop boasting about their own looks. Kamadeva accepted Urvashi, the Lord’s gift as one of them.


സമ്മോഹനായ മിലിതാ മദനാദയസ്തേ
ത്വദ്ദാസികാ പരിമലൈ: കില മോഹമാപു:
ദത്താം ത്വയാ ച ജഗൃഹുസ്ത്രപയൈവ സർവ്വ-
സ്വർവ്വാസിഗർവ്വശമനീം പുനരുർവ്വശീം താം


അവിടുത്തെ മോഹിപ്പിക്കാനായി ഒത്തുചേർന്ന് ആഗതരായ കാമദേവാദികൾ നിന്തിരുവടിയുടെ പരിചാരികമാരുടെ സുഗന്ധത്തിൽ മോഹിതരായിത്തീർന്നു. അപ്പോൾ ഭഗവാൻ താൻ സൃഷ്ടിച്ച സ്ത്രീരത്നങ്ങളിൽ ഒരുവളായ ഉർവ്വശിയെ അവർക്ക് സമ്മാനിച്ചു. സകല ദേവസ്ത്രീകളുടേയും ഗർവ്വശമനം വരുത്താൻ പോന്നവളെന്ന് പ്രസിദ്ധയായ, സൗന്ദര്യധാമമായ ഉർവ്വശിയെ കാമദേവാദികൾ തങ്ങളുടെ സംഘത്തിലേക്ക് ലജ്ജയോടെ സ്വീകരിച്ചു.


മോഹിതരായ് വലഞ്ഞൂ  കാമദേവാദികളാ ദാസിമാരിൽ
ആസക്തരായവരാ സുന്ദരിമാരുടെ പരിമളത്തിലപ്പോൾ
നൽകീ ഭവാൻ ശക്രന് സമ്മാനമായവരിലൊരുവളാ,മതി
സുന്ദരി, ദേവാംഗനമാർക്കു ഗർവശമനം വരുമാറഴകുറ്റ
സ്ത്രീരത്നമുർവ്വശിയെ സഹർഷം, മൃദുഹാസമോടെ. 
അനംഗസംഘമവരിലൊരാളാക്കിയവളെയാദരപൂർവ്വം 

Narayaneeyam 16.8

दृष्ट्वोर्वशीं तव कथां च निशम्य शक्र:

पर्याकुलोऽजनि भवन्महिमावमर्शात् ।

एवं प्रशान्तरमणीयतरावतारा-

त्त्वत्तोऽधिको वरद कृष्णतनुस्त्वमेव ॥८॥ 

dṛṣṭvorvaśīṁ tava kathāṁ ca niśamya śakra

paryākulorajani bhavanmahimāvamarśāt

eva prasāntamaṇīyatarāvatārā-

ttvatto'dhiko varada kṛṣṇatanustvameva8

Indra was worried about seeing Urvashi in Kamadeva’s crew coming back. He got very nervous hearing about the Lord’s mesmerizing Lila escapades.  An anxious Indra started praising Bhagavan: Oh Lord! Fulfiller of all desires of your devotees, your beauty, fame, greatness, beatitude, compassion, and prowess are matched only by your own incarnated form, Sri Krishna!

ദൃഷ്ടോർവശീം തവ കഥാം ച നിശമ്യ ശക്ര:
പര്യാകുലോf ജനി ഭവന്മഹിമാവ മർശാത്
ഏവം പ്രശാന്ത രമണീയതരോവതാരാ:
ത്വത്തോfധികോ വരദ കൃഷ്ണ തനുസ്ത്വമേവ

താനയച്ചവരുടെ കൂട്ടത്തിൽ ഉർവ്വശിയെ കാണുകയും അവരിൽ നിന്നും അവിടുത്തെ വിസ്മയ ലീലകളെപ്പറ്റി അറിയുകയും ചെയ്ത ശക്രൻ പരിഭ്രമവശനായിത്തീർന്നു. “അല്ലയോ ഭഗവാനെ, വരദായക പ്രഭുവേ, ഇത്രയും വൈഭവമുള്ള അവിടുത്തേക്കാൾ ഉത്കൃഷ്ടനും, പ്രശാന്തനും, സുന്ദരനുമായ ഒരവതാരമൂർത്തിയുണ്ടെങ്കിൽ അത് ശ്രീകൃഷ്ണനായി അവതരിച്ച നിന്തിരുവടി മാത്രമാണ്.”


കണ്ടൂ ശക്രൻ കാമാരിയേയുമപ്സരവൃന്ദത്തെയും
കൂട്ടത്തിലതി സുന്ദരിയുർവ്വശിയും സ വിസ്മയം
കേട്ടൂ തവ വിസ്മയമലീലാ ചരിതം സസംഭ്രമം.
"ഭഗവൻ! കൃഷ്ണാവതാരമന്യേയിത്ര വൈഭവത്തിൽ
പ്രശാന്തസുന്ദരമൂർത്തി മറ്റേതുണ്ട് വരദായക പ്രഭോ!

Narayaneeyam 16.9

दक्षस्तु धातुरतिलालनया रजोऽन्धो

नात्यादृतस्त्वयि च कष्टमशान्तिरासीत् ।

येन व्यरुन्ध स भवत्तनुमेव शर्वं

यज्ञे च वैरपिशुने स्वसुतां व्यमानीत्

 

dakastu dhāturatilālanayā rajo'ndho

nātyādtastvayi ca kaṣṭamaśāntirāsīt

yena vyarundha sa bhavattanumeva śarva

yajñe ca vairapiśune svasutāṁ vyamānīt9


Daksha, son of Brahma was spoiled by his father’s extreme love resulting in him being too rajasic in nature and he did not have the power of discrimination. He was not interested in you and alas! no wonder he could not find peace within him. Because of this, Daksha spoke ill of his son-in-law, Siva, who is none other than you, and insulted his daughter Sati Devi when they came to attend an elaborate Yagna conducted by him. 

ദക്ഷസ്തു ധാതുരതിലാളനയാ രജോfന്ധോ
നാത്യാദൃതസ്ത്വയി ച കഷ്ട,മശാന്തിരാസീത്
യേന വ്യരുന്ധ സ ഭവത്തനുമേവ ശർവ്വം
യജ്ഞേ ച വൈരപിശുനേ സ്വസുതാം വ്യമാനീത്

പിതാവായ ബ്രഹ്മദേവന്റെ അതിലാളന കൊണ്ട് രജോഗുണം വർദ്ധിച്ച ദക്ഷൻ വിവേകമില്ലാത്തവനും ഭഗവാനിൽ താത്പര്യമില്ലാത്തവനും അശാന്തനുമായിത്തീർന്നതെത്ര കഷ്ടം! അതിന്റെ ഫലമായി അയാൾ തന്റെ ജാമാതാവിനെ, അവിടുത്തെ അവതാരം തന്നെയായ  ശിവനെ, നിന്ദിച്ചു. മാത്രമല്ല യാഗസഭയിൽ വച്ച് വൈരത്തോടെ സ്വപുത്രിയായ സതീദേവിയെ അപമാനിക്കുകയും ചെയ്തു.

വർദ്ധിത രജോഗുണൻ, ദക്ഷൻ, ബ്രഹ്മപുത്രനതിലാളിതൻ, 
ഭഗവദ്ഭക്തിരഹിതൻ വാണൂ അശാന്തനായവിവേകിയായ്. 
കഷ്ടം! നിന്ദിച്ചവൻ  സഭയിൽ  ജാമാതാവിനെ, തവാവതാരമാം    
ശിവനെ,  പുത്രി സതീയേയുമേതോ വൈരത്തിലെന്നപോൽ.

Narayaneeyam 16.10

क्रुद्धेशमर्दितमख: स तु कृत्तशीर्षो

देवप्रसादितहरादथ लब्धजीव: ।

त्वत्पूरितक्रतुवर: पुनराप शान्तिं

स त्वं प्रशान्तिकर पाहि मरुत्पुरेश ॥१०॥ 

kruddheśamarditamakha sa tu kttaśīro

devaprasāditaharādatha labdhajīva

tvatpūritakratuvara punarāpa śānti

sa tva prasāntikara pāhi marutpuresa10

Siva got enraged at the insult inflicted by Daksha on his wife Sati and disrupted the Yagna. In that rage, he beheaded Daksha. But he gave his life back after having been pacified by the Devas’ praises and as appealed by them. Later, Daksha was able to complete his Yagna and attain mental peace by His grace. Oh! Guruvayurappa!,  I pray to you to eradicate my problems and protect me also, as you do for all other devotees.

ക്രുദ്ധേശമർദ്ദിതമഖ: സ തു കൃത്തശീർഷോ
ദേവ പ്രസാദിത ഹരാദഥലബ്ദജീവ:
ത്വത്പൂരിത ക്രതുവര: പുനരാപ ശാന്തിം
സ ത്വം പ്രശാന്തികര പാഹി മരുത്പുരേശ

തന്റെ പ്രിയക്ക് നേരിട്ട അപമാനത്തിൽ ക്രുദ്ധനായ ശിവൻ ദക്ഷയാഗം മുടക്കി, ദക്ഷനെ ശിരഛേദം ചെയ്തു. എന്നാൽ പിന്നീട് ദേവസ്തുതികളാൽ പ്രസന്നനായി ശിവൻ തന്നെ അദ്ദേഹത്തിന് ജീവൻ തിരികെ നൽകി. തുടർന്ന് ഭഗവൽപ്രസാദത്താൽ യാഗം പൂർത്തീകരിക്കാനും മന:ശാന്തി നേടാന്നും ദക്ഷന് സാധിച്ചു. ഇങ്ങിനെ എല്ലാവർക്കും ശാന്തിയെ പ്രദാനം ചെയ്യുന്ന ഗുരുവായൂരപ്പാ എന്നെ രക്ഷിക്കേണമേ!


സതിക്ക് വന്നൊരപമാനഹേതുവാൽ ക്രുദ്ധൻ ശിവൻ മുടക്കീ ദക്ഷന്റെയാഗ,മത്രയല്ല, ശിരഛേദം ചെയ്തു വധിച്ചൂ ദക്ഷനെ.
അചിരേണ സംപ്രീതനായ് ദേവസ്തുതികളാൽ, ശാന്തനായേകീ  ദക്ഷനു ജീവൻ വീണ്ടും, ശിവ,നേവം പൂർത്തിയായ് യാഗം ശുഭം. 
രക്ഷിക്കയെന്നെയുമപ്രകാരം ശാന്തിപ്രദ,പ്രഭോ ഗുരുവായൂരപ്പാ.   

   



No comments:

Post a Comment