Sreeman Narayaneeyam - Dasakam 22
ദശകം 022
http://ramayanam.guruvayoor.com/Sree%20Narayaneeyam/022%20Narayaneeyam.mp3
4 m 10 s
Narayaneeyam 22
22
– 1
अजामिलो नाम महीसुर:
पुरा
चरन् विभो धर्मपथान्
गृहाश्रमी ।
गुरोर्गिरा काननमेत्य
दृष्टवान्
सुधृष्टशीलां कुलटां मदाकुलाम्
ajāmilo nāma mahīsuraḥ purā
caran vibho dharmapathān gṛhāśramī
guror girā kānana metya dṛṣṭavān
sudhṛṣṭaśīlāṁ kulaṭām madākulām
Lord, there lived a Brahmana householder, named Ajamila living a noble life in accordance with Dharma. One day he went to the forest as ordered by his father to collect materials for Yajna and happen to see a lustful lady and got captivated by her beauty.
അജാമിളോ നാമ മഹീസുര: പുരാ
ചരന്‍ വിഭോ ധർമപഥാന്‍ ഗൃഹാശ്രമീ
ഗുരോര്‍ഗിരാ കാനനമേത്യ ദൃഷ്ടവാന്‍
സുധൃഷ്ടശീലാം കുലടാം മദാകുലാം
ഭഗവാനേ, പണ്ട് ധർമ്മമാർഗ്ഗങ്ങൾ പിന്തുടർന്ന് ജീവിച്ചിരുന്ന ഒരു ബ്രാഹ്മണ ഗൃഹസ്ഥനായിരുന്നു അജാമിളൻ. തന്റെ പിതാവിന്റെ നിർദ്ദേശമനുസരിച്ച് അദ്ദേഹം (യജ്ഞവസ്തുക്കൾ സംഭരിക്കാൻ) വനത്തിലേക്ക് പോയി. അവിടെ അയാൾ സ്വഭാവദൂഷ്യമുള്ള മദനപരവശയായ ഒരു ദാസിയെ കണ്ടുമുട്ടി. അവൾ ഒരു വ്യഭിചാരിണിയായിരുന്നു.
അജാമിളൻ, ബ്രാഹ്മണൻ, ധർമ്മനിഷ്ഠൻ, ഗൃഹസ്ഥൻ,
22-2
स्वत: प्रशान्तोऽपि
तदाहृताशय:
स्वधर्ममुत्सृज्य तया
समारमन् ।
अधर्मकारी दशमी भवन्
पुन-
र्दधौ भवन्नामयुते
सुते रतिम् ॥२॥
svataḥ praśānto'pi tadāhṛtāśayaḥ
svadharma-mutsṛjya tayā samāraman |
adharmakārī daśamī bhavan punar
dadhau bhavannāmayute sute ratim ||2||
Although Ajamila was a peaceful person not swayed by any bad habits, he was infatuated by her beauty and decided to leave his dharmic life and join her. He lived a callous life of lust with her and finally when he became old, what was left in him was just his love for his favorite son who had the name same as thee.
സ്വത: പ്രശാന്തോഽപി തദാഹൃതാശയ:
സ്വധർമമുത്സൃജ്യ തയാ സമാരമന്‍ ।
അധർമകാരീ ദശമീ ഭവന്‍ പുനർ
ദധൌ ഭവന്നാമയുതേ സുതേ രതിം ॥2॥
വെടിഞ്ഞു,മവളിലേറെ,യനുരക്തനായ്ക്കഴിഞ്ഞൂ കാലം
ദുഷ്കർമ്മിയായ് രമിച്ചു ജീവിച്ചൊടുവിൽ വാർദ്ധക്യകാലേ
22-3
स मृत्युकाले
यमराजकिङ्करान्
भयङ्करांस्त्रीनभिलक्षयन्
भिया ।
पुरा मनाक्
त्वत्स्मृतिवासनाबलात्
जुहाव नारायणनामकं
सुतम् ॥३॥
sa mṛtyukāle yamarājakinkarān
bhayaṅkarāṁstrīnabhilakṣayan bhiyā |
purā manāk tvatsmṛtivāsanābalāt
juhāva nārāyaṇanāmakaṁ sutam ||3||
When Ajamila was on his deathbed, he
was petrified seeing the three orderlies of the Lord of Death, Yama, who came to take him away. Out of fear, he called out his favorite son Narayana’s name. In order to call out this
name, he must have remembered the noble life he had led prior to meeting this lady
with whom he had a life of lust and indulgence.
സ മൃത്യുകാലേ യമരാജകിങ്കരാൻ
ഭയങ്കരാൻ ത്രീൻ അഭിലക്ഷയൻ ഭിയാ |
പുരാ മനാക് ത്വത്സ്മൃതി വാസനാബലാത്
ജുഹാവ നാരായണനാമകം സുതം ||3||
അജാമിളൻ മൃത്യുകാലമടുത്തപ്പോൾ തന്റെ മുന്നിൽ വന്ന
മൂന്നു ഭയങ്കരന്മാരായ യമകിങ്കരൻമാരെ കണ്ടിട്ട് ഭയം കൊണ്ട് നാരായണൻ എന്നു പേരായ
തന്റെ മകനെ പേരു ചൊല്ലി വിളിച്ചു. അങ്ങിനെ വിളിക്കാൻ തോന്നിയത് മുൻകാലത്തു നയിച്ച സൽജീവിത സംസ്കാരം ഓർമ്മയിൽ
വന്നതുകൊണ്ടുതന്നെയാകാം.
മൃത്യുകാലമടുത്തപ്പോൾ വന്നു മൂന്നുപേർ, യമകിങ്കര-
22 – 4
दुराशयस्यापि
तदात्वनिर्गत-
त्वदीयनामाक्षरमात्रवैभवात्
।
पुरोऽभिपेतुर्भवदीयपार्षदा:
चतुर्भुजा: पीतपटा
मनो रमा: ॥४॥
durāśayasyāpi tadātvanirgata-
tvadīyanāmākṣaramātravaibhavāt |
puro'bhipeturbhavadīyapārṣadāḥ
caturbhujāḥ pītapāṭā manor harāḥ ||4||
Although he was wicked in nature, your name came out of his mouth
automatically. Due to the nobility and prowess of the letters and syllables of
your name, your enchanting attendants with four arms appeared before him in
yellow silk robes.
ദുരാശയസ്യാപി തദാത്വനിർഗത-
ത്വദീയനാമാക്ഷരമാത്ര വൈഭവാത് ।
പുരോഭിപേതുർ ഭവദീയപാർഷദാ:
ചതുർഭുജാ: പീതപടാ മനോഹരാ: ॥4॥
ദുർബുദ്ധിയാണെങ്കിലും അവന്റെ വായിൽ നിന്നും
പുറപ്പെട്ട അവിടുത്തെ നമാക്ഷരങ്ങളുടെ വൈഭവം ഒന്നുകൊണ്ടു മാത്രം ഭഗവൽ കിങ്കരൻമാർ
ചതുർഭുജരായി മഞ്ഞപ്പട്ടു ധരിച്ചും മനോഹരരൂപികളുമായി അവനു മുന്നിൽ
ആഗതരായി.
ദുർബുദ്ധിയെങ്കിലു,മവനുച്ചരിച്ചൂ, മൃത്യുഭയത്തിൽ
22-5
अमुं च संपाश्य
विकर्षतो भटान्
विमुञ्चतेत्यारुरुधुर्बलादमी
।
निवारितास्ते च
भवज्जनैस्तदा
तदीयपापं निखिलं
न्यवेदयन् ॥५॥
amuṁ cha saṁpāśya vikarṣato bhaṭān
vimuñchatetyārurudhurbalādamī |
nivāritāste cha bhavajjanaistadā
tadīyapāpaṁ nikhilaṁ nyavedayan ||5||
As the attendants of Yama tied him up with a rope and were about to drag him away, Your aides stopped them forcefully and yelled “No, set him free”. Then the soldiers of Yama narrated the list of sinful deeds Ajamila did to deserve this fate.
അമും ച സംപാശ്യ വികർഷതോ ഭടാൻ
വിമുഞ്ചതേത്യാരുരുധുർ ബലാദമീ |
നിവാരിതാസ്തേ ച ഭവജ്ജനൈസ്തദാ
തദീയപാപം നിഖിലം ന്യവേദയൻ ||5||
അജാമിളനെ കയറുകൊണ്ടു് ബന്ധിച്ച് വലിച്ചിഴയ്ക്കുന്ന യമഭടൻമാരോട്, വിഷ്ണുവിന്റെ പാർഷദൻമാർ “അരുത്. കെട്ടഴിച്ചു വിടൂ” എന്നു പറഞ്ഞ് ബലമായി അവരെ തടഞ്ഞു. അപ്പോൾ ആ യമഭടൻമാർ അവരെ അജാമിളന്റെ പാപകൃത്യങ്ങൾ മുഴുവനും ഒന്നൊഴിയാതെ പറഞ്ഞു കേൾപ്പിച്ചു.
യമകിങ്കരന്മാർ കയർകൊണ്ടജാമിളനെക്കെട്ടിവലിച്ചി
22 – 6
भवन्तु पापानि कथं तु
निष्कृते
कृतेऽपि भो
दण्डनमस्ति पण्डिता: ।
न निष्कृति: किं
विदिता भवादृशा-
मिति प्रभो त्वत्पुरुषा बभाषिरे ॥६॥
bhavantu pāpāni kathaṃ tu niṣkṛte
kṛte'pi bho daṇḍanamasti paṇḍitāḥ |
na niṣkṛtiḥ kiṃ viditā bhavādṛśā-
miti prabho tvatpuruṣā babhāṣire ||6||
Then your attendants told them” Oh! wise ones, If
one has already paid his due for the sins done, by being repentant about them, does
he have to endure the punishments again for the same? You would know what is
meaning of repentance is, wouldn’t you?
കൃതേപി ഭോ ദണ്ഡനമസ്തി പണ്ഡിതാ:
ന നിഷ്കൃതി: കിം വിദിതാ ഭവാദൃശാം
ഇതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ ||6||
പ്രഭോ, അപ്പോൾ നിന്തിരുവടിയുടെ പാർഷദൻമാർ ഇങ്ങിനെ പറഞ്ഞു: "അല്ല പണ്ഡിതന്മാരേ, പാപങ്ങൾ
ചെയ്താലും അതിനുള്ള പ്രായശ്ചിത്തങ്ങൾ ചെയ്തു കഴിഞ്ഞാൽ പിന്നെ ശിക്ഷ അനുഭവിക്കേണമോ? നിങ്ങളെപ്പോലുള്ളവർക്കു പ്രായശ്ചിത്തം എന്താണെന്ന് അറിയാതെ വരുമോ?"
അപ്പോൾ പറഞ്ഞു ദൃഢമായ് വിഷ്ണുപാർഷദന്മാരിവണ്ണം
"ഒരുവൻ പാപിയാണെന്നാലുമവനാ പാപത്തിന്നു
പ്രായശ്ചിത്തം ചെയ്താൽപ്പിന്നെയും വേണമോ ശിക്ഷ
വീണ്ടും? പണ്ഡിതന്മാരേ, നിങ്ങൾക്കിതറിയാവതല്ലേ?"
22
– 7
श्रुतिस्मृतिभ्यां विहिता व्रतादय:
पुनन्ति पापं न
लुनन्ति वासनाम् ।
अनन्तसेवा तु
निकृन्तति द्वयी-
मिति प्रभो
त्वत्पुरुषा बभाषिरे ॥७॥
śrutismṛtibhyāṁ vihitā vratādayaḥ
punanti pāpaṁ na lunanti vāsanām
anantasevā tu nikṛntati dvayī
miti prabho tvatpuruṣā babhāṣire ||7||
Your aides continued: The penance and rituals as stipulated in Shruti and Smriti, can make one free of the sins committed and they can redeem him. But his innate tendency to repeat the offense, the vasanas, will not be destroyed. But serving Lord Vishnu will annihilate all karmas including the vasanas.
ശ്രുതിസ്മൃതിഭ്യാം വിഹിതാ വ്രതാദയഃ
പുനന്തി പാപം ന ലുനന്തി വാസനാം
അനന്തസേവാ തു നികൃന്തതി ദ്വയീം
ഇതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ ||7||
അവിടുത്തെ പാർഷദൻമാർ ഇങ്ങിനെ തുടർന്നു: ശ്രുതിസ്മൃതികളാൽ
വിധിക്കപ്പെട്ട വ്രതങ്ങളും മറ്റും ഒരുവന്റെ പാപം തീർത്ത് അവനെ ശുദ്ധനാക്കുന്നു.
എന്നാൽ ആ വ്രതങ്ങൾ അവനിൽ നിന്നും ആ പാപങ്ങൾ ആവർത്തിക്കാനുള്ള കർമ്മവാസനയെ ഇല്ലാതാക്കുന്നില്ല. എന്നാൽ വിഷ്ണു
സേവയാകട്ടെ പാപത്തെ മാത്രമല്ലാ പാപവാസനയെക്കൂടി തീരെ ഇല്ലാതാക്കുന്നു.
22 – 8
अनेन भो जन्मसहस्रकोटिभि:
कृतेषु पापेष्वपि
निष्कृति: कृता ।
यदग्रहीन्नाम भयाकुलो
हरे-
रिति प्रभो त्वत्पुरुषा बभाषिरे ॥८॥
anena bho janmasahasrakoti bhiḥ
kṛteṣu pāpeshvapi niṣkṛtiḥ kṛtā |
yadagrahīnnāma bhayākulo hare-
riti prabho tvatpuruṣā babhāṣire ||8||
Your aides continued: “Oh soldiers of Yama, even if this fellow, Ajamila had taken a thousand crore sinful lives, he has already repented and redeemed off of his sins as he has uttered the Lord’s name ardently in ultimate fear.
അനേന ഭോ ജന്മസഹസ്രകോടിഭി:
കൃതേഷു പാപേഷ്വപി നിഷ്കൃതി: കൃതാ |
യദഗ്രഹീ ന്നാമ ഭയാകുലോ ഹരേ:
ഇതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ ||8||
ഭഗവൽ പാർഷദൻമാർ തുടർന്നു. "അല്ലയോ യമകിങ്കരൻമാരേ, ഈ അജാമിളൻ ആയിരംകോടി ജന്മങ്ങൾ എടുത്ത് പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽക്കൂടി
അതിനെല്ലാമുള്ള പ്രായശ്ചിത്തം അയാൾ ചെയ്തു കഴിഞ്ഞു; കാരണം ഭയചകിതനായിട്ട് അയാൾ ഭഗവാന്റെ നാമം ഉച്ചരിച്ചിരിക്കുന്നു.
മൃത്യുഭയേന ഭഗവാന്റെ നാമമതു താൻ പ്രായശ്ചിത്തം."
22-9
नृणामबुद्ध्यापि
मुकुन्दकीर्तनं
दहत्यघौघान् महिमास्य
तादृश: ।
यथाग्निरेधांसि
यथौषधं गदा -
निति प्रभो
त्वत्पुरुषा बभाषिरे
nṛṇāmabuddhyāpi mukundakīrtanaṁ
dahatyaghaughān mahimāsya tādṛśaḥ
yathāgniredhāṁsi yathauṣadhaṁ gadā
niti prabho tvatpuruṣā babhāṣire
Your aides continued: When men
praise and chant the name of Lord Mukunda all their karmas of sin get
destroyed even if the action is knowingly or otherwise. Such is the greatness
of thy name. Chanting your name destroys sins like the fire burning the
firewood and the medicine curing the disease.
നൃണാമബുദ്ധ്യാപി മുകുന്ദകീർത്തനം
ദഹത്യ ഘൗഘാൻ മഹിമാസ്യ താദൃശ:
യഥാഗ്നി: ഏധാംസി യഥൗഷധം ഗദാൻ
ഇതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ
ഭഗവദ് കിങ്കരൻമാർ തുടർന്നു: മനുഷ്യർ അറിവോടെയോ അല്ലാതേയോ മുകുന്ദനെ പ്രകീർത്തിക്കുന്നതുകൊണ്ടു് പാപക്കൂട്ടങ്ങൾ തന്നെ ഭസ്മമാകുന്നു. കാരണം അവിടുത്തെ നാമസങ്കീർത്തനത്തിന്റെ മാഹാത്മ്യം അത്തരത്തിലുള്ളതാണ്. തീ വിറകിനെ എരിച്ചു ഭസ്മമാക്കുന്നതു പോലെയും, മരുന്ന് രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതു പോലെയുമാണ് ഭഗവദ് നാമജപം പാപത്തെ ഇല്ലാതാക്കുന്നത്.
22-10
इतीरितैर्याम्यभटैरपासृते
भवद्भटानां च गणे तिरोहिते ।
भवत्स्मृतिं कंचन कालमाचरन्
भवत्पदं प्रापि भवद्भटैरसौ ॥१०॥
itīritair yāmyabhatair apāsṛte
bhavadbhaṭānāṁ cha gaṇe tirohite |
bhavatsmṛtiṁ kamcana kālamācharan
bhavatpadaṁ prāpi bhavadbhatairasau ||10||
When the attendants of Lord Vishnu advised this, the Yama soldiers went
back to their master. Aides of Lord Vishnu also left. Thereafter, Ajamila led
a pious life dedicating himself to dharmic ways, always in the thought of the
Lord. In the end, he was led to the Lord’s abode by his attendants.
ഇതീരിതൈര്യാമ്യ ഭടൈരപാസൃതേ
ഭവദ്ഭടാനാം ച ഗണേ തിരോഹിതേ |
ഭവത്സ്മൃതിം കഞ്ചന കാലമാചരൻ
ഭവത്പദം പ്രാപി ഭവദ്ഭടൈരസൗ ||10||
ഇപ്രകാരം ഭഗവദ് ഭടൻമാർ പറഞ്ഞപ്പോൾ യമകിങ്കരൻമാർ
അവിടെനിന്നു മടങ്ങിപ്പോയി. അപ്പോൾ വിഷ്ണുപാർഷദരും തിരോധാനം ചെയ്തു. അതു കഴിഞ്ഞ്
അജാമിളൻ കുറേക്കാലം ഭഗവദ്സ്മരണയിൽ വിലീനനായി ജീവിച്ച് ഒടുവിൽ അവിടുത്തെ
സവിധത്തിലേക്ക് ഭഗവദ്ഭടന്മാരാൽ നയിക്കപ്പെട്ടു.
ഭഗവാന്റെ പാർഷദന്മാരേവം ചൊല്ലി നിന്നപ്പോൾ
പിൻവാങ്ങീ യമദൂതർ, പിന്നെയേവരും മടങ്ങിപ്പോയ്
ഭഗവദ് സ്മരണയിൽക്കഴിഞ്ഞൂ അജാമിളൻ ശേഷ-
22-11
स्वकिङ्करावेदनशङ्कितो
यम-
स्त्वदंघ्रिभक्तेषु न
गम्यतामिति ।
स्वकीयभृत्या नशिशिक्षदुच्चकै:
स देव वातालयनाथ पाहि
माम् ॥११॥
svakiṅkarāvedanaśaṅkito yama-
tvadaṅghri bhakteṣu na gamyatāmiti |
svakīya bhṛtyā naśiśikṣaduccakaiḥ
sa deva vātālayanātha pāhi mām ||11||
Lord Yama was terrified hearing what had happened. “Do not go to the devotees of Lord Vishnu anymore. Do not disturb them” He yelled at his soldiers loudly. Oh! Lord Guruvayurappa, please protect me!
സ്വകിങ്കരാവേദന ശങ്കിതോ യമാ-
ത്വദംഘ്രി ഭക്തേഷു ന ഗമ്യതാമിതി ।
സ്വകീയ ഭൃത്യാൻ അശിശിക്ഷദുച്ചകൈ:
സ ദേവ വാതാലയനാഥ പാഹി മാം ||11||
യമധർമ്മരാജാവ് സ്വന്തം കിങ്കരന്മാരിൽ നിന്നും, ഉണ്ടായ
സംഭവങ്ങൾ അറിഞ്ഞ് സംഭീതനായി അവരോട് "നിങ്ങൾ ഇനി വിഷ്ണുഭക്തൻമാരുടെ അടുക്കൽ
പോവരുത്" എന്ന് ഉച്ചത്തിൽ ശാസിച്ച് പറഞ്ഞു. അങ്ങിനെയുള്ള നിന്തിരുവടി, ഗുരുവായൂരപ്പൻ എന്നെ രക്ഷിക്കുമാറാകട്ടെ.
കിങ്കരന്മാരിൽ നിന്നുമറിഞ്ഞു വൃത്താന്തമെല്ലാം യമധർമ്മനും
സംഭീതനായ് "പോകൊല്ല നിങ്ങളിനി വിഷ്ണുഭക്തർക്കുമുന്നിൽ"
ശാസിച്ചിതേവം ഭൃത്യരെ യമൻ; കൃഷ്ണാ ഗുരുവായൂരപ്പാ! വിഷ്ണു ഭക്തർക്കെന്നുമഭയമേകും വിഭോ! എന്നെയും രക്ഷിക്കേണമേ
No comments:
Post a Comment