Sunday, November 12, 2023

Sreeman Narayaneeyam - Dasakam 6

Sree Narayaneeyam - Dasakam 6
Narayaneeyam Audio from www.Guruvayur.com
ദശകം 006  Audio
4m 1s

Sreeman Narayaneeyam - Dasakam 6

Narayaneeyam 6.1

एवं चतुर्दशजगन्मयतां गतस्य

पातालमीश तव पादतलं वदन्ति ।

पादोर्ध्वदेशमपि देव रसातलं ते

गुल्फद्वयं खलु महातलमद्भुतात्मन् ॥१॥

 

eva caturdaśa jaganmayatā gatasya

pātālamīśa tava pādatala vadanti

pādordhvadeśamapi deva rasātala te

gulphadvaya khalu mahātalamadbhutātman ॥१॥


Oh! Lord of the universe, in the fourteen worlds created as your wonderful Virat form, Patala is the bottom of your feet. Rasatala is the rear upper portion of your feet and Mahatala is your two ankles.


ഏവം ചതുർദശജഗന്മയതാം ഗതസ്യ

പാതാളമീശ തവ പാദതലം വദന്തി

പാദോർധ്വ ദേശമപി ദേവ രസാതലം തേ

ഗുല്ഫദ്വയം ഖലു മഹാതലമദ്ഭുതാത്മന്‍ 1

  
ഭഗവാനേഇങ്ങിനെ സൃഷ്ടിക്കപ്പെട്ട പതിന്നാലു ലോകങ്ങളിൽ വിസ്മയകരമായ വിരാട്ടായി നിറഞ്ഞു വിളങ്ങുന്ന അവിടുത്തെ ഉള്ളം കാലുകൾ പാതാളമെന്ന് അറിയപ്പെടുന്നു.  പുറവടിയാകട്ടെ രസാതലമാണ്. അവിടുത്തെ കണങ്കാലുകൾ മഹാതലവുമാവുന്നു.
  

ഭഗവൻ! ഏവം സൃഷ്ടിത ലോകങ്ങളിൽ

വിസ്മയകരമായ് നിറഞ്ഞു വിളങ്ങുമങ്ങേ

പാദങ്ങളാകുന്നൂ പാതാളം. പുറവടികൾ

രസാതലവും കണങ്കാലുകൾ മഹാതലവും.    

Narayaneeyam 6.2
जङ्घे तलातलमथो सुतलं च जानू

किञ्चोरुभागयुगलं वितलातले द्वे ।

क्षोणीतलं जघनमम्बरमङ्ग नाभि-

र्वक्षश्च शक्रनिलयस्तव चक्रपाणे ॥२॥

 

jaghe talātalamaho satala ca jānū

kiñcorubhāgayugala vitalātale dve

koītala jaghana mambara maga nābhi-

rvakaśca śakranilayastava cakrapāe ॥२॥

  
Oh! Lord, the wielder of the chakra weapon, your shin is Talatala, and your knees are Sutala. Your two thighs are Vitala and Atala. In the higher worlds, your hip is the Earth, Bhoomi, and your navel area is the space, Akasha. Your chest is the heaven, the abode of Indra.

ജങ്ഘേ തലാതലമഥോ സുതലം ച ജാനൂ

കിഞ്ചോരുഭാഗയുഗലം വിതലാതലേ ദ്വേ

ക്ഷോണീതലം ജഘനമംബരമംഗ നാഭി:

വക്ഷശ്ച ശക്രനിലയസ്തവ ചക്രപാണേ 2

ഹേ ചക്രായുധധാരിയായ ഭഗവാനേ,  അവിടുത്തെ മുഴങ്കാലുകൾ തലാതലമാ വുന്നു. മുട്ടുകൾ സുതലമാണ്. തുടകളുടെ രണ്ടു ഭാഗങ്ങൾ വിതലവും അതലവുമാ ണ്. ഇനിയുള്ള ഉപരിലോകങ്ങളിൽ അങ്ങയുടെ അരക്കെട്ടാണ് ഭൂമി. നാഭി ആകാശമാണ്. മാറിടം ഇന്ദ്രന്റെ ഇരിപ്പിടമായ സ്വർല്ലോകമാണ്.
 

ഹേ ചക്രധാരി ഭഗവൻ! തലാതലമാവുന്നതങ്ങേ

മുഴങ്കാലുകൾ; കാൽമുട്ടുകൾ, സുതലം; അങ്ങേ തുടകൾ

അതലവിതലങ്ങൾ; അരക്കെട്ട് ഭൂമിയാകുന്നു;

നാഭിയാകാശവും ഇന്ദ്രസവിധമാകും സ്വർല്ലോകം

അവിടുത്തെ ദിവ്യമാം മാറിടവും തന്നെയല്ലോ.         

Narayaneeyam 6.3 
ग्रीवा महस्तव मुखं च जनस्तपस्तु

फालं शिरस्तव समस्तमयस्य सत्यम् ।

एवं जगन्मयतनो जगदाश्रितैर-

प्यन्यैर्निबद्धवपुषे भगवन्नमस्ते ॥३॥

 

grīvā mahastava mukha ca janastapastu

phāla śirastava samastamayasya satyam

eva jagannayatano jagadāśritair-

apyanyair nibaddha vapue bhagavannamaste ॥३॥


Oh, Lord! Your neck is the Mahar Loka, and your face is the Jana Loka. Your forehead is Tapo Loka. Your head, the essence of everything seen in and as this world, is Satya Loka. Oh, omniscient Lord, the one who fills up the universe with your body, I prostrate before you.


ഗ്രീവാ മഹസ്തവ മുഖം ച ജനസ്തപസ്തു

ഫാലം ശിരസ്തവ സമസ്തമയസ്യ സത്യം

ഏവം ജഗന്മയതനോ ജഗദാശ്രിതൈരപി

അന്യൈര്‍ നിബദ്ധവപുഷേ ഭഗവന്നമസ്തേ 3   

ഭഗവാനേഅവിടുത്തെ കഴുത്താണ് മഹർലോകം. മുഖം ജനലോകമാണ്. നെറ്റി ത്തടം തപോലോകമാവുന്നു. വിശ്വത്തിലെ എല്ലാമെല്ലാമായ അവിടുത്തെ ശിരസ്സ് സത്യലോകമത്രേ. ഇങ്ങിനെ വിശ്വമായി നിറഞ്ഞു വിളങ്ങുന്ന ജഗദ്രൂപനായ ഭഗ വാനേഅങ്ങേയ്ക്ക് നമസ്ക്കാരം.


ഭഗവൻ, മഹർലോകമങ്ങേ ഗളസ്ഥലം; മുഖം,

ജനലോകം; നെറ്റിത്തടം തപോലോകം; ജഗദ-

ധിപതിയാമവിടുത്തെ ശിരസ്സുു സത്യലോകം; ഏവം

വിശ്വം നിറഞ്ഞു വിളങ്ങും ജഗദ്രൂപ വിഭോ നമസ്തേ!

 

Narayaneeyam 6.4

त्वद्ब्रह्मरन्ध्रपदमीश्वर विश्वकन्द

छन्दांसि केशव घनास्तव केशपाशा: ।

उल्लासिचिल्लियुगलं द्रुहिणस्य गेहं

पक्ष्माणि रात्रिदिवसौ सविता च नेत्रै ॥४॥

 

tvad brahmarandhra padamiśvara viśvakanda

chaṇdāsi keśava ghanāstava keśapāśā:

ullāsi cilliyugala druhinasya geha

paki rātridivasau savitā ca netrai ॥४॥

 
Oh! Lord, you are Keshava, the root cause of this universe.  At the Brahmarandra situated at the zenith of your head is indeed the Vedas. The dark clouds in the sky are your beautiful locks of hair.  Your most enchanting eyebrows form the abode of Lord Brahma. Your eyelashes are the day and night, and your eyes are the Sun.

 

ത്വദ്  ബ്രഹ്മരന്ധ്രപദമീശ്വര വിശ്വകന്ദ

ഛന്ദാംസി കേശവ ഘനാസ്തവ കേശപാശാ:

ഉല്ലാസിചില്ലിയുഗളം ദ്രുഹിണസ്യ ഗേഹം

പക്ഷ്മാണി രാത്രിദിവസൌ സവിതാ ച നേത്രൈ 4

ഭഗവാനേപ്രപഞ്ചത്തിന്റെ മൂലഹേതുവായ കേശവാഅങ്ങയുടെ ശിരസ്സിന്റെ മുകളിലായി നിലകൊള്ളുന്ന ബ്രഹ്മരന്ധ്രം വേദങ്ങളാകുന്നു. കാർമേഘങ്ങൾ അങ്ങയുടെ കമനീയമായ മുടിക്കെട്ടുകളാകുന്നു. അങ്ങയുടെ അഴകാർന്ന രണ്ടു പുരികക്കൊടികൾ ബ്രഹ്മഗേഹമാകുന്നു. അങ്ങയുടെ കൺപീലികൾ രാത്രി പകലു കളും കണ്ണുകൾ സൂര്യനുമാകുന്നു.
 

കേശവാ നീയാകുന്നൂ പ്രപഞ്ചത്തിൻ മൂലഹേതു.

അങ്ങേ ശിരസ്സിന്നുപരി ബ്രഹ്മരന്ധ്രമായ് നില-

കൊള്ളുന്നു വേദങ്ങൾ നാലും; മേഘം നിൻ മുടിക്കെട്ടും

അഴകോലും പുരികങ്ങൾ  ബ്രഹ്മഗേഹവും, ഭഗവൻ,

അങ്ങേ കണ്ണുകൾ സൂര്യനും; ഇമകൾ രാത്രിപകലുകളും   


Narayaneeyam 6.5
निश्शेषविश्वरचना च कटाक्षमोक्ष:

कर्णौ दिशोऽश्वियुगलं तव नासिके द्वे ।

लोभत्रपे च भगवन्नधरोत्तरोष्ठौ

तारागणाश्च दशना: शमनश्च दंष्ट्रा ॥५॥

 

niśśea viśvaracanā ca kaākamoka:

karau diśo'śviyugala tava nāsike dve

lobhatrape ca bhagavannadharottaroṣṭhau

tārāgaāśca daśanā: śamanaśca daṁṣṭ॥५॥


Oh Lord, the universe is created by your mere glance with intention. The four directions are your ears, and the Ashwini Devas are your nostrils. Greed and modesty are your lower and upper lips. Your teeth are the constellation of stars, and your molar is Yama, the lord of death.

 

നിശ്ശേഷവിശ്വരചനാ ച കടാക്ഷമോക്ഷ:

കർണൌ ദിശോfശ്വിയുഗലം തവ നാസികേ ദ്വേ

ലോഭത്രപേ ച ഭഗവന്നധരോത്തരോഷ്ഠൗ

താരാഗണാശ്ച ദശനാ: ശമനശ്ച ദംഷ്ട്രാ 5


ഭഗവാനേവിശ്വസൃഷ്ടി നടക്കുന്നത് അവിടുത്തെ ചെറു കടാക്ഷ വിക്ഷേപത്താൽ മാത്രമത്രേ. ദിക്കുകൾ അങ്ങയുടെ രണ്ട് ചെവികളാണ്. അശ്വിനി ദേവകൾ അങ്ങ യുടെ നാസാദ്വാരങ്ങളാണ്. അങ്ങയുടെ കീഴ്ചുണ്ട് ലോഭവും മേൽചുണ്ട് ലജ്ജയുമ ത്രേ. അങ്ങയുടെ പല്ലുകൾ നക്ഷത്രജാലവും ദംഷ്ട്രകൾ യമനുമാവുന്നു.
 

ഭഗവൻ, നടക്കുന്നൂ വിശ്വത്തിൻ സർഗ്ഗം, സദാ നിൻ

കടാക്ഷമൊന്നിനാൽ; അങ്ങേ ചെവികൾ ദിക്കുകൾ;

നാസിക അശ്വിനീദേവകൾ; ചുണ്ടുകൾ ലോഭലജ്ജകൾ,

ദന്തങ്ങൾ നക്ഷത്രങ്ങൾ, അങ്ങേ ദംഷ്ട്രകൾ യമദേവനും. 

Narayaneeyam 6.6
माया विलासहसितं श्वसितं समीरो

जिह्वा जलं वचनमीश शकुन्तपङ्क्ति: ।

सिद्धादय: स्वरगणा मुखरन्ध्रमग्नि-

र्देवा भुजा: स्तनयुगं तव धर्मदेव: ॥६॥

 

māyā vilāsahasita śvasita samīro

jihvā jala vacanamiśa śakuntapakti:

siddhādaya: svaragaā mukharandhramagni-

rdevā bhujā: stanayuga tava dharmadeva: ॥६॥

 
Oh lord!  Your enchanting smile itself is Maya. Your breath is the wind, and your tongue is the water. Your speech is the chirping of the birds as they fly in a formation and your voices are the celestial beings, Siddhas. Your mouth is the Fire, and your hands are Devas, the Gods. Your breasts are Dharma Deva.
 

മായാ വിലാസഹസിതം ശ്വസിതം സമീരോ

ജിഹ്വാ ജലം വചനമീശ ശകുന്തപങ്ക്തി:

സിദ്ധാദയ: സ്വരഗണാ മുഖരന്ധ്രമഗ്നിർ

ദേവാ ഭുജാ: സ്തനയുഗം തവ ധർമദേവ: 6

ഭഗവാനേഅവിടുത്തെ മോഹന മന്ദഹാസം തന്നെയാണ് മായ. അവിടുത്തെ ശ്വാസമാണ് കാറ്റ്. അവിടുത്തെ ജലമാണ് നാവ്വാക്ക് ക്രമവിന്യാസത്തിൽ പറ ക്കുന്ന കിളികളുടെ ശ്രേണിയാണ്. അങ്ങയുടെ സ്വരഗണങ്ങൾ വിണ്ണവരായ സി ദ്ധചാരണന്മാരാകുന്നു. അങ്ങയുടെ വായ് അഗ്നിയാകുന്നു. കൈകൾ ദേവതക ളാകുന്നു. അങ്ങയുടെ രണ്ടു സ്തനങ്ങൾ ധർമ്മദേവനാകുന്നു.

ഭഗവൻ! നിൻ മന്ദഹാസം തന്നെ മായ,

ശ്വാസമാകുന്നു വായു, ജലം നാവ്;

ക്രമവിന്യാസത്തിൽ പാറും പറവകൾ വാക്കുകൾ;

ദിവ്യഗായകരാം സിദ്ധചാരണന്മാർ

അങ്ങേ സ്വരഗണങ്ങൾ; അഗ്നിനിൻ വദനം;

കൈകൾ ദേവതകൾ; ധർമ്മം സ്തനദ്വയങ്ങൾ       

Narayaneeyam 6.7
पृष्ठं त्वधर्म इह देव मन: सुधांशु -

रव्यक्तमेव हृदयंबुजमम्बुजाक्ष ।

कुक्षि: समुद्रनिवहा वसनं तु सन्ध्ये

शेफ: प्रजापतिरसौ वृषणौ च मित्र: ॥७॥

 

pṛṣṭha tvadharmaiha deva mana: sudhāśu -

ravyaktameva hdayabuja mambujāka

kuksi: samudranivahā vasana tu sandhye

śepha: prajāpatirasau vr̥aau ca mitra: ॥७॥

 
Lord, your buttocks are adharma, the unrighteousness. Your mind is the Moon. Your heart Lotus is the unmanifest Prakriti, the nature. Your stomach is the oceans'.  Your garments are twilight, the Sandhya. Prajapati is your generative organ and God Mitra is your testicles.

പൃഷ്ഠം തു അധർമ ഇഹ ദേവ മന: സുധാംശു:

അവ്യക്തമേവ ഹൃദയാംബുജമംബുജാക്ഷ

കുക്ഷി: സമുദ്രനിവഹാ വസനം തു സന്ധ്യേ

ശേഫ: പ്രജാപതിരസൌ വൃഷണൌ ച മിത്ര: 7

ഭഗവാനേഅവിടുത്തെ പൃഷ്ടഭാഗം അധർമ്മമാകുന്നു. ചന്ദ്രൻ മനസ്സാകുന്നു. അവ്യക്തമായ മൂലപ്രകൃതി അവിടുത്തെ ഹൃദയകമലമാകുന്നു. സമുദ്രമാണവിടു ത്തെ ഉദരം. സന്ധ്യയാണവിടുത്തെ ഉടയാടകൾ. പ്രജാപതി അവിടുത്തെ ജനനേ ന്ദ്രിയവും മിത്രദേവൻ അവിടുത്തെ വൃഷണങ്ങളുമാകുന്നു.

ഭഗവൻ! നിൻ പൃഷ്ഠഭാഗ,മധർമ്മം, മനസ്സു ചന്ദ്രനും

അവ്യക്തമാം മൂലപ്രകൃതിയങ്ങേ ഹൃദയകമലം.

അവിടുത്തെയുദരം സമുദ്രം; ഉടയാടകൾ സന്ധ്യ;

ജനനേന്ദ്രിയം പ്രജാപതി; വൃഷണങ്ങൾ, മിത്രദേവൻ.    

Narayaneeyam 6.8
श्रोणीस्थलं मृगगणा: पदयोर्नखास्ते

हस्त्युष्ट्रसैन्धवमुखा गमनं तु काल: ।

विप्रादिवर्णभवनं वदनाब्जबाहु-

चारूरुयुग्मचरणं करुणांबुधे ते ॥८॥

 

śroīsthalam̐ mgagaā: padayorna khāste

hastyutra saindhavamukhā gamana tu kāla:

viprādivarabhavana vadanābjabāhu-

cārūru yugmacaraa karuābude te ॥८॥

 
Oh, Lord! The ocean of compassion, your lower back is the animal kingdom, and your toenails are elephants, horses, and camels. Your movement is Kala, the time itself. The four varna classifications of humans, starting from the Brahmanas (Brahmana, Kshatriya, Vaishya, and Sudra) are your face, hands, attractive thighs, and feet respectively.

 

ശ്രോണീസ്ഥലം മൃഗഗണാ: പദയോർനഖാസ്തേ

ഹസ്ത്യുഷ്ട്രസൈന്ധവമുഖാ ഗമനം തു കാലാ:

വിപ്രാദിവർണഭവനം വദനാബ്ജബാഹു-

ചാരൂരുയുഗ്മചരണം കരുണാംബുധേ തേ 8

അല്ലയോ കരുണാസാഗരാ, ഭഗവാനേഅവിടുത്തെ പിന്നരക്കെട്ട് ജന്തുസമൂ ഹവും കാൽനഖങ്ങൾ ആനകുതിരഒട്ടകം മുതലായവയും ആകുന്നു. അവിട ത്തെ ചലനമാണ് കാലം. ബ്രാഹ്മണാദി നാലു വർണ്ണങ്ങൾ (ബ്രാഹ്മണക്ഷത്രി യ,   വൈശ്യ,  ശൂദ്ര) യഥാക്രമം അവിടുത്തെ മുഖംകൈകൾസുന്ദരങ്ങളായ തുടകൾകാലുകൾ എന്നിവയാകുന്നു.

അങ്ങേ പിന്നരക്കെട്ട് ജന്തുസമൂഹം; കാൽനഖങ്ങൾ

ആന,കുതിര, ഒട്ടകാദി നാൽക്കാലികൾ; തവ ചലനം കാലം;

മുഖം ബ്രാഹ്മണർ ചാതുർവർണ്യങ്ങളിൽ; കൈകൾ

ക്ഷത്രിയർ; തുടകൾ വൈശ്യരും; ചാരു പാദങ്ങൾ ശൂദ്രരും.      

Narayaneeyam 6.9
संसारचक्रमयि चक्रधर क्रियास्ते

वीर्यं महासुरगणोऽस्थिकुलानि शैला: ।

नाड्यस्सरित्समुदयस्तरवश्च रोम

जीयादिदं वपुरनिर्वचनीयमीश ॥९॥

 

sasāracakramayi cakradhara kriyāste

vīrya mahāsuragao'sthikulāni śailā:

yassaritsa mudayastaravaśca roma

jīyādida vapura nirvacanīyamīśa ॥९॥


Oh Lord, the wielder of discus, the occurrences of the birth-death cycle are your acts. Your prowess is the heroic actions of the Asuras. The mountains are your bones, and the trees are your body hair. The rivers are your arteries. May your indescribable and indefinable form always shine victoriously in my mind!
 

സംസാരചക്രമയി ചക്രധര ക്രിയാസ്തേ

വീര്യം മഹാസുരഗണോfസ്ഥികുലാനി ശൈലാ:

നാഡ്യ: സരിത്സമുദയസ്തരവശ്ച രോമ

ജീയാദിദം വപുർ അനിർവചനീയമീശ 9

അല്ലയോ ചക്രപാണേജനനമരണ ചക്രമെന്ന സംസാരചക്രം അവിടുത്തെ പ്രവൃത്തികളാവുന്നു. അവിടുത്തെ വീര്യം മഹാസുരൻമാരുടെ വീര പരാക്രമങ്ങ ളാകുന്നു. അവിടുത്തെ അസ്ഥികൾ പർവ്വതനിരകളാകുന്നു. തരുനിരകൾ അവി ടുത്തെ രോമങ്ങളാകുന്നു. അവിടുത്തെ നാഡികളാണ് നദികൾ. ഇങ്ങിനെ അനി ർവചനീയവും അവർണ്ണനീയവുമായ അവിടുത്തെ രൂപം എന്നെന്നും എന്നിൽ പ്രകാശമാനമായി നിലകൊണ്ടു വിജയിക്കട്ടെ.


ചക്രപാണിയാം ദേവാ! ജനനമരണ സംസാരചക്രമങ്ങേ

പ്രവൃത്തികൾ, അസുരവീര പരാക്രമങ്ങൾ അവിടുത്തെ വീര്യം,

അസ്ഥികൾ പർവ്വതങ്ങൾ; അങ്ങേ രോമങ്ങൾ വൃക്ഷനിരകൾ;

നാഡികൾ നദിക,ളെന്നിങ്ങിനെയെന്നുള്ളിൽ വിളങ്ങുമങ്ങേ 

നിർവ്വചനാതീത വിസ്മയ പ്രോജ്വലരൂപമെന്നും വിജയിക്കട്ടെ.

 
Narayaneeyam 6.10
ईदृग्जगन्मयवपुस्तव कर्मभाजां

कर्मावसानसमये स्मरणीयमाहु: ।

तस्यान्तरात्मवपुषे विमलात्मने ते

वातालयाधिप नमोऽस्तु निरुन्धि रोगान् ॥१०॥

 

īdg jaganmayavapustava karmabhājā

karmāvasāna samaye smaraīyamāhu:

tasyāntarātmavapue vimalātmane te

vātālayādhipa namo'stu nirundhi rogān ॥१०॥  

Oh, Lord! such a divine personification of the universe is fit for remembrance at the end of one's life and for concluding Vedic karmas because it can give liberation to the seeker. Oh Lord of Guruvayur, the one who remains as pure truth, Satva, and the indweller of the seeker following Karma Yoga, please accept my salutations. Kindly alleviate all my illnesses.

 

ഈദൃഗ് ജഗന്മയവപുസ്തവ കർമഭാജാം

കർമാവസാനസമയേ സ്മരണീയമാഹു:

തസ്യാന്തരാത്മവപുഷേ വിമലാത്മനേ തേ

വാതാലയാധിപ നമോfസ്തു നിരുന്ധി രോഗാൻ  10


ഇങ്ങിനെ വിശ്വമായി നിറഞ്ഞു നിൽക്കുന്ന അവിടുത്തെ പ്രപഞ്ചവിരാട് സ്വരൂ പംകർമ്മബന്ധിതരായ മനുഷ്യരുടെ അന്ത്യകാലത്തും യാഗകർമ്മങ്ങളുടെ അവസാനത്തിലും സ്മരിക്കാൻ അനുയോജ്യമാണെന്ന് പറയുന്നു. കാരണം അത് മുക്തിദായകമത്രേ.  ശുദ്ധസത്യമായികർമ്മയോഗികളുടെ അന്തര്യാമി യായി നിലകൊള്ളുന്നഗുരുവായൂരിൽ വാഴുന്നഭഗവാനേഅങ്ങേയ്ക്ക് എന്റെ നമസ്ക്കാരം! കനിവുണ്ടായി എന്റെ രോഗങ്ങളെയെല്ലാം ഇല്ലാതാക്കിയാലും.


ഏവം വിശ്വപ്രപഞ്ചമായ് നിറഞ്ഞു വിരാട്ടായ്

വിളങ്ങുമങ്ങേ സ്വരൂപം മുക്തിപ്രദം, സ്മര്യം ധ്യേയമതു 

മനുജർക്കന്ത്യകാലേ, യജ്ഞാന്തത്തിലും സദാ

ശുദ്ധസത്യമായ് ഗുരുവായൂരിൽ പ്രത്യക്ഷമാണങ്ങ്.  

കർമ്മയോഗികൾക്ക് അന്തര്യാമിയായെന്നും

വാണരുളും ഭഗവാനേ, വാതാലയേശാ  

തീർത്താലുമെൻ രോഗങ്ങളെല്ലാം സമൂലം.       

No comments:

Post a Comment