Tuesday, November 28, 2023

Sreeman Narayaneeyam - Dasakam 23

Sreeman Narayaneeyam - Dasakam 23

ദശകം 022

http://ramayanam.guruvayoor.com/Sree%20Narayaneeyam/023%20Narayaneeyam.mp3
4  m 10 s

Narayaneeyam -23

23. 1
प्राचेतसस्तु भगवन्नपरो हि दक्ष-

स्त्वत्सेवनं व्यधित सर्गविवृद्धिकाम: ।

आविर्बभूविथ तदा लसदष्टबाहु-

स्तस्मै वरं ददिथ तां च वधूमसिक्नीम् ॥१॥


prāceta sastu bhagavannaparo hi daka-

stvatsēvana vyadhita sargavivr̥ddhikāma |

āvirba bhūvitha tadā lasadaṣṭabāhu-

stasmai vara daditha tā cha vadūmasiknīm ||1|| 

Lord, the son of Prachetas was also named Daksha. He wanted to populate the earth and wanted to create progenies. He served the lord with devotion and was pleased that he was afforded the vision of the almighty with eight resplendent arms. He blessed Daksha with the ability to create and gifted a maiden by the name of Aseekni in marriage. 


പ്രാചേതസസ്തു ഭഗവന്നപരോ ഹി ദക്ഷ-

സ്ത്വത്സേവനം വ്യധിത സര്‍ഗ വിവൃദ്ധികാമഃ

ആവിര്‍ബ ഭൂവിഥ തദാ ലസദഷ്ട ബാഹു:

തസ്മൈ വരം ദദിഥ താം ച വധൂമസിക്നീം  1

ഭഗവാനേ, പ്രചേതസ്സുകളുടെ പുത്രന് ദക്ഷൻ എന്നു തന്നെയായിരുന്നു നാമം. അദ്ദേഹം പ്രജാസൃഷ്ടിക്കായി ആഗ്രഹിക്കുകയും അതിനായി അവിടുത്തെ സേവിക്കുകയും ചെയ്തു. അതിൽ സംപ്രീതനായ നിന്തിരുവടി പ്രശോഭിതങ്ങളായ എട്ടു കൈകളോടുകൂടി ദക്ഷന് മുന്നിൽ പ്രത്യക്ഷനായി പ്രജാഭിവൃദ്ധിക്കായുള്ള വരം നല്കി. അതിനായി അസിക്നി എന്നു പേരായ ഒരു കന്യകയെ വധുവായി നൽകുകയും ചെയ്തു.

ദക്ഷനാമത്തിൽത്തന്നെ പ്രചേതസ്സുകൾക്കുണ്ടായൊരു സുതൻ
പ്രജാസൃഷ്ടിക്കായ് ദക്ഷനിലുണ്ടായിച്ഛ,യതിന്നു പ്രാപ്തിനേടാനവൻ
തപംചെയ്തപ്പോൾ അവതരിച്ചൂ ഭഗവാനെട്ടു കരങ്ങളോടെ മുന്നിൽ
കിട്ടീയവന്നു വരങ്ങളുമിച്ഛപോലെ,യസീക്നിനാമ്നയാം വധുവും തദാ

23.2

तस्यात्मजास्त्वयुतमीश पुनस्सहस्रं

श्रीनारदस्य वचसा तव मार्गमापु: ।

नैकत्रवासमृषये स मुमोच शापं

भक्तोत्तमस्त्वृषिरनुग्रहमेव मेने ॥२॥

tasyātmajā stvayuta mīśa puna ssahasra

śrīnāradasya vacasā tava mārgamāpu |

naikatra vāsamṛṣayē sa mumōcha śāpa

bhaktō ttamastvṛṣi ranugraha mēva mēnē ||2||

Lord, Daksha’s eleven thousand sons set forth to do penance to acquire the ability to create progenies. But Narada advised them about the path of spirituality and redemption. They all took to renunciation and decided to seek liberation. Disappointed at the work of sage Narada, Daksha cursed him “May you be always wandering with no fixed abode” Narada took this curse as a blessing and continued his journey.

തസ്യാത്മജാ : ത്വയുതമീശ പുനസ്സഹസ്രം

ശ്രീനാരദസ്യ വചസാ തവ മാര്‍ഗമാപുഃ             

നൈകത്ര വാസമൃഷയേ സ മുമോച ശാപം

ഭക്തോത്തമസ്തു ഋഷി: അനുഗ്രഹമേവ മേനേ     2

ഭഗവാനേ, ആ ദക്ഷന്റെ പതിനോരായിരം പുത്രൻമാരും പ്രജാസൃഷ്ടിക്കുള്ള പ്രാഭവം ലഭിക്കാനായി തപസ്സുു ചെയ്യുമ്പോൾ നാരദമഹർഷിയുടെ ഉപദേശം കേട്ട് അവരെല്ലാം മോക്ഷമാർഗ്ഗത്തെയാണ് സ്വീകരിച്ചത്. അങ്ങിനെ പ്രജാഭിവൃദ്ധിയ്ക്കു വിഘ്നം വന്നതിൽ ദക്ഷൻ അസംതൃപ്തനായി “അങ്ങേയ്ക്ക് ഒരിടത്തും സ്ഥിരവാസം സാദ്ധ്യമാകാതെ വരട്ടെ” എന്ന് നാരദനെ ശപിച്ചു. ഭക്തോത്തമനായ മഹർഷി ആ ശാപത്തെ ഒരനുഗൃഹമായി കണക്കാക്കി യാത്ര തുടർന്നു.

പതിനോരായിരം പുത്രന്മാരുണ്ടായി ദക്ഷന്നവരേവരും
പ്രജാസൃഷ്ടി പ്രഭാവത്തിന്നായ് തപം ചെയ്യാനൊരുങ്ങവേ
എത്തീ നാരദമുനിയേകീ മോക്ഷമാർഗ്ഗോപദേശങ്ങൾ തദാ
മാമുനിവാക്കിനാൽ മോക്ഷമാർഗ്ഗേ ഗമിച്ചാരവരേവരും.
ഖിന്നനായ് ദക്ഷൻ പ്രജാഭിവൃദ്ധി വിഘ്ന ഹേതുവാൽ
ശപിച്ചാൻ നാരദനെ "ഇല്ലാതാകട്ടെ ഭവാനൊരു ഗേഹം സ്ഥിരം."
     

23.3

षष्ट्या ततो दुहितृभि: सृजत: कुलौघान्

दौहित्रसूनुरथ तस्य स विश्वरूप: ।

त्वत्स्तोत्रवर्मितमजापयदिन्द्रमाजौ

देव त्वदीयमहिमा खलु सर्वजैत्र: ॥३॥


aṣṭyā tato duhitbhi sr̥jata kulaughān

dauhitra sūnuratha tasya sa viśvarūpa |

tvatsstōtra varmitha majāpaya dindra mājau

dēva tvadīya mahimā khalu sarvajaitra ||3||

Then Daksha had sixty daughters and they were all married off, thus creating progenies of diverse species in the world, including Devas and humans. Vishwa Rupa, the son of Daksha’s daughter, helped Lord Indra to win over Asuras by teaching him ‘Narayana Kavacham’, a prominent hymn used to propitiate the Lord. Your glory is such that propitiating thee ensures all victories for the devotee.


ഷഷ്ട്യാ തതോ ദുഹിതൃഭി: സൃജത: കുലൌഘാൻ
ദൌഹിത്ര സൂനുരത തസ്യ സ വിശ്വരൂപ: ।
ത്വത്സ്തോത്ര വർമിത മജാപയ ദിന്ദ്രമാജൗ
ദേവ ത്വദീയമഹിമാ ഖലു സർവജൈത്ര: ॥3॥

പിന്നീട് ദക്ഷന് അറുപതു പുത്രിമാരുണ്ടാവുകയും അവരെയെല്ലാം വിവാഹം കഴിപ്പിച്ച് വിവിധങ്ങളായ ദേവമനുഷ്യാദിവർഗ്ഗങ്ങളെ സൃഷ്ടിച്ച് ദക്ഷൻ തന്റെ ലക്ഷ്യം സാധിക്കുകയും ചെയ്തു. ദക്ഷപുത്രിയുടെ മകൻ വിശ്വരൂപൻ ഇന്ദ്രനെ അസുരന്മാരുമായുള്ള യുദ്ധത്തിൽ വിജയിക്കാൻ സഹായിച്ചത് അവിടുത്തെ സ്തോത്രമാകുന്ന നാരായണകവചം പഠിപ്പിച്ചാണ്. സകലവിജയങ്ങളും ഉറപ്പാക്കുന്നതാണല്ലോ നിന്തിരുവടിയുടെ മഹിമ.


ദക്ഷന് പിന്നെയുണ്ടായറുപതു പുത്രിമാരവർ സൃഷ്ടിച്ചൂ
ദാമ്പത്യമാർഗ്ഗേണ ദേവമാനുഷാദികളെയൊക്കവേ
ഇന്ദ്രനെ തുണച്ചൂ വിശ്വരൂപൻ, ദക്ഷപുത്രിതൻ സുതൻ
അസുര സംഗ്രഹത്തിൽ വിജയിച്ചൂ ദക്ഷനവനുപദേശിച്ച
നാരായണകവചകീർത്തന പ്രഭാവത്താൽ മാത്രം.
ഏവം മഹാത്മ്യമാർന്നതല്ലോ ഭഗവൻ നിൻ പ്രഭാവം !

23.4
प्राक्शूर सेनविषये किल चित्रकेतु:

पुत्राग्रही नृपतिरङ्गिरस: प्रभावात् ।

लब्ध्वैक पुत्रमथ तत्र हते सपत्नी-

सङ्घैरमुह्यदवशस्तव माययासौ ॥४॥

prākśūra sēnaviayē kila citrakētu

putrāgrahī nr̥patiragirasa prabhāvāt |

labdhvaika putramatha tatra hatē sapatnī-

saghaira muhya davaśastava māyayāsau ||4||

Long back, Chitra Ketu, the king of the kingdom of Soorasena desired to beget a son for him, and with the help of his preceptor, sage Angiras, a son was born. He was overjoyed, but his other wives killed the child making him extremely grief-stricken. He fell victim to your Maya power and started behaving indiscriminately.

പ്രാക്ശൂര സേനവിഷയേ കില ചിത്രകേതു:

പുത്രാഗ്രഹീ നൃപതി രങ്ഗിരസ: പ്രഭാവാത്

ലബ്ധ്വൈക പുത്രമഥ തത്ര ഹതേ സപത്നീ-

സങ്ഘൈര മുഹ്യദ്  അവശസ്തവ മായയാസൗ 4


പണ്ട് ശൂരസേനരാജ്യത്തെ രാജാവായ ചിത്രകേതു പുത്രഭാഗ്യത്തിനായി ആഗ്രഹിക്കുകയും അംഗിരസ് മഹർഷിയുടെ മാഹാത്മ്യത്താൽ അദ്ദേഹത്തിന് ഒരു പുത്രൻ ജനിക്കുകയും ചെയ്തു. എന്നാൽ രാജാവിന്റെ മറ്റ് ഭാര്യമാർ ഈ പുത്രനെ കൊന്നുകളഞ്ഞു. അപ്പോൾ ആ ചിത്രകേതു നിന്തിരുവടിയുടെ മായാശക്തിക്ക് അടിപ്പെട്ട് ദു:ഖവിവശനും അവിവേകിയുമായിത്തീർന്നു.


പണ്ടുണ്ടായ് ചിത്രകേതു രാജൻ, ശൂരസേന രാജ്യാധിപൻ
അനപത്യദു:ഖിയാം രാജാവിന്നുണ്ടായൊരു സുത,നംഗിര
മുനിതന്നനുഗ്രഹവശാൽ; അവനെ വധിച്ചാർ സഹഭാര്യ-
മാരപ്പോൾ വിവശനു,മവിവേകി,യുമായ്ത്തീർന്നൂ നൃപൻ


23.5
तं नारदस्तु सममङ्गिरसा दयालु:

सम्प्राप्य तावदुपदर्श्य सुतस्य जीवम् ।

कस्यास्मि पुत्र इति तस्य गिरा विमोहं

त्यक्त्वा त्वदर्चनविधौ नृपतिं न्ययुङ्क्त ॥५॥

ta nāradastu samamagirasā dayālu

samprāpya tāvadupadarśya sutasya jīvam |

kasyāsmi putra iti tasya girā vimoha

tyaktvā tvadarcanavidhau npati nyayukta ||5||

The compassionate sage Narada, along with sage Angiras went to console the king and out of pity, showed him the soul of the dead son. The soul started asking questions such as “Whose son am I?” and that redeemed the king of the delusion he had. The sages then advised the king on the ways to propitiate the Lord. 

തം നാരദസ്തു സമമങ്ഗിരസാ ദയാലു:

സമ്പ്രാപ്യ താവദുപദർശ്യ സുതസ്യ ജീവം

കസ്യാസ്മി പുത്ര ഇതി തസ്യ ഗിരാ വിമോഹം

ത്യക്ത്വാ ത്വദർച്ചനവിധൗ നൃപതിം ന്യയുങ്ക്ത ५॥

കാരുണ്യശീലനായ നാരദമുനി അംഗിരസ്സ് മുനിയുമൊനിച്ച് ചിത്രകേതുവിനെ സന്ദർശിച്ചു. അദ്ദേഹം മരിച്ചുപോയ പുത്രന്റെ ജീവനെ തന്റെ യോഗബലത്താൽ രാജാവിന് കാണിച്ചു കൊടുത്തു. അപ്പോൾ ആ ജീവൻ "ഞാൻ ആരുടെ പുത്രനാണ്?" തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചതിന്റെ ഫലമായി രാജാവിന്റെ മായാമോഹം ഇല്ലാതായി. നിന്തിരുവടിയെ സേവിക്കാനുള്ള മാർഗ്ഗം മഹർഷിമാർ രാജാവിന് ഉപദേശിച്ചു നൽകി.

കാരുണ്യവാനാം നാരദമുനി രാജാവിന്നായംഗിരസ്സുമൊത്തുപോയ്
കാട്ടിക്കൊടുത്തൂ മൃതപുത്രന്റെ ജീവനെ തൻ യോഗബലത്തിനാൽ
"ആരുടെ പുത്രനാകുന്നു ഞാൻ" എന്നായപ്പുത്രനപരിചിതനെപ്പോലെ
ഇത്യാദി ചോദ്യങ്ങൾ കേട്ടു മാറീ മായാമോഹങ്ങൾ ചിത്രകേതുവിൽ
ലഭിച്ചൂ മാമുനിമാരിൽ നിന്നുമുപദേശ,മങ്ങേ സേവിക്കാനുപാധികൾ
  


23.6
स्तोत्रं च मन्त्रमपि नारदतोऽथ लब्ध्वा

तोषाय शेषवपुषो ननु ते तपस्यन् ।

विद्याधराधिपतितां स हि सप्तरात्रे

लब्ध्वाप्यकुण्ठमतिरन्वभजद्भवन्तम् ॥६॥ 

stotra cha mantramapi nāradato'tha labdhvā

toāya śeavapuo nanu te tapasyan |

vidyādharādhipatitā sa hi saptarātre

labdhvāpya kuṇṭhamatiranva bhajadbhavantam ||6||

Then Chitra Ketu learned several mantras and hymns to propitiate the Lord in the form Adishesha. In seven days he got the status of the head of Vidyadhara celestials. He was not satisfied with that and continued his penance ardently to serve thee.

സ്തോത്രം ച മന്ത്രമപി നാരദതോഽഥ ലബ്ധ്വാ

തോഷായ ശേഷവപുഷോ നനു തേ തപസ്യൻ

വിദ്യാധരാധിപതിതാം സ ഹി സപ്തരാത്രേ

ലബ്ധ്വാപി അകുണ്ഠമതിരന്വ ഭജദ്ഭവന്തം ६॥


തുടർന്ന് ചിത്രകേതു നാരദമുനിയിൽ നിന്നും മന്ത്രങ്ങളും സ്തോത്രങ്ങളും പഠിച്ച് ആദിശേഷന്റെ രൂപത്തിലുള്ള അവിടുത്തെ പ്രീതിപ്പെടുത്താൻ തപസ്സു ചെയ്തു. കേവലം ഏഴു ദിവസത്തെ സാധനകൊണ്ട് അദ്ദേഹത്തിന് വിദ്യാധരൻമാരുടെ ആധിപത്യം ലഭിച്ചു. എന്നാൽ അതിൽ തൃപ്തിവരാതെ, മടുക്കാത്ത മനസ്സോടെ നിന്തിരുവടിയെത്തന്നെ ഭജിച്ചു കൊണ്ട് അദ്ദേഹം തപസ്സ് തുടർന്നു.

പഠിച്ചൂ ചിത്രകേതു നാരദമുനിയിൽ നിന്നും മന്ത്രങ്ങൾ, സ്തോത്രങ്ങളും 
ചെയ്തൂ തപം നിന്തിരുവടിയെ,യാദിശേഷ രൂപത്തിൽ സംപ്രീതനാക്കുവാൻ
കേവലം ഏഴു ദിനംകൊണ്ടു നൃപൻ നേടീ വിദ്യാധരൻമാരിലാധിപത്യ- 
മെങ്കിലും മതിവരാതെ തുടർന്നൂ തപ,മചഞ്ചല,നായങ്ങേ ഭജിച്ചുകൊണ്ടേ.


23.7
तस्मै मृणालधवलेन सहस्रशीर्ष्णा

रूपेण बद्धनुतिसिद्धगणावृतेन ।

प्रादुर्भवन्नचिरतो नुतिभि: प्रसन्नो

दत्वाऽऽत्मतत्त्वमनुगृह्य तिरोदधाथ ॥७॥

 

tasmai mṛṇāladhavalena sahasraśīrṣṇā

rūpea baddhanutisiddhagaāvtena |

prādurbhavannacirato nutibhi prasanno

datvā'tmattvamanughya tirodadātha ||7||

Without further delay, he was afforded the vision of the Lord in the form of Adishesha with one thousand hoods, in bright white color, being served and praised with hymns by bands of celestial yogis. You were pleased with their hymns and imparted the secret knowledge of self to the king.

 

തസ്മൈ മൃണാളധവളേന സഹസ്രശീർഷ്ണാ

രൂപേണ ബദ്ധനുതി സിദ്ധഗണാവൃതേന         

പ്രാദുർഭവൻ അചിരതോ നുതിഭി: പ്രസന്നോ

ദത്വാഽഽത്മതത്ത്വ മനുഗൃഹ്യ തിരോദധാഥ     ७॥


അധികം താമസിയാതെ താമര വളയത്തിന്റെ ശുഭ്ര വർണ്ണമാർന്ന, ആയിരം ശിരസ്സുകൾ ഉള്ള, സ്തോത്രാലാപനം ചെയ്യുന്ന സിദ്ധജനങ്ങളാൽ പരിസേവിതനുമായ ഭാവത്തിൽ അവിടുന്ന്  ചിത്രകേതുവിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. സ്തോത്രങ്ങളാൽ സംപ്രീതനായ നിന്തിരുവടി അദ്ദേഹത്തിന് ആത്മതത്വം ഉപദേശിച്ച ശേഷം അന്തർധാനം ചെയ്തു.

അചിരേണ ചിത്രകേതുവിൻ മുൻപിൽ പ്രത്യക്ഷനായ് ഭവാൻ
താമരവളയത്തിൻ ശുഭ്രവർണ്ണത്തോടെ, ആയിരം ശിരസ്സോടെയും
സിദ്ധജനസ്തോത്രാലാപന പരിസേവിതനായ് സംപ്രീതനായ്
നൽകീ ആത്മതത്ത്വോപദേശം, പിന്നെയപ്രത്യക്ഷനുമായ്


23.8
त्वद्भक्तमौलिरथ सोऽपि च लक्षलक्षं

वर्षाणि हर्षुलमना भुवनेषु कामम् ।

सङ्गापयन् गुणगणं तव सुन्दरीभि:

सङ्गातिरेकरहितो ललितं चचार ॥८॥

tvadbhaktamauliratha so'pi cha lakalaka

varāi harulamanā bhuvaneu kāmam |

sagāpayan guagaa tava sundarībhi

sagātirekarahito lalita chacāra ||8|| 

Chitra Ketu was a great devotee of thee who lived to wander in different worlds, serving you wholeheartedly for several thousand years, as the charming Vidyadharas sang your glories.

 

ത്വദ്ഭക്ത മൗലിരഥ സോപി ച ലക്ഷലക്ഷം

വർഷാണി ഹർഷുലമനാ ഭുവനേഷു കാമം         

സങ്ഗാപയൻ ഗുണഗണം തവ സുന്ദരീഭി:

സങ്ഗാതിരേക രഹിതോ ലളിതം ചചാര     ८॥


അവിടുത്തെ ഭക്തൻമാരിൽ ഉത്തമനായ ചിത്രകേതു അനേക ലക്ഷം വർഷങ്ങൾ ഹർഷപുളകിതമായ മനസ്സോടെ യഥാകാമം വിവിധ ലോകങ്ങളിൽ നിന്തിരുവടിയുടെ അപദാനങ്ങൾ വിദ്യാധരസുന്ദരികളേക്കൊണ്ട് വാഴ്ത്തി പാടിച്ചു കൊണ്ട് സംഗമില്ലാത്ത മനസ്സോടെ യഥേഷ്ടം സഞ്ചരിച്ചു.

യഥാകാമം കഴിഞ്ഞൂ ഭക്തോത്തമനാം ചിത്രകേതു
വിദ്യാധരനാരിമാരാൽ ഭഗവദ് കീർത്തനം പാടിച്ചു
വിവിധലോകങ്ങളിൽ ഹർഷപുളകിതമനമോടെ, 
വാണൂ, 
ചരിച്ചൂ, സംഗരഹിതം നിഷ്കമാനായ് യഥേഷ്ടം


23.9
अत्यन्तसङ्गविलयाय भवत्प्रणुन्नो

नूनं स रूप्यगिरिमाप्य महत्समाजे ।

निश्शङ्क मङ्ककृत वल्लभ मङ्ग जारिं

तं शङ्करं परिहसन्नुमयाभिशेपे ॥९॥ 

atyantasangavilayāya bhavatpraunno

nūna sa rūpyagirimāpya mahatsamāje |

niśśaka makakta vallabha mañga jarim

ta śakara parihasannumayābhiśepe ||9|| 

Chitra Ketu wanted to get rid of even the last bit of attachment in him and decided to go to Mount Kailas as inspired by none other than you. There in the great court of Siva, he saw Sunkara sitting shamelessly with his wife Parvati on his lap. He ridiculed Lord Siva and Goddess Uma ended up cursing him. 

അത്യന്ത സങ്ഗവിലയായ ഭവത്പ്രണുന്നോ

നൂനം സ രൂപ്യ ഗിരിമാപ്യ മഹത്സമാജേ         

നിശ്ശങ്കു  അങ്കകൃത വല്ലഭം അംഗജാരിം

തം ശങ്കരം പരിഹസൻ ഉമയാഭിശേപേ         ९॥


തന്റെ സംഗദോഷം തീരെ ഇല്ലാതാക്കുവാനായി അവിടുത്തെ പ്രേരണയാൽ ചിത്രകേതു കൈലാസപർവ്വതത്തിൽ എത്തിച്ചേർന്നു. അവിടുത്തെ മഹൽ സദസ്സിൽ കാമാരിയായ പരമശിവൻ ശങ്ക കൂടാതെ പാർവ്വതിയെ മടിയിലിരുത്തിയതു കണ്ട് അദ്ദേഹം ശിവനെ പരിഹസിക്കുകയും പാർവ്വതീദേവി അദ്ദേഹത്തെ ശപിക്കുകയും ചെയ്തു.


തവപ്രേരണാൽ, സംഗദോഷം തീർക്കുവാൻ പോയീ
ചിത്രകേതു കൈലാസ ശൈലാന്തികേ, യപ്പോളവിടെ
മഹേശനേയും ശങ്കാരഹിതം മടിയിലമരും ദേവിയെയും
കണ്ടപഹസിച്ചൂ, കഷ്ടമവനിൽപ്പതിച്ചൂ പാർവ്വതീശാപവും


23.10
निस्सम्भ्रमस्त्वयमयाचितशापमोक्षो

वृत्रासुरत्वमुपगम्य सुरेन्द्रयोधी ।

भक्त्यात्मतत्त्वकथनै: समरे विचित्रं

शत्रोरपि भ्रममपास्य गत: पदं ते ॥१०॥

 

nissambhrama stvayamayā chitaśāpamoko

vtrāsuratva mupagamya surendrayodhī             |

bhaktyātmatattvakathanai samare vicitra

śatrōrapi bhramamapāsya gata pada te     ||10||

Chitra Ketu was not worried about the curse and he didn’t even try to get redemption from it. He had to be born as Vritra Asura in which he fought Indra. As he fought he advised Indra on devotion and taught him the philosophy of the self, despite Indra being his enemy. Thus he removed Indra’s ignorance. What a wonder! At last, he reached your abode easily.

നിസ്സംഭ്രമ: ത്വയമയാ ചിതശാപമോക്ഷോ

വൃത്രാസുരത്വം ഉപഗമ്യ സുരേന്ദ്രയോധീ                     

ഭക്ത്യാത്മതത്ത്വകഥനൈ: സമരേ വിചിത്രം

ശത്രോരപി ഭ്രമമപാസ്യ ഗത: പദം തേ             १०॥


ചിത്രകേതുവിന് ശാപം ലഭിച്ചതിൽ സംഭ്രമമൊന്നും ഉണ്ടായില്ല. അയാൾ ശാപമോക്ഷത്തിനായി അപേക്ഷിച്ചതുമില്ല. ശാപം മൂലം വൃത്രാസുരനായി ജനിച്ച് ദേവേന്ദ്രനോട് യുദ്ധം ചെയ്യുമ്പോൾ അയാൾ ദേവേന്ദ്രന് ഭക്തി-ആത്മതത്വം ഉപദേശിച്ചു കൊടുത്തു. തന്റെ ശത്രുവായിരുന്നിട്ടുകൂടി അദേഹം ഇന്ദ്രന്റെ അജ്ഞാനം ഇല്ലാതാക്കി. എത്ര അത്ഭുതമെന്നു നോക്കൂ. ഒടുവിൽ അദ്ദേഹം നിന്തിരുവടിയുടെ സവിധം പ്രാപിച്ചു.

ശാപമോക്ഷം തേടിയതില്ല ചിത്രകേതു, ശാപത്തിലൊട്ടും പതറിയുമില്ല.
ശാപത്താലചിരേണ വൃത്രാസുരനായ് ജനിച്ചപ്പോളവൻ നീക്കി ശത്രുവാ മിന്ദ്രന്റെയജ്ഞാനം സംഗരസമയേ,  ഭക്തി,ആത്മതത്വോപദേശത്താൽ
വിസ്മയമചിരേണ  വൃത്രനാം ചിത്രകേതുവും പ്രാപിച്ചുവല്ലോ ഭഗവദ് പദം

23. 11

त्वत्सेवनेन दितिरिन्द्रवधोद्यताऽपि

तान्प्रत्युतेन्द्रसुहृदो मरुतोऽभिलेभे ।

दुष्टाशयेऽपि शुभदैव भवन्निषेवा

तत्तादृशस्त्वमव मां पवनालयेश ॥११॥

 

tvatsevanena ditiindravadhodyatā'pi

tānpratyutendrasuhdo maruto'bhibhebe |

duṣṭāśaye'pi śubhadaiva bhavannievā

tattādśastvamava mā pavanālayeśa ||11||

Diti is the mother of Asuras and she propitiated thee to beget a son who would be able to kill Indra. But she ended up getting Maruts as her sons, confidants of Indra. Even if someone serves you with evil intentions, he will end up getting blessed by you, such is your compassion. Oh! such a merciful Lord, Guruvayurappa, pray, protect me

ത്വത്സേവനേന ദിതി: ഇന്ദ്രവധോദ്യതാഽപി

താൻ പ്രത്യുതേന്ദ്രസുഹൃദോ മരുതോഭിലേഭേ

ദുഷ്ടാശയേഽപി ശുഭദൈവ ഭവന്നിഷേവാ

തത്താദൃശസ്ത്വമവ മാം പവനാലയേശ ११॥


അസുരമാതാവായ ദിതി ഇന്ദ്രനെ വധിക്കാൻ കഴിവുള്ള ഒരു പുത്രനെ ലഭിക്കാനായി നിന്തിരുവടിയെ പ്രാർത്ഥിച്ചു. എന്നാൽ അവർക്ക് ലഭിച്ചത് ഇന്ദ്രസുഹൃത്തുക്കളായ മരുത്തുക്കളെയാണ്. ദുഷ്ടാശയത്തോടെയാണെങ്കിലും അവിടുത്തെ പൂജിക്കുന്നവർക്ക് ശുഭക്ഷേമമാണല്ലോ ലഭിക്കുന്നത്! അങ്ങിനെയുള്ള ഗുരുവായൂരപ്പാ എന്നെ രക്ഷിക്കേണമേ!

അസുരമാതാവാം ദിതീദേവി പ്രാർത്ഥിച്ചൂ ഭവാനെ
ഇന്ദ്രനിഗ്രഹാർത്ഥമൊരുപുത്രനുവേണ്ടിയെന്നാൽ
അവൾക്കു ലഭിച്ചതിന്ദ്രസഖാക്കൾ മരുത്തുക്കളെ!
അങ്ങേ ഭജിക്കുന്ന ദുഷ്ടാശയ പ്രാർത്ഥിതർക്കുപോലും
ലഭിക്കുന്നൂ ശുഭക്ഷേമം! ഏവം ഭക്തരെ കാക്കും പ്രഭോ
ഗുരുവായൂരപ്പാ! രക്ഷിക്കയെന്നെയും കൃപാനിധേ!


No comments:

Post a Comment