Sreeman Narayaneeyam - Dasakam 10
Narayaneeyam 10.1
वैकुण्ठ वर्धितबलोऽथ भवत्प्रसादा-
दम्भोजयोनिरसृजत् किल जीवदेहान् ।
स्थास्नूनि भूरुहमयानि तथा तिरश्चां
जातिं मनुष्यनिवहानपि देवभेदान् ॥१॥
vaikunṭha vardhitabalo'tha
bhavatprasādā-
dambhojayonir
asṛjat kila jīvadehān |
sthāsnūni bhūruhamayāni tathā tiraścāṁ
jātiṁ manuṣyanivahānapi devabhedān ||1||
Lord, with your blessings, Brahma was endowed with the ability and strength to create diverse movable and immovable things and beings. He created various plants and creepers, birds and animals, humans, and divine beings. They all had appropriate bodily forms.
വൈകുണ്ഠ വർദ്ധിത ബലോfഥ ഭവദ് പ്രസാദാദ്
അംഭോജയോനി: അസൃജത് കില ജീവദേഹാൻ
സ്ഥാസ്നൂനി ഭൂരൂഹമയാണി തഥാ
തിരശ്ചാം
ജാതിം മനുഷ്യ നിവഹാൻ അപി ദേവഭേദാൻ
അല്ലയോ ഭഗവാനേ, അവിടുത്തെ അനുഗ്രഹത്താൽ സിദ്ധമായ ശക്തിപ്രഭാവം കൊണ്ട് ബ്രഹ്മാവ് നാനാ പ്രകാരങ്ങളിലുള്ള, സ്ഥാവരങ്ങളും ജംഗമങ്ങളുമായ ജീവജാലങ്ങളെ സൃഷ്ടിച്ചു. ഭൂമിയിൽ മുളച്ചുണ്ടാകുന്ന വിവിധങ്ങളായ വൃക്ഷലതാദികൾ, പക്ഷിമൃഗാദികൾ, മനുഷ്യർ, ദേവഗണങ്ങൾ എന്നിവയെ ഉചിതങ്ങളായ ദേഹരൂപങ്ങളോടെയാണല്ലോ അവിടുന്ന് സൃഷ്ടിച്ചത്.
ഭഗവദ് പ്രഭാവത്തിനാലങ്ങിനെ
വിരിഞ്ചനു സിദ്ധമായീ സൃഷ്ടിപ്രാഭവം!
അതിനാൽ ഭൂമിയിൽ നിറച്ചൂ നാനാവിധ
സ്ഥാവരജംഗമങ്ങൾ, വൃക്ഷലതാദികൾ,
പക്ഷിമൃഗസഞ്ചയങ്ങൾ, മനുഷ്യർ,
ദേവഗണങ്ങളെല്ലാമുചിത രൂപങ്ങളോടെ
Narayaneeyam 10.2
मिथ्याग्रहास्मिमतिरागविकोपभीति-
रज्ञानवृत्तिमिति पञ्चविधां स सृष्ट्वा ।
उद्दामतामसपदार्थविधानदून -
स्तेने त्वदीयचरणस्मरणं विशुद्ध्यै ॥२॥
mithyāgrahāsmimatirāgavikopabhīti-
rajñānavṛttimiti pañcavidhāṁ sa sṛṣṭvā |
uddāmatāmasapadārthavidhānadūna-
stene tvadīyacaraṇasmaraṇaṁ viśuddhyai ||2||
After creating the movable and immovable things and beings, Brahma created five facets of ignorance which are of a tamasic nature – non-apprehension of reality, ego, attachment, rage, and fear. He later repented for having created these negativities and sought refuge at your lotus feet to purify his mind.
മിഥ്യാഗ്രഹാസ്മിം അതിരാഗ വികോപ
ഭീതി:
അജ്ഞാന വൃത്തിമിതി പഞ്ചവിധാംസ
സൃഷ്ട്വാ
ഉദ്ദാമതാമസ പദാർത്ഥ വിധാന ദൂന:
തേനേ ത്വദീയ ചരണസ്മരണം
വിശുദ്ധ്യൈ
ഈ വിധം സ്ഥാവരജംഗമ വസ്തുക്കളെ സൃഷ്ടിച്ച ശേഷം ബ്രഹ്മാവ് തമോ വികാരങ്ങളായ മിഥ്യാജ്ഞാനം, അഹങ്കാരം, രാഗം, ക്രോധം, ഭയം എന്നിവയെ സൃഷ്ടിക്കുകയുണ്ടായി. എന്നാൽ ഈ അഞ്ച് തമോമയങ്ങളായ വൃത്തികളെ സൃഷ്ടിക്കാനിടയായതിൽ കുണ്ഠിതനായി ബ്രഹ്മാവ് മനശ്ശുദ്ധിക്കായി സകല അശുദ്ധികളേയും ഇല്ലാതാക്കുന്ന അവിടുത്തെ പാദാരവിന്ദങ്ങളെ സ്മരിച്ചു ധ്യാനിച്ചു.
സ്ഥാവരജംഗമങ്ങളാം സൃഷ്ടികൾക്കുശേഷം
പത്മസംഭവനുണ്ടാക്കീ, പഞ്ചമ വികാരങ്ങൾ,
തമോമയങ്ങളാം അഹങ്കാരം, മിഥ്യാജ്ഞാനം,
രാഗക്രോധഭയാദികൾ; പിന്നെ സ്വയം
കുണ്ഠിതനായ് ധ്യാനിച്ചു നിന്നൂ വിരിഞ്ചൻ
മന: ശുദ്ധിക്കായങ്ങേ വിമല പാദാംബുജങ്ങൾ.
Narayaneeyam 10.3
तावत् ससर्ज मनसा सनकं सनन्दं
भूय: सनातनमुनिं च सनत्कुमारम् ।
ते सृष्टिकर्मणि तु तेन नियुज्यमाना-
स्त्वत्पादभक्तिरसिका जगृहुर्न वाणीम् ॥३॥
tāvat sasarja manasā sanakaṁ sanandaṁ
bhūyaḥ sanātanamuniṁ ca sanatkumāram |
te sṛṣṭikarmaṇi tu tena niyujyamānā-
stvatpādabhaktirasikā jagṛhurna vāṇīm ||3||
Brahma, with a pure sattvic mind, created four perceptual sons, Sanaka, Sananda, Sanatana, and Sanatkumara. He asked them to create progenies by accepting the dharma of householders. But they were fully engrossed in devotion to Lord Hari’s lotus feet and didn’t heed their father’s words. They continued their life with the practice of abstinence and renunciation.
താവത് സസർജ്ജ മനസാ സനകം സനന്ദം
ഭൂയ: സനാതന മുനിം ച സനത് കുമാരം
തേ സൃഷ്ടികർമ്മണി തു തേന
നിയുജ്യമാനാ:
ത്വത്പാദ ഭക്തിരസികാ ജഗൃഹുർന്ന
വാണീം
ഇങ്ങിനെ മന:ശ്ശുദ്ധി നേടിയ ബ്രഹ്മാവ് സനകൻ, സനന്ദൻ, സനാതനൻ, സനത്കുമാരൻ, എന്നീ നാലു മാനസപുത്രൻമാരെ സൃഷ്ടിച്ചു. അവരോട് ഗൃഹസ്ഥാശ്രമികളായി തുടർന്നുള്ള സൃഷ്ടികൾ ചെയ്യാൻ ചതുർമുഖൻ ആവശ്യപ്പെട്ടുവെങ്കിലും ഹരിഭക്തിയൊന്നിൽ മാത്രം ശ്രദ്ധയൂന്നിയിരുന്ന അവർ പിതാവിന്റെ നിർദ്ദേശം ചെവിക്കൊണ്ടില്ല. അവർ നിത്യബ്രഹ്മചാരികളായി തുടർന്നു.
ബ്രഹ്മാവേവം ശുദ്ധമാം മനസ്സോടെ
സൃഷ്ടിച്ചൂ, സനക,സനാതന, സനന്ദ,
സനത്കുമാരന്മാരാം മാനസപുത്രന്മാരെ.
സൃഷ്ടികർമ്മം ചെയ്യുവാൻ പിതാവിൻ
ഉപദേശം കേട്ടില്ല നാൽവരും
ജന്മനാ ഹരിഭക്തരാമവർ
നിത്യബ്രഹ്മചാരികളായിത്തുടർന്നൂ.
Narayaneeyam 10.4
तावत् प्रकोपमुदितं प्रतिरुन्धतोऽस्य
भ्रूमध्यतोऽजनि मृडो भवदेकदेश: ।
नामानि मे कुरु पदानि च हा विरिञ्चे-
त्यादौ रुरोद किल तेन स रुद्रनामा ॥४॥
bhrūmadhyato'jani mṛḍo bhavade'kadeśaḥ
nāmāni me kuru padāni ca hā viriñce
tyādau rurōda kila tena sa rudranāmā ||4||
Brahma was overcome with rage seeing that his mind-born sons refused to follow his wishes and his anger resulted in the formation of a creature, Mrida, the tamasic form of Shiva, who came out from the middle of his eyebrows. Indeed, he is also a part of you. Mrida cried out loud and demanded to know his names and abodes. Mrida was thus known as Rudra, meaning the one who cried out.
താവത് പ്രകോപമുദിതം
പ്രതിരുന്ധതോfസ്യ
ഭ്രൂമധ്യതോfജനിമൃഡോ ഭവദേകദേശ:
നാമാനി മേ കുരു പദാനിച ഹാ
വിരിഞ്ചേതി
ആദൗ രുരോദ കില തേന സ രുദ്രനാമാ
പുത്രൻമാർ തന്റെ ആജ്ഞയെ നിരസിച്ചതിൽ ഉണ്ടായ
വർദ്ധിച്ച കോപം അടക്കിയപ്പോൾ ബ്രഹ്മാവിന്റെ പുരികക്കൊടികളുടെ മദ്ധ്യത്തിൽ നിന്നും
അങ്ങയുടെ തന്നെ ഒരംശം തമോഗുണമൂർത്തിയായ ശിവനായി പുറത്തുവന്നു. പിറന്ന ഉടനേ തന്നെ
തനിക്കിരിക്കാനുള്ള ഇടങ്ങളും തനിക്കുള്ള നാമങ്ങളും കൽപ്പിച്ചു തരുവാൻ
ആവശ്യപ്പെട്ട് കരഞ്ഞതുകൊണ്ട് ശിവന് രുദ്രൻ എന്ന നാമം സിദ്ധമായി.
തന്നാജ്ഞയെ ധിക്കരിച്ചതാം
പുത്രന്മാരോടുളവായ ക്രോധം
സ്വയം ബ്രഹ്മാവടക്കിനിൽക്കവേ,
പുരികമദ്ധ്യത്തിൽ നിന്നും ഭഗവദംശം
തമോഗുണമൂർത്തി, ശിവനായ്
പുറത്തുവന്നിട്ടിരിക്കാനിടവും
നാമങ്ങളും തേടിക്കരഞ്ഞൂ, പിന്നെ
രുദ്രനാമാവായ് വിഖ്യാതനായീ.
Narayaneeyam 10.5
एकादशाह्वयतया च विभिन्नरूपं
रुद्रं विधाय दयिता वनिताश्च दत्वा ।
तावन्त्यदत्त च पदानि भवत्प्रणुन्न:
प्राह प्रजाविरचनाय च सादरं तम् ॥५॥
ekādaśāhvayatayā ca vibhinnarūpaṁ
rudraṁ vidhāya dayitā vanitāśca datvā |
tāvantyadatta ca padāni bhavatpraṇunnaḥ
prāha prajāviracanāya ca sādaraṁ tam ||5||
Lord Brahma gave Rudra, his names, and gave places for him to reside. There were eleven Rudras with distinct names and forms. There were eleven abodes for them and they were also given suitable consorts to accompany them in their life. Then he implored them humbly to start creating progenies to populate the worlds.
(It seems he asked them with respect as his orders to his mind-born sons Sanakas didn’t work and he was trying it differently this time.
The Eleven Rudras are: Manyu, Manu, Mahakalan, Mahan, Sivan, Ruthadhwajan, Uru retass, Bhavan, Kalan, Vamadevan & Dhritavratan.
Their spouses are Dhi, Vritthi, Asana, Uma, Niyutth, Sarpis, Ida, Ambika, Iravati, Sudha, and Diksha.
Their abodes are the Heart, Senses, Prana, Earth, Water, Effulgence, Air, Sky, Sun, Moon, and Penance)
ഏകാദശാഹ്വയതയാ ച വിഭിന്നരൂപം
രുദ്രം വിധായ ദയിതാ വനിതാശ്ച
ദത്വാ
താവന്ത്യ fദത്ത ച പദാനി ഭവത്പ്രണുന്ന:
പ്രാഹ പ്രജാ വിരചനായ ച സാദരം തം
ആവശ്യപ്പെട്ടതു പോലെ ബ്രഹ്മാവ് രുദ്രന് നാമങ്ങളും വസിക്കാനുള്ള സ്ഥാനങ്ങളും നൽകി. അങ്ങിനെ പതിനൊന്നു വിഭിന്ന നാമരൂപങ്ങളിൽ രുദ്രൻമാർ ഉണ്ടായി. അവർക്ക് പതിനൊന്ന് വാസ സ്ഥലങ്ങളും ഓരോരുത്തർക്കും ഓരോ പത്നിമാരേയും ബ്രഹ്മാവ് കൽപ്പിച്ചു നൽകി. എന്നിട്ട് ഈ ഏകാദശരുദ്രൻമാരോട് പ്രജാ സൃഷ്ടികർമ്മം തുടരാൻ ബ്രഹ്മാവ് സാദരം ആവശ്യപ്പെട്ടു.
(ബ്രഹ്മാവിന്റെ മാനസപുത്രൻമാരായ സനകാദികൾ തന്റെ ആജ്ഞ അനുസരിക്കാതിരുന്നതിനാലാവണം രുദ്രൻമാരോട് അദ്ദേഹം ആദരപൂർവ്വം ആവശ്യപ്പെട്ടത്.
മന്യു, മനു, മഹാകാലൻ, മഹാൻ, ശിവൻ, ഋതധ്വജൻ, ഉരുരേതസ്സ്, ഭവൻ, കാലൻ, വാമദേവൻ, ധൃതവ്രതൻ എന്നിവരാണ് ഏകാദശ രുദ്രൻമാർ
ധീ, വൃത്തി, അശനാ, ഉമാ, നിയുത്ത്, സർപ്പിസ്സ്, ഇഡ, അംബിക, ഇരാവതി, സുധ, ദീക്ഷ എന്നിവരാണ് രുദ്രപത്നിമാർ
ഹൃത്ത്, ഇന്ദ്രിയങ്ങൾ, പ്രാണൻ, പൃഥ്വി, ജലം, തേജസ്സ്, വായു, ആകാശം, സൂര്യൻ, ചന്ദ്രൻ, തപസ്സ് എന്നിവയാണ് രുദ്രൻമാരുടെ ഇരിപ്പിടങ്ങൾ.)
രുദ്രന്നായ് പതിനൊന്ന് നാമങ്ങൾ നൽകീ
വിരിഞ്ചൻ, വാഴാൻ പതിനൊന്നിടങ്ങളും,
പിന്നെ പതിനൊന്നു രുദ്രന്മാരുമുണ്ടായീ.
മന്യു, മനു, മഹാകാലൻ, മഹാൻ, ശിവൻ,
ഋതധ്വജൻ, ഉരുരേതസ്സ്, ഭവൻ, കാലൻ,
വാമദേവൻ, ധൃതവ്രതൻ എന്നീ നാമങ്ങളും.
കൽപ്പിച്ചു നൽകീയവർക്കൊത്ത പത്നിമാരും.
ഏകാദശരുദ്രൻമാരോടു പത്മസംഭവൻ
ആവശ്യപ്പെട്ടൂ സൃഷ്ടിതുടരുവാൻ സാദരം.
Narayaneeyam 10.6
रुद्राभिसृष्टभयदाकृतिरुद्रसंघ-
सम्पूर्यमाणभुवनत्रयभीतचेता: ।
मा मा प्रजा: सृज तपश्चर मङ्गलाये-
त्याचष्ट तं कमलभूर्भवदीरितात्मा ॥६॥
rudrābhisṛṣṭabhayadākṛtirudrasaṅgha-
sampūryamāṇabhuvanatrayabhītacetāḥ |
mā mā prajāḥ sṛja tapaścara maṅgalāye-
tyācaṣṭa taṁ kamalabhūrbhavadīritātmā ||6||
The Rudras started creating sons who were ferocious in appearance and Brahma realized his mistake. He was afraid that they would fill all three worlds. Inspired and prompted by the Lord, he asked them to stop their creations, and instead, engage in penance for the welfare of the world.
രുദ്രാഭി സൃഷ്ടഭയദാകൃതി
രുദ്രസംഘ
സംപൂര്യമാണ ഭുവനത്രയഭീത ചേതാ:
മാ മാ പ്രജാ: സൃജ തപശ്ചര
മംഗളായേതി
ആചഷ്ട തം കമല ഭൂ: ഭവദീരിതാത്മാ
തുടർന്ന്, രുദ്രൻമാർ തങ്ങളുടെ ഭീകര രൂപങ്ങൾക്ക് ചേർന്ന അനേകം പുത്രൻമാരെ സൃഷ്ടിച്ചു. ഭയാനകരൂപങ്ങളുള്ള ഈ പുത്രന്മാർ മൂന്നു ലോകങ്ങളും നിറയും എന്ന് ഭയന്ന ബ്രഹ്മാവ് ഭഗവദ് പ്രേരണയാൽ അവരോട് ഇനിയും പ്രജാസൃഷ്ടി തുടരരുതെന്ന് പറഞ്ഞു. പകരം ലോകക്ഷേമത്തിനായി തപസ്സു ചെയ്യണമെന്ന് അവരെ ആഹ്വാനം ചെയ്തു.
ഭീകരരൂപികൾ രുദ്രന്മാർ അവർക്കൊത്ത
ഭയങ്കരന്മാരാമനേകം പുത്രന്മാർക്കു ജന്മം നൽകീ
അവരിനിയും പെറ്റുപെരുകി വർദ്ധിച്ചാൽ
ഭൂമീഭാരമേറുമതിനാൽ വിരിഞ്ചൻ ചൊല്ലീ
"തുടരേണ്ടതില്ല പ്രജാസൃഷ്ടിയിനിയും നിങ്ങൾ,
ചെയ്ക വേണമിനി ലോകക്ഷേമത്തിന്നായ് തപം"
Narayaneeyam 10.7
तस्याथ सर्गरसिकस्य मरीचिरत्रि-
स्तत्राङिगरा: क्रतुमुनि: पुलह: पुलस्त्य: ।
अङ्गादजायत भृगुश्च वसिष्ठदक्षौ
श्रीनारदश्च भगवन् भवदंघ्रिदास: ॥७॥
tasyātha sargarasikasya marīciratri-
tatrāṅigarāḥ kratumuniḥ pulahaḥ pulastyaḥ |
aṅgādajāyata bhṛguśca vasiṣṭhadakṣau
śrīnāradaśca bhagavan bhavadaṅghridāsaḥ ||7||
Then ten sons, sattvic in nature, came out of Brahma who himself was enthused to pursue creation. Marichi, Athri, Amgiras, Kratu, Pulaha, Pulasthya, Bhrigu, Vasishta, Daksha, and Narada, an ardent devotee of the Lord’s lotus feet, came out of Brahma.
തസ്യാഥ സർഗ്ഗ രസികസ്യ മരീചിരത്രി:
തത്രാങ്ഗിരാ: ക്രതു മുനി: പുലഹ:
പുലസ്ത്യ:
അങ്ഗാദ ജായത ഭൃഗുശ്ച
വസിഷ്ഠദക്ഷൗ
ശ്രീ നാരദശ്ച ഭഗവൻ
ഭവദങ്ഘ്രിദാസ:
അനന്തരം സൃഷ്ടിയിൽ തൽപ്പരനായ ബ്രഹ്മാവിന്റെ
അംഗങ്ങളിൽ നിന്നും പത്ത് സത്പുത്രൻമാർ ഉണ്ടായി. മരീചി, അത്രി, അംഗിരസ്, ക്രതു, പുലഹൻ, പുലസ്ത്യൻ, ഭൃഗു, വസിഷ്ഠൻ, ദക്ഷൻ, എന്നിവരും
ഭഗവദ് പാദദാസനെന്നു വിഖ്യാതനായ നാരദനും ജനിച്ചു.
(മരീചി മനസ്സിൽ നിന്ന്; അത്രി നേത്രത്തിൽ നിന്ന്; അംഗിരസ് മുഖത്തു നിന്ന്; ക്രതു കരത്തിൽനിന്ന്; പുലഹൻ നാഭിയിൽ നിന്ന് പുലസ്ത്യൻ കർണ്ണത്തിൽ നിന്ന്; ഭൃഗു ത്വക്കിൽ നിന്ന്; വസിഷ്ഠൻ പ്രാണനിൽ നിന്ന്; ദക്ഷൻ പെരുവിരലിൽ നിന്ന്; നാരദൻ തുടയിൽ നിന്ന്)
അചിരേണ സൃഷ്ട്യാഭിവാഞ്ഛയാർന്നതാം
ബ്രഹ്മാവിൻ അംഗങ്ങളിൽ നിന്നുമുണ്ടായ്
പത്തു സത്പുത്രന്മാർ മരീചി, അത്രി, അംഗിരസ്,
ക്രതു, പുലഹൻ, പുലസ്ത്യൻ, ഭൃഗു, വസിഷ്ഠൻ, ദക്ഷനും
പിന്നെ ഭക്തദാസൻ വിഖ്യാതനാം നാരദമുനിയും
Narayaneeyam 10.8
धर्मादिकानभिसृजन्नथ कर्दमं च
वाणीं विधाय विधिरङ्गजसंकुलोऽभूत् ।
त्वद्बोधितैस्सनकदक्षमुखैस्तनूजै-
रुद्बोधितश्च विरराम तमो विमुञ्चन् ॥८॥
dharmādikānabhisṛjannatha kardamaṁ ca
vāṇīṁ vidhāya vidhiraṅgajasam̐kulo'bhūt |
tvadbodhitaissanakadakṣamukhaitanūjai-
rudbodhitaśca virarāma tamo vimuñcan ||8||
Next, Brahma created the Lords of Dharma, sage Karddama, and others. Later he created Goddess Saraswathi and immediately got infatuated with her, his own creation, swayed by the Tamasic nature. But his enlightened sons, Sanakas and Daksha were able to convince him to get rid of his lust, and thus he was freed from the clutches of the Tamas.
ധർമ്മാദികാനഭി സൃജന്നഥ കർദ്ദമം
ച
വാണീം വിധായ വിധിരംഗജ സന്കുലോfഭൂത്
ത്വദ്ബോധി തൈ: സനക ദക്ഷ
മുഖൈസ്തനൂജൈ:
ഉദ്ബോധിതശ്ച വിരരാമ തമോ
വിമുഞ്ചൻ
പിന്നീട് ധർമ്മദേവൻ, കർദ്ദമൻ, മുതലായവരെ
സൃഷ്ടിച്ച ശേഷം ബ്രഹ്മാവ് സരസ്വതിയെ സൃഷ്ടിച്ചു. മൂഢത്വം കൊണ്ട് തന്റെ തന്നെ
സൃഷ്ടിയായ സരസ്വതിയിൽ ബ്രഹ്മാവ് കാമപരവശനായിച്ച മഞ്ഞു. എന്നാൽ പ്രബുദ്ധ
പുത്രന്മാരായ സനകാദികളും ദക്ഷനും മറ്റും ഉദ്ബോധിപ്പിച്ചതിന്റെ ഫലമായി ബ്രഹ്മാവ്
കാമം വെടിഞ്ഞ് തമസ്സിന്റെ പിടിയിൽ നിന്നും വിമോചിതനായി.
വിരിഞ്ചൻ സൃഷ്ടിച്ചൂ ധർമ്മദേവനെ, പിന്നെ
കർദ്ദമനാദിമുനികളെ, സരസ്വതീദേവിയേയും.
പിന്നെ മൂഢത്വത്താൽ കാമപരവശനായീ
ബ്രഹ്മാവ് സ്വസൃഷ്ടിയാം സരസ്വതിയിൽ.
ഒടുവിൽ ദക്ഷ,സനകാദി പുത്രരുപദേശിക്കയാൽ
തമസ്സകന്നു വീതകാമനായ് പത്മസംഭവൻ.
Narayaneeyam 10.9
वेदान् पुराणनिवहानपि सर्वविद्या:
कुर्वन् निजाननगणाच्चतुराननोऽसौ ।
पुत्रेषु तेषु विनिधाय स सर्गवृद्धि-
मप्राप्नुवंस्तव पदाम्बुजमाश्रितोभूत् ॥९॥
vedān purāṇanivahānapi sarvavidyāḥ
kurvan nijānanagaṇāccaturānano'sau |
putreṣu teṣu vinidhāya sa sargavṛddhi-
maprāpnuvantava padāmbujamāśritobhūt ||9||
Brahma created the four Vedas, Rig, Yajus, Sama, and Atharva, from his four faces and then proceeded to create all the Puranas,
Scriptures, explanatory texts of the Vedas, and all the knowledge. He entrusted
these to his sons to preserve and propagate them in the three worlds. Still, he resorted to the lotus feet of the Lord to find ways to increase the population
of the world.
വേദാൻ പുരാണനിവഹാനപി
സർവ്വവിദ്യാ:
കുർവ്വൻ നിജാനനഗണാച്ചതുരാനനോfസൗ
പുത്രേഷു തേഷു വിനിധായ സ
സർഗ്ഗവൃദ്ധിം -
അപ്രാപ്നുവൻ തവ പദാംബുജ
മാശ്രിതോfഭൂത്
ബ്രഹ്മാവ് തന്റെ നാലു മുഖങ്ങളിൽ നിന്നും ഋക്ക്, യജുസ്, സാമം, അഥർവ്വം, എന്നീ വേദങ്ങളെ
സൃഷ്ടിച്ചു. വേദാംഗങ്ങളും സകല വിധ വിദ്യകളും പുരാണങ്ങളും ഉണ്ടാക്കി. എന്നിട്ട് ഇവയെല്ലാം
സംരക്ഷിച്ചു നിലനിർത്താനായി തന്റെ പുത്രന്മാരെ ഏല്പിച്ചു. എങ്കിലും പ്രജാസൃഷ്ടി വേണ്ടത്ര
അഭിവൃദ്ധി പ്രാപിക്കാത്തതി നാൽ ബ്രഹ്മാവ്
ഭഗവൽപാദാംബുജങ്ങളെത്തന്നെ വീണ്ടും ശരണം പ്രാപിച്ചു.
പിന്നെത്തൻ ചതുർമുഖങ്ങളിൽനിന്നു പത്മജൻ
നാലു വേദങ്ങളുമുരുവാക്കി, വേദാംഗങ്ങളോടും
സകലവിദ്യകളോടും പുരാണങ്ങളോടും കൂടി.
അവയെ പരിപാലിക്കാൻ പുത്രന്മാരെയേൽപ്പിച്ചു
ഭഗവദ് പാദാംബുജങ്ങളെത്തന്നെ വീണ്ടും ശരണം
പണിഞ്ഞൂ തൻ സൃഷ്ടിയിനിയും അഭിവൃദ്ധമാവാൻ.
Narayaneeyam 10.10
जानन्नुपायमथ देहमजो विभज्य
स्रीपुंसभावमभजन्मनुतद्वधूभ्याम् ।
ताभ्यां च मानुषकुलानि विवर्धयंस्त्वं
गोविन्द मारुतपुरेश निरुन्धि रोगान् ॥१०॥
jānannupāyamatha dehamajo vibhajya
śrīpuṁsabhāvamabhajanmanutadvadhūbhyām |
tābhyāṁ ca mānusakulāni vivardhayaṁstuṁ
govinda mārutapureśa nirundhi rogān ||10||
With the Lord’s grace, an idea dawned in Brahma’s mind and as a result, he decided to create a man and a woman by dividing his body into two equal parts. The man was Manu and the woman was Satarupa. They started creating their progenies following the dharma of a householder. Oh! Govinda, the Lord of Guruvayur, who made the progenies flourish through Manu and Satarupa, protects me by eradicating all my illnesses and afflictions.
ജാനന്നുപായമഥ ദേഹമജോ വിഭജ്യ
സ്ത്രീപുംസ ഭാവ മഭജൻ മനു തദ്
വധൂഭ്യാം
താഭ്യാം ച മാനുഷ കുലാനി
വിവർദ്ധയം സ്ത്വം
ഗോവിന്ദ മാരുതപുരേശ നിരുന്ധി
രോഗാൻ
ഭഗവദ് കാരുണ്യത്താൽ പ്രജാസൃഷ്ടിക്കായി
ബ്രഹ്മാവ് ഒരുപായമെന്ന നിലയിൽ സ്വയം തന്നെ രണ്ടായി പകുത്ത് ഒരു പുരുഷനെയും ഒരു
സ്ത്രീയെയും നിർമ്മിച്ചു. പുരുഷന് മനുവെന്നും സ്ത്രീക്ക് ശതരൂപയെന്നും പേരിട്ടു. അവർ
ചേർന്ന് ഗൃഹസ്ഥധർമ്മത്തിലൂടെയാണ് പിന്നീട് പ്രജാസൃഷ്ടി തുടർന്നത്. ഇവരിലൂടെ
മനുഷ്യവർഗ്ഗത്തെ അഭിവൃദ്ധിപ്പെടുത്തുന്ന, ഗുരുവായൂരിൽ
വാണരുളുന്ന ഗോവിന്ദാ, എന്റെ രോഗപീഡകളെ
ഇല്ലാതാക്കി രക്ഷിക്കേണമേ.
നന്നായി പ്രജാസൃഷ്ടി ചെയ്യാൻ സ്വയം രണ്ടായ്
പകുത്ത് സ്ത്രീപുരുഷന്മാരെ ചമച്ചൂ പത്മസംഭവൻ.
മനുവും ശതരൂപയുമായവർ ദമ്പതികളായി വാണൂ
ഗൃഹസ്ഥാശ്രമധർമ്മത്തിലവർ തുടർന്നു സൃഷ്ടിയും
ഏവം മനുഷ്യവർഗ്ഗത്തെയാകെ അഭിവൃദ്ധമാക്കും
ഗുരുവായൂപുരത്തിലമരും ഗോവിന്ദാ, പ്രഭോ!
തീർത്താലുമെൻ രോഗപീഡകളെല്ലാം സമൂലം
No comments:
Post a Comment