Friday, November 24, 2023

Sreeman Narayaneeyam - Dasakam 18

Sreeman Narayaneeyam - Dasakam 18

ദശകം 018

http://ramayanam.guruvayoor.com/Sree%20Narayaneeyam/018%20Narayaneeyam.mp3
3 m 57 s

18.1 

जातस्य ध्रुवकुल एव तुङ्गकीर्ते-

रङ्गस्य व्यजनि सुत: स वेननामा ।

यद्दोषव्यथितमति: स राजवर्य-

स्त्वत्पादे निहितमना वनं गतोऽभूत्

 

jātasya dhruvakula eva tugakīrte-

ragasya vyajani suta sa venanāmā.

yaddoavyathitamati sa rājavya-

stvatpāde nihitamanā vana gato'bhūt.

In Dhruva’s line, a king named Amga reigned,

His son, Vena, left the family's honor stained.

Unscrupulous, Vena brought them shame,

Indignant, the king could bear no more blame.

To the forest, King Amga chose to depart,

Seeking penance, with devotion in his heart.

On thee, the supreme Lord, his mind did dwell,

Silently from the palace, he bid farewell. 

There was a king by the name of Amga in the family of Dhruva. He had a son, Vena, who was unscrupulous and he brought disrepute to the family. The king was indignant at his son’s behavior and decided to retire to the forest early to pursue penance concentrating his mind on thee, the supreme Lord. He left the palace without telling anyone.

 

ജാതസ്യ ധ്രുവകുല ഏവ തുംഗ കീർത്തേ:

അംഗസ്യ വ്യജനി സുത: സ വേന നാമാ

യദ്ദോഷവ്യഥിത മതി: സ രാജവര്യ:

ത്വത്പാദേ നിഹിതമനാ വനം ഗതോ ഭൂത്

ധ്രുവന്റെ കുലത്തിൽ അതികീർത്തിമാനായി അംഗൻ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് ദുഷ്ടമതിയെന്ന് കുപ്രസിദ്ധിയാർജിച്ച വേനൻ എന്നൊരു പുത്രൻ ജനിച്ചു. ആ രാജശ്രേഷ്ഠൻ പുത്രന്റെ ദുഷ്കൃത്യങ്ങളിൽ വ്യഥിതനായി വേദനിക്കുന്ന മനസ്സോടെ നിന്തിരുവടിയുടെ പദകമലങ്ങളിൽ മനസ്സുറപ്പിച്ച് കഴിയാം എന്നു നിശ്ചയിച്ച് ആരുമറിയാതെ വനത്തിലേക്ക് പുറപ്പെട്ട്പോയി.



ധ്രുവന്റെ കുലത്തിലുണ്ടായീ
അംഗരാജാവതികീർത്തിമാൻ
അവന്നുണ്ടായൊരു ദുഷ്പുത്രൻ,
വേന,നവ,നധമനെത്രയും
പുത്രദുഷ്ക്കർമ്മം സഹിയാതെ
രാജ്യമുപേക്ഷിച്ചു വ്യഥയാൽ
രാജാവു കാടേറി രഹസ്യമായ്
തപോനിഷ്ഠനായ് കഴിയുവാൻ 
ഭഗവദ് പദങ്ങൾ പണിയുവാൻ

      

18.2.

पापोऽपि क्षितितलपालनाय वेन:

पौराद्यैरुपनिहित: कठोरवीर्य: ।

सर्वेभ्यो निजबलमेव सम्प्रशंसन्

भूचक्रे तव यजनान्ययं न्यरौत्सीत्


pāpo'pi kititalapālanāya vena

paurādyairupanihita kahoravīrya.

sarvebhyo nijabalam eva sampraśan-

san bhūcakre tava yajanānyaya nyarautsīt.



The citizens, in their fear of strife, 
Crowned Vena king to save their life. 
Though unfit, they chose his reign,
To stave off chaos, quell the pain.
Yet Vena, proud and steeped in vanity, 
Abolished rituals, spurned sanctity. 
In arrogance, he claimed the throne,
And left the sacred rites alone.

The citizens decided to coronate Vena as the king, although they knew he wasn’t suitable. They did this fearing that the kingdom might face anarchy without a ruler. Vena was arrogant and full of self-praise. He abolished all rituals and Yagnas in the country.

 

പാപോfപി ക്ഷിതിതലപാലനായ വേന:

പൗരാദ്യൈ: ഉപനിഹിത: കഠോരവീര്യ:

സർവേഭ്യോ നിജബലമേവ സംപ്രശംസൻ

ഭൂചക്രേ തവ യജനാന്യയം ന്യരൗത്സീത്

 

ഭൂരക്ഷണത്തിനായി ഒരു രാജാവ് വേണമെന്നുള്ളതുകൊണ്ടു് കഠോരവീര്യനും ദുഷ്ടപ്രതാപവാനുമാണെങ്കിലും വേനനെ പൗരജനങ്ങൾ രാജാവാക്കി വാഴിച്ചു സിംഹാസനത്തിലിരുത്തി. തന്റെ കരബലത്തിൽ അഹങ്കരിച്ചു കൊണ്ട് സ്വപ്രശംസ ചെയ്ത് നിന്തിരുവടിയുടെ യജ്ഞാദികളെയെല്ലാം ഭൂമിയിൽ നിരോധിച്ചുകൊണ്ട് വേനൻ രാജ്യഭരണം ചെയ്തു.


ദുഷ്ടനെങ്കിലും രാജാവായി-
ട്ടൊരുവൻ വേണമതിനാൽ
പൌരന്മാർ ചേർന്നു വാഴിച്ചൂ
വേനനെത്തന്നെ രാജാവായ്
അഹങ്കാരി, ഖലനവൻ, മൂഢൻ
സ്വപ്രശംസയിലഭിരമിപ്പവൻ
ഭരിച്ചൂ തന്നിഷ്ടമവൻ, ഭൂവിൽ
തടഞ്ഞൂ യജ്ഞകർമ്മങ്ങളെല്ലാം

18 .3

सम्प्राप्ते हितकथनाय तापसौघे

मत्तोऽन्यो भुवनपतिर्न कश्चनेति ।

त्वन्निन्दावचनपरो मुनीश्वरैस्तै:

शापाग्नौ शलभदशामनायि वेन:


samprāpte hitakathanāya tāpasaughe

matto'nyo bhuvanapatirna kaścaneti.

tvannindāvacanaparo munīśvairtai

śāpāgnau śalabhadaśāmanāyi vena.



The sages sought to guide Vena’s course,
To show him wisdom’s path, with force.
But Vena scorned their counsel wise,
"No ruler stands above me," he cries.
Incensed, the sages cursed his name,
To ash he turned, consumed by flame.
Like fireflies in their fatal flight,
He met his end, burned by the light

Sages decided to advise Vena to show him the right path, but he would not heed to their words. ‘There is no one above me as the ruler of this world”, he declared. The sages got angry and cursed him so he was burned to ashes. He had the same fate as the fireflies that burn to death.

 

സംപ്രാപ്തേ ഹിതകഥനായ താപസൗഘേ

മത്തോf ന്യോ ഭുവനപതിർന്ന കശ്ചനേതി

ത്വന്നിന്ദാ വചനപരോ മുനീശ്വരൈസ്തൈ:

ശാപാഗ്നൗ ശലഭദശാമനായി വേന:

 

മാമുനിമാരുടെ സമൂഹം വേനന് സദുപദേശം നൽകാൻ ആഗതരായി. അവരോട് വേനൻ നിന്തിരുവടിയെ നിന്ദിച്ച് സംസാരിച്ചു. "ഞാനൊഴികെ ഈ ഭുവനത്തിൽ മറ്റാരും ലോകനാഥനായില്ല" എന്നയാൾ പ്രഖ്യാപിച്ചു. അപ്പോൾ മുനിമാർ അവനെ ശപിച്ച് ഭസ്മമാക്കി പാറ്റകളുടെ അന്ത്യാവസ്ഥയിൽ എത്തിച്ചു. (പാറ്റകൾ എരിതീയിൽ വീണാണല്ലോ അവസാനിക്കുന്നത്.)



മാമുനിമാരെത്തീ വേനനുപദേശം
നല്കാനപ്പോളവരെ, ഭഗവാനെത്തന്നെയും
നിന്ദിച്ചവൻ നികൃഷ്ടപദങ്ങളാൽ
"ഞാനല്ലാതെയില്ലാരും നാഥനീ ഭുവനത്തിനെ"
ന്നവൻ ചൊന്നതു കേട്ടു ക്രുദ്ധരായ് മുനിമാർ
ശപിച്ചു ഭസ്മമാക്കിയവനെ ക്ഷണം
തീയിൽ ഈയാംപാറ്റ വീണ പോൽ

  

18. 4.

तन्नाशात् खलजनभीरुकैर्मुनीन्द्रै-

स्तन्मात्रा चिरपरिरक्षिते तदङ्गे ।

त्यक्ताघे परिमथितादथोरुदण्डा-

द्दोर्दण्डे परिमथिते त्वमाविरासी:

 

tannāśāt khalajanabhīrukairmunīndrai-

stanmātrā ciraparirakite tad age.

tyaktāghe parimathitādathorudaṇḍā-

ddordaṇḍe parimathite tvamāvirāsī.

Vena's mother kept his lifeless form, Long preserved, in oil against decay and storm. The realm, now kingless, fell to crime, Chaos reigned in troubled time. The sages, wise, a plan conceived, From Vena's body, hope retrieved. They churned away his sin and strife, And from his arms, they brought forth life. Thus, you emerged, King Prithu grand, 
To lead the kingdom, strong and planned. 

Vena’s mother preserved his dead body for a long time. As the kingdom had no king, there was increased crime in the society and the sages decided to create a king from the preserved body of Vena. They churned the dead body to make it free of all sins. Then they took Vena’s arms and churned it, you appeared in the form of King Prithu.  

 

തന്നാശാത് ഖലജനഭീരുകൈർ മുനീന്ദ്രൈ:

തന്മാത്രാ ചിരപരിരക്ഷിതേ തദംഗേ

ത്യക്താഘേ പരിമഥിതാദ് അഥോരുദണ്ഡാത്

ദോർദണ്ഡേ പരിമഥിതേ ത്വമാവിരാസീത്

 

വേനന്റെ മാതാവ് അവന്റെ മൃതശരീരം വളരെക്കാലം തൈലത്തിൽ പരിരക്ഷിച്ചു വച്ചിരുന്നു. രാജാവില്ലാതായശേഷം രാജ്യത്ത് ദുഷ്ടജനങ്ങൾ വർദ്ധിച്ചു വന്നതിൽ ആകുലരായ മഹർഷിമാർ വേനന്റെ ജീവനറ്റ ശരീരം കടഞ്ഞ് അതിനെ പാപവിമുക്തമാക്കിത്തീർത്തു. ആ ദേഹത്തിലെ ഭുജം കടഞ്ഞപ്പോൾ പൃഥുവിന്റെ രൂപത്തിൽ നിന്തിരുവടി അവതരിച്ചു.


വേനന്റെ മാതാവവന്റെ ദേഹം
സൂക്ഷിച്ചു തൈലത്തിലേറെ നാൾ
നാഥനില്ലാതെ രാജ്യമനാഥമാകവേ
പെരുകീ കുറ്റങ്ങൾ, ദുഷ്ടജനങ്ങളു-
മപ്പോൾ മുനിമാർ ചേർന്നു വേനന്റെ
ദേഹം കടഞ്ഞൂ പാപമുക്തമാക്കി
അവന്റെ ഭുജങ്ങളിൽനിന്നപ്പോള-
വതരിച്ചൂ പൃഥുവായ് ഭഗവാൻ ഹരി

18.5

विख्यात: पृथुरिति तापसोपदिष्टै:

सूताद्यै: परिणुतभाविभूरिवीर्य: ।

वेनार्त्या कबलितसम्पदं धरित्री-

माक्रान्तां निजधनुषा समामकार्षी:


vikhyāta pr̥thur iti tāpasopadiṣṭai

sūtādyai pariutabhāvibhūr ivīrya.

venārtyā kabalitasampada dharitrī-

mākrāntāṁ nijadhanuṣā samāmakārṣī.

When sages proclaimed, "Behold King Prithu's reign," 
Royal bards extolled him with hymns of acclaim. 
They sang of his future deeds, bold and grand, 
Of a ruler whose power would command the land.
Cruel Vena's reign had driven Bhumi to hide
All blessings and fortunes within her vast side. 
But Prithu, with prowess and unyielding might, 
Drew forth these treasures, restoring the light.
In Prithu’s form, a prosperous kingdom arose,
With wisdom and strength, peace and plenty flowed.

When the sages declared that “this is the prominent king Prithu”, the royal singers praised him with hymns. They also sang about the future escapades of Prithu. Due to Vena’s cruelty, the goddess of earth, Bhumi Devihad withdrawn all the auspicious things in her depths and the king brought all of them back up forcefully using his bows. You in the form of Prithu established a prosperous kingdom.

 

വിഖ്യാത: പൃഥുരിതി താപസോപദിഷ്ടൈ:

സൂതാദ്യൈ പരിണുത ഭാവിഭൂരിവീര്യ:

വേനാർത്ത്യാ കബലിത സംപദം ധരിത്രീം

ആക്രാന്താം നിജധനുഷാ സമാമകാർഷീ:

 

വിഖ്യാതനായ പൃഥു മഹാരാജാവാണിതെന്ന് മാമുനിമാർ പ്രകീർത്തിച്ചപ്പോൾ സൂതന്മാരും മറ്റും നിന്തിരുവടിയെ നന്നായി സ്തുതിച്ചു. പൃഥുരാജൻ ഭാവിയിൽ ചെയ്യാൻ പോകുന്ന വീരപ്രവൃത്തികളെപ്പറ്റിയും അവർ സ്തുതിച്ചുപാടി. വേനന്റെ ദുഷ്പ്രവൃത്തികൾ കൊണ്ട് ഭൂമീദേവി  തന്റെ സമൃദ്ധികളെ ഭൂമിക്കുള്ളിലേക്ക് പിൻവലിച്ചിരുന്നുവല്ലോ. അവയെയെല്ലാം പൃഥു തന്റെ വില്ലുകൊണ്ട് ആക്രമിച്ച് പുറത്തു കൊണ്ടുവന്ന് പുന:സ്ഥാപിക്കുകയുണ്ടായി.


"വിഖ്യാതനാകുമിവൻ മഹാരാജാവാ"
യെന്നു മുനിമാർ ഘോഷിക്കവേ,
സ്തുതിച്ചൂ സൂതന്മാർ, പാടീ സഹർഷം
പൃഥുരാജന്റെ  ഭാവി വീരകഥകൾ
ദുഷ്ടരാജാഭരണത്തിൽ തന്നുള്ളിൽ
പിൻവലിച്ചതാം സമൃദ്ധികളെല്ലാം
പൂർവ്വസ്ഥിതിയിലാക്കീ ഭൂമീദേവി
പൃഥുവിൻ വില്ലിന്നടിയേൽക്കവേ

18.6.

भूयस्तां निजकुलमुख्यवत्सयुक्त्यै-

र्देवाद्यै: समुचितचारुभाजनेषु ।

अन्नादीन्यभिलषितानि यानि तानि

स्वच्छन्दं सुरभितनूमदूदुहस्त्वम्

 

bhūyastāṁ nijakulamukhyavatsayuktyai-

rdevādyai samucitacārubhājaneu.

annādīnyabhilaitāni yāni tāni

svacchanda surabhitanūmadūdhastvam.

From Earth, you drew all that brings prosperity, For every being, each diverse entity. King Prithu, wise, with gods of each domain, Milked Earth’s bounty, stored it with no disdain.

You milked from the earth all the desirable things for the prosperity of each and every category of beings belonging to various species. King Prithu made milking calves out of the gods of each species extracted what is needed from the earth in abundance and stored them in appropriate vessels

 

ഭൂയസ്താം നിജകുല മുഖ്യവത്സയുക്തൈർ-

ദേവാദ്യൈ: സമുചിതചാരുഭാജനേഷു

അന്നാദീന്യഭിലഷിതാനിയാനി താനി

സ്വച്ഛന്ദം സുരഭിതനൂ മദൂദുഹസ്ത്വം

 

അവിടുന്ന് പിന്നീട് പശുവിന്റെ രൂപം ധരിച്ച ഭൂമീദേവിയിൽ നിന്നും അവരവരുടെ വർഗ്ഗഗണങ്ങളിലുള്ള പ്രധാന ദേവതമാരെ പശുക്കുട്ടിയാക്കിക്കൊണ്ട് ഉചിതമായ പാത്രങ്ങളിൽ അഭീഷ്ടങ്ങളായ യാതൊരു വസ്തുക്കളുണ്ടോ അവയെല്ലാം, അന്നാദി വസ്തുക്കളടക്കം യഥേഷ്ടം കറന്നെടുപ്പിച്ചു.




ശേഷം ഭവാൻ വീണ്ടെടുത്തൂ
ഓരോരോ വർഗ്ഗത്തിനുമുചിതമാ-
മഭീഷ്ടങ്ങളെല്ലാം കറവപ്പശുവാം
ഭൂമീദേവിയിൽ നിന്നുതന്നെ.
ഓരോ വർഗ്ഗ,മിനത്തിലുമോരോരോ
ദേവതകളെ പശുക്കുട്ടിയാക്കി
അന്നാദികൾ പുഷ്പലതാദികളോടെ
കറന്നെടുത്തു നിറച്ചൂ ഉചിത-
പാത്രങ്ങളിളെല്ലാ വസ്തുക്കളും,

   

18.7

आत्मानं यजति मखैस्त्वयि त्रिधाम-

न्नारब्धे शततमवाजिमेधयागे ।

स्पर्धालु: शतमख एत्य नीचवेषो

हृत्वाऽश्वं तव तनयात् पराजितोऽभूत् ॥७॥


ātmāna yajati makhaistvayi tridhāma-

nnārabdhe śatatamavājimedhayāge.

spardhālu śatamakha etya nīcaveo

htvā'śva tava tanayāt parājito'bhūt.



Oh Lord, who as King Prithu reigned, 
Performed Yagnas with devotion unfeigned, 
And many a royal rite you led, 
Including the Aswamedha, wisely spread.
But as the hundredth approached in grace, 
Indra, with envy, could not face 
The thought of your unmatched might, 
And in disguise, he sought to slight.
He stole the horse, the Yagna's pride, 
Yet Vijithaswa, with valor tried, 
Defeated Indra, reclaimed the steed, 
Restoring honor with his deed.

Oh! Lord, who took the form of King Prithu, you did Yagnas to propitiate the self and did several royal rituals, including Aswamedha. As the king prepared to conduct the one hundredth Aswamedha Yagna, the king of Devas, Indra could not stand it due to jealousy and his innate competitive nature. He came in disguise and stole the leading horse of the Yajna. Prithu’s son Vijithaswa was able to defeat Indra and reclaim the horse.   

 

ആത്മാനം യജതി മഖൈസ്ത്വയി ത്രിധാമൻ

ആരബ്ധേ ശതതമവാജിമേധയാഗേ

സ്പർധാലു: ശതമഖ ഏത്യ നീചവേഷോ

ഹൃ ത്വാശ്വം തവ തനയാത് പരാജിതോf ഭൂത്

 

അല്ലയോ പൃഥുരാജനായി അവതരിച്ച ത്രിധാമനായ പ്രഭോ, അവിടുന്ന് ആത്മപൂജയായി യജ്ഞങ്ങൾ ചെയ്ത് വരവേ നൂറാമത്തെ അശ്വമേധയാഗത്തിന് തയ്യാറെടുത്തുവല്ലോ. ആ യാഗം ആരംഭിക്കുന്ന സമയത്ത് മാത്സര്യശീലനും അസൂയാലുവുമായ ഇന്ദ്രൻ കപടവേഷധാരിയായി വന്ന് യാഗാശ്വത്തെ അപഹരിച്ചു. അപ്പോൾ നിന്തിരുവടിയുടെ പുത്രനായ വിജാതാശ്വൻ ഇന്ദ്രനെ തോൽപ്പിച്ച് അശ്വത്തെ വീണ്ടെടുത്തു.



ത്രിധാമപ്രഭോ! ഭവാനനേകം
യജ്ഞങ്ങൾ  ചെയ്തൂ വാണു.
ഏവം നൂറാമതായശ്വമേധ,
യാഗത്തിനായൊരുങ്ങവേ
അസൂയാലുവായെത്തിയിന്ദ്രൻ,
മാൽസര്യശീലൻ  ജവം
കുതിരയെ മോഷ്ടിച്ചയാൾ
കപടവേഷധാരിയായ്.  
ഭഗവദ് സുതൻ വിജിതാശ്വ,
നിന്ദ്രനെ സംഗരത്തിൽ വെന്നു
യാഗാശ്വം വീണ്ടെടുത്തു

18.8

देवेन्द्रं मुहुरिति वाजिनं हरन्तं

वह्नौ तं मुनिवरमण्डले जुहूषौ ।

रुन्धाने कमलभवे क्रतो: समाप्तौ

साक्षात्त्वं मधुरिपुमैक्षथा: स्वयं स्वम्

   

deve̱ndra muhuriti vājinam haranta

vahnau ta munivaramaṇḍale juhūṣau.

rundhāne kamalabhavē krato samāptau

sākṣāttva madhuripumaiathāḥ svaya svam.


Indra stole the Yagna horse again and again, 
The sages, weary of his mischief, sought to end their pain. 
"Let us sacrifice Indra, to halt his endless spree," 
They resolved, in desperation, for peace and harmony.
But Brahma, wise and just, forbade this drastic deed, 
Urging patience, caution, planting a gentler seed. 
As the Yagna concluded, a wondrous sight was seen, 
King Prithu emerged, as Vishnu, in a form serene.

Indra stole the Yagna horse several times and the sages were fed up. “Let us sacrifice Indra also to stop his harassment”, they thought. Then Lord Brahma stopped them from such an extreme action. At the end of Yagna, King Prithu appeared as Lord Vishnu himself, in the form of Madhuripu.

 

ദേവേന്ദ്രം മുഹുരിതി വാജിനം ഹരന്തം

വഹ്നൗ തം മുനിവരമണ്ഡലേ ജുഹൂഷൗ

രുന്ധാനേ കമലഭവേ ക്രതോ: സമാപ്തൗ

സാക്ഷാത്ത്വം മധുരിപും ഐക്ഷഥാ: സ്വയം സ്വം

ഇപ്രകാരം ഇന്ദ്രൻ പല തവണ യാഗാശ്വത്തെ അപഹരിച്ചു കൊണ്ടുപോയി. അപ്പോൾ ആ ദേവേന്ദ്രനേക്കൂടി അഗ്നിയിൽ ഹോമിക്കാം എന്ന് ഋത്വിക്കുകളായ മുനിമാർ ആലോചിച്ചു. അപ്പോൾ ബ്രഹ്മാവ് അവരെ തടഞ്ഞു. യാഗത്തിന്റെ പരിസമാപ്തി സമയത്ത് പൃഥുരൂപിയായ നിന്തിരുവടി സാക്ഷാൽ വിഷ്ണുരൂപത്തിൽ (മധുരിപുവായി) സ്വയം പ്രത്യക്ഷപ്പെട്ടു.


ഓരോ യാഗത്തിലുമശ്വത്തെ-
യപഹരിച്ചൂ ഇന്ദ്രനൊടുവിൽ
തുനിഞ്ഞൂ ഋത്വിക്കുകളിന്ദ്രനെ-
ത്തന്നെ ഹോമിക്കുവാനപ്പോൾ
തടഞ്ഞൂ വിരിഞ്ചനവരെയൊ-
ടുവിലവിടുന്നു പ്രത്യക്ഷനായി
പൃഥുരൂപി സാക്ഷാൽ മഹാ-
വിഷ്ണു, സ്വയം മധുരിപുവായ് 

18.9

तद्दत्तं वरमुपलभ्य भक्तिमेकां

गङ्गान्ते विहितपद: कदापि देव ।

सत्रस्थं मुनिनिवहं हितानि शंस-

न्नैक्षिष्ठा: सनकमुखान् मुनीन् पुरस्तात्


taddatta varamupalabhya bhaktimekāṁ

gagānte vihitapada kadāpi deva.

satrastha muninivaha hitāni śasan-

naiḳṣiṣṭhāḥ sanakamukhān munīn purastāt.


King Prithu, your form did dwell Beside Ganga's flowing swell, In devotion, pure and true, Guiding sages in their pursuit anew.

Amidst the spiritual gathering's grace, Prithu shared wisdom, a sacred embrace, Methods for liberation, profound and deep, In his words, eternal secrets to keep.

Then, as time unfurled its mystic door, Four sages, renowned, their presence bore, Sanakas, in their celestial attire, Arrived, igniting the gathering's fire.

King Prithu, your incarnation, lived on the banks of the river Ganga with ultimate devotion to you. In a spiritual conference, Prithu advised the sages on various methods for attaining liberation. At that time, four renowned sages, the Sanakas appeared before them. 

തദ്ദത്തം വരമുപലഭ്യ ഭക്തിമേകാം

ഗംഗാന്തേ വിഹിതപദ: കദാപി ദേവ

സത്രസ്ഥം മുനിനിവഹം ഹിതാനി ശംസൻ

ഐക്ഷിഷ്ഠാ: സനകമുഖാൻ മുനീൻ പുരസ്താത്

നിന്തിരുവടിയിൽ നിന്നും കിട്ടിയ വരപ്രസാദമായ ഭക്തിയെ ആശ്രയിച്ച് പൃഥുരൂപിയായ ഭഗവാൻ ഗംഗാതീരത്തിൽ കഴിഞ്ഞുവന്നു. അവിടെ നടന്ന സത്രത്തിൽ വച്ച് ഭഗവാൻ മാമുനിമാർക്ക് പ്രവൃത്തി-നിവൃത്തിമാർഗ്ഗങ്ങൾ ഉപദേശിച്ചു. അങ്ങിനെ മുനിമാർക്ക് ധർമ്മോപദേശം ചെയ്യുന്ന നിന്തിരുവടിയുടെ മുന്നിലേക്ക് സനകാദികളായ നാലു മാമുനിമാർ ആഗതരായി.


ഭക്തിവരം ഭഗവാനിൽ നിന്നുതന്നെ  
പ്രസാദമായ്ക്കിട്ടീ ഭഗവാൻ സ്വയം
പൃഥുരാജനായിട്ടേവമേറെക്കാലം 
കഴിഞ്ഞൂ, ഭക്തിയിലാമഗ്നനായി.
ഗംഗാതീരേ പ്രവൃത്തി-നിവൃത്തി
മാർഗ്ഗങ്ങൾ മാമുനിമാർക്കായു-
പദേശം നല്കുമ്പോ,ളെത്തിയവിടെ
നാലു മുനീശ്വരന്മാർ, സനകാദികൾ.
  

18.10

विज्ञानं सनकमुखोदितं दधान:

स्वात्मानं स्वयमगमो वनान्तसेवी ।

तत्तादृक्पृथुवपुरीश सत्वरं मे

रोगौघं प्रशमय वातगेहवासिन्    

vijñāna sanakamukhodita dadhāna

svātmāna svayamagamo vanāntasevī.

tattādkpthuvapurīśa satvara me

rogaugha prasamaya vātagehavāsin.

In form of Prithu, King divine, Para Brahma's wisdom, thine, To forest's calm, in penance delve, To grasp the truth, within thyself, delve.

Oh Guruvayurappan, in Prithu's might, With boundless strength, in wondrous sight, Dispense my woes, with mercy's sway, 

Oh Lord, in thee, my hopes all lay.

King Prithu who is none other than you, got the ultimate wisdom of Para Brahma and decided to retire to the forest to pursue penance and realize the truth. You understood your own innate universal nature. Oh! Lord Guruvayurappan, who took the form of King Prithu with inexplicable prowess, kindly eradicate all my ailments without delay. 

വിജ്ഞാനം സനക മുഖോദിതം ദധാന:

സ്വാത്മാനം സ്വയമഗമോ വനാന്തസേവീ

തത്താദൃക് പൃഥുവപുരീശ സത്വരം മേ

രോഗൗഘം പ്രശമയ വാതഗേഹവാസിൻ


സനകാദി മുനിമാരിൽ നിന്നും ബ്രഹ്മജ്ഞാനം ധരിച്ച ഭഗവാൻ തപസ്സിനായി വനത്തിൽ പോയി ഒടുവിൽ ആത്മസാക്ഷാത്കാരം നേടി സ്വരൂപത്തെ അറിഞ്ഞു. ഇങ്ങിനെ അന്യാദൃശപ്രഭാവമുള്ള പൃഥുരാജാവിന്റെ രൂപം ധരിച്ച ഗുരുവായൂരപ്പാ, എന്റെ വ്യാധികളെയെല്ലാം വേഗത്തിൽ ശമിപ്പിക്കേണമേ!


ധരിച്ചൂ ബ്രഹ്മജ്ഞാനം പൃഥുരാജൻ
സനകാദികളിൽനിന്നു നന്നായ്
തപസ്സാലറിഞ്ഞൂ തദ് സ്വരൂപത്തെ,
യാത്മസാക്ഷാത്ക്കാരത്തിൽ ദൃഢം
ഏവം പ്രഭാവവാനായന്യാദൃശം,
പൃഥുവായ് വിഭുവായ് വിളങ്ങും 
ഗുരുവായൂരപ്പാ തീർത്താലുമെൻ
വ്യാധികൾ ക്ഷണത്തിൽ സമൂലം.

No comments:

Post a Comment