Tuesday, November 21, 2023

Sreeman Narayaneeyam - Dasakam 15

Sreeman Narayaneeyam - Dasakam 15 

 ദശകം 015

http://ramayanam.guruvayoor.com/Sree%20Narayaneeyam/015%20Narayaneeyam.mp3
4 m 02 s

Narayaneeyam 15   Kapilopadesham   കപിലോപദേശം 

Narayaneeyam 15.1

मतिरिह गुणसक्ता बन्धकृत्तेष्वसक्ता

त्वमृतकृदुपरुन्धे भक्तियोगस्तु सक्तिम् ।

महदनुगमलभ्या भक्तिरेवात्र साध्या

कपिलतनुरिति त्वं देवहूत्यै न्यगादी: ॥१॥

 

matir iha gua-saktā bandhaktev asaktā

tvam ta-kd uparundhe bhakti-yogas tu saktim

mahad anugama-labhya bhaktir evātra sādhyā

kapila-tanur iti tva devahūtyai nyagādīḥ || 1 ||

The Lord who appeared as Kapila advised his mother Devahuti. “In this world, when our intellect transacts by attaching ourselves to the characteristics, i.e., Gunas, of the material objects, that leads us to bondage. However, when that intellect is not attached to worldly things and affairs, that can lead us to liberation. It can cease all our bondage to the world when we pursue the path of devotion. The only goal for us in this life is to attain the state of devotion by heeding to the advice of holy men with the knowledge of the self.”

മതി: ഇഹ ഗുണസക്താ ബന്ധകൃത് തേഷ്വസക്താ

ത്വം അമൃതകൃദ്  ഉപരുന്ധേ ഭക്തിയോഗസ്തു സക്തിം

മഹദനുഗമലഭ്യാ ഭക്തിരേവാത്ര സാധ്യാ

കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:


കപിലന്റെ രൂപത്തിലവതരിച്ച ഭഗവാൻ അമ്മയായ ദേവഹൂതിയെ ഇങ്ങിനെ ഉപദേശിച്ചു:   "ഈ ലോകത്ത്  ഗുണസക്തമായ വിഷയങ്ങളിൽ ആസക്തമായി സ്വബുദ്ധി വ്യാപരിക്കുമ്പോൾ അത് സംസാരബന്ധത്തിന് കാരണമാവുന്നു. എന്നാൽ അതേ ബുദ്ധി വിഷയാസക്തമല്ലാത്തപ്പോൾ മോക്ഷഹേതുവാകുന്നു. ഭഗവദ് ഭക്തിയോഗം അനുഷ്ഠിക്കുമ്പോഴോ, അത് വിഷയാസക്തിയെത്തന്നെ ഇല്ലാതാക്കുന്നു.  മഹാൻമാരുടെ, അല്ലെങ്കിൽ ആത്മജ്ഞാനികളുടെ ഉപദേശം അനുസരിക്കുന്നതുകൊണ്ടു ലഭിക്കുന്ന ഭക്തി മാത്രമേ ഒരുവന് ഇഹലോകത്തിൽ നേടാനായുള്ളു."

 

ഗുണസക്തവിഷയേ ബുദ്ധി വ്യാപരിക്കുമ്പോൾ    

സംസാരബന്ധനത്തിൻ മൂലമതുതന്നെ നിർണ്ണയം. 

ബുദ്ധിയോ മോക്ഷഹേതു വിഷയങ്ങളിലൊട്ടാതെ 

നിൽക്കുകിൽ, പിന്നെയതേ ബുദ്ധിയില്ലാതാക്കുന്നു 

വിഷയാസക്തിയെ,  ഭക്തിയോഗത്തിലുറയ്ക്കുകിൽ 

ഒന്നേയുള്ളൂ നേടാനായൊരുവനിഹ ലോകത്തിങ്കൽ 
ആത്മജ്ഞാനോപദേശ സിദ്ധമാം ഭക്തിയേവം; ലഭ്യമാ-

ണതേവർക്കും  മഹദ്വചനങ്ങളനുസരിക്കുകിൽ  ദൃഢം.

ഏവമുപദേശമരുളീ ഭഗവാൻ കപിലമുനി
തൻ മാതാവാം ദേവഹൂതിയോടിപ്രകാരം 

Narayaneeyam 15.2  

प्रकृतिमहदहङ्काराश्च मात्राश्च भूता-

न्यपि हृदपि दशाक्षी पूरुष: पञ्चविंश: ।

इति विदितविभागो मुच्यतेऽसौ प्रकृत्या

कपिलतनुरिति त्वं देवहूत्यै न्यगादी: ॥२॥

 

prakti-mahad-ahakārāś ca mātrāś ca bhūtāny

api hd api daśākṣī pūrua pañca-viṁśa

iti vidita-vibhāgo mucyate asau praktyā

kapila-tanur iti tva devahūtyai nyagādīḥ || 2 ||

The Lord who appeared as Kapila advised his mother Devahuti. There are twenty-four categories to ponder namely, Prakruti (the primordial nature), Mahad-Tattva (the great principle),  Ahankara (sense of I), Five Tan Matras (sound, smell, touch, form, and taste), Five subtle elements (space, air, fire, water, earth), Ten sense organs -five organs of knowledge (hearing, touching, seeing, tasting, smelling) and five organs of action (speech, hands, eyes, anus, genitals). The twenty-fifth is Purusha, the Atman. When one realizes the distinct nature of these categories, discriminating the self from non-self, he is liberated from the bondage of Prakruti with the three-phased attributes, Gunas.

പ്രകൃതി മഹദഹംകാരാശ്ച മാത്രാശ്ച ഭൂതാനി

അപി ഹൃദപി ദശാക്ഷീ പൂരുഷ: പഞ്ചവിംശ:

ഇതി വിദിതവിഭാഗോ മുച്യതേfസൗ പ്രകൃത്യാ

കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:


കപിലന്റെ രൂപത്തിലവതരിച്ച ഭഗവാൻ അമ്മയായ ദേവഹൂതിയെ ഇങ്ങിനെ ഉപദേശിച്ചു: മൂലപ്രകൃതി, മഹത് തത്ത്വം, അഹംകാരം, അഞ്ച് തന്മാത്രകൾ (ശബ്ദം, ഗന്ധം, സ്പർശം, രൂപം, രസം), അഞ്ച് മഹാഭൂതങ്ങൾ (ആകാശം, വായു, അഗ്നി, ജലം, ഭൂമി), അന്തക്കരണം, പത്തിന്ദ്രിയങ്ങൾ (അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമ്മേന്ദ്രിയങ്ങളും) എന്നീ ഇരുപത്തിനാലും  ഇരുപത്തിയഞ്ചാമതായി പുരുഷനായ ആത്മാവും ഉണ്ടു്. ഈ വിധത്തിൽ ഒരുവനിൽ പ്രകൃതി-പുരുഷ വിവേകം ഉണ്ടാവുമ്പോൾ, അതായത് ആത്മ-അനാത്മ വസ്തുക്കളെപ്പറ്റി തിരിച്ചറിവ് ഉണ്ടാകുമ്പോൾ, അത് മോക്ഷകാരണമാവുന്നു. ത്രിഗുണാത്മികയായ മൂലപ്രകൃതിയിൽ നിന്നും അവൻ മോചിതനാകുന്നു. പ്രകൃതി അവനിൽ നിന്നും വിട്ടുമാറുന്നു.
 
മൂലപ്രകൃതി, മഹത്തത്ത്വം, അഹംകാരം, ശബ്ദാദിയാം  
അഞ്ചു തന്മാത്രകൾ, മഹാഭൂതങ്ങ,ളന്തക്കരണവും,
അയ്യഞ്ചു കർമ്മേന്ദ്രിയങ്ങൾ, ജ്ഞാനേന്ദ്രിയങ്ങളുമിങ്ങനെ  
ഇരുപത്തിനാലായ് പിന്നെ പുരുഷനായ് ആത്മാവും. 
ഏവം സാധകമനം, സ്പഷ്ടമായറിയുന്നൂ പ്രകൃതി പുരുഷ വസ്തുക്കളെല്ലാമേ  ആത്മാനാത്മ വിവേകത്തിനാലേവം   
മൂലപ്രകൃതിയിങ്കൽനിന്നു നൂനം മുക്തനവൻ ദൃഢം 
ത്രിഗുണങ്ങളിൽ നിന്നും മോക്ഷകാരണവുമതല്ലോ.  
ഏവമുപദേശമരുളീ ഭഗവാൻ കപിലമുനി
തൻ മാതാവാം ദേവഹൂതിയോടിപ്രകാരം 

Narayaneeyam 15.3

प्रकृतिगतगुणौघैर्नाज्यते पूरुषोऽयं

यदि तु सजति तस्यां तत् गुणास्तं भजेरन् ।

मदनुभजनतत्त्वालोचनै: साऽप्यपेयात्

कपिलतनुरिति त्वं देवहूत्यै न्यगादी: ॥३॥

 

prakti-gata-guau ghair nājyate pūruo 'ya

yadi tu sajati tasyāṁ tat guṇās ta bhajeran

mada-nubhajana-tattvā-lochanai sā'pya-peyāt

kapila-tanur iti tva devahūtyai nyagādīḥ || 3 ||

The Lord who appeared as Kapila advised his mother Devahuti. “The Atman, Purusha is free from Prakruti and its transactions. On its own, it is not attached to the Gunas. But if Purusha identifies with the primordial nature, the attributes of Prakruti get attached to him. But Prakruti will leave him if he pursues constant remembrance and worship of me as the Lord and engages in the fervor of self-inquiry to know my principle.”

പ്രകൃതിഗത ഗുണൗഘൈർ നാജ്യതേ പൂരുഷോfയം

യദി തു സജതി തസ്യാം തദ് ഗുണാസ്തം ഭജേരൻ

മദനു ഭജനതത്ത്വാലോചനൈ: സാപ്യ പേയാത്

കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:


കപിലന്റെ രൂപത്തിലവതരിച്ച ഭഗവാൻ അമ്മയായ ദേവഹൂതിയെ ഇങ്ങിനെ ഉപദേശിച്ചു: പ്രകൃതിയുമായി സംഗമില്ലാത്ത ആത്മാവ് പ്രകൃതിയിലെ വസ്തുക്കളോ അവയുടെ ധർമ്മവ്യാപാരങ്ങളുമായോ ബന്ധപ്പെട്ടു നിൽക്കുന്നില്ല. ഗുണങ്ങൾ അവനെ ബന്ധിക്കുന്നില്ല. എന്നാൽ ആത്മാവ് പ്രകൃതിയിൽ സക്തനാവുന്ന പക്ഷം, അവയുമായി താദാത്മ്യം പ്രാപിക്കുമ്പോൾ പ്രകൃതിയുടെ ഗുണങ്ങൾ പുരുഷനെ ബാധിക്കുന്നു.  ഇങ്ങിനെയുള്ള ബന്ധത്തിൽ നിന്നും നിവൃത്തി നേടാൻ എന്നെ ഭജിക്കുക, എന്റെ തത്വമറിയുക എന്നിവ തന്നെയാണ് മാർഗം. (ഈശ്വരധ്യാനവും തത്വവിചാരവും തന്നെയാണ് മാർഗ്ഗം എന്നർത്ഥം.

നിസ്സംഗമാണാത്മാവ,തിനില്ലാ ബന്ധം, വസ്തുക്കളിൽ
ഇല്ലാ ചേർച്ച ഗുണങ്ങളിൽ, ധർമ്മവ്യവഹാരങ്ങളിൽ
ഏവം ആത്മാവൊന്നിലും ചേരുന്നില്ലെന്നിരിക്കിലും
താദാത്മ്യം പ്രാപിക്കുന്നു പ്രകൃതിയിലാസക്തിയോടെ
ഏവം പ്രകൃതിതൻ ഗുണങ്ങൾ ബാധിക്കുന്നൂ പുരുഷനെ.
തദ് മുക്തിക്കായ് വേണമീശ്വരധ്യാനം, തത്ത്വവിചാരവും.
ഭജിക്കുകയെന്നെ സദായേവം അറിയുകെൻ തത്ത്വം മുദാ.
ഏവമുപദേശമരുളീ ഭഗവാൻ കപിലമുനി
തൻ മാതാവാം ദേവഹൂതിയോടിപ്രകാരം   

Narayaneeyam 15.4

विमलमतिरुपात्तैरासनाद्यैर्मदङ्गं

गरुडसमधिरूढं दिव्यभूषायुधाङ्कम् ।

रुचितुलिततमालं शीलयेतानुवेलं

कपिलतनुरिति त्वं देवहूत्यै न्यगादी: ॥४॥

 

vimala-mati-rupāttair āsanādyair madagam

garua-samadhīrūḍha divya-bhūṣāyudhāṅkam

rucitu-lita-tamāla śīlayetānuvela

kapila-tanur iti tva devahūtyai nyagādīḥ || 4 ||

The Lord who appeared as Kapila advised his mother Devahuti. “The seeker who has cleansed his mind by practicing Yama-Niyama (prescribed contemplative and yogic exercises doing Asanas, breath control, etc.) should make a habit of meditating on My form, bluish in hue like that of Tamala trees, decked with divine ornaments, carrying mighty arms, and sitting on Garuda vehicle.”

വിമലമതിരുപാത്തൈ: ആസനാദ്യൈർ മദങ്ഗം

ഗരുഡസമധിരൂഢം ദിവ്യഭൂഷായുധാങ്കം

രുചി തുലിത തമാലം ശീലയേതാനുവേലം

കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:


കപിലന്റെ രൂപത്തിലവതരിച്ച ഭഗവാൻ അമ്മയായ ദേവഹൂതിയെ ഇങ്ങിനെ ഉപദേശിച്ചു: യമനിയമാദി അഭ്യാസങ്ങൾ അനുഷ്ഠിച്ച് ചിത്തശുദ്ധി വരുത്തിയ സാധകൻ ആസനം, പ്രാണായാമം മുതലായ യോഗാംഗങ്ങൾ ചെയ്ത് ഗരുഡവാഹനത്തിൽ സഞ്ചരിക്കുന്ന, ദിവ്യായുധങ്ങൾ കൈകളിലേന്തി, ദിവ്യാഭരണഭൂഷകളോടെ വിളങ്ങുന്ന, തമാലവൃക്ഷദല കാന്തിയുള്ള എന്റെ വിഗ്രഹത്തെ സദാ ധ്യാനിക്കുക എന്നത് ശീലമാക്കേണ്ടതാണ്.


യമാദികളനുഷ്ഠിച്ചും ചിത്തം നിർമ്മലമാക്കിയും നന്നായ്
ചെയ്യണം യോഗാസനങ്ങളെന്നും പ്രാണായാമത്തോടെയും
കാണണം മനക്കണ്ണിലെന്നുമെൻ രൂപം ഗരുഡാരൂഢനായ് 
ദിവ്യായുധധാരിയായ് ദിവ്യാഭരണവിഭൂഷിതനായും  സദാ 
ശീലമാക്കണം ധ്യാനമെൻ വിഗ്രഹ,മതിൻ തമാലദളശോഭയും  
ഏവമുപദേശമരുളീ ഭഗവാൻ കപിലമുനി
തൻ മാതാവാം ദേവഹൂതിയോടിപ്രകാരം


Narayaneeyam 15.5

मम गुणगणलीलाकर्णनै: कीर्तनाद्यै-

र्मयि सुरसरिदोघप्रख्यचित्तानुवृत्ति: ।

भवति परमभक्ति: सा हि मृत्योर्विजेत्री

कपिलतनुरिति त्वं देवहूत्यै न्यगादी: ॥५॥

 

mama gua-gaa-līlā-karai kīrtanādyair

mayi sura-saridogha-prakhyā-cittānuvtti

bhavati parama-bhakti sā hi mtyor vijetrī

kapila-tanur iti tva devahūtyai nyagādīḥ || 5 ||


The Lord who appeared as Kapila advised his mother Devahuti. “When the seeker’s mind gets fully absorbed in Me through frequent Satsang of listening to my stories and escapades, by singing hymns of my praises, by worshipping and prostrating and by constant meditating on Me like the ever-flowing river Ganga, that becomes pure devotion. Such devotion can even win over the cycle of birth and death."

മമ ഗുണഗണലീലാകർണ്ണനൈ: കീർത്തനാദ്യൈർ

മയി സുരസരിദോഘ പ്രഖ്യചിത്താനുവൃത്തി:

ഭവതി പരമഭക്തി: സാ ഹി മൃത്യോർ വിജേത്രീ

കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:


കപിലന്റെ രൂപത്തിലവതരിച്ച ഭഗവാൻ അമ്മയായ ദേവഹൂതിയെ ഇങ്ങിനെ ഉപദേശിച്ചു: എന്റെ ഗുണഗണങ്ങൾ, ലീലാവിലാസങ്ങൾ എന്നിവ കേട്ടും അവയെ സ്വയം പ്രകീർത്തിച്ചും നമസ്ക്കാരാദികൾ ചെയ്തും ചിത്തവൃത്തികൾ നിസ്തന്ദ്രമൊഴുകുന്ന ഗംഗാനദിയെപ്പോലെ എന്നിൽത്തന്നെ ധ്യാനവിലീനമാവുകയും ചെയ്യുമ്പോൾ അത് പരമഭക്തിയായിത്തീരുന്നു. അങ്ങിനെയുള്ള ഭക്തിയാകട്ടെ ജന്മമൃത്യു ചക്രത്തെപ്പോലും മറികടക്കുന്നു.


മമ ലീലാകഥനങ്ങൾ കേട്ടും ഗുണഗണങ്ങൾ പാടിയും
പ്രകീർത്തിച്ചും  അങ്ങേ നമസ്കാരങ്ങൾ ചെയ്തും സദാ
ഗംഗപോലൊഴുകട്ടേ ചിത്തവൃത്തികൾ ശാന്തമായ് 
നിസ്തന്ദ്രമേവം മനമെന്നിൽ ധ്യാനനിമഗ്നമാവുമ്പോൾ
നൂനം പരമഭക്തിതന്നേയത് ജനിമൃതിമോക്ഷപ്രദം.
ഏവമുപദേശമരുളീ ഭഗവാൻ കപിലമുനി
തൻ മാതാവാം ദേവഹൂതിയോടിപ്രകാരം

Narayaneeyam 15.6

अहह बहुलहिंसासञ्चितार्थै: कुटुम्बं

प्रतिदिनमनुपुष्णन् स्त्रीजितो बाललाली ।

विशति हि गृहसक्तो यातनां मय्यभक्त:

कपिलतनुरितित्वं देवहूत्यै न्यगादी: ॥६॥

 

ahaha bahula-hisā sañcitārthai kuumbam

pratidinam anupuṣṇan strī-jito bāla-lālī

viśati hi gha-sakto yātanāṁ mayy abhakta

kapila-tanur iti tva devahūtyai nyagādīḥ || 6 ||

The Lord who appeared as Kapila advised his mother Devahuti. “The one who doesn’t have any feeling of devotion towards Me earns his living by hook or crook to support his family and is usually controlled by women’s charms and blind love for children. If he thus continues his life indulged in worldly affairs, attached to his house and possessions, that will lead him to hellish sufferings.”


അഹഹ ബഹുല ഹിംസാ സംചിതാർത്ഥൈ: കുടുംബം

പ്രതിദിനമനു പുഷ്ണൻ സ്ത്രീജിതോ ബാലലാലീ

വിശതി ഹി ഗൃഹസക്തോ യാതനാം മയ്യഭക്ത:

കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:


കപിലന്റെ രൂപത്തിലവതരിച്ച ഭഗവാൻ അമ്മയായ ദേവഹൂതിയെ ഇങ്ങിനെ ഉപദേശിച്ചു:  എന്നിൽ ഭക്തിയില്ലാത്ത ഒരുവനാകട്ടെ ബഹുവിധ ഹിംസകൾ ചെയ്ത് സമ്പാദിച്ച പണം കൊണ്ട് കുടുംബം പോറ്റി, സ്ത്രീജിതനായി, പുത്രദാരാദികളെ പരിപോഷിപ്പിച്ച്, കുട്ടികളെ ലാളിക്കുന്നതിൽ മുഴുകി, ഗൃഹാസക്തനായി ജീവിക്കുന്നുവെങ്കിൽ അവൻ ഒടുവിൽ നരകയാതനകൾ അനുഭവിക്കാനിടയാകുന്നു.

സ്ത്രീജിതൻ ദുഷ്ക്കർമ്മം ചെയ്തും മക്കളെ ലാളിപ്പവൻ
ഭക്തിഹീനനായവൻ ഖലൻ ഹിംസയിലഭിരമിപ്പവൻ
കഷ്ടം! വിത്തമുണ്ടാക്കി ഗൃഹം പരിപാലിക്കുന്നവൻ
കേവലം ജീവിക്കുന്നൂ ഗൃഹാസക്തനായവനൊടുവിൽ
അനുഭവിച്ചലയുന്നൂ നരകയാതനയിഹത്തിൽ, പരത്തിലും
ഏവമുപദേശമരുളീ ഭഗവാൻ കപിലമുനി
തൻ മാതാവാം ദേവഹൂതിയോടിപ്രകാരം


Narayaneeyam 15.7

युवतिजठरखिन्नो जातबोधोऽप्यकाण्डे

प्रसवगलितबोध: पीडयोल्लङ्घ्य बाल्यम् ।

पुनरपि बत मुह्यत्येव तारुण्यकाले

कपिलतनुरिति त्वं देवहूत्यै न्यगादी: ॥७॥

 

yuvati-jathara-khinno jāta-bodho 'pyakāṇḍe

prasava-galita-bodha pīḍayollaṅghya bālyam

punar api bata muhyaty eva tāruya-kāle

kapila-tanur iti tva devahūtyai nyagādīḥ || 7 ||

The Lord who appeared as Kapila advised his mother Devahuti. “When a Jiva experiences terrible afflictions being inside his mother’s womb, it has the knowledge of self and he maintains the memory of his past lives and karmas. But as the Jiva passes through the travails of birth, that memory gets lost. After suffering a lot without the knowledge of the self he passes through childhood and enters the stage of youth. There he gets deluded and infatuated in sensual life, thus falling prey to the repeated cycle of birth and death.”

യുവതി ജഠരഖിന്നോ ജാതബോധോfപ്യകാണ്ഡേ

പ്രസവഗലിത ബോധ: പീഡയോല്ലങ്ഘ്യ ബാല്യം

പുനരപി ബത മുഹ്യതേവ താരുണ്യകാലേ

കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:


കപിലന്റെ രൂപത്തിലവതരിച്ച ഭഗവാൻ അമ്മയായ ദേവഹൂതിയെ ഇങ്ങിനെ ഉപദേശിച്ചു: യുവതിയായ മാതാവിന്റെ ഉദരത്തിൽക്കിടന്ന് യാതനകൾ അനുഭവിക്കുമ്പോൾ, ജീവന് ആത്മ ജ്ഞാനം ഉണ്ടാവുന്നു. കൂടാതെ പൂർവ്വജന്മപാപങ്ങളെപ്പറ്റിയുള്ള സ്മരണയുമുണ്ടാവുന്നു. എന്നാൽ പ്രസവ സമയമാകുമ്പോൾ പിന്നേയും ജ്ഞാനം നശിച്ച് ക്ലേശത്തോടെ ബാല്യകാലത്തേക്ക് കടക്കുന്നു. പിന്നീടവൻ തരുണാവസ്ഥയിൽ വീണ്ടും മോഹഗ്രസ്തനായി സംസാരചക്രത്തിൽ പെട്ടുഴറുന്നു. 


ജീവനനുഭവിക്കുന്നേറെ യാതനകൾ യുവതിയാമമ്മതൻ
ഗർഭത്തിലിരിക്കുമ്പോള,പ്പോളതിനുണ്ടാവുന്നാത്മജ്ഞാനം,
പൂർവ്വ-ജന്മാർജ്ജിതങ്ങളാം പാപപുണ്യ കർമ്മസ്മരണയും.
വിസ്മൃതമാകുന്നൂ അവയെല്ലാം  പ്രസവസമയമാകുമ്പോൾ
പിന്നെയോ ബാല്യത്തിൽ ക്ലേശവും താരുണ്യത്തിൽ മോഹവും
ജീവനെ വലച്ചേവം സംസാരചക്രത്തിലുഴറുന്നൂ ജീവൻ വീണ്ടും 
ഏവമുപദേശമരുളീ ഭഗവാൻ കപിലമുനി
തൻ മാതാവാം ദേവഹൂതിയോടിപ്രകാരം

Narayaneeyam 15.8

पितृसुरगणयाजी धार्मिको यो गृहस्थ:

स च निपतति काले दक्षिणाध्वोपगामी ।

मयि निहितमकामं कर्म तूदक्पथार्थं

कपिल्तनुरिति त्वं देवहूत्यै न्यगादी: ॥८॥


pit-sura-gaa-yājī dhārmiko yo ghastha

sa ca nipatati kāle dakiṇā-dhvo'pagāmī

mayi nihitam akāma karma tūdak-pathārtham

kapila-tanur iti tva devahūtyai nyagādīḥ || 8 ||

The Lord who appeared as Kapila advised his mother Devahuti.” The householder who lives a dharmic life doing his prescribed duties, propitiating his forefathers (Pitrus) and gods (Devas) will continue his journey on the Southern path of virtue. After death,  he will be reborn as a human enjoy the fruits of his karmas, and continue in the cycle of births and deaths. But if he performs his actions without any selfish desires and dedicates them as offerings to Me, he will proceed to the Northern path, leading to  liberation, thus ceasing the cycle of birth and death.”

പിതൃസുരഗണയാജീ ധാർമ്മികോ യോ ഗൃഹസ്ഥ:

സ ച നിപതതി കാലേ ദക്ഷിണാധ്വോപഗാമീ

മയി നിഹിത,മകാമം കർമ്മ തൂദക് പഥാർത്ഥം

കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:

കപിലന്റെ രൂപത്തിലവതരിച്ച ഭഗവാൻ അമ്മയായ ദേവഹൂതിയെ ഇങ്ങിനെ ഉപദേശിച്ചു: ഏതൊരു ഗൃഹാശ്രമിയാണോ ധർമ്മകർമ്മങ്ങൾ ആചരിച്ചു കൊണ്ട് പിതൃക്കളേയും ദേവൻമാരേയും ആരാധിച്ചു ജീവിക്കുന്നത്, അവൻ ദക്ഷിണ മാർഗ്ഗത്തിൽ സഞ്ചരിച്ചു സുകൃതഫലങ്ങൾ അനുഭവിക്കുകയും അവയുടെ കാലാവധി കഴിയുമ്പോൾ മർത്യലോകത്തേക്ക് തിരിച്ചു വരികയും ചെയ്യുന്നു. ഇങ്ങിനെ താഴേയ്ക്ക് വീണുപോയ അയാൾ ജനനമരണ ചക്രത്തിൽപ്പെട്ട് ചുറ്റിത്തിരിയുന്നു. എന്നാൽ എന്നിൽ അർപ്പിക്കപ്പെട്ട കർമ്മങ്ങൾ നിഷ്കാമമായി ചെയ്യുന്ന യോഗി ‘അർച്ചിരമാർഗ്ഗമെന്ന’ (ഉത്തരായന) മോക്ഷമാർഗ്ഗത്തിൽ എത്തിച്ചേരുന്നു.

ഗൃഹസ്ഥനായവൻ തൻ നിയത ധർമ്മകർമ്മങ്ങളെല്ലാം 
പിതൃദേവതാ പൂജകളും നന്നായ് ചെയ്തു വാഴുകിലവൻ
നേടുന്നൂ ദക്ഷിണമാർഗ്ഗേ ഗതി, പിന്നെയോ സുകൃതഫലം
ഭുജിച്ചു വാഴുന്നൂ കർമ്മത്തിൻ പ്രഭാവം തീരുവോളവും;
കീഴോട്ടു പതിച്ചവൻ  വീണ്ടും പിറക്കുന്നൂ, മർത്യനായ്, 
ജനിമൃതിചക്രത്തിൽ ചുറ്റിത്തിരിഞ്ഞതു തുടരുന്നു വീണ്ടും. 
പോവുന്നൂ യോഗി നൂനം മോക്ഷമാർഗ്ഗത്തിലുത്തരായനേ 
കർമ്മങ്ങളെല്ലാമെന്നിൽ അർപ്പിക്കുമെങ്കിൽ നിഷ്കാമനായ്
ഏവമുപദേശമരുളീ ഭഗവാൻ കപിലമുനി
തൻ മാതാവാം ദേവഹൂതിയോടിപ്രകാരം

Narayaneeyam 15.9

इति सुविदितवेद्यां देव हे देवहूतिं

कृतनुतिमनुगृह्य त्वं गतो योगिसङ्घै: ।

विमलमतिरथाऽसौ भक्तियोगेन मुक्ता

त्वमपि जनहितार्थं वर्तसे प्रागुदीच्याम्

 

iti suvidita-vedyāṁ deva he devahūti

kta-nutim anughya tva gato yogi-saṅghai

vimala-matir athā'sau bhakti-yogena muktā

tvam api janahitārtham vartase prāgudīcyām

Oh! Lord, you left for your abode accompanied by the retinue of celestial yogis after blessing Devahuti who was singing your glories having understood the principle of self. Your mother continued her devotional penance and finally got liberated. Lord, you as sage Kapila are still staying there in the North East blessing your devotees.

ഇതി സുവിദിതവേദ്യാം ദേവ ഹേ ദേവഹൂതിം

കൃതനു തീം അനുഗൃഹ്യ ത്വം ഗതോ യോഗി സംഘൈ:

വിമലമതിരഥാസൗ ഭക്തിയോഗേന മുക്താ

ത്വമപി ജനഹിതാർത്ഥം വർത്തസേ പ്രാഗുദീച്യാം.


അല്ലയോ ഭഗവാനേ, ഇങ്ങിനെ ഭഗവദുപദേശം കൊണ്ട് ആത്മതത്വം നന്നായി ഗ്രഹിച്ച് അവിടുത്തെ സ്തുതിക്കുന്ന ദേവഹൂതിയെ അനുഗ്രഹിച്ചിട്ട് അവിടുന്ന് യോഗിവര്യന്മാരുടെ അകമ്പടിയോടെ അവിടെനിന്നും പുറപ്പെട്ടു. ഭഗവാന്റെ മാതാവായ ദേവഹൂതിയാകട്ടെ ഭക്തിയോഗ സാധനയിലൂടെ മോക്ഷപദം പ്രാപിച്ചു. ഭഗവാൻ ജനക്ഷേമത്തിനായി കപിലമുനിയായി  ഇപ്പോഴും പൂർവ്വോത്തര ദിക്കിൽ നിലകൊള്ളുന്നു. 


സ്വപുത്രനിൽ നിന്നും പരമുപദേശം ലഭിച്ചുമാത്മതത്ത്വം
ഗ്രഹിച്ചു,മങ്ങേ സ്തുതിച്ചും, ധന്യയായമ്മ ദേവി ദേവഹൂതി.
പ്രാപിച്ചൂ മോക്ഷപദം  ഭക്തിയോഗത്താൽ തവാനുഗ്രഹാൽ.
യോഗിവര്യൻമാർക്കൊപ്പം ഗമിച്ചു 
ഭവാൻ കപിലമുനിയായ് 
നിൽക്കുന്നൂ ജനക്ഷേമാർത്ഥം പൂർവ്വോത്തര ദിക്കിൽ  ചിരം


Narayaneeyam 15.10

परम किमु बहूक्त्या त्वत्पदाम्भोजभक्तिं

सकलभयविनेत्रीं सर्वकामोपनेत्रीम् ।

वदसि खलु दृढं त्वं तद्विधूयामयान् मे

गुरुपवनपुरेश त्वय्युपाधत्स्व भक्तिम् ॥१०॥

 

parama kimu bahūktyā tvat-padāmbhoja-bhaktim

sakala-bhaya-vinetrim sarva-kāmopanetrim

vadasi khalu dṛḍha tva tad-vidhūyāmayān me

guru-pavana-pureśa tvayy upādhatsva bhaktim || 10 ||


Oh! Supreme Lord, what more to say about your glory? Devotion unto your lotus feet is known to eradicate all fears and fulfill all desires of your devotees. O! Lord of Guruvayur, please eradicate my illnesses and I pray to you to fill me with devotion to thee. 

പരമ കിമു ബഹൂക്ത്യാ ത്വത്പദാംഭോജഭക്തിം

സകല ഭയവിനേത്രീം സർവ്വകാമോപനേത്രീം

വദസി ഖലു ദൃഢം ത്വം തദ് വിധൂയാമയാൻ മേ

ഗുരുപവനപുരേശ ത്വയ്യുപാധത്സ്വഭക്തിം


അല്ലയോ പരംപൊരുളായ ഭഗവാനേ!എന്തിനേറെ പറയുന്നു? അവിടുത്തെ പദകമലങ്ങളിലുള്ള ഭക്തി തീർച്ചയായും സകലഭയങ്ങളേയും ഇല്ലാതാക്കുന്നതായും സകല അഭീഷ്ടങ്ങളേയും സാധിപ്പിക്കുന്നതായും പറയപ്പെടുന്നു. അതുകൊണ്ട് അല്ലയോ ഗുരുവായൂരപ്പാ എന്റെ വ്യാധികളെ ഇല്ലാതാക്കി എന്നിൽ അങ്ങയിലുള്ള ഭക്തി നിറച്ചാലും.


ഏവമേറെ പ്രശസ്തം തവ പാദകമലങ്ങളിലുള്ള ഭക്തിപ്രഭാവം
തീർക്കുന്നുവല്ലോയതു ഭയങ്ങൾ, ആമയങ്ങളെല്ലാം സമൂലം
സാധിപ്പിക്കുന്നുവല്ലോ ഭക്താഭീഷ്ടങ്ങൾ, എന്തിനേറെപ്പറയാൻ
ഗുരുവായുപുരത്തിൽ വാഴും ഭഗവൻ! തീർത്താലുമെൻ വ്യാധി-
കളേവമെന്നിൽ നിറച്ചാലു,മങ്ങി,ലചഞ്ചലമാം ഭക്തിപ്രഹർഷം
      


No comments:

Post a Comment