Thursday, November 9, 2023

Sreeman Narayaneeyam - Dasakam 3

Narayaneeyam Audio from www.Guruvayur.com

ദശകം 003  Audio 

4m 22s

Sreeman Narayaneeyam - Dasakam 3

ശ്രീമൻ നാരായണീയം ദശകം -3

ഭക്തിപ്രാർത്ഥന

Narayaneeyam 3. 1
पठन्तो नामानि प्रमदभरसिन्धौ निपतिता:

स्मरन्तो रूपं ते वरद कथयन्तो गुणकथा: ।

चरन्तो ये भक्तास्त्वयि खलु रमन्ते परममू-

नहं धन्यान् मन्ये समधिगतसर्वाभिलषितान् ॥१॥

 

pahanto nāmāni pramadabhara sindhau nipatitā

smaranto rūpa te varada kathayanto guakathā |

caranto ye bhaktāstuayi khalu ramante paramamū-

naha dhanyān manye samadhigata sarvābhilashitān ||1||

 
Oh! Lord, fulfiller of all desires of devotees, I consider only such devotees as fortunate who always talk about your stories and meditate upon your divine form, fully immersed in the ocean of bliss.  They revel in narrating stories of your escapades to fellow devotees who are also absorbed in bliss and move about freely without any attachments to worldly objects. Such devotees are blessed indeed as they have nothing more to gain from this world, as they have already attained you.  

നാരായണീയം 3.1 

പഠന്തോ നാമാനി പ്രമദഭരസിന്ധൌ നിപതിതാ:

സ്മരന്തോ രൂപം തേ വരദ കഥയന്തോ ഗുണകഥാ:

ചരന്തോ യേ ഭക്താ ത്വയി ഖലു രമന്തേ പരം അമൂൻ

അഹം ധന്യാൻ മന്യേ സമധിഗതസർവാഭിലഷിതാൻ            1 

 
ഭക്താഭീഷ്ടപ്രദനായ ഭഗവാനേ, അവിടുത്തെ ലീലാ കഥകൾ അനുസ്യൂതം പറഞ്ഞും അവിടുത്തെ രൂപത്തെ സദാ ധ്യാനിച്ചും ആനന്ദ സാഗരത്തിൽ ആമഗ്നരായി കഴിയുന്ന ഭക്തരെ മാത്രമേ ഞാൻ അതീവ ഭാഗ്യശാലികളായി കണക്കാക്കുന്നുള്ളു.  അവർ മറ്റ് അനുഗൃഹീതരായ ഭക്തരെ കാണുമ്പോൾ പറഞ്ഞു രസിക്കുന്നത് അവിടുത്തെ കഥകൾ തന്നെയാണ്ലൌകീക വസ്തു ക്കളിൽ ആസക്തിയേതുമില്ലാതെ അവർ സർവ്വസ്വതന്ത്രരായി വിഹരിക്കുന്നു. ഭഗവാനിൽ മാത്രം അഭിരമിക്കുന്ന  അവർ ഇനിയൊന്നും നേടാനില്ലാത്ത വിധം  സകലവരങ്ങളും ലഭിച്ചു ധന്യരായിക്കഴിഞ്ഞിരിക്കുന്നു.

ഭക്താഭീഷ്ടദായകപ്രഭോ ഭഗവൻ

ഞാനെണ്ണുന്നൂ ഭാഗ്യവാന്മാരായ് 

തവ ലീലാകഥകൾ കേട്ടും പറഞ്ഞും സദാ 

ഭവദ്രൂപത്തെ ധ്യാനിച്ചുമാനന്ദ

സാഗരത്തിലാറാടി വാഴും  ഭക്തരെ മാത്രം;

അവർക്കില്ലാസക്തി മറ്റൊന്നിലും

അവർക്കുവേണ്ടാ മറ്റു വരങ്ങളിനിയതിനാൽ

ധന്യരാണവരങ്ങിൽ മാത്രമഭിരമിപ്പവർ.                         (1)

Narayaneeyam 3. 2

गदक्लिष्टं कष्टं तव चरणसेवारसभरेऽ-

प्यनासक्तं चित्तं भवति बत विष्णो कुरु दयाम् ।

भवत्पादाम्भोजस्मरणरसिको नामनिवहा-

नहं गायं गायं कुहचन विवत्स्यामि विजने ॥२॥

 

gadakliṣṭa kaṣṭa tava caraa sevārasabhare'f -

pyanāsakta citta bhavati bata viṣṇo kuru dayām |

bhavatpādāmbhoja smaraarasiko nāmanivahā-

naha gāya gāya kuhacana vivatsyāmi vijane ||2||


Oh! Bhagavan, it is indeed a pity that my mind is not able to revel in and enjoy the devotion to your lotus feet as I am suffering from this terrible disease. Oh! Lord Vishnu, be kind to me and bless me to be immersed in devotion unto your lotus feet so that I could go to a secluded place somewhere and live there as an unknown person reciting your name again and again.

നാരായണീയം 3.2 

ഗദക്ലിഷ്ടം കഷ്ടം തവ ചരണസേവാരസഭരേപി

അനാസക്തം ചിത്തം ഭവതി ബത വിഷ്ണോ കുരു ദയാം 

ഭവത്പാദാംഭോജ സ്മരണരസികോ നാമനിവഹാൻ

അഹം ഗായം ഗായം കുഹചന വിവത്സ്യാമി വിജനേ                 2 

 
ഹേ ഭഗവൻ, എത്ര കഷ്ടം, രോഗപീഡകാരണം എന്റെ മനസ്സിന് അവിടുത്തെ പാദപത്മങ്ങളിലുള്ള ഭക്തിയുടെ ആനന്ദം നുകരാൻ ആവുന്നില്ലല്ലോ. എല്ലാടവും നിറഞ്ഞു വിളങ്ങുന്ന ഭഗവാനേ, എന്നിൽ ദയവുണ്ടാവണേ! അങ്ങിനെ അങ്ങ യുടെ പദകമലങ്ങളിലുള്ള അചഞ്ചല ഭക്തിയുടെ രസത്തിൽ മുങ്ങി അവിടുത്തെ നാമങ്ങൾ ജപിച്ച് ലോകത്തിലെ ഏതെങ്കിലും ഒരൊഴിഞ്ഞ കോണിൽ അജ്ഞാത നായി എനിക്ക് കഴിഞ്ഞുകൂടാമല്ലോ.

സർവ്വം നിറഞ്ഞു നിൽക്കും ഭഗവൻ,

ദയാസിന്ധോആകുന്നില്ലെനിക്കു നുകരാൻ 

തവ പാദകമലേ ആനന്ദഭക്തിപ്രഹർഷമെൻ 

രോഗപീഡയാൽ; നീക്കൂ മമാമയങ്ങൾ

വിഷ്ണോ! വാഴട്ടെ ഞാനുമൊരൊഴിഞ്ഞകോണി-

ലജ്ഞാതനാ,യചഞ്ചലഭക്തിരസത്തിൽ

മുങ്ങി ഭഗവദ് നാമജപങ്ങളുമായി നിത്യം                          (2)

 
Narayaneeyam 3. 3
कृपा ते जाता चेत्किमिव न हि लभ्यं तनुभृतां

मदीयक्लेशौघप्रशमनदशा नाम कियती ।

न के के लोकेऽस्मिन्ननिशमयि शोकाभिरहिता

भवद्भक्ता मुक्ता: सुखगतिमसक्ता विदधते ॥३॥


kpā te jātā ce kimiva na hi labhya tanubh

madīyakleśaughapraśamanadaśā nāma kiyatī |

na ke ke loke'sminnanishamayi śokābhirahitā

bhavadbhaktā muktā sukhagatimasaktā vidadhate ||3||
 
Oh! Lord, blessed by your grace, what is not achievable or available to an embodied Jiva? It is so trivial for you to end all my afflictions and illness. In this world, are there not several Jivas roaming around freely unattached and liberated, reveling in the bliss of devotion towards you?

നാരായണീയം 3.3 

കൃപാ തേ ജാതാ ചേത് കിമിവ ന ഹി ലഭ്യം തനുഭൃതാം

മദീയക്ലേശൗഘ പ്രശമനദശാ നാമ കിയതീ 

ന കേ കേ ലോകേഽസ്മിൻ അനിശമയി ശോകാഭിരഹിതാ

ഭവദ്ഭക്താ മുക്താ: സുഖഗതിം  അസക്താ വിദധതേ                                   3 

 
ഭഗവാനേ, അവിടുത്തെ കൃപയ്ക്ക് പത്രമായാൽ പിന്നെ ശരീരമെടുത്തിട്ടുള്ളവർക്ക് എന്താണ് ലഭ്യമല്ലാത്തത്? അങ്ങിനെ നോക്കുമ്പോൾ എന്റെ ഈ രോഗം ഇല്ലാ താക്കുക എത്ര നിസ്സാരമായ കാര്യമാണ്? അവിടുത്തെ എത്രയെത്ര ഭക്തരാണ് ദുഖങ്ങളേതുമില്ലാതെ, അനാസക്തരും മുക്തരുമായി ഈ ലോകത്ത് ആനന്ദ ത്തോടെ യഥേഷ്ടം വിഹരിക്കുന്നത്?


ദു:ഖലേശമില്ലാതെയനാസക്തരായ്മുക്തരായ്

വാഴുന്നൂ തവ ഭക്തർ,  ആനന്ദചിത്തരായ് സദാ

എത്ര ലളിതമാകണങ്ങേയ്ക്കെൻ രോഗമകറ്റുവാൻ

ദേഹികൾക്കെന്തും പ്രാപ്യംതവ കൃപയുണ്ടെന്നാകിൽ                       (3)  

Narayaneeyam 3. 4
मुनिप्रौढा रूढा जगति खलु गूढात्मगतयो

भवत्पादाम्भोजस्मरणविरुजो नारदमुखा: ।

चरन्तीश स्वैरं सततपरिनिर्भातपरचि -

त्सदानन्दाद्वैतप्रसरपरिमग्ना: किमपरम् ॥४॥
 

muniprauhā rūhā jagati khalu gūhātmagatayo

Bhavatpādāmbhoja smaraavirujo nāradamukhā |

carantīśa svaira satatapari nirbhātaparachi-

tsadānandā dvaitaprasara parimagnā kimaparam ||4||
 
Great sages such as Narada move about freely, unnoticed, in the world. They are free of all ailments and sorrows as they are always immersed in meditation upon your lotus feet. They have attained the supreme Sat-Chit-Ananda (existence-consciousness-bliss) state which is indeed your non-dual reality. What more do they need than to revel in that ultimate bliss all the time?

 

നാരായണീയം 3.4 

മുനിപ്രൗഢാ രൂഢാ ജഗതി ഖലു ഗൂഢാത്മഗതയോ

ഭവത്പാദാംഭോജ സ്മരണവിരുജോ നാരദമുഖാ:

ചരന്തീശ സ്വൈരം സതതപരിനിർഭാത പരചിത്

സദാനന്ദാദ്വൈത പ്രസരപരിമഗ്നാ: കിമപരം                                               4 

 
പ്രൌഢരായ നാരദാദി മുനിവരന്മാർ ലോകം മുഴുവൻ യഥേഷ്ടം വിഹരിക്കുന്നത് മറ്റാരുമറിയാതെ, രോഗരഹിതരായി ശോകവീതമായ മനസ്സോടെയുമാണ്. അവർക്കത് സാധിക്കുന്നത് അവരുടെ മനസ്സ് അവിടുത്തെ പദകമലങ്ങളിൽ സദാ ധ്യാനനിഷ്ഠമായിരിക്കുന്നതുകൊണ്ടാണ്. അവർ അങ്ങയുടെ പരമപദമായ അദ്വൈത  സച്ചിദാനന്ദത്തിൽ  അനുസ്യൂതം ആമഗ്നരാണ്. ഇതിലുപരി അവ ർക്ക് എന്താണ് നേടാനുള്ളത്?


നാരദാദികൾമുനീശ്വരൻമാരെല്ലാവരും വിഹരിപ്പൂ 

ശോകവീതംരോഗരഹിതം,  നിതരാം ധ്യാനനിഷ്ഠം, 

യഥേഷ്ടമജ്ഞാതരായ് ഭഗവദ് പാദകമലങ്ങളിൽ

ഏകശ്രദ്ധരായ്, ഭക്തചിത്തരായ്, ദൃഢം സദാ. 

ആമഗ്നരാണവരദ്വൈത സച്ചിദാനന്ദത്തിലനുസ്യൂതം

അതിൽപ്പരമെന്തുളളൂ നേടാനവർക്കീ ജീവിതത്തിൽ                           (4)

Narayaneeyam 3. 5
भवद्भक्ति: स्फीता भवतु मम सैव प्रशमये-

दशेषक्लेशौघं न खलु हृदि सन्देहकणिका ।

न चेद्व्यासस्योक्तिस्तव च वचनं नैगमवचो

भवेन्मिथ्या रथ्यापुरुषवचनप्रायमखिलम् ॥५॥

 

bhavadbhakti sphītā bhavatu mama saiva prashamaye-

daśea kleśaugha na khalu hdi sandeha kaikā |

na cedvyāsyoktistava ca vacana naigamavaco

bhavenmithyā rathyā purushavacana prāyamakhilam ||5||

 
O! Lord may my devotion to you increase day by day. I do not have an iota of doubt that all my afflictions will end because of my devotion to you. Otherwise, all your assurances, words of Vyasa, and the divine words of the Vedas would be futile just like the mutterings of street urchins. 

നാരായണീയം 3.5

ഭവദ്ഭക്തി: സ്ഫീതാ ഭവതു മമ സൈവ പ്രശമയേദ്

അശേഷക്ലേശൗഘം ന ഖലു ഹൃദി സന്ദേഹകണികാ 

ന ചേദ്  വ്യാസസ്യോക്തി തവ ച വചനം നൈഗമവചോ

ഭവേന്മിഥ്യാ രഥ്യാപുരുഷവചനപ്രായം അഖിലം                                              5 

 
ഭഗവാനേ, എന്നിൽ അവിടുത്തോടുള്ള അചഞ്ചലമായ ഭക്തി വർദ്ധിക്കേണമേ. അത് എന്നിലെ എല്ലാ ക്ലേശങ്ങളേയും ഇല്ലാതാക്കും എന്നതിൽ എനിക്ക് സംശ യമേയില്ല. അല്ലെങ്കിൽ വേദവ്യാസന്റെ വാക്കുകളും അവിടുത്തെ വാഗ്ദാനങ്ങളും വേദവചനങ്ങളും തെരുവ് കുസൃതികളുടെ പാഴ് വർത്തമാനം പോലെ വൃഥാവി ലായിത്തീരുമായിരുന്നു.


ഭഗവൻവർദ്ധിക്കേണമെന്നുള്ളിലചഞ്ചലം

ഭക്തിയങ്ങയിൽ

നിർണ്ണയമതു നിശ്ശേഷമില്ലാതാക്കുമെൻ

ക്ലേശ ശതങ്ങളെല്ലാം 

അല്ലെങ്കിൽ വ്യാസോക്തികളുമങ്ങേകിയ

വാഗ്ദാന ശതങ്ങളും

വ്യർത്ഥമായേനേ നാടോടിപ്പരിഷകൾതൻ

പാഴ് വാക്കുകൾപോലെതന്നെ.                                        (5)    


Narayaneeyam 3. 6
भवद्भक्तिस्तावत् प्रमुखमधुरा त्वत् गुणरसात्

किमप्यारूढा चेदखिलपरितापप्रशमनी ।

पुनश्चान्ते स्वान्ते विमलपरिबोधोदयमिल-

न्महानन्दाद्वैतं दिशति किमत: प्रार्थ्यमपरम् ॥६॥

 

bhavadbhaktistāvat pramukhamadhurā tvat guarasāt

kimapyārūhā cedakhila paritāpapraśamanī |

puaścānte svānte vimala paribodhodayamila-

nmahānandādvaita diśati kimata prārthyamaparam ||6||

 
Lord, devotion to you is sweet from the very beginning due to the enchanting nature of your attributes. If one progresses even a little in that devotion, it will annihilate all his afflictions. In the end, one gets absorbed internally, rising in the pure knowledge of non-dual Brahman. What more is there to seek?
 

നാരായണീയം 3.6 

ഭവദ്ഭക്തിസ്താവത് പ്രമുഖമധുരാ ത്വത്ഗുണരസാത്

കിമപ്യാരൂഢാ ചേത് അഖിലപരിതാപപ്രശമനീ 

പുനശ്ചാന്തേ സ്വാന്തേ വിമലപരിബോധോദയമിലൻ

മഹാനന്ദാദ്വൈതം ദിശതി കിമത: പ്രാർത്ഥ്യമപരം                   6 

 
ഭഗവൻ, അങ്ങയുടെ സ്വരൂപത്തിന്റെ ഗുണഗണവശ്യതയാൽ അവിടുത്തോടുള്ള ഭക്തി പ്രഹർഷം എത്ര മധുരതരമായിരിക്കുന്നു!. ആ ഭക്തിയിൽ ഒരൽപ്പം മുന്നോ ട്ടു പോയാലോ, അത് സാധകന്റെ സകല ദുഖങ്ങളെയും ഉന്മൂലനം ചെയ്യുന്നു. ഒടു വിൽ അയാളുടെ അന്ത:കരണത്തിൽ ഉദിച്ചുയരുന്ന നിർമ്മല ജ്ഞാനം അദ്വൈ ത ബ്രഹ്മതത്ത്വമായി സാക്ഷാത്കരിക്കുകയും ചെയ്യുന്നു. ഇതിൽപരം ഒരു സാധ കന് എന്താണ് അർത്ഥിക്കാനുള്ളത്?

 

ഭഗവൻ തവ സ്വരൂപത്തിൻ

ഗുണവശ്യതയേകുന്ന

ഭക്തിപ്രഹർഷമെത്ര മധുരം!

ഭക്തനിലതിനിയും

ഉദാത്തമാകുമ്പോളവനിൽ

നിന്നും നീങ്ങുന്നൂ

ദുഖങ്ങളെല്ലാമപ്പോളവനുള്ളിൽ

ഉണരുന്നൂ നിർമ്മലജ്ഞാനം,

അദ്വൈതബ്രഹ്മതത്ത്വസാക്ഷാത്ക്കാരം! 

അർത്ഥിക്കാനവനെന്തുള്ളൂ വരങ്ങളിതിൽപ്പരം?             (6)

 
Narayaneeyam 3. 7
विधूय क्लेशान्मे कुरु चरणयुग्मं धृतरसं

भवत्क्षेत्रप्राप्तौ करमपि च ते पूजनविधौ ।

भवन्मूर्त्यालोके नयनमथ ते पादतुलसी-

परिघ्राणे घ्राणं श्रवणमपि ते चारुचरिते ॥७॥

 
vidhūya kleśānme kuru caraayugma dhtarasa

bhavatketra prāptau karamapi ca te pūjanavidhau |

bhavanmūrtyāloke nayanamatha te pādatulasī-

parighrāe ghrāa śravaamapi te cārucarite ||7||

 
Oh Lord, please remove all my ailments so that my feet can take great joy in coming to your abode to see you and pay my respects, my hands in conducting poojas unto you, my eyes beholding your enchanting form, my nose in smelling the scent of the Tulsi leaves that were offered at Your lotus feet, my ears in listening in the stories of your unending escapades that are exhilarating.

 

നാരായണീയം 3.7 

വിധൂയ ക്ലേശാൻമേ കുരു ചരണയുഗ്മം ധൃതരസം

ഭവത്ക്ഷേത്രപ്രാപ്തൗ കരമപി ച തേ പൂജനവിധൗ 

ഭവന്മൂർത്യാലോകേ നയനമഥ തേ പാദതുളസീ-

പരിഘ്രാണേ ഘ്രാണം ശ്രവണമപി തേ ചാരുചരിതേ                 7 

 
ഭഗവാനെ, എന്റെ ക്ലേശങ്ങളെ ഇല്ലാതാക്കി, അങ്ങയെ സന്നിധിയിൽ വന്നു കണ്ടു വന്ദിക്കാനായി എന്റെ കാലുകളെയുംപൂജാർച്ചനകൾ ചെയ്യാനാ യി  കൈകളെയും,   തിരുരൂപം ദർശിക്കാൻ കണ്ണുകളേയും, അവിടുത്തെ പാദകമലങ്ങളിൽ അർപ്പിച്ച തുളസീദളങ്ങൾ ഘ്രാണിക്കാൻ മൂക്കിനേയും അവിടുത്തെ മതിമോഹനകഥകൾ കേൾക്കാൻ കാതുകളേയും സദാ തയ്യാറാക്കി രസമുള്ളതാക്കി നിലനിർത്തേണമേ.  

           പ്രഭോ! തീർത്താലുമെൻ

രോഗം സമൂലമെൻ

പാദങ്ങളാലങ്ങേ സന്നിധി

പൂകാൻ നമിക്കുവാൻ

ചൈതന്യവത്താകട്ടെ  തവ 

പൂജാർച്ചനകൾക്കായെൻ കരങ്ങൾ

ദർശനത്തിന്നായക്ഷികൾ

തവ പാദകമല സ്പർശിത തുളസീദളങ്ങളെ

ഘ്രാണിക്കാൻ നാസികയും,

തവ മനോമോഹനകഥകൾ

കേൾക്കാൻ ചെവികളും.                               (7)

 
Narayaneeyam 3. 8
प्रभूताधिव्याधिप्रसभचलिते मामकहृदि

त्वदीयं तद्रूपं परमसुखचिद्रूपमुदियात् ।

उदञ्चद्रोमाञ्चो गलितबहुहर्षाश्रुनिवहो

यथा विस्मर्यासं दुरुपशमपीडापरिभवान् ॥८॥

 

Prabhūtādhi vyādhi prasabha-calite māmakahdi

tvadīya tadrūpa paramasukha cidrūpamudiyāt |

udañcad rōmāñco galitabahuharāśru nivaho

yathā vismaryāsa durupashama āparibhavān ||8||
 
Oh! Lord, although I am suffering from mental and physical afflictions that are eating me away incessantly, I pray that your effulgent form shines and fills my heart. I yearn to behold your charming form, always resplendent, with horripilation all over my body and tears of joy welling up in my eyes, forgetting all my sorrows.

 

നാരായണീയം 3.8 

പ്രഭൂതാധിവ്യാധി പ്രസഭചലിതേ മാമകഹൃദി

ത്വദീയം തദ്രൂപം പരമസുഖചിദ്രൂപമുദിയാത് 

ഉദഞ്ചദ് രോമാഞ്ചോ ഗലിതബഹുഹർഷാ ശ്രുനിവഹോ

യഥാ വിസ്മര്യാസം ദുരുപശമ പീഡാപരിഭവാൻ                                  8 


ഭഗവൻ, ശമനമില്ലാത്ത ആധിയും വ്യാധിയും എന്റെ മനസ്സിനെ കീഴടക്കിയി രിക്കുന്നു. എങ്കിലും രോമാഞ്ചമണിഞ്ഞ് ആനന്ദബാഷ്പം തൂകി സർവ്വദുഖങ്ങളും മറക്കാൻ പര്യാപ്തമായ പരമാനന്ദമായി അവിടുത്തെ പരമസുഖപ്രദമായ ചിദ്രൂപം പ്രകാശം പൊഴിച്ച് എന്നിൽ നിറയുമാറാകട്ടെ.

 

ആധിവ്യാധികൾ ഇടവിടാതെയെൻ

മനസ്സു കീഴടക്കിയെന്നാലും 

ഭഗവാനേസന്തോഷക്കണ്ണീരൊഴുക്കി

രോമാഞ്ചമോടെനിറയുമാറാകട്ടെ

എന്നുള്ളിൽ പരമാനന്ദസുഖദായിയാം 

ഭഗവദ് ചിത്സ്വരൂപം

സർവ്വദുഖങ്ങളും ക്ഷണത്തിൽ

വിസ്മൃതമാക്കുമാനന്ദ സുപ്രകാശം                     (8) 

     

Narayaneeyam 3. 9
मरुद्गेहाधीश त्वयि खलु पराञ्चोऽपि सुखिनो

भवत्स्नेही सोऽहं सुबहु परितप्ये च किमिदम् ।

अकीर्तिस्ते मा भूद्वरद गदभारं प्रशमयन्

भवत् भक्तोत्तंसं झटिति कुरु मां कंसदमन ॥९॥

 
marudgehādhīśa tvayi khalu parāñco'pi sukhino

bhavatsnehī so'ha subahu paritapye ca kimidam |

akīrtiste mā bhūdvarada gadabhāra praśamayan

bhavat bhaktottamsa jhaiti kuru mā kasadamana ||9||
 
Oh! Guruvayurappa, even those people indifferent to your divinity are living happily, but I, your devotee, am suffering from this terrible ailment. I am afraid that it will bring an ill reputation to your name if you do not bless me and end all my sufferings instantly.  Oh! Bestower of boons, the slayer of Kamsa, make me the best among your devotees.

 

നാരായണീയം 3.9 

മരുദ്ഗേഹാധീശ ത്വയി ഖലു പരാഞ്ചോഽപി സുഖിനോ

ഭവത്സ്നേഹീ സോഽഹം സുബഹു പരിതപ്യേ ച കിമിദം

അകീർതിസ്തേ മാ ഭൂദ് വരദ ഗദഭാരം പ്രശമയൻ

ഭവത്ഭക്തോത്തംസം ഝടിതി കുരു മാം കംസദമന                           9 

ഭഗവാനേ, ഗുരുവായൂരപ്പാ, അങ്ങിൽ ഭക്തിയില്ലാത്തവർ പോലും സസുഖം കഴിയുമ്പോൾ ഭക്തനായ ഞാൻ എന്താണിങ്ങിനെ കഷ്ടതയനുഭവിക്കുന്നത്? അല്ലെങ്കിൽ അങ്ങേക്ക് പേരുദോഷം വരാതിരിക്കാനെങ്കിലും വരദായകപ്രഭോ, കംസനെ വധിച്ചവനേ, എന്റെ രോഗപീഡകളെ ക്ഷണത്തിൽ ഇല്ലാതാക്കി എന്നെ അങ്ങയുടെ ഭക്തന്മാരിൽ ഉത്തമനാക്കിയാലും.

           എന്താണിങ്ങിനെ ഞാൻ വലയുന്നതു

രോഗപീഡയാലെത്ര ചിത്രം !

ഭക്തിഹീനർ സുഖിച്ചു വാഴുന്നൂ

നൂനമങ്ങേക്ക,തകീർത്തികരമല്ലോ 

രോഗങ്ങൾ പാടെ നീക്കിമാറ്റൂ

എന്നെയൊരുത്തമ ഭക്തനായ്

നീക്കൂ തവ കീർത്തിലോപം

           വരദായകപ്രഭോകംസദമനാഗുരുവായൂരപ്പാ!


Narayaneeyam 3. 10

किमुक्तैर्भूयोभिस्तव हि करुणा यावदुदिया-

दहं तावद्देव प्रहितविविधार्तप्रलपितः ।

पुरः क्लृप्ते पादे वरद तव नेष्यामि दिवसा-

न्यथाशक्ति व्यक्तं नतिनुतिनिषेवा विरचयन् ॥१०॥

 

kimuktair bhūyōbhistava hi karuā yāvadudiyā-

daha tāvaddēva prahita vividhartha pralapitah  

pura klptē pādē varada tava nēyāmi divasā-

nyathāśakti vyakta natinutiniēvā viracayan ||10||


Lord, what is the use in me blabbering with my complaints? I have decided to stop all my lamentations and spend my days meditating upon your lotus feet that are right in front of me. Oh! bestower of boons, I shall spend my time prostrating to you, singing your glories, and performing pooja to you until you notice me with your compassionate eyes.

നാരായണീയം 3.10 

കിമുക്തൈർഭൂയോഭി: തവ ഹി കരുണാ യാവദ് ഉദിയാദ്

അഹം താവദ്ദേവ പ്രഹിത വിവിധാർത്ഥ പ്രലപിതഃ 

പുരഃ ക്ലൃപ്തേ പാദേ വരദ തവ നേഷ്യാമി ദിവസാൻ

യഥാശക്തി വ്യക്തം നതിനുതി നിഷേവാ വിരചയൻ                 10 

ഭഗവൻ, എന്തിനാണ് ഞാനിങ്ങിനെ വീണ്ടും വീണ്ടും വിലപിക്കുന്നത്? ഇനി ഒരു തരത്തിലുള്ള പരാതികളോ ജൽപ്പനങ്ങളോ വേണ്ട എന്ന തീരുമാനത്തിലാണ് ഞാൻ. വരദായകാ, എന്റെ കൺമുന്നിൽത്തന്നെയുള്ള അങ്ങയുടെ പദകമല ങ്ങളെ നമസ്കരിച്ചും, അങ്ങയെ സ്തുതിച്ചുപൂജിച്ചും അവിടുത്തെ കൃപാകടാക്ഷം പതിയുന്നതുവരെ നിത്യവും ഞാനിവിടെ കഴിഞ്ഞുകൊള്ളാം.    


ഭഗവൻ! ഞാനെന്തിന്നു

വിലപിക്കുന്നു വീണ്ടും വീണ്ടും

വേണ്ടാ ജല്പനങ്ങളിനി പരാതികളും

എന്നാണെന്റെ നിശ്ചയം

നിൽക്കാമിവിടെ ഞാൻ

പ്രശാന്തനായ് , വരദായകപ്രഭോ!

കൺമുന്നിൽ കാണും

ഭവദ് ചരണകമലങ്ങൾ പണിതും

സ്തുതിച്ചുമർച്ചിച്ചുമങ്ങേ 

കൃപാകടാക്ഷമെന്നിൽപ്പതിയും വരെ                              (10)

 

No comments:

Post a Comment