Monday, November 13, 2023

Sreeman Narayaneeyam - Dasakam 7

Sreeman  Narayaneeyam - Dasakam 7
Narayaneeyam Audio from www.Guruvayur.com
 

4m 53s

ബ്രഹ്മതപസ്സും വൈകുണ്ഠദർശനവും 

Narayaneeyam 7.1

 एवं देव चतुर्दशात्मकजगद्रूपेण जात: पुन-

स्तस्योर्ध्वं खलु सत्यलोकनिलये जातोऽसि धाता स्वयम् ।

यं शंसन्ति हिरण्यगर्भमखिलत्रैलोक्यजीवात्मकं

योऽभूत् स्फीतरजोविकारविकसन्नानासिसृक्षारस:                ॥१॥


eva deva caturdaśātmaka jagadrūpea jāta: puna

tasyordhva khalu satyalokanilaye jāto'si dhātā svayam

ya śasanti hirayagarbha makhilatrailokya jīvātmaka

yo'bhūt sphītarajo vikāra vikasannānāsi skāras:            1

 

Oh Lord, thus you took the form of the universe consisting of the fourteen worlds with Satyaloka being at the top and the noblest where you became the Lord Brahma with the desire to create. You in the form of Brahma known as the "Hiranya Garbha", the golden egg, which is the source of cosmic intelligence and the macrocosm. Depending on the level of Rajoguna rising in the Hiranya Garbha, one, he/she becomes desirous of creating a world of diverse beings.

 

ഏവം ദേവ ചതുര്‍ദശാത്മക ജഗദ്

രൂപേണ ജാത: പുന:

തസ്യോർധ്വം ഖലു സത്യലോകനിലയേ

ജാതോfസി ധാതാ സ്വയം 

യം ശംസന്തി ഹിരണ്യഗർഭ മഖില

ത്രൈലോക്യജീവാത്മകം

യോfഭൂത് സ്ഫീതരജോവികാര വികസൻ

നാനാസിസൃക്ഷാരസ:                                                                        ॥१॥

 

ഭഗവാനേ, ഇപ്രകാരം സ്വേച്ഛയാ പതിന്നാലു ലോകങ്ങളുള്ള വിശ്വത്തിന്റെ രൂപമെടുത്ത് അതിന്റെ  ഏറ്റവും ഉന്നത സ്ഥാനമായ സത്യലോകത്ത് അവിടുന്ന് സൃഷ്ടിവാഞ്ഛയാൽ  സ്വയം ബ്രഹ്മാവായിത്തീർന്നു. മൂന്നു ലോകങ്ങളുടേയും സമഷ്ടി ജീവസ്വരൂപനായ അവിടുന്ന് ഹിരണ്യഗർഭൻ എന്നറിയപ്പെടുന്നു. ഈ ഹിരണ്യഗർഭനാണ് ഒരുവന്റെയുള്ളിൽ ഉണർന്ന് ഉയരുന്ന രജോഗുണത്തിന്റെ വികാസമനുരിച്ച് വൈവിദ്ധ്യമാർന്ന സൃഷ്‌ടിയ്ക്കായി ഇച്ഛിക്കുന്നത്.

 

ഏവം സ്വേച്ഛയാ പതിന്നാലു ലോകങ്ങൾ

ചേർന്നുള്ള വിശ്വരൂപം വരിച്ചതിൽസത്യലോകേ

സൃഷ്ടിവാഞ്ഛയുണർന്ന ബ്രഹ്മാവായീ ഭവാൻ

പിന്നെ സമഷ്ടി ജീവസ്വരൂപനാം ഹിരണ്യഗർഭനായ്,  

രാജോഗുണ വിഭൂതിയാൽ ഇച്ഛിക്കുന്നൂ ഭവാൻ

വൈവിദ്ധ്യമാർന്നുള്ള സൃഷ്ടികൾക്കായ്                                   (1) 

Narayaneeyam 7.2

सोऽयं विश्वविसर्गदत्तहृदय: सम्पश्यमान: स्वयं

बोधं खल्वनवाप्य विश्वविषयं चिन्ताकुलस्तस्थिवान् ।

तावत्त्वं जगतां पते तप तपेत्येवं हि वैहायसीं

वाणीमेनमशिश्रव: श्रुतिसुखां कुर्वंस्तप:प्रेरणाम्                  ॥२॥

 

so'ya viśvavisarga dattahdaya: samaśyamāna: svayam

bodha khalvanavāpya viśvaviaya cintākulastasthivān

tāvatva jagatā pate tapa tapetyeva hi vaihāyasī

īmenamaśiśrava: śrutisukhā kurvastapa preraām       2

 

The Hiranya Garbha, who is none other than Lord Brahma, thought intently about developing the necessary knowledge and ability for creation, but he couldn't figure it out however much he tried on his own, and he got worried.  As he was sitting quietly contemplating, he heard two words 'Tapa Tapa' out of nowhere, meaning 'do penance, do penance'. Thus he was inspired to pursue severe penance for achieving that goal.

 

സോfയം വിശ്വവിസർഗദത്തഹൃദയ:

സമ്പശ്യമാന: സ്വയം

ബോധം ഖല്വനവാപ്യ വിശ്വവിഷയം

ചിന്താകുലസ്തസ്ഥിവാന്‍ 

താവത്ത്വം ജഗതാം പതേ തപ തപേ

ഇത്യേവം ഹി വൈഹായസീം

വാണീമേ നമശിശ്രവ:

ശ്രുതിസുഖാം കുർവൻ തപ:പ്രേരണാം                                                ॥२॥

 

ഭഗവാനേ, ഹിരണ്യഗർഭനായ ബ്രഹ്മാവ് സൃഷ്ടി ചെയ്യാനുള്ള ആഗ്രഹത്തോടെ, ഉത്സുകനായി ചിന്തിച്ചുവെങ്കിലും അതിനുള്ള ജ്ഞാനം അദ്ദേഹത്തിൽ സ്വയം ഉണരുകയുണ്ടായില്ല. അങ്ങിനെ വിഷമിച്ചിരിക്കുന്ന ബ്രഹ്മാവ്, അശരീരിയായി "തപ: തപ:" എന്നീ രണ്ടു വാക്കുകൾ കേൾക്കാനിടയായി. ആ വാക്കുകൾ ബ്രഹ്മാവിനെ സൃഷ്ടിപ്രഭാവം നേടുന്നതിനായി തപസ്സു ചെയ്യാൻ പ്രേരിപ്പിച്ചു.

 

സൃഷ്ടിചെയ്യാനുത്സാഹമുണ്ടെന്നാലുമതിനു

വിജ്ഞാനമില്ലായ്കയാൽ  ഹിരണ്യഗർഭനാം

ബ്രഹ്മാവുഴന്നു വിഷമിച്ചിരിക്കേ കേട്ടൂ വാനിൽ

അശരീരിയായ് രണ്ടു വാക്കുകൾതപ: തപ:

എന്നിങ്ങനെ സ്പഷ്ടമായ്. ഏവം സൃഷ്ടിപ്രാഭവത്തിനായ്

തപം ചെയ്യാനുറച്ചൂ വിരിഞ്ചൻ.                                                   (2)

 

Narayaneeyam 7.3

 कोऽसौ मामवदत् पुमानिति जलापूर्णे जगन्मण्डले

दिक्षूद्वीक्ष्य किमप्यनीक्षितवता वाक्यार्थमुत्पश्यता ।

दिव्यं वर्षसहस्रमात्ततपसा तेन त्वमाराधित -

स्तस्मै दर्शितवानसि स्वनिलयं वैकुण्ठमेकाद्भुतम्              ॥३॥

 

ko'sau māmavadat pumāniti jalāpūre jagamaṇḍale

dikūdvīkya kimapyanīkitavatā vākyārthamutpaśyatā

divya varasahasra māttatapasā tena tvamārādhita -

stasmai darśitavānasi svanilaya vaikuṇṭhamekādbhutam        3

 

In the universe that was fully immersed in water, Lord Brahma remained alone thinking hard as to "who is that divine being advised me thus to do penance" and looked around in all directions. But he could not see anyone. So, by taking just the literal meaning of the advice, he did severe penance, worshipping you for a thousand divine years. Then you gave Brahma, the vision of Vaikuntha, your wonderful abode.

 

കോfസൗ മാമവദത് പുമാനിതി ജലാ-

പൂർണേ ജഗന്മണ്ഡലേ

ദിക്ഷൂദ്വീക്ഷ്യ കിമപ്യനീക്ഷിതവതാ

വാക്യാർത്ഥമുത്പശ്യതാ 

ദിവ്യം വർഷസഹസ്രമാത്ത തപസാ

തേന ത്വമാരാധിതസ്

തസ്മൈ ദർശിതവാനസി സ്വനിലയം

വൈകുണ്ഠമേകാദ്ഭുതം                                                                       ॥३॥

 

ജലത്തിലാണ്ടു കിടക്കുന്ന ഈ വിശ്വത്തിൽ "ഏതൊരു ദിവ്യനാണ് എന്നോടിത് പറഞ്ഞത് " എന്ന് ചിന്തിച്ച് ബ്രഹ്മാവ് ദിക്കുകൾ തോറും ചുറ്റും തിരഞ്ഞു നോക്കി. എന്നാൽ ആരേയും കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് താൻ കേട്ട വാക്കുകളുടെ വാച്യാർത്ഥം മാത്രം ഗ്രഹിച്ച് അദ്ദേഹം ഒരായിരം ദിവ്യവത്സരങ്ങൾ അങ്ങയെ ആരാധിച്ച് തപസ്സനുഷ്ഠിച്ചു. അപ്പോളവിടുന്ന് ബ്രഹ്മാവിന് അവിടുത്തെ ഇരിപ്പിടമായ സ്വധാമംഅത്യത്ഭുത വൈകുണ്ഠദേശം കാണിച്ചു കൊടുത്തു.

 

ഏതൊരു ദിവ്യനാണിതെനിക്കുപദേശിച്ചതെന്നു

ചുറ്റിലും നോക്കി ബ്രഹ്മാകണ്ടില്ലാരെയുമെങ്കിലും

അശരീരി വാക്കിൻ സാരം ധരിച്ചു തപസ്സാണ്ടിരുന്നൂ

വർഷമൊരായിരം, അപ്പോളവിടുന്നു ബ്രഹ്മാവിന്നായ്

കാണിച്ചുവല്ലോ ദിവ്യസ്വധാമം വൈകുണ്ഠദേശം.                      (3)

 

Narayaneeyam 7.4

माया यत्र कदापि नो विकुरुते भाते जगद्भ्यो बहि:

शोकक्रोधविमोहसाध्वसमुखा भावास्तु दूरं गता: ।

सान्द्रानन्दझरी च यत्र परमज्योति:प्रकाशात्मके

तत्ते धाम विभावितं विजयते वैकुण्ठरूपं विभो             ॥४॥

 

māyā yatra kadāpi no vikurute bhāte jagadhyo bahi:

śokakrodha vimoha sādhvasamukhā bhāvāstu dūra gatā:

sāndrānandajharī ca yatra paramajyoti:prakāśātmake

tatte dhāma vibhāvita vijayate vaikuṇṭharūpa vibho     4

 

Lord, your divine abode Vaikuntha is not affected by Maya because the three Gunas are in a state of equilibrium there. It outshines all the fourteen worlds as emotional modifications such as sorrow, anger, delusion, and fear have no place there. You showed Lord Brahma the Vaikuntha, the perennial source of bliss where the splendor of supreme effulgence of consciousness is always present.

 

മായാ യത്ര കദാപി നോ വികുരുതേ

ഭാതേ ജഗദ്ഭ്യോ ബഹി:

ശോകക്രോധ വിമോഹസാധ്വസമുഖാ

ഭാവാസ്തു ദൂരം ഗതാ: 

സാന്ദ്രാനന്ദഝരീ ച യത്ര പരമ

ജ്യോതി:പ്രകാശാത്മകേ

തത്തേ ധാമ വിഭാവിതം വിജയതേ

വൈകുണ്ഠരൂപം വിഭോ                                                                        ॥४॥

 

ഭഗവാനേ, ത്രിഗുണങ്ങൾ സമാവസ്ഥയിൽ ഇരിക്കുന്നതിനാൽ അവിടുത്തെ വാസസ്ഥാനമായ വൈകുണ്ഠത്തിൽ മായയ്ക്ക് യാതൊരുവിധ സ്വാധീനവുമില്ല. അവിടം പതിന്നാലു ലോകങ്ങൾക്കും അതീതമായി പ്രശോഭിക്കുന്നു. ദു:ഖം, കോപം, മൗഢ്യം, ഭയം മുതലായ മനോവ്യാപാരങ്ങൾക്ക് അവിടെ സ്ഥാനമില്ല. പരമമായ ആനന്ദം സദാ പ്രവഹിക്കുന്ന, ബോധസ്വരൂപമായ പരം ജ്യോതിയാൽ പ്രഭാപൂരമായ ആ വൈകുണ്ഠലോകത്തെ അവിടുന്ന് ബ്രഹ്മാവിന് കാണിച്ചു കൊടുത്തു.

 

മായക്കില്ലൊരിടവും  വൈകുണ്ഠത്തിലവിടെ

ഗുണങ്ങൾ മൂന്നും സമതാവസ്ഥയിൽ നിൽപ്പൂ

അതിനാലങ്ങേ ഗൃഹം ശോഭിക്കുന്നു മഹത്തായ് പതിന്നാലുലോകങ്ങൾക്കുമതീതമായ്ദു:ഖകോപ

മൌഢ്യഭയാദി വീതം. ഏവം ദർശിച്ചു ബ്രഹ്മാ

പരമമാനന്ദബോധപ്രഭചൂഴുമാ ദിവ്യഗേഹം                               (4)

 

Narayaneeyam 7.5

 यस्मिन्नाम चतुर्भुजा हरिमणिश्यामावदातत्विषो

नानाभूषणरत्नदीपितदिशो राजद्विमानालया: ।

भक्तिप्राप्ततथाविधोन्नतपदा दीव्यन्ति दिव्या जना-

तत्ते धाम निरस्तसर्वशमलं वैकुण्ठरूपं जयेत्                   ॥५॥

 

yasminnāma caturbhuja: harimaiśyāmā vadātatvio

nānābhūaa ratnadīpitadiśo rājadvimānālayā:

bhaktiprāpta tathāvidhonnatapadā dīvyanti divyā janā-

tatte dhāma nirasta sarvaśamaa vaikuṇṭharūpa jayet        5

 

Oh Lord, at your abode, Vaikuntha, resides exalted beings with four hands who shine like precious stones. Glittering gems in their ornaments brighten up the entire atmosphere. They reside in the sky chariots. Of course, they all attained this high level of existence at your abode only because of their intense devotion to you.  Thus, your home Vaikuntha is always victorious as it is immaculate and without any semblance of sin.

 

യസ്മിന്നാമ ചതുർഭുജ: ഹരിമണി

ശ്യാമാവദാ തത്വിഷോ

നാനാഭൂഷണരത്നദീപിതദിശോ

രാജദ്വിമാനാലയാ: 

ഭക്തിപ്രാപ്തതഥാ വിധോന്നതപദാ:

ദീവ്യന്തി ദിവ്യാ ജനാ:

തത്തേ ധാമ നിരസ്തസർവശമലം

വൈകുണ്ഠരൂപം ജയേത്.                                                                    ॥५॥

 

ഭഗവാനേ, അവിടുത്തെ സ്വധാമമായ വൈകുണ്ഠത്തിൽ നാലു കൈകളുള്ളവരും, നീല രത്നക്കല്ലിന്റെ ആഭയും ശോഭയുമാർന്ന ദേഹത്തോടു കൂടിയവരുമായ ദിവ്യ മഹത്തുക്കൾ വിഹരിക്കുന്നു. അവരണിഞ്ഞിട്ടുള്ള ആഭരണങ്ങളിൽ പതിച്ച മുത്തുമണികളുടെ തിളക്കം ദിക്കുകളെ പ്രകാശിപ്പിക്കുന്നു. ആകാശ വിമാനങ്ങളിലാണ് അവർ താമസിക്കുന്നത്. അവിടുത്തോടുള്ള തീവ്രമായ ഭക്തിയൊന്നുകൊണ്ടു മാത്രമാണവർ വൈകുണ്ഠത്തിലെ ഉന്നത പദവികളലങ്കരിക്കുവാൻ യോഗ്യരായിരിക്കുന്നത്. അപ്രകാരം അതിവിമലവും പാപവിനിർമുക്തവുമായ അവിടുത്തെ ഭവനം സർവ്വോൽക്കർഷത്തോടെ സർവ്വദാ വിജയിക്കുന്നു.

 

ആകാശരഥങ്ങളിൽ മേവുന്നു ദിവ്യർഭഗവൻ!

അങ്ങേ സ്വധാമേ ഭക്തിപ്രഭാവത്തിനാൽ

ശോഭയേറിയോർചതുർഭുജ,രവരണിയും

രത്നാഭരണങ്ങൾ തിളങ്ങി ദിക്കുകളെട്ടും

പ്രകാശിക്കവേ സർവ്വദാ വിജയിക്കുന്നൂ

തവ സവിധം വൈകുണ്ഠം  നിർമ്മലം പാപമുക്തം                   (5) 

 

Narayaneeyam 7.6

नानादिव्यवधूजनैरभिवृता विद्युल्लतातुल्यया

विश्वोन्मादनहृद्यगात्रलतया विद्योतिताशान्तरा ।

त्वत्पादांबुजसौरभैककुतुकाल्लक्ष्मी: स्वयं लक्ष्यते

यस्मिन् विस्मयनीयदिव्यविभवं तत्ते पदं देहि मे               ॥६॥

 

nānādivya vadhūjanairabhivtā vidyullatā tulyayā

viśvonnādana hdyagātra latayā vidyotitā śāntarā

tvatpādābuja saurabhaikakutukā lla-kmī: svaya lakyate

yasmin vismayanīyadivya vibhava tatte pada dehi me        6

 

Oh Lord, your consort Lakshmi Devi, the personification of beauty, who makes your entire abode light up just as lightning does, attended by several celestial damsels, chose to remain at your lotus feet, captivated by their fragrance. Grant me also such a place at your abode, Vaikundha, which is a place of abundant divine riches.

 

നാനാദിവ്യവധൂജനൈ: അഭിവൃതാ

വിദ്യുല്ലതാതുല്യയാ

വിശ്വോന്മാദന ഹൃദ്യഗാത്രലതയാ

വിദ്യോതിതാശാന്തരാ 

ത്വത്പാദാംബുജ സൌരഭൈക കുതുകാൽ

ലക്ഷ്മീ: സ്വയം ലക്ഷ്യതേ

യസ്മിന്‍ വിസ്മയനീയ ദിവ്യവിഭവം

തത്തേ പദം ദേഹി മേ                                                                          ॥६॥

 

ഭഗവാനേ, അവിടുത്തെ പ്രിയതമയായ ലക്ഷ്മീദേവി, അനേകം ദിവ്യതരുണീമണികളാൽ പരിസേവിതയായി, ദിക്കുകളാകെ പ്രകാശമാനമാക്കുന്ന മിന്നൽക്കൊടിയുടെ  വശ്യമനോഹരമായ ദേഹകാന്തിയോടെ അവിടുത്തെ പദകമലങ്ങളുടെ സൗരഭത്തിൽ ആകൃഷ്ടയായി സ്വാഭീഷ്ടത്താൽ അവിടെത്തന്നെ സദാ നിലകൊള്ളുന്നു. അപ്രകാരം ദിവ്യവിസ്മയ വൈഭവങ്ങളുടെ ഇരിപ്പിടമായ വൈകുണ്ഠത്തിൽ എനിക്കും ഒരിടം നൽകി അനുഗ്രഹിക്കണേ!

 

ഭഗവൻ! സദാ നിൽക്കുന്നു തേ പ്രേയസി  ലക്ഷ്മിദേവി

സ്വേച്ഛയാ ദിക്കുകളെട്ടും പ്രകാശിപ്പിച്ചു വൈകുണ്ഠദേശേ

മിന്നൽക്കൊടിപോൽ വശ്യമനോഹര കാന്തിയോടെ

അസംഖ്യം ദിവ്യതരുണിമാരാൽ സേവിതയായങ്ങിനെ.

ഏവം  ദിവ്യവിസ്മയവൈഭവമാർന്ന വൈകുണ്ഠഗേഹേ

ഒരിടമെനിക്കും കൃപയാ നൽകിയനുഗ്രഹിക്കേണമേ!!     (6)

 

Narayaneeyam 7.7

 तत्रैवं प्रतिदर्शिते निजपदे रत्नासनाध्यासितं

भास्वत्कोटिलसत्किरीटकटकाद्याकल्पदीप्राकृति ।

श्रीवत्साङ्कितमात्तकौस्तुभमणिच्छायारुणं कारणं

विश्वेषां तव रूपमैक्षत विधिस्तत्ते विभो भातु मे                ॥७॥

 

tatraiva pratidarśite nijapade ratnāsanādhyāsita

bhāsvat kotilasat kirīakaakādyākalpadī prākti

śrīvat-sākita māttakauśtubhamai cchāyārua kāraa

viśveā tava rūpamaikata vidhistatte vibho bhātu me         7

 

Lord Brahma was thus afforded the vision of Vaikuntha, where he saw you sitting on a gem-bedecked throne, wearing a golden crown, bracelets, and other ornaments that glitter like a thousand Suns. Your chest adorns the Srivatsa mark, and your body is shining with a red hue due to the reflected light from the Kaustubha jewel you are wearing. Oh, all-pervading Lord, may I also be blessed with the same vision of your form as lord Brahma had at Vaikuntha.

 

തത്രൈവം പ്രതിദർശിതേ നിജപദേ

രത്നാസനാധ്യാസിതം

ഭാസ്വത്കോടി ലസത്കിരീട കടകാദ്

ആകല്പ ദീപ്രാകൃതി 

ശ്രീവത്സാംകിതമാത്തകൗസ്തുഭമണി

ച്ഛായാരുണം കാരണം

വിശ്വേഷാം തവ രൂപമൈക്ഷത വിധി:

തത്തേ വിഭോ ഭാതു മേ                                                                       ॥७॥

 

ഇങ്ങിനെ ബ്രഹ്മാവിന് ദർശിതമായ വൈകുണ്ഠത്തിൽ അനേകം രത്നക്കല്ലുകൾ പതിച്ച സിംഹാസനത്തിൽ അമരുന്ന ഭഗവാനെ ബ്രഹ്മാവ് കണ്ടു! ആയിരം സൂര്യൻമാരുടെ പ്രഭയോലുന്ന രത്നഖചിതമായ സ്വർണ്ണക്കിരീടം, കൈവളകൾ, മറ്റാഭരണങ്ങൾ എന്നിവയോടെ, ശ്രീവത്സം അലങ്കരിക്കുന്ന തിരുമാറിൽ വിളങ്ങുന്ന കൗസ്തുഭത്തിന്റെ തിളക്കത്താൽ അരുണാഭമായ മേനിയോടെയുള്ള അവിടുത്തെ രൂപമാണ് ബ്രഹ്മാവ് ദർശിച്ചത്. പ്രപഞ്ചകാരണനും സർവ്വം നിറഞ്ഞു നിൽക്കുന്നവനുമായ ഭഗവാനേ, എനിക്കും ആ ദിവ്യരൂപം ദർശിക്കുവാനാകണേ!

 

രത്നക്കല്ലുകളാൽ പ്രകാശിതമുജ്ജ്വലം

ദിവ്യ സിംഹാസനത്തിലമരും വൈകുണ്ഠ

വാസിയെക്കണ്ടൂ വിരിഞ്ചൻസഹസ്രസൂര്യ-

പ്രഭയോലും കിരീടമോടെദിവ്യാഭരണങ്ങളോടെ,

തിരുമാറിൽ കൌസ്തുഭത്തോടെയും.

ഭഗവൻ! പ്രൊജ്വലം ദിവ്യമാ രൂപമെനിക്കും

ദർശിതമാകണേവിഷ്ണോ! വിഭോ!                                            (7) 

 

Narayaneeyam 7.8

 कालांभोदकलायकोमलरुचीचक्रेण चक्रं दिशा -

मावृण्वानमुदारमन्दहसितस्यन्दप्रसन्नाननम् ।

राजत्कम्बुगदारिपङ्कजधरश्रीमद्भुजामण्डलं

स्रष्टुस्तुष्टिकरं वपुस्तव विभो मद्रोगमुद्वासयेत्                ॥८॥

 

kālābhoda kalāya komalarucī cakrea cakra diśā-

māvṛṇvānamudāra mandahasitasyanda prasannānanam

rājatkambugadāri pakajadharaśrīmad bujāmaṇḍala

sraṣṭu stuṣṭikara vapustava vibho madrogamudvāsayet        8

 

Oh lord, your enchanting divine form is as beautiful as the dark clouds and ever resplendent as the delicate lily flower petals that light up all four directions. Your benevolent and charming smile enhances the attractiveness of your already pleasant face. You are holding the conch, the discus, the mace, and the lotus flower in your four hands. May this auspicious form, divine vigraha, that captivated Lord Brahma bless me and relieve me of all my ailments.

 

കാളാംഭോദ കലായകോമളരുചീ

ചക്രേണ ചക്രം ദിശാം-

ആവൃണ്വാനമുദാരമന്ദഹസിത

സ്യന്ദപ്രസന്നാനനം 

രാജത്കംബു ഗദാരിപങ്കജധര

ശ്രീമദ്ഭുജാമണ്ഡലം

സ്രഷ്ടുസ്തുഷ്ടികരം വപുസ്തവ വിഭോ!

മദ്രോഗ മുദ്വാസയേത്                                                                          ॥८॥

 

കാർമേഘത്തിന്റെ ശ്യാമചാരുതയോടെകായാമ്പൂവിന്റെ സ്നിഗ്ദ്ധ മൃദുലകാന്തി പ്രസരിപ്പിക്കുന്ന അവിടുത്തെ തിരുരൂപം  ദിക്കുകളെയാകെ പ്രകാശമാനമാക്കുന്നു. ഉദാരമധുരമായ മന്ദസ്മിതം അവിടുത്തെ പ്രസന്നമായ മുഖത്തിനെ കൂടുതൽ ആകർഷകമാക്കുന്നു. അവിടുന്ന് നാലു തൃക്കയ്യുകളിൽ ശംഖ്, ചക്രം, ഗദ, പങ്കജം എന്നിവ പിടിച്ചിരിക്കുന്നു. ഇങ്ങിനെ ബ്രഹ്മാവിനെ ആനന്ദതുന്ദിലനാക്കിയ അവിടുത്തെ ദിവ്യമംഗള വിഗ്രഹം എന്റെ രോഗങ്ങളെയെല്ലാം സമൂലം ഇല്ലാതാക്കട്ടെ.

 

ശ്യാമം കാർമേഘദ്യുതിയാർന്നും

കായാമ്പൂദളം പോലെ മൃദുകാന്തിയാർന്നും

തവരൂപശോഭാ പ്രകാശിതം ദിക്കുകൾ

മനോമോഹനം തേ മന്ദസ്മിതാനനം

തൃക്കൈകൾ നാലിലും ശംഖചക്രഗദാപങ്കജങ്ങൾ

വിളങ്ങിയും വിരിഞ്ചനെ ആനന്ദിപ്പിച്ചതാം 

മംഗളതത്സ്വരൂപ,മെന്നാമയങ്ങൾ നീക്കിടട്ടേ.                          (8)

 

Narayaneeyam 7.9

दृष्ट्वा सम्भृतसम्भ्रम: कमलभूस्त्वत्पादपाथोरुहे

हर्षावेशवशंवदो निपतित: प्रीत्या कृतार्थीभवन् ।

जानास्येव मनीषितं मम विभो ज्ञानं तदापादय

द्वैताद्वैतभवत्स्वरूपपरमित्याचष्ट तं त्वां भजे                ॥९॥

 

dṛṣṭvā sambhta sambhrama: kamalabhū stvatpādapāthoruhe

harā veśavaśavado nipatita: prītyā ktārthī bhavan

jānāsyeva manīita mama vibho jñāna tadāpādaya

dvaitādvaita bhavatsvarūpa paramityācaṣṭa ta tvā bhaje     9

 

The lotus-born Brahma, having been blessed with your vision, overwhelmed with joy had horripilation all over his body.  With a sense of fulfillment and devotion, he prostrated at your Lotus feet and prayed. "Lord, you are aware of my intense desire to know your uniquely and simultaneously dual, and non-dual aspects and forms. Grant me the knowledge of the para and apara." I also prostrate before you.

 

ദൃഷ്ട്വാ സംഭൃതസംഭ്രമ: കമലഭൂ:

സ്ത്വത്പാദ പാഥോരുഹേ

ഹര്‍ഷാവേശ വശംവദോ നിപതിത:

പ്രീത്യാ കൃതാര്‍ഥീഭവന്‍ 

ജാനാസ്യേവ മനീഷിതം മമ വിഭോ!

ജ്ഞാനം തദാപാദയ

ദ്വൈതാ ദ്വൈത ഭവത്സ്വരൂപ പരമിതി 

ആചഷ്ട തം ത്വാം ഭജേ                                                                        ॥९॥


അങ്ങയുടെ വിസ്മയകരമായ ദർശന സൗഭാഗ്യത്തിൽ മതിമറന്ന് സംഭ്രമത്തോടെ കമലോത്ഭവനായ ബ്രഹ്മാവ് പരമഭക്തിയാൽ ഹർഷപുളകിതനും കൃതാർത്ഥനുമായി അവിടുത്തെ പാദാരവിന്ദങ്ങളിൽ വീണു നമസ്ക്കരിച്ചിട്ട് ഇങ്ങിനെ പ്രാർത്ഥിച്ചു: "പ്രഭോ! ദ്വൈതാദ്വൈത ഭാവങ്ങളിലുള്ള, പരയും അപരയുമായുള്ള  അവിടുത്തെ സ്വരൂപം അറിയാനുള്ള എന്റെ  ഉൽക്കടമായ ആഗ്രഹം അങ്ങേയ്ക്ക് അറിയാവുന്നതാണല്ലോ! അതിനുള്ള അതിവിശിഷ്ടമായ ജ്ഞാനം എനിക്കേകിയാലും" അങ്ങിനെ ബ്രഹ്മാവിനാൽ സ്തുതിക്കപ്പെട്ട ഭഗവാനെ ഞാനും ഭജിക്കുന്നു.

 

വിസ്മയകരമാം തവ രൂപദർശനസൌഭാഗ്യവശാൽ

ഹർഷപുളകിതൻ കൃതാർത്ഥൻ കമലോത്ഭവൻ

നമസ്കരിച്ചേവം സ്തുതിച്ചൂ: "പ്രഭോ അങ്ങറിയുന്നിതെന്നിച്ഛ ദിവ്യസ്വരൂപദർശനത്തിന്നായ്; ദ്വൈതാദ്വൈതഭാവങ്ങളിൽ പരയായപരയായു,മതിന്നായ്  തന്നാലും ജ്ഞാനമതിവിശിഷ്ടം"

ഭജിക്കട്ടെ ഞാനും വിരിഞ്ചവന്ദിത തത് സ്വരൂപത്തെയെന്നും     (9)  


Narayaneeyam 7.10

आताम्रे चरणे विनम्रमथ तं हस्तेन हस्ते स्पृशन्

बोधस्ते भविता न सर्गविधिभिर्बन्धोऽपि सञ्जायते ।

इत्याभाष्य गिरं प्रतोष्य नितरां तच्चित्तगूढ: स्वयं

सृष्टौ तं समुदैरय: स भगवन्नुल्लासयोल्लाघताम्          ॥१०॥

 

ātāmre carae vinamramatha ta hastea haste spśan

bodhaste bhavitā na sargavidhibir bandho'pi sañjāyate

ityābhāya gira pratoya nitarā tacchittagūha: svayam

sṛṣṭau ta samudaīraya sa bhagavannullāsa yollāghatām     10

 

The lord held the arms of Brahma who was prostrating at his crimson-hued lotus feet uttering the following words of assurance. "You will develop the necessary knowledge to perform creations, but you will not be affected by their karmic consequences." You pleased Brahma and secretly entered his heart prompting and encouraging him to pursue the act of creation. Oh! Compassionate and benevolent Lord, please hasten my recovery from all my illnesses.

 

ആതാമ്രേ ചരണേ വിനമ്രമഥ തം

ഹസ്തേന ഹസ്തേ സ്പൃശന്‍

ബോധസ്തേ ഭവിതാ ന സര്‍ഗവിധിഭിര്‍

ബന്ധോfപി സഞ്ജായതേ 

ഇത്യാഭാഷ്യ ഗിരം പ്രതോഷ്യ നിതരാം

തച്ചിത്തഗൂഢ: സ്വയം

സൃഷ്ടൌ തം സമുദൈരയ: സ ഭഗവൻ

ഉല്ലാസയോല്ലാഘതാം                      0

 

അങ്ങിനെ അരുണാഭയാർന്ന ഭഗവദ് ചരണങ്ങളിൽ നമസ്ക്കരിച്ച ബ്രഹ്മാവിന്റെ കൈപിടിച്ച് സമാശ്വസിപ്പിച്ചുകൊണ്ടു് ഭഗവാൻ ഇങ്ങിനെ പറഞ്ഞു: "സൃഷ്ടികർമ്മം നിർവ്വഹിക്കാനുള്ള അറിവ് അങ്ങേയ്ക്കുണ്ടാവും. എന്നാൽ ആ കർമ്മം അങ്ങയെ ബന്ധിക്കുകയില്ല." അവിടുന്ന് ഇങ്ങിനെ മൊഴിഞ്ഞ് ബ്രഹ്മാവിനെ സന്തുഷ്ടനാക്കി, ഗൂഢമായി അദ്ദേഹത്തിന്റെ ഹൃദയത്തിലിരുന്നുകൊണ്ട്‌ സൃഷ്ടികർമ്മത്തിനായി പ്രേരിപ്പിച്ചുവല്ലോ. ഉദാരമതിയായ ഭഗവാനേ എന്റെ രോഗശാന്തി എത്രയും വേഗത്തിൽ സാദ്ധ്യമാക്കിത്തരേണമേ.


അരുണാഭയാർന്ന ഭഗവദ് ചരണത്തിൽ വീണ  

വിനീതനാം വിരിഞ്ചനു സമാശ്വാസമേകാൻ

ഏവം പറഞ്ഞു ഭവാനേകീ അഭീഷ്ടവരങ്ങൾ:

“ഉണ്ടാവുമങ്ങിൽ സൃഷ്ടികർമ്മപ്രഭാവമെന്നാൽ

ബാധിക്കില്ലവയങ്ങിൽ കർമ്മഫലങ്ങളായൊട്ടുമേ”

ഇത്ഥം ബ്രഹ്മഹൃദയത്തിലിരുന്നു കർമ്മത്തിനായ്

ഗൂഢപ്രേരണ ചെയ്തു സദാ വിളങ്ങുമുദാരപതിയാം

ഭവാൻ തന്നാലുമെനിക്കു വരം, രോഗശാന്തിയനിശം.                (10)

No comments:

Post a Comment