Sreeman Narayaneeyam - Dasakam 20
ദശകം 020
http://ramayanam.guruvayoor.com/Sree%20Narayaneeyam/020%20Narayaneeyam.mp3
4 m 10 s
Narayaneeyam 20
20.1
प्रियव्रतस्य प्रियपुत्रभूता-
दाग्नीध्रराजादुदितो हि नाभि: ।
त्वां दृष्टवानिष्टदमिष्टिमध्ये
तवैव तुष्ट्यै कृतयज्ञकर्मा
priyavratasya priyaputrabhūtā-
dāgnīdhrarājādudito hi nābhiḥ |
tvāṁ dṛṣṭavāniṣṭadamiṣṭimadhye
tavaiva tuṣṭyai kṛtayajñakarmā ||1||
Priyavrata’s son Agnidhra had
a son by the name of Nabhi. He did several yagnas to propitiate the Lord and
finally had a vision of thee, who is the fulfiller of all the desires of the
devotees.
പ്രിയവ്രതസ്യ പ്രിയപുത്രഭൂതാദ്
ആഗ്നീധ്ര രാജാദ് ഉദിതോ ഹി നാഭി:
ത്വാം ദൃഷ്ടവാനിഷ്ടദ മിഷ്ടിമധ്യേ
തവൈവ തുഷ്ട്യൈ കൃതയജ്ഞകർമ്മാ
പ്രിയവ്രതന്റെ പുത്രനായ ആഗ്നീധ്രനെന്ന രാജാവിന് നാഭി
എന്ന പേരിൽ ഒരു പുത്രനുണ്ടായിരുന്നു. അദ്ദേഹം നിന്തിരുവടിയെ പ്രസാദിപ്പിക്കുക എന്ന
ഏക ലക്ഷ്യത്തോടെ നടത്തിയ യജ്ഞ കർമ്മങ്ങൾക്കിടയിൽ സർവ്വാഭീഷ്ടപ്രദായകനായ ഭഗവാൻ
പ്രത്യക്ഷനായി.
അഗ്നീധ്രരാജാ, പ്രിയവ്രതപുത്ര,നവന്നുണ്ടായ്
നാഭി, തവഭക്തനൊരു സദ്സുതൻ; ചെയ്തയാളേറെ
യജ്ഞകർമ്മങ്ങൾ ഭവദ് പ്രീതിക്കായൊടുവിൽ
പ്രത്യക്ഷനായ് ഭഗവാൻ സർവ്വാഭീഷ്ടപ്രദായകൻ.
20.2
अभिष्टुतस्तत्र मुनीश्वरैस्त्वं
राज्ञ: स्वतुल्यं सुतमर्थ्यमान: ।
स्वयं जनिष्येऽहमिति ब्रुवाण-
स्तिरोदधा बर्हिषि विश्वमूर्ते
abiṣṭutastatra munīśvaraiḥ tvam̐
rājñaḥ
svatulyaṁ sutam arthyamānaḥ |
svayaṁ janis̱ye'hamiti
bruvaṇa-
stirodadha barhiṣi viśvamūrte ||2||
The sages began extolling your virtues through sacred hymns. The king, yearning for a son of divine stature, prayed fervently to you. Graciously, the Lord blessed him, declaring, "I shall be born as your son," and then disappeared into the sacrificial fire.
അഭിഷ്ടുത: തത്ര മുനീശ്വരൈസ്ത്വം
രാജ്ഞ: സ്വതുല്യം സുത മർഥ്യമാന:
സ്വയം ജനിഷ്യേfഹം ഇതി ബ്രുവാണ -
സ്തിരോfദധാ ബർഹിഷി വിശ്വമൂർത്തേ
അല്ലയോ വിശ്വമൂർത്തേ, ആ സമയത്ത് മുനീശ്വരൻമാർ അവിടുത്തെ നന്നായി സ്തുതിച്ചു. രാജാവ്
നിന്തിരുവടിയ്ക്ക് തുല്യനായ ഒരു പുത്രനെ തനിക്ക് വേണമെന്ന ആഗ്രഹം ഭഗവാനെ
അറിയിച്ചു. "എന്നാൽ ഞാൻ തന്നെ നിനക്ക് സ്വയം പുത്രനായി പിറക്കാം" എന്നു പറഞ്ഞ്
ഭഗവാൻ അഗ്നിയിൽ അന്തർധാനം ചെയ്തു.
യജ്ഞശാലയിൽ നിന്തിരുവടിയെ നന്നായ്
സ്തുതിച്ചു മാമുനിമാരും, നാഭിരാജനും മുദാ
ത്വദ് പ്രഭാവമെഴുന്നൊരു പുത്രനായർത്ഥിച്ചു
രാജാവപ്പോൾ “ഞാൻ നിനക്കു സ്വയം പുത്രനായ്
20. 3.
नाभिप्रियायामथ मेरुदेव्यां
त्वमंशतोऽभू: ॠषभाभिधान: ।
अलोकसामान्यगुणप्रभाव-
प्रभाविताशेषजनप्रमोद:
nābhipriyāyām atha
merudevyāṁ
tvamaṁśato'bhūḥ ṝṣabhābhidhānaḥ |
alokasāmanyaguṇaprabhāva-
prabhāvitāśeṣajanapramodaḥ ||3||
Then you took birth as Rishabha, a partial incarnation of the supreme, born out of Meru Devi, the queen of Nabhi. He
had wonderful qualities not seen elsewhere and was a delight for the subjects
of the kingdom of Nabha.
നാഭിപ്രിയായാം അഥ മേരുദേവ്യാം
ത്വമംശതോf ഭൂ: ഋഷഭാഭിധാന:
അലോക സാമാന്യ ഗുണപ്രഭാവ-
പ്രഭാവിതാശേഷ ജനപ്രമോദ:
അനന്തരം നാഭീപത്നിയായ മേരുദേവിയിൽ നിന്തിരുവടി ഋഷഭൻ
എന്ന നാമത്തിൽ അസാധാരണങ്ങളായ ഗുണഗണങ്ങൾ ഉള്ള, ജനങ്ങൾക്ക് സന്തോഷം പ്രദാനം
ചെയ്യുന്ന, അംശാവതാരമായി ജന്മമെടുത്തു.
നാഭീപത്നിയാം മേരുദേവിക്കു
പുത്രനായേവം അംശാവതാരമായ്
പിറന്നൂ ഭഗവാനൃഷഭദേവമൂർത്തിയായ്
അതുലിതഗുണവാൻ, കീർത്തിമാൻ
സമസ്തജനത്തിനുമാനന്ദമേകീടുവാൻ
20.4.
त्वयि त्रिलोकीभृति राज्यभारं
निधाय नाभि: सह मेरुदेव्या ।
तपोवनं प्राप्य भवन्निषेवी
गत: किलानन्दपदं पदं ते
tvayi trilokībhr̥ti rājyabhāraṁ
nidhāya nābhiḥ saha merudevyā |
tapovanam̐ prāpya bhavanniṣevī
gataḥ kilānandapadaṁ padaṁ te
||4||
King Nabhi left his kingdom’s
governance with Rishabha and retired to the forest along with Queen Meru Devi
to pursue penance and finally attained the supreme abode of beatitude.
ത്വയി ത്രിലോകീഭൃതി രാജ്യഭാരം
നിധായ നാഭി: സഹ മേരുദേവ്യാ
തപോവനം പ്രാപ്യ ഭവന്നിഷേവീ
ഗത: കിലാനന്ദപദം പദം തേ
മൂന്നു ലോകങ്ങളും ഭരിക്കുന്ന നിന്തിരുവടിയെ,
ഋഷഭനെ രാജ്യഭാരമേൽപ്പിച്ച് നാഭി രാജാവ്
മേരുദേവിയുമൊത്ത് തപോവനത്തിലെത്തി ഭഗവാനെ സേവിച്ച് ആനന്ദപദമായ അവിടുത്തെ പരമപദം
പ്രാപിച്ചു.
മൂലോകപാലകവിഭുവാം ഭഗവാൻ, ഋഷഭദേവനെ
വാഴിച്ചു രാജാവായി നാഭിരാജൻ പിന്നെ, പത്നിയാം
മേരുദേവിയോടൊപ്പം വനം പൂണ്ടു ഭഗവദ്സേവാ നിരതരായൊടുവിലണഞ്ഞൂ പരമാനന്ദപ്രദം പദം
20.5
इन्द्रस्त्वदुत्कर्षकृतादमर्षा-
द्ववर्ष नास्मिन्नजनाभवर्षे ।
यदा तदा त्वं निजयोगशक्त्या
स्ववर्षमेनद्व्यदधा: सुवर्षम्
indrastvadutkarṣakṛtādamarṣād-
varṣa nāsminnajanābhavarṣe |
yadā tadā tvam̐
nijayogaśaktyā
svavarṣam enadvyadadhāḥ suvarṣam ||5||
Rishabha’s kingdom, Ajinabhavarsha, was so prosperous that Lord Indra
was overcome by jealousy. He withdrew rains from the continent, but with your
yogic power, the rain was restored aplenty whenever Indra tried to stop it from
showering.
ഇന്ദ്രസ്ത്വ ദുത്കർഷ കൃതാദമർഷാദ്
വവർഷനാസ്മിൻ അജനാഭവർഷേ
യദാ യദാ ത്വം നിജയോഗശക്ത്യാ
സ്വവർഷമേനദ് വ്യദധാ: സുവർഷം
അജനാഭവർഷം എന്ന പേരുണ്ടായിരുന്ന രാജ്യത്ത് നിന്തിരുവടി തന്നെയായ ഋഷഭരാജനോടുള്ള അസൂയ
നിമിത്തം ഇന്ദ്രൻ മഴ പെയ്യിക്കാതിരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവിടുന്ന് സ്വയോഗശക്തിയാൽ
ആ ഭൂമിയെ ധാരാളം മഴ പെയ്യുന്ന ഒരിടമാക്കിത്തീർത്തു.
ഋഷഭരാജ്യത്തിങ്കലസൂയ പൂണ്ടു ശക്രൻ
തടഞ്ഞുവച്ചൂ മഴയെ,യനേകവട്ടമെന്നാൽ
സ്വയം മാരി പെയ്യിപ്പിച്ചു, ഋഷഭരാജൻ
പരിപുഷ്ടമാക്കി ഭൂമിയെ സ്വയോഗശക്ത്യാ
20.6
जितेन्द्रदत्तां कमनीं जयन्ती-
मथोद्वहन्नात्मरताशयोऽपि ।
अजीजनस्तत्र शतं तनूजा-
नेषां क्षितीशो भरतोऽग्रजन्मा
jītendradattāṁ kaminīṁ jayantī-
mathodvahannātmaratāśayo'pi
|
ajījanastatra śataṁ tanūjā-
neṣāṁ kṣitīśo
bharato'grajanmā ||6||
Then you won over Indra and he gave you Jayanthi, his daughter in
marriage. Although Rishabha was absorbed in the supreme self, they had one
hundred sons, the eldest being King Bharatha.
ജിതേന്ദ്ര ദത്താം കമനീം ജയന്തീം
അഥോദ്വഹൻ ആത്മ രതാശയോfപി
അജീജന: തത്ര ശതം തനൂജാൻ
യേഷാം ക്ഷിതീശോ ഭരതോfഗ്രജന്മാ
പിന്നീട് ഇന്ദ്രനെ ജയിച്ച് സമ്മാനമായി കിട്ടിയ ജയന്തിയെ അവിടുന്ന്
വിവാഹം കഴിച്ചു. പരമാത്മാവിൽ വിലീനമായ അന്തക്കരണത്തോടു കൂടിയവനായിട്ടുപോലും ഋഷഭൻ അവളിൽ
നൂറ് പുത്രന്മാരെ ജനിപ്പിച്ചു. അതിൽ മൂത്തയാൾ ഭരതൻ എന്നു പ്രസിദ്ധിയാർജിച്ച
രാജാവാണ്.
അചിരേണ ഋഷഭൻ ഇന്ദ്രനെ രണത്തിൽ വെന്നവാറെ
ഇന്ദ്രനേകീ സമ്മാനം, ജയന്തിയെയവന്നു ദാരമായി
നൂറുപേരുണ്ടായ,തിലാദ്യജാതൻ ഭരതൻ പ്രസിദ്ധൻ.
20.7
नवाभवन् योगिवरा नवान्ये
त्वपालयन् भारतवर्षखण्डान् ।
सैका त्वशीतिस्तव शेषपुत्र-
स्तपोबलात् भूसुरभूयमीयु:
navābhavan yogivarā navānye
tvapālayan bhāratavarṣakhaṇḍān |
saikā tvasītistava
śeṣaputrā-
stapobalāt bhūsurabhūyamīyuḥ ||7||
Of the one hundred sons, nine
of them became nine celebrated sages. Another nine of them became rulers of nine
parts of Bharatha. Eighty-one sons became Brahmanas as they had acquired enough
powers of austerities.
നവാഭവൻ യോഗിവരാ നവാന്യേ
ത്വപാലയൻ ഭാരതവർഷഖണ്ഡാൻ
സൈകാ ത്വശീതിസ്തവ ശേഷപുത്രാ:
തപോബലാത് ഭൂസുരഭൂയമീയു:
ആ നുറു പുത്രന്മാരിൽ ഒൻപതുപേർ യോഗിവര്യന്മാരായി. മറ്റ്
ഒൻപതുപേർ ഭാരതത്തിലെ ഒൻപതു ഭാഗങ്ങൾ ഭരിച്ചു. ബാക്കിയുള്ളവരിൽ എൺപത്തിയൊന്നു പേർ
അവരുടെ തപോബലം കൊണ്ട് ബ്രാഹ്മണരായിത്തീർന്നു.
യോഗിവര്യന്മാരായാ നൂറിലൊൻപതുസുതന്മാർ
പിന്നെയൊൻപതുപേരൊമ്പതിടങ്ങൾ ഭരിച്ചേറെ
വിഖ്യാതരായ്; പിന്നെ യെൺപത്തൊന്നുപുത്രന്മാർ
വിപ്രരായും തീർന്നൂ, അവരുടെ തപോബലത്താൽ.
20.8
उक्त्वा सुतेभ्योऽथ मुनीन्द्रमध्ये
विरक्तिभक्त्यन्वितमुक्तिमार्गम् ।
स्वयं गत: पारमहंस्यवृत्ति-
मधा जडोन्मत्तपिशाचचर्याम्
uktva sutebhyo'atha munīndramadhye
viraktibhaktiṁ vitamuktimārgam |
svayaṁ gataḥ pāramahaṁsyavṛtti-
madhā jaḍonmattapiśācacaryām ||8||
You, as Rishabha instructed
your sons on the path of Moksha through renunciation and devotion. Then he
became a renunciate himself with no interest or concerns about any social norms
and customs. You roamed around as an avadhoota behaving like a madman, an
idiot, or a ghost.
ഉക്ത്വാ സുതേഭ്യോfഥ മുനീന്ദ്രമധ്യേ
വിരക്തി ഭക്ത്യന്വിതമുക്തിമാർഗ്ഗം
സ്വയം ഗത: പാരമഹംസ്യവൃത്തിം
അധാ ജഡോന്മത്ത പിശാചചര്യാം
പിന്നീട് ഋഷഭരാജനായ നിന്തിരുവടി മുനിമാരുടെ സഭയിൽ
വച്ച് പുത്രൻമാർക്ക് വൈരാഗ്യം, ഭക്തി, എന്നിവയോടു കൂടിയ
മുക്തിമാർഗ്ഗത്തെ ഉപദേശിച്ചു. എന്നിട്ട് അദ്ദേഹം സ്വയം യാതൊന്നിലും
ആസക്തിയില്ലാത്ത ഭ്രാന്തന്മാർക്കും പിശാചുകൾക്കും തുല്യമായ ജീവിതം സ്വീകരിച്ച് പരമഹംസവൃത്തിയിൽ
അവധൂതനായി അലഞ്ഞു നടന്നു.
ഋഷഭരാജനായ് മുനിസഭയിൽ ഭഗവാനരുളീ
മുക്തിമാർഗ്ഗോപദേശങ്ങൾ, പുത്രന്മാർക്കായ്
ഭക്തി വൈരാഗ്യസമന്വിതം; പിന്നെ സ്വയം
അവധൂതനായലഞ്ഞൂ മാനാഭിമാനരഹിതം
സക്തിരഹിതനായൊരു ഭ്രാന്തനെന്നപോൽ
20.9
परात्मभूतोऽपि परोपदेशं
कुर्वन् भवान् सर्वनिरस्यमान: ।
विकारहीनो विचचार कृत्स्नां
महीमहीनात्मरसाभिलीन:
parātmabhūto'pi
paropadeśaṁ
kurvan bhavān sarvanirasyamānaḥ |
vikārahīno
vicacāra kṛtsnāṁ
mahīmahīnātmarasābhilīnaḥ ||9||
Although you were ever
absorbed in the self, you were compassionate enough to impart self-knowledge to
seekers. He was rejected and insulted by many, but that didn’t make any
difference to him. He walked about on the earth fully immersed in bliss.
പരാത്മഭൂതോfപി പരോപദേശം
കുർവ്വൻ ഭവാൻ സർവനിരസ്യമാന:
വികാരഹീനോ വിചചാര കൃത്സ്നാം
മഹീ മഹീനാത്മ രസാഭിലീന:
പരമാത്മൈക്യം പ്രാപിച്ചയാളെങ്കിലും അവിടുന്ന്
മറ്റുള്ളവർക്ക് ഹിതോപദേശം ചെയ്തും എല്ലാവരാലും നിന്ദിക്കപ്പെട്ടവനാണെങ്കിലും യാതൊരു
ഭേദഭാവവും ഇല്ലാത്തവനായും പൂർണ്ണമായ ആനന്ദ ഭാവത്തിൽ ആമഗ്നനായി ഭൂമിയിൽ അലഞ്ഞു
നടന്നു.
നിന്ദിച്ചവരോടു ഭാവഭേദമില്ലാതലസനായ്
പരമാത്മസാക്ഷാത്കാരനിറവിൽ ഭവാൻ
ആത്മോപദേശം ചെയ്തലഞ്ഞു ഭൂമിയിൽ
20.10
शयुव्रतं गोमृगकाकचर्यां
चिरं चरन्नाप्य परं स्वरूपं ।
दवाहृताङ्ग: कुटकाचले त्वं
तापान् ममापाकुरु वातनाथ
śayuvrataṁ gomṛgakākacaryāṁ
ciraṁ carannāpy paraṁ svarūpaṁ |
dvāhṛtāṅgaḥ kuṭakācale tvam̐
tāpān mamāpākuru vātanātha ||10||
Lord, you lived a life that of a python, a deer, and a crow, imitating their moves. Finally, you get absorbed in the supreme consciousness. After some time, his body perished in a forest fire in the Kutaku hills. Oh! Lord, Guruvayurappa, please eradicate all my afflictions.
ശയുവ്രതം ഗോ മൃഗകാകചര്യാം
ചിരം ചരന്ന്യാപ്യ പരം സ്വരൂപം
ദവാഹൃതാങ്ഗ: കുടകാചലേ ത്വം
താപാൻ മമാപാകുരു വാതനാഥ
അല്ലയോ ഗുരുവായൂരപ്പാ അവിടുന്ന് മലമ്പാമ്പിന്റെ
ജീവിതരീതി അവലംബിച്ച് മുന്നിലെത്തുന്ന ഇരമാത്രം ആഹരിച്ചും, പശുക്കൾ, കാക്ക, മാൻ എന്നീ ജന്തുക്കളുടെ ചലനങ്ങൾ അനുകരിച്ചും ഏറെനാൾ കഴിഞ്ഞപ്പോൾ പരമാത്മസ്വരൂപിയായിത്തീർന്ന്
കുടകുമലയിലെ കാട്ടുതീയിൽ ദേഹത്തെ ദഹിപ്പിച്ചു. അങ്ങിനെയുള്ള ഭഗവാൻ എന്റെ ദു:ഖങ്ങളെ
ഇല്ലാതാക്കണമേ!
മലമ്പാമ്പിനെപ്പോലെ തൻ മുന്നിൽ
എത്തിച്ചേരുന്നതു മാത്രമാഹരിച്ചും
അലഞ്ഞൂ ഭവാനേറെനാൾ വനത്തിൽ
ഒടുവിൽ സ്വയം ദഹിപ്പിച്ചൂ ദേഹം
ഏവം വിരാജിച്ച ഗുരുവായൂരപ്പാ!
No comments:
Post a Comment