Thursday, November 23, 2023

Sreeman Narayaneeyam - Dasakam 17

Sreeman Narayaneeyam - Dasakam 17

ദശകം 017

http://ramayanam.guruvayoor.com/Sree%20Narayaneeyam/017%20Narayaneeyam.mp3
4 m 27 s

उत्तानपादनृपतेर्मनुनन्दनस्य

जाया बभूव सुरुचिर्नितरामभीष्टा ।

अन्या सुनीतिरिति भर्तुरनादृता सा

त्वामेव नित्यमगति: शरणं गताऽभूत्

 

uttānapādnpatermanunandanasya

jāyā babhūva surucirnitarāmabhīṣṭā

anyā sunītiriti bharturanādtā sā

tvāmeva nityamagati śaraa gatā'bhūt

 

King Uttanapada, son of Swayambhuva Manu, had two wives, Suruchi and Sunithi. Suruchi was the king’s favorite queen and Sunithi ended up subject to his discontent. Seeing no other way, Sunithi resorted to the Lord’s lotus feet and spent her time in service of thee


ഉത്താനപാദനൃപതേർ മനു നന്ദനസ്യ
ജായാ ബഭൂവ സുരുചിർന്നിതരാമഭീഷ്ടാ
അന്യാ സുനീതിരിതി ഭർത്തുരനാദൃതാ സാ
ത്വാമേവ നിത്യമഗതി: ശരണം ഗതാഭൂത്


സ്വായം ഭുവമനുവിന്റെ പുത്രനായ ഉത്താനപാദ രാജാവിന് സുരുചി, സുനീതി എന്നീ രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. അതിൽ സുരുചി രാജാവിന്റെ പ്രിയത്തിനും സുനീതി അപ്രീതിക്കും പാത്രമായിത്തീർന്നു. മറ്റ് ഗതിയില്ലാതായിത്തീർന്ന സുനീതി നിന്തിരുവടിയെ മാത്രം ശരണമെന്ന് കരുതി നിത്യവും അവിടുത്തെ സേവിക്കുന്നതിൽ ശ്രദ്ധാലുവായിത്തീർന്നു.

മനുപുത്രനാമുത്താനപാദ നൃപനുണ്ടായ്

രണ്ടു ദാരങ്ങൾ, സുരുചി, സുനീതിയും 

രാജാവിന്നു പ്രിയയായ് വിളങ്ങീ സുരുചി- 

യപ്രിയയായ് സുനീതിയും കഴിച്ചു കാലം 

ശരണാർത്ഥിയായവളപ്പോൾ സദാ ഭഗവൽ

സേവാനിരതവ്യഗ്രയായ്  ഏകാഗ്രചിത്തം


17.2

अङ्के पितु: सुरुचिपुत्रकमुत्तमं तं

दृष्ट्वा ध्रुव: किल सुनीतिसुतोऽधिरोक्ष्यन् ।

आचिक्षिपे किल शिशु: सुतरां सुरुच्या

दुस्सन्त्यजा खलु भवद्विमुखैरसूया

 

ake pitu suruciputrakamuttama ta

dṛṣṭvā dhruva kila sunītisuto'dhirokyan

ācikipe kila śiśu sutarāṁ surucyā

dussantyajā khalu bhavadvimukhairasūyā

 

Sunithi’s son, Dhruva saw Uttama, Suruchi’s son, sitting on the king’s lap and tried to join them.  Suruchi saw this and scolded Dhruva. She also insulted him in front of everybody. It is difficult for those not devoted to the Lord to get rid of their jealousy and hatred toward others.


അംഗേ പിതു: സുരുചി പുത്രകമുത്തമം  തം
ദൃഷ്ട്വാ ധ്രുവ: കില സുനീതിസുതോfധിരോക്ഷ്യൻ
ആചിക്ഷിപേ കില ശിശു: സുതരാം സുരുച്യാ
ദുസ്സംത്യജാ ഖലു ഭവദ്  വിമുഖൈരസൂയാ


അച്ഛന്റെ മടിയിൽ കയറിയിരിക്കുന്ന സുരുചിപുത്രനായ ഉത്തമനെ കണ്ടപ്പോൾ സുനീതിയുടെ പുത്രനായ ധ്രുവനും അച്ഛന്റെ മടിയിൽ കയറാൻ ശ്രമിക്കുകയുണ്ടായി. അപ്പോൾ സുരുചി അവനെ നന്നായി ശകാരിക്കുകയും നിന്ദിക്കുകയും ചെയ്തു. ഭഗവൽ ഭക്തിയില്ലാത്തവർക്ക് മറ്റുള്ളവരോടുള്ള അസൂയയെ ത്യജിക്കാൻ പ്രയാസമാണല്ലോ


സുരുചീ സുതനാമുത്തമൻ രാജാവിൻ
മടിയിലിരുന്നു വിളയാടവേ
സുനീതി പുത്രൻ ധ്രുവനും മോഹിച്ചൂ
പിതൃവാൽസല്യത്തിനായ്
ആട്ടിയകറ്റീ ധ്രുവനെയപ്പോൾ സുരുചി,
നിഷ്കരുണം ശകാരത്തോടെയും 
കഷ്ടം! ഭക്തിഹീനർക്കു ക്ളേശം,
ത്യജിക്കാൻ വെറുപ്പുമസൂയയും  


17.3
त्वन्मोहिते पितरि पश्यति दारवश्ये

दूरं दुरुक्तिनिहत: स गतो निजाम्बाम् ।

साऽपि स्वकर्मगतिसन्तरणाय पुंसां

त्वत्पादमेव शरणं शिशवे शशंस

 

tvanmohite pitari paśyati dāravaśye

dūra duruktinihatasa gato nijāmbām

sā'pi svakarmagatisantarṇāya pusāṁ

tvatpādameva śaraa śiśave śaśasa

 

Under the king’s watch, who was indeed under the sway of your Maya power,  Suruchi scolded and cursed Dhruva using vulgarities and ran crying towards his mother Sunithi. Then his mother told him: “Resorting to the Lord’s lotus feet is the only recourse for people to pass through their karma safely”


ത്വന്മോഹിതേ പിതരി പശ്യതി ദാരവശ്യേ
ദൂരം ദുരുക്തിനിഹത: സ ഗതോ നിജാംബാം
സാപി സ്വകർമ്മഗതി സംതരണായ പുംസാം
ത്വത്പാദമേവ ശരണം ശിശവേ ശശംസ


അവിടുത്തെ മായയ്ക്ക് അടിമയായ പിതാവ് നോക്കി നിൽക്കേ തന്നെ സുനീതി അത്യന്തം ചീത്ത വാക്കുകൾ കൊണ്ട് ധ്രുവനെ ഭർസിച്ചു. അതു കേട്ട് വിഷമിച്ച ധ്രുവൻ തന്റെ അമ്മയുടെ സമീപത്തേക്ക് ഓടിച്ചെന്നു സങ്കടം പറഞ്ഞു. അപ്പോൾ അമ്മയായ സുനീതി. “ജനങ്ങൾക്ക് സ്വകർമ്മഫലങ്ങളെ തരണം ചെയ്യുവാൻ നിന്തിരുവടിയുടെ ചരണങ്ങൾ മാത്രമേ ശരണമായുള്ളു"വെന്ന് ബാലനായ ധ്രുവനോട് പറഞ്ഞു.



ധ്രുവനെ ക്രൂരമായ് ഭർസിച്ചൂ സുരുചി 
മായാവശഗൻ നൃപൻ നോക്കിനിൽക്കവേ
ഓടിച്ചെന്നവൻ മാതാവിൻ സവിധത്തി-
ലേറെ ഖിന്നനായ് ചൊല്ലി സങ്കടം.
"ഭഗവദ് ചരണങ്ങൾ മാത്രമേ നമുക്കുളളൂ 
ഏകാശ്രയം, സ്വകർമ്മഫലങ്ങളും 
സർവ്വദുഖങ്ങളും തീർക്കാൻ" ഏവം 
മകനൽപ്പമാശ്വാസമേകീ മാതാ സുനീതി.


17. 4.
आकर्ण्य सोऽपि भवदर्चननिश्चितात्मा

मानी निरेत्य नगरात् किल पञ्चवर्ष: ।

सन्दृष्टनारदनिवेदितमन्त्रमार्ग-

स्त्वामार राध तपसा मधुकाननान्ते

 

ākarya so'pi bhavadarcana niścitātmā

mānī niretya nagarāt kila pañcavara

sandṛṣṭanāradaniveditamantramārga-

stvāmārarādha tapasā madhukānanānte

 

Although Dhruva was only five years old, his self-pride has been hurt and he took his mother’s words to heart. He left the comfort of home and on the way met with sage Narada. As advised by the sage, he set forth to do penance in the forest of Madhuvana. There he spent the whole time serving the Lord, contemplating thee.

ആകർണ്യ സോfപി ഭവദർച്ചന നിശ്ചിതാത്മാ
മാനീ നിരേത്യ നഗരാത് കില പഞ്ചവർഷ:
സം ദൃഷ്ടനാരദ നിവേദിത മന്ത്രമാർഗ്ഗ:
ത്വാമാര രാധ തപസാ മധുകാനനാന്തേ


അഞ്ചുവർഷം മാത്രം പ്രായമേയുള്ളുവെങ്കിലും അഭിമാനിയായ ധ്രുവൻ അമ്മയുടെ വാക്കുകൾ കേട്ട് ഭഗവദർച്ചന ചെയ്യുന്നതിൽ മാത്രം തൽപ്പരനായി രാജധാനി വിട്ടിറങ്ങി. വഴിയിൽ സമയോചിതമായി കണ്ടുമുട്ടിയ നാരദമുനി ഉപദേശിച്ച മന്ത്രം സ്വീകരിച്ച് അവൻ മധുവനത്തിലിരുന്ന് നിന്തിരുവടിയെ ആരാധിച്ച് തപസ്സാരംഭിച്ചു.



മാതാവിൻ വാക്കുകൾ കേട്ടൂധ്രുവ,
നഞ്ചു പിറന്നാൾ മാത്രമുണ്ടവൻ
കൊട്ടാരം വിട്ടിറങ്ങീ സുദൃഢം,
ഭഗവദ് ധ്യാന സപര്യക്കായവൻ
മാമുനിനാരദനെക്കണ്ടൂ വഴിയിൽ
മന്ത്രോപദേശവും കൈക്കൊണ്ടൂ നൂനം
കഠിനം തപംചെയ്തവൻ മധുവനത്തി-
ലേകനായേകാഗ്രചിത്തനായ്. 


17.5
ताते विषण्णहृदये नगरीं गतेन

श्रीनारदेन परिसान्त्वितचित्तवृत्तौ ।

बालस्त्वदर्पितमना: क्रमवर्धितेन

निन्ये कठोरतपसा किल पञ्चमासान्

 

tāte viaṇṇahdaye nagarīṁ gate

śrīnāradena parisāntvita cittavttau

bālastvadarpitamanāḥ kramavardhitena

ninye kahoratapasā kila pañcamāsān


The king was worried about his son’s disappearance and sage Narada consoled him. At Madhuvana, Dhruva continued his penance progressively increasing the intensity of his practice. He thus spent five months performing tapa with one-pointed attention. 

താതേ വിഷണ്ണഹൃദയേ നഗരീം ഗതേന
ശ്രീ നാരദേന പരിസാന്ത്വിത ചിത്തവൃത്തൗ
ബാലസ്ത്വദർപ്പിതമനാ: ക്രമ വർദ്ധിതേന
നിന്യേ കഠോരതപസാ കില പഞ്ചമാസാൻ


മകൻ പോയതിൽ വിഷണ്ണഹൃദയനായ രാജാവിനെ കൊട്ടാരത്തിൽ ആഗതനായ ശ്രീ നാരദമുനി സമാശ്വസിപ്പിച്ചു. മധുവനത്തിൽ ധ്രുവൻ നിന്തിരുവടിയിൽ സമർപ്പിതമായ ചിത്തത്തോടെ ക്രമത്തിൽ തപസ്സിന്റെ തീവ്രത കഠോരമാക്കി അഞ്ചുമാസക്കാലം കഴിച്ചുകൂട്ടി.




വിഷണ്ണഹൃദയനായ് മേവീ
രാജാവുത്താനപാദനന്നേരം
മാമുനി നാരദൻ വന്നരുളീ
താതന്നായ് സാന്ത്വനവാക്കുകൾ
തുടർന്നൂ കഠിനതപം ധ്രുവൻ,
സർവ്വസ്വവും സമർപ്പിച്ചവൻ
കഴിഞ്ഞൂ തപസ്സിലഞ്ചുമാസങ്ങൾ
മധുവനത്തിലവനചഞ്ചലം

  

17.6
तावत्तपोबलनिरुच्छ्-वसिते दिगन्ते

देवार्थितस्त्वमुदयत्करुणार्द्रचेता: ।

त्वद्रूपचिद्रस निलीनमते: पुरस्ता-

दाविर्बभूविथ विभो गरुडाधिरूढ:

 

tāvattapobalaniruccha-vasite digante

devārthitastvamudayatkaruṇārdracetāḥ

tvadrūpacidrasanilīnamate purastā-

dāvirbabhūvitha vibho garuḍādhirūḍha:

 

Because of the intensity of Dhruva’s penance, all living beings in the world felt that their breathing is blocked. Then the Devas prayed to thee and you relented to help. Dhruva was sitting with utmost concentration on your divine form and you appeared before him on your Garuda vehicle. You cast your compassionate eyes on the young devotee.

താവത്തപോബലനിരുച്ഛ്വസിതേ ദിഗന്തേ
ദേവാർത്ഥിത:  ത്വമുദയത് കരുണാർദ്രചേതാ:
ത്വദ്രൂപചിദ്രസ നിലീനമതേ: പുരസ്താത്
ആവീർബഭൂവിഥ വിഭോ ഗരുഡാധിരൂഢ:


അല്ലയോ ഭഗവൻ, ധ്രുവന്റെ തപോബലം കൊണ്ട് ലോകത്തിലെ സകല പ്രാണിവർഗ്ഗത്തിന്റെയും ശ്വാസം ഉപരോധിക്കപ്പെട്ടു. അപ്പോൾ ദേവൻമാരുടെ പ്രാർത്ഥന പ്രകാരം നിന്തിരുവടി ഗരുഡവാഹനത്തിലേറി കരുണാർദ്രനയനങ്ങളോടെ, അവിടുത്തെ സ്വരൂപത്തിൽ വിലീനമായ ബുദ്ധിയോടെ, തപസ്സിരിക്കുന്ന ധ്രുവന്റെ മുന്നിൽ പ്രത്യക്ഷനായി.


ധ്രുവന്റെ തപ:ശ്ശക്തി പ്രഭാവത്താൽ
നിലച്ചൂ  ശ്വാസം പ്രാണികൾക്കെല്ലാം  
പരന്നൂ മരണഭീതിയെല്ലാടവുമപ്പോൾ   
ദേവകളങ്ങയെ പ്രാർത്ഥിച്ചു നൂനം
ശരണാഗതരായ് കാത്തു നിൽക്കവേ
തപം ചെയ്യും ധ്രുവന്റെ മുന്നിൽ
വന്നൂ  ഭഗവാൻ ഗരുഡാരൂഢനായ്   

17.7
त्वद्दर्शनप्रमदभारतरङ्गितं तं

दृग्भ्यां निमग्नमिव रूपरसायने ते ।

तुष्टूषमाणमवगम्य कपोलदेशे

संस्पृष्टवानसि दरेण तथाऽऽदरेण

 

tvaddarśanapramadabhārata ragitam ta

dgbhyāṁ nimagnamiva rūparasāyane te

tuṣṭūṣamāṇamavagamya kapoladeśe

saspṛṣṭavānasi darea tathā'ādarea

 

Dhruva’s heart was filled with delight having obtained your divine vision. He got engrossed in the nectar of supreme bliss and was spellbound. Although he wanted to sing the praises of the Lord, he could not utter any words. Knowing his desire, the Lord caressed his cheeks softly with his Conch which is Nada Brahma, the manifestation of thee in the sound form.

ത്വദ്ദർശനപ്രമദഭാരതരംഗിതം തം
ദൃഗ്ഭ്യാം  നിമഗ്നമിവ രൂപരസായനേ തേ
തുഷ്ടൂഷമാണം അവഗമ്യ കപോലദേശേ
സംസ്പൃഷ്ടവാനസി ദരേണ തഥാദരേണ


നിന്തിരുവടിയുടെ ദർശനം കിട്ടിയതിന്റെ ആനന്ദാതിരേകം ഹൃദയത്തിൽ നിറയുകയും അങ്ങയെ ദർശിക്കാനായപ്പോൾ  അവിടുത്തെ രൂപമാകുന്ന അമൃതരസായനത്തിൽ മുങ്ങി പരവശനാവുകയും ചെയ്ത ധ്രുവൻ സംസാരിക്കാനാവാതെ സ്തബ്ധനായിപ്പോയി. അപ്പോൾ, തന്നെ സ്തുതിക്കാൻ അവനാഗ്രഹമുണ്ടെന്നറിഞ്ഞ ഭഗവാൻ വാത്സല്യത്തോടെ തന്റെ ശബ്ദ ബ്രഹ്മാത്മകമായ ശംഖ് കൊണ്ടു ധ്രുവന്റെ കവിളിൽ മന്ദം തലോടി.


ഭഗവദ് ദർശനത്തിന്നമൃത-
രസായനത്തിലാണ്ടു മുങ്ങവേ
സ്തബ്ദനായവൻ, സ്തുതിക്കാൻ
പോലുമാകാതെയപ്പോൾ
ഭക്താഭീഷ്ടമറിഞ്ഞു ഭഗവാ-
നവന്റെ കവിളിൽ തൊട്ടൂ
കരുണാർദ്രനായ് തൻ ശബ്ദ-
ബ്രഹ്മാത്മക ശംഖിനാൽ


17.8
तावद्विबोधविमलं प्रणुवन्तमेन-

माभाषथास्त्वमवगम्य तदीयभावम् ।

राज्यं चिरं समनुभूय भजस्व भूय:

सर्वोत्तरं ध्रुव पदं विनिवृत्तिहीनम्

 

tāvadvibodhavimala prauvantamen-

mābhāṣathāstvamavagamya tadīyabhāvam

rājya cira samanubhūya bhajasva bhūya

sarvottara dhruva pada vinivttihīnam

 

As soon as the conch touched Dhruva, all his mental impurities disappeared and he was endowed with supreme knowledge. He started praising the lord with exalted hymns. The lord could see the desires of his mind and blessed him: “Oh! Dhruva, may you live happily for long, ruling the kingdom that will come to you rightfully. Finally, you will enter the abode from where you do not have to repeat the cycle of birth and death.   

 

താവദ്വിബോധവിമലം പ്രണുവന്തമേനം

ആഭാഷഥാ: ത്വം അവഗമ്യ തദീയ ഭാവം

രാജ്യം ചിരം സമനുഭൂയ ഭജസ്വ ഭൂയ:
സർവ്വോത്തരം ധ്രുവപദം വിനിവൃത്തിഹീനം


അവിടുത്തെ ശംഖ് സ്പർശിച്ച മാത്രയിൽ മനോമാലിന്യമകന്ന് വിശിഷ്ട ജ്ഞാനമാർജ്ജിച്ച ധ്രുവൻ ഭഗവാനെ നന്നായി സ്തുതിച്ചു. തന്നെ സ്തുതിക്കുന്ന ബാലന്റെ മനോഗതം തിരിച്ചറിഞ്ഞ ഭഗവാൻ പറഞ്ഞു: "അല്ലയോ ധ്രുവാ, വളരെക്കാലം രാജാവായി സുഖിച്ചു വാഴുക. അതിനുശേഷം പുനരാവൃത്തിരഹിതമായ പദത്തെ പ്രാപിച്ചാലും"


ഭഗവദ് ശംഖസ്പർശനത്താൽ
മോഹമകന്നുണർന്നൂ ധ്രുവൻ
വിജ്ഞനായ്ത്തീർന്നു നന്നായ്
സ്തുതിച്ചൂ ഭക്തി പ്രകർഷം.
ഭഗവാനവനു നൽകീ അഭീഷ്ട-
ങ്ങളെല്ലാമർത്ഥിക്കാതെ നന്നായ് 
"വാഴ്ക നീയേറെക്കാലം രാജാവായ്,
സുഖിയായൊടുവിൽ പ്രാപിക്കും
 ജനിമൃതിയാവർത്തിവീതം, പദം."


17.9.
इत्यूचिषि त्वयि गते नृपनन्दनोऽसा-

वानन्दिताखिलजनो नगरीमुपेत: ।

रेमे चिरं भवदनुग्रहपूर्णकाम-

स्ताते गते च वनमादृतराज्यभार:

 

ityūcii tvayi gate npanandanostvā-

vānanditākhilajano nagarīmupeta

reme cira bhavadanugrahapūrakām-

stāte gate ca vanamādtarājyabhāra


After blessing Dhruva, the Lord disappeared. Dhruva returned to the palace bringing delight to the king and his subjects. Because of the Lord’s blessings, he lived happily taking care of the kingdom and finally became the king when his father retired to the forest. As a king also, he lived a noble and happy life.

ഇത്യൂചിഷി ത്വയി ഗതേ നൃപനന്ദനോfസൗ
ആനന്ദിതാഖിലജനോ നഗരീമുപേത:
രേമേ ചിരം ഭവദനുഗ്രഹപൂർണ്ണകാമ:
താതേ ഗതേ ച വനമാദൃതരാജ്യഭാര:


ഇപ്രകാരം അരുളിച്ചെയ്ത് ഭഗവാൻ അപ്രത്യക്ഷമായ ശേഷം രാജ പുത്രനായ ധ്രുവൻ സകല ജനങ്ങൾക്കും ആനന്ദം ജനിപ്പിച്ചുകൊണ്ടു് നഗരത്തിലേക്ക് മടങ്ങി. ധ്രുവൻ ഭഗവദനുഗ്രഹത്താൽ സർവ്വാഭീഷ്ടങ്ങളും സിദ്ധിച്ചവനായി കൊട്ടാരത്തിൽക്കഴിഞ്ഞ ശേഷം അച്ഛൻ തപസ്സിനായി വനത്തിലേയ്ക്ക് പോയപ്പോൾ രാജ്യഭാരമേറ്റെടുക്കുകയും ഏറെക്കാലം സുഖമായി ജീവിക്കുകയും ചെയ്തു.



അനുഗ്രഹവചനങ്ങൾ നല്കിയേവം
അപ്രത്യക്ഷനായ് ഭഗവാനനന്തരം 
തിരികെയെത്തീ കൊട്ടാരത്തിൽ
സർവ്വാഭീഷ്ടസിദ്ധനായ് ധൂവൻ.
നന്ദിപ്പിച്ചൂ പ്രജകളെ, മാതാക്കളെ
പിതാവിനേയുമൂത്തമനേയും തദാ 
അവനേറ്റൂ രാജ്യഭാരം വാനപ്രസ്ഥ-
നായച്ഛൻ കാടേറുമ്പോൾ, പിന്നെ 
സുഖിയായ് വാണു രാജാവായ് ധ്രുവ- 
നേറെനാളങ്ങേ   കൃപയൊന്നിനാൽ

17:10

यक्षेण देव निहते पुनरुत्तमेऽस्मिन्

यक्षै: स युद्धनिरतो विरतो मनूक्त्या ।

शान्त्या प्रसन्नहृदयाद्धनदादुपेता-

त्त्वद्भक्तिमेव सुदृढामवृणोन्महात्मा

 

yakea deva nihate punaruttame'smin

yakai sa yuddhanirato virato manūktyā

śāntyā prasannahdayāddhanadādupetā-

tvadbhaktimeva sudṛḍhāmavṛṇonmahātmā

His brother Uttama was killed by a Yaksha and Dhruva set forth to avenge his death and fought with the celestials. Later he was pacified by Swayambhuva Manu and forgave the Yaksha. Then the chieftain of Yaksha, Vaishravana, appeared before him and offered him to ask any boons of his choice. Dhruva asked only for a boon of devotion.  He accepted from Vaishravana the boon of incessant devotion towards thee, without any vacillation. 

യക്ഷേണ ദേവ നിഹതേ പുനരുത്തമേfസ്മിൻ
യക്ഷൈ: സ യുദ്ധനിരതോ വിരതോ മനൂക്ത്യാ
ശാന്ത്യാ പ്രസന്നഹൃദയാദ്ധനദാദ് ഉപേതാത്
ത്വദ് ഭക്തിമേവ സുദൃഢാം അവൃണോന്മഹാത്മാ


പിന്നീട് ഉത്തമൻ ഒരു യക്ഷനാൽ കൊല്ലപ്പെട്ടപ്പോൾ ധ്രുവൻ തന്റെ സഹോദരന്റെ മരണത്തിന് പകരം ചോദിക്കാനായി യക്ഷന്മാരുമായി യുദ്ധത്തിലേർപ്പെട്ടു. എന്നാൽ പിന്നീടദ്ദേഹം സ്വായംഭുവമനുവിന്റെ നിർദ്ദേശപ്രകാരം കോപം ശമിച്ച് ശാന്തനായിത്തീർന്നു. അപ്പോൾ യക്ഷപതിയായ വൈശ്രവണൻ ധ്രുവനുമുന്നിൽ പ്രത്യക്ഷനായി. ‘അവിടുത്തോടുള്ള ഭക്തിക്ക് ഒരിക്കലും ഇളക്കമുണ്ടാവരുത്’ എന്ന ഒരേയൊരു വരം മാത്രമേ ധ്രുവൻ വൈശ്രവണനിൽ നിന്നും വരിച്ചുള്ളു.



യക്ഷന്മാരിലൊരുവൻ രണത്തിൽ 
കൊന്നൂ സഹോദരനുത്തമാഖ്യനെ
എതിർത്തൂ ധ്രുവൻ യക്ഷരെ,യതി
ക്രുദ്ധനായൊടുവിൽ ശാന്തനായ്
സ്വായംഭുവമനുവിൻ വാക്കിനാൽ
പിന്നെ  യക്ഷപതി വൈശ്രവണൻ
പ്രത്യക്ഷനായ് ധ്രുവന്നു മുന്നിൽ  
"ഭഗവദ്ഭക്തിയചഞ്ചലം വേണമെ"
ന്നൊരു വരമേ വരിച്ചുള്ളൂ നൃപൻ  

17.11

अन्ते भवत्पुरुषनीतविमानयातो

मात्रा समं ध्रुवपदे मुदितोऽयमास्ते ।

एवं स्वभृत्यजनपालनलोलधीस्त्वं

वातालयाधिप निरुन्धि ममामयौघान्

 

ante bhavatpuruanītavimānayāto

mātrā sama dhruvapade mūdito'yamāste

eva svabhtyajanapālanaloladhīstva

vātālayādhipa nirundhi mamāmayaughān


When Dhruva’s life was to end, your attendants brought an aircraft to take him away. He took the journey then and still continues it along with his mother on the bright polar route known as the Dhruva path. Oh! Lord Guruvayurappa, you are so keen and enthused in enhancing the welfare of your devotees; I pray to end all my ailments as well. 

അന്തേ ഭവത്പുരുഷനീത വിമാനയാതോ
മാത്രാസമം ധ്രുവപദേ മുദിതോf യമാസ്തേ
ഏവം സ്വഭൃത്യജന പാലന ലോലധീസ്ത്വം
വാതാലയാധിപ നിരുന്ധി മമാമയൗഘാൻ


ധ്രുവന്റെ ജീവിതാന്ത്യത്തിൽ നിന്തിരുവടിയുടെ പാർഷദന്മാർ കൊണ്ടുവന്ന വിമാനത്തിൽ മാതാവിനോടൊപ്പം യാത്രചെയ്ത് ആനന്ദമനുഭവിച്ച് ഇപ്പോഴും ധ്രുവപദത്തിൽ പ്രശോഭിക്കുന്നു. പ്രഭോ ഗുരുവായൂരപ്പാ, ഇപ്രകാരം സ്വഭൃത്യരെ പരിപാലിക്കുന്നതിൽ ഉൽസാഹഭരിതമനസ്സോടു കൂടിയ ഭഗവാൻ എന്റെ വ്യാധികളെയെല്ലാം ഇല്ലാതാക്കേണമേ!



ജീവാന്തകാലേ വിമാനത്തിലേറി
ഭഗവദ് പാർഷദൻമാരെത്തീ ജവം
സാനന്ദമിന്നും ശോഭിപ്പൂ വാനിൽ 
മാതാവൊത്തു  ധ്രുവപദേ ധ്രുവൻ
സോല്ലാസ,മേവമഭീഷ്ട സിദ്ധിയേകി
ഭക്തപരിപാലനം ചെയ്യും വിഭോ!
ഗുരുവായൂരപ്പാ! തീർത്താലുമെൻ
വ്യാധികൾ സമൂലം ക്ഷണത്തിൽ

 


No comments:

Post a Comment