Tuesday, November 14, 2023

Sreeman Narayaneeyam - Dasakam 8

Sreeman Narayaneeyam - Dasakam 8

Narayaneeyam Audio from www.Guruvayur.com

Sreeman Narayaneeyam - Dasakam 8 

Narayaneeyam 8.1

एवं तावत् प्राकृतप्रक्षयान्ते

ब्राह्मे कल्पे ह्यादिमे लब्धजन्मा ।

ब्रह्मा भूयस्त्वत्त एवाप्य वेदान्

सृष्टिं चक्रे पूर्वकल्पोपमानाम् ॥१॥

 

eva tāvat prāktaprakayānte

brāhme kalpe hyādime labdhajanmā

brahmā bhūyastvatta evāpya vedān

sṛṣṭi cakre pūrvakalpopamānām 1 

At the end of the great deluge, after everything was completely merged, a new Brahma was born in the new age known as a new Brahma Kalpa. Indeed, this time also he got the knowledge of the Vedas from you, and he commenced his creation just as he did during the previous Kalpas. 

ഏവം താവത് പ്രാകൃതപ്രക്ഷയാന്തേ

ബ്രാഹ്മേ കല്പേ ഹ്യാദിമേ ലബ്ധജന്മാ 

ബ്രഹ്മാ ഭൂയസ്ത്വത്ത ഏവാപ്യ വേദാൻ

സൃഷ്ടിം ചക്രേ പൂർവകല്പോപമാനാം                                                               1

ഇപ്രകാരം പ്രാകൃത പ്രളയമെന്ന മഹാപ്രളയത്തിന്റെ ഒടുവിൽ എല്ലാം തീർത്തും വിലയിച്ചശേഷം ഉണ്ടായ ആദ്യകൽപ്പമായ ബ്രഹ്മകൽപ്പത്തിലാണ് പുതിയതായി വീണ്ടുമൊരു ബ്രഹ്മാവ് ഉദ്ഭൂതനായത്. അദ്ദേഹം അപ്പോഴും അങ്ങിൽ നിന്നും വേദവിജ്ഞാനം ഗ്രഹിക്കുകയും മുൻകൽപ്പങ്ങളിൽ ചെയ്തതുപോലെ തന്നെ സൃഷ്ടികർമ്മം നിർവ്വഹിക്കുകയും ചെയ്തു.

ഏവം പ്രാകൃത മഹാപ്രളയാവസാനത്തിലെല്ലാം

വിലീനമായി വീണ്ടുമുരുവായതാം പുതുബ്രഹ്മകല്പമതിൽ

ബ്രഹ്മാവുണ്ടായി വീണ്ടും; നേടീ വേദവിജ്ഞാനം

വിരിഞ്ചനങ്ങിൽനിന്നു തന്നെ, സൃഷ്ടികർമ്മങ്ങൾ

ക്രമാൽ ചെയ്യാൻ മുൻകൽപങ്ങളിലെന്നപോലെ.                             (1) 

 

Narayaneeyam 8.2

सोऽयं चतुर्युगसहस्रमितान्यहानि

तावन्मिताश्च रजनीर्बहुशो निनाय ।

निद्रात्यसौ त्वयि निलीय समं स्वसृष्टै-

र्नैमित्तिकप्रलयमाहुरतोऽस्य रात्रिम् ॥२॥

 

so'ya caturyugaasahasramitānyahāni

tāvanmitāśca rajanīrbahuśo nināya

nidrātyasau tvayi nilīya sama svasṛṣṭai-

rnaimittika pralaya māhurato'sya rātrim 2 

One daytime of Brahma consists of one thousand Chatur Yugas. His nights are also of the same duration. He spends his ‘days’ performing the act of creation and during the night, he sleeps. Brahma’s night is known as Naimittika Pralaya during which time Brahma himself along with his creations merge sleeping in you. 

സോയം ചതുര്യുഗ സഹസ്രമിതാന്യഹാനി

താവൻമിതാശ്ച രജനീർബഹുശോ നിനായ 

നിദ്രാത്യസൗ ത്വയി നിലീയ സമം സ്വസൃഷ്ടൈ:

നൈമിത്തിക പ്രലയമാഹുരതോഽസ്യ രാത്രിം                                              2

ആയിരം ചതുർയുഗങ്ങൾ ചേർന്നതാണ് ബ്രഹ്മാവിന്റെ ഒരു ദിനം. അത്ര തന്നെ നീണ്ടതാണ് അദ്ദേഹത്തിന്റെ രാത്രികളും. ഇങ്ങിനെയുള്ള അനേകം രാത്രി-പകലുകൾ നയിച്ച ബ്രഹ്മാവ് പകൽ സമയങ്ങളിൽ സൃഷ്ടി ചെയ്യുന്നു. രാത്രി ഉറങ്ങുന്നു. ബ്രഹ്മാവിന്റെ രാത്രിക്ക് നൈമിത്തിക പ്രളയം എന്നും പേരുണ്ടു്. അപ്പോൾ ബ്രഹ്മാവും സൃഷ്ടികളും അങ്ങിൽ ലയിച്ചുറങ്ങുന്നു.

ബ്രഹ്മാവിന്നൊരു ദിനമായിരം ചതുർയുഗങ്ങൾ

ചേർന്നതാം; രാത്രിയു,മപ്രകാരം തന്നെ

പകൽനേരം സൃഷ്ടി ചെയ്യുന്നൂ പങ്കജസംഭവൻ,

നിദ്രയാണ്ടിരിക്കുന്നൂ രാത്രിയാം, നൈമിത്തിക

പ്രളയസമയേ; ബ്രഹ്മാവും തൽസൃഷ്ടികളുമെല്ലാം

അപ്പോൾ വിലയിക്കുന്നൂ അങ്ങയിൽത്തന്നെ.                                    (2)

  

Narayaneeyam 8.3

अस्मादृशां पुनरहर्मुखकृत्यतुल्यां

सृष्टिं करोत्यनुदिनं स भवत्प्रसादात् ।

प्राग्ब्राह्मकल्पजनुषां च परायुषां तु

सुप्तप्रबोधनसमास्ति तदाऽपि सृष्टि: ॥३॥

 

asmādśā punaraharmukhaktyatulyā

sṛṣṭi karotyanudina sa bhavatprasādāt

prāgbrāhma kalpajanuā ca parāyuā tu

supta prabodhana samāsti tadā'pi sṛṣṭi: 3

Lord, due to your grace, Brahma’s Day starts and he commences creation just as we humans get up in the morning and engage in our daily activities. Then the eternal Jivas, who were alive during the previous Kalpa are born in the new Kalpa as if they are waking up from sleep in the morning with full memory and knowledge of the previous life.

അസ്മാദൃശാം പുനരഹർമുഖകൃത്യതുല്യാം

സൃഷ്ടിം കരോത്യനുദിനം സ ഭവത്പ്രസാദാത് 

പ്രാഗ്ബ്രാഹ്മകല്പജനുഷാം ച പരായുഷാം തു

സുപ്തപ്രബോധനസമാസ്തി തദാഽപി സൃഷ്ടി:                                                   3

അവിടുത്തെ കൃപയാൽ ബ്രഹ്മാവ് ദിനവും സൃഷ്ടികർമ്മത്തിൽ ഏർപ്പെടുന്നത് നമ്മെപ്പോലുള്ളവർ ദിനവും പ്രഭാതത്തിൽ എഴുന്നേറ്റ് കർമ്മനിരതരാവുന്നതു പോലെയാണ്. അപ്പോൾ മുൻകൽപ്പത്തിൽ ജന്മം സിദ്ധിച്ചിരുന്ന ചിരഞ്ജീവിക ളായവർ പൂർവസ്മരണയോടെ ജനിക്കുന്നത് ദിനവും നാം ഉറക്കമുണർന്നെഴു ന്നേൽക്കുന്നതുപോലെ സഹജമായാണ്.

നമ്മെപ്പോൽ കർമ്മനിരതനാവുന്നു ബ്രഹ്മാവും

നിത്യവും ജനിച്ചുണർന്നെഴുന്നേൽക്കുന്നു

മുൻകൽപ്പത്തിലെ ചിരഞ്ജീവികളെല്ലാം  

പൂർവ്വസ്മരണയിൽ സഹജഭാവത്തിലെന്നുമങ്ങിനെ.                     (3)

Narayaneeyam 8.4

पञ्चाशदब्दमधुना स्ववयोर्धरूप-

मेकं परार्धमतिवृत्य हि वर्ततेऽसौ ।

तत्रान्त्यरात्रिजनितान् कथयामि भूमन्

पश्चाद्दिनावतरणे च भवद्विलासान् ॥४॥

 

pañcāśadabda madhunā svavayordharūpa-

meka parārdhamativtya hi vartate'sau

tatrāntyarātri janitān kathayāmi bhūman

paścāddināvatare ca bhavadvilāsān 4 

Lord, now, half of Brahma’s life, (fifty Brahma years), which is known as a Parartha is over. Let me try to narrate what activities occur as your Lila, during the last night of the first Parartha and on the first morning of the second Parartha.

(360 human years constitute one Deva year. 4800 Deva years constitute the first yuga, the Satya Yuga. Then the Treta Yuga is 3600 Deva years; the Dvapara Yuga is 2400 Deva years, and the Kali Yuga is 1200 Deva years. The four Yugas together are one Chatur Yuga, which is 12000 Deva years. 1000 Chatur Yugas form one day time of Brahma; so, is his night. Such 360 days from his one year. One Brahma lives for 100 years, that is two Pararthas. After the two Pararthas, there will be a great deluge.)

പഞ്ചാശദബ്ദമധുനാ സ്വവയോർധരൂപം

ഏകം പരാർധമതിവൃത്യ ഹി വർതതേസൗ 

തത്രാന്ത്യരാത്രിജനിതാൻ കഥയാമി ഭൂമൻ

പശ്ചാദ്ദിനാവതരണേ ച ഭവദ് വിലാസാൻ                                                   4

ഭഗവാനേ, ഇപ്പോൾ ബ്രഹ്മാവിന്റെ ആയുസ്സിൽ പകുതി അതായത് അൻപതു വർഷം, ഒരു പരാർദ്ധം കഴിഞ്ഞിരിക്കുന്നു. അവിടുന്ന് ഈ ആദ്യ പരാർദ്ധത്തിലെ അവസാന രാത്രിയിലും പിറ്റേന്ന് രാവിലെ, രണ്ടാം പരാർദ്ധത്തിന്റെ പ്രഥമ ദിനത്തിലും ചെയ്ത ലീലകൾ എന്തൊക്കെയെന്ന് ഞാൻ വർണ്ണിക്കാൻ ശ്രമി ക്കട്ടെ.


ഭഗവൻ!, ബ്രഹ്മായുസ്സിൻ പകുതിയൻപതുവർഷങ്ങൾ,

ഒരു പരാർദ്ധം കഴിഞ്ഞിരിക്കുന്നതിപ്പോൾ, അതിന്ന-

വസാനരാത്രിയിലും പുതു പരാർദ്ധത്തിൽ, പിറ്റേന്നാളും

ചെയ്തതാമങ്ങേ ലീലകൾ വർണ്ണിക്കാൻ തുനിയട്ടെ ഞാൻ              (4)

(360 മനുഷ്യ വർഷമാണ് ഒരു ദേവ വർഷം. 4800 ദേവ വർഷം സത്യ യുഗവും. 3600 ദേവ വർഷം, ത്രേതായുഗവും, 2400 ദേവ വർഷം ദ്വാപരയുഗവും, 1200 ദേവ വർഷം കലിയുഗവുമാകുന്നു. ആകെ 12,000 ദേവ വർഷങ്ങൾ ചേർന്നാൽ ഒരു  ചതുർ യുഗം. ആയിരം ചതുർയുഗം ബ്രഹ്മാവിന്റെ പകലായി. അത്ര തന്നെ ചതുർ യുഗങ്ങൾ ചേർന്നാൽ രാത്രിയായി. അതായത് 2000 ചതുർയുഗങ്ങൾ ചേരു മ്പോൾ ബ്രഹ്മാവിന്റെ ഒരു ദിവസമായി. 360 ബ്രഹ്മ ദിവസം ചേർന്നാൽ ബ്രഹ്മാവിന്റെ ഒരു വർഷം. അങ്ങിനെയുള്ള നൂറ് വർഷമാണ് ബ്രഹ്മാവിന്റെ ആയുസ്സ് - അത് രണ്ട് പരാർദ്ധങ്ങളാണ്. രണ്ടു പരാർദ്ധം കഴിഞ്ഞാൽ മഹാ പ്രളയമാണ്.

Narayaneeyam 8.5

दिनावसानेऽथ सरोजयोनि:

सुषुप्तिकामस्त्वयि सन्निलिल्ये ।

जगन्ति च त्वज्जठरं समीयु-

स्तदेदमेकार्णवमास विश्वम् ॥५॥


dināvasāne'tha sarojayoni:

suupti kāmastvayi sannililye

jaganti ca tvajjathara samīyu-

stadedamekāravamāsa viśvam 5

When a Brahma’s day ends, that is when the previous Kalpa ends, he desires to sleep when all the worlds merge in their subtle forms, into your abdomen during which the whole universe remains as one mass of water, the causal ocean. 

ദിനാവസാനേഽഥ സരോജയോനി:

സുഷുപ്തികാമസ്ത്വയി സന്നിലില്യേ 

ജഗന്തി ച ത്വജ്ജഠരം സമീയു:

തദേദമേകാർണവമാസ വിശ്വം                                                                    5

ബ്രഹ്മാവിന്റെ ഒരു ‘ദിന’മവസാനിക്കേ, അതായത് മുൻ കൽപ്പത്തിന്റെ ഒടുവിൽ അദ്ദേഹം സൃഷ്ടികർമ്മം അവസാനിപ്പിച്ച് ഉറങ്ങാൻ ഇച്ഛിക്കുന്നു. അപ്പോൾ അങ്ങ യുടെ ഉദരത്തിൽ വിശ്വം മുഴുവനും സൂക്ഷ്മരൂപത്തിൽ ഒതുങ്ങി നിൽക്കുന്നു. അ പ്പോൾ വിശ്വം മുഴുവനും വലിയൊരു ജലധിയായി കാരണസമുദ്ര ഭാവത്തിലാണ് നിലകൊള്ളുന്നത്.

 

ബ്രഹ്മാവിന്നൊരു ദിനമവസാനിക്കേ

കൽപ്പത്തിന്നൊടുവിൽ സൃഷ്ടികർമ്മങ്ങളെല്ലാം  

നിർത്തിയുറങ്ങാനിച്ഛിക്കുമ്പോൾ വിശ്വം

മഹത്താം കാരണസമുദ്രമായ്    

സൂക്ഷ്മരൂപമാർന്നൊതുങ്ങി നിലനിൽക്കുന്നു                                     (5)

 

Narayaneeyam 8.6

तवैव वेषे फणिराजि शेषे

जलैकशेषे भुवने स्म शेषे ।

आनन्दसान्द्रानुभवस्वरूप:

स्वयोगनिद्रापरिमुद्रितात्मा ॥६॥

 

tavaiva vee phairāji śee

jalaikaśee bhuvane sma śee

ānandasāndrānubhava svarūpa:

svayoga nidrāparimudritātmā 6

Lord, when the whole universe was existing as the causal ocean waters, you remained in the blissful form, in Yoga Nidra slumber, reclining on the Shesha Serpent, who is also none other than You, as one of your own manifestations.

തവൈവ വേഷേ ഫണിരാജി ശേഷേ

ജലൈകശേഷേ ഭുവനേ സ്മ ശേഷേ 

ആനന്ദ സാന്ദ്രാനുഭവസ്വരൂപ:

സ്വയോഗ നിദ്രാ പരിമുദ്രിതാത്മാ                                                                   6

ഭഗവാനേ, വിശ്വം മുഴുവനും ഇങ്ങിനെ കാരണസമുദ്രമായി നില കൊണ്ടപ്പോൾ അവിടുന്ന് ആനന്ദസ്വരൂപനായി യോഗനിദ്രാ ഭാവത്തിൽ ആമഗ്നനായി അങ്ങയുടെ തന്നെ അവതാരവും സർപ്പരാജനുമായ ആദിശേഷനിൽ വിശ്രമിക്കുന്നുവല്ലോ.

ഏവം വിശ്വമങ്ങിനെ കാരണസമുദ്രമായ്

നിൽക്കേ ആനന്ദസ്വരൂപനായങ്ങു

യോഗനിദ്ര ഭാവേ സർപ്പരാജനാം

ആദിശേഷമെത്തയിൽ വിശ്രമിക്കുന്നൂ.                                                (6)

 

Narayaneeyam 8.7

कालाख्यशक्तिं प्रलयावसाने

प्रबोधयेत्यादिशता किलादौ ।

त्वया प्रसुप्तं परिसुप्तशक्ति-

व्रजेन तत्राखिलजीवधाम्ना ॥७॥

 

kālākhya śakti pralayāvasāne

prabodhayetyā diśatā kilādau

tvayā prasupta parisuptaśakti-

vrajena tatrākhila jīvadhāmnā 7

 

Lord, at the beginning of the deluge, you ordered Kala, your power of time, to wake you up at the end of the deluge and got absorbed in Yoga Nidra after merging all Jivas, energies, and powers into yourself.

കാലാഖ്യശക്തിം പ്രളയാവസാനേ

പ്രബോധയേത്യാദിശതാ കിലാദൗ 

ത്വയാ പ്രസുപ്തം പരിസുപ്തശക്തി-വ്രജേന

തത്രാഖിലജീവധാമ്നാ                                                                                   7 

അങ്ങയുടെ പ്രാഭവം തന്നെയായ കാലമെന്ന ചൈതന്യത്തോട് പ്രളയാവസാ നം തന്നെ ഉണർത്താൻ ആജ്ഞാപിച്ചിട്ട് അവിടുന്ന് പ്രളയത്തിന്റെ തുടക്കത്തിൽ സകല ശക്തികളേയും ജീവൻമാരെയും സ്വരൂപത്തിൽ വിലയിപ്പിച്ചിട്ട് ഗാഢനിദ്ര യെ പ്രാപിച്ചു. 

പ്രളയാവസാനേ തന്നെയുണർത്തുവാൻ

അങ്ങേ പ്രഭാവമാം കാലത്തെയേൽപ്പിച്ചു

ജീവജാലങ്ങളേയും സർവ്വചൈതന്യത്തേയും

തന്നിൽ വിലയിപ്പിച്ചവിടുന്നു ഗാഢനിദ്രയെ പൂകുന്നു.                          (7)

 

Narayaneeyam 8.8

चतुर्युगाणां च सहस्रमेवं

त्वयि प्रसुप्ते पुनरद्वितीये ।

कालाख्यशक्ति: प्रथमप्रबुद्धा

प्राबोधयत्त्वां किल विश्वनाथ ॥८॥

 

caturyugāā ca sahasrameva

tvayi prasupte punaradvitīye

kālākhyaśakti: prathamaprabuddhā

prābodhayattvā kila viśvanātha 8

 

Like this, you remained alone in the state of Yoga Nidra, in the Naimittika Pralaya for a thousand Chatur Yugas. Kala, the power of time awakened you from the slumber at the end of the deluge after time itself waking up just before that.

ചതുർ യുഗാണാം ച സഹസ്രമേവം

ത്വയി പ്രസുപ്തേ പുനരദ്വിതീയേ 

കാലാഖ്യശക്തി: പ്രഥമപ്രബുദ്ധാ

പ്രാബോധയത് ത്വാം കില വിശ്വനാഥ                                                           8

ഇങ്ങിനെ അവിടുന്ന് നൈമിത്തിക പ്രളയമെന്ന ആയിരം ചതുർയുഗങ്ങൾ ഏക നായി നിദ്രയിലാണ്ടു കിടന്നു. ഭഗവാനേ, ഗാഢനിദ്രയിലായിരുന്ന അവിടുത്തെ കാലം ഉണർത്തിയത് സ്വയം ആദ്യമേ ഉണർന്നിട്ടായിരുന്നുവല്ലോ.

ഏവമായിരം ചതുർയുഗങ്ങളാം നൈമിത്തിക-

പ്രളയകാലം മുഴുവനേകനായ് ഗാഢനിദ്രയിൽ

കഴിഞ്ഞവാറേ, കാലമാദ്യം സ്വയമുണർന്നൂ

ഭഗവൻ! പിന്നെ അങ്ങയെയുണർത്തീ മെല്ലവേ!                                (8)  

Narayaneeyam 8.9

विबुध्य च त्वं जलगर्भशायिन्

विलोक्य लोकानखिलान् प्रलीनान् ।

तेष्वेव सूक्ष्मात्मतया निजान्त: -

स्थितेषु विश्वेषु ददाथ दृष्टिम् ॥९॥

 

vibudhya ca tva jalagarbhaśāyin

vilokya lokānakhilān pralīnān

teveva sūkmātmatayā nijānta: -

sthiteu viśveu dadātha dṛṣṭim 9

Lord, who was reclining on the Shesha Serpent in the causal waters realized that the worlds and the Jivas are all existing, as merged in him, in their subtle, seed form, and cast his compassionate and graceful glance at them.

വിബുധ്യ ച ത്വം ജലഗർഭശായിൻ

വിലോക്യ ലോകാൻ അഖിലാൻ പ്രലീനാൻ 

തേഷ്വേവ സൂക്ഷ്മാത്മതയാ നിജാന്ത:

സ്ഥിതേഷു വിശ്വേഷു ദദാഥ ദൃഷ്ടിം                                                                    9

ഇങ്ങിനെ കാരണജലധിയിൽ നിദ്രയിലായിരുന്ന ഭഗവാനേ, ലോകനാഥാ, അങ്ങുണർന്ന നിമിഷം സർവ്വ ചരാചരങ്ങളും ലോകങ്ങളും തന്നിൽ സൂക്ഷ്മ രൂപത്തിൽ വിലീനമാണെന്ന് കണ്ടിട്ട് ശ്രദ്ധാപൂർവ്വം അവയിലേക്ക് അവിടുത്തെ ദൃഷ്ടി കാരുണ്യപൂർവ്വം പായിച്ചുവല്ലോ. 

ലോകനാഥപ്രഭോ! ഏവം കാരണജലധിയിൽ

ഗാഢനിദ്രയിൽ നിന്നുമങ്ങുണർന്നപ്പോൾ കണ്ടൂ

ലോകങ്ങളെല്ലാം ചാരാചരങ്ങളോടെ തന്നിൽ

സൂക്ഷ്മമായ് വിനീലമതിനാൽ പായിച്ചൂ തൻ ദൃഷ്ടികൾ                      

കാരുണ്യപൂർവ്വമവയിൽ ശ്രദ്ധയോടങ്ങുദാരനായീ.                             (9)

Narayaneeyam 8.10

ततस्त्वदीयादयि नाभिरन्ध्रा-

दुदञ्चितं किंचन दिव्यपद्मम् ।

निलीननिश्शेषपदार्थमाला-

संक्षेपरूपं मुकुलायमानम् ॥१०॥

 

tatastvadīyā dayi nābhirandhrā-

dudañcita kicana divyapadmam

nilīna nisśea padārthamālā-

sakeparūpa mukulāyamānam 10

 

Lord, then from your charming naval hole, a beautiful stem of lotus emerged out along with a resplendent lotus bud at its end, ready to blossom. Inside that glittering lotus bud, all the worlds were present, which were merged in you until then, in their seed form.

തതസ്ത്വദീയാദ് അയി നാഭിരന്ധ്രാദ്

ഉദഞ്ചിതം കിഞ്ചന ദിവ്യപദ്മം  

നിലീനനിശ്ശേഷപദാർത്ഥമാലാ-

സംക്ഷേപരൂപം മുകുളായമാനം                                                                    10

ഭഗവാനേ, അപ്പോൾ അവിടുത്തെ ചാരുതയാർന്ന നാഭിയിൽ നിന്നും കമനീയ മായ ഒരു താമരപ്പൂമൊട്ടു സംജാതമായി. ജാജ്വലത്തായ ആ താമരമൊട്ടിൽ ബീജരൂപമായി അങ്ങിൽ വിലയം കൊണ്ടിരുന്ന ലോകങ്ങളെല്ലാം ഉൾക്കൊണ്ടി രുന്നു.

ഭഗവൻ തേ ചാരുവാം നാഭിയിൽനിന്നും

കമനീയമാമൊരു  താമരപ്പൂമൊട്ടുയർന്നൂ

ജാജ്വല്യപ്രഭാവമായെല്ലാ ലോകങ്ങളും ബീജ

രൂപേയാ പൂമൊട്ടിൽ നിറഞ്ഞു നിന്നിരുന്നു.                                         (10)

 

Narayaneeyam 8.11

तदेतदंभोरुहकुड्मलं ते

कलेवरात् तोयपथे प्ररूढम् ।

बहिर्निरीतं परित: स्फुरद्भि:

स्वधामभिर्ध्वान्तमलं न्यकृन्तत् ॥११॥

 

tadetadabhoruha kumala te

kalevarāt toyapathe prarūham

bahirnirīta parita sphuradbhi:

svadhāmabhir dhvāntamala nyakntat 11 

That glittering bud of lotus appeared above the causal waters, which emerged out of your divine form spreading a bright light all around and destroying all the darkness of the universe at once.

തദേതദംഭോരുഹ കുഡ്മലം തേ

കലേവരാത്തോയപഥേ പ്ര രൂഢം

ബഹിർനിരീതം പരിത: സ്ഫുരദ്ഭി:

സ്വധാമഭി: ധ്വാന്തമലം ന്യകൃന്തത്                                                                 11

അങ്ങിനെ അവിടുത്തെ ദേഹത്തു നിന്നും ഉദ്ഭൂതമായി കാരണ ജലത്തിൽ ഉണ്ടായ താമരമൊട്ട് ജലത്തിനു മുകളിൽ വന്ന് പരത്തിയ സ്വപ്രകാശ ധോര ണിയിൽ വിശ്വത്തിലെ ഇരുട്ട് പൂർണ്ണമായി നീക്കപ്പെട്ടു.

ഏവം അങ്ങേ ദേഹത്തുനിന്നുമുദ്ഭൂതമായീ

കാരണജലത്തിൽ നിലനിന്നതാം താമരപ്പൂ

ജലോപരി വിസരണം ചെയ്ത  സ്വപ്രകാശം

എല്ലായിരുട്ടിനേയും നീക്കീ തദാ.                                                          (11)


Narayaneeyam 8.12

संफुल्लपत्रे नितरां विचित्रे

तस्मिन् भवद्वीर्यधृते सरोजे ।

स पद्मजन्मा विधिराविरासीत्

स्वयंप्रबुद्धाखिलवेदराशि: ॥१२॥

 

saphulla patre nitarā vicitre

tasmin bhavadvīrya dhte saroje

sa padmajanmā vidhirāvirāsīt

svayaprabuddhākhila vedarāśi: 12

Petals of that lotus in full bloom were fresh, protected, and supported intact by your Yogic prowess. In that lotus appeared Brahma, endowed with all the Vedic knowledge, self-manifested in him.

സംഫുല്ലപത്രേ നിതരാം വിചിത്രേ

തസ്മിൻ ഭവദ് വീര്യധൃതേ സരോജേ 

സ പദ്മജന്മാ വിധിരാവിരാസീത്

സ്വയംപ്രബുദ്ധാഖിലവേദരാശി:                                                                     12

വിടർന്നു വികസിച്ച ആ വിസ്മയകരമായ താമരയുടെ ദളങ്ങൾ അങ്ങയുടെ യോഗപ്രഭാവത്താൽ സംരക്ഷിച്ചു പുതുമയോടെ നില നിർത്തിയിരുന്നു. ആ താമരയിലാണ് സ്വയം അന്ത: ചേതനയിൽ പ്രകാശിതമായ വേദവിജ്ഞാന ത്തോടെ ബ്രഹ്മാവ് അവതരിച്ചത്.

അങ്ങേ യോഗപ്രഭാവാൽ നിത്യ നൂതനമായി

വിടർന്നു വികസിച്ചു വിസ്മയകരമായി  നിന്നതാം

താമരദളങ്ങളിൽ സ്വാത്മപ്രഭയാലകമേ ശോഭിച്ച

വേദവിജ്ഞാനമോടെയല്ലോ ബ്രഹ്മാവവതരിച്ചൂ.             (12)

Narayaneeyam 8.13

अस्मिन् परात्मन् ननु पाद्मकल्पे

त्वमित्थमुत्थापितपद्मयोनि: ।

अनन्तभूमा मम रोगराशिं

निरुन्धि वातालयवास विष्णो ॥१३॥

 

asmin parātman nanu pādmakalpe

tvamittha mutthāpita padmayoni:

anantabhūmā mama rogarāśi

nirundhi vātālayavāsa viṣṇo 13 

Oh! Supreme lord, Vishnu, you are indefinable and incomprehensible; you gave existence to Brahma in the Padma Kalpa. Oh! Lord Vishnu, the creator of Brahma, my Lord Guruvayurappa, please eradicate all my illnesses. 

അസ്മിൻ പരാത്മൻ നനു പാദ്മകല്പേ

ത്വമിത്ഥമുത്ഥാപിത പദ്മയോനി: 

അനന്തഭൂമാ മമ രോഗരാശിം

നിരുന്ധി വാതാലയവാസ വിഷ്ണോ                                                                13

അനിർവചനീയമായ പ്രാഭവങ്ങർക്കുടമയായ പരംപൊരുളേ, പാദ്മകല്പം എന്ന റിയപ്പെടുന്ന കാലഘട്ടത്തിൽ സൃഷ്ടികർത്താവായ ബ്രഹ്മദേവന് ജന്മം നൽകിയ വിഷ്ണുദേവാ, ഗുരുവായൂരിൽ വസിക്കുന്ന ഭഗവാനേ, എന്റെ രോഗങ്ങളെ ഇല്ലാതാ ക്കിയാലും.

ഭഗവൻ!, പരംപൊരുളേ, അനിർവചനീയമാം

പ്രാഭവങ്ങൾക്കുടയോനേ, പാദ്മകല്പത്തിൽ

സൃഷ്ടാവാം ബ്രഹ്മാവിന്നു ജന്മം നൽകിയ

ഗുരുവായൂരപ്പാ, എൻ രോഗങ്ങളെല്ലാമകറ്റിയാലും.                             (13) 

No comments:

Post a Comment