Friday, November 10, 2023

Sreeman Narayaneeyam - Dasakam 4

Sreeman  Narayaneeyam - Dasakam 4 

Narayaneeyam Audio from www.Guruvayur.com

ദശകം 004  Audio

4m 52s

Sreeman Narayaneeyam - Dasakam 4 


Narayaneeyam 4. 1

कल्यतां मम कुरुष्व तावतीं कल्यते भवदुपासनं यया ।

स्पष्टमष्टविधयोगचर्यया पुष्टयाशु तव तुष्टिमाप्नुयाम्           ॥१॥

 

kalyatā mama kuruva tāvatī kalyate bhavadupāsana yayā

spaṣṭa maṣṭavidha yogacaryayā puṣṭayāśu tava tuṣṭimāpnuyām     ॥१॥

 

Lord, be kind to me and bless me with the health to do pooja to you. That way I will be able to practice the eight-fold yoga (ashtanga yoga) to please you and earn your grace for sure.

കല്യതാം മമ കുരുഷ്വ താവതീം

കല്യതേ ഭവദുപാസനം യയാ

സ്പഷ്ടമഷ്ടവിധയോഗചര്യയാ

പുഷ്ടയാശു തവ തുഷ്ടിമാപ്നുയാം                                                            1


ഭഗവാനേ, എന്നിൽ കൃപയുണ്ടായി അങ്ങയെ പൂജിക്കാനുള്ള ആരോഗ്യം വീണ്ടെ ടുക്കാൻ എന്നെ അനുഗ്രഹിക്കേണമേ. അങ്ങിനെ എനിക്ക് അഷ്ടാംഗയോഗാനു ഷ്ഠാനം ചെയ്ത് അങ്ങയുടെ അനുഗ്രഹത്തിനും തുഷ്ടിക്കും പാത്രമാകാൻ തീർച്ചയാ യും കഴിയുമല്ലോ. 

 

കൃപയാ ദേഹബലമേകിയനുഗ്രഹിക്കണമെന്നെ   
ഭഗവദ് പൂജ ചെയ്യുവാനെനിക്കാവതുണ്ടാവണം
എട്ടുവിധങ്ങളിലും യോഗമനുഷ്ഠിച്ചു ഞാനുമങ്ങിൽ
തുഷ്ടിനേടണമെനിക്കു നിന്നനുഗ്രഹപാത്രമാകണം               (1)  

 

Narayaneeyam 4. 2

ब्रह्मचर्यदृढतादिभिर्यमैराप्लवादि नियमैश्च पाविता: ।

कुर्महे दृढममी सुखासनं पङ्कजाद्यमपि वा भवत्परा:             ॥२॥

 

brahmacaryadṛḍhatādibhiryamair āplavādi nīyamaiśca pāvitā

kurmahe dṛḍhamamī sukhāsana pakajādyamapi vā bhavatparā    ॥२॥

 

Lord, we will practice strict self-control of mind and body through celibacy, ritual baths, etc., to purify ourselves, and then we will resort to an appropriate and comfortable yoga posture (asana) to meditate upon you.

 

ബ്രഹ്മചര്യദൃഢതാദിഭിര്യമൈ: 

ആപ്ലവാദി നിയമൈശ്ച പാവിതാ:

കുർമഹേ ദൃഢമമീ സുഖാസനം

പങ്കജാദ്യമപി വാ ഭവത്പരാ:                                                              2

 

ഭഗവൻ, ഞങ്ങൾ ബ്രഹ്മചര്യം മുതലായ ആത്മനിയന്ത്രണ മാർഗ്ഗങ്ങൾ തെറ്റാ തെ അവലംബിച്ചും സ്നാനാദി ആചരണങ്ങൾ കൃത്യമായി ചെയ്തും (യമനിയമാദി കൾ) മനസ്സും ശരീരവും നിർമ്മലമാക്കി, പത്മാസനം പോലുള്ള ഏതെങ്കിലും സുഖാസനത്തിലിരുന്ന് അവിടുത്തെ സ്വരൂപത്തെ ധ്യാനിച്ചുകൊള്ളാം.

 

ബ്രഹ്മചര്യാദി വ്രതങ്ങൾ ചെയ്തു ഞങ്ങളും

ആത്മനിയന്ത്രണം യമാദികൾ കൊണ്ടു നേടിടാം

ദേഹമനങ്ങൾ നിർമ്മലമാക്കി സദാ ധ്യാനിച്ചിടാം

സുഖാസനസ്ഥനായ് തവ രൂപഭംഗിയെപ്പോഴും                       (2)

 

Narayaneeyam 4. 3

तारमन्तरनुचिन्त्य सन्ततं प्राणवायुमभियम्य निर्मला: ।

इन्द्रियाणि विषयादथापहृत्यास्महे भवदुपासनोन्मुखा:            ॥३॥

 

tāramanta ranucintya santata prāavāyu mabhiyamya nirmalā

indriyāi viayādathāpahtyāsmahe bhavadupāsanonmukhā     ॥३॥

 

Oh! Lord, we will repeat the Pranava mantra, Om, all the time and control our breath through the practice of pranayama to purify our minds. We will withdraw our attention from worldly objects by practicing sense control all the time and live meditating upon you.

  

താരമന്തരനുചിന്ത്യ സന്തതം

പ്രാണവായും അഭിയമ്യ നിര്‍മലാ:

ഇന്ദ്രിയാണി വിഷയാദഥാപഹൃത്

ആസ്മഹേ ഭവദുപാസനോന്മുഖാ:                                                        3

 

ഭഗവാനേ, താരകമന്ത്രമായ ഓംകാരം മനസ്സിൽ നിരന്തരം ധ്യാനിച്ചും പ്രാണാ യാമത്തിലൂടെ വായുവിനെ നിയന്ത്രിച്ചു മനോമാലിന്യങ്ങളെ ഇല്ലാതാക്കിയും ഇന്ദ്രിയനിയന്ത്രണത്തിലൂടെ വിഷയവസ്തുക്കളിൽ നിന്നും ശ്രദ്ധയെ പിൻവ ലിച്ചും ഞങ്ങൾ അവിടുത്തെ ഉപാസിച്ചു കഴിഞ്ഞുകൊള്ളാം.  

 

താരകമന്ത്രമോങ്കാരമകമേ ജപിച്ചു വായുവടക്കിയും
പ്രാണായാമം കൊണ്ടു നിത്യമുള്ളുശുദ്ധമാക്കിയും 
വിഷയങ്ങളെ ശ്രദ്ധയിൽ നിന്നകറ്റാനിന്ദ്രിയങ്ങളഞ്ചും
അടക്കിവാഴാം ഞങ്ങളുപാസനാ നിരതരായി നിത്യം              (3)

 

Narayaneeyam 4. 4

अस्फुटे वपुषि ते प्रयत्नतो धारयेम धिषणां मुहुर्मुहु: ।

तेन भक्तिरसमन्तरार्द्रतामुद्वहेम भवदङ्घ्रिचिन्तका                ॥४॥

 

asphue vapui te prayatnato dhārayema dhiaā muhurmuhu

tena bhaktirasa manatarārdhratā mudvahe bhavadaghricintakā    ॥४॥ 

 

Oh! Lord, to meditate upon you, we shall put forth a great effort to affix your divine form in our mind although it is not very clear to us in the beginning. By repeating this contemplation, may we always enjoy the bliss of tenderness of heart and intense devotion to Your lotus feet.

 

അസ്ഫുടേ വപുഷി തേ പ്രയത്നതോ

ധാരയേമ ധിഷണാം മുഹുർമുഹു:

തേന ഭക്തിരസം  അന്തരാര്‍ദ്രതാം

ഉദ്വഹേമ ഭവദങ്ഘ്രിചിന്തകാ                                                                       4

 

ഭഗവാനേ, അങ്ങയെ ധ്യാനിക്കുവാനായി അവ്യക്തമായ ആ സ്വരൂപത്തെ ഏറെ പണിപ്പെട്ടാണെങ്കിലും  ഞങ്ങൾ മനസ്സിൽ ഉറപ്പിച്ചു നിർത്താം. ഈ ധ്യാന സപര്യ ആവർത്തിക്കുകവഴി ഭക്തിപ്രഹർഷത്തോടെ അവിടുത്തെ പാദസ്മരണ രസവും ഹൃദയാർദ്രതയും എന്നിൽ ഉണരാൻ കഴിയട്ടെ. 

 

അസ്പഷ്ടമാകും ഭഗവദ് ചിൽസ്വരൂപത്തെ ഞങ്ങൾ  
ഉള്ളിലുറപ്പിച്ചുനിർത്താമേറെ പണിപ്പെട്ടെന്നാകിലും 
ഏവം നിസ്തന്ദ്രമാം ധ്യാനത്താലുണരട്ടെ  ഭക്തിപ്രഹർഷം
ആർദ്രത ഹൃദയത്തിലും, സ്മരണ ത്വദ് പാദകമലത്തിലും                      (4)

 

Narayaneeyam 4. 5

विस्फुटावयवभेदसुन्दरं त्वद्वपु: सुचिरशीलनावशात् ।

अश्रमं मनसि चिन्तयामहे ध्यानयोगनिरतास्त्वदाश्रयाः           ॥५॥

visphuāvayava bhedaśundara tvadvapu sucira śīlanāvaśāt

aśrama manasi cintayāmahe dhyānayoga niratāstvadāśrayā         ॥५॥

 

Oh! Lord, through the long-term practice of meditation we can visualize your form vividly, complete with limbs. So we shall continue to contemplate on your enchanting form, surrendering effortlessly.

 

വിസ്ഫുടാവയവഭേദസുന്ദരം

ത്വദ്വപു: സുചിരശീലനാവശാത്

അശ്രമം മനസി ചിന്തയാമഹേ

ധ്യാനയോഗനിരതാസ്ത്വദാശ്രയാ:                                                                5

 

ഭഗവാനേഏറെക്കാലത്തെ സാധനാസപര്യയുടെ ഫലമായി  സുവ്യക്തമായി തിരിച്ചറിയുന്ന സുന്ദരതരങ്ങളായ  അവയവങ്ങളോടുകൂടിയ അവിടുത്തെ സ്വരൂപ ത്തെ സങ്കൽപ്പിക്കുക എന്നത് ഞങ്ങൾക്ക് ആയാസരഹിതമായിരിക്കുന്നു. അതി നാൽ സദാ അങ്ങയെ മാത്രം ആശ്രയിച്ച് ഞങ്ങൾ സാധന തുടർന്നുകൊള്ളാം.

 

നിത്യം നിസ്തന്ദ്ര സാധന ചെയ്കയാൽ സുവിദിത- 
മിപ്പോൾ നിൻ രൂപമനുപമസുന്ദരംസുലളിതമുള്ളിൽ  

ധ്യാനസങ്കൽപ്പനമതിനാൽ തുടരട്ടെ ഞങ്ങളെന്നും  
ഏകാശ്രയമാകുമങ്ങിൽത്തന്നെ ചിത്തമുറപ്പിച്ചും മുദാ                         (5)

 

Narayaneeyam 4. 6

ध्यायतां सकलमूर्तिमीदृशीमुन्मिषन्मधुरताहृतात्मनाम् ।

सान्द्रमोदरसरूपमान्तरं ब्रह्म रूपमयि तेऽवभासते                ॥६॥

 

dhyāyatā sakala mūrtimīdśī munmian madhuratā htātmanām

sāndramoda rasarūpa māntara brahma rūpamayi te'vabhāsate     ॥६॥

 

Oh, Lord, I am captivated by your enchanting form complete with beautiful limbs as I meditate on it all the time.  Due to this, may I be blessed with the supreme experience of the attributeless  Brahman, expressed as an inner effulgence in me!

 

ധ്യായതാം സകലമൂർത്തിം ഈദൃശീം

ഉന്മിഷൻ മധുരതാഹൃതാത്മനാം

സാന്ദ്രമോദരസരൂപമാന്തരം

ബ്രഹ്മരൂപമയി തേf വ ഭാസതേ                                                                     6

 

ഭഗവാനേഅങ്ങയുടെ  അതിസുന്ദരങ്ങളായ അവയവങ്ങളോടുകൂടിയ മധുര സ്വരുപത്തിൽ ആകൃഷ്ടനായി ആ മോഹന മൂർത്തിയെ ധ്യാനിക്കുക വഴി അവി ടുത്തെ നിർഗ്ഗുണ ഭാവത്തിനു മാത്രം നൽകാനാവുന്ന സാന്ദ്രാനന്ദം അന്ത:ക്കര ണത്തിലെ ബ്രഹ്മാനുഭവമായി എന്നിൽ പ്രകാശിക്കുമാറാകട്ടെ.

 

ധ്യാനത്തിലതിമധുരമാം സുന്ദരരൂപം നിനച്ചാ 
മതിമോഹന സ്വരൂപത്തിലാമഗ്നനായെന്നാലും 

പ്രൊജ്വലത്താകട്ടേയെന്നുള്ളിലങ്ങേ നിർഗ്ഗുണ

ഭാവമേകുന്ന സാന്ദ്ര ബ്രഹ്മാനുഭൂതിപ്രഹർഷം                                    (6)

   

Narayaneeyam 4. 7

तत्समास्वदन रूपिणीं स्थितिं त्वत्समाधिमयि विश्वनायक ।

आश्रिता: पुनरत: परिच्युतावारभेमहि च धारणादिकम्            ॥७॥

 

 

tatsamāsvadana rūpiī sthitim tvatsamādhimayi viśvanāyaka

āśritā punarata paricyutā vārabhemahi ca dhāraādikam ॥७॥

 

Oh, Lord, after having been blessed with such an experience of Brahman, Nirvikalpa Samadhi, if I fall from that state, I shall recommence my spiritual practices again starting from Dharana, etc.

 

തത്സമാസ്വദനരൂപിണീം സ്ഥിതിം

ത്വത്സമാധിമയി വിശ്വനായക

ആശ്രിതാ: പുനരത: പരിച്യുതൗ

ആരഭേമഹി ച ധാരണാദികം                                                                     7

 

ഭഗവാനേഅങ്ങിനെ പരമമായ ബ്രഹ്മാനുഭവത്തിന്നിർവ്വികല്പ സമാധി സ്ഥിതിക്ക്,  പാത്രമായ ശേഷം ഞാൻ അതിൽ നിന്നും നിപതിക്കാൻ ഇടയാ യാൽ ധാരണ മുതലായ സാധനാ സപര്യകൾ ഞാൻ ആദ്യമേ തുടങ്ങിക്കൊ ള്ളാം.

 

ഏവം സമാധിയനുഭവംനിർവ്വികൽപം സിദ്ധിച്ച ശേഷം

ഞാനുമതിൽ  നിന്നാഹാ നിപതിച്ചു പോയെന്നാകിൽ

വിശ്വനായകാ വിഭോ! തുടങ്ങാമാദ്യം മുതൽ ഞാൻ 

ധ്യാനസപര്യകൾ വീണ്ടും ധാരണാദികളുമായ് തദാ                          (7)

 

Narayaneeyam 4. 8

इत्थमभ्यसननिर्भरोल्लसत्त्वत्परात्मसुखकल्पितोत्सवा: ।

मुक्तभक्तकुलमौलितां गता: सञ्चरेम शुकनारदादिवत्           ॥८॥

 

itthamabhyasana nirbharollasat tvatparātma sukhakalpitotsavā

mukta bhaktakulamaulitā gatā sañcarema śukanāradādivat     ॥८॥

 

Oh, Lord, once I get the bliss of Ultimate Experience practicing all the stipulated spiritual austerities, enjoying the supreme bliss of the Brahma state, may I be considered to be one of the best-liberated souls, roaming around freely like the celebrated Sages, Suka, and Narada.

 

ഇത്ഥമഭ്യസനനിർഭരോല്ലസത്

ത്വത്പരാത്മസുഖകല്പിതോത്സവാ:

മുക്തഭക്തകുലമൌലിതാം ഗതാ:

സഞ്ചരേമ ശുകനാരദാദിവത്                                                                       8

 

ഭഗവാനേഇങ്ങിനെ സാധനാഭ്യാസങ്ങൾ നിരന്തരം അനുഷ്ഠിച്ച് പരമമായ ബ്രഹ്മാനുഭവം ലഭിച്ച് പരമാനന്ദത്തിലാറാടിയമുക്തരായ ഭക്ത ശിരോമണിക ളിൽ ഒരാളായിശുകമുനിയേയും നാരദമഹർഷിയേയും പോലെ സർവ്വതന്ത്ര സ്വതന്ത്രനായി ഞാൻ സഞ്ചരിച്ചു കൊള്ളാം.

 

ഏവം നിത്യസാധനാഭ്യാസത്തിൻ ഫലമായ് 

ബ്രഹ്മാനുഭവം നേടിയും

പരമാനന്ദസാഗരത്തിലാറാടിയും നടക്കും

മുക്തഭക്തൻമാരിലൊരാളായി

ചരിക്കാമക്ളേശം ഞാനുമുലകിൽ

സർവ്വസ്വതന്ത്രനായ്  നിരീഹനായ്, സദാ

മഹാമുനിമാരാം ശുകനാരദാദികളെന്നപോൽ                                  (8)

 

Narayaneeyam 4. 9

त्वत्समाधिविजये तु य: पुनर्मङ्क्षु मोक्षरसिक: क्रमेण वा ।

योगवश्यमनिलं षडाश्रयैरुन्नयत्यज सुषुम्नया शनै:              ॥९॥

 

tvatsamādhivijaye tu ya punarmaku mokarasika kramea vā

yogavaśyamanila aāśrayair unnayatyaja suumnyā śanai     ॥९॥

 

Oh, the unborn Lord! A seeker who has reached the state of Samadhi can attain Liberation immediately or gradually. He slowly raises his vital breath, Prana, through six energy centers, chakras along the Sushumna Nadi. (the six chakras are: Muladhara, swadhishtana, manipuram, anahata, vishudhi, and Ajna) 

ത്വത്സമാധിവിജയേ തു യ: പുനർ

മങ്ക്ഷു മോക്ഷരസിക: ക്രമേണ വാ

യോഗവശ്യമനിലം ഷഡാശ്രയൈ:

ഉന്നയത്യജ സുഷുമ്ന യാശനൈ:                                                                 9


ജനനരഹിതനായ ഭഗവാനേഇങ്ങിനെ അവിടുത്തെ സ്വരൂപത്തിൽ സമാധി യടഞ്ഞ സാധകന് ഉടനേയോ ക്രമത്തിലോ മുക്തിപദം പ്രാപിക്കാം. അയാൾ യോഗമാർഗ്ഗത്തിൽ പ്രാണവായുവിനെ സുഷുമ്നാനാഡിയിലെ ആറ് ചക്രങ്ങളി ലൂടെ മെല്ലെ ഉയർത്തുന്നു. (ഷഡാധാരചക്രങ്ങൾ -മൂലാധാരം, സ്വാധിഷ്ഠാനം, മണിപുരം, അനാഹതം, വിശുദ്ധി, ആജ്ഞാ എന്നീ ആറ് ചക്രങ്ങൾ)

 

അജനാം ഭഗവാനേ!  ഏവം സമാധിയടയുന്ന സാധകൻ,

പ്രാപിക്കുന്നൂ മുക്തിപദം ക്രമത്തിലോ തൽക്ഷണത്തിലോ

സ്വയമുയർത്തുന്നൂ യോഗമാർഗ്ഗത്തിലവൻ പ്രാണനെ

പടിപടിയായ് സുഷ്മ്നാനാഡിയിലാറു ചക്രങ്ങൾ ക്രമത്തിൽ       (9)

  

Narayaneeyam 4. 10

लिङ्गदेहमपि सन्त्यजन्नथो लीयते त्वयि परे निराग्रह: ।

ऊर्ध्वलोककुतुकी तु मूर्धत: सार्धमेव करणैर्निरीयते            ॥१०॥

 

ligadehamapi sanyajannatho līyate tvayi pare nirāgraha

ūrdhvalokakutukī tu mūrdhata sārdhameva karaairnirīyate     ॥१०॥

 

Lord, the yogi who leaves his body thus, with no desires for the heavenly worlds, his gross and subtle bodies merge with the lord. He gives up his body through the Ajna chakra. Those who with the desire for the heavens and higher realms, leave the gross body as a subtle body, Linga deha, through the crown of his head, Brahmanandhra.

 

ലിങ്ഗദേഹമപി സന്ത്യജന്നഥോ

ലീയതേ ത്വയി പരേ നിരാഗ്രഹ:

ഊർധ്വലോകകുതുകീ തു മൂർധത:

സാർധമേവ കരണൈർനിരീയതേ                                                    10

 

ഇങ്ങിനെ ദേഹമുപേക്ഷിക്കുന്ന യോഗിയുടെ സ്ഥൂല ശരീരവും സൂക്ഷ്മ ദേഹ വും  സ്വർഗ്ഗാദിലോകങ്ങളിൽ താൽപ്പര്യമില്ലാത്ത പക്ഷം അങ്ങിൽ വിലയം പ്രാപി ക്കുന്നു. പ്രാണൻ ആജ്ഞാ ചക്രത്തിലൂടെ ബഹിർഗമിക്കുന്നു. മുക്തിക്ക് മുൻപേ സ്വർഗ്ഗാ ദി ഊർധ്വലോകങ്ങൾ കാണാൻ ആഗ്രഹമുള്ള സാധകൻ ശിരസ്സിന് മുകളിൽ മൂർധാവിലൂടെ ബ്രഹ്മരന്ധ്രം വഴി സൂക്ഷ്മ ശരീരിയായി (ലിംഗദേഹം) പുറത്തു പോവുന്നു.

 

ഏവം ക്രമമുക്തിമാർഗ്ഗേ സ്ഥൂല-സൂക്ഷ്മ

ദേഹങ്ങളുപേക്ഷിപ്പവൻസ്വർഗ്ഗാദികളിൽ

ആശയില്ലാത്തവൻവിലയം പ്രാപിക്കുന്നൂ

നൂനമങ്ങിൽത്തന്നെ; തദ് പ്രാണനാജ്ഞാ-

ചക്രമാർഗ്ഗത്തിലൂടെ ബഹിർഗമിക്കുന്നൂ

എന്നാലൂർധ്വലോകദർശനകുതൂകിയാം 

സാധകന്റെ പ്രാണനോ ബഹിർഗമി-

ക്കുന്നൂ  മൂർധാവിലൂടെ സൂക്ഷ്മദേഹമായ്,

ബ്രഹ്മരന്ധ്രമാർഗ്ഗേലിംഗ ശരീരിയായ്.                                  (10)

 

Narayaneeyam 4. 11

 

अग्निवासरवलर्क्षपक्षगैरुत्तरायणजुषा च दैवतै: ।

प्रापितो रविपदं भवत्परो मोदवान् ध्रुवपदान्तमीयते         ॥११॥

 

agnivāsara valarkapakagai ruttarāyaajuā ca daivatai

prāpito ravipada bhavatparo modavān dhruvapadāntamīyate ॥११॥

 

The Yogi who is seeking liberation gradually will be taken by the presiding deities of fire, daytime, the bright fortnight, and the Uttarayana, to the plane of the Sun and from there to the realm of the star, Dhruva, after him enjoying all the heavenly comforts.

 

അഗ്നിവാസര വളർക്ഷപക്ഷഗൈ:

ഉത്തരായണജുഷാ ച ദൈവതൈ:

പ്രാപിതോ രവിപദം ഭവത്പരോ

മോദവാൻ ധ്രുവപദാന്തമീയതേ                                                          11

ക്രമമുക്തി തേടുന്ന സാധകനെ അഗ്നി, പകൽ, ശുക്ളപക്ഷം, ഉത്തരായണം, എന്നിവയുടെ അധിദേവതകൾ സൂര്യമണ്ഡലത്തിലേക്ക് എത്തിക്കുന്നു. അവിടെ അയാൾ ദേവലോകത്തിൽ ലഭ്യമായ ആനന്ദമെല്ലാം ആസ്വദിച്ച് ധ്രുവമണ്ഡല ത്തിൽ എത്തിച്ചേരുന്നു.

 

ആനയിക്കുന്നൂ സൂര്യമണ്ഡലത്തിലേക്കായ്

ക്രമമുക്തി തേടും സാധകനെയൊടുവിൽ

ശുക്ലപക്ഷ,മഗ്നി,ദിന, മുത്തരായണാദി ദേവകൾ

പിന്നെയവൻ  സ്വർഗ്ഗലോകേ നന്നായ് 

ആനന്ദഭോഗങ്ങളെയാസ്വദിച്ചു രമിച്ചൊടുവിൽ

എത്തുന്നൂ  ധ്രുവമണ്ഡത്തിൽ സ്വയം.                                         (11)

 

Narayaneeyam 4. 12

आस्थितोऽथ महरालये यदा शेषवक्त्रदहनोष्मणार्द्यते ।

ईयते भवदुपाश्रयस्तदा वेधस: पदमत: पुरैव वा            ॥१२॥

 

āsthito'tha maharālaye yadā śeavaktra dahanomaārdyate

īyate bhavadupāśrayastadā vedhasa padamata puraiva vā     ॥१२॥

 

Thus, he proceeds from the realm of Dhruva to Maharloka. When the cosmic dissolution commences, the divine Serpent Adishesha spews fire from his mouth that could torment the seeker.  So, he gets out when the fire breaks out or just before that and takes refuge in you. From there his journey is to the abode of Brahma- the Brahmaloka.

 

ആസ്ഥിതോഽഥ മഹരാലയേ യദാ

ശേഷവക്ത്ര ദഹനോഷ്മണാർദ്യതേ

ഈയതേ ഭവദുപാശ്രയ: തദാ

വേധസ: പദമത: പുരൈവ വാ                                                            12

 

അങ്ങിനെ ധ്രുവലോകത്ത് നിന്നും. അയാൾ മഹർലോകത്തേക്ക് യാത്ര തുടരുന്നു. എന്നാൽ പ്രളയാരംഭത്തിൽ ആദിശേഷന്റെ വായിൽ നിന്നും പുറപ്പെടുന്ന അഗ്നിയുടെ ചൂടേറ്റ് കഷ്ടപ്പെടുമ്പോഴോ അതിനു തൊട്ടുമുൻപോ അയാൾ അങ്ങയിൽ അഭയം തേടുന്നു. പിന്നെ അവിടെ നിന്നും അയാളുടെ യാത്ര ബ്രഹ്മലോകത്തിലേയ്ക്കാണ്.

 

ഏവം ധ്രുവലോകത്തുനിന്നയാൾ

തുടരുന്നൂ യാത്ര, മഹർലോകത്തി

ലേക്കായെന്നാൽ പ്രളയാരംഭേ

ആദിശേഷനാഗത്തിന്നുശ്വാസത്തിൻ

തീഷ്ണതാപം കൊണ്ടുവലഞ്ഞലഞ്ഞു

നൂനം തേടുന്നൂ അഭയമങ്ങയിൽ

പിന്നെയാ മുക്തിസാധകൻ 

തുടരുന്നൂ യാത്ര ബ്രഹ്മലോകമാർഗ്ഗേ                                        (12) 

 

Narayaneeyam 4. 13

तत्र वा तव पदेऽथवा वसन् प्राकृतप्रलय एति मुक्तताम् ।

स्वेच्छया खलु पुरा विमुच्यते संविभिद्य जगदण्डमोजसा       ॥१३॥

 

tatra vā tava pade'thavā' vasan prāktapralaya eti muktatām

svecchayā khalu purā vimucyate savibhidya jagadaṇḍamojasā  ॥१३॥

 

After living in Brahma Loka or Vaikuntha Loka, he gets liberated at the time of the next great dissolution, Maha Pralaya. But if he desires to get out early, he does that by breaking the cosmic egg, Brahm-anda, using his yogic power.

 

തത്ര വാ തവ പദേഽഥവാ വസൻ

പ്രാകൃതപ്രളയ ഏതി മുക്തതാം

സ്വേച്ഛയാ ഖലു പുരാ വിമുച്യതേ

സംവിഭിദ്യ ജഗദണ്ഡമോജസാ                                                           13

ബ്രഹ്മലോകത്തോ വൈകുണ്ഠലോകത്തോ കഴിയുന്നയാൾ അടുത്ത മഹാപ്രളയ സമയത്ത് മുക്തിപദം പ്രാപിക്കുന്നു. എന്നാൽ അയാൾ ആഗ്രഹിക്കുന്ന പക്ഷം യോഗശക്തി കൊണ്ട് അയാൾക്ക് ബ്രഹ്മാണ്ഡം  പിളർന്ന് സ്വതന്ത്രനാകാവുന്ന താണ്.

           ബ്രഹ്മലോകത്തിലോ വൈകുണ്ഠദേശത്തിലോ വാഴുമ-

യാളൊടുവിൽ മുക്തനാകുന്നൂ മഹാപ്രളയമാകുമ്പോൾ

എങ്കിലും യോഗശക്തിയാൽ സ്വേച്ഛയാ  നേടാം സാധകനു

പരമമാം സ്വാതന്ത്ര്യം, ബ്രഹ്മാണ്ഡത്തെ പിളർന്നുകൊണ്ടേ       (13)

Narayaneeyam 4. 14

तस्य च क्षितिपयोमहोऽनिलद्योमहत्प्रकृतिसप्तकावृती: ।

तत्तदात्मकतया विशन् सुखी याति ते पदमनावृतं विभो       ॥१४॥ 


tasya ca kitipayomaho'nila dyomahatprakti saptakāv

tattadātmakatayā viśan sukhī yāti te padamanāvta vibho     ॥१४॥

 

Lord, who pervades the entire universe, your devotees pass through Panchabhoota, Mahat Tatva, and the Moola Prakriti, (earth, water, air, space, fire, cosmic intelligence, and primordial nature) and transcend them enjoying the bliss, merging in you, the unobstructed Brahman, the supreme consciousness.

തസ്യ ച ക്ഷിതിപയോമഹോ'നിലദ് 

വ്യോമഹത്പ്രകൃതി സപ്തകാവൃതീ:

തത്തദാത്മകതയാ വിശന്‍ സുഖീ

യാതി തേ പദമനാവൃതം വിഭോ                                                           14  

വിശ്വം മുഴുവനും നിറഞ്ഞു വിളങ്ങുന്ന ഭഗവാനേഅവിടുത്തെ ഭക്തർ ബ്രഹ്മാണ്ഡ ത്തിന്റെഏഴ് ആവരണങ്ങൾ - ഭൂമി, ജലം,വായു, അഗ്നി, ആകാശം, മഹത് തത്വം, മൂലപ്രകൃതി എന്നിവ - ഓരോന്നിലും പ്രവേശിച്ച് അവയോരോന്നിനേയും യഥാ ക്രമം അതിജീവിച്ച് ഒടുവിൽ ആവരണ പരിമിതികൾ ഇല്ലാത്ത പരബ്രഹ്മമാകുന്ന അവിടുത്തെ സ്വരൂപത്തിൽ വിലീനമാവുന്നു.

 

വിശ്വമാകെ നിറഞ്ഞു വിലസും ഭഗവന്ന,ങ്ങേ ഭക്തർ
ബ്രഹ്മാണ്ഡത്തിന്നേഴാവരണങ്ങളിലും കടന്നുചെന്നു- 
മതിനെയാകവേ  യാഥാക്രമമതിജീവിച്ചുമൊടുവിൽ 
വിലയിക്കുന്നൂ അപരിമിതസ്വരൂപമായ്, പരബ്രഹ്മത്തിൽ              (14)


Narayaneeyam 4. 15

अर्चिरादिगतिमीदृशीं व्रजन् विच्युतिं न भजते जगत्पते ।

सच्चिदात्मक भवत् गुणोदयानुच्चरन्तमनिलेश पाहि माम्     ॥१५॥


arcirādigatimīdśī vrajan vicyuti na bhajate jagatpate

saccidātmaka bhavat guodayānucaranta manileśa pāhi mām     ॥१५॥ 

Lord, people who are on such a resplendent path of spirituality would not fall into worldly affairs. Oh! Lord Guruvayarappan, existence-consciousness-bliss (Sat-chid-ananda) personified; protect me always, as I sing your glories and stories of your escapades.

അര്‍ചിരാദിഗതിമീദൃശീം വ്രജന്‍

വിച്യുതിം ന ഭജതേ ജഗത്പതേ

സച്ചിദാത്മക ഭവത്ഗുണോദയാൻ

ഉച്ചരന്തമനിലേശ പാഹി മാം                                                              15

ജാജ്വല്യമാനമായ ഈ ആത്മീയപാതയിൽ സഞ്ചരിക്കുന്ന സാധകന് ഒരിക്കലും വീഴ്ചയുണ്ടാവുന്നില്ല. അവർ സംസാരത്തിലേക്ക് തിരിച്ചു വരുന്നുമില്ല. ഭഗവാനേ ഗുരുവായൂരപ്പാസച്ചിദാനന്ദ സ്വരൂപാ, അവിടുത്തെ ലീലാഗുണങ്ങളെ സദാ പ്രകീർത്തിക്കുന്ന എന്നെ രക്ഷിച്ചാലും. 

ഏവം ജാജ്വല്യമാമാത്മീയമാർഗ്ഗത്തിൽ ചിരം 
സ്വച്ഛനായ്  നീങ്ങുന്നവനുണ്ടാവുകയില്ല താഴ്ചക-
ളൊന്നു,മത്രയല്ല,യവനൊരിക്കലും ഭവ സംസാര

സാഗരത്തിരകളിൽപ്പെട്ടുലയുകയുമില്ലയിനിയും.   

രക്ഷിക്കയെന്നെ ഭഗവാനേഗുരുവായൂരപ്പാ 

തവ ലീലാഗുണകീർത്തി സദാ പാടുമീ ഭക്തനെ                       (15)



No comments:

Post a Comment