Saturday, November 11, 2023

Sreeman Narayaneeyam - Dasakam 5

Sree Narayaneeyam - Dasakam 5

Narayaneeyam Audio from www.Guruvayur.com

ദശകം 005  Audio

5m 8s


Sreeman Narayaneeyam - Dasakam 4

വിരാട് പുരുഷോത്പത്തി  

Narayaneeyam 5.1


व्यक्ताव्यक्तमिदं न किञ्चिदभवत्प्राक्प्राकृतप्रक्षये

मायायाम् गुणसाम्यरुद्धविकृतौ त्वय्यागतायां लयम् ।

नो मृत्युश्च तदाऽमृतं च समभून्नाह्नो न रात्रे: स्थिति-

स्तत्रैकस्त्वमशिष्यथा: किल परानन्दप्रकाशात्मना               ॥१॥

 

vyaktāvyaktamida na kiñcidabhavat prākprākta prakaye

māyāyām guasāmyaruddha viktau tvayyāgatāyā layam

no mtyuśca tadā'mta ca samabhūnnāhno na rātre: sthiti-

statraika tvamaśiyathā: kila parānanda prakāśātmanā         1

  
Before and during the great dissolution, the manifest and unmanifest worlds did not exist because the three Gunas, Sattva, Rajas, and Tamas, were in perfect equilibrium. As no changes were occurring, these remained latent in thee just as possibilities. There was no death or liberation and there was no night and day in that primordial realm. There was only Sat-Chit-Ananda, that is the resplendent Supreme existence-consciousness-bliss, which is indeed you.
 

വ്യക്താവ്യക്തമിദം ന കിഞ്ചിദ് അഭവത്

പ്രാക്പ്രാകൃതപ്രക്ഷയേ

മായായാം ഗുണസാമ്യരുദ്ധവികൃതൗ

ത്വയ്യാഗതായാം ലയം      

നോ മൃത്യുശ്ച തദാfമൃതം ച സമഭൂദ്

ന ആഹ്നോ ന രാത്രേ: സ്ഥിതി:

തത്രൈകസ്ത്വമശിഷ്യഥാ: കില

പരാനന്ദപ്രകാശാത്മനാ                             

 
മഹാപ്രളയത്തിനു മുൻപും പ്രളയാവസ്ഥയിലും സ്ഥൂലമോ സൂക്ഷ്മമോ ആയ ലോകങ്ങൾ ഒന്നും പ്രകടമായോ അപ്രകടമായോ ഉണ്ടായിരുന്നില്ല. അപ്പോൾ സത്വ-രജ-തമോഗുണങ്ങൾ സംതുലനത്തിലായിരുന്നതിനാൽ മൂലപ്രകൃതിയാ യ മായയിൽ മാറ്റങ്ങൾ ഒന്നും സംഭവ്യമല്ലായിരുന്നു. മൃത്യുവും മുക്തിയും ഇല്ലാത്ത അവസ്ഥയായിരുന്നു അത്. രാത്രിപകലുകൾ ഉണ്ടായിരുന്നില്ല. സച്ചിദാനന്ദ സ്വരൂപനായി അങ്ങു മാത്രം പ്രോജ്വലത്തായി നിലകൊണ്ടു. സർവ്വസൃഷ്ടി കളും അവയിലെ മാറ്റങ്ങളും  സാധ്യതകളായി മാത്രം, അങ്ങയിൽ വിലീനമായി നിലകൊണ്ടു.

 

സ്പഷ്ടമായസ്പഷ്ടമായും സൂക്ഷ്മമായ്, സ്ഥൂലമായും ഇല്ലാ
മഹാപ്രളയത്തിലുമതിൻ മുൻപു ലോകങ്ങളൊന്നും.
ഗുണങ്ങൾ മൂന്നുമിരുന്നൂ സമതാവസ്ഥയിലതിനാൽ
ഇളക്കങ്ങളില്ലാ
മാറ്റങ്ങളും, മൂലപ്രകൃതിമായയിൽ.
മൃത്യുവില്ലാ
, മുക്തിയുമില്ലാ
പകലുകൾ, രാത്രികളും തദാ
വിലീനമങ്ങയിൽ സർവ്വസൃഷ്ടികളും
മാറ്റങ്ങളുമങ്ങിനെ
നിലകൊണ്ടൂ സാദ്ധ്യതാസാന്നിദ്ധ്യമായെല്ലാമെല്ലാം

സച്ചിദാനന്ദസ്വരൂപമേകമായ്ഉണ്മയൊന്നായ്                 (1)

             

Narayaneeyam 5.2
 
काल: कर्म गुणाश्च जीवनिवहा विश्वं च कार्यं विभो

चिल्लीलारतिमेयुषि त्वयि तदा निर्लीनतामाययु: ।

तेषां नैव वदन्त्यसत्त्वमयि भो: शक्त्यात्मना तिष्ठतां

नो चेत् किं गगनप्रसूनसदृशां भूयो भवेत्संभव:                 ॥२॥

 

kāla: karma guāśca jīvanivahā viśva ca kārya vibho

cillīlā ratimeyui tvayi tadā nirlīnatāmāyayu:

teā naiva vadantya sattvamayi bho: śaktyātmanā tiṣṭhatā

no cet ki gaganaprasūna sadśā bhūyo bhavetsabhava:     2

 
In the state of dissolution, time, karma, Jeeva, Gunas (attributes) and the universe itself was not in a manifested state.  Oh! Lord, they were merged in you, absorbed in your inherent nature of consciousness-bliss. Vedas do not declare that these were nonexistent during the deluge as nothing can come out of nothing. At the end of dissolution, these creations are seen manifested; meaning they were not just imaginary objects such as flowers in the sky. They remained in the causal form in you ready to manifest again at an appropriate time.
 

കാല: കർമ ഗുണാശ്ച ജീവനിവഹാ

വിശ്വം ച കാര്യം വിഭോ

ചില്ലീലാരതിമേയുഷി ത്വയി തദാ

നിർലീനതാമായയു:      

തേഷാം നൈവ വദന്തി  അസത്ത്വമയി

ഭോ: ശക്ത്യാത്മനാ തിഷ്ഠതാം

നോ ചേത് കിം ഗഗനപ്രസൂനസദൃശാം

ഭൂയോ ഭവേത്സംഭവ:                        

 
ആ മഹാപ്രളയാവസ്ഥയിൽ കാലം, കർമ്മം, ജീവൻ, ഗുണങ്ങൾ എന്നു വേണ്ട മായാനിർമ്മിതമായ വിശ്വം പ്രകടമായിരുന്നില്ല. ഭഗവാനേ, അവയെല്ലാം ആന ന്ദബോധസ്വരൂപനായ അങ്ങിൽ വിലീനമായിരുന്നു. എന്നാൽ അവയ്ക്കൊന്നും അസ്തിത്വം ഇല്ലായിരുന്നു എന്ന് ശ്രുതികൾ പറയുന്നില്ല. പ്രളയകാലത്ത്  കാരണ രൂപത്തിൽ അവയെല്ലാം അങ്ങിൽ നിലനിന്നിരുന്നു. ഇല്ലായ്മയിൽ നിന്ന് ഒന്നും ഉണ്ടാവുക അസംഭാവ്യമത്രെ. ആകാശകുസുമം പോലെയുള്ള ഒരു സാങ്കൽപ്പിക വസ്തു മാത്രമായിരുന്നു അവയെങ്കിൽ പ്രളയാനന്തരം എങ്ങിനെയാണവയ്ക്ക് നിയതമായ അസ്തിത്വം ഉണ്ടായത്?

കാലംകർമ്മംജീവൻഗുണങ്ങളിവയും

ആനന്ദബോധസ്വരൂപത്തിൽ വിലീനമായ് 

സാധ്യതാസാന്നിദ്ധ്യമായ് നിൽക്കയാൽ 

മായാനിർമ്മിതവിശ്വം പോലുമില്ലായിരുന്നൂ  

മഹാപ്രളയസമയേയെന്നിരിക്കിലും
ശ്രുതികളൊന്നുമവയ്ക്കു നിഷേധിക്കുന്നതില്ലാ

നിജമാകുമസ്തിത്വമെന്തെന്നാൽ ഇല്ലായ്മയിൽ

നിന്നുമുണ്ടാകയില്ലൊന്നുമെന്നതു നിശ്ചയം താൻ.

ആകാശപുഷ്പം പോൽമിഥ്യയല്ലതു വെറും സങ്കൽപ്പവും.       

ഉണ്ടായിരുന്നൂ അവയെല്ലാം  കാരണരൂപത്തിൽ

അല്ലെങ്കിലെങ്ങിനെയവ വീണ്ടുമുരുവായ്നിയതമാം

ഗുണഗണത്തോടെ വിശ്വത്തിൽ പ്രളയാനന്തരം.                (2)

 

Narayaneeyam 5.3
एवं च द्विपरार्धकालविगतावीक्षां सिसृक्षात्मिकां

बिभ्राणे त्वयि चुक्षुभे त्रिभुवनीभावाय माया स्वयम् ।

मायात: खलु कालशक्तिरखिलादृष्टं स्वभावोऽपि च

प्रादुर्भूय गुणान्विकास्य विदधुस्तस्यास्सहायक्रियाम्             ॥३॥

 

eva ca dviparārdhakāla vigatāvīkā siskātmikā

bibhrāe tvayi cukubhe tribhuvanībhāvāya māyā svayam

māyāta: khalu kālaśaktirakhilādṛṣṭa svabhāvo'pi ca

prādurbhūya guānvikāsya vidadhustasyās-sahāyakriyām        3


Thus, two Parardhas passed in the deluge when you cast a vision on Maya with a will to create, and that disturbed the equilibrium in it. It invigorated Maya to manifest time, karma, and the resulting tendencies. These in turn stirred up the Gunas that were dormant in Maya to form the three diverse worlds (Tribhuvan) as the manifested universe.
 

ഏവം ച ദ്വിപരാർധകാലവിഗതൗ

ഈക്ഷാം സിസൃക്ഷാത്മികാം

ബിഭ്രാണേ ത്വയി ചുക്ഷുഭേ ത്രിഭുവനീ

ഭാവായ മായാ സ്വയം   

മായാത: ഖലു കാലശക്തിരഖിലാ

ദൃഷ്ടം സ്വഭാവോfപി ച

പ്രാദുർഭൂയ ഗുണാൻ വികാസ്യ വിദധു:

തസ്യാ: സഹായക്രിയാം                                                                               ॥३॥


അങ്ങിനെ പ്രളയത്തിൽ രണ്ട് പാരാർദ്ധകാലം കഴിയവേ  സൃഷ്ടിചെയ്യാനുള്ള അഭിവാഞ്ഛയോടെ അവിടുത്തെ നോട്ടത്തിൽ മായാശക്തി ഇളകിയുണർന്നു. മായാശക്തി സ്വയം അതിൽ നിന്നു തന്നെ ഊർജം ഉൾക്കൊണ്ടുണർന്നപ്പോൾ കാലം, സുകൃതദുഷ്കൃതരൂപമായ കർമ്മം, തദ്ഫലമായ വാസനകൾ, എന്നിവ പ്രകടമായി. ഇവ മായയിൽ സമസംതുലിത ഭാവത്തിൽ നിലകൊണ്ടിരുന്ന ത്രിഗു ണങ്ങളെ ഇളക്കി മറിച്ചു പ്രക്ഷുബ്ധമാക്കി. അത് ത്രിഭുവനമെന്ന വിശ്വത്തെ വിക സ്വര സ്വഭാവത്തോടെ സൃഷ്ടിക്കാൻ മായയ്ക്ക് സഹായകരമായി ഭവിച്ചു.
 

 

ഏവം രണ്ടു പാരാർത്ഥം കഴിഞ്ഞൂ മായാശക്തി-

യുണർന്നൂ തവ കടാക്ഷാൽ ചൈതന്യവത്തായ്  

സർഗ്ഗാഭിവാഞ്ഛയോടെ സ്വയംപ്രകടമായീ

സുകൃത ദുഷ്കൃതങ്ങൾതദ്ജന്മവാസനകളിവകളാലിളകീ ത്രിഗുണങ്ങൾവെടിഞ്ഞൂ സമതാഭാവം പ്രക്ഷുബ്ധം!

അങ്ങിനെയുരുവായീ ത്രിഭുവനമായ്വികസ്വരമായ വിശ്വം           (3)        


Narayaneeyam 5.4
मायासन्निहितोऽप्रविष्टवपुषा साक्षीति गीतो भवान्

भेदैस्तां प्रतिबिंबतो विविशिवान् जीवोऽपि नैवापर: ।

कालादिप्रतिबोधिताऽथ भवता संचोदिता च स्वयं

माया सा खलु बुद्धितत्त्वमसृजद्योऽसौ महानुच्यते              ॥४॥

 

māyāsannihito'praviṣṭavapuā sākīti gīto bhavān

bhedaiśtā pratibimbato viviśivān jīvo'pi naivāpara:

kālādipratibodhitā'tha bhavatā sacoditā ca svayam

māyā sā khalu buddhatattva masjadyo'sau mahānucyate        4

 
Lord, you are not affected by Maya. Your divine form does not enter the realm of Maya, but you remain close to it. The scriptures declare that you are a mere witness who doesn't get entangled in it. When you indulge in the Maya, projected reflections are observed as diverse Jivas, and they are not different from you. Maya, inspired and aroused by time, has created the principle of intelligence, which is known as the great principle, Mahat thatva.
 

മായാസന്നിഹിതോfപ്രവിഷ്ടവപുഷാ

സാക്ഷീതി ഗീതോ ഭവാൻ

ഭേദൈസ്താം പ്രതിബിംബതോ വിവിശിവാൻ

ജീവോfപി നൈവാപര:    

കാലാദിപ്രതിബോധിതാfഥഭവതാ

സംചോദിതാ ച സ്വയം

മായാ സാ ഖലു ബുദ്ധിതത്ത്വമസൃജദ് 

യോfസൌ മഹാനുച്യതെ                                                                             ॥४॥

 
ഭഗവാനേ, അവിടുന്ന് മായയാൽ ബാധിക്കപ്പെടുന്നില്ല. മായയിൽ പ്രവേശിക്കാ ത്ത വപുസ്സോടെ അവിടുന്ന് മായയുടെ അടുത്തു തന്നെ നിൽക്കുന്നു എന്ന് മാത്ര മേയുള്ളു. ശാസ്ത്രങ്ങൾ പറയുന്നത് അവിടുന്ന് അതിൽ മുഴുകാതെ വെറുമൊരു സാക്ഷീഭാവത്തിൽ വർത്തിക്കുന്നു എന്നാണ്. അങ്ങ് സ്വയം മായയിൽ രമിക്കു മ്പോൾ പ്രതിബിംബങ്ങളായി കാണപ്പെടുന്ന വൈവിധ്യമാർന്ന ജീവാത്മാക്കൾ അങ്ങു തന്നെയാണ്. കാലത്താൽ പ്രചോദിതമായ മായാശക്തി, അവിടുത്തെ പ്രേരണ കൊണ്ട് സ്വയം സൃഷ്ടിച്ച ബുദ്ധിതത്വമത്രേ മഹത് തത്ത്വം എന്നറിയപ്പെടുന്നത്.

           നിൽക്കുന്നുണ്ടവിടുന്നു നിതരാം

മായയ്ക്കരികിലെന്നാലതു

ബാധിക്കുന്നില്ലങ്ങയെ

മുഴുകുന്നുമില്ലതിൽ ഭവാൻ

കേവലം സാക്ഷിഭാവേ വർത്തിക്കുന്നതായ്

ചൊല്ലുന്നു ശാസ്ത്രങ്ങൾ;

ഏവം മായയിൽ സ്വയമങ്ങഭിരമിക്കവേ

അനേകം ജീവന്മാർ ഛായാപടങ്ങൾപോൽ

വിവിധമായ് കാണുന്നതുമങ്ങല്ലയോ!

മായാശക്തിയുരുവാക്കീ സ്വയം

ബുദ്ധിതത്ത്വം തവപ്രേരണാൽ

കാലപ്രേരകമതിനെമഹത്തെന്നത്രേ

ചൊല്ലുന്നു ശാസ്ത്രങ്ങളും.                                                                        (4)

 
Narayaneeyam 5.5
तत्रासौ त्रिगुणात्मकोऽपि च महान् सत्त्वप्रधान: स्वयं

जीवेऽस्मिन् खलु निर्विकल्पमहमित्युद्बोधनिष्पाद्क: ।

चक्रेऽस्मिन् सविकल्पबोधकमहन्तत्त्वं महान् खल्वसौ

सम्पुष्टं त्रिगुणैस्तमोऽतिबहुलं विष्णो भवत्प्रेरणात्              ॥५॥

 

tatrāsau triguātmako'pi ca mahān sattvapradhāna: svayam

jīve'smin khalu nirvikalpa mahamityudbodha nipādka:

cakre'smin savikalpa bodhaka mahantattva mahān khalvasau

sapuṣṭa triguai stamo'tibahula viṣṇo bhavatpreraāt       5

  
Oh lord!, although the Mahat thatva has all three Gunas in it, it is predominantly Satva in nature and so it creates the notion of the universal I, devoid of any sense of separateness. The same Mahat, when the gunas, Rajas, and Tamas become predominant, creates the individual ego, i, with the notion of separateness, also as willed by you.

തത്രാസൗ ത്രിഗുണാത്മകോfപി ച

മഹാൻ സത്ത്വപ്രധാന: സ്വയം

ജീവേസ്മിൻ ഖലു നിർവികല്പമഹമിതി 

ഉദ്ബോധനിഷ്പാദക:     

ചക്രേfസ്മിൻ സവികല്പബോധകമഹം

തത്ത്വം മഹാൻ ഖല്വസൗ

സംപുഷ്ടം ത്രിഗുണൈ:  തമോfതിബഹുലം

വിഷ്ണോ ഭവത്പ്രേരണാത്                                                                               ॥५॥


ഭഗവാനേ, മഹത്തത്ത്വം ത്രിഗുണാത്മകമാണെങ്കിലും ശുദ്ധസത്വമാണതിന്റെ സ്ഥായീഭാവം, അതുകൊണ്ട് സമസ്ത ജീവനുകളിലെയും സത്തയെ, സമഷ്ടി യിലെ, ഭേദബുദ്ധിയേതുമില്ലാത്ത 'ഞാൻ' എന്ന ഭാവമായി, മഹത് തത്വം നില കൊള്ളുന്നു. അത് ആദ്യം തുടിക്കുന്ന അഹം എന്ന ദ്വൈതബോധമത്രേ. അതേ മഹത് തത്വം രജസ്സിന്റെയും തമസ്സിന്റെയും പ്രാഭവം പൂർണ്ണമാവുമ്പോൾ അവിടു ത്തെ പ്രേരണയാൽ ഭേദബുദ്ധിയോടെയുള്ള വ്യക്തിഗത അഹങ്കാരമായ ‘പരിമിതനായ ഞാൻ’ ആകുന്നു.
 

ഭഗവൻശുദ്ധസത്വമത്രേ മഹത്തത്ത്വം

ത്രിഗുണാത്മകമാണതിൻ ഭാവമെങ്കിലും

നിലകൊള്ളുന്നുണ്ടതു ഞാനാം വ്യഷ്ടി, സമഷ്ടിയായ്.

സകലജീവനിലും ഭേദരഹിതമായ്  മഹത്തായും

സ്ഫുരിക്കുന്നൂ ദ്വൈതബോധമായാദ്യം.

അതഹമായിപ്പിന്നെ രജസ്തമോഗുണങ്ങൾ

ചേർന്നു പുഷ്ടപൂർണ്ണമാവുമ്പോൾ പരിമിതമാം

വ്യക്ത്യഹങ്കാരമാവുന്നൂ ഭേദബുദ്ധിസഹിതം                     (5) 

 
Narayaneeyam 5.6
सोऽहं च त्रिगुणक्रमात् त्रिविधतामासाद्य वैकारिको

भूयस्तैजसतामसाविति भवन्नाद्येन सत्त्वात्मना

देवानिन्द्रियमानिनोऽकृत दिशावातार्कपाश्यश्विनो

वह्नीन्द्राच्युतमित्रकान् विधुविधिश्रीरुद्रशारीरकान्                ॥६॥

 

so'ha ca triguakramāt trividhatā māsādya vaikārika:

bhūya staijasatāmasāviti bhavannādyena sattvātmanā

devānindriya mānino'kta diśāvātārka pāśyaśvino

vahnīndrācyuta mitrakān vidhuvidhi śrīrudra śārīrakān       6


This aham is further classified into vaikarika (Satva), Tejas (Rajas), and Tamas, based on the three Gunas. The first one vaikarika has given rise to presiding devatas (deities) of the organs of knowledge; dik-devata (of hearing), air (of touch), Sun (of sight), Varuna (of taste),  Ashwini devatas (of smell); and the deities of the organs of action, Agni (of speech), Indra (of hands), Vishnu (of legs), Mitra (of excretion), Prajapati (of procreation); the deities of inner equipment, Moon (of mind), Brahma (of intellect), Rudra (of ahamkara) and Kshetrajnja (of Chitta/the unsullied memory).

സോfഹം ച ത്രിഗുണക്രമാത്ത്രിവിധതാം 

ആസാദ്യ വൈകാരികോ

ഭൂയസ്തൈജസ താമസൗ ഇതി ഭവൻ

ആദ്യേന സത്ത്വാത്മനാ          I

ദേവാൻ ഇന്ദ്രിയമാനിനോfകൃത

ദിശാവാതാർക്കപാശ്യശ്വിനോ

വഹ്നീന്ദ്രാച്യുതമിത്രകാൻ വിധുവിധി

ശ്രീരുദ്രശാരീരകാൻ                                                                                     ॥६॥

 
ഈ അഹം തത്വം ത്രിഗുണങ്ങളുടെ ക്രമത്തിൽ വീണ്ടും വൈകാരികം, തേജസം, താമസം, എന്നിങ്ങിനെ മൂന്നായി തരം തിരിക്കപ്പെട്ടിരിക്കുന്നു. ആദ്യത്തേതായ വൈകാരികം സാത്വിക പ്രധാനമായി ജ്ഞാനേന്ദ്രിയങ്ങളുടെ അധിദേവതക ളായ ദിക്ക് (കേൾവി), വായു (സ്പർശം), സൂര്യൻ (കാഴ്ച), വരുണൻ (സ്വാദ്), അശ്വിനി (ഗന്ധം) എന്നിവരേയും; കർമ്മേന്ദ്രിയങ്ങളുടെ അധിദേവതകളായ അഗ്നി (വാക്ക്), ഇന്ദ്രൻ (പാണി), വിഷ്ണു (പാദം), മിത്രൻ (പായു), പ്രജാപതി (ഉപസ്ഥം) എന്നിവരേയും; അന്തക്കരണത്തിന്റെ ദേവതകളായ ചന്ദ്രൻ (മന സ്സ്), ബ്രഹ്മാവ് (ബുദ്ധി), രുദ്രൻ (അഹംകാരം), ക്ഷേത്രജ്ഞൻ (ചിത്തം) എന്നിവ രെയും സൃഷ്ടിച്ചു.

വൈകാരികംതൈജസംതാമസമിങ്ങനെ  

ക്രമത്തിലുണ്ടഹം മൂന്നായ് വ്യതിരിക്തമായ്.  

സത്വപ്രധാനം വൈകാരികമഹത്താലുണ്ടായീ

ദിക്ക്വായുഅർക്കൻവരുണൻഅശ്വിനികൾ 

ജ്ഞാനേന്ദ്രിയത്തിന്നധിദേവതകൾപിന്നെ അഗ്നി,

ഇന്ദ്രൻവിഷ്ണുമിത്രൻപ്രജാപതിയിങ്ങിനെയഞ്ചു

കർമ്മേന്ദ്രിയങ്ങൾക്കധിപതികളും സൃഷ്ടമായ്.

അന്ത:ക്കരണത്തിന്നധിദേവതകളായുണ്ടായ്  

മനസ്സിനു ചന്ദ്രനുംബുദ്ധിക്കു ബ്രഹ്മാവും

അഹംകാരത്തിന് രുദ്രനുംചിത്തിന് ക്ഷേത്രജ്ഞനും.                         (6)

 

Narayaneeyam 5.7
भूमन् मानसबुद्ध्यहंकृतिमिलच्चित्ताख्यवृत्त्यन्वितं

तच्चान्त:करणं विभो तव बलात् सत्त्वांश एवासृजत् ।

जातस्तैजसतो दशेन्द्रियगणस्तत्तामसांशात्पुन-

स्तन्मात्रं नभसो मरुत्पुरपते शब्दोऽजनि त्वद्बलात्             ॥७॥

 

bhūman mānasa buddhyahakti milacchittākhya vttyanvita

taccāntakaraa vibho tava balāt sattvāśa evāsjat

jātastaijasato daśendriya gaastattāmasāśātpuna-

stanmātra nabhaso marutpurapate śabdo'jani tvadbalāt         7

 

Oh! Lord of infinite prowess! who resides in Guruvayur, from the Sattvic ego, the inner instrument, Antakkarana, consisting of mind, intellect, ego, and Chitta, was created as willed by you. From the Rajasic ego, came the ten senses, half of them for executing actions (Karmendriyas) and the  other half for acquiring knowledge (Jnanendriyas). From the Tamasic ego, came the sound, the subtle essence of space, the Akasha element.

 

ഭൂമൻ മാനസബുദ്ധ്യഹംകൃതി

മിലച്ചിത്താഖ്യ വൃത്ത്യന്വിതം

തച്ചാന്ത:കരണം വിഭോ തവ ബലാത്

സത്ത്വാംശ ഏവാസൃജത്         

ജാതസ്തൈജസതോ ദശേന്ദ്രിയഗണ:

തത്താമസാംശാത്പുന:

തന്മാത്രം നഭസോ മരുത്പുരപതേ

ശബ്ദോfജനി ത്വദ്ബലാത്                                                                              ॥७॥

 
അല്ലയോ അനന്ത പ്രഭാവവാനായ, ഗുരുവായൂരപ്പാ, ഭഗവാനേ, അങ്ങയുടെ ഇച്ഛയാൽ സാത്വീകാഹങ്കാരത്തിൽ നിന്നും മനസ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിവ ചേർന്നുള്ള അന്തഃകരണം ഉരുവായി. രാജസീകാഹങ്കാരമായ തൈജ സത്തിൽ നിന്നും അഞ്ച് കർമ്മേന്ദ്രിയങ്ങളും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും ഉണ്ടാ യി. താമസാഹങ്കാരത്തിൽ നിന്നും ആകാശത്തിന്റെ സൂക്ഷ്മാംശമായ ശബ്ദ തന്മാത്രയും ഉണ്ടായി.

 

ഭഗവൻ! തവേച്ഛയാലുണ്ടായീ  സാത്വീകാഹങ്കാരത്തിൽ

നിന്നു മനോ,ബുദ്ധ്യ,ഹങ്കാര,ചിത്തങ്ങളന്ത:ക്കരണമായ്

രാജസീകമാം തൈജസത്തിൽ നിന്നുമുണ്ടായീ അഞ്ചു

കർമ്മേന്ദ്രിയങ്ങളും, അഞ്ചു ജ്ഞാനേന്ദ്രിയങ്ങളുംപിന്നെ

ഉരുവായീ താമസാഹങ്കാരത്തിൽ നിന്നും ആകാശത്തിൻ

സൂക്ഷാംശമായുള്ള ശബ്ദവും, ഗുരുവായൂരപ്പാ വിഭോ !               (7)

 
Narayaneeyam 5.8
श्ब्दाद्व्योम तत: ससर्जिथ विभो स्पर्शं ततो मारुतं

तस्माद्रूपमतो महोऽथ च रसं तोयं च गन्धं महीम् ।

एवं माधव पूर्वपूर्वकलनादाद्याद्यधर्मान्वितं

भूतग्राममिमं त्वमेव भगवन् प्राकाशयस्तामसात्                ॥८॥

 

śabdādvyoma tata: sasarjitha vibho sparśa tato māruta

tasmādrūpamato maho'tha ca rasa toya ca gandha mahīm

eva mādhava pūrvapūrvakalanād ādyādya dharmānvita

bhūtagrāmamima tvameva bhagavan prākāśaya stāmasāt       8

 

Oh! Lord, from the subtle element of sound, the Tanmatra of Shabda, the basic element, space came into being. From the space came touch. From touch came the element air, Vayu, and from its form, the Rupa. From Rupa came the element fire, Agni, and from fire, the taste, Rasa. From the subtle element of Rasa came water. From it came the smell, Gandha. From the smell came the element Earth, Bhumi. Oh, Lord Madhava, from Tamas's aspect of ahamkara, five tanmatras, and five basic elements came forth, one after the other assimilating the qualities of the proceeding one in an orderly fashion.

 

ശബ്ദാദ് വ്യോമ തത: സസർജിഥ

വിഭോ സ്പർശം തതോ മാരുതം

തസ്മാദ്  രൂപമതോ മഹോfഥ ച രസം

തോയം ച ഗന്ധം മഹീം         

ഏവം മാധവ പൂർവപൂർവകലനാദ് 

ആദ്യാദ്യ ധർമാന്വിതം

ഭൂതഗ്രാമമിമം ത്വമേവ ഭഗവൻ

പ്രാകാശയസ്താമസാത്                                                                                  ॥८॥

 
ശബ്ദ തന്മാത്രയിൽ നിന്ന് ആകാശവും അതിൽ നിന്ന് സ്പർശവും സൃഷ്ടമായി. സ്പർശത്തിൽ നിന്ന് വായുവും, അതിൽ നിന്ന് രൂപവും, രൂപത്തിൽ നിന്ന് തേജ സ്സായി അഗ്നിയും, അഗ്നിയിൽ നിന്ന് രസവും, രസതന്മാത്രയിൽ നിന്ന് ജലവും, ജലത്തിൽ നിന്ന് ഗന്ധവും, ഗന്ധതന്മാത്രത്തിൽ നിന്ന് ഭൂമിയും ക്രമാനുഗമമായി ഉണ്ടാക്കിയത് അവിടുന്നാണ്.  അല്ലയോ മാധവാ, താമസാഹങ്കാരത്തിൽ നിന്നും മുൻപു മുൻപേയുണ്ടായ അടിസ്ഥാന ഭൂതങ്ങളുമായുള്ള കൂടിച്ചേരൽ മൂലം അവയുടെ ഗുണഗണങ്ങൾ ആദ്യമാദ്യം ഉണ്ടായ സൂക്ഷ്മ ഭൂതസഞ്ചയങ്ങളിൽ ക്രമീകമായി വ്യാപരിക്കുകയുണ്ടായി. അങ്ങിനെ, പഞ്ചതത്മാത്രകളേയും പഞ്ചഭൂ തങ്ങളേയും സ്വേച്ഛയാൽ സൃഷ്ടിച്ചതും അവിടുന്ന് തന്നെ.

 

ആകാശമുണ്ടായീ ശബ്ദതന്മാത്രയിൽ നിന്നും

പിന്നെ സ്പർശവും, സ്പർശത്തിൽ നിന്നുണ്ടായീ

വായുവും പിന്നെ രൂപവുമതിൽ നിന്നും

തേജസ്സായ് അഗ്നിയുംഅഗ്നിയിൽ നിന്നു

രസവും, രസതന്മാത്രയിൽ നിന്നും ജലവും

പിന്നെയതിൽനിന്നും ഗന്ധവും

ഗന്ധതന്മാത്രയിൽ നിന്നുണ്ടായ് ഭൂമിയും

അങ്ങിനെയഞ്ചും ക്രമവശാൽ.

ഏവം മാധവ! തവേച്ഛയാൽത്തന്നെ

താമസാഹങ്കാരമൂലമുരുവായീ

പഞ്ചതന്മാത്രകളും ക്രമീകമായ്

ഗുണങ്ങളവയിൽ ഒന്നിലൊന്നായ്

ചേർന്നൊത്ത് വ്യാപരിക്കേയുണ്ടായ്

അഞ്ചു ഭൂതസഞ്ചയങ്ങളും വിഭോ!                              (8)

 
Narayaneeyam 5.9
एते भूतगणास्तथेन्द्रियगणा देवाश्च जाता: पृथङ्-

नो शेकुर्भुवनाण्डनिर्मितिविधौ देवैरमीभिस्तदा ।

त्वं नानाविधसूक्तिभिर्नुतगुणस्तत्त्वान्यमून्याविशं-

श्चेष्टाशक्तिमुदीर्य तानि घटयन् हैरण्यमण्डं व्यधा:             ॥९॥

 

ete bhūtagaā stathendriyagaā devāśca jātā: ptha-

no śekur-bhuvanāṇḍa nirmitividhau devairamībhistadā

tva nānāvidha sūktibhirnuta guastattvānya mūnyāviśa-

śceṣṭā śaktimudīrya tāni ghaayan hairaya maṇḍa vyadhā:     9

  
Although the five elements, senses, and sense organs were formed with independent abilities, they were not able to create the Brahma-Anda, the universe, on their own. So, they propitiated thee by chanting various stutis and you entered in them invigorating to combine them to form the golden egg, Brahma-Anda, which houses the entire possibility of the universe.
 

ഏതേ ഭൂതഗണാസ്തഥേന്ദ്രിയഗണാ

ദേവാശ്ച ജാതാ: പൃഥങ്-

നോ ശേകുർഭുവനാണ്ഡനിർമിതിവിധൌ

ദേവൈരമീഭിസ്തദാ        

ത്വം നാനാവിധസൂക്തിഭിർനുതഗുണ:

തത്ത്വാനി അമൂന്യാവിശൻ

ചേഷ്ടാശക്തിമുദീർയ താനി ഘടയൻ

ഹൈരണ്യമണ്ഡം വ്യധാ:                                                                              ॥९॥


ഇങ്ങിനെ വ്യതിരിക്തമായ ധർമ്മങ്ങളോടെ പഞ്ചഭൂതങ്ങളും ഇന്ദ്രിയങ്ങളും കർ മ്മേന്ദ്രിയങ്ങളും ഉണ്ടായെങ്കിലും അവയുടെ അധിദേവതമാർക്ക്  സ്വയമായി ബ്രഹ്മാണ്ഡത്തെ സൃഷ്ടിക്കാൻ ശക്തിയില്ലായിരുന്നു. അതിനാൽ ഈ ദേവതകൾ ഭഗവാനെ പല വിധത്തിലും സ്തുതിച്ചതിന്റെ  ഫലമായി അവിടുന്ന് ഈ ഭൂതേന്ദ്രി യങ്ങളിൽ എല്ലാറ്റിലും പ്രവേശിച്ച് അവയിൽ ചൈതന്യമുണർത്തുകയും അവയെ കർമ്മസജ്ജമാക്കുകയും ചെയ്തു. അങ്ങിനെയാണ് അവയെ ക്രമീകമായി സംയോജിപ്പിച്ച് സ്വർണ്ണവർണ്ണമായ ബ്രഹ്മാണ്ഡത്തെ, വിശ്വനിർമ്മിതിയുടെ സാധ്യതകൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഉരുവാക്കിയത്.
 

ഏവം പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും അഞ്ചു

കർമ്മേന്ദ്രിയങ്ങളും വ്യതിരിക്തമായുണ്ടായെങ്കിലും

ഗുണങ്ങൾ സഹിത,മെന്നാലവയുടെയധിദേവതകൾ-

ക്കായില്ലാ സ്വയമീ ബ്രഹ്മാണ്ഡത്തെയുരുവാക്കുവാൻ.

അതിനാൽ സ്തുതിച്ചൂ ദേവതകൾ നിന്തിരുവടിയെ

ചൈതന്യലബ്ധിക്കായങ്ങിനെയവിടുന്നു പ്രവേശിച്ചൂ

ഭൂതങ്ങളഞ്ചിലും പിന്നെയഞ്ചിന്ദ്രിയങ്ങളിലും തദാ.

പത്തും കർമ്മസജ്ജമാക്കീയവയെച്ചേർത്തൊരുക്കീ

ഭവാനങ്ങിനെബ്രഹ്മാണ്ഡമുരുവായീ സുവർണം

സകല സാദ്ധ്യതകൾക്കുമുയരാനിടയൊരുക്കീ.                                  (9)    

Narayaneeyam 5.10
अण्डं तत्खलु पूर्वसृष्टसलिलेऽतिष्ठत् सहस्रं समा:

निर्भिन्दन्नकृथाश्चतुर्दशजगद्रूपं विराडाह्वयम् ।

साहस्रै: करपादमूर्धनिवहैर्निश्शेषजीवात्मको

निर्भातोऽसि मरुत्पुराधिप स मां त्रायस्व सर्वामयात् ॥१०॥

 

aṇḍa tatkhalu pūrvasṛṣṭa salile'tiṣṭhat sahasra samā:

nirbhinnanna kthāścaturdasha jagadrūpa virāā hvayam

sāhastai: karapādamūrdha nivahairniśśea jīvātmako

nirbhāto'si marutpurādhipa sa mā trāyasva sarvāmayāt 10

 
That Gordon egg Brahma-Anda remained waiting in the cosmic causal water for thousands of years. Then you broke open that egg and made fourteen words in a cosmic form, Virat, which is a cosmic universal being with thousands of limbs and heads. Oh Lord Guruvayurappa, who is in the Virat form, pray, rescue me from all my ailments.


അണ്ഡം തത്ഖലു പൂർവസൃഷ്ടസലിലേ

അതിഷ്ഠത് സഹസ്രം സമാ:

നിർഭിന്ദൻ അകൃഥാശ്ചതുർദശ

ജഗദ്രൂപം വിരാഢാഹ്വയം       

സാഹസ്രൈ: കരപാദമൂർധനിവഹൈ:

നിശ്ശേഷജീവാത്മകോ

നിർഭാതോfസി മരുത്പുരാധിപ സ മാം

ത്രായസ്വ സർവാമയാത്                                                                                ॥१


ആ സുവർണ്ണ ബ്രഹ്മാണ്ഡം, നേരത്തേ തന്നെ സൃഷ്ടമായിട്ടുള്ള കാരണജല ത്തിൽ ആയിരത്താണ്ടുകൾ നിലകൊണ്ടു കാത്തിരുന്നു. പിന്നീട് അങ്ങ് തന്നെ  ആ അണ്ഡം പിളർന്ന് അവിടുത്തെ വിരാട് രൂപമായി പതിന്നാല് ലോകങ്ങളെയും സൃഷ്ടിച്ചു. വിശ്വരൂപമായ വിരാട്ട്, ആയിരക്കണക്കിന് കൈകാലുകളും തലകളും ഉള്ള സമസ്ത ജീവസ്വരൂപനത്രേ. അങ്ങിനെ വിരാട്ടായി നിന്നു വിളങ്ങുന്ന ഗുരുവായൂരപ്പാ എല്ലാ രോഗപീഡകളിൽ നിന്നും എന്നെ കരകയറ്റിയാലും.
 

ഏവം നിന്നൂ ബ്രഹ്മാണ്ഡമായിരത്താണ്ടുകൾ

കാരണജലധിയിൽ ഭഗവാൻ

പിന്നെ ‘വിരാട്ടാ’യ് വിശ്വരൂപമെടുത്തൂ,  

സമസ്തജീവനായ് ആയിരം ശിരസ്സോടെ,

ആയിരം കൈകളോടെകാൽകളോടെയും. 

‘വിരാട്ടാ’മങ്ങതിനെ പിളർന്നു സൃഷ്ടിച്ചൂ  

പതിന്നാലു ലോകങ്ങളേയും; ഏവം വിളങ്ങും  

ഗുരുവായൂരപ്പാ!  തീർത്താലുമെൻ രോഗപീഡകൾ               (10)

 

 

No comments:

Post a Comment