Sreeman Narayaneeyam - Dasakam 45
ദശകം 045
http://ramayanam.guruvayoor.com/Sree%20Narayaneeyam/045%20Narayaneeyam.mp3
4 m 10 s
Narayaneeyam 45
Dashakam 45
45.1
अयि
सबल मुरारे पाणिजानुप्रचारै:
किमपि
भवनभागान् भूषयन्तौ भवन्तौ
चलितचरणकञ्जौ
मञ्जुमञ्जीरशिञ्जा-
श्रवणकुतुकभाजौ
चेरतुश्चारुवेगात् (45.1)
ayi sabala
murāre pāṇijānupracāraiḥ
kimapi
bhavanabhāgān bhūṣayantau
bhavantau
calitacaraṇakañjau
mañjumañjīraśiñjā-
śravaṇakutukabhājau
ceratuścāruvegāt
അയി സബല മുരാരേ പാണിജാനുപ്രചാരൈ:
കിമപി ഭവനഭാഗാൻ ഭൂഷയന്തൗ ഭവന്തൗ ।
ചലിതചരണകഞ്ജൗ മഞ്ജുമഞ്ജീരശിഞ്ജാ-
ശ്രവണകുതുകഭാജൗ ചേരതുശ്ചാരുവേഗാത് ॥1॥
കൃഷ്ണാ മുരാരേ, ബലരാമനുമൊത്തങ്ങു മുട്ടുകുത്തിയും
കാൽക്കൊലുസിൻ കിലുക്കം കേൾപ്പിച്ചു വേഗത്തിൽ
താമരക്കാലുകൾ ചടുലമായിളക്കിയും ഓരോ മുറിയിലും
കയറിയിറങ്ങി വീട്ടിലെങ്ങും ചാരുവാം ശോഭ ചാർത്തീ.
O
Lord, conqueror of Mura's might,
With
Balarama, You crawled in light,
Your
anklets chiming melodious delight,
Four
tender feet moved in playful light,
Anklets
resonate as You move swiftly,
From
room to room, both are so lovely.
O
Lord, conqueror of the demon Mura, You and Your brother, Balarama, began to
crawl gracefully, Your delicate anklets producing a melodious chime with each
movement. With enchanting swiftness, You both traversed from room to room,
playfully shaking Your lotus-like feet, delighting all who beheld You as the
tinkling anklets resonated ever more sweetly.
45.2
मृदु
मृदु विहसन्तावुन्मिषद्दन्तवन्तौ
वदनपतितकेशौ
दृश्यपादाब्जदेशौ It
looks like
भुजगलितकरान्तव्यालगत्कङ्कणाङ्कौ
मतिमहरतमुच्चै:
पश्यतां विश्वनृणाम् (45.2)
mṛdu mṛdu
vihasantāvunmiṣaddantavantau
vadanapatitakeśau
dṛśyapādābjadeśau
bhujagalitakarāntavyālagatkāṅkaṇāṅkau
matimaharatamuccaiḥ paśyataṁ viśvanṛṇām
മൃദു മൃദു വിഹസന്താവുന്മിഷദ്ദന്തവന്തൗ
വദനപതിതകേശൗ ദൃശ്യപാദാബ്ജദേശൗ ।
ഭുജഗലിതകരാന്ത വ്യാലഗത്കങ്കണാങ്കൗ
മതിമഹരതമുച്ചൈ: പശ്യതാം വിശ്വനൃണാം ॥2॥
മന്ദമന്ദം വായ്തുറന്നു പാൽപ്പല്ലുകൾ കാട്ടിച്ചിരിച്ചും,
കെട്ടഴിഞ്ഞു മുഖത്തു വീഴുമളകങ്ങളോടെ തിളങ്ങിയും
താമരപ്പൂപോലുള്ള കാലടികളോടെ, കൈകളിലൂർന്നു
കണങ്കൈമുട്ടിക്കിടക്കും വളകളണിഞ്ഞു മുട്ടിലിഴയുമീ
രണ്ടു ബാലകരെക്കണ്ടാനന്ദത്തിലാറാടീ ലോകരെല്ലാം
As You and
Your brother smile, beauty gleams,
Your milk
teeth reveal lovely charm.
Locks of
hair cascade, framing Your face so fair,
Enhancing
the lure that lingers in the air.
The Gokula
hearts, entranced by Your grace,
Watch You both
move, as if in a divine dance.
As You and
Your brother smile, revealing the delicate radiance of Your emerging milk
teeth, the gentle movement of Your lips unveils the beauty of Your mouth.
Strands of Your loosened tresses fall gracefully across Your face, enhancing
Your already ineffable charm. The inhabitants of Gokula stood entranced, their
hearts captivated by the sight of the two luminous infant boys, moving with
effortless grace on their lotus-like hands and feet. The soft tinkling of loose
bangles, brushing against Your wrists as You played, only added to the
enchanting spectacle that held them spellbound.
45.3
अनुसरति
जनौघे कौतुकव्याकुलाक्षे
किमपि
कृतनिनादं व्याहसन्तौ द्रवन्तौ
वलितवदनपद्मं
पृष्ठतो दत्तदृष्टी
किमिव
न विदधाथे कौतुकं वासुदेव (45.3)
anusarati
janauḍhe
kautukavyākulākṣe
kimapi kṛtininādaṁ vyāhasantau
dravantau
valitavadanapadmaṁ pṛṣṭhato dattadṛṣṭī
kimiva na
vidadhāthe kautukaṁ vāsudeva
അനുസരതി ജനൗഘേ കൗതുകവ്യാകുലാക്ഷേ
കിമപി കൃതനിനാദം വ്യാഹസന്തൌ ദ്രവന്തൌ ।
വലിതവദനപദ്മം പൃഷ്ഠതോ ദത്തദൃഷ്ടീ
കിമിവ ന വിദധാതേ കൗതുകം വാസുദേവ ॥3॥
ഓടിപ്പോകുമാ രണ്ടു ബാലകന്മാരെപ്പിടിക്കാൻ
തരളനോട്ടത്തോടെ ഗോപൻമാരോടി പിന്നാലേ
ചെല്ലുന്നനേരമാർത്തുവിളിച്ചും താമരപ്പൂപോൽ
വിടർന്ന സുന്ദരമുഖങ്ങൾ പിറകിലേക്കു തിരിച്ചൊന്നു
ലോകരെ നോക്കിച്ചിരിച്ചും, ഹാ! എത്ര പരമാനന്ദ-
പ്രഹർഷമാണാ കൌതുകം വാസുദേവാ!, ഹരേ!
Through the
household, the boys darted free,
While the
Gopas gazed, their hearts filled with glee.
As they
followed the kids, their lotus faces filled,
With a radiant
smile and in pure delight they shrieked.
O Vāsudeva,
what a bliss it is to behold that view.
As the little
boys playfully darted through the household, the Gopas followed them with
tender and affectionate gazes, their eyes brimming with boundless love. The
children, enraptured in their joy, called out in delight, their lotus-like
faces illuminated by radiant smiles as they turned toward their loving
onlookers. O Vāsudeva, how indescribable must have been the bliss of witnessing
such a divine and transcendent spectacle!
45.4
द्रुतगतिषु
पतन्तावुत्थितौ लिप्तपङ्कौ
दिवि
मुनिभिरपङ्कै: सस्मितं वन्द्यमानौ
द्रुतमथ
जननीभ्यां सानुकम्पं गृहीतौ
मुहुरपि
परिरब्धौ द्राग्युवां चुम्बितौ च (45.4)
drutagatiṣu
patantāvutthitau liptapaṅkau
divi
munibhirapaṅkaiḥ sasmitaṁ vandyamānau
drutamatha
jananībhyāṁ sānukampaṁ gṛhītau
muhurapi
parirabdhaudrāgyuvāṁ cumbitau
ca
ദ്രുതഗതിഷു പതന്താവുത്ഥിതൌ ലിപ്തപങ്കൗ
ദിവി മുനിഭിരപങ്കൈ: സസ്മിതം വന്ദ്യമാനൗ ।
ദ്രുതമഥ ജനനീഭ്യാം സാനുകമ്പം ഗൃഹീതൌ
മുഹുരപി പരിരബ്ധൌ ദ്രാഗ്യുവാം ചുമ്ബിതൌ ച ॥4॥
അതിവേഗം മുട്ടുകുത്തി നടക്കവേ രണ്ടാളും മണ്ണിൽ വീണു
പങ്കം പുരണ്ടൂ! അക്കാഴ്ച കണ്ടു പങ്കരഹിതരാം വിണ്ണവർ
മാമുനിമാരാദ്യം മന്ദഹസിച്ചൂ പിന്നെയങ്ങേ സ്തുതിച്ചൂ.
അപ്പോഴേയ്ക്കുമതു കണ്ടമ്മമാർ രണ്ടും ഓടിവന്നെടുത്തു
കെട്ടിപ്പിടിച്ചുമ്മവച്ചൂ ബാലകരെ വീണ്ടും വീണ്ടും സഹർഷം
As they crawled in a hurry, both fell to the ground,
The dust tainted their bodies, they got up to look around.
Untainted sages of the heaven smiled first in delight,
Then offered praises to You, their hearts shining bright.
The mothers, filled with love and care, rushed to
embrace,
Kissing and cradling them, with loving grace.
As they hastened forward on their knees, both tumbled to
the ground, their bodies sullied by dust. Witnessing this, the untainted sages
of the celestial realms first smiled in divine amusement before offering
praises unto You. Meanwhile, the mothers, overcome with concern and affection,
rushed forward to gather the boys into their arms, embracing and showering them
with repeated kisses.
45.5
स्नुतकुचभरमङ्के
धारयन्ती भवन्तं
तरलमति
यशोदा स्तन्यदा धन्यधन्या
कपटपशुप
मध्ये मुग्धहासाङ्कुरं ते
दशनमुकुलहृद्यं
वीक्ष्य वक्त्रं जहर्ष (45.5)
snutakucabharamaṅke
dhārayantī bhavantaṁ
taralamati
yaśodā stanyadā dhanyadhanyā
kapaṭapaśupa
madhye mugdhahāsāṅkuraṁ te
daśanamukulahṛdyaṁ vīkṣya vaktraṁ jaharṣa
സ്നുതകുചഭരമങ്കേ ധാരയന്തീ ഭവന്തം
തരലമതി യശോദാ സ്തന്യദാ ധന്യധന്യാ ।
കപടപശുപ മധ്യേ മുഗ്ധഹാസാങ്കുരം തേ
ദശനമുകുലഹൃദ്യം വീക്ഷ്യ വക്ത്രം ജഹർഷ ॥5॥
തരളചിത്തയായ് യശോദാമ്മ പൊന്നുണ്ണിയെ
മടിയിലിരുത്തി നിറമാറു ചുരത്തി മൂലയൂട്ടി ധന്യ-
ധന്യയായിരിക്കവേ കപടഗോപബാലക ഭവാൻ
പുഞ്ചിരിച്ചൂ മുല്ലമൊട്ടുതോൽക്കും കുഞ്ഞരിപ്പല്ലു കാട്ടി
Mother Yashoda, with love overwhelming,
Placed her son on her lap and started nursing.
He smiled at her with His milk-white teeth shining,
Bright as jasmine buds rendered her joy deepening.
Mother Yashoda, overwhelmed with affection, tenderly
placed her beloved son upon her lap and nursed Him, cherishing the sacred act
with profound joy. As He relished the milk, He would intermittently pause,
gazing at her with an enchanting smile. His milk-white teeth, gleaming like
fresh jasmine buds, radiated a beauty so pure and luminous that they deepened
her delight and filled her heart.
45.6
तदनुचरणचारी
दारकैस्साकमारा-
न्निलयततिषु
खेलन् बालचापल्यशाली
भवनशुकविडालान्
वत्सकांश्चानुधावन्
कथमपि
कृतहासैर्गोपकैर्वारितोऽभू: (45.6)
tadanucaraṇacārī dārakaissākamārā-
nnilayatatiṣu khelan
bālacāpalyaśālī
bhavanashukaviḍālān vatsakāṁścānudhāvan
kathamapi kṛtahāsairgopakairvārito'bhūḥ
തദനുചരണചാരീ ദാരകൈസ്സാകമാരാ-
ന്നിലയതതിഷു ഖേലൻ ബാലചാപല്യശാലീ ।
ഭവനശുകവിഡാലാൻ വത്സകാംശ്ചാനുധാവൻ
കഥമപി കൃതഹാസൈർ ഗോപകൈർവാരിതോഽഭൂ: ॥6॥
കാലടി വച്ചുനടന്നും പിന്നെയോടിയും ഗോപക്കുടികളിൽ
കൂട്ടുകാരൊത്ത് കളിച്ചും വീട്ടിൽ വളർത്തും തത്തകൾക്കും
പശുക്കുട്ടികൾക്കും പൂച്ചകൾക്കും പിറകിലോടി രസിക്കുമാ
ബാലചാപല്യങ്ങൾ കണ്ടു ചിരിച്ച ഗോപൻമാർ അങ്ങേപ്രതി
ആകാംഷയോടെയാ കളികളെ ചെറുതായ്ത്തടഞ്ഞുവല്ലോ!
With tender steps, You learned to tread,
Then raced through Gopa homes, joy widespread.
Amidst their children, in joy, You played,
Chased parrots, kittens, and calves; and laughed.
The Gopas beheld Your moves and enjoyed the charm,
At times, they restrained You to prevent any harm.
From taking delicate baby steps to racing tirelessly
through the homes of the Gopas, You filled their dwellings with joy. In the
company of the children of those households, You engaged in playful merriment,
Your laughter resounding as You chased after parrots, calves, and kittens. The
Gopas delighted in witnessing Your exuberance, yet moved by their deep
affection, they occasionally sought to restrain Your play, fearing lest You
come to harm.
45.7
हलधरसहितस्त्वं
यत्र यत्रोपयातो
विवशपतितनेत्रास्तत्र
तत्रैव गोप्य:
विगलितगृहकृत्या
विस्मृतापत्यभृत्या
मुरहर
मुहुरत्यन्ताकुला नित्यमासन् (45.7)
haladharasahitastvaṁ yatra
yatropayāto
vivashapatitanetrāstatra
tatraiva gopyaḥ
vigalitagṛhakṛtyā vismṛtāpatyabhṛtyā
murahara
muhuratyantrākulā nityamāsan
ഹലധരസഹിതസ്ത്വം യത്ര യത്രോപയാതോ
വിവശപതിതനേത്രാസ്തത്ര തത്രൈവ ഗോപ്യ: ।
വിഗലിതഗൃഹകൃത്യാ വിസ്മൃതാപത്യഭൃത്യാ
മുരഹര മുഹുരത്യന്താകുലാ നിത്യമാസൻ ॥7॥
മുരഹരഭഗവൻ! ജ്യേഷ്ഠൻ ബാലരാമനോടൊത്തങ്ങ്
പോകും സ്ഥലങ്ങളിലെന്നും കണ്ണുനട്ടു ഗോപനാരിമാർ
വിസ്മയംപൂണ്ടു വീട്ടുജോലികൾപോലുമവഗണിച്ചു വീണ്ടും
പരിഭ്രമത്തിൽ സ്വപുത്രഭൃത്യന്മാരെയെല്ലാം മറന്നുനിന്നൂ
O
Lord, vanquisher of the Mura's might,
With
Balarāma, You ventured out bright.
The
Gopa women, in awe, stood still,
Forgetting
their chores, children, and all.
Worldly
cares vanished from their sight,
Lost
in the bliss of Your divine light.
O
Lord, the mighty vanquisher of the demon Mura, whenever You ventured forth with
Thy elder brother, Balarāma, the Gopa women stood spellbound in rapt
admiration. So deeply were they entranced by Thy divine presence that all
worldly concerns faded from their minds—they forgot their household duties,
their children, and their servants, lost entirely in the ecstasy of beholding
Thee.
45.8
प्रतिनवनवनीतं
गोपिकादत्तमिच्छन्
कलपदमुपगायन्
कोमलं क्वापि नृत्यन्
सदययुवतिलोकैरर्पितं
सर्पिरश्नन्
क्वचन
नवविपक्वं दुग्धमप्यापिबस्त्वम् (45.8)
pratinavanavanītaṁ gopikādattamicchan
kalapadamupagāyan
komalaṁ kvāpi
nṛtyan
sadayayuvatilokairarpitaṁ sarpiraśnan
kvacana
navavipakvaṁ dugdhamapyāpibastvam
45.8
പ്രതിനവനവനീതം ഗോപികാദത്തമിച്ഛൻ
കലപദമുപഗായൻ കോമലം ക്വാപി നൃത്യന്‍ ।
സദയയുവതിലോകൈരർപ്പിതം സർപിരശ്നന്‍
ക്വചന നവവിപക്വം ദുഗ്ധമപ്യാപിബസ്ത്വം ॥8॥
ഗോപികമാർ നല്കും പുതുവെണ്ണയുണ്ണാൻ കൊതിച്ച്
പാടിയും ആടിയും അവരെ പ്രലോഭിപ്പിച്ചു കൈനിറയെ
വെണ്ണവാങ്ങിയുണ്ടും ഭവാനവരെ രസിപ്പിക്കും ദിനേ,
മറ്റിടങ്ങളിൽ നിന്നും കാച്ചിയ നറുംപാലും വാങ്ങിക്കുടിക്കും
You sought fresh butter, with an insatiable craving,
Luring the Gopa women by Singing and dancing.
Charmed by Your grace, You get the butter galore,
Yet, after that, You would demand fresh milk and more.
Your longing for freshly churned butter was insatiable,
and to procure it from the Gopa women, You would sing and dance every day,
captivating their hearts with Your divine charm. Enchanted by Your melody and
grace, they would willingly give You a lot of butter. Yet, even after savoring
it to Your heart’s content, with the same playful insistence, You would then
demand and relish the sweetness of freshly boiled milk.
45.9
मम
खलु बलिगेहे याचनं जातमास्ता-
मिह
पुनरबलानामग्रतो नैव कुर्वे
इति
विहितमति: किं देव सन्त्यज्य याच्ञां
दधिघृतमहरस्त्वं
चारुणा चोरणेन (45.9)
mama khalu
baligehē yācanam jātamāstā-
mihapunarabalānāmagrato
naiva kurvē
iti
vihitamatiḥ kiṁ deva
santyajya yācñāṁ
dadhighṛtamaharastvaṁ cāruṇā coraṇēna
മമ ഖലു ബലിഗേഹേ യാചനം ജാതമാസ്താം
ഇഹ പുനരബലാനാമഗ്രതോ നൈവ കുർവേ ।
ഇതി വിഹിതമതി: കിം ദേവ സന്ത്യജ്യ യാച്ഞാം
ദധിഘൃതമഹരസ്ത്വം ചാരുണാ ചോരണേന ॥9॥
“യാചിച്ചൂ ഞാനന്ന് ബലവാൻ മഹാബലിയോടെന്നാൽ
ഇവിടെയീ അബലമാരോട് യാചിക്കുവാനാവില്ലെനിക്ക്”
എന്നോർത്താവാം മനോമോഹനങ്ങളാം ഉപായങ്ങളിൽ
പുതുവെണ്ണയും തൈരുമെല്ലാം അങ്ങപഹരിക്കാൻ തുടങ്ങി.
“I
begged Mahabali and got my want, in a life-previous,
But
in this birth, I shall not beg these women, so obvious.”
Lord,
perhaps You saw it fit to steal butter from them,
Clever
and delightful ways to steal with divine charm.
"In
a previous life, I humbly begged and received the desires of my heart from
Mahabali—so be it. However, in this lifetime, I shall not resort to pleading
before these women.” Lord! Perhaps You, in Your wisdom, might have entertained
such thoughts and, in turn, resorted to charming yet cunning methods to pilfer
fresh butter and yogurt from the Gopa women.
45.10
तव
दधिघृतमोषे घोषयोषाजनाना-
मभजत
हृदि रोषो नावकाशं न शोक:
हृदयमपि
मुषित्वा हर्षसिन्धौ न्यधास्त्वं
स
मम शमय रोगान् वातगेहाधिनाथ (45.10)
tava
dadhighṛtamoṣē ghoṣayoṣājanānā-
mabhajata hṛdi roṣo nāvakāśaṁ na śokaḥ
hṛdayamapi muṣitvā harṣasinḍhau
nyadhāstvaṁ
sa
mama śamaya rogān vātagehādhinātha
തവ ദധിഘൃതമോഷേ ഘോഷയോഷാജനാനാം
അഭജത ഹൃദി രോഷോ നാവകാശം ന ശോക: ।
ഹൃദയമപി മുഷിത്വാ ഹര്ഷസിന്ധൌ ന്യധാസ്ത്വം
സ മമ ശമയ രോഗാൻ വാതഗേഹാധിനാഥ ॥10॥
ഭവാനങ്ങിനെ ഗോപികമാരുടെ വെണ്ണയും തൈരും
കവർന്നതിൽ അവർക്കുണ്ടായില്ല കോപവും താപവും
തവമോഷണചാരുതയിലവർ ആമഗ്നരായീ തുലോം.
ഭവാനാ ഹൃദയങ്ങളാനന്ദ സാഗരത്തിലാഴ്ത്തിയല്ലോ
ഹൃദയചോരാ, ഗുരുവായൂരപ്പാ!
മമാമയങ്ങൾ തീർക്കണേ
Though You stole their butter and yogurt with playful
delight,
The Gopa women bore no anger, only had joy in Your sight.
For You had captured their hearts, with Your escapades,
And in Your presence, their hearts deep in the ocean of
bliss.
O Lord of Guruvayoor, who steals hearts with grace,
I seek Your compassion to heal the afflictions I face.
Although You persistently stole their butter and yogurt,
the Gopa women bore no bitterness nor frustration toward Thee. Instead, they
found joy in Thy mischievous acts, for Thou had captured their hearts entirely.
With Thy presence, their hearts were immersed in a boundless ocean of bliss. O
Lord of Guruvayoor, Thou who steal the hearts of all, I beseech Thee to show
compassion toward my heart and deliver me from all my afflictions.
--------------ഇനിയുള്ള രണ്ട് ശ്ലോകങ്ങൾ സാധാരണ
നാരായണീയത്തിൽ ഇല്ല. കൂട്ടിച്ചേർത്തതാണെന്ന് പറയപ്പെടുന്നു
45.11
शाखाग्रे
विधुं विलोक्य फलमित्य्म्बां च तातं मुहु:
संप्रार्थ्याथ
तदा तदीयवचसा प्रोत्क्षिप्तबाहौ त्वयि
चित्रं
देव शशी स ते कर्मगात् किं ब्रूमहे संपत:
ज्योतिर्मण्डलपूरिताखिलवपु:
प्रागा विराड्रूपताम् (45.11)
ശാഖാഗ്രേ വിധും വിലോക്യ ഫലമിത്യംബാം ച താതം മുഹു:
സംപ്രാർഥ്യാർഥ തദാ തദീയവചസാ പ്രോത്ക്ഷിപ്തബാഹൗ ത്വയി।
ചിത്രം ദേവ ശശീ സ തേ കർമഗാത് കിം ബ്രൂമഹേ സംപത:
ജ്യോതിർമണ്ഡലപൂരിതാഖിലവപു: പ്രാഗാ വിരാഡ്രൂപതാം ॥ ११॥
śākhāgre
vidhuṁ vilokya
phalamitymbāṁ ca
tātaṁ muhuḥ
samprārthyātha
tadā tadīyavacasā protkṣiptabāhau tvayi
citraṁ deva śaśī sa
te karmagāt kiṁ brūmahe
saṁpat
jyotirmaṇḍalapūritākhilavapuḥ prāgā virāḍrūpatām
45.12
किं
किं बतेदमिति संभ्रम भाजमेनं
ब्रह्मार्णवे
क्षणममुं परिमज्ज्य तातम्
मायां
पुनस्तनय-मोहमयीं वितन्वन्
आनन्दचिन्मय
जगन्मय पाहि रोगात् (45.12)
kiṁ kiṁ batedamiti
saṁbhrama
bhājamenaṁ
brahmārṇave kṣaṇamamum
parimajjya tātam
māyāṁ punastanaya-mohamayīṁ vitanvan
ānandacinmaya
jaganmaya pāhi rogāt
കിം കിം ബതേദമിതി സംഭ്രമ ഭാജമേനം
ബ്രഹ്മാർണവേ ക്ഷണമമും പരിമജ്ജ്യ താതം ।
മായാം പുനസ്തനയ-മോഹമയീം വിതന്വന്‍
ആനന്ദചിന്മയ ജഗന്മയ പാഹി രോഗാത് ॥12॥
No comments:
Post a Comment