Monday, February 26, 2024

Sreeman Narayaneeyam - Dasakam 71

Sreeman  Narayaneeyam - Dasakam 71 

ദശകം 071 

http://ramayanam.guruvayoor.com/Sree%20Narayaneeyam/071%20Narayaneeyam.mp3

4  m 10 s 

Narayaneeyam 71

 71.1

यत्नेषु सर्वेष्वपि नावकेशी

केशी स भोजेशितुरिष्टबन्धु: ।

त्वां सिन्धुजावाप्य इतीव मत्वा

सम्प्राप्तवान् सिन्धुजवाजिरूप: ॥१॥

 

yatneu sarvevapi nāvakeśī

keśī sa bhojeśitur-iṣṭabandhu |

tvāṁ sindhujāvāpy itīva matvā

samprāptavān-sindhujavājirūpa ||1||

 

യത്നേഷു സർവേഷ്വപി നാവകേശീ

കേശീ സ ഭോജേശിതുരിഷ്ടബന്ധു:

ത്വാം സിന്ധുജാവാപ്യ ഇതീവ മത്വാ

സമ്പ്രാപ്തവാൻ സിന്ധുജവാജിരൂപ: १॥

 

സ്വപ്രയത്നങ്ങളെല്ലാം വിജയിപ്പിക്കുന്നവൻ,

കംസന്റെ ഇഷ്ടബന്ധുവാം അസുരൻ കേശി

പ്രാപ്യനാണവിടുന്ന് സിന്ധുജയാം ലക്ഷ്മീ

ദേവിക്കതിനാൽ എളുതാണങ്ങേക്കരികിൽ

എത്താനെന്നു നിനച്ചപോൽ സിന്ധുദേശത്തു

ജനിച്ചോരശ്വരൂപത്തിലങ്ങയെ സമീപിച്ചൂ

  

71.2  

गन्धर्वतामेष गतोऽपि रूक्षैr

नादै: समुद्वेजितसर्वलोक: ।

भवद्विलोकावधि गोपवाटीं

प्रमर्द्य पाप: पुनरापतत्त्वाम् ॥२॥

 

gandharvatāmea gato'pi rūkai

nādai samudvejitasarva-loka |

bhavadvilokāvadhi gopavāṭīṁ

pramardya pāpa punarāpatattvām ||2||

 

ഗന്ധർവതാമേഷ ഗതോഽപി രൂക്ഷൈർ

നാദൈ: സമുദ്വേജിതസർവലോക:

ഭവദ്വിലോകാവധി ഗോപവാടീം

പ്രമർദ്യ പാപ: പുനരാപതത്ത്വാം २॥

 

ഗന്ധർവ്വവേഷമെടുത്ത ദുഷ്ടനാം കേശി

ലോകങ്ങളെ വിറപ്പിക്കും മട്ടിൽ അലറി

ഗോകുലമാകവേ ചവിട്ടി മെതിച്ചു പാഞ്ഞൂ

ഭവാനെ കണ്ടുമുട്ടിയ മാത്രയിലാ ഖലൻ

നേരേ കുതിച്ചുചാടീ അങ്ങേയെയാക്രമിക്കാൻ

 

71.3

तार्क्ष्यार्पिताङ्घ्रेस्तव तार्क्ष्य एष

चिक्षेप वक्षोभुवि नाम पादम् ।

भृगो: पदाघातकथां निशम्य

स्वेनापि शक्यं तदितीव मोहात् ॥३॥

 

tārkyārpitāṅghrestava tārkya ea

cikepa vakobhuvina pādam |

bhgo padāghātakathāṁ niśamya

svenāpi śakya tad-itiiva mohāt ||3||

 

താർക്ഷ്യാർപിതാംഘ്രേസ്തവ താർക്ഷ്യ ഏഷ

ചിക്ഷേപ വക്ഷോഭുവി നാമ പാദം

ഭൃഗോ: പദാഘാതകഥാം നിശമ്യ

സ്വേനാപി ശക്യം തദിതീവ മോഹാത് ३॥

 

ഭഗവൻ, ഗരുഡവാഹനത്തിന്മേൽ പാദം

വച്ചിരിക്കുമങ്ങേ മാറിലാ കുതിര, കേശി,

കാലോങ്ങിത്തൊഴിച്ചൂ, ഭൃഗുമുനിയാ മാറിൽ

ചവിട്ടിയ കഥയോർത്തിട്ടെന്നപോലെ  

 

71.4

प्रपञ्चयन्नस्य खुराञ्चलं द्रा

गमुं च चिक्षेपिथ दूरदूरम्

सम्मूर्च्छितोऽपि ह्यतिमूर्च्छितेन

क्रोधोष्मणा खादितुमाद्रुतस्त्वाम् ॥४॥

 

prapañcayannasya khurāñcalam-drā

gamum ca cikepitha dūradūram

sammūrcchito'pi hyatimūrcchitena

krodhomaṇā khāditumādrutastvām ||4||

 

പ്രപഞ്ചയന്നസ്യ ഖുരാഞ്ചലം ദ്രാ

ഗമും ച ചിക്ഷേപിതഹ ദൂരദൂരം

സമ്മൂർഛിതോഽപി ഹ്യതിമൂർഛിതേന

ക്രോധോഷ്മണാ ഖാദിതുമാദ്രുതസ്ത്വാം ४॥

അശ്വത്തിന്റെ ഉയർന്ന കാൽക്കുളമ്പുകൾ ചേർത്തു

ഭഗവാനവനെ തൂക്കിയെടുത്തു ദൂരേക്ക് വലിച്ചെറിഞ്ഞു.

ബോധംകെട്ടു കിടന്നൂ, ദുഷ്ടൻ  കേശിയൽപ്പ സമയം

പിന്നെ ക്രുദ്ധനായങ്ങയെ ഭക്ഷിക്കാൻ പാഞ്ഞടുത്തൂ

 

71.5

त्वं वाहदण्डे कृतधीश्च वाहा

दण्डं न्यधास्तस्य मुखे तदानीम् ।

तद् वृद्धिरुद्धश्वसनो गतासु:

सप्तीभवन्नप्ययमैक्यमागात् ॥५॥

 

tva vāhadaṇḍe ktadhīśca vāhā

daṇḍa nyadhāstasya mukhe tadānīm |

tad vddhiruddhaśvasano gatāsu

saptībhavannapyayam-ekyamāgāt ||5||

 

ത്വം വാഹദണ്ഡേ കൃതധീശ്ച വാഹാ

ദണ്ഡം ന്യധാസ്തസ്യ മുഖേ തദാനീം  

തദ് വൃദ്ധിരുദ്ധശ്വസനോ ഗതാസു:

സപ്തീഭവന്നപ്യയമൈക്യമാഗാത് ५॥

 

വായും പിളർന്നടുത്ത കേശിയെ വധിക്കാനുറച്ചു

ഭഗവാൻ തന്റെ ബലിഷ്ഠമാം കൈ അവന്റെ

വായിൽക്കടത്തി, സ്വേച്ഛയാലതു പെരുതാക്കി

ശ്വാസം മുട്ടിച്ചവനെ വധിക്കവേ അസുരനാം

അവനുമങ്ങേ പരമസായൂജ്യപദം പ്രാപിച്ചുവല്ലോ!

 

71.6

आलम्भमात्रेण पशो: सुराणां

प्रसादके नूत्न इवाश्वमेधे ।

कृते त्वया हर्षवशात् सुरेन्द्रा

स्त्वां तुष्टुवु: केशवनामधेयम् ॥६॥

 

ālambhamātrea paśo surāṇāṁ

prasādake nūtna ivāśvamedhe |

kte tvayā haravaśāt-surendrā

tvāṁ tuṣṭuva keśavanāmadheyam ||6||

 

ആലംഭമാത്രേണ പശോ: സുരാണാം

പ്രസാദകേ നൂത്ന ഇവാശ്വമേധേ

കൃതേ ത്വയാ ഹർഷവശാത് സുരേന്ദ്രാ:

ത്വാം തുഷ്ടുവു: കേശവനാമധേയം ६॥

 

അശ്വത്തെ വധിച്ചത്തിൽ ദേവവൃന്ദം തുഷ്ടരായീ

പുതുതായങ്ങ് ചെയ്തോരശ്വമേധമിതെന്ന മട്ടിൽ

ഇന്ദ്രനും ദേവന്മാരുമങ്ങയെ സ്തുതീച്ചൂ സഹർഷം

പിന്നെ നൽകീ  ‘കേശവൻ’ എന്ന നാമവും

 

71.7

कंसाय ते शौरिसुतत्वमुक्त्वा

तं तद्वधोत्कं प्रतिरुध्य वाचा।

प्राप्तेन केशिक्षपणावसाने

श्रीनारदेन त्वमभिष्टुतोऽभू: ॥७॥

 

kasāya te śaurisutatvamuktva

ta tadvadhokta pratirudhya vācā |

prāptena keśikapaṇāvasāne

śrīnāradena tvamabhiṣṭuto'bhūḥ ||7||

 

കംസായ തേ ശൗരിസുതത്വമുക്ത്വാ

തം തദ് വധോത്കം പ്രതിരുധ്യ വാചാ

പ്രാപ്തേന കേശിക്ഷപണാവസാനേ

ശ്രീനാരദേന ത്വമഭിഷ്ടുതോഽഭൂ: ७॥

 

വസുദേവപുത്രനാണങ്ങെന്നു നാരദമുനി

പറഞ്ഞറിഞ്ഞു കംസൻ വസുദേവനെ

വധിക്കാനൊരുങ്ങവേ നാരദനതു തടഞ്ഞൂ.

ക്രുദ്ധനാം കംസനപ്പോൾ കേശിയെയയച്ചൂ

ഭവാനെ ഹനിക്കുവാൻ; കേശിമഥനം കഴിയേ

നാരദൻ വ്രജത്തിലെത്തിയങ്ങയെ സ്തുതിച്ചൂ

71.8

कदापि गोपै: सह काननान्ते

निलायनक्रीडनलोलुपं त्वाम् ।

मयात्मज: प्राप दुरन्तमायो

व्योमाभिधो व्योमचरोपरोधी ॥८॥

 

kadāpi gopai saha kānanānte

nilāyanakrīḍanalolupa tvām |

mayātmaja prāpa durantamāyo

vyomābhidho vyomacaroparodhī ||8||

 

കദാപി ഗോപൈ: സഹ കാനനാന്തേ

നിലായനക്രീഡനലോലുപം ത്വാം

മയാത്മജ: പ്രാപ ദുരന്തമായോ

വ്യോമാഭിധോ വ്യോമചരോപരോധീ ८॥

 

ഒരിക്കൽ അങ്ങും ഗോപക്കൂട്ടുകാരുമായ്

ഒളിച്ചു കളിച്ചു രസിക്കുന്ന നേരം, ദേവശത്രു,

മയന്റെ പുത്രൻ മായാപ്രയോഗവീരൻ

വ്യോമാസുരപുത്രനങ്ങയെ സമീപിച്ചുവല്ലോ

 

71.9

स चोरपालायितवल्लवेषु

चोरायितो गोपशिशून् पशूंश्च

गुहासु कृत्वा पिदधे शिलाभि:

त्वया च बुद्ध्वा परिमर्दितोऽभूत् ॥९॥

 

sa corapālāyitavallaveu

corāyito gopaśiśūn paśūṁśca

guhāsu ktvā pidadhe śilābhi

tvayā ca buddhvā parimardito'bhūt ||9||

 

സ ചോരപാലായിതവല്ലവേഷു

ചോരായിതോ ഗോപശിശൂൻ പശൂംശ്ച

ഗുഹാസു കൃത്വാ പിദധേ ശിലാഭി:

ത്വയാ ച ബുദ്ധ്വാ പരിമർദിതോഽഭൂത് ९॥

 

കള്ളന്മാരും കാവൽക്കാരുമായ് കളിക്കുമ്പോൾ വ്യോമൻ

കളിയിൽ ചേർന്നൂ കള്ളനായ് ഗോപൻമാർക്കൊപ്പമവൻ

ഏറെ പൈക്കിടാങ്ങളേയുമിടയക്കുട്ടികളേയും മലയിലൊരു

ഗുഹയ്ക്കുള്ളിലാക്കി ഗുഹാമുഖം കല്ലിനാൽ അടച്ചുവച്ചൂ

ഇക്കാര്യമറിഞ്ഞങ്ങു വ്യോമനെ ഹനിച്ചൂ തത്ക്ഷണത്തിൽ

71.10

एवं विधैश्चाद्भुतकेलिभेदै

रानन्दमूर्च्छामतुलां व्रजस्य ।

पदे पदे नूतनयन्नसीमं  

परात्मरूपिन् पवनेश पाया: ॥१०॥

 

eva vidhaicādbhutakelibhedai

rānandamūrcchāmatulāṁ vrajasya |

pade pade nūtanayannasīma

parātmarūpin pavanēśa pāyāḥ ||10||

 

ഏവം വിധൈശ്ചാദ്ഭുതകേളിഭേദൈ:

ആനന്ദമൂർച്ഛാമതുലാം വ്രജസ്യ

പദേ പദേ നൂതനയന്നസീമം

പരാത്മരൂപിൻ പവനേശ പായാ: १०॥

 

പരബ്രഹ്മമൂർത്തേ! ഭവാൻ വൃന്ദാവനത്തിൽ

കൂട്ടുകാരുമായ്ച്ചേർന്നു വിവിധങ്ങളാം അത്ഭുത

ലീലകൾ ചെയ്തു വ്രജവാസികൾക്ക് നിത്യവും

അനുക്ഷണം നിസ്സീമ നവ്യാനുഭൂതി നൽകീ.

ഗുരുവായൂരപ്പാ! പ്രഭോ എന്നെ രക്ഷിക്കണേ     

No comments:

Post a Comment