Wednesday, February 21, 2024

Sreeman Narayaneeyam - Dasakam 66

Sreeman  Narayaneeyam - Dasakam 66

ദശകം 066 

http://ramayanam.guruvayoor.com/Sree%20Narayaneeyam/066%20Narayaneeyam.mp3
4  m 10 s

Narayaneeyam 66 

66.1

उपयातानां सुदृशां

कुसुमायुधबाणपातविवशानाम् ।

अभिवाञ्छितं विधातुं

कृतमतिरपि ता जगाथ वाममिव ॥१॥

 

upayātānāṃ sudṛśāṃ

kusumāyudhabāṇapātavivāśānām |

abhivāñchita vidhātu

ktam atirapi tā jagātha vāmamiva ||1||

 

ഉപയാതാനാം സുദൃശാം

കുസുമായുധബാണപാതവിവശാനാം

അഭിവാഞ്ഛിതം വിധാതും

കൃതമതിരപി താ ജഗാഥ വാമമിവ १॥

 

അഴകോലും മിഴികളുമായി വന്ന ഗോപസുന്ദരിമാർ

രമിക്കാനാശയോടെയങ്ങേ സമീപമണഞ്ഞ നേരം

സഫലമാക്കണമാ മോഹമെന്നുറച്ചുവെങ്കിലും ആദ്യം

അവരെയവഗണിക്കും മട്ടിലങ്ങു വിപരീതം പറഞ്ഞൂ  

 

66.2

गगनगतं मुनिनिवहं

श्रावयितुं जगिथ कुलवधूधर्मम् ।

धर्म्यं खलु ते वचनं

कर्म तु नो निर्मलस्य विश्वास्यम् ॥२॥

 

gaganagata muninivaha

śrāvayitu jagitha kulavadhūdharmam |

dharmya khalu te vacana

karma tu no nirmalasya viśvāsyam ||2||

 

ഗഗനഗതം മുനിനിവഹം

ശ്രാവയിതും ജഗിതു കുലവധൂധര്‍മം

ധര്‍മ്യം ഖലു തേ വചനം

കര്‍മ്മ തു നോ നിര്‍മലസ്യ വിശ്വാസ്യം २॥

 

അങ്ങേ ലീലകൾ കാണാൻ ആകാശമാർഗ്ഗേ നിൽക്കും

ദേവകൾ കേൾക്കാനായങ്ങു ചൊല്ലീ കുലവധൂധർമ്മങ്ങൾ!

അങ്ങേ വാക്കുകളേവരും പിന്തുടരേണ്ടുന്നതാം ധർമ്മമാർഗ്ഗം!

ഏവമല്ലങ്ങേ പ്രവൃത്തികൾ! കർമ്മഫലാതീതനല്ലോ ഭവാൻ

 

66.3

आकर्ण्य ते प्रतीपां

वाणीमेणीदृश: परं दीना: ।

मा मा करुणासिन्धो

परित्यजेत्यतिचिरं विलेपुस्ता: ॥३॥

 

ākarya te pratīpāṃ

vāṇīmeṇīdṛśa para dīnāḥ |

mā mā karuṇāsindho

parityajetyaticira vilepustāḥ ||3||

 

ആകര്‍ണ്യ തേ പ്രതീപാം

വാണീമേണീദൃശ: പരം ദീനാ:

മാ മാ കരുണാസിന്ധോ

പരിത്യജേത്യതിചിരം വിലേപുസ്താ:

 

പേടമാൻ മിഴികളാം ഗോപസുന്ദരിമാരങ്ങേ

വിപരീത വാക്കുകൾ കേട്ടതി ഖിന്നരായി വിവശം,

“കരുണക്കടലാമങ്ങു ഞങ്ങളെ കൈവിടല്ലേ”

എന്നു വിലപിച്ചു നിന്നൂ സജലമിഴികളോടെ.  

66.4

तासां रुदितैर्लपितै:

करुणाकुलमानसो मुरारे त्वम् ।

ताभिस्समं प्रवृत्तो

यमुनापुलिनेषु काममभिरन्तुम् ॥४॥

 

tāsāṃ ruditairlapitai

karuṇākulamānaso murāre tvam |

tābhissama pravtto

yamunāpulineu kāmamabhirantum ||4||

 

താസാം രുദിതൈർലപിതൈ:

കരുണാകുലമാനസോ മുരാരേ ത്വം

താഭി:സമം പ്രവൃത്തോ

യമുനാപുളിനേഷു കാമമഭിരന്തും ४॥

 

ഭക്തകളാം ഗോപികൾതൻ രോദനം കെട്ടു

കരുണാകുലമനസ്സോടെയവിടുന്നു യമുനാ നദീ

തീരത്തു വിശാലമാം മണൽത്തിട്ടയിലവരുമായ്

മുരാരേയങ്ങു രമിക്കാൻ മുതിർന്നൂ യഥേഷ്ടം.

 

66.5

चन्द्रकरस्यन्दलसत्

सुन्दरयमुनातटान्तवीथीषु ।

गोपीजनोत्तरीयै

रापादितसंस्तरो न्यषीदस्त्वम् ॥५॥

 

candrakarasyandalasat

sundarayamunātaṭāntavīthīṣu |

gopījanottarīyai

rāpāditasastaro nyaṣīdastvam ||5||

 

ചന്ദ്രകരസ്യന്ദലസത്

സുന്ദര യമുനാതടാന്തവീഥീഷു

ഗോപീജനോത്തരീയൈ:

ആപാദിതസംസ്തരോ ന്യഷീദസ്ത്വം ५॥

 

നിറനിലാവിൽക്കുളിച്ചതിമനോഹരമാം

യമുനാനദിക്കരയിലെ മണൽപ്പരപ്പിൽ

ഗോപികൾതൻ കുങ്കുമനിറം പറ്റിയതാം

മേൽമുണ്ടുകൾ വിരിച്ചതിൽ ഭവാനിരുന്നു  

 

66.6

सुमधुरनर्मालपनै:

करसंग्रहणैश्च चुम्बनोल्लासै: ।

गाढालिङ्गनसङ्गै:

त्वमङ्गनालोकमाकुलीचकृषे ॥६॥

 

sumadhuranarmālapanai

karasagrahaaiśca cumbanollāsai |

gāḍhāliganasagai

tvamaganālokamākulīcakṛṣe ||6||

 

സുമധുരനർമാലപനൈ:

കരസംഗ്രഹണൈശ്ച ചുംബനോല്ലാസൈ:

ഗാഢാലിംഗനസംഗൈ:

ത്വമംഗനാലോകമാകുലീചകൃഷേ ६॥

 

ഗോപസ്ത്രീകരപല്ലവങ്ങളെ ചാരുവായി പിടിച്ചും

സുമധുരനർമ്മമാം കളിവാക്കുകൾ ചൊന്നും

ചുംബനങ്ങളാലും ആലിംഗനങ്ങളാലുമവരെ

ആനന്ദപരവശരാക്കി രസിപ്പിച്ചുവല്ലോ ഭവാൻ  

 

66.7

वासोहरणदिने

यद्वासोहरणं प्रतिश्रुतं तासाम् ।

तदपि विभो रसविवश

स्वान्तानां कान्त सुभ्रुवामदधा: ॥७॥

 

vāsoharaadine

yadvāsoharaa pratiśruta tāsām |

tadapi vibho rasaviśa

svāntānāṃ kānta subhruvāmadadhāḥ ||7||

 

വാസോഹരണദിനേ

യദ്വാസോഹരണം പ്രതിശ്രുതം താസാം

തദപി വിഭോ രസവിവശ

സ്വാന്താനാം കാന്ത സുഭ്രുവാമദധാ: ७॥

 

വസ്ത്രാപഹാരണ ലീലയാടിയപ്പോൾ പണ്ട്

ഗോപിമാർക്കങ്ങു നൽകിയ വാക്കുപോൽ

ഇപ്പോളവരുടെ വസ്ത്രങ്ങൾ നീക്കീ ഭവാൻ !   

രതിപരവശകളാമവരുമായി രമിക്കുവാൻ

  

 

66.8

कन्दलितघर्मलेशं

कुन्दमृदुस्मेरवक्त्रपाथोजम् ।

नन्दसुत त्वां त्रिजगत्

सुन्दरमुपगूह्य नन्दिता बाला: ॥८॥

 

kandalitagharmaleśa

kundamdusmeravaktrapāthojam |

nandasuta tvāṃ trijagat

sundaramupagūhya nanditā bālāḥ ||8||

 

കന്ദളിതഘർമ്മലേശം

കുന്ദമൃദുസ്മേരവക്ത്രപാഥോജം

നന്ദസുത ത്വാം ത്രിജഗത്

സുന്ദരമുപഗുഹ്യ നന്ദിതാ ബാലാ: ८॥

 

രതിശ്രമത്താലൽപ്പം വിയർപ്പ് പൊടിഞ്ഞും

മുഖകമലത്തിൽ മുല്ലപ്പൂപുഞ്ചിരി തൂകിയും

മൂലോകങ്ങളിലും വച്ചേറ്റവും സുന്ദരനായി  

വിലസും നന്ദസൂനുവാമങ്ങയെ ഗാഢം

പുണർന്നാ ഗോപികളാനന്ദത്തിലാറാടീ   

 

66.9

विरहेष्वङ्गारमय:

शृङ्गारमयश्च सङ्गमे हि त्वम्

नितरामङ्गारमय

स्तत्र पुनस्सङ्गमेऽपि चित्रमिदम् ॥९॥

 

virahẹṣvagāramaya

śṛṅgāramayaśca sagame pi tvam |

nitarāmagāramaya

statra punassagame'pi citramidam ||9||

 

വിരഹേഷ്വംഗാരമയ:

ശൃംഗാരമയശ്ച സംഗമേ പി ത്വം

നിതരാമംഗാരമയ:

തത്ര പുനസ്സംഗമേഽപി ചിത്രമിദം

 

എരിയും തീക്കനൽപോലെ കഠിനമങ്ങേ

വിരഹമങ്ങേ സംഗമം ശൃംഗാരരസമയം

പരമാനന്ദം; അങ്ങാ ഗോപികമാരുമായ്

സംഗമിച്ചു രമിപ്പിച്ചാനന്ദിച്ചതെത്ര ചിത്രം!   

 

66.10

राधातुङ्गपयोधर

साधुपरीरम्भलोलुपात्मानम् ।

आराधये भवन्तं

पवनपुराधीश शमय सकलगदान् ॥१०॥

 

rādhātugapayodhara

sādhuparīrambhalolupātmānam |

ārādhaye bhavanta

pavanapurādhīśa śamaya sakalagadān ||10||

 

രാധാതുംഗപയോധര

സാധുപരീരംഭലോലുപാത്മാനം

ആരാധയേ ഭവന്തം

പവനപുരാധീശ ശമയ സകലഗദാൻ  १०॥

 

രാധതൻ കുചകുംഭങ്ങളെ ഗാഢമാലിംഗനം

ചെയ്യുന്നതിലേറെ തൽപ്പരനാം ഭവാനെ,

ഗുരുവായൂരിൽ വാഴുമങ്ങയെ ആരാധിക്കുന്നു,

ഞാൻ നിത്യമെൻ രോഗങ്ങൾ മാറ്റേണമേ

No comments:

Post a Comment