Sreeman Narayaneeyam - Dasakam 70
ദശകം 070
http://ramayanam.guruvayoor.com/Sree%20Narayaneeyam/070%20Narayaneeyam.mp3
4 m 10 s
Narayaneeyam
70
70.1
इति त्वयि रसाकुलं रमितवल्लभे वल्लवा:
कदापि पुरमम्बिकामितुरम्बिकाकानने ।
समेत्य भवता समं निशि निषेव्य दिव्योत्सवं
सुखं सुषुपुरग्रसीद्व्रजपमुग्रनागस्तदा ॥१॥
iti tvayi rasākulaṁ
ramitavallabhe vallavā:
kadāpi puramambikāmiturambikākānane ।
sametya bhavatā samaṁ niśi niṣevya
divyotsavaṁ
sukhaṁ suṣupuragrāsīdvrajapamugranāgastadā ॥1॥
ഇതി ത്വയി
രസാകുലം രമിതവല്ലഭേ വല്ലവാ:
കദാപി പുരമംബികാമിതുരംബികാകാനനേ
।
സമേത്യ ഭവതാ
സമം നിശി നിഷേവ്യ ദിവ്യോത്സവം
സുഖം
സുഷുപുരഗ്രസീദ് വ്രജപമുഗ്രനാഗസ്തദാ ॥१॥
ഗോപികമാർക്കാനന്ദപാരവശ്യമേകിയ
രാസക്രീഡകൾക്കു
ശേഷമൊരു ദിനം
നന്ദനും മറ്റു
ഗോപന്മാരുമൊത്തവിടുന്ന്
ശിവപൂജക്കായെത്തീ
അംബികാവനത്തിൽ
രാത്രിപൂജകളെല്ലാം
ഭംഗിയായിക്കഴിച്ചശേഷം
എല്ലാവരും സുഖമായുറങ്ങവേ
ഒരുഗ്രനാഗം
നന്ദന്റെ പാദം
വായിലാക്കീ വിഴുങ്ങാൻ
70.2
समुन्मुखमथोल्मुकैरभिहतेऽपि तस्मिन् बला-
दमुञ्चति भवत्पदे न्यपति पाहि पाहीति तै: ।
तदा खलु पदा भवान् समुपगम्य पस्पर्श तं
बभौ स च निजां तनुं समुपसाद्य वैद्यधरीम् ॥२॥
samunmukhamatholmukairabhihate'pi
tasmin balā-
damuñcati bhavatpade nyapati pāhi pāhīti taiḥ ।
tadā khalu padā bhavān samupagamya sparṣa taṁ
babhau sa ca nijāṁ tanuṁ samupasādya
vaidyadhārīm ॥2॥
സമുന്മുഖമഥോല്മുകൈരഭിഹതേഽപി
തസ്മിൻ ബലാ-
ദമുഞ്ചതി
ഭവത്പദേ ന്യപതി പാഹി പാഹീതി തൈ: ।
തദാ ഖലു പദാ
ഭവാൻ സമുപഗമ്യ പസ്പർശ തം
ബഭൗ സ ച നിജാം
തനും സമുപസാദ്യ വൈദ്യധരീം ॥२॥
തീക്കൊള്ളികൊണ്ടാഞ്ഞടിച്ചു
ഗോപന്മാർ
സർപ്പത്തെയകറ്റിമാറ്റാനേറെ
ശ്രമിച്ചിട്ടും
കാലിൻ നിന്നും
പിടിവിട്ടതില്ല സർപ്പം.
ഗോപന്മാരപ്പോൾ
‘രക്ഷിക്കണേ’യെന്നു
കരഞ്ഞു പറയവേ,
പെട്ടെന്നു വന്നങ്ങു
പാമ്പിൻമേൽ തൻ
പാദം തൊട്ടു മൃദുവായ്.
അപ്പോളാ സർപ്പം
പാപങ്ങളെല്ലാമകന്ന്
പണ്ടേപ്പോലെ സുന്ദര
വിദ്യാധരനായ്
സ്വരൂപം വീണ്ടെടുത്തങ്ങയെ
സ്തുതിച്ചു.
70.3
सुदर्शनधर प्रभो ननु सुदर्शनाख्योऽस्म्यहं
मुनीन् क्वचिदपाहसं त इह मां व्यधुर्वाहसम् ।
भवत्पदसमर्पणादमलतां गतोऽस्मीत्यसौ
स्तुवन् निजपदं ययौ व्रजपदं च गोपा मुदा ॥३॥
sudarśanadhara prabho nanu sudarśanākhyo'smyahaṁ
munīn kvacidapāhasaṁ ta iha māṁ
vyadhurvāhasam ।
bhavatpadasamarpaṇādamalatāṁ gato'smītyasau
stuvan nijapadaṁ yayau vrajapadaṁ ca gopā mudā ॥3॥
സുദർശനധര
പ്രഭോ നനു സുദർശനാഖ്യോഽസ്മ്യഹം
മുനീൻ
ക്വചിദപാഹസം ത ഇഹ മാം വ്യധുർവാഹസം ।
ഭവത്പദസമർപണാദമലതാം
ഗതോഽസ്മീത്യസൗ
സ്തുവൻ നിജപദം
യയൗ വ്രജപദം ച ഗോപാ മുദാ ॥३॥
“സുദർശനചക്രധാരി
പ്രഭോ! എൻ നാമം
സുദർശനൻ! ഞാനൊരിക്കൽ
മുനിമാരെ
പരിഹസിച്ചൂ എൻ
ദേഹസൌന്ദര്യത്തിൽ
മത്തനായിട്ടപ്പോളവർ
‘നീയൊരു സർപ്പമായ്
മാറട്ടേ’യെന്നു
പാപിയാമെന്നെ ശപിച്ചു.
അങ്ങേ നിർമ്മലപാദസ്പർശനത്താലെൻ
പാപം നശിച്ചു മുക്തനായ്
ശാപത്തിൽ നിന്നും.”
ഏവം സ്തുതിച്ചവൻ
വിണ്ണിലേയ്ക്കു മടങ്ങവേ
ഗോപലരും സ്വഗേഹങ്ങളിലേക്കു
പോയീ.
70.4
कदापि खलु सीरिणा विहरति त्वयि स्त्रीजनैर्
जहार धनदानुग: स किल शङ्खचूडोऽबला: ।
अतिद्रुतमनुद्रुतस्तमथ मुक्तनारीजनं
रुरोजिथ शिरोमणिं हलभृते च तस्याददा: ॥४॥
kadāpi khalu sīriṇā viharati tvayi strījanair
jahāra dhanadānugaḥ sa kila śaṅkhacūḍo'balāḥ ।
atidrutamanudrutastamatha
muktanārījanaṁ
rurojitha śiromaṇiṁ halabhṛte ca
tasyādadāḥ ॥4॥
കദാപി ഖലു
സീരിണാ വിഹരതി ത്വയി സ്ത്രീജനൈർ
ജഹാര ധനദാനുഗ:
സ കില ശംഖചൂഡോഽബലാ: ।
അതിദ്രുതമനുദ്രുതസ്തമഥ
മുക്തനാരീജനം
രുരോജിഥ
ശിരോമണിം ഹലഭൃതേ ച തസ്യാദദാ: ॥४॥
ഒരിക്കലങ്ങുമേട്ടൻ
ബാലരാമനും ഗോപികമാരുമായ്
ക്രീഡചെയ്യുന്ന
നേരം കുബേരഭൃത്യനാം ശംഖചൂഡൻ
അബലകൾ കൂട്ടുകാരികളെ
കട്ടുകൊണ്ടോടി കഷ്ടം!
നാരീവിലാപം കേട്ടങ്ങുമേട്ടനുമവനെ
പിൻതുടരവേ
അവനവരെയുപേക്ഷിച്ചൂ;
പെട്ടെന്നങ്ങവനെ വധിച്ചൂ.
പിന്നെയവിടുന്നവന്റെ
ശിരോമണി രാമന്നു നൽകീ.
70.5
दिनेषु च सुहृज्जनैस्सह वनेषु लीलापरं
मनोभवमनोहरं रसितवेणुनादामृतम् ।
भवन्तममरीदृशाममृतपारणादायिनं
विचिन्त्य किमु नालपन् विरहतापिता गोपिका: ॥५॥
dineṣu ca suhṛjjanaiḥ saha vaneṣu līlāparaṁ
manobhavamanoharaṁ rasitaveṇunādāmṛtam ।
bhavantamamarīdṛśāmamṛtapāraṇādāyinaṁ
vicintya kimu nālapan virahatāpitā gopikāḥ ॥5॥
ദിനേഷു ച
സുഹൃജ്ജനൈസ്സഹ വനേഷു ലീലാപരം
മനോഭവമനോഹരം
രസിതവേണുനാദാമൃതം ।
ഭവന്തമമരീദൃശാം
അമൃതപാരണാദായിനം
വിചിന്ത്യ
കിമു നാലപൻ വിരഹതാപിതാ ഗോപികാ: ॥५॥
അങ്ങും കൂട്ടുകാരും
ചേർന്നു കാടുകളിൽ പോയ്
പകൽ സമയമൊക്കെയും
കളിച്ചുല്ലസിക്കവേ
കാമ്യൻ കാമസുന്ദരനായ്
വേണുവൂതി രസിച്ചു
ദേവതമാർക്കും കണ്ണിന്നമൃതായിരിക്കുമങ്ങയെ
മനസ്സിലോർത്ത്
വിരഹാർത്തരാം ഗോപികൾ
ഭവദ് ലീലാകഥകളെന്തെല്ലാം
പാടിയില്ല?
70.6
भोजराजभृतकस्त्वथ कश्चित्
कष्टदुष्टपथदृष्टिररिष्ट: ।
निष्ठुराकृतिरपष्ठुनिनाद
स्तिष्ठते स्म भवते वृषरूपी ॥६॥
bhojarājabhṛtakastvatha
kaścit
kaṣṭaduṣṭapathadṛṣṭirariṣṭaḥ ।
niṣṭhurākṛtirapaṣṭhunināda
stiṣṭhate sma bhavate vṛṣarūpī ॥6॥
ഭോജരാജഭൃതകസ്ത്വഥ
കശ്ചിത്
കഷ്ടദുഷ്ടപഥദൃഷ്ടിരരിഷ്ട:
।
നിഷ്ഠുരാകൃതിരപഷ്ഠുനിനാദ
സ്തിഷ്ഠതേ സ്മ
ഭവതേ വൃഷരൂപീ ॥६॥
പിന്നീടൊരു ദിനം
ഭയാനക രൂപമുള്ളവൻ
ദുഷ്ടചിന്തയിൽ
മുഴുകി, ഘോരമലമുറയിട്ടവൻ
അരിഷ്ടനാമകനാം
കാളക്കൂറ്റൻ, കംസഭൃത്യൻ
വ്രജത്തിലെത്തിയതായ്
അവിടുന്ന് നോട്ടമിട്ടു
70.7
शाक्वरोऽथ जगतीधृतिहारी
मूर्तिमेष बृहतीं प्रदधान: ।
पङ्क्तिमाशु परिघूर्ण्य पशूनां
छन्दसां निधिमवाप भवन्तम् ॥७॥
śākvaro'tha
jagatīdhr̥tihārī
mūrtimēṣa bṛhatīṁ
pradadhānaḥ ।
paṅktimāśu
parighūrṇya paśūnāṁ
chandasāṁ nidhimavāpa bhavantam ॥7॥
ശാക്വരോഽഥ
ജഗതീധൃതിഹാരീ
മൂർത്തിമേഷ
ബൃഹതീം പ്രദധാന: ।
പങ്ക്തിമാശു
പരിഘൂർണ്യ പശൂനാം
ഛന്ദസാം
നിധിമവാപ ഭവന്തം ॥७॥
ലോകരെയെല്ലാം വിറപ്പിച്ചാ കൂറ്റനസുരൻ
പശുക്കൂട്ടങ്ങളെ
പെട്ടെന്നോടിച്ചു പാഞ്ഞെത്തി
സകല ഛന്ദനിധികൾക്കുമുടയവനാമങ്ങയെ
എതിർക്കാൻ വെറും
നാലു ഛന്ദസ്സുമായവൻ
70.8
तुङ्गशृङ्गमुखमाश्वभियन्तं
संगृहय्य रभसादभियं तम् ।
भद्ररूपमपि दैत्यमभद्रं
मर्दयन्नमदय: सुरलोकम् ॥८॥
tuṅgaśṛṅgamukhamāśvabhiyantaṁ
saṁgr̥haya
rabhāsādabhiyaṁ tam ।
bhadrarūpamapi daityamabhadraṁ
mardayannamadayaḥ suralokam ॥8॥
തുംഗശൃംഗമുഖമാശ്വഭിയന്തം
സംഗൃഹയ്യ
രഭസാദഭിയം തം ।
ഭദ്രരൂപമപി
ദൈത്യമഭദ്രം
മർദ്ദയന്നമദയ:
സുരലോകം ॥८॥
മംഗളരൂപനെങ്കിലുമമംഗളകാരിയാമരിഷ്ടനെ
തുമ്പുകൂർത്തുയർന്ന
കൊമ്പുകളുമായ് നേർക്ക്
ചാടി വന്നവനെ,
പെട്ടെന്നു കൊമ്പിൽ കടന്നു
പിടിച്ചു വധിച്ചു
വിണ്ണവർക്ക് തുഷ്ടിയേകീ ഭവാൻ
70.9
चित्रमद्य भगवन् वृषघातात्
सुस्थिराऽजनि वृषस्थितिरुर्व्याम् ।
वर्धते च वृषचेतसि भूयान्
मोद इत्यभिनुतोऽसि सुरैस्त्वम् ॥९॥
citramadya bhagavan vṛṣaghātāt
susthirā'jani vṛṣasthitirurvyām ।
vardhate ca vṛṣacetasi bhūyān
moda ityabhinuto'si suraistvam ॥9॥
ചിത്രമദ്യ
ഭഗവൻ വൃഷഘാതാത്
സുസ്ഥിരാഽജനി
വൃഷസ്ഥിതിരുർ വ്യാം ।
വർധതേ ച
വൃഷചേതസി ഭൂയാൻ
മോദ
ഇത്യഭിനുതോഽസി സുരൈസ്ത്വം ॥९॥
വൃഷമെന്ന കാളയെ വധിച്ചു വൃഷമാകും ധർമ്മം
സുസ്ഥിരമായങ്ങു
നിലനിർത്തിയതെത്ര ചിത്രം!
മോദിച്ചു ധർമ്മനിഷ്ഠരാം
സജ്ജനങ്ങളത്രയല്ല
സ്തുതിച്ചു കീർത്തിച്ചൂ
ദേവാദികളങ്ങേ പ്രഭാവം!
70.10
औक्षकाणि परिधावत दूरं
वीक्ष्यतामयमिहोक्षविभेदी ।
इत्थमात्तहसितै: सह गोपैर्
गेहगस्त्वमव वातपुरेश ॥१०॥
aukṣakāṇi
paridhāvata dūraṁ
vīkṣyatāmayamihokṣavibhēdī ।
itthamāttahasitaiḥ saha gōpair
gēhagastvamava
vātapurēśa ॥10॥
ഔക്ഷകാണി
പരിധാവത ദൂരം
വീക്ഷ്യതാമയമിഹോക്ഷവിഭേദീ
।
ഇത്ഥമാത്തഹസിതൈ:
സഹ ഗോപൈർ
ഗേഹഗസ്ത്വമവ
വാതപുരേശ ॥१०॥
“പൈക്കളേ നിങ്ങളോടിപ്പോവുക
വേഗം
ഇവിടെയുണ്ടരിഷ്ടാസുരനെ
വധിച്ചവൻ,
കാളകളെ കൊല്ലുന്നവൻ”
കളിപറഞ്ഞു
ചിരിച്ചു കൂട്ടരുമൊത്ത്
ഗൃഹമണഞ്ഞതാം
വാതലയേശാ, രക്ഷിച്ചീടണമെന്നെയും
No comments:
Post a Comment