Saturday, February 17, 2024

Sreeman Narayaneeyam - Dasakam 61

Sreeman  Narayaneeyam - Dasakam 61

ദശകം 061 

http://ramayanam.guruvayoor.com/Sree%20Narayaneeyam/061%20Narayaneeyam.mp3
4  m 10 s

Narayaneeyam 61   

61.1

ततश्च वृन्दावनतोऽतिदूरतो

वनं गतस्त्वं खलु गोपगोकुलै: ।

हृदन्तरे भक्ततरद्विजाङ्गना-

कदम्बकानुग्रहणाग्रहं वहन् ॥१॥

 

tataśca vndāvanato'tidūrato

vana gatastva khalu gopagokulai

hdantare bhaktatardvijāṅganā-

kadam­bakānugrahaṇāgraha vahan् ॥1

 

തതശ്ച വൃന്ദാവനതോഽതിദൂരതോ

വനം ഗതസ്ത്വം ഖലു ഗോപഗോകുലൈ:

ഹൃദന്തരേ ഭക്തതരദ്വിജാംഗനാ-

കദംബകാനുഗ്രഹണാഗ്രഹം വഹൻ  १॥

 

പിന്നീട് ഭഗവൻ! അങ്ങത്യന്തഭക്തകളാം

ദ്വിജനാരിമാരെ അനുഗ്രഹിക്കാൻ മനസ്സിൽ

നിനച്ചതിന്നായൊരുദിനം ദൂരേ വനത്തിൽ

പോയീ ഗോക്കളും ഗോപബാലന്മാരുമായി.  

 

61.2

ततो निरीक्ष्याशरणे वनान्तरे

किशोरलोकं क्षुधितं तृषाकुलम् ।

अदूरतो यज्ञपरान् द्विजान् प्रति

व्यसर्जयो दीदिवियाचनाय तान् ॥२॥

 

tato nirīkyāśarane vanāntare

kiśoraloka kudhita tṛṣākulam

adūrato yajñaparān dvijān prati

vyasarjayo dīdiviyācanāya tān 2

 

തതോ നിരീക്ഷ്യാശരണേ വനാന്തരേ

കിശോരലോകം ക്ഷുധിതം തൃഷാകുലം

അദൂരതോ യജ്ഞപരാൻ ദ്വിജാൻ പ്രതി

വ്യസർജയോ ദീദിവിയാചനായ താൻ २॥

 

ദൂരേ വനത്തിലെത്തിയപ്പോളങ്ങു കണ്ടൂ

വിശപ്പും ദാഹവും കൊണ്ടു വലഞ്ഞ കൂട്ടുകാരെ

വീടുകളൊന്നുമടുത്തില്ലതിനാൽ അങ്ങയച്ചൂ

ഗോപബാലരെ അനധികദൂരത്തായ്

ശ്രദ്ധയാ യാഗകർമ്മങ്ങൾ ചെയ്യും

അന്തണരെക്കണ്ടന്നം യാചിക്കുവാൻ

 

61.3

गतेष्वथो तेष्वभिधाय तेऽभिधां

कुमारकेष्वोदनयाचिषु प्रभो ।

श्रुतिस्थिरा अप्यभिनिन्युरश्रुतिं

न किञ्चिदूचुश्च महीसुरोत्तमा: ॥३॥

 

gatevatho tevabhidhāya te'bhidhāṃ

kumārakevodanayāciu prabho

śrutisthirā apyabhininyuraśruti

na kiñcidūcuśca mahīsurottamāḥ 3

 

ഗതേഷ്വഥോ തേഷ്വഭിധായ തേഽഭിധാം

കുമാരകേഷ്വോദനയാചിഷു പ്രഭോ

ശ്രുതിസ്ഥിരാ അപ്യഭിനിന്യുരശ്രുതിം

ന കിഞ്ചിദൂചുശ്ച മഹീസുരോത്തമാ: ३॥

 

പ്രഭോ! ഗോപബാലന്മാർ യാഗം ചെയ്യും ദ്വിജരെ

കണ്ടങ്ങേ നാമം പറഞ്ഞ് അന്നത്തിനായ്

യാചിച്ചവാറേ ശ്രുതികളറിയുമാ അന്തണമ്മന്യർ

കേട്ട ഭാവം നടിച്ചില്ല, ഒന്നും പറഞ്ഞുമില്ല! കഷ്ടം!  

 

61.4

अनादरात् खिन्नधियो हि बालका: ।

समाययुर्युक्तमिदं हि यज्वसु ।

चिरादभक्ता: खलु ते महीसुरा:

कथं हि भक्तं त्वयि तै: समर्प्यते ॥४॥

 

anādarāt khinnadhiyo hi bālakāḥ

samāyayuryuktamida hi yajvasu

cirādabhaktāḥ khalu te mahīsurāḥ

katha hi bhakta tvayi tai samarpyate 4

 

അനാദരാത് ഖിന്നധിയോ ഹി ബാലകാ:

സമായയുര്യുക്തമിദം ഹി യജ്വസു

ചിരാദഭക്താ: ഖലു തേ മഹീസുരാ:

കഥം ഹി ഭക്തം ത്വയി തൈ: സമർപ്യതേ ४॥

 

അന്നത്തിനായ് യാചിച്ചതാം കുട്ടികളെ

ബ്രാഹ്മണർ അനാദരിച്ച ദുഖത്തിലവർ

മടങ്ങിയെത്തി! കർമ്മനിഷ്ഠയിൽ മാത്രം

അഭിരമിക്കുമർക്കുചിതമാണാ പ്രവൃത്തി;

ഭക്തിഹീനരാണവർ നിശ്ചയം! അവർ

ഭക്തമങ്ങേയ്ക്ക്  നിവേദിക്കുവതെങ്ങിനെ ?

 

61.5

निवेदयध्वं गृहिणीजनाय मां

दिशेयुरन्नं करुणाकुला इमा: ।

इति स्मितार्द्रं भवतेरिता गता-

स्ते दारका दारजनं ययाचिरे ॥५॥

 

nivedayadhva ghiṇījanāya māṃ

diśeyuranna karuṇākulā imāḥ

iti smitārdrāṃ bhavateritā gatā-

te dārakā dārajanam yayācire 5

 

നിവേദയധ്വം ഗൃഹിണീജനായ മാം

ദിശേയുരന്നം കരുണാകുലാ ഇമാ:

ഇതി സ്മിതാർദ്രം ഭവതേരിതാ ഗതാ:

തേ ദാരകാ ദാരജനം യയാചിരേ ५॥

 

“നിങ്ങൾ പോയാ ബ്രാഹ്മണപത്നിമാരോട് ഞാൻ

കൃഷ്ണൻ പറഞ്ഞയച്ചൂ നിങ്ങളെയെന്നു ചൊന്നാലും,

മദ്ഭക്തകളവർ, കരുണയാ ചോറും കറികളും തരും”

മന്ദസ്മിതത്തോടെയങ്ങു പറഞ്ഞ വാക്കുകൾ കേട്ട്

അന്നം യാചിച്ചൂ ബാലകർ ദ്വിജപത്നിമാരോടായ്.  

 

61.6

गृहीतनाम्नि त्वयि सम्भ्रमाकुला-

श्चतुर्विधं भोज्यरसं प्रगृह्य ता: ।

चिरंधृतत्वत्प्रविलोकनाग्रहा:

स्वकैर्निरुद्धा अपि तूर्णमाययु: ॥६॥

 

ghītanāmni tvayi sambhramākulā-

ścaturvidha bhojyarasa praghya tāḥ

ciradhr̥tatvatpravilokanāgrahāḥ

svakairniruddhā api tūramāyayu 6

 

ഗൃഹീതനാമ്നി ത്വയി സംഭ്രമാകുലാശ്

ചതുർവിധം ഭോജ്യരസം പ്രഗൃഹ്യ താ:

ചിരം ധൃതത്വത്പ്രവിലോകനാഗ്രഹാ:

സ്വകൈനിരുദ്ധാ അപി തൂർണമായയു: ६॥

 

അങ്ങേ നാമം കേട്ടപ്പോൾത്തന്നെ ഏറെ

നാളായങ്ങയെകാണാൻ കാത്തിരുന്നവർ  

ദ്വിജനാരിമാർ പരിഭ്രമത്തോടെ ഏത്തീ

തവ സമീപേ, ഭക്ഷ്യപേയങ്ങൾ നാലുതരവും

പാത്രങ്ങളിലെടുത്ത് അവരെ തടഞ്ഞതാം

സ്വന്തം വീട്ടുകാരെ നോക്കാതെയതിവേഗം

 

61.7

विलोलपिञ्छं चिकुरे कपोलयो:

समुल्लसत्कुण्डलमार्द्रमीक्षिते ।

निधाय बाहुं सुहृदंससीमनि

स्थितं भवन्तं समलोकयन्त ता: ॥७॥

 

vilolapiñcha cikure kapolayo

samullasatkunalamārdramīkite

nidhāya bāhu suhdasasīmani

sthita bhavanta samalokayanta tāḥ 7

 

വിലോലപിഞ്ഛം ചികുരേ കപോലയോ:

സമുല്ലസത്കുണ്ഡലമാർദ്രമീക്ഷിതേ

നിധായ ബാഹും സുഹൃദംസസീമനി

സ്ഥിതം ഭവന്തം സമലോകയന്ത താ: ७॥

 

ഇളകും മയിൽപ്പീലി മുടിയിൽത്തിരുകിയും,

ഇരുകവിളിലും മുട്ടിത്തിളങ്ങും കുണ്ഡലങ്ങൾ

ചാരുവായ് കാതുകളിൽ തൂക്കിയിട്ടും, ആർദ്രമാം

കൺകളിൽനിന്നുവാത്സല്യപൂരം പൊഴിച്ചും

ഇഷ്ടന്റെ തോളിൽ ഇടംകൈ വച്ചുനിൽക്കുമങ്ങയെ

കണ്ടൂ ഭക്ത്യാദരങ്ങളോടെയാ ദ്വിജനാരിമാർ    

 

61.8

तदा च काचित्त्वदुपागमोद्यता

गृहीतहस्ता दयितेन यज्वना ।

तदैव सञ्चिन्त्य भवन्तमञ्जसा

विवेश कैवल्यमहो कृतिन्यसौ ॥८॥

 

tadā ca kācit tvadupāgamodyatā

ghītahastā dayitena yajvanā

tadaiva sañcintya bhavantamañjasā

viveśa kaivalyamaho ktinyasau 8

 

തദാ ച കാചിത് ത്വദുപാഗമോദ്യതാ

ഗൃഹീതഹസ്താ ദയിതേന യജ്വനാ

തദൈവ സഞ്ചിന്ത്യ ഭവന്തമഞ്ജസാ

വിവേശ കൈവല്യമഹോ കൃതിന്യസൌ ८॥

 

മറ്റുള്ള ബ്രാഹ്മണസ്ത്രീകൾ ഭവനെക്കാണാൻ

തിരക്കിട്ട് പോകവേ അതിലൊരുവളെ കൈപിടിച്ചു

തടഞ്ഞൂ പ്രിയതമൻ, യാഗം ചെയ്യുന്ന വിപ്രൻ.

അപ്പോളങ്ങയെ തീവ്രമായ് ധ്യാനിക്കുമാ ഭക്ത

അക്ളേശം പൂകീ മോക്ഷപദം! അഹോ! ഭാഗ്യശാലി.  

 

61.9

आदाय भोज्यान्यनुगृह्य ता: पुन-

स्त्वदङ्गसङ्गस्पृहयोज्झतीर्गृहम् ।

विलोक्य यज्ञाय विसर्जयन्निमा-

श्चकर्थ भर्तृनपि तास्वगर्हणान् ॥९॥

 

ādāya bhojyānyanughya tāḥ puna-

stvadagasangaspr̥hayojjhatīrgham

vilokya yajñāya visarjayannimā-

ścakartha bhartnapī tāsvagarhaṇān 9

 

ആദായ ഭോജ്യാന്യനുഗൃഹ്യ താ: പുന:

ത്വദങ്ഗസങ്ഗസ്പൃഹയോജ്ഝതീർഗൃഹം  

വിലോക്യ യജ്ഞായ വിസർജയൻ നിമാശ്

ചകർത്ഥ ഭർത്തൃനപി താസ്വഗർഹണാൻ  ९॥

ഭക്ഷ്യപേയങ്ങൾ ഭക്തകളിൽ നിന്നും

സ്വീകരിച്ചൂ ഭവാനേറെ ആദരവോടെ;

തന്നെ തൊട്ടുപചരിക്കാൻ ആശയോടെ ഗൃഹബന്ധമുപേക്ഷിച്ചാണവരവിടെ

വന്നതെന്നറിഞ്ഞങ്ങവരെയനുഗ്രഹിച്ചു

യാഗകർമ്മം തുടരാൻ പറഞ്ഞയച്ചൂ.

അങ്ങേ അനുഗ്രഹത്താലവരുടെ കാന്തന്മാർ

നിന്ദിച്ചില്ലവരുടെ നിഷേധ പ്രവൃത്തിയെ.  

 

61.10

निरूप्य दोषं निजमङ्गनाजने

विलोक्य भक्तिं च पुनर्विचारिभि:

प्रबुद्धतत्त्वैस्त्वमभिष्टुतो द्विजै-

र्मरुत्पुराधीश निरुन्धि मे गदान् ॥१०॥

 

nirūpya doa nijamaganājane

vilokya bhakti ca punarvicāribhi

prabuddhatattvaiśtvamabhiṣṭuto dvijai-

rmarutpurādhīśa nirundhi me gadān 10

 

നിരൂപ്യ ദോഷം നിജമങ്ഗനാജനേ

വിലോക്യ ഭക്തിം ച പുനർവിചാരിഭി:

പ്രബുദ്ധതത്ത്വൈസ്ത്വമഭിഷ്ടുതോ ദ്വിജൈർ

മരുത്പുരാധീശ നിരുന്ധി മേ ഗദാൻ  १०॥

 

ഭവദ്ഭക്തരാം ദ്വിജസ്ത്രീകൾ തിരിച്ചുവന്നശേഷം യാഗം

പൂർത്തിയാക്കിയ ബ്രാഹ്മണർ ചിന്തിച്ചു തിരിച്ചറിഞ്ഞൂ

സ്വ ദോഷവും, കാന്തമാർതൻ കൃഷ്ണഭക്തിപ്രഹർഷവും.

പ്രബുദ്ധതത്ത്വം ഗ്രഹിച്ചൂ സ്തുതീച്ചൂ ഭവാനേയവർ! ഏവം

സ്തുത്യനാം ഗുരുവായൂരപ്പാ എൻ രോഗങ്ങൾനീക്കണേ 

No comments:

Post a Comment