Sreeman Narayaneeyam - Dasakam 62
ദശകം 062
http://ramayanam.guruvayoor.com/Sree%20Narayaneeyam/062%20Narayaneeyam.mp3
4 m 10 s
Narayaneeyam 62
62.1
कदाचिद्गोपालान् विहितमखसम्भारविभवान्
निरीक्ष्य त्वं शौरे मघवमदमुद्ध्वंसितुमना: ।
विजानन्नप्येतान् विनयमृदु नन्दादिपशुपा-
नपृच्छ: को वाऽयं जनक भवतामुद्यम इति ॥१॥
kadācidgopālān
vihitamakhasambhāravibhavān
nirīkṣya tvaṃ śaure
maghavamadamuddhvaṃsitumanāḥ |
vijānannapyetān vinayamṛdu nandādipaśupā-
napṛcchaḥ ko vā'yaṃ janaka bhavatāmudyama iti
||1||
കദാചിദ്ഗോപാലാൻ
വിഹിതമഖസംഭാരവിഭവാൻ
നിരീക്ഷ്യ
ത്വം ശൗരേ മഘവമദമുദ്ധ്വംസിതുമനാ: ।
വിജാനന്നപ്യേതാൻ
വിനയമൃദു നന്ദാദിപശുപാൻ
പൃച്ഛ: കോ
വാഽയം ജനക ഭവതാമുദ്യമ ഇതി ॥१॥
ഗോപന്മാരൊരുദിനം
കൂട്ടംചേർന്നു
യാഗസമഗ്രികൾ ഒരുക്കും
കാഴ്ച കണ്ടങ്ങ്
ഐശ്വര്യാധിരേകം
കൊണ്ടു മദിക്കുമാ
ദേവേന്ദ്രന്റെ
ഗർവ്വടക്കാൻ വേണ്ടിമാത്രം
ഒന്നുമറിയാത്തമട്ടിൽ
ചോദിച്ചൂ താതൻ
നന്ദനോടും മറ്റുമായ്
“നിങ്ങൾ എല്ലാവരും
ചേർന്നെന്തിന്നു
കോപ്പുകൂട്ടുന്നതിപ്പോൾ?”
62.2
बभाषे नन्दस्त्वां सुत ननु विधेयो मघवतो
मखो वर्षे वर्षे सुखयति स वर्षेण पृथिवीम् ।
नृणां वर्षायत्तं निखिलमुपजीव्यं महितले
विशेषादस्माकं तृणसलिलजीवा हि पशव: ॥२॥
babhāṣe
nandastvāṃ
suta nanu vidheyo maghavato
makhovarṣe varṣe sukhayati sa
varṣeṇa pṛthivīm |
nṛṇāṃ
varṣāyattaṃ nikhilamupajīvyaṃ mahitale
viśeṣādasmākaṃ tṛṇasalilajīvā hi paśavaḥ ||2||
ബഭാഷെ
നന്ദസ്ത്വാം സുത നനു വിധേയോ മഘവതോ
മഖോ വർഷേ വർഷേ
സുഖയതി സ വർഷേണ പൃഥിവീം ।
നൃണാം
വർഷായത്തം നിഖിലമുപജീവ്യം മഹിതലേ
വിശേഷാദസ്മാകം
തൃണസലിലജീവാ ഹി പശവ: ॥२॥
നന്ദഗോപർ മകനുത്തരം
നൽകി: “ഉണ്ണീ നീ
അറിയുക, വർഷംതോറും
നാം ചെയ്യുന്നൂ യാഗം
ഇന്ദ്രപ്രീതിക്കായി;
മഴപെയ്യിച്ചവൻ ഭൂമിയെ
സുഖിപ്പിക്കുന്നു
നന്നായ്, ജീവസന്ധാരണത്തിന്നു
വേണം സസ്യജാലങ്ങൾ,
മഴയാലതുണ്ടാകുന്നു.
ഗോപരിപാലനത്തിന്നും
പുല്ലും വെള്ളവുമനിവാര്യം!
ഗോപാലർ നമുക്കെല്ലാ
സമ്പത്തും ഗോക്കളല്ലയോ.
അതിനാൽ നാം ഇന്ദ്രനെ
സംപ്രീതനാക്കണം ”
62.3
इति श्रुत्वा वाचं पितुरयि भवानाह सरसं
धिगेतन्नो सत्यं मघवजनिता वृष्टिरिति यत् ।
अदृष्टं जीवानां सृजति खलु वृष्टिं समुचितां
महारण्ये वृक्षा: किमिव बलिमिन्द्राय ददते ॥३॥
iti
śrutvā vācaṃ piturayi bhavānāha sarasaṃ
dhigetanno
satyaṃ maghavajanitā vṛṣṭiriti
yat |
adṛṣṭaṃ jīvānāṃ sṛjati khalu vṛṣṭiṃ samucitāṃ
mahāraṇye vṛkṣāḥ
kimiva balimindrāya dadate ||3||
ഇതി ശ്രുത്വാ
വാചം പിതുരയി ഭവാനാഹ സരസം
ധിഗേതന്നോ
സത്യം മഘവജനിതാ വൃഷ്ടിരിതി യത് ।
അദൃഷ്ടം
ജീവാനാം സൃജതി ഖലു വൃഷ്ടിം സമുചിതാം
മഹാരണ്യേ
വൃക്ഷാ: കിമിവ ബലിമിന്ദ്രായ ദദതെ ॥३॥
താതവചനം കേട്ടു
ഭവാൻ മധുരമായ്
യുക്തിപൂർവ്വം
പറഞ്ഞിതേവം: “ഇന്ദ്രനല്ല
മഴയ്ക്കു കാരണം,
മൂഢവിശ്വാസമത്രേയത്.
അദൃഷ്ടമാകുന്നൂ
മഴയ്ക്ക് മൂലം, ജീവികൾ തൻ
കർമ്മത്തിൻ ഫലമുചിതം
മഴയായ് ഭൂമിയിൽ
പെയ്യുന്നു; ഇന്ദ്രപ്രീതിക്കായൊന്നും
ചെയ്യുന്നില്ല
മഴയാൽ വൻകാട്ടിൽ
തഴച്ചു വളരും മരങ്ങളും”
62.4
इदं तावत् सत्यं यदिह पशवो न: कुलधनं
तदाजीव्यायासौ बलिरचलभर्त्रे समुचित: ।
सुरेभ्योऽप्युत्कृष्टा ननु धरणिदेवा: क्षितितले
ततस्तेऽप्याराध्या इति जगदिथ त्वं निजजनान् ॥४॥
idaṃ tāvat satyaṃ yadiha paśavo naḥ kuladhanaṃ
tadājīvyāyāsau
baliracalabhartre samucitaḥ |
surebhyo'pyutkṛṣṭā
nanu dharanidevāḥ kṣititale
tatastebhyāpyārādhyā iti jagadith
tvam nijajanān ||4||
ഇദം താവത്
സത്യം യദിഹ പശവോ ന: കുലധനം
തദാജീവ്യായാസൗ
ബലിരചലഭർത്ത്രേ സമുചിത: ।
സുരേഭ്യോഽപ്യുത്കൃഷ്ടാ
നനു ധരണിദേവാ: ക്ഷിതിതലേ
തതസ്തേഽപ്യാരാധ്യാ
ഇതി ജഗദിഥ ത്വം നിജജനാൻ ॥४॥
“ഗോക്കൾ നമ്മുടെ
ഗോകുലത്തിൻ സമ്പത്താകുന്നൂ
എന്നച്ഛൻ പറഞ്ഞത്
സത്യമത്രേ! പുല്ലും വെള്ളവും
സമൃദ്ധമായ് കിട്ടാൻ
നല്കണം ബലിയും പൂജയും
ശ്രേഷ്ഠമാമീ പർവ്വതത്തിന്നായ്,
പിന്നെ പൂജിക്കണം
ബ്രാഹ്മണരെ, ഭൂദേവന്മാരാമവർ
ദേവകളെക്കാൾ
ശ്രേഷ്ഠരല്ലോ”
അങ്ങു സ്വജനങ്ങളോടായ് പറഞ്ഞൂ.
62.5
भवद्वाचं श्रुत्वा बहुमतियुतास्तेऽपि पशुपा:
द्विजेन्द्रानर्चन्तो बलिमददुरुच्चै: क्षितिभृते ।
व्यधु: प्रादक्षिण्यं सुभृशमनमन्नादरयुता-
स्त्वमादश्शैलात्मा बलिमखिलमाभीरपुरत: ॥५॥
bhavadvācaṃ śrutvā bahumatiyutāste'pi paśupāḥ
dvijendrānarcanto
balimadaduruccaiḥ kṣitibhṛte |
vyadhuḥ prādakṣiṇyaṃ subhṛśamanamannādarayutā-
stvamādaśśailātmā balimakhilamābhīrapurataḥ ||5||
ഭവദ്വാചം
ശ്രുത്വാ ബഹുമതിയുതാസ്തേഽപി പശുപാ:
ദ്വിജേന്ദ്രാനർച്ചന്തോ
ബലിമദദുരുച്ചൈ: ക്ഷിതിഭൃതേ ।
വ്യധു:
പ്രാദക്ഷിണ്യം സുഭൃശമനമന്നാദരയുതാ:
ത്വമാദശ്ശൈലാത്മാ
ബലിമഖിലമാഭീരപുരത: ॥५॥
അങ്ങേ വാക്കുകൾ
മാനിച്ചു ഗോകുലവാസികൾ
പർവ്വതത്തിന്നായ്
ബലിപൂജകൾ ചെയ്യാനുറച്ചു
ബ്രാഹ്മണശ്രേഷ്ഠരെ
പൂജിച്ചു ശൈലത്തിനുന്നതമാം
ബലി നൽകി നമസ്ക്കരിച്ചു
പ്രദക്ഷിണം ചെയ്തൂ.
ഗോപാലൻമാർക്ക്
മുന്നിൽ ഗോവർദ്ധനമായി
സ്വയമവിടുന്നാ
ബലിവസ്തുക്കളെല്ലാം ആഹരിച്ചൂ
62.6
अवोचश्चैवं तान् किमिह वितथं मे निगदितं
गिरीन्द्रो नन्वेष स्वबलिमुपभुङ्क्ते स्ववपुषा ।
अयं गोत्रो गोत्रद्विषि च कुपिते रक्षितुमलं
समस्तानित्युक्ता जहृषुरखिला गोकुलजुष: ॥६॥
avocacchaivaṃ tān kimiha
vitathaṃ me nigaditaṃ
girīndro nanveṣa
svabalimupabhun̐kte
svavapuṣā |
ayaṃ gotro gotradviṣi ca kupite rakṣitumalaṃ
samastānityuktā jahṛṣurakhilā gokulajuṣaḥ ||6||
അവോചശ്ചൈവം
താൻ കിമിഹ വിതഥം മേ നിഗദിതം
ഗിരീന്ദ്രോ
നന്വേഷ സ്വബലിമുപഭുങ്ക്തേ സ്വവപുഷാ ।
അയം ഗോത്രോ
ഗോത്രദ്വിഷി ച കുപിതേ രക്ഷിതുമലം
സമസ്താനിത്യുക്താ
ജഹൃഷുരഖിലാ ഗോകുലജുഷ: ॥६॥
“ഞാൻ പറഞ്ഞതിൽ
തെറ്റൊന്നുമില്ലയല്ലോ? ഈ
പർവ്വതശ്രേഷ്ഠൻ
നാം നല്കിയ ബലി സ്വരൂപത്തിൽ
സ്വീകരിച്ചുവല്ലോ!
പർവ്വതവൈരിയാം ഇന്ദ്രൻ നമ്മെ
എതിർത്താലും ഗോവർദ്ധനം
രക്ഷ നൽകും നിശ്ചയം.”
ഗോകുലവാസികൾ ഇതുകേട്ടേറെ
സന്തുഷ്ടരായീ.
62.7
परिप्रीता याता: खलु भवदुपेता व्रजजुषो
व्रजं यावत्तावन्निजमखविभङ्गं निशमयन् ।
भवन्तं जानन्नप्यधिकरजसाऽऽक्रान्तहृदयो
न सेहे देवेन्द्रस्त्वदुपरचितात्मोन्नतिरपि ॥७॥
pariprītā yātāḥ
khalu bhavadupetā vrajajuṣo
vrajaṃ yāvattāvannijamakhavibhaṅgaṃ niśamayan |
bhavantaṃ jānannapyadhikarajasā'kraāntahṛdayo
na
sehe devendrastvaduparacitātmonnatirapi ||7||
പരിപ്രീതാ
യാതാ: ഖലു ഭവദുപേതാ വ്രജജുഷോ
വ്രജം
യാവത്താവന്നിജമഖവിഭങ്ഗം നിശമയൻ ।
ഭവന്തം ജാനൻ അപ്യധികരജസാഽഽക്രാന്തഹൃദയോ
ന സേഹേ
ദേവേന്ദ്രസ്ത്വദുപരചിതാത്മോന്നതിരപി ॥७॥
യാഗം കഴിഞ്ഞതിസന്തുഷ്ടരായ്
വ്രജവാസികൾ
ഗോകുലത്തിലേക്ക്
മടങ്ങവേ തനിക്കുള്ളതാം യാഗം
മുടക്കിയ വാർത്ത
കേട്ടിന്ദ്രന്നുണ്ടായധികതരം രോഷം,
അഹങ്കാരം, ദൂരഭിമാനം,
എല്ലാം രാജോദോഷങ്ങൾ!
അങ്ങാരാണെന്നും
അങ്ങാണു തൻ പ്രഭാവങ്ങൾക്കു
ഹേതുവെന്നുമറിഞ്ഞിട്ടുമിന്ദ്രന്നായില്ല
ക്ഷമിക്കുവാൻ.
62.8
मनुष्यत्वं यातो मधुभिदपि देवेष्वविनयं
विधत्ते चेन्नष्टस्त्रिदशसदसां कोऽपि महिमा ।
ततश्च ध्वंसिष्ये पशुपहतकस्य श्रियमिति
प्रवृत्तस्त्वां जेतुं स किल मघवा दुर्मदनिधि: ॥८॥
manuṣyatvaṃ yāto madhubhidapi
deveṣvavinayaṃ
vidhatte
cennāṣṭastridaśasadāsāṃ
ko'pi mahimā |
tataśca dhvaṃsiṣye paśupahatakasya śriyamiti
pravṛttastvāṃ
jetuṃ sa kila maghavā durmadani-dhiḥ ||8||
മനുഷ്യത്വം
യാതോ മധുഭിദപി ദേവേഷ്വവിനയം
വിധത്തേ
ചെന്നഷ്ടസ്ത്രിദശസദസാം കോഽപി മഹിമ ।
തതശ്ച
ധ്വംസിഷ്യേ പശുപഹതകസ്യ ശ്രിയമിതി
പ്രവൃത്തസ്ത്വാം
ജേതും സ കില മഘവാ ദുർമദനിധി: ॥८॥
“മധുവിനെ വധിച്ചവനെങ്കിലും
നീച മനുഷ്യത്വമെടുത്തവൻ
ദേവന്മാരിൽ വിനയമില്ലാതെയീവിധം
അഹങ്കരിച്ചുവെന്നാൽ ദേവൈശ്വര്യങ്ങളില്ലാതാകും
അതിനാലീ കാലിച്ചെറുക്കന്റെ
ഐശ്വര്യവും ഗോസമ്പത്തുക്കളും
നശിപ്പിക്കും ഞാനെ”ന്നുറച്ചു
ദേവേന്ദ്രൻ അങ്ങയെ
ജയിക്കാനായ് പ്രവർത്തിച്ചുവത്രേ!
62.9
त्वदावासं हन्तुं प्रलयजलदानम्बरभुवि
प्रहिण्वन् बिभ्राण; कुलिशमयमभ्रेभगमन:
।
प्रतस्थेऽन्यैरन्तर्दहनमरुदाद्यैविंहसितो
भवन्माया नैव त्रिभुवनपते मोहयति कम् ॥९॥
tvadāvāsaṃ hantuṃ pralayajaladānambarambhubhavi
prahiṇvan bibhrāṇ;
kuliśamayamabhbhrebhagaman
|
pratasthe'nyairantardahana-marudādyaiṃhito
bhavanmāyā naiva
tribhuvanapate mohayati kam ||9||
ത്വദാവാസം
ഹന്തും പ്രലയജലദാനംബരഭുവി
പ്രഹിണ്വൻ
ബിഭ്രാണ: കുലിശമയമഭ്രേഭഗമന: ।
പ്രതസ്ഥേഽന്യൈരന്തർദഹനമരുദ്ദാദ്യൈവിംഹസിതോ
ഭവന്മായാ നൈവ
ത്രിഭുവനപതേ മോഹയതി കം ॥९॥
അങ്ങയെ ജയിക്കാനായ്
ദേവേന്ദ്രൻ
വ്രജദേശത്തെയാകേ
ജലത്തിൽ മുക്കി
നശിപ്പിക്കുവാനായ്
പ്രളയമേഘങ്ങളെ
ആകാശമാകെ വിന്യസിച്ചും
കയ്യിൽ
വജ്രായുധം പേറി
ഐരാവതത്തിന്മേലിരുന്നു
അഗ്ന്യാദിദേവകൾ
ഗൂഢമായ് പരിഹസിക്കും
വിധത്തിൽ പുറപ്പെട്ടൂ
ത്രിഭുവനപതിയാമങ്ങേ
മായാപ്രഭാവമാരെയും
മോഹിപ്പിക്കുന്നതല്ലോ!
62.10
सुरेन्द्र: क्रुद्धश्चेत् द्विजकरुणया शैलकृपयाऽ-
प्यनातङ्कोऽस्माकं नियत इति विश्वास्य पशुपान् ।
अहो किन्नायातो गिरिभिदिति सञ्चिन्त्य निवसन्
मरुद्गेहाधीश प्रणुद मुरवैरिन् मम गदान् ॥१०॥
surendraḥ kruddhaścet dvijakaruṇayā śailakṛpayā'-
pyanātaṅko'smākaṃ niyata iti viśvāsya paśupān |
aho
kinnāyāto giribhiditi
sañcintya
nivasan
marudgehadhīśa
praṇuda muravairin
mama gadān ||10||
സുരേന്ദ്ര:
ക്രുദ്ധശ്ചേത് ദ്വിജകരുണയാ ശൈലകൃപയാപി
അനാതങ്കോഽസ്മാകം
നിയത ഇതി വിശ്വാസ്യ പശുപാൻ ।
അഹോ കിം നായാതോ
ഗിരിഭിദിതി സഞ്ചിന്ത്യ നിവസൻ
മരുദ്ഗേഹാധീശ
പ്രണുദ മുരവൈരിൻ മമ ഗദാൻ ॥१०॥
“ദേവേന്ദ്രനിവിടെ
ക്രുദ്ധനായ് വന്നു നമ്മെ ഉപദ്രവിച്ചെന്നാൽ
നാം പൂജിക്കും
ദ്വിജന്മാരുടെ കരുണയാൽ, ഗോവർദ്ധനത്തിൻ
കൃപയാൽ നമുക്കുണ്ടാവില്ലൊരു
കഷ്ടവും” ഏവം പറഞ്ഞു
ഗോകുലവാസികളെ ആശ്വസിപ്പിച്ചും,
പർവ്വതവൈരിയാം ഇന്ദ്രൻ
വരാൻ വൈകുവതെന്തെന്നു
കാത്തിരിക്കും ഗുരുവായൂരപ്പനും
മുരവൈരിയുമാമങ്ങു
ഭക്തനാമെൻ രോഗം ശമിപ്പിക്കേണമേ!
No comments:
Post a Comment