Sreeman Narayaneeyam - Dasakam 72
ദശകം 072
http://ramayanam.guruvayoor.com/Sree%20Narayaneeyam/072%20Narayaneeyam.mp3
4 m 10 s
Narayaneeyam 72
72.1
कंसोऽथ नारदगिरा व्रजवासिनं त्वा-
माकर्ण्य दीर्णहृदय: स हि गान्दिनेयम् ।
आहूय कार्मुकमखच्छलतो भवन्त-
मानेतुमेनमहिनोदहिनाथशायिन् ॥१॥
Kanso'tha
Naradagira vrajavāsinaṁ tvā-
mākarṇya dīrṇahṛdayaḥ sa hi gāndineyam |
āhūya kārmukamakhacchalato bhavanta-
mānetumenamahinodahināthaśāyin
||1||
കംസോഽഥ
നാരദഗിരാ വ്രജവാസിനം ത്വാം
ആകര്‍ണ്യ ദീര്‍ണഹൃദയ:
സ ഹി ഗാന്ദിനേയം ।
ആഹൂയ കാർമമുകമഖച്ഛലതോ
ഭവന്തം
ആനേതുമേനമഹിനോദഹിനാഥശായിന്‍
॥१॥
അനന്തനുമേൽ പള്ളികൊള്ളും
വിഷ്ണോ വിഭോ!
ആദിശേഷനുമൊത്തങ്ങവതരിച്ചു
വ്രജത്തിൽ
വസിക്കുന്ന കാര്യം
നാരദനിൽ നിന്നറിഞ്ഞു
മരണഭീതിയാൽ ഹൃദയമുരുകി
കംസരാജൻ
ഗാന്ദീസൂതൻ അക്രൂരനെ
വിളിച്ചു ധനുർയാഗം
കാണുവാനെന്ന വ്യാജേന
രാമകൃഷ്ണന്മാരെ
ക്ഷണിച്ചു കൊണ്ടുവരാൻ
വ്രജത്തിലേക്കയച്ചു.
72.2
अक्रूर एष भवदंघ्रिपरश्चिराय
त्वद्दर्शनाक्षममना: क्षितिपालभीत्या ।
तस्याज्ञयैव पुनरीक्षितुमुद्यतस्त्वा-
मानन्दभारमतिभूरितरं बभार ॥२॥
Akrūra eṣa
bhavadamghripaścirāya
tvaddarśanākṣamamanāḥ kṣitipālabhītyā |
tasyājñayaiva
punarīkṣitumudyatastvā-
mānandabhāramatibhūritaraṁ babhāra ||2||
അക്രൂര ഏഷ
ഭവദംഘ്രിപരശ്ചിരായ
ത്വദ്ദര്‍ശനാക്ഷമമനാ:
ക്ഷിതിപാലഭീത്യാ ।
തസ്യാജ്ഞയൈവ
പുനരീക്ഷിതുമുദ്യതസ്ത്വാം
ആനന്ദഭാരമതിഭൂരിതരം
ബഭാര ॥२॥
അങ്ങേ പാദകമലങ്ങളിലതിഭക്തനാമക്രൂരൻ
കംസനെ ഭയന്നങ്ങയെ
കാണാതെ കാലം
കഴിച്ചിരിക്കവേ,
ഭവാനെ കൂട്ടിക്കൊണ്ടുവരാൻ
രാജാവാജ്ഞാപിച്ചനേരം
ഭഗവദ്ദർശനഭാഗ്യം
പ്രതീക്ഷിച്ചേറ്റം
ഹർഷമാർന്നുത്സാഹഭരിതനായീ
72.3
सोऽयं रथेन सुकृती भवतो निवासं
गच्छन् मनोरथगणांस्त्वयि धार्यमाणान् ।
आस्वादयन् मुहुरपायभयेन दैवं
सम्प्रार्थयन् पथि न किञ्चिदपि व्यजानात् ॥३॥
So'yaṁ rathena sukṛtī bhavato nivāsaṁ
gacchan
manorathagaṇāṁs tvayi dhāryamāṇān |
āsvādayan muhurapāyabhayena daivaṁ
samprārthayan pathi
na kiñcidapi
vyajānāt ||3||
സോഽയം രഥേന
സുകൃതീ ഭവതോ നിവാസം
ഗച്ഛന്‍
മനോരഥഗണാംസ്ത്വയി ധാര്യമാണാന്‍ ।
ആസ്വാദയന്‍
മുഹുരപായഭയേന ദൈവം
സമ്പ്രാർത്ഥയന്‍
പഥി ന കിഞ്ചിദപി വ്യജാനാത് ॥३॥
രഥത്തിലേറി അങ്ങയെക്കാണാൻ
പോകുംവഴി
മനസാ ഭഗവദ് ലീലാഗുണങ്ങൾ
ചിന്തിച്ചുരസിച്ച്
ആഗതമാം ഭഗവദ്ദർശനം
ഉള്ളിൽ നിനച്ചുമതിൽ
വിഘ്നമുണ്ടാകല്ലേയെന്നു
പ്രാർത്ഥിച്ചും അക്രൂരൻ
സമയമറിഞ്ഞതേയില്ല,
വഴിക്കാഴ്ച്ചകൾ കണ്ടുമില്ല.
72.4
द्रक्ष्यामि वेदशतगीतगतिं पुमांसं
स्प्रक्ष्यामि किंस्विदपि नाम परिष्वजेयम् ।
किं वक्ष्यते स खलु मां क्वनु वीक्षित: स्या-
दित्थं निनाय स भवन्मयमेव मार्गम् ॥४॥
Drakṣyāmi vedaśatagītagatiṁ pumāṁsaṁ
sprakṣyāmi kiṁsvidapi nāma pariṣvajeyam |
kiṁ vakṣyate sa khalu māṁ
kvanu vīkṣitaḥ syā-
ditthaṁ nināya sa
bhavanmayameva mārgam ||4||
ദ്രക്ഷ്യാമി
വേദശതഗീതഗതിം പുമാംസം
സ്പ്രക്ഷ്യാമി
കിംസ്വിദപി നാമ പരിഷ്വജേയം ।
കിം വക്ഷ്യതേ
സ ഖലു മാം ക്വനു വീക്ഷിത: സ്യാദ്
ഇത്ഥം നിനായ സ
ഭവന്മയമേവ മാര്‍ഗം ॥४॥
“നൂറുകണക്കിന്
സ്തുതികളാൽ വേദോപനിഷത്തുകൾ
വാഴ്ത്തുമാ ഭഗവാനെയെനിക്ക്
കാണാനാകുമോ?
അവിടുന്നെന്നെയൊന്നു
തൊടുമോ? കെട്ടിപ്പിടിക്കുമോ?
എന്നോടു മിണ്ടുമോ?
ഗോകുലത്തിലെവിടെ ഞാൻ കാണും
ഭവാനെ?” ഏവമങ്ങയെ
നിനച്ചൂ നീങ്ങീ ഭക്തോത്തമൻ
72.5
भूय: क्रमादभिविशन् भवदंघ्रिपूतं
वृन्दावनं हरविरिञ्चसुराभिवन्द्यम् ।
आनन्दमग्न इव लग्न इव प्रमोहे
किं किं दशान्तरमवाप न पङ्कजाक्ष ॥५॥
Bhūyaḥ kramādabhiviśan
bhavadamghripūtaṁ
vṛndāvanaṁ haraviriñcasurābivandyam |
ānandamagna iva lagna iva pramohe
kiṁ kiṁ daśāntaramavāpa na paṅkajākṣa ||5||
ഭൂയ:
ക്രമാദഭിവിശന്‍ ഭവദംഘ്രിപൂതം
വൃന്ദാവനം
ഹരവിരിഞ്ചസുരാഭിവന്ദ്യം ।
ആനന്ദമഗ്ന ഇവ
ലഗ്ന ഇവ പ്രമോഹേ
കിം കിം
ദശാന്തരമവാപ ന പങ്കജാക്ഷ ! ॥५॥
അക്രൂരരഥം വീണ്ടുമോരോ
ദേശം കടന്നെത്തീ
വൃന്ദാവനപ്രദേശം,
അങ്ങേ കാലടിപ്പാടാൽ പവിത്രം
ബ്രഹ്മരുദ്രാദിദേവതകളാൽ
വന്ദിതമാമിടമപ്പോൾ
താമരക്കണ്ണാ, ആനന്ദപാരവശ്യം
മുഴുത്തക്രൂരൻ
ദീപ്തഭക്തിയാലെന്തെന്തവസ്ഥകളിലെത്തിയില്ല?
72.6
पश्यन्नवन्दत भवद्विहृतिस्थलानि
पांसुष्ववेष्टत भवच्चरणाङ्कितेषु ।
किं ब्रूमहे बहुजना हि तदापि जाता
एवं तु भक्तितरला विरला: परात्मन् ॥६॥
Paśyannavandata
bhavadvihṛtisthalāni
pāṁsuṣvaveṣṭata
bhavaccaraṇāṅkiteṣu |
kiṁ brūmahe bahujanā hi tadāpi jātā
evaṁ tu bhaktitaralā viralāḥ
parātman ||6||
പശ്യന്നവന്ദത
ഭവദ്വിഹൃതിസ്ഥലാനി
പാംസുഷ്വവേഷ്ടത
ഭവച്ചരണാങ്കിതേഷു ।
കിം ബ്രൂമഹേ
ബഹുജനാ ഹി തദാപി ജാതാ
ഏവം തു
ഭക്തിതരലാ വിരലാ: പരാത്മന്‍ ॥६॥
ഭഗവൻ, അങ്ങുകളിച്ചു
നടന്നയിടങ്ങൾ കണ്ടക്രൂരൻ
കൈകൂപ്പി നിന്നൂ,
പിന്നെ അങ്ങേ കാലടിപതിഞ്ഞു
കണ്ട പൂഴിമണ്ണിൽ
സഹർഷം കിടന്നുരുണ്ടൂ, ഭക്തന്റെ
വൃത്തികളെന്തുപറയാൻ?
ഭക്തരുണ്ടാമനേകമെന്നാൽ
ഏവം ഭ്രാന്തഭക്തിവ്യധയിലാമാഗ്നരായവരെത്ര
വിരളം?
72.7
सायं स गोपभवनानि भवच्चरित्र-
गीतामृतप्रसृतकर्णरसायनानि ।
पश्यन् प्रमोदसरितेव किलोह्यमानो
गच्छन् भवद्भवनसन्निधिमन्वयासीत् ॥७॥
Sāyaṁ sa gopabhavanāni
bhavaccaritra-
gītāmṛtaprasṛtakarṇarasāyanāni |
paśyan
pramodasariteva kilohyamāno
gacchan
bhavadbhavanasannidhimanvayāsīt ||7||
സായം സ
ഗോപഭവനാനി ഭവച്ചരിത്ര-
ഗീതാമൃതപ്രസൃതകര്‍ണരസായനാനി
।
പശ്യന്‍
പ്രമോദസരിതേവ കിലോഹ്യമാനോ
ഗച്ഛന്‍
ഭവദ്ഭവനസന്നിധിമന്വയാസീത് ॥७॥
സന്ധ്യാനേരത്തു
ഗോപക്കുടികളിൽ നിന്നുമങ്ങേ
വിസ്മയചരിതങ്ങൾ
പീയൂഷമായ് പാടിക്കേട്ടക്രൂരൻ
ആനന്ദനദിയുടെയൊഴുക്കിനൊപ്പമെന്ന
പോലെ
അമ്പാടിയിൽ അങ്ങേ
ഗൃഹത്തിൻ സമീപമെത്തീ
72.8
तावद्ददर्श पशुदोहविलोकलोलं
भक्तोत्तमागतिमिव प्रतिपालयन्तम् ।
भूमन् भवन्तमयमग्रजवन्तमन्त-
र्ब्रह्मानुभूतिरससिन्धुमिवोद्वमन्तम् ॥८॥
Tāvaddarśa paśudohavilokalolaṁ
bhaktottamāgatimiva pratipālayantam |
bhūman
bhavantamayamagrajvantamanta-
rbrahmānubhūtirasasindhumivodvamantam
||8||
താവദ്ദദര്‍ശ
പശുദോഹവിലോകലോലം
ഭക്തോത്തമാഗതിമിവ
പ്രതിപാലയന്തം ।
ഭൂമന്‍
ഭവന്തമയമഗ്രജവന്തമന്തർ
ബ്രഹ്മാനുഭൂതിരസസിന്ധുമിവോദ്വമന്തം
॥८॥
രാമനുമൊത്ത് പൈക്കളെ
കറക്കുന്ന കാഴ്ച കണ്ടു
രസിച്ചു ഭക്തോത്തമനെ
കാത്തുനിൽക്കുന്നപോലെ,
തന്നുള്ളിൽ നിറഞ്ഞു
തുളുമ്പിയ ബ്രഹ്മാനന്ദരസക്കടൽ
പുറമേക്കൊഴുകിയമട്ടിൽ
അക്രൂരൻ കണ്ടൂ ഭവാനെ
72.9
सायन्तनाप्लवविशेषविविक्तगात्रौ
द्वौ पीतनीलरुचिराम्बरलोभनीयौ ।
नातिप्रपञ्चधृतभूषणचारुवेषौ
मन्दस्मितार्द्रवदनौ स युवां ददर्श ॥९॥
Sāyantanāplavaviśeṣaviviktagātrau
dvau
pītanīlarucirāmbaralobhanīyau |
nātiprapañcadhṛtabhūṣaṇacāruveṣau
mandasmitārdravadanau sa
yuvāṁ
dadarśa ||9||
സായന്തനാപ്ലവവിശേഷവിവിക്തഗാത്രൌ
ദ്വൗ
പീതനീലരുചിരാംബരലോഭനീയൌ ।
നാതിപ്രപഞ്ചധൃതഭൂഷണചാരുവേഷൌ
മന്ദസ്മിതാര്‍ദ്രവദനൌ
സ യുവാം ദദര്‍ശ ॥९॥
രാമകൃഷ്ണന്മാരെക്കണ്ടൂ
അക്രൂരനവിടെ സന്ധ്യയ്ക്കു
മേൽകഴുകി ദേഹം
ശുദ്ധമാക്കി, തിളങ്ങും
വസ്ത്രങ്ങൾ, മഞ്ഞയും
നീലയും അരയിൽച്ചുറ്റി
അൽപാഭരണം മാത്രമണിഞ്ഞു
മനോഹരം
ആർദ്രമാം പുഞ്ചിരി
പൊഴിച്ചുകൊണ്ടങ്ങിനെ.
72.10
दूराद्रथात्समवरुह्य नमन्तमेन-
मुत्थाप्य भक्तकुलमौलिमथोपगूहन् ।
हर्षान्मिताक्षरगिरा कुशलानुयोगी
पाणिं प्रगृह्य सबलोऽथ गृहं निनेथ ॥१०॥
Dūrādrathātsamavaruhya
namantamen-
mutthāpya
bhaktakulamaulimathopagūhan |
harṣānmitākṣaragirā kuśalānuyogī
pāṇiṁ pragṛhya sabalo'tha
gṛhaṁ ninetha ||10||
ദൂരാദ്രഥാത്സമവരുഹ്യ
നമന്തമേനം
ഉത്ഥാപ്യ
ഭക്തകുലമൌലിമഥോപഗൂഹന്‍ ।
ഹർഷാന്മിതാക്ഷരഗിരാ
കുശലാനുയോഗീ
പാണിം
പ്രഗൃഹ്യ സബലോഽഥ ഗൃഹം നിനേഥ ॥१०॥
തേരിൽനിന്നിറങ്ങിയുടനെയക്രൂരൻ
ദൂരെനിന്നേ
മണ്ണിൽ വീണു നമസ്ക്കരിച്ചു
രണ്ടാളേയുമപ്പോൾ
ഭക്തന്മാർക്കു
തിലകക്കുറിയാമക്രൂരനെ ഭവാൻ
പിടിച്ചെഴുന്നേൽപ്പിച്ചു
ഗാഢം പുണർന്നൂ, കുശലം
പറഞ്ഞു കൈപിടിച്ചു
കൂടിക്കൊണ്ടുപൊയ് സ്വഗൃഹേ
72.11
नन्देन साकममितादरमर्चयित्वा
तं यादवं तदुदितां निशमय्य वार्ताम् ।
गोपेषु भूपतिनिदेशकथां निवेद्य
नानाकथाभिरिह तेन निशामनैषी: ॥११॥
Nandena
sākamamitādaramarcayitvā
taṁ yādavaṁ taduditāṁ niśamayya vārtām |
gopeṣu bhūpatinidaśakathāṁ
nivedya
nānākathābhirih tena niśāmanaiṣīḥ
||11||
നന്ദേന
സാകമമിതാദരമര്‍ച്ചയിത്വാ
തം യാദവം
തദുദിതാം നിശമയ്യ വാർത്താം ।
ഗോപേഷു
ഭൂപതിനിദേശകഥാം നിവേദ്യ
നാനാകഥാഭിരിഹ
തേന നിശാമനൈഷീ: ॥११॥
നന്ദനും രാമനും
ഭവാനും അക്രൂരനെ
നന്നായാദരിച്ചു
പിന്നെയാ യാദവൻ
കംസൻ ചൊല്ലിയയച്ച
കാര്യമറിയിച്ചു
ഗോപരെ; രാത്രി
വിവിധങ്ങളാം കഥകൾ
ചൊല്ലിയവിടെക്കഴിഞ്ഞൂ
അതിഥിയും
72.12
चन्द्रागृहे किमुत चन्द्रभगागृहे नु
राधागृहे नु भवने किमु मैत्रविन्दे ।
धूर्तो विलम्बत इति प्रमदाभिरुच्चै-
राशङ्कितो निशि मरुत्पुरनाथ पाया: ॥१२॥
Chandrāgrhe kimuta
chandrabhagāgrhe nu
rādhāgrhe nu bhavane
kimu maitravinde |
dhūrto vilambata
iti pramadābhiruccai-
rāśaṅkito nisi
marutpuranātha pāyāḥ ||12||
ചന്ദ്രാഗൃഹേ
കിമുത ചന്ദ്രഭഗാഗൃഹേ നു
രാധാഗൃഹേ നു
ഭവനേ കിമു മൈത്രവിന്ദേ ।
ധൂർത്തോ വിളംബത
ഇതി പ്രമദാഭിരുച്ചൈ:
ആശങ്കിതോ നിശി
മരുത്പുരനാഥ പായാ: ॥१२॥
എങ്ങോട്ടുപോയീ
ആ വഞ്ചകനീരാത്രിയിൽ
ചന്ദ്രയുടെ വീട്ടിലോ?
ചന്ദ്രഭഗയുടെ വീട്ടിലോ?
രാധാഗൃഹത്തിലല്ലെങ്കിൽ
മിത്രവിന്ദാഗൃഹത്തിൽ
പോയതോ? എന്നേവം
സംശയക്കപ്പെട്ടതാം
ഭഗവൻ ഗുരുവായൂരപ്പാ!
എന്നെ രക്ഷിക്കണേ!
No comments:
Post a Comment