Tuesday, February 13, 2024

Sreeman Narayaneeyam - Dasakam 56

Sreeman  Narayaneeyam - Dasakam 56

ദശകം 056 

http://ramayanam.guruvayoor.com/Sree%20Narayaneeyam/056%20Narayaneeyam.mp3
4  m 10 s

Narayaneeyam 56

56.1

रुचिरकम्पितकुण्डलमण्डल:

सुचिरमीश ननर्तिथ पन्नगे ।

अमरताडितदुन्दुभिसुन्दरं

वियति गायति दैवतयौवते ॥१॥

 

ruchirakampitakuṇḍalamandalah:

suchiramiisha nanartitha pannage

amrataitadundubhisundaram

viyati gāyati daivatayauvate॥1॥

 

രുചിരകമ്പിതകുണ്ഡലമണ്ഡലഃ

സുചിരമീശ നനർത്തിഥ പന്നഗേ

അമരതാഡിതദുന്ദുഭിസുന്ദരം

വിയതി ഗായതി ദൈവതയൌവതേ १॥

 

ദേവന്മാർ മുഴക്കും ദുന്ദുഭിക്കൊപ്പം സുമധുരം

ദേവതമാർ പാടുമ്പോളങ്ങു നൃത്തം തുടർന്നൂ

കാതിൽ കുണ്ഡലങ്ങളിളക്കി അതിചടുലമായ്  

സുചിരം പന്നഗഫണത്തിൻമേൽ സുരുചിരം

 

56.2

नमति यद्यदमुष्य शिरो हरे

परिविहाय तदुन्नतमुन्नतम् ।

परिमथन् पदपङ्करुहा चिरं

व्यहरथा: करतालमनोहरम् ॥२॥

 

namati yadyadamushya shiro hare

parivihaaya tadunnatamunnatam

parimathan padapakaruhā chiram

vyaharathā: karatālamanoaram॥2॥

 

നമതി യദ്യദമുഷ്യ ശിരോ ഹരേ

പരിവിഹായ തദുന്നതമുന്നതം

പരിമഥൻ പദപങ്കരുഹാ ചിരം

വ്യഹരഥാ: കരതാലമനോഹരം २॥

 

ദുഷ്ടമദാപഹാരിയാം ഭഗവൻ! അങ്ങസുരന്റെ

താഴും പത്തികളെ വിട്ട്, പൊങ്ങും ഫണങ്ങളെ

താമരപ്പാദം കൊണ്ടു ചവിട്ടി, കൈത്താളമിട്ട്

വശ്യമോഹന നൃത്തമാടിയേറെനേരം രസിച്ചു.  

 

56.3

त्वदवभग्नविभुग्नफणागणे

गलितशोणितशोणितपाथसि ।

फणिपताववसीदति सन्नता-

स्तदबलास्तव माधव पादयो: ॥३॥

 

tvadavabhagnavibhugnaphaṇāgae

galitashoitashoitapāthasi

phaipatāvavasīdati sannatā-

stadabalāstava mādhava pādayo॥3॥

 

ത്വദവഭഗ്നവിഭുഗ്നഫണാഗണേ

ഗലിതശോണിതശോണിതപാഥസി

ഫണിപതാവവസീദതി സന്നതാ-

സ്തദബലാസ്തവ മാധവ പാദയോഃ ३॥

 

മർദ്ദനമേറ്റു പത്തികളൊടിഞ്ഞു ചോരചീന്തി

യമുനാജലം ശോണമയമാക്കി സർപ്പരാജൻ

അവശനായപ്പോളവന്റെ ഭാര്യമാർ, മാധവാ!

നിൻ തൃക്കാൽക്കൽ വീണു ശരണം പണിഞ്ഞൂ

 

 

56.4

अयि पुरैव चिराय परिश्रुत

त्वदनुभावविलीनहृदो हि ता: ।

मुनिभिरप्यनवाप्यपथै: स्तवैर्

नुनुवुरीश भवन्तमयन्त्रितम् ॥४॥

 

ayi puraiva chirāya parishruta

tvadanubhāvavilīnahdo hi tāḥ

munibhirapyanavāpyapathai stavair

nunuvurīśa bhavantamayantritam॥4॥

 

അയി പുരൈവ ചിരായ പരിശ്രുത

ത്വദനുഭാവവിലീനഹൃദോ ഹി താ:

മുനിഭിരപ്യനവാപ്യപഥൈ: സ്തവൈർ

നുനുവുരീശ ഭവന്തമയന്ത്രിതം ४॥

 

മുൻപേ ഭവദ് മാഹാത്മ്യം കേട്ടറിഞ്ഞവർ

സുചിരഭക്തരാണവർ കാളിയപത്നിമാർ

അനർഗ്ഗളം സ്തുതീച്ചൂ ഭവാനെയവർ മഹാ

മുനിമാർക്കുപോലുമപ്രാപ്യമാം ഭക്തിയോടെ  

56.5

फणिवधूगणभक्तिविलोकन

प्रविकसत्करुणाकुलचेतसा ।

फणिपतिर्भवताऽच्युत जीवित

स्त्वयि समर्पितमूर्तिरवानमत् ॥५॥

 

phaivadhūgaabhaktivilokana

pravikasatkaruṇākulachetasā

phaipatirbhavatā'chyuta jīvita

tvayi samarpitamūrtiravānamat॥5॥

 

ഫണിവധൂഗണഭക്തിവിലോകന

പ്രവികസത്കരുണാകുലചേതസാ

ഫണിപതിർഭവതാഽച്യുത ജീവിത

സ്ത്വയി സമർപ്പിിതമൂർത്തിരവാനമത് ५॥

 

നാഗവധുക്കളിലന്യാദൃശ ഭക്തി കണ്ടു വർദ്ധിതമാം

കരുണയാർന്നു മരണവക്ത്രത്തിൽ നിന്നു വിടുതൽ

നല്കി അച്യുതാ, ഭവാനപ്പോൾ കാളിയഗർവ്വം ശമിച്ചു

സർവ്വം സമർപ്പിച്ചവനങ്ങയെ  സാഷ്ടാംഗം നമസ്കരിച്ചൂ.

 

56.6

रमणकं व्रज वारिधिमध्यगं

फणिरिपुर्न करोति विरोधिताम् ।

इति भवद्वचनान्यतिमानयन्

फणिपतिर्निरगादुरगै: समम् ॥६॥

 

ramaaka vraja vāridhimadhyaga

phairipurna karoti virodhitām

iti bhavadvacanānyatimānayan

phaipatirniragāduragai samam॥6॥

 

രമണകം വ്രജ വാരിധിമധ്യഗം

ഫണിരിപുർന കരോതി വിരോധിതാം

ഇതി ഭവദ്വചനാന്യതിമാനയൻ

ഫണിപതിർനിരഗാദുരഗൈ: സമം ६॥

 

“പോക നീയിനി രമണകദ്വീപിലേക്കവിടെയിനി

വരില്ലനിന്നരി ഗരുഡൻ വിരോധത്തിനായ്”

ഭവാൻ ചൊന്നതു കേട്ടു കാളിയനെളിമയോടെ

പോയീ രമണകത്തിലേക്കാശ്രിതരുമായി വേഗം

 

 

56.7

फणिवधूजनदत्तमणिव्रज

ज्वलितहारदुकूलविभूषित: ।

तटगतै: प्रमदाश्रुविमिश्रितै:

समगथा: स्वजनैर्दिवसावधौ ॥७॥

 

phaivadhūjanadattamaivraja

jvalitahāradukūlavibhūṣita

taagatai pramadāśruvimishritai

samagathāḥ svajanairdivasāvadhau॥7॥

 

ഫണിവധൂജനദത്തമണിവ്രജ

ജ്വലിതഹാരദുകൂലവിഭൂഷിതഃ

തടഗതൈ: പ്രമദാശ്രുവിമിശ്രിതൈ:

സമഗഥാ: സ്വജനൈർദിവസാവധൌ ७॥

 

നാഗപത്നിമാർ സമർപ്പിച്ചതാം മണികൾ

കൊരുത്ത മാലകളും പട്ടുടയാടയും അഴകിൽ

ദേഹമലങ്കരിച്ചു സ്വജനങ്ങൾക്കാനന്ദമേകി

എത്തീ ഭവാൻ യമുനാതീരത്തു സായന്തനേ!

 

56.8

निशि पुनस्तमसा व्रजमन्दिरं

व्रजितुमक्षम एव जनोत्करे ।

स्वपति तत्र भवच्चरणाश्रये

दवकृशानुररुन्ध समन्तत: ॥८॥

 

nishi punastamasā vrajamandira

vrajitumakama eva janotkare

svapati tatra bhavaccharaṇāśraye

davakṛśānurarundha samantata॥8॥

 

നിശി പുനസ്തമസാ വ്രജമന്ദിരം

വ്രജിതുമക്ഷമ ഏവ ജനോത്കരേ

സ്വപതി തത്ര ഭവച്ചരണാശ്രയേ

ദവകൃശാനുരരുന്ധ സമന്തത: ८॥

നേരമേറെ വൈകിയന്നിരുട്ടിൽ ഗോകുലമെത്തുവാൻ

ആകാതെയങ്ങേ ജനങ്ങൾ ഭവദ്ചരണ ശരണരായ്

രാത്രി യമുനാതീരത്തു തന്നെ കിടന്നുറങ്ങവേ പെട്ടെന്നു

കാട്ടുതീ പടർന്നു ചുറ്റി വളഞ്ഞവരെ ബന്ധിച്ചു, കഷ്ടം !

56.9

प्रबुधितानथ पालय पालये

त्युदयदार्तरवान् पशुपालकान् ।

अवितुमाशु पपाथ महानलं

किमिह चित्रमयं खलु ते मुखम् ॥९॥

 

prabudhitānatha pālaya pālaye

tyudayadārtaravān paśupālakān

avitumāśu papātha mahānalam

kimihachitramaya khalu te mukham॥9॥

 

പ്രബുധിതാനഥ പാലയ പാലയേ

ത്യുദയദാർത്തരവാൻ പശുപാലകാൻ

അവിതുമാശു പപാഥ മഹാനലം

കിമിഹ ചിത്രമയം ഖലു തേ മുഖം ९॥

 

കാട്ടുതീ പടരവേ തീക്ഷ്ണമാം ചൂടേറ്റുണർന്നു

“രക്ഷിക്ക രക്ഷിക്ക” എന്നാർത്തരായാർക്കും

പശുപാലകരെ രക്ഷിക്കാനങ്ങു ക്ഷണത്തിലാ

കാട്ടുതീ വലിച്ചു കുടിച്ചു; ആശ്ചര്യമില്ലതിലൊട്ടും!  

അഗ്നി അങ്ങേ മുഖത്തിൽ നിന്നും ജാതനല്ലോ   

 

56.10

शिखिनि वर्णत एव हि पीतता

परिलसत्यधुना क्रिययाऽप्यसौ ।

इति नुत: पशुपैर्मुदितैर्विभो

हर हरे दुरितै:सह मे गदान् ॥१०॥

 

śikhini varata eva hi pītatā

parilasatyadhunā kriyayā'pyasau

iti nuta paśupairmuditairvibho

hara hare duritaisaha me gadān॥10॥

 

ശിഖിനി വർണത ഏവ ഹി പീതതാ

പരിലസത്യധുനാ ക്രിയയാഽപ്യസൗ

ഇതി നുത: പശുപൈർമുദിതൈർവിഭോ

ഹര ഹരേ ദുരിതൈ: സഹ മേ ഗദാൻ

 

“അഗ്നിയിൽ പീതവർണ്ണമെന്നതു സഹജം; അങ്ങാൽ

പീതമായതിനാൽ അഗ്നിക്കു പീതമെന്നിപ്പോൾ

ക്രിയാശബ്ദമായും നാമം സഹജമായ് തീർന്നുവല്ലോ.”

ഏവം സന്തുഷ്ടരാം ഗോപാലരാൽ സ്തുതനാമങ്ങു

കരുണയാ നീക്കേണമേയെൻ രോഗവും പാപങ്ങളും  

No comments:

Post a Comment