Sunday, February 11, 2024

Sreeman Narayaneeyam - Dasakam 54

Sreeman  Narayaneeyam - Dasakam 54

ദശകം 054 

http://ramayanam.guruvayoor.com/Sree%20Narayaneeyam/054%20Narayaneeyam.mp3
4  m 10 s

Narayaneeyam 54 

54.1

त्वत्सेवोत्कस्सौभरिर्नाम पूर्वं

कालिन्द्यन्तर्द्वादशाब्दम् तपस्यन् ।

मीनव्राते स्नेहवान् भोगलोले

तार्क्ष्यं साक्षादैक्षताग्रे कदाचित् ॥१॥

 

tvatsēvōtkassaubharirnāma pūrva

kālindyantardvādaśābdam tapasyan |

mīnavrātē snēhavān bhōgalōlē

tārkya sākṣādaikatāgrē kadācit ||1||

 

ത്വത്സേവോത്കസ്സൗഭരിർനാമ പൂർവം

കാലിന്ദ്യന്തര്‍ദ്വാദശാബ്ദം തപസ്യന്‍

മീനവ്രാതേ സ്നേഹവാൻ ഭോഗലോലേ

താര്‍ക്ഷ്യം സാക്ഷാദൈക്ഷതാഗ്രേ കദാചിത് 1

 

ഭഗവൻ, അങ്ങേ സേവാനിരതനാം മഹർഷി സൌരഭി

പന്ത്രണ്ടു കൊല്ലം യമുനാനദിക്കുള്ളിൽ തപം ചെയ്തു സസുഖം

വാഴും മത്സ്യങ്ങളെ സ്നേഹിച്ചു കഴിയവേയൊരിക്കൽ, കണ്ടൂ

മുമ്പിൽ പ്രത്യക്ഷനായ ഭഗവദ് വാഹകൻ ഗരുഡനെ.  

 

 

54.2

त्वद्वाहं तं सक्षुधं तृक्षसूनुं

मीनं कञ्चिज्जक्षतं लक्षयन् स: ।

तप्तश्चित्ते शप्तवानत्र चेत्त्वं

जन्तून् भोक्ता जीवितं चापि मोक्ता ॥२॥

 

tvadvāha ta sakudha tkasūnu

mīna kañcijjakaata lakayan sa |

taptacittē śaptavānatra cēttva

 

jantūn bhōktā jīvita cāpi mōktā ||2||

 

ത്വദ്വാഹം തം സക്ഷുധം തൃക്ഷസൂനും

മീനം കം ചിജ്ജക്ഷതം ലക്ഷയന്‍ സഃ

തപ്തശ്ചിത്തേ ശപ്തവാനത്ര ചേത്ത്വം

ജന്തൂൻ ഭോക്താ ജീവിതം ചാപി മോക്താ 2

 

അങ്ങേ വാഹനമാം ഗരുഡൻ വിശന്നു വലഞ്ഞൊരു

മീൻ കൊത്തിത്തിന്നും കാഴ്ച കണ്ടു സൌരഭി മനസ്സിൽ

താപമോടെ ശപിച്ചൂ പക്ഷിരാജനെ “നീയിനിയിവിടുത്തെ

ജന്തുക്കളെ തിന്നാൽ നിനക്കുണ്ടാം മരണം സുനിശ്ചയം”

 

 

54.3

तस्मिन् काले कालिय: क्ष्वेलदर्पात्

सर्पाराते: कल्पितं भागमश्नन् ।

तेन क्रोधात्त्वत्पदाम्भोजभाजा

पक्षक्षिप्तस्तद्दुरापं पयोऽगात् ॥३॥

 

tasmin kālē kāliya kvēladarpāt

sarpārātēḥ kalpita bhāgamaśnan |

tēna krōdhāttvatpadāmbhōjabhājā

pakakiptastaddurāpa payō'gāt ||3||

 

തസ്മിൻ കാലേ കാലിയ: ക്ഷ്വേലദർപാത്

സർപാരാതേ: കല്പിതം ഭാഗമശ്നൻ  

തേന ക്രോധാത്ത്വത്പദാംഭോജഭാജാ

പക്ഷക്ഷിപ്തസ്തദ്ദുരാപം പയോഽഗാത് 3

 

അക്കാലമൊരു സർപ്പം, കാളിയൻ സ്വന്തം

വിഷവീര്യത്താൽ മദിച്ചു ഗരുഡന്നു കല്പിച്ചതാം

ബലി സ്വയം തിന്നു പക്ഷിതൻ ഇടതുചിറകിന്നടി

വാങ്ങിയെത്തീ കാളിന്ദിയിൽ പ്രാണരക്ഷക്കായ്

ശാപാൽ ഗരുഡനെത്താൻ കഴിയാ ജലത്തിൽ

  

54.4

घोरे तस्मिन् सूरजानीरवासे

तीरे वृक्षा विक्षता: क्ष्वेलवेगात् ।

पक्षिव्राता: पेतुरभ्रे पतन्त:

कारुण्यार्द्रं त्वन्मनस्तेन जातम् ॥४॥

 

ghōrē tasmin sūrajānīravāsē

tīrē vkṣā vikatāḥ kvēlavēgāt |

pakivrātāḥ pēturabhrē patanta

kāruyārdrāṁ tvanmanastēna jātam ||4||

 

ഘോരേ തസ്മിൻ സൂരജാനീരവാസേ

തീരേ വൃക്ഷാ വിക്ഷതാ: ക്ഷ്വേലവേഗാത്

പക്ഷിവ്രാതാ: പേതുരഭ്രേ പതന്ത:

കാരുണ്യാർദ്രം ത്വന്മനസ്തേന ജാതം 4

 

ഘോരനാം കാളിയനാ നദിയിലാവാസം

തുടങ്ങവേ വിഷലിപ്തമായീ ജലം; കരിഞ്ഞൂ

തീരവൃക്ഷങ്ങൾ; ചത്തു വീണൂ പറവകൾ.

അങ്ങേമനമപ്പോൾ കരുണാർദ്രമായീ ജവം

54.5

काले तस्मिन्नेकदा सीरपाणिं

मुक्त्वा याते यामुनं काननान्तम् ।

त्वय्युद्दामग्रीष्मभीष्मोष्मतप्ता

गोगोपाला व्यापिबन् क्ष्वेलतोयम् ॥५॥

 

kālē tasminnēkadā sīrapāṇi

muktva yātē yāmunam kānanāntam |

tvayyuddāmagrīṣmabhīṣmōṣmataptā

gōgōpalā vyāpiban kvēlatōyam ||5||

 

കാലേ തസ്മിൻനെകദാ സീരപാണിം

മുക്ത്വാ യാതെ യാമുനം കാനനാന്തം

ത്വയ്യുദ്ദാമഗ്രീഷ്മഭീഷ്മോഷ്മതപ്താ

ഗോഗോപാലാ വ്യാപിബന്‍ ക്ഷ്വേലതോയം 5

 

ഒരുദിനമവിടുന്നു ബലരാമൻ കൂടെയില്ലാത്തനേരം

മാട് മേയ്ക്കാൻ യമുനാതീരത്തുൾക്കാട്ടിൽ പോകവേ

ഉഷ്ണത്താൽ ദാഹിച്ചു വലഞ്ഞ പശുക്കളും പശുപാലരും

യമുനാനദിയിലിറങ്ങിയാ വിഷജലം കോരിക്കുടിച്ചൂ  

 

54.6

नश्यज्जीवान् विच्युतान् क्ष्मातले तान्

विश्वान् पश्यन्नच्युत त्वं दयार्द्र: ।

प्राप्योपान्तं जीवयामासिथ द्राक्

पीयूषाम्भोवर्षिभि: श्रीकटक्षै: ॥६॥

 

nashyajjīvān viccyutān kmātalē tān

viśvān paśyannachyuta tva dayārdrāḥ |

prāpyōpānta jīvayāmāsitha drāk

pīyūṣāmbhōvaribhi śrīkaakai ||6||

 

നശ്യജ്ജീവാൻ വിച്യുതാൻ ക്ഷ്മാതലേ താന്

വിശ്വാൻ പശ്യന്നച്യുത ത്വം ദയാർദ്ര:

പ്രാപ്യോപാന്തം ജീവയാമാസിഥ ദ്രാക്

പീയൂഷാംഭോവർഷിഭി: ശ്രീകടക്ഷൈ: 6

 

ച്യുതിയൊട്ടുമേ തീണ്ടാത്ത ഭഗവൻ, ജീവനറ്റു

നിലത്തുവീണവരെക്കണ്ടു ദയാർദ്രനായങ്ങ്

അമൃതധാരവർഷിക്കുമവിടുത്തെ കടക്കൺ

നോട്ടം കൊണ്ടവരെ ജീവിപ്പിച്ചൂ ക്ഷണത്തിൽ.

 

54.7

किं किं जातो हर्षवर्षातिरेक:

सर्वाङ्गेष्वित्युत्थिता गोपसङ्घा: ।

दृष्ट्वाऽग्रे त्वां त्वत्कृतं तद्विदन्त-

स्त्वामालिङ्गन् दृष्टनानाप्रभावा: ॥७॥

 

ki ki jātō haravarṣātirēka

sarvāṅgēṣvityutthitā gōpasanghāḥ |

dr̥ṣṭvā'grē tvāṁ tvatkta tadvidanta-

stvāmāligan dr̥ṣṭanānāprabhāvāḥ ||7||

 

കിം കിം ജാതോ ഹർഷവർഷാതിരേക:

സർവാങ്ഗേഷ്വിത്യുത്ഥിതാ ഗോപസങ്ഘാ:

ദൃഷ്ട്വാഽഗ്രേ ത്വാം ത്വത്കൃതം തദ്വിദന്ത-

സ്ത്വാമാലിങ്ഗൻ ദൃഷ്ടനാനാപ്രഭാവാ: 7

 

എന്താണിങ്ങിനെയാനന്ദഹർഷം ദേഹത്തിലാകേ

എന്നോർത്തെഴുന്നേറ്റ ഗോപർ കണ്ടിട്ടുണ്ട് മുന്പും

ഭവദ് പ്രഭാവമതിനാൽ അങ്ങാണിതിന്നു പുറകിൽ

എന്നറിഞ്ഞു ഗാഢം പുൽകീ ഭവാനെയാഹ്ളാദപൂർവ്വം

 

54.8

गावश्चैवं लब्धजीवा: क्षणेन

स्फीतानन्दास्त्वां च दृष्ट्वा पुरस्तात् ।

द्रागावव्रु: सर्वतो हर्षबाष्पं

व्यामुञ्चन्त्यो मन्दमुद्यन्निनादा: ॥८॥

 

gāvaścaiva labdhajīvāḥ kaṇēna

sfītānandāstvāṁ ca dr̥ṣṭvā purastāt |

drāgāvavru sarvatō harabāṣpa

vyāmuñchantyō mandamudyanninādāḥ ||8||

 

ഗാവശ്ചൈവം ലബ്ധജീവാ: ക്ഷണേന

സ്ഫീതാനന്ദാസ്ത്വാം ച ദൃഷ്ട്വാ പുരസ്താത്

ദ്രാഗാവവ്രു: സർവതോ ഹർഷബാഷ്പം

വ്യാമുഞ്ചന്ത്യോ മന്ദമുദ്യന്നിനാദാ: 8

 

ഏവം ഗോക്കളും ജീവൻ തിരിച്ചുകിട്ടിയുണർന്നു

വരവേ കണ്ടൂ മുന്നിൽ ഭവാനെയത്യാനന്ദമോടെ

ആനന്ദാശ്രുപൊഴിച്ചു മന്ദമായ് ശബ്ദിച്ചുകൊണ്ടു

വേഗം കാലികൾ അങ്ങേയ്ക്ക് ചുറ്റും വളഞ്ഞു നിന്നു   

54.9

रोमाञ्चोऽयं सर्वतो न: शरीरे

भूयस्यन्त: काचिदानन्दमूर्छा ।

आश्चर्योऽयं क्ष्वेलवेगो मुकुन्दे-

त्युक्तो गोपैर्नन्दितो वन्दितोऽभू: ॥९॥

 

rōmāñcō'ya sarvatō na śarīrē

bhūyasyanta kācidānandamūrchā |

āścaryō'ya kvēlavēgō mukundē-

tyuktō gōpairnanditō vanditō'bhūḥ ||9||

 

രോമാഞ്ചോഽയം സർവതോ ന: ശരീരേ

ഭൂയസ്യന്ത: കാചിദാനന്ദമൂർച്ഛാ

ആശ്ചര്യോഽയം ക്ഷ്വേലവേഗോ മുകുന്ദേ-

ത്യുക്തോ ഗോപൈർനന്ദിതോ വന്ദിതോഽഭൂ: 9

 

“ദേഹമെല്ലാടവും രോമാഞ്ചത്താൽ മൂടുന്നുവല്ലോ

പെരുകുന്നൂ പറയാനാവാത്തോരാത്മഹർഷം!

അത്യദ്ഭുതം വിഷവീര്യം പോയ്പ്പോയ കാര്യം”

ഏവം ഭവാനെല്ലാവരാലും വന്ദിതനായി നിന്നൂ

 

54.10

एवं भक्तान् मुक्तजीवानपि त्वं

मुग्धापाङ्गैरस्तरोगांस्तनोषि ।

तादृग्भूतस्फीतकारुण्यभूमा

रोगात् पाया वायुगेहाधिवास ॥१०॥

 

ēva bhaktān muktajīvānapi tva

mugdhāpāṅgairastarōgāṁstanōṣi |

tādr̥gbhūtasfītakāruyabhūmā

rōgāt pāyā vāyugēhādhivāsa ||10||

 

ഏവം ഭക്താൻ മുക്തജീവാനപി ത്വം

മുഗ്ധാപാങ്ഗൈരസ്തരോഗാംസ്തനോഷി

താദൃഗ്ഭൂതസ്ഫീതകാരുണ്യഭൂമാ

രോഗാത് പായാ വായുഗേഹാധിവാസ 10

 

ഗുരുവായൂരപ്പാ! ഭഗവൻ! അങ്ങേകിയല്ലോ

പ്രാണൻ പൊയ്പ്പോയവർക്ക്പോലും പുതു

ജീവൻ; മോഹന കടാക്ഷത്താലങ്ങു രോഗ

ബാധകളെല്ലാം നീക്കുന്നൂ; വർദ്ധിതമാകും

കൃപയോടെയേവം നീക്കിയാലുമെൻ രോഗവും      

 

No comments:

Post a Comment