Sreeman Narayaneeyam - Dasakam 64
ദശകം 064
http://ramayanam.guruvayoor.com/Sree%20Narayaneeyam/064%20Narayaneeyam.mp3
4 m 10 s
Narayaneeyam 64
64.1
आलोक्य शैलोद्धरणादिरूपं
प्रभावमुच्चैस्तव गोपलोका: ।
विश्वेश्वरं त्वामभिमत्य विश्वे
नन्दं भवज्जातकमन्वपृच्छन् ॥१॥
ālokya śailoddharaṇādirūpaṃ
prabhāvamuccaistava
gopalokāḥ |
viśveśvaramtvāmabhimatya viśve
nandaṃ bhavajjātakamanvapṛcchan ||1||
ആലോക്യ
ശൈലോദ്ധരണാദിരൂപം
പ്രഭാവമുച്ചൈസ്തവ
ഗോപലോകാ: ।
വിശ്വേശ്വരം ത്വാമഭിമത്യ
വിശ്വേ
നന്ദം
ഭവജ്ജാതകമന്വപൃച്ഛൻ ॥१॥
ഗോവർദ്ധനത്തെയങ്ങേഴുദിനം
ഉയർത്തിപ്പിടിച്ചതും
മറ്റത്ഭുതപ്രഭാവങ്ങളും
കണ്ടു ഗോപാലരാം ജനം
ഭവാൻ വിശ്വേശ്വരൻ
വിഷ്ണുവാണോയെന്നു സംശയിച്ച്
നന്ദഗോപരോടാരാഞ്ഞൂ
അങ്ങേ ജാതകത്തെപ്പറ്റി.
64.2
गर्गोदितो निर्गदितो निजाय
वर्गाय तातेन तव प्रभाव: ।
पूर्वाधिकस्त्वय्यनुराग एषा
मैधिष्ट तावत् बहुमानभार: ॥२॥
gargodito
nirgadito nijāya
vargāya tātena tava prabhāvaḥ |
pūrvādhikastvayyanurāga eṣā
maidhiṣṭa tāvat bahumānabhāraḥ ||2|
ഗർഗോദിതോ നിർഗദിതോ
നിജായ
വർഗായ താതേന
തവ പ്രഭാവ: ।
പൂർവാധികസ്ത്വയ്യനുരാഗ
ഏഷാ
മൈധിഷ്ട താവത്
ബഹുമാനഭാര: ॥२॥
നാമകരണ സമയേ ഗർഗ്ഗമുനി
മുൻകൂട്ടിപ്പറഞ്ഞതാം
അങ്ങേ പ്രഭാവം
നന്ദഗോപരവർക്കു വെളിപ്പെടുത്തീ
അപ്പോൾമുതൽ ഗോകുലവാസികൾക്കെല്ലാമങ്ങയിൽ
പ്രേമമേറി പൂർവ്വാധികം
ബഹുമാനവും മേൽക്കുമേൽ
64.3
ततोऽवमानोदिततत्त्वबोध:
सुराधिराज: सह दिव्यगव्या।
उपेत्य तुष्टाव स नष्टगर्व:
स्पृष्ट्वा पदाब्जं मणिमौलिना ते ॥३॥
tato'vamānoditatattvabodhaḥ
surādhirājaḥ saha divyagavyā |
upetya
tuṣṭāva
sa naṣṭagarvaḥ
spṛṣṭvā padābjam maṇimaulinā te ||3||
തതോഽവമാനോദിത തത്ത്വബോധ:
സുരാധിരാജ: സഹ
ദിവ്യഗവ്യാ।
ഉപേത്യ
തുഷ്ടാവ സ നഷ്ടഗര്വ:
സ്പൃഷ്ട്വാ
പദാബ്ജം മണിമൗലിനാ തേ ॥३॥
പരാജയത്താലു,മപമാനത്താലും
ബോധമുണർന്ന
ദേവേന്ദ്രൻ ഗർവ്വമെല്ലാമൊടുങ്ങി,
കാമധേനുവുമായ്
വ്രജത്തിലെത്തി,
തിളങ്ങും മണിക്കിരീടമങ്ങേ പാദ
പത്മങ്ങളിൽ തൊട്ടു
നമസ്കരിച്ചൂ സ്തുതിച്ചൂ ഭവാനെ
64.4
स्नेहस्नुतैस्त्वां सुरभि: पयोभि:
र्गोविन्दनामाङ्कितमभ्यषिञ्चत् ।
ऐरावतोपाहृतदिव्यगङ्गा
पाथोभिरिन्द्रोऽपि च जातहर्ष: ॥४॥
snehasnutaiṣtvāṃ
surabhiḥ payobhiḥ
rgovindanāmāṅkitamabhyasiñcat
|
airāvatopāhṛtadivyagaṅgā
pāthobhirindro'pi
ca jātaharṣaḥ ||4||
സ്നേഹസ്നുതൈസ്ത്വാം
സുരഭി: പയോഭി:
ഗോവിന്ദനാമാങ്കിതമഭ്യഷിഞ്ചത്
।
ഐരാവതോപാഹൃതദിവ്യഗംഗാ
പാഥോഭിരിന്ദ്രോഽപി
ച ജാതഹർഷ: ॥४॥
സ്നേഹത്താൽ ചുരത്തിയ
പാലുകൊണ്ടു കാമധേനു
അഭിഷേകം ചെയ്തൂ
ഭവാനെ ഗോവിന്ദനാമനാക്കി.
ഐരാവതം കൊണ്ടുവന്നതാം
ആകാശ ഗംഗാതീർത്ഥം
കൊണ്ടിന്ദ്രനുമങ്ങയെ
അഭിഷേകം ചെയ്തൂ ഹർഷമോടെ
64.5
जगत्त्रयेशे त्वयि गोकुलेशे
तथाऽभिषिक्ते सति गोपवाट: ।
नाकेऽपि वैकुण्ठपदेऽप्यलभ्यां
श्रियं प्रपेदे भवत: प्रभावात् ॥५॥
jagattrayeśe tvayi gokuleśe
tathā'bhigīkṣte sati gopavāṭaḥ |
nāke'pi vaikuṇṭhapade'pyalabhyāṃ
śriyaṃ prapede bhavataḥ prabhāvāt ||5||
ജഗത്ത്രയേശേ
ത്വയി ഗോകുലേശേ
തഥാഽഭിഷിക്തേ
സതി ഗോപവാട: ।
നാകേഽപി
വൈകുണ്ഠപദേഽപ്യലഭ്യാം
ശ്രിയം
പ്രപേദേ ഭവത: പ്രഭാവാത് ॥५॥
മൂന്നു ലോകങ്ങൾക്കും
നാഥനാമങ്ങ് ഗോകുലേശൻ
ഗോവിന്ദനായ് അഭിഷിക്തനായതിൻ
ശേഷം അങ്ങേ
പ്രഭാവാൽ അമ്പാടിയാകവേ
ഐശ്വര്യസമ്പൂർണ്ണമായീ
സ്വർഗ്ഗലോകത്തിനും
വൈകുണ്ഠത്തിനുപോലുമതീതമായ്
64.6
कदाचिदन्तर्यमुनं प्रभाते
स्नायन् पिता वारुणपूरुषेण ।
नीतस्तमानेतुमगा: पुरीं त्वं
तां वारुणीं कारणमर्त्यरूप: ॥६॥
kadācidantaryamunaṃ prabhāte
snāyan pitā vāruṇapūruṣeṇa |
nītastamānetumagāḥ
purīṃ
tvaṃ
tāṃ vāruṇīṃ kāraṇamartyarūpaḥ ||6||
കദാചിദന്തര്യമുനം
പ്രഭാതേ
സ്നായൻ പിതാ
വാരുണപൂരുഷേണ ।
നീതസ്തമാനേതുമഗാ:
പുരീം ത്വം
താം വാരുണീം
കാരണമർത്യരൂപ: ॥६॥
പ്രഭാതത്തിലൊരുദിനം
നന്ദഗോപർ യമുനയിൽ
സ്നാനം ചെയ്യവേ,
വരുണകിങ്കരരിലൊരാൾ തവ
താതനെ ബലാൽ വരുണലോകത്തിൽ
കൊണ്ടുപോയീ; ലോകരക്ഷക്കായ് മർത്യരൂപമെടുത്ത ഭവാനപ്പോൾ
വരുണനഗരത്തിലേക്കു
പോയീ ജവം നന്ദഗോപനെ
തിരികേ കൂട്ടിക്കൊണ്ടു
കൊണ്ടുപോരുവാൻ
64.7
ससम्भ्रमं तेन जलाधिपेन
प्रपूजितस्त्वं प्रतिगृह्य तातम् ।
उपागतस्तत्क्षणमात्मगेहं
पिताऽवदत्तच्चरितं निजेभ्य: ॥७॥
sasambramaṃ tena jalādhipena
prapūjitastvaṃ pratigr̥hya tātam |
upāgatastatkṣaṇamātmagehaṃ
pitā'vadattaccharitaṃ nijebhyaḥ ||7||
സസംഭ്രമം തേന
ജലാധിപേന
പ്രപൂജിതസ്ത്വം
പ്രതിഗൃഹ്യ താതം ।
ഉപാഗതസ്തത്ക്ഷണമാത്മഗേഹം
പിതാഽവദത്തച്ചരിതം
നിജേഭ്യ: ॥७॥
ആശ്ചര്യമാർന്നൂ
വരുണദേവൻ തൻപുരിയിലസമയം
അങ്ങയെക്കണ്ടു
പൂജിച്ചു വണങ്ങിയാദരപൂർവ്വമപ്പോൾ
പിതാവിനെക്കൂട്ടി
മടങ്ങി സ്വഗൃഹത്തിലേക്കാമോദമോടെ
നന്ദഗോപനീ കഥയെല്ലാം
പറഞ്ഞൂ തൻ കൂട്ടരോടായി.
64.8
हरिं विनिश्चित्य भवन्तमेतान्
भवत्पदालोकनबद्धतृष्णान् ॥
निरीक्ष्य विष्णो परमं पदं तद्
दुरापमन्यैस्त्वमदीदृशस्तान् ॥८॥
hariṃ viniścitya bhavantametān
bhavatpadālokana baddhatṛṣṇān
||
nirīkṣya viṣṇo
paramaṃ padaṃ tad
durāpamanyaiṣtvamadīdṛśastān ||8||
ഹരിം
വിനിശ്ചിത്യ ഭവന്തമേതാൻ
ഭവത്പദാലോകനബദ്ധതൃഷ്ണാൻ
॥
നിരീക്ഷ്യ
വിഷ്ണോ പരമം പദം തദ്
ദുരാപമന്യൈസ്ത്വമദീദൃശസ്താൻ
॥८॥
ഗോപബാലനാമങ്ങ്
സാക്ഷാൽ ഹരിതന്നെയെന്നു
തിരിച്ചറിഞ്ഞൂ
ഗോകുലവാസികൾ; അവരാഗ്രഹിച്ചൂ
വൈകുണ്ഠമൊന്നു
കാണുവാൻ സർവ്വഭൂതഹൃദയ
നിവാസി വിഷ്ണോ!
അങ്ങതറിഞ്ഞു കാട്ടിക്കൊടുത്തൂ
അന്യർക്കപ്രാപ്യമാമാ
തദ്പദം, പരമസ്വധാമം
64.9
स्फुरत्परानन्दरसप्रवाह
प्रपूर्णकैवल्यमहापयोधौ ।
चिरं निमग्ना: खलु गोपसङ्घा
स्त्वयैव भूमन् पुनरुद्धृतास्ते ॥९॥
sphuratparānandarasapravāha
prapūrṇakaivalyamahāpayodhau |
ciraṃ nimagnāḥ
khalu gopasaṅghā
tvayaiva
bhūman punaruddhṛtāste ||9||
സ്ഫുരത്പരാനന്ദരസപ്രവാഹ
പ്രപൂർണകൈവല്യമഹാപയോധൌ
।
ചിരം നിമഗ്നാ:
ഖലു ഗോപസങ്ഘാ
സ്ത്വയൈവ ഭൂമൻ
പുനരുദ്ധൃതാസ്തേ ॥९॥
ജാജ്വല്യപ്രഭ വിളങ്ങുമാ
പരമാനന്ദസാഗരത്തിൽ
ആമഗ്നരായിക്കിടന്നൂ
ഗോപസമൂഹമേറെ നേരം
പരബ്രഹ്മമൂർത്തിയാമങ്ങ്
പിന്നെയതിൽനിന്നുമവരെ
ഉണർത്തിയുദ്ധരിച്ചൂ,
നിദ്രയിൽ നിന്നെന്നപോലെ
64.10
करबदरवदेवं देव कुत्रावतारे
निजपदमनवाप्यं दर्शितं भक्तिभाजाम् ।
तदिह पशुपरूपी त्वं हि साक्षात् परात्मा
पवनपुरनिवासिन् पाहि मामामयेभ्य: ॥१०॥
karabadaravadevaṃ deva kutrāvatāre
nijapadam
anavāpyaṃ darśitaṃ bhaktibhājām |
tadiha
paśuparūpī tvaṃ hi sākṣāt
parātmā
pavanapuranivāsin pāhi māmāmayebhyaḥ ||10||
കരബദരവദേവം
ദേവ കുത്രാവതാരേ
നിജപദമനവാപ്യം
ദർശിതം ഭക്തിഭാജാം ।
തദിഹ പശുപരൂപീ
ത്വം ഹി സാക്ഷാത് പരാത്മൻ
പവനപുരനിവാസിൻ
പാഹി മാമാമയേഭ്യ: ॥१०॥
അപ്രാപ്യമാമങ്ങേ
വൈകുണ്ഠദേശം പരമപദം
കയ്യിലിരിക്കും
ചെറുപഴംപോലെ ഭക്തന്മാർക്ക്
കാട്ടിക്കൊടുത്തിട്ടുണ്ടോ
മറ്റവതാരങ്ങളിൽ പ്രഭോ?
അതിനാലങ്ങേ ഗോപാലരൂപമിവിടെ
പ്രത്യക്ഷമാം
പരബ്രഹ്മം, സുനിശ്ചയം!
ഏവം മഹാത്മ്യമേറും
ഗുരുവായൂരപ്പാ
! രോഗങ്ങളിൽ നിന്നു രക്ഷിക്കണേ
No comments:
Post a Comment