Sreeman Narayaneeyam - Dasakam 69
ദശകം 069
http://ramayanam.guruvayoor.com/Sree%20Narayaneeyam/069%20Narayaneeyam.mp3
4 m 10 s
Narayaneeyam 69
69.1
केशपाशधृतपिञ्छिकावितति
सञ्चलन्मकरकुण्डलं
हारजालवनमालिकाललित
मङ्गरागघनसौरभम् ।
पीतचेलधृतकाञ्चिकाञ्चित
मुदञ्चदंशुमणिनूपुरं
रासकेलिपरिभूषितं तव
हि रूपमीश कलयामहे ॥१॥
Keśapāśadhr̥tapiñchikāvitatī
sañcalanmakarakuṇḍalaṁ
hārajālavānamālikālalita
maṅgarāgaghana
saurabham |
pītaceladhr̥takāñcikāñcita
mudañcadam̐śumaṇinūpuraṁ
rāsakeliparibhūṣitaṁ tava
hi
rūpamīśa
kalayāmahe ||1||
കേശപാശധൃതപിഞ്ചികാവിതതി
സഞ്ചലന്മകരകുണ്ഡലം
ഹാരജാലവനമാലികാലളിത
മംഗരാഗഘനസൗരഭം
।
പീതചേലധൃതകാഞ്ചികാഞ്ചിത
മുദഞ്ചദംശുമണിനൂപുരം
രാസകേളിപരിഭൂഷിതം
തവ ഹി
രൂപമീശ
കലയാമഹേ ॥१॥
അഴകിൽ കെട്ടിയൊതുക്കിവച്ച
മുടിയിൽ
തിരുകിയ പീലിക്കണ്ണിൻ
തിളക്കമോടെ
ആഭരണമെന്നപോൽ മയിൽപ്പീലിക്കൂട്ടവും,
കാതിലിളകിയാടുന്ന
മകരകുണ്ഡലങ്ങളും,
മാറിൽ ചാർത്തിയ
മണിമുത്തുമാലകൾ
പൂമാല്യങ്ങളും,
ചന്ദനകുങ്കുമക്കുറിക്കൂട്ടുകൾ
പരിമളം പരത്തും
മേനിയിൽ മഞ്ഞപ്പട്ടിന്നു
മേലേ പൊന്നരഞ്ഞാണവും,
കാൽകളിൽ
രത്നരശ്മിപ്രഭതൂകും
മണിച്ചിലമ്പുമായ്
രാസകേളിക്കൊരുങ്ങി
നിൽക്കുമങ്ങേ രൂപം
ഉപാസിക്കുന്നു ഞങ്ങൾ, വിശ്വേശ്വരാ!
O Krishna! How splendidly you are adorned! Peacock
feathers are there, like precious ornaments, nestling within your braided
locks, their eyes glittering amidst the ebony tresses. Fish-shaped earrings
sway by your smooth, shiny cheeks. Necklaces and garlands of flowers grace your
neck. A golden yellow girdle, draped in a yellow silk dhoti, cinches your waist.
The fragrance of sandalpaste and sweet-smelling unguents anoints your body.
Your gem-studded anklets emit a radiant glow. We meditate upon your resplendent
and charming form, dressed and ready for Rasaleela.
69.2
तावदेव कृतमण्डने कलित
कञ्चुलीककुचमण्डले
गण्डलोलमणिकुण्डले युवति
मण्डलेऽथ परिमण्डले ।
अन्तरा सकलसुन्दरीयुगलम्
इन्दिरारमण सञ्चरन्
मञ्जुलां तदनु रासकेलिमयि
कञ्जनाभ समुपादधा: ॥२॥
Tāvadeva kr̥tamaṇḍane kalita
kañculīkakucamaṇḍale
gaṇḍalolamaṇikuṇḍale yuvati
maṇḍale'tha
parimaṇḍale |
antarā sakalasundarīyugalam
indirāramaṇa sañcaran
mañjulām̐ tad anu rāsakelimayi
kañjanābha samupādadhaḥ ||2||
താവദേവ
കൃതമണ്ഡനേ കലിത
കഞ്ചുളീക കുചമണ്ഡലേ
ഗണ്ഡലോലമണികുണ്ഡലേ
യുവതി
മണ്ഡലേഽഥ
പരിമണ്ഡലേ ।
അന്തരാ സകലസുന്ദരീയുഗളം
ഇന്ദിരാരമണ
സഞ്ചരൻ
മഞ്ജുളാം തദനു
രാസകേളിമയി
കഞ്ജനാഭ
സമുപാദധാ: ॥२॥
ആനേരമഴകിൽ കുചകുംഭങ്ങൾക്കുമേൽ
കഞ്ചുകമണിഞ്ഞും
കവിളിൽത്തട്ടിയിളകും
കുണ്ഡലങ്ങൾ കാതിൽ
തൂക്കിയും രാസലീലയ്ക്കായ് അങ്ങേപ്പോലെയണിഞ്ഞൊരുങ്ങി ഗോപികൾ
ഭവാനു ചുറ്റും
വട്ടത്തിൽ നിൽക്കവേ, രണ്ടു
ഗോപസുന്ദരിമാർക്കിടയിൽ
മാറിമാറി നീങ്ങി
അവരുമായ് നൃത്തച്ചുവടുകൾ
വച്ചു കൃഷ്ണനായ്
പദ്മനാഭൻ, ലക്ഷ്മീവല്ലഭനാമങ്ങു
രാസകേളിയാടീ മനോമോഹനം.
At that moment, a bevy of
enchanting maidens appeared, adorned in their finest attire, their faces aglow
with exquisite makeup, and their upper garments gracefully draping their ample
bosoms. Their radiant cheeks were adorned with glistening, gem-studded earrings.
Ready for the Rasaleela dance, they formed a circle around Krishna. O consort
of Mahalakshmi, O Padmanabha, you moved gracefully with charming steps, dancing
between two maidens at a time, taking turns to delight everyone.
69.3
वासुदेव तव भासमानमिह
रासकेलिरससौरभं
दूरतोऽपि खलु नारदागदित
माकलय्य कुतुकाकुला ।
वेषभूषणविलासपेशल
विलासिनीशतसमावृता
नाकतो युगपदागता वियति
वेगतोऽथ सुरमण्डली ॥३॥
Vāsudeva tava bhāsamānam iha
rāsakelirasa
saurabham
dūrato'pi khalu nāradāgadita
mākalyya kutukākulā |
veṣabhūṣanavilāsapeśala
vilāsinīśatasamāvr̥tā
nākato yugapadāgatā viyati
vegato'tha
suramaṇḍalī ||3||
വാസുദേവ തവ
ഭാസമാനമിഹ
രാസകേലിരസസൗരഭം
ദൂരതോഽപി ഖലു
നാരദാഗദിത
മാകലയ്യ
കുതുകാകുലാ ।
വേഷഭൂഷണവിലാസപേശല
വിലാസിനീശതസമാവൃതാ
നാകതോ
യുഗപദാഗതാ വിയതി
വേഗതോഽഥ
സുരമണ്ഡലീ ॥३॥
നാരദമുനിവർണ്ണിതമാമങ്ങേയഭൌമ
രാസകേളീരസ സൌരഭമറിഞ്ഞു
സർവ്വാഭരണവിഭൂഷിതരായ്
കമനീയം
അണിഞ്ഞൊരുങ്ങി
വിലാസവതികളാം
ഭോഗലാലസ സുരസുന്ദരികളുമായ്
പെട്ടെന്നു നാകത്തിൽനിന്നൊരുമിച്ചു
പുറപ്പെട്ടുവന്നാകാശമാർഗ്ഗേ
നിരന്നു
നിന്നൂ ദേവവൃന്ദം,
സഹർഷം.
69.4
वेणुनादकृततानदानकल
गानरागगतियोजना-
लोभनीयमृदुपादपातकृत
तालमेलनमनोहरम् ।
पाणिसंक्वणितकङ्कणं च मुहुर्
अंसलम्बितकराम्बुजं
श्रोणिबिम्बचलदम्बरं भजत
रासकेलिरसडम्बरम् ॥४॥
Veṇunādakr̥tatānadānakala
gānarāgagatiyojanā-
lobhanīyamr̥dupādapātakr̥ta
tālamelana
manoharam |
pāṇisam̐kvaṇitakaṅkaṇaṁ ca muhur
aṁsalam̐bitakarāmbujaṁ
śroṇibimbacaladambaram̐ bhajata
rāsakelirasaḍambaram ||4||
വേണുനാദകൃതതാനദാനകല
ഗാനരാഗഗതിയോജനാ-
ലോഭനീയമൃദുപാദപാതകൃത
താലമേലനമനോഹരം
।
പാണിസംക്വണിതകങ്കണം
ച മുഹുർ
അംസലംബിതകരാംബുജം
ശ്രോണിബിംബചലദംബരം
ഭജത
രാസകേലിരസഡംബരം
॥४॥
അങ്ങേ വേണുഗാനത്തിൻ
സ്വരവിതാനമൊത്തു
രാഗഗതിവിശേഷമോടെ
ഗോപസുന്ദരിമാർ പാടിയും
താളമൊത്തതി ചാരുവായ്
ലാസ്യ നൃത്തമാടിയും
കൈവളകൾ കിലുക്കിയും
മൃദുസ്നിഗ്ധമാമങ്ങേ
താമരക്കൈകൾ തോളിൽ
വച്ചും, അരക്കെട്ടിൽ
നിന്നിളകിയാടുമുടയാടകളോടെ
വിരാജിക്കുമങ്ങേ
രാസക്രീഡാരസവൈഭവം,
ആഡംബരം,
മനസാ കണ്ടു ധ്യാനിച്ചിടാം
ഭക്തരേ! നാം
69.5
स्पर्धया विरचितानुगानकृत
तारतारमधुरस्वरे
नर्तनेऽथ ललिताङ्गहारलुलिताङ्ग
हारमणिभूषणे ।
सम्मदेन कृतपुष्पवर्षमलम्
उन्मिषद्दिविषदां कुलं
चिन्मये त्वयि निलीयमानमिव
सम्मुमोह सवधूकुलम् ॥५॥
Spardhayā viracitānugānakr̥ta
tāratāramadhurasvare
nartane'tha
lalitāṅgahāralulitāṅga
hāramaṇibhūṣaṇe |
sammadena
kr̥tapuṣpavarṣamalam
unmiṣaddiviṣadāṁ
kulaṁ
cinmaye
tvayi nilīyamānam iva
sammumoha
savadhūkulam ||5||
സ്പർധയാ
വിരചിതാനുഗാനകൃത
താരതാരമധുരസ്വരേ
നർതനേഽഥ ലലിതാംഗ
ഹാരലുലിതാംഗ
ഹാരമണിഭൂഷണേ ।
സമ്മദേന
കൃതപുഷ്പവർഷമലം
ഉന്മിഷദ്ദിവിഷദാം
കുലം
ചിന്മയേ ത്വയി
നിലീയമാനമിവ
സമ്മുമോഹ
സവധൂകുലം ॥५॥
ഓരോ പാട്ടുകളുമേറെ
രസകരമാവണമെന്നോർത്തു
മനോമോഹന മധുരസ്വരമുയർത്തിപ്പാടി,
ചടുലമാം അംഗവിക്ഷേപങ്ങളാലാടയാഭരണങ്ങൾ വീഴുംവിധം ഗോപസുന്ദരിമാർ നൃത്തം ചെയ്യവേ കൺമിഴിച്ചു
നിന്നൂ
സഹർഷം ദേവസ്ത്രീകൾ,
അഭൌമമാം പാട്ടുമാട്ടവും
മന്നിൽക്കണ്ടു
പാരിജാതപ്പൂക്കൾ ചൊരിഞ്ഞൂ.
സ്വയമങ്ങാം ബ്രഹ്മാനന്ദമൂർത്തിയിൽ
വിലീനരായപോൽ
മോഹിതരായി നിന്നൂ
ദേവിമാരൊത്ത് മാനത്ത് വിണ്ണവർ.
69.6
स्विन्नसन्नतनुवल्लरी तदनु
कापि नाम पशुपाङ्गना
कान्तमंसमवलम्बते स्म तव
तान्तिभारमुकुलेक्षणा ॥
काचिदाचलितकुन्तला नव
पटीरसारघनसौरभं
वञ्चनेन तव सञ्चुचुम्ब
भुजमञ्चितोरुपुलकाङ्कुरा ॥६॥
Svinnasannatanuvallarī tadanu
kāpi nāma paśupāṅganā
kāntamaṁsamavalaḿbate
sma tava
tāntibhāramukulekṣaṇā ||
kācidācalitakuntalā nava
paṭīrasāraghanasaurabham
vañcanena
tava sañcucumba
bhujamañcitōrupulakāṅkurā ||6||
സ്വിന്നസന്നതനുവല്ലരീ
തദനു
കാപി നാമ
പശുപാംഗനാ
കാന്തമംസമവലംബതേ
സ്മ തവ
താന്തിഭാരമുകുലേക്ഷണാ
॥
കാചിദാചലിതകുന്തലാ
നവ
പടീരസാരഘനസൗരഭം
വഞ്ചനേന തവ
സഞ്ചുചുംബ
ഭുജമഞ്ചിതോരുപുളകാങ്കുരാ
॥६॥
രാസകേളിയാടിത്തൻ
തനു തളർന്നൊരു കൃശഗാത്രി
മിഴികൾ കൂമ്പി
ക്ഷീണമോടെ, വിയർത്ത മൃദുമേനി
അങ്ങേ തോളിൽ ചാരി
നിൽക്കവേയൊരു ഗോപിക
മൂടിയഴിച്ചിട്ടെത്തി
രോമാഞ്ചമണിഞ്ഞു ചന്ദനമണം
തിങ്ങുമങ്ങേ കൈപിടിച്ചു
മണത്തുനോക്കുമ്പോലെ
യൊരു കള്ളച്ചുംബണം
നൽകി മുഗ്ദ്ധലോലയായീ.
69.7
कापि गण्डभुवि सन्निधाय निज
गण्डमाकुलितकुण्डलं
पुण्यपूरनिधिरन्ववाप तव
पूगचर्वितरसामृतम् ।
इन्दिराविहृतिमन्दिरं भुवन
सुन्दरं हि नटनान्तरे
त्वामवाप्य दधुरङ्गना: किमु न
सम्मदोन्मददशान्तरम् ॥७॥
Kāpi gaṇḍabhuvī sannidhāya nija
gaṇḍamākulitakuṇḍalaṁ
puṇyapūranidhiranvavāpa tava
pūgacarvitarasāmr̥tam |
indirāvihṛtimandiram̐ bhuvana
sundaraṁ hi naṭanāntare
tvāmavāpya dadhuraṅganāḥ
kimu na
sammadonmadadaśāntaram
||7||
കാപി ഗണ്ഡഭുവി
സന്നിധായ നിജ
ഗണ്ഡമാകുലിതകുണ്ഡലം
പുണ്യപൂരനിധിരന്വവാപ
തവ
പൂഗചർവിതരസാമൃതം
।
ഇന്ദിരാവിഹൃതിമന്ദിരം
ഭുവന
സുന്ദരം ഹി
നടനാന്തരേ
ത്വാമവാപ്യ
ദധുരംഗനാ: കിമു ന
സമ്മദോന്മദദശാന്തരം
॥७॥
അതിപുണ്യവതിയാമൊരു
ഗോപിക
തൻ കപോലം കുണ്ഡലമിളകും
മട്ടിലങ്ങേ
കവിളിൽ ചേർത്തു
ഭവാൻ ചവച്ചതാം
താംബൂലരസാമൃതം
നുകർന്നു നിന്നൂ.
ഏവം ഭാഗ്യശാലികളാമാ
ഗോപീജനം
ലക്ഷ്മീദേവിക്കു
വിഹരിക്കാനുള്ളയിടം,
ത്രിഭുവനസുന്ദരമാമങ്ങേ
കോമളദേഹം
പ്രാപിച്ചൂ രാസനൃത്തഭാവത്തിലെല്ലാവരും.
ഭഗവദ്സംഗമാറ്റത്തിനുന്മത്തതയിലവർ
എന്തെന്താനന്ദലഹരിയിൽ
മുങ്ങിയില്ല?
69.8
गानमीश विरतं क्रमेण किल
वाद्यमेलनमुपारतं
ब्रह्मसम्मदरसाकुला: सदसि
केवलं ननृतुरङ्गना: ।
नाविदन्नपि च नीविकां किमपि
कुन्तलीमपि च कञ्चुलीं
ज्योतिषामपि कदम्बकं दिवि
विलम्बितं किमपरं ब्रुवे ॥८॥
Gānamīśa
viratam̐ krameṇa kil
vādyamelanamupāratam
brahmasammadarasākulāḥ
sadasi
kevalam̐ nanṛturanganaḥ |
nāvidannapi ca nīvikāṁ
kimapi
kuntalīmapi ca kañculīm
jyotiṣāmapi kambakam̐ divi
vilambitam̐ kimaparaṁ bruve ||8||
ഗാനമീശ വിരതം
ക്രമേണ കില
വാദ്യമേലനമുപാരതം
ബ്രഹ്മസമ്മദ രസാകുലാ:
സദസി
കേവലം നനൃതുരംഗനാ:
।
നാവിദൻ അപി ച
നീവികാം കിമപി
കുന്തലീമപി ച
കഞ്ചുലീം
ജ്യോതിഷാമപി
കദംബകം ദിവി
വിലംബിതം
കിമപരം ബ്രുവേ ॥८॥
ഗാനാലാപനവും മേളവാദ്യങ്ങളുമെല്ലാം
ക്രമത്തിലൊടുങ്ങി,
അങ്ങുമായ് രമിച്ച
ഗോപികൾ ബ്രഹ്മാനന്ദരസത്തിലാറാടി
വിവശം; സ്വയമേവയവരാനന്ദനൃത്തം
തുടർന്നൂ, കൊട്ടും
പാട്ടുമില്ലാതെ,യത്രയല്ല
അവരറിഞ്ഞതില്ലാ
അരയിൽ കെട്ടിയ
വസ്ത്രമഴിഞ്ഞതും
മാറിൽ നിന്നു മുലക്കച്ച
വീണുപോയതും കാർകൂന്തൽക്കെട്ടഴിഞ്ഞു
ചിതറിയതുമേതും;
എന്തിനേറെ പറയുന്നൂ?
ഗ്രഹങ്ങൾപോലും
സ്തബ്ദരായ് കാലം തെറ്റി
നിന്നൂ തെല്ലിട
കാഴ്ചകാണാൻ വിഹായസ്സിൽ
69.9
मोदसीम्नि भुवनं विलाप्य
विहृतिं समाप्य च ततो विभो
केलिसम्मृदितनिर्मलाङ्गनवघर्म
लेशसुभगात्मनाम् ।
मन्मथासहनचेतसां पशुप
योषितां सुकृतचोदित-
स्तावदाकलितमूर्तिरादधिथ
मारवीरपरमोत्सवान् ॥९॥
Modasīmni bhuvanam̐ vilāpya
vihṛtim̐ samāpya ca tato vibho
kelisammṛditanirmalāṅganavagharm
leśasubhagātmanām |
manmathāsahanacetasām pasup
yoṣitām sukṛtacodit-
stāvadākalitamūrtirādadhiṭha
māravīraparamōtsavān ||9||
മോദസീമ്നി
ഭുവനം വിലാപ്യ വിഹൃ
തിം സമാപ്യ ച
തതോ വിഭോ
കേലിസമ്മൃദിതനിർമലാംഗനവ
ഘർമ ലേശസുഭഗാത്മനാം
।
മന്മഥാസഹനചേതസാം
പശുപ-
യോഷിതാം
സുകൃതചോദിത:
താവദാകലിതമൂർതിരാദധിഥ
മാരവീരപരമോത്സവാൻ
॥९॥
പ്രഭോ ഭവാനിങ്ങിനെ
സകല ചരാചരങ്ങളേയും
അതിരുകളില്ലാത്തതാം
ബ്രഹ്മാനന്ദത്തിലാറാടിച്ചു
രാസക്രീഡ നിർത്തിയൽപ്പനേരമിളവേറ്റിരുന്നൂ.
പിന്നെ മാരകേളിയാടിത്തളർന്നു
സ്വേദകണം
പൊടിയുമംഗങ്ങളോടെ,
കാമപീഡകൾ തെല്ലും
സഹിക്കാനരുതാത്തതാം
ഗോപികൾ തൻ
പുണ്യാതിരേകത്തിനാൽ
യോഗേശ്വര കൃഷ്ണനാമങ്ങ്
യോഗവൈഭവാൽ ഓരോരുത്തർക്കുമിണയായ്
അത്രയും കൃഷ്ണദേഹങ്ങളായി
വന്നവരുമായ്
മാരോത്സവക്രീഡകൾ
കൊണ്ടാടീ സഹർഷം.
69.10
केलिभेदपरिलोलिताभिरति
लालिताभिरबलालिभि:
स्वैरमीश ननु सूरजापयसि
चारुनाम विहृतिं व्यधा: ।
काननेऽपि च विसारिशीतल
किशोरमारुतमनोहरे
सूनसौरभमये विलेसिथ
विलासिनीशतविमोहनम् ॥१०॥
Kelibhedaparilolitābhirati
lālitābhirabālābhiḥ
svairamīśa
nanu sūrajāpayasi
cārunāma vihṛtim̐ vyadhāḥ |
kānane'pi ca visāriśītala
kiśoramārutamanohare
sūnasaurabhamaye
vilesitha
vilāsinīśatavimōhanam ||10||
കേലിഭേദപരിലോലിതാഭിരതി
ലാലിതാഭിരബലാലിഭി:
സ്വൈരമീശ നനു
സൂരജാപയസി
ചാരുനാമ
വിഹൃതിം വ്യധാ: ।
കാനനേഽപി ച
വിസാരിശീതള
കിശോരമാരുതമനോഹരേ
സൂനസൗരഭമയേ
വിലേസിഥ
വിലാസിനീശതവിമോഹനം
॥१०॥
ആലിംഗനാദി രതിക്രീഡകളാലതി
പാരവശ്യമാർന്നും
അതിലാളനയാലങ്ങു
രമിപ്പിച്ചതുമാം
ഗോപനാരിമാരേവരും
ചേർന്നു ഭവാൻ യമുനാനദിയിലിറങ്ങി
സ്വൈരമായ് ജലക്രീഡ
ചെയ്തുൂ
പൂമണം പേറി മന്ദം
വീശും കുളിർകാറ്റുള്ള
വനത്തിലും ശൃംഗാരവതികളാം
ഗോപകളെ
മോഹിപ്പിക്കും
വിധത്തിൽ വിവിധങ്ങളാം
കേളിയാടി വിലസീ
ഭവാനങ്ങിനെ!
69.11
कामिनीरिति हि यामिनीषु खलु
कामनीयकनिधे भवान्
पूर्णसम्मदरसार्णवं कमपि
योगिगम्यमनुभावयन् ।
ब्रह्मशङ्करमुखानपीह पशु
पाङ्गनासु बहुमानयन्
भक्तलोकगमनीयरूप कमनीय
कृष्ण परिपाहि माम् ॥११॥
Kāminīriti hi yāminīṣu
khalu
kāmanīyakanidhe bhavān
pūrṇasammadarasārṇavaṁ kamaṁapi
yogigamyamanubhāvan |
brahmaśaṅkaramukhānapīha paśu
pāṅganāsu bahumānayan
bhaktalokagamaniyarūpa kamanīya
kr̥ṣṇa
paripāhi mām ||11||
കാമിനീരിതി ഹി
യാമിനീഷു ഖലു
കാമനീയകനിധേ
ഭവാൻ
പൂർണസമ്മദരസാർണവം
കമപി
യോഗിഗമ്യമനുഭാവയൻ
।
ബ്രഹ്മശങ്കരമുഖാനപീഹ
പശു
പാംഗനാസു
ബഹുമാനയൻ
ഭക്തലോകഗമനീയരൂപ
കമനീയ
കൃഷ്ണ പരിപാഹി
മാം ॥११॥
കമനീയരൂപഭംഗിനിദാനമായിരിക്കും
വിഭോ!
രാത്രിയിലങ്ങീ
പ്രിയകാമിനികൾ ഗോപികളെ
യോഗികൾക്കുപോലുമപ്രാപ്യമാം
പൂർണ്ണാനന്ദ
സാഗരത്തിൻ അനുഭവം
നൽകി, കേവലം
ഗോപാലികമാരാമവരെ,
ബ്രഹ്മശങ്കരാദി
ദേവകൾക്കുപോലും
ബഹുമാന്യരാക്കിച്ചമച്ചൂ
ഭക്തർക്കേവം പ്രാപ്യം
കമനീയരൂപിയായ്
ഗുരുവായൂരിൽ വാഴുമങ്ങെന്നെ
രക്ഷിക്കേണമേ!
No comments:
Post a Comment