Friday, February 23, 2024

Sreeman Narayaneeyam - Dasakam 68

Sreeman  Narayaneeyam - Dasakam 68

ദശകം 068 

http://ramayanam.guruvayoor.com/Sree%20Narayaneeyam/068%20Narayaneeyam.mp3

4  m 10 s 

Narayaneeyam 68

 

68.1

तव विलोकनाद्गोपिकाजना:

प्रमदसङ्कुला: पङ्कजेक्षण ।

अमृतधारया संप्लुता इव

स्तिमिततां दधुस्त्वत्पुरोगता: ॥१॥

 

tava vilokanādgopikājanāḥ

pramadasakulāḥ pakajekaa |

amtadhārayā saplutā iva

stimitatāṃ dadhustvatpurogatāḥ ||1||

 

തവ വിലോകനാത് ഗോപികാജനാ:

പ്രമദസങ്കുലാ: പങ്കജേക്ഷണ

അമൃതധാരയാ സംപ്ലുതാ ഇവ

സ്തിമിതതാം ദധുസ്ത്വത്പുരോഗതാ: १॥

 

അങ്ങയെ കണ്ടുകിട്ടിയതി ഹർഷമടുടുത്തു വന്നു

ഗോപികൾ പങ്കജലോചനനാമങ്ങയെ നോക്കി

അമൃതധാരയാൽ അഭിഷിക്തരായപോലെ

നിർനിമേഷം സ്തബ്ധരായ് നിന്നുപോയീ

 

68.2

तदनु काचन त्वत्कराम्बुजं

सपदि गृह्णती निर्विशङ्कितम् ।

घनपयोधरे सन्निधाय सा

पुलकसंवृता तस्थुषी चिरम् ॥२॥

 

tadanu kācana tvatkārāmbuja

sapadi ghatī nirviśakitam |

ghanapayodhare sannidhāya sā

pulakasavtā tasthuṣī ciram ||2||

 

തദനു കാചന ത്വത്കരാംബുജം

സപദി ഗൃഹ്ണതീ നിർവിശങ്കിതം

ഘനപയോധരേ സന്നിധായ സാ

പുളകസംവൃതാ തസ്ഥുഷീ ചിരം २॥

 

അങ്ങയെകണ്ടതി മോഹമാർന്നൊരു

ഗോപിക ഭവദ് കരമെടുത്ത് ശങ്കയെന്യേ

തുടുത്ത തൻ മാറിൽ വച്ചേറെനേരമങ്ങേ

സവിധത്തിൽ നിന്നൂ പുളകിതഗാത്രയായീ

 

68.3

तव विभोऽपरा कोमलं भुजं

निजगलान्तरे पर्यवेष्टयत् ।

गलसमुद्गतं प्राणमारुतं

प्रतिनिरुन्धतीवातिहर्षुला ॥३॥

 

tava vibho'parā komala bhuja

nijagalāntare paryaveṣṭayat |

galasamudgata prāṇamāruta

pratinirundhatīvātiharulā ||3||

 

തവ വിഭോfപരാ കോമളം ഭുജം

നിജഗലാന്തരേ പര്യവേഷ്ടയത്

ഗളസമുദ്ഗതം പ്രാണമാരുതം

പ്രതിനിരുന്ധതീവാതിഹർഷുലാ ३॥

 

മറ്റൊരു ഗോപികയങ്ങേ കൈകൾ

ഹർഷമോടെയവളുടെകഴുത്തിൽ ചുറ്റി

വരിഞ്ഞൂ, ഉയർന്നുപോകും പ്രാണൻ

ഗളത്തിൽ തടയുവാനെന്ന പോലെ  

 

68.4

अपगतत्रपा कापि कामिनी

तव मुखाम्बुजात् पूगचर्वितम् ।

प्रतिगृहय्य तद्वक्त्रपङ्कजे

निदधती गता पूर्णकामताम् ॥४॥

 

apagatatrapā kāpi kāminī

tava mukhāmbujāt pūgacarvitam |

pratigrhayya tadvaktrapankaje

nidadhātī gatā pūrakāmatām ||4||

 

അപഗതത്രപാ കാപി കാമിനീ

തവ മുഖാംബുജാത് പൂഗചർവിതം

പ്രതിഗൃഹയ്യ തദ് വക്ത്രപങ്കജേ

നിദധതീ ഗതാ പൂർണകാമതാം ४॥

 

ഒട്ടും നാണമില്ലാതെയൊരു ഗോപിക

അങ്ങു ചവച്ചരച്ച താംബൂലമങ്ങേ വായിൽ

നിന്നെടുത്തു തൻ വായിലിട്ടതി ഹർഷമോടെ

നിന്നൂ ആശകളെല്ലാം സഫലമായപോലെ

68.5

विकरुणो वने संविहाय माम्

अपगतोऽसि का त्वामिह स्पृशेत् ।

इति सरोषया तावदेकया

सजललोचनं वीक्षितो भवान् ॥५॥

 

vikaruo vane savihāya mām

apagato'si kā tvāmihaspṛśet |

iti sarōṣayā tāvadekayā

sajalalōcanam vīkito bhavān ||5||

 

വികരുണോ വനേ സംവിഹായ മാം

അപഗതോfസി കാ ത്വാമിഹ സ്പൃശേത്

ഇതി സരോഷയാ താവദേകയാ

സജലലോചനം വീക്ഷിതോ ഭവാൻ ५॥

 

‘കരുണയില്ലാതെയുപേക്ഷിച്ചു നീയെന്നെ

വിജനമാം വനവീഥിയിൽ; ഏതു തരുണി

വരും നിന്നെ പുൽകുവാനിനി?’ഏവമോതി

തൻ പരിഭവങ്ങൾ കണ്ണീരണിഞ്ഞങ്ങയെ

നോക്കിയൊരു നാരി, രോഷമാർന്നവൾ.

 

68.6

इति मुदाऽऽकुलैर्वल्लवीजनै:

सममुपागतो यामुने तटे ।

मृदुकुचाम्बरै: कल्पितासने

घुसृणभासुरे पर्यशोभथा: ॥६॥

 

iti mudā'kulairvallavījanai

samamupāgato yāmune tae |

mdukucāmbarai kalpitāsane

ghuṣṛṇabhāsure paryaśobathāḥ ||6||

 

ഇതി മുദാfകുലൈർവല്ലവീജനൈ:

സമമുപാഗതോ യാമുനേ തടേ

മൃദുകുചാംബരൈ: കല്പിതാസനേ

ഘുസൃണഭാസുരേ പര്യശോഭഥാ: ६॥

 

യമുനാതീരത്തു ഭവാനുമായ് ചേരവേ

ആനന്ദമോടെ വിവശരാം ഗോപികൾ

കുങ്കുമം പുരണ്ട മൃദു മാറണിച്ചേലകൾ

അഴിച്ചു വിരിച്ചൂ അങ്ങേയ്ക്കിരിക്കുവാൻ

 

68.7

कतिविधा कृपा केऽपि सर्वतो

धृतदयोदया: केचिदाश्रिते ।

कतिचिदीदृशा मादृशेष्वपी

त्यभिहितो भवान् वल्लवीजनै: ॥७॥

 

katividhā kpā ke'pi sarvato

dhtadayodayāḥ kecidāśrite |

katicidīdrśā mādṛśevapī

tyabhihito bhavān vallavījanai ||7||

 

കതിവിധാ കൃപാ കേfപി സർവതോ

ധൃതദയോദയാ: കേചിദാശ്രിതേ

കതിചിദീദൃശാ മാദൃശേഷ്വപീതി

അഭിഹിതോ ഭവാൻ വല്ലവീജനൈ: ७॥

 

“ദയകളെത്ര വിധം? ചിലർക്കുണ്ടാം ദയ എല്ലാവരിലും

ചിലർ ദയാലുക്കളാശ്രിതരോട് മാത്രം, പിന്നെച്ചിലർ

ഭക്തരാം ഞങ്ങളിൽപ്പോലും നിർദ്ദയരങ്ങയെപ്പോൽ”

ഏവം പറഞ്ഞു ഗോപികമാരയങ്ങയോടായ് പരിഭവം

  

 

68.8

अयि कुमारिका नैव शङ्क्यतां

कठिनता मयि प्रेमकातरे ।

मयि तु चेतसो वोऽनुवृत्तये

कृतमिदं मयेत्यूचिवान् भवान् ॥८॥

 

ayi kumārikā naiva śakyatāṃ

kahinatā mayi premakātare |

mayi tu cetaso vō'nuvttaye

ktamida mayētyūcivān bhavān ||8||

 

അയി കുമാരികാ നൈവ ശങ്ക്യതാം

കഠിനതാ മയി പ്രേമകാതരേ

മയി തു ചേതസോ വോfനുവൃത്തയേ

കൃതമിദം മയേത്യൂചിവാൻ ഭവാൻ ८॥

 

 

“കുമാരിമാരേ! നിർദ്ദയനല്ല ഞാൻ

ശങ്കിക്കവേണ്ടയെൻ പ്രേമത്തിൽ

നിങ്ങളൊട്ടും; എന്നിൽ മാത്രം സദാ

പ്രേമം നിങ്ങളിലുണ്ടാകുവാൻ

ചെയ്യുന്നൂ ഞാനീദൃശമാം ലീലകൾ”

ഏവം പറഞ്ഞൂ സമാധാനം ഭവാൻ.  

 

  

68.9

अयि निशम्यतां जीववल्लभा:

प्रियतमो जनो नेदृशो मम ।

तदिह रम्यतां रम्ययामिनी

ष्वनुपरोधमित्यालपो विभो ॥९॥

 

ayi niśamyatāṃ jīvavallabhāḥ

priyatamo janō nēdṛśō mama |

tadiha ramyatāṃ ramyayāminī

vanuparōdhamityālapō vibhō ||9||

 

അയി നിശമ്യതാം ജീവവല്ലഭാ:

പ്രിയതമോ ജനോ നേദൃശോ മമ

തദിഹ രമ്യതാം രമ്യയാമിനീ

ഷ്വനുപരോധമിത്യാലപോ വിഭോ ९॥

 

“എനിക്കില്ലെൻ പ്രാണവല്ലഭമാരേ പ്രേമം

നിങ്ങളോളം മറ്റൊരുജനത്തിലും; ഇവിടെ

നിറനിലാവിൽക്കുളിച്ചൊരീ യമുനാതീരത്തു

ശങ്കയെന്യേ വരൂ നമുക്കൊത്തു രമിച്ചിടാം”

ഗോപികമാരോടായേവം പറഞ്ഞൂ ഭവാൻ

 

68.10

इति गिराधिकं मोदमेदुरैर्

व्रजवधूजनै: साकमारमन् ।

कलितकौतुको रासखेलने

गुरुपुरीपते पाहि मां गदात् ॥१०॥

 

iti girādhika modamedurair

vrajavadhūjanai sākamāraman |

kalitakautukō rāsakheanē

gurupurīpatē pāhi māṃ gadāt ||10||

 

ഇതി ഗിരാധികം മോദമേദുരൈർ

വ്രജവധൂജനൈ: സാകമാരമൻ

കലിതകൗതുകോ രാസഖേലനേ

ഗുരുപുരീപതേ പാഹി മാം ഗദാത് १०॥

 

അങ്ങേ പ്രേമപൂരിതവാക്കുകൾ കേട്ടത്യാനന്ദമോടെ

ലാസ്യം നിൽക്കും ഗോപികളുമായങ്ങു രാസകേളിയാടീ.

ഏവം രാസലീലാലോലനായ് ഹർഷാനുഭൂതിയിൽ

വിരാജിക്കും ഗുരുവായൂരപ്പാ! എൻ രോഗങ്ങളകറ്റണേ!

No comments:

Post a Comment