Sreeman Narayaneeyam - Dasakam 52
ദശകം 052
http://ramayanam.guruvayoor.com/Sree%20Narayaneeyam/052%20Narayaneeyam.mp3
4 m 10 s
Narayaneeyam 52
52.1
Dashakam 52
52.1
अन्यावतारनिकरेष्वनिरीक्षितं
ते
भूमातिरेकमभिवीक्ष्य
तदाघमोक्षे
ब्रह्मा
परीक्षितुमना: स परोक्षभावं
निन्येऽथ
वत्सकगणान् प्रवितत्य मायाम् (52.1)
anyavatāranikareṣvanirīkṣitaṁ te
bhūmātirekamabhīkṣya tadāghamokṣe
brahmā parīkṣitumanā: sa parokṣabhāvaṁ
ninye'tha
vatsakagaṇān pravitatya māyām
അന്യാവതാരനികരേഷ്വനിരീക്ഷിതം തേ
ഭൂമാതിരേകമഭിവീക്ഷ്യ തദാഘമോക്ഷേ ।
ബ്രഹ്മാ പരീക്ഷിതുമനാ: സ പരോക്ഷഭാവം
നിന്യേfത വത്സകഗണാന്‍ പ്രവിതത്യ മായാം ॥1॥
അഘാസുരമോക്ഷവാർത്തയറിഞ്ഞു വിരിഞ്ചനങ്ങേ
പ്രഭാവമത്യാശ്ചര്യ, മദൃഷ്ടമന്യാവതാരങ്ങളിലെന്നു കണ്ടൂ.
എന്നാലതൊന്നുകൂടി പരീക്ഷിക്കുവാനായ് പെട്ടെന്നു
പശുക്കുട്ടികളെയപഹരിച്ചു മറയത്തൊളിപ്പിച്ചു മായയാ.
Seeing Aghasura's liberation, so
majestic, unparalleled,
Unique Thy prowess, in this
incarnation, Brahma observed.
In awe, he conjured to test You with
his Maya might,
Veiling herds of calves and hiding
them from sight.
Lord Brahma, upon learning of
Aghasura’s liberation, discerned the unparalleled majesty and divine prowess
manifest in this incarnation of Yours, so distinct and wondrous when compared
to Your other avatāras. Struck by this extraordinary display, he resolved to
test the extent of Your divinity. Employing his powers of māyā, he caused the herds
of calves to vanish from sight.
52.2
वत्सानवीक्ष्य
विवशे पशुपोत्करे ता-
नानेतुकाम
इव धातृमतानुवर्ती
त्वं
सामिभुक्तकबलो गतवांस्तदानीं
भुक्तांस्तिरोऽधित
सरोजभव: कुमारान् (52.2)
vatsānavīkṣya vivashe paśupotkare tā-
nānetukāma iva dhātṛmatānuvartī
tvaṁ sāmibhuktakabalo
gatavāṁstadānīṁ
bhuktāṁstiro'dhita sarojabhava: kumārān
വത്സാനവീക്ഷ്യ വിവശേ പശുപോത്കരേ താൻ
ആനേതുകാമ ഇവ ധാതൃമതാനുവർത്തീ ।
ത്വം സാമിഭുക്തകബലോ ഗതവാംസ്തദാനീം
ഭുക്താംസ്തിരോfധിത സരോജഭവ: കുമാരാന്‍ ॥2॥
വനഭോജനത്തിൽ മുഴുകിയ ഗോപബാലന്മാരെല്ലാം
പെട്ടെന്നു പൈക്കുട്ടികളെ കാണാതെയമ്പരന്നൂ
അപ്പോളങ്ങു കയ്യിൽ ചോറുരുളയുമായി പുറപ്പെട്ടൂ
കിടാങ്ങളെ കൊണ്ടുവരാനെന്നപോലെ, ബ്രഹ്മ
പരീക്ഷയ്ക്കു ചിതമായ മട്ടിൽ; പെട്ടെന്നു വിധാതാ
മറച്ചൊളിപ്പിച്ചുവച്ചൂ ഉണ്ടിരിക്കും ഗോപബാലരേയും
The Gopa boys, mid-meal, in
awe, looked around,
The grazing calves disappeared
from the ground.
With half-eaten riceball in
hand, You moved,
To retrieve the missing herd, it
seemed.
But You were letting Brahma continue
his divine test,
Then Brahma hid Your friends,
too, from Your sight.
The Gopa boys were engrossed
in their picnic lunch when they suddenly realized that the calves were missing.
As they stood in shock and bewilderment, You, with a half-eaten morsel of rice
in Your hand, set forth, seemingly intent on retrieving the herd. In that
moment, as You moved away to facilitate Brahma's continuation of his divine
test, Brahma, in turn, made the Gopa boys disappear while having their meal.
52.3
वत्सायितस्तदनु
गोपगणायितस्त्वं
शिक्यादिभाण्डमुरलीगवलादिरूप:
प्राग्वद्विहृत्य
विपिनेषु चिराय सायं
त्वं
माययाऽथ बहुधा व्रजमाययाथ (52.3)
vatsāyitastadanu gopagaṇāyitastvaṁ
śikyādibhāṇḍamurālīgavalādirūpa:
prāgvadvihṛtya vipineṣu cirāya sāyaṁ
tvaṁ māyayā'tha bahudhā vrajamāyayātha
വത്സായിതസ്തദനു ഗോപഗണായിതസ്ത്വം
ശിക്യാദിഭാണ്ഡമുരലീഗവലാദിരൂപ: ।
പ്രാഗ്വദ് വിഹൃത്യ വിപിനേഷു ചിരായ സായം
ത്വം മായയാf ഥ ബഹുധാ വ്രജമായായാഥ ॥3॥
ഭഗവൻ! സ്വയമങ്ങ് പൈക്കിടാങ്ങളായും ഗോപബാലരായും
വെവ്വേറെ അവതാരം ചെയ്തു, ഉറി, ഓടക്കുഴൽ, കൊമ്പ്
എന്നിവകളെല്ലാമായും വന്നു വനപ്രദേശേ കളിച്ചുല്ലസിച്ചു
മടങ്ങിയെത്തീ, മായയാ ഗോകുലത്തിൽ, സായന്തനത്തിൽ
O Lord, by Your Māyā power so divine,
You assumed,
The forms of each calf in the herd
disappeared.
And You, as every Gopa boy
with vessels, flutes, and slings,
Played in the woods, returning
home to Gokula in the evening.
O Lord! Then, by the power of
Your divine Māyā, You assumed the manifold forms of the calves and cows in the
herd, as well as those of the Gopa boys, complete with their characteristic accessories—slings,
vessels, flutes, horns, and the like. Thus, assuming their varied forms and identities,
You wandered freely through the forests, and at dusk, returned joyfully to the
respective homes in Gokula.
52.4
त्वामेव
शिक्यगवलादिमयं दधानो
भूयस्त्वमेव
पशुवत्सकबालरूप:
गोरूपिणीभिरपि
गोपवधूमयीभि-
रासादितोऽसि
जननीभिरतिप्रहर्षात् (52.4)
tvāmeva śikyagavalādimayaṁ dadhāno
bhūyastvameva paśuvatsakabālarūpa:
gorūpiṇībhirapi
gopavadhūmayībhir
āsādito'si
jananībhiratipraharṣāt॥४॥
ത്വാമേവ ശിക്യഗവലാദിമയം ദധാനോ
ഭൂയസ്ത്വമേവ പശുവത്സകബാലരൂപ: ।
ഗോരൂപിണീഭിരപി ഗോപവധൂമയീഭിർ
ആസാദിതോfസി ജനനീഭിരതിപ്രഹര്‍ഷാത് ॥4॥
പിന്നെ ഭവാൻ തന്നെയാം ഉറിയും കൊമ്പുമോടക്കുഴലും
ധരിച്ചങ്ങുതന്നെയാം ഗോപബാലർ കിടാങ്ങളേയും കൂട്ടി
ഗൃഹത്തിലെത്തവേ ഗോക്കളാമമ്മമാരും ഗോപസ്ത്രീകളും
ലാളിച്ചു മക്കളെയേവരേയും പൂർവ്വാധികം ഹർഷമോടെ
You were in the form of the horns, flutes, and slings, carried,
You were the Gopa boys, and the calves they tended.
You, were welcomed in those forms with greater affection,
By the Mothers of the boys and calves, in Thy manifestation.
You had become the horns,
flutes, and slings the Gopa boys carried, and You were indeed in the form of those
boys, and the calves they tended. You, manifested
in these varied forms, were welcomed by the mothers with greater joy and love than
before.
52.5
जीवं
हि कञ्चिदभिमानवशात्स्वकीयं
मत्वा
तनूज इति रागभरं वहन्त्य:
आत्मानमेव
तु भवन्तमवाप्य सूनुं
प्रीतिं
ययुर्न कियतीं वनिताश्च गाव: (52.5)
jīvaṁ hi
kañcidabhimānavaśātsvakīyaṁ
matvā tanūja iti rāgabharaṁ vahantya:
ātmānameva tu
bhavantamavāpya sūnuṁ
prītiṁ yayurna
kiyatīṁ vanitāśca gāva:
ജീവം ഹി കഞ്ചിദഭിമാനവശാത്സ്വകീയം
മത്വാ തനൂജ ഇതി രാഗഭരം വഹന്ത്യ: ।
ആത്മാനമേവ തു ഭവന്തമവാപ്യ സൂനും
പ്രീതിം യയുർന കിയതീം വനിതാശ്ച ഗാവ: ॥5॥
ഏതോ ജീവനെ കർമ്മബന്ധാഭിമാനം മൂലം സ്വപുത്രനായ്
സ്വന്തമെന്നോർത്തു ഗോക്കളാമമ്മമാരും ഗോപമാതാക്കളും
അവരെ സ്നേഹിക്കുന്നൂ ഗാഢഗാഢമപ്പോൾ ആത്മസ്വരൂപി
സ്വയം പുത്രരാവുന്നതിൻ ആനന്ദമെങ്ങിനെയെന്തു ചൊല്ലാൻ!
The Gopa women and cows get great
joy,
From their offspring, by the notions
'mine' and 'I'.
But when You, Lord, come to
them as their child,
What bliss, wouldn’t they feel;
it's You they behold.
The Gopa women and the cows,
deeply bound by the instincts of affection arising from notions of ‘I’-ness and
‘mine’-ness, derive immense joy from their offspring. But when You, the Supreme
Being, came to them as their child, what boundless joy and divine ecstasy must
have filled their hearts in beholding You as their very own?
52.6
एवं
प्रतिक्षणविजृम्भितहर्षभार-
निश्शेषगोपगणलालितभूरिमूर्तिम्
त्वामग्रजोऽपि
बुबुधे किल वत्सरान्ते
ब्रह्मात्मनोरपि
महान् युवयोर्विशेष: (52.6)
evaṁ pratikṣaṇavijṛmbhitaharṣabhāra-
niśśeṣagopagaṇalālitabhūrimūrtim
tvāmagrajo'pi bubudhe kila vatsarānte
brahmātmanorapi mahān yuvayorviśeṣa:
ഏവം പ്രതിക്ഷണവിജൃംഭിതഹര്‍ഷഭാര-
നിശ്ശേഷഗോപഗണലാലിതഭൂരിമൂർത്തിം ।
ത്വാമഗ്രജോfപി ബുബുധേ കില വത്സരാന്തേ
ബ്രഹ്മാത്മനോരപി മഹാന്‍ യുവയോര്‍വിശേഷ: ॥6॥
ഇങ്ങിനെയനുനിമിഷം വർദ്ധിച്ചുവരുന്നതാം ഹർഷം
അനുഭവിച്ചു ഗോപന്മാർ എല്ലാവരും സ്നേഹിച്ചു ലാളിച്ചു
വിവിധാകാരദേഹങ്ങളിൽ നിലകൊള്ളുമങ്ങയെ!
വർഷമൊന്നു കഴിഞ്ഞിട്ടേ ജ്യേഷ്ഠൻ ബലരാമൻ പോലും
ഇക്കാര്യമറിഞ്ഞതുള്ളൂ; ബ്രഹ്മസ്വരൂപികളാണനിയനും
ചേട്ടനുമെങ്കിലും അന്തരമുണ്ട് നിങ്ങൾ തമ്മിൽ നൂനം
Day by day, their affection for
You increased,
You in the form of the boys
and calves they served.
Your role in the play of Maya,
Your brother was unaware,
It took a year for him to get
the picture clear.
Although you both are essentially
the Brahman,
You are special! There is a profound
distinction.
Thus, day by day, the love and
devotion of the Gopas toward You—manifested in the forms of the boys and calves,
grew ever deeper, and they continued to serve You with increasing affection.
Even Your elder brother, Balarama, was initially unaware that it was You who
had assumed these manifold forms surrounding them. It was only after a full
year had passed that he came to recognize the truth. Though both You and
Balarama are embodiments of the Supreme Brahman, there remains a profound
distinction: You are indeed different and very special.
52.7
वर्षावधौ
नवपुरातनवत्सपालान्
दृष्ट्वा
विवेकमसृणे द्रुहिणे विमूढे
प्रादीदृश:
प्रतिनवान् मकुटाङ्गदादि
भूषांश्चतुर्भुजयुज:
सजलाम्बुदाभान् (52.7)
varṣāvadhaunavapurātanavatsapālān
dṛṣṭvā vivekam
asṛṇe druhiṇe vimūḍhe
prādīdṛśaḥ pratinavān makutāṅgadādi
bhūṣāṁścaturbhujayujaḥ sajalāmbudābhān
വർഷാവധൌ നവപുരാതനവത്സപാലാന്‍
ദൃഷ്ട്വാ വിവേകമസൃണേ ദ്രുഹിണേ വിമൂഢേ ।
പ്രാദീദൃശ: പ്രതിനവാന്‍ മകുടാങ്ഗദാദി
ഭൂഷാംശ്ചതുർഭുജയുജ: സജലാംബുദാഭാൻ ॥7॥
വർഷമൊന്നുകഴിഞ്ഞു ബ്രഹ്മാവമ്പരപ്പോടെ കണ്ടൂ
താനൊളിപ്പിച്ചതാം ബാലകരും പൈക്കിടാങ്ങളും
വൃന്ദാവനത്തിലുമുള്ളതായി; അപ്പോൾ ഭവാൻ
വിരിഞ്ചനു കാട്ടിക്കൊടുത്തൂ പുതു ഗോക്കളേയും
ഗോപാലബാലരേയും കാർമേഘശോഭയോടെ
നാലുതൃക്കൈകളും, തോൾവളകളും കിരീടവുമായീ
A year had passed, and Brahma remained
confused,
The group of boys and calves he
had concealed,
No distinction with the new
ones, same, they looked.
You made Brahma see each of
them, fully decked,
Like You, complete with four
arms and ornaments,
shining with the deep blue hue
of rain-laden clouds.
A full year passed, during
which Lord Brahma remained bewildered, unable to distinguish between the
original group of cowherd boys and calves he had concealed, and the identical
group manifested through Your divine māyā. Then, to dispel his delusion, You
revealed to him that each of the newly manifested forms was none other than
Yourself—each radiant figure bearing four arms, adorned with celestial
ornaments, diadems, and armlets, and shining with the deep, lustrous hue of
rain-laden clouds.
52.8
प्रत्येकमेव
कमलापरिलालिताङ्गान्
भोगीन्द्रभोगशयनान्
नयनाभिरामान्
लीलानिमीलितदृश:
सनकादियोगि-
व्यासेवितान्
कमलभूर्भवतो ददर्श (52.8)
pratyekameva
kamalāparilālitāṅgān
bhogīndrabhogaśayanān nayanābhirāmān
līlānīmīlitadṛśaḥ sanakādiyogi-
vyāsevitān kamalabhūrbhavato dadarśa
പ്രത്യേകമേവ കമലാപരിലാലിതാങ്ഗാന്‍
ഭോഗീന്ദ്രഭോഗശയനാന്‍ നയനാഭിരാമാൻ ।
ലീലാനിമീലിതദൃശ: സനകാദിയോഗി-
വ്യാസേവിതാൻ കമലഭൂർഭവതോ ദദര്‍ശ ॥8॥
ഒന്നൊഴിയാതെയവരെല്ലാവരും സർവ്വാംഗസുന്ദരന്മാരായും
ലക്ഷ്മീദേവിയാൽ പരിസേവിതന്മാരായും മിഴി പാതിയടഞ്ഞ്
അനന്തശയ്യയിൽ കിടക്കുന്നവരായും സനകാദിമുനികളാൽ
സേവിതന്മാരായും, ബ്രഹ്മാവ് കണ്ടൂ, ഭവദാകാരത്തിലായി
The lotus-born Brahma beheld You
in each of those beings,
As the enchanting Lord,
caressed by Kamala, Your spouse.
You recline upon the
serpent-bed, with eyes playfully closed,
And the sages, Sanaka and
others, serve You, devoted.
The lotus-born Brahma beheld
each of those divine manifestations as Yourself, supremely enchanting, limbs caressed
by Goddess Kamala, reclining upon the hoods of Adishesha with eyes playfully
closed, as Sanaka and the other sages stood in devoted service.
52.9
नारायणाकृतिमसंख्यतमां
निरीक्ष्य
सर्वत्र
सेवकमपि स्वमवेक्ष्य धाता
मायानिमग्नहृदयो
विमुमोह याव-
देको
बभूविथ तदा कबलार्धपाणि: (52.9)
nārāyaṇākṛtimasaṁkhyatamāṁ nirīkṣya
sarvatra
sevakamapi svamavekṣya dhātā
māyānimagnahṛdayo vimumoha yāvad
eko babhūvitha tadā kabalārdhapāṇi:
നാരായണാകൃതിമസംഖ്യതമാം നിരീക്ഷ്യ
സർവത്ര സേവകമപി സ്വമവേക്ഷ്യ ധാതാ ।
മായാനിമഗ്നഹൃദയോ വിമുമോഹ യാവദ്
ഏകോ ബഭൂവിത തദാ കബലാർധപാണി: ॥9॥
അസംഖ്യമാം നാരായണരൂപീകളേയും
അവരിലോരോന്നിരികിലായ് നിൽക്കുന്ന
തന്നെയും കണ്ടു മായാനിമഗ്നനായ്
ബ്രഹ്മാവുനിൽക്കേ ക്ഷണത്തിലവിടുന്നു
മായക്കാഴ്ചയെ നീക്കി കയ്യിൽ ചോറുരുളയുമായി
പശുക്കിടാങ്ങളെത്തിരഞ്ഞു നീങ്ങും
ഗോപാലബാലകനായ് പ്രത്യക്ഷമായീ.
Brahma beheld Narayana's forms,
endless, in awe,
In each he stood, immersed in Maya,
serving Thee.
Then You revealed Yourself, singular
form divine,
The Gopa boy, with the rice
ball in hand, half-eaten.
Brahma beheld countless
manifestations of Narayana, with himself standing beside each one, devotedly
serving them, wholly immersed in the delusion of Māyā. As he stood bewildered
by this spectacle, You, dispelled the veil of Māyā and revealed Yourself as the
singular form, holding the half-eaten ball of rice in Your hand.
52.10
नश्यन्मदे
तदनु विश्वपतिं मुहुस्त्वां
नत्वा
च नूतवति धातरि धाम याते
पोतै:
समं प्रमुदितै: प्रविशन् निकेतं
वातालयाधिप
विभो परिपाहि रोगात् (52.10)
naśyanmade tadanu viśvapatiṁ muhustvāṁ
natvā ca nūtavati dhātari dhāma yāte
potai: samaṁ pramuditai: praviśan nikaṁtam
vātālayādhipa vibho paripāhi rogāt
നശ്യന്മദേ തദനു വിശ്വപതിം മുഹുസ്ത്വാം
നത്വാ ച നൂതവതി ധാതരി ധാമ യാതേ ।
പോതൈ: സമം പ്രമുദിതൈ: പ്രവിശൻ നികേതം
വാതാലയാധിപ വിഭോ പരിപാഹി രോഗാത് ॥10॥
മായാവിമോഹത്തിൽ നിന്നു പുറത്തുവന്നു
വിരിഞ്ചൻ മദംനശിച്ചവനായ് ഭവാനെ സ്തുതിച്ചു
നമസ്കരിച്ചൂ വീണ്ടും വീണ്ടും പിന്നെ സ്വധാമത്തിലേക്ക്
മടങ്ങിയപ്പോൾ ഭവാനും മടങ്ങീ സ്വഗൃഹത്തിലേക്ക്
സന്തുഷ്ടനായ് ഗോപബാലകന്മാരുമായി. ഏവം
ബ്രഹ്മാവിൻ മദം തീർത്തനുഗ്രഹിച്ച ഗുരുവായൂരപ്പാ
രക്ഷിക്കയെന്നെയും വിഭോ! രോഗവിമുക്തനാക്കി!
Freed from Māyā’s grip, Brahma’s
pride humbled,
He prostrated before You, and Your
glory, he praised.
He went to his abode, and happily,
You reached home.
O Lord, dweller of Guruvayoor,
relieve me from my pains.
As Brahma was released from
the delusion of Māyā and his pride was humbled, he fell at Your feet in
repeated prostration, O Lord of the Universe. With reverence, he extolled Your
glory and returned to his celestial abode. Thereafter, You, along with the Gopa
boys, joyfully made Your way home. O Lord, Indweller of Guruvayoor, please
deliver me from my afflictions.
No comments:
Post a Comment