Sreeman Narayaneeyam - Dasakam 60
ദശകം 060
http://ramayanam.guruvayoor.com/Sree%20Narayaneeyam/060%20Narayaneeyam.mp3
4 m 10 s
Narayaneeyam 60
60.1
मदनातुरचेतसोऽन्वहं
भवदङ्घ्रिद्वयदास्यकाम्यया ।
यमुनातटसीम्नि सैकतीं
तरलाक्ष्यो गिरिजां समार्चिचन् ॥१॥
madanāturachetaso'nvahaṁ
bhavadaghridvayadāsyakāmyayā ।
yamunātaṭasīmni saikatīṁ
taralākṣyo girijāṁ
samārcican ॥1॥
മദനാതുരചേതസോഽന്വഹം
ഭവദങ്ഘ്രിദ്വയദാസ്യകാമ്യയാ
।
യമുനാതടസീമ്നി
സൈകതീം
തരലാക്ഷ്യോ
ഗിരിജാം സമാർച്ചിചൻ ॥१॥
മാരപീഡയാർന്ന ഗോപിമാർ
അങ്ങേ പാദദാസ്യം ലഭിക്കാനുൽക്കടമാം ആശയോടെ എന്നുമെന്നും
യമുനാതീരത്തു മണൽകൊണ്ടൊരു
ഗൌരീ വിഗ്രഹം
ചമച്ചു പൂജ ചെയ്തൂ
കാമ്യസിദ്ധിക്കായ് ഭക്തിപൂർവ്വം
60.2
तव नामकथारता: समं
सुदृश: प्रातरुपागता नदीम् ।
उपहारशतैरपूजयन्
दयितो नन्दसुतो भवेदिति ॥२॥
tava
nāmakathāratāḥ
samaṁ
sudṛśaḥ prātarupāgatā nadīm ।
upahāraśatairapūjayan
dayito
nandasuto bhavediti ॥2॥
തവ നാമകഥാരതാ:
സമം
സുദൃശ:
പ്രാതരുപാഗതാ നദീം ।
ഉപഹാരശതൈരപൂജയൻ
ദയിതോ
നന്ദസുതോ ഭവേദിതി ॥२॥
ഭഗവൻ തവ നാമമുച്ചരിച്ചു
കഥകൾ പറഞ്ഞു നിത്യം
പ്രഭാതകാലേ യമുനാനദിയിൽ
സുന്ദരഗോപികൾ
നീരാടി ഗന്ധമാല്യങ്ങളാൽ
പൂജിച്ചൂ ഗൌരീദേവിയെ
പ്രാർത്ഥിച്ചൂ
നന്ദസുതനെ തനിക്കു വരനായ് ലഭിക്കാൻ
60.3
इति मासमुपाहितव्रता
स्तरलाक्षीरभिवीक्ष्य ता भवान् ।
करुणामृदुलो नदीतटं
समयासीत्तदनुग्रहेच्छया ॥३॥
iti
māsamupāhitavratā
staralākṣīrabhīkṣya tā bhavān ।
karuṇāmṛdulo nadītaṭaṁ
samayāsīttadanugrahecchayā ॥3॥
ഇതി
മാസമുപാഹിതവ്രതാ
സ്തരലാക്ഷീരഭിവീക്ഷ്യ
താ ഭവാൻ ।
കരുണാമൃദുലോ
നദീതടം
സമയാസീത്തദനുഗ്രഹേച്ഛയാ
॥३॥
ഒരുമാസമിപ്രകാരം
കർത്ത്യായനീവ്രതത്തിൽ
മുഴുകിയ സുന്ദരഗോപികമാരെക്കണ്ടു
ഭവാൻ
കരുണാർദ്രതയോടെയണഞ്ഞു
യമുനാതീരേ
അവരെയെല്ലാമനുഗ്രഹിക്കാൻ
ആശയോടെ
60.4
नियमावसितौ निजाम्बरं
तटसीमन्यवमुच्य तास्तदा ।
यमुनाजलखेलनाकुला:
पुरतस्त्वामवलोक्य लज्जिता: ॥४॥
niyamāvasitau nijāmbaraṁ
taṭasīmanyavamucya tāstadā ।
yamunājalakhelanākulāḥ
puratastvāmavalokya
lajjitāḥ ॥4॥
നിയമാവസിതൌ
നിജാംബരം
തടസീമന്യവമുച്യ
താസ്തദാ ।
യമുനാജലഖേലനാകുലാ:
പുരതസ്ത്വാമവലോക്യ
ലജ്ജിതാ: ॥४॥
വ്രതാവാസാനമായപ്പോൾ
അഅ ഗോപികമാരെല്ലാം
ജലക്രീഡക്കായ്
ആശയോടെ വസ്ത്രങ്ങൾ നദിക്കരയിൽ
അഴിച്ചു വച്ചു
സാമോദം ജലത്തിലിറങ്ങി രസിച്ചു നിൽക്കേ
പെട്ടെന്നങ്ങു
വരുന്ന കാഴ്ചകണ്ടവരതി ലജ്ജയാർന്നൂ.
60.5
त्रपया नमिताननास्वथो
वनितास्वम्बरजालमन्तिके ।
निहितं परिगृह्य भूरुहो
विटपं त्वं तरसाऽधिरूढवान् ॥५॥
trapayā namitānanāsvatho
vanitāsvambarajālamantike ।
nihitaṁ parigṛhya bhūruho
viṭapaṁ tvaṁ tarasā'dhirūḍhavān ॥5॥
ത്രപയാ
നമിതാനനാസ്വഥോ
വനിതാസ്വംബരജാലമന്തികേ
।
നിഹിതം
പരിഗൃഹ്യ ഭൂരുഹോ
വിടപം ത്വം
തരസാഽധിരൂഢവാൻ ॥५॥
ലജജപൂണ്ടു തലതാഴ്ത്തി
ജലത്തിൽ നിൽക്കുമാ ഭക്ത
ഗോപിമാരുടെ ഉടയാടകളെല്ലാമങ്ങ്
പെട്ടെന്നെു
വരിയെടുത്തു വേഗം
യമുനതൻ തീരത്തുനിൽക്കും
കടമ്പുമരത്തിന്റെ
കൊമ്പിൽ വലിഞ്ഞുകയറി നിന്നൂ.
60.6
इह तावदुपेत्य नीयतां
वसनं व: सुदृशो यथायथम् ।
इति नर्ममृदुस्मिते त्वयि
ब्रुवति व्यामुमुहे वधूजनै: ॥६॥
iha
tāvadupetya nīyatāṁ
vasanaṁ vaḥ sudṛśo
yathāyatham ।
iti
narmamṛdusmite tvayi
bruvati
vyāmumuhe vadhūjanaiḥ ॥6॥
ഇഹ താവദുപേത്യ
നീയതാം
വസനം വ:
സുദൃശോ യഥായഥം ।
ഇതി
നർമമൃദുസ്മിതേ ത്വയി
ബ്രുവതി
വ്യാമുമുഹേ വധൂജനൈ: ॥६॥
“സുന്ദരിമാരേ ഇവിടെ
വന്നു നിങ്ങളേവരും
വാങ്ങിക്കൊൾക വസ്ത്രങ്ങൾ
മാറിപ്പോകാതെ”
ഏവം കള്ളപ്പുഞ്ചിരി
തൂകിയങ്ങ് മൊഴിയവേ
മോഹിച്ചു പോയാ
വ്രജസുന്ദരിമാർ പിന്നെയും
60.7
अयि जीव चिरं किशोर न
स्तव दासीरवशीकरोषि किम् ।
प्रदिशाम्बरमम्बुजेक्षणे
त्युदितस्त्वं स्मितमेव दत्तवान् ॥७॥
ayi
jīva ciraṁ kiśora na
stava
dāsīravaśīkaroṣi kim ।
pradiśāmbramambujekṣaṇe
tyuditastvaṁ smitameva
dattavān ॥7॥
അയി ജീവ ചിരം
കിശോര ന
സ്തവ
ദാസീരവശീകരോഷി കിം ।
പ്രദിശാംബരമംബുജേക്ഷണേതി
ഉദിതസ്ത്വം
സ്മിതമേവ ദത്തവാൻ ॥७॥
“പ്രിയ കുമാരകാ
വാഴുക നീ ചിരം; എന്തിന്നു
നിൻ ദാസികളെയിങ്ങിനെ
പരവശരാക്കുന്നു?
താമരക്കണ്ണാ തരികയുടയാടകളുടനെ”യെന്നു
കേട്ടങ്ങു നല്കിയതു
വശ്യമാം മന്ദസ്മിതം മാത്രം
60.8
अधिरुह्य तटं कृताञ्जली:
परिशुद्धा: स्वगतीर्निरीक्ष्य ता: ।
वसनान्यखिलान्यनुग्रहं
पुनरेवं गिरमप्यदा मुदा ॥८॥
adhiruhya
taṭaṁ kṛtāñjalīḥ
pariśuddhāḥ
svagatīrnirīkṣya tāḥ ।
vasanānyakhilānyanugrahaṁ
punarevaṁ giramapyadā mudā ॥8॥
അധിരുഹ്യ തടം
കൃതാഞ്ജലീ:
പരിശുദ്ധാ:
സ്വഗതീർനിരീക്ഷ്യ താ: ।
വസനാന്യഖിലാന്യനുഗ്രഹം
പുനരേവം
ഗിരമപ്യദാ മുദാ ॥८॥
നിർമ്മലഭക്തിയാർന്ന്
ഏകശരണമായങ്ങയെ
നിനച്ചു ഗോപസുന്ദരീജനം
കൈകൂപ്പി നദിയിൽ
നിന്നു കയറിവരും
കാഴ്ചകണ്ടു ഭവാനവർക്കു നല്കീ
വസ്ത്രങ്ങളാദ്യം
പിന്നെയഭീഷ്ടസിദ്ധിയായനുഗ്രഹം
60.9
विदितं ननु वो मनीषितं
वदितारस्त्विह योग्यमुत्तरम् ।
यमुनापुलिने सचन्द्रिका:
क्षणदा इत्यबलास्त्वमूचिवान् ॥९॥
viditaṁ nanu vo manīṣitaṁ
vaditārastviha
yogyamuttaram ।
yamunāpuline
sacandrikāḥ
kṣaṇadā ityabalāstvamūcivān ॥9॥
വിദിതം നനു വോ
മനീഷിതം
വദിതാരസ്ത്വിഹ
യോഗ്യമുത്തരം ।
യമുനാപുലിനേ സചന്ദ്രികാ:
ക്ഷണദാ
ഇത്യബലാസ്ത്വമൂചിവാൻ ॥९॥
“അറിയുന്നൂ ഞാൻ
നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം
സാധിതമാകുമവ നിലാവുള്ളൊരു
രാത്രിയിൽ
യമുനാ തീരത്തു
മണൽത്തിട്ടമേൽ; ഞാനപ്പോൾ
തരും മറുപടി” യെന്നോതീയങ്ങ്
നാരിമാരോടായ്.
60.10
उपकर्ण्य भवन्मुखच्युतं
मधुनिष्यन्दि वचो मृगीदृश: ।
प्रणयादयि वीक्ष्य वीक्ष्य ते
वदनाब्जं शनकैर्गृहं गता: ॥१०॥
upakarṇya
bhavanmukhacyutaṁ
madhuniṣyandi vaco mṛgīdṛśaḥ ।
praṇayādayi vīkṣya vīkṣya te
vadanābjaṁ śanakairgṛhaṁ gatāḥ ॥10॥
ഉപകർണ്യ ഭവന്മുഖച്യുതം
മധുനിഷ്യന്ദി
വചോ മൃഗീദൃശ: ।
പ്രണയാദയി
വീക്ഷ്യ വീക്ഷ്യ തേ
വദനാബ്ജം
ശനകൈർഗൃഹം ഗതാ: ॥१०॥
ഭഗവൻ! ആ മാൻമിഴിമാർ
ഭക്തകൾ അങ്ങേ
വദനത്തിൽനിന്നുതിരും
വാക്കിൻ മധുരത്തേൻ
കാതാലുണ്ടു പ്രേമമോടെ
അങ്ങേ മുഖകമലം വീണ്ടും
തിരിഞ്ഞുനോക്കിപ്പതിയെ
മടങ്ങീ ഗൃഹങ്ങളിലേക്ക്
60.11
इति नन्वनुगृह्य वल्लवी
र्विपिनान्तेषु पुरेव सञ्चरन् ।
करुणाशिशिरो हरे हर
त्वरया मे सकलामयावलिम् ॥११॥
iti
nanvanugṛhya vallavī
rvipinānteṣu pureva
sañcaran ।
karuṇāśiśiro hare hara
tvarayā me sakalāmayāvalim ॥11॥
ഇതി
നന്വനുഗൃഹ്യ വല്ലവീർ
വിപിനാന്തേഷു
പുരേവ സഞ്ചരൻ ।
കരുണാശിശിരോ
ഹരേ ഹര
ത്വരയാ മേ
സകലാമയാവലിം ॥११॥
ഏവം ഗോപികമാരെയനുഗൃഹിച്ചും
വനദേശങ്ങളിൽ
പണ്ടെപ്പോലെ വിഹരിച്ചും
കരുണാർദ്രനായിരിക്കും
അങ്ങെൻ രോഗങ്ങൾ
വേഗത്തിൽ നീക്കേണമേ
ദുഖതാപങ്ങളെല്ലാം
നീക്കും ഭഗവാനേ! ഗുരുവായൂരപ്പാ
No comments:
Post a Comment