Thursday, February 15, 2024

Sreeman Narayaneeyam - Dasakam 59

Sreeman  Narayaneeyam - Dasakam 59

ദശകം 059 

http://ramayanam.guruvayoor.com/Sree%20Narayaneeyam/059%20Narayaneeyam.mp3
4  m 10 s

Narayaneeyam 59 

59.1

त्वद्वपुर्नवकलायकोमलं

प्रेमदोहनमशेषमोहनम् ।

ब्रह्म तत्त्वपरचिन्मुदात्मकं

वीक्ष्य सम्मुमुहुरन्वहं स्त्रिय: ॥१॥

 

tvadvapurnavakalayakomala

premadohanamaśeamohanam

brahma tattvaparacinmudātmaka

vīkya sammumuhuranvaha striya॥1॥

 

ത്വദ് വപുര്‍നവകലായകോമലം

പ്രേമദോഹനമശേഷമോഹനം  

ബ്രഹ്മ തത്ത്വപരചിന്മുദാത്മകം

വീക്ഷ്യ സംമുമുഹുരന്വഹം സ്ത്രിയ: १॥

 

പുത്തൻ കയാമ്പൂപോൽ സ്നിഗ്ധമാം അങ്ങേ ദേഹകാന്തി

സർവ്വലോകവശീകരപ്രേമജന്യമായ്, സച്ചിദാനന്ദാത്മക

ബ്രഹ്മത്തിൻ പ്രത്യക്ഷ സ്വരൂപമായ്, നിത്യം നേരിൽക്കണ്ടു

ഗോപസ്ത്രീജനങ്ങൾ മുഗ്ധരായങ്ങിൽ പൂർണ്ണം വശീകൃതം

 

59.2

मन्मथोन्मथितमानसा: क्रमात्

त्त्वद्विलोकनरतास्ततस्तत: ।

गोपिकास्तव न सेहिरे हरे

काननोपगतिमप्यहर्मुखे ॥२॥

 

manmathonmathitamānasāḥ kramāt

tvadvilokanaratāstatastat

gopikāstava na sehire hare

kānanopagatimapyaharmukhe॥2॥

 

മന്മഥോന്മഥിതമാനസാ: ക്രമാത്

ത്ത്വദ് വിലോകനരതാസ്തതസ്തത:

ഗോപികാസ്തവ ന സേഹിരേ ഹരേ

കാനനോപഗതിമപ്യഹർമുഖേ २॥

 

ഹൃദയ ചോരനാം ഭഗവാനേ! കാലക്രമത്തിലാ

ഗോപികൾതൻ സ്നേഹമവർക്കു കാമപീഡയായീ.

ഭവാനെ സദാ കാണുവാനാസക്തരായവർക്കങ്ങ്  

പ്രഭാതകാലേ ഗോക്കളുമായ് അരികെ വൃന്ദാവനത്തിൽ

പോവും നേരം പോലും വിരഹം കഠിനമായിത്തോന്നീ  

 

59.3

निर्गते भवति दत्तदृष्टय

स्त्वद्गतेन मनसा मृगेक्षणा: ।

वेणुनादमुपकर्ण्य दूरत

स्त्वद्विलासकथयाऽभिरेमिरे ॥३॥

 

nirgate bhavati dattadṛṣṭaya

tvadgatena manasā mgekaṇāḥ

veunādamupakarya dūrata

tvadvilāsakathayā'bhiremire॥3॥

 

നിർഗതേ ഭവതി ദത്തദൃഷ്ടയ

സ്ത്വദ്ഗതേന മനസാ മൃഗേക്ഷണാ:

വേണുനാദമുപകർണ്യ  ദൂരതസ്

ത്വദ് വിലാസകഥയാഽഭിരേമിരേ ३॥

 

വീടുവിട്ടങ്ങു പുറത്തേക്കു പോവുന്നേരം ഗോപികൾ

മാൻകണ്ണിമാർ, ഭവാനിൽ കണ്ണുനട്ട് മനസ്സുമർപ്പിച്ചു

ദൂരേനിന്നങ്ങേ വേണുഗാനത്തിന്നു കാതോർത്ത്

നേരം കഴിക്കും തവ ലീലാകഥകൾ പറഞ്ഞും രസിച്ചും.

 

59.4

काननान्तमितवान् भवानपि

स्निग्धपादपतले मनोरमे ।

व्यत्ययाकलितपादमास्थित:

प्रत्यपूरयत वेणुनालिकाम् ॥४॥

 

kānanāntamitavān bhavānapi

snigdhapādapatale manorame

vyatyayākalitapādamāsthita

pratyapūrayata veunālikām॥4॥

 

കാനനാന്തമിതവാൻ ഭവാനപി

സ്നിഗ്ധപാദപതലേ മനോരമേ

വ്യത്യയാകലിതപാദമാസ്ഥിത:

പ്രത്യപൂരയത വേണുനാലികാം  ४॥


വൃന്ദാവനത്തിലെത്തിയ ഭവാൻ സുഖദസുന്ദരമാം

തരുച്ഛായയിൽ ചാരുവായ് കാൽകൾ പിണച്ചുവച്ചു

നിന്നോടക്കുഴലിനുള്ളിൽ തൻ ശ്വാസം നിറച്ചൂതി  

മോഹനമാം വേണുഗാനസുധ നാലുപാടും പരത്തീ

59.5

मारबाणधुतखेचरीकुलं

निर्विकारपशुपक्षिमण्डलम् ।

द्रावणं च दृषदामपि प्रभो

तावकं व्यजनि वेणुकूजितम् ॥५॥

 

mārabāṇadhutakhecārīkula

nirvikārapaśupakimaṇḍalam

drāvaa ca dṛṣadāmapi prabho

tāvakam vyajani veukūjitam॥5॥

 

മാരബാണധുതഖേചരീകുലം

നിർവികാരപശുപക്ഷിമണ്ഡലം

ദ്രാവണം ച ദൃഷദാമപി പ്രഭോ

താവകം വ്യജനി വേണുകൂജിതം ५॥

 

സ്വാമിൻ താവക വേണുഗാനം കാമബാണമെന്ന

പോൽ ഗഗനചാരികളിൽ, അപ്സരസുന്ദരിമാരിൽ

കാമഭാവമുണർത്തീ; പശുപക്ഷികളതുകേട്ടു സ്തബ്ദരായീ

അചേതനമാം കല്ലുകൾപോലുമതിലലിഞ്ഞു പോയീ.

  

59.6

वेणुरन्ध्रतरलाङ्गुलीदलं

तालसञ्चलितपादपल्लवम् ।

तत् स्थितं तव परोक्षमप्यहो

संविचिन्त्य मुमुहुर्व्रजाङ्गना: ॥६॥

 

veurandhrataralāṅgulīdala

tālasañchalitapādapallavam

tat sthita tava parokamapyaho

savicintya mumuhur vrajāṅganāḥ॥6॥

 

വേണുരന്ധ്രതരലാങ്ഗുലീദലം

താലസഞ്ചലിതപാദപല്ലവം

തത് സ്ഥിതം തവ പരോക്ഷമപ്യഹോ

സംവിചിന്ത്യ മുമുഹുർ വ്രജാങ്ഗനാ: ६॥

 

അതിമനോഹരമായി കോലക്കുഴലിൻ ദ്വാരങ്ങളിൽ

തളിർവിരലുകളോടിച്ചു താളത്തിൽ മെല്ലെ കാലിളക്കി

ദൂരെ വനത്തിൽ നിൽക്കുമങ്ങയെ പ്രത്യക്ഷമല്ലെങ്കിലും

മനോമുകുരത്തിൽക്കണ്ടു മോഹിച്ചുപോയീ വ്രജനാരിമാർ

 

59.7

निर्विशङ्कभवदङ्गदर्शिनी:

खेचरी: खगमृगान् पशूनपि ।

त्वत्पदप्रणयि काननं च ता:

धन्यधन्यमिति नन्वमानयन् ॥७॥

 

nirviśakabhavadangadarśinīḥ

khecārīḥ khagamgān paśūnapī

tvatpadapraayi kānanam ca tāḥ

dhanyadhanyamiti nanvamānayan॥7॥

 

നിർവിശങ്കഭവദങ്ഗദർശിനീ:

ഖേചരീ: ഖഗമൃഗാൻ പശൂനപി

ത്വത്പദപ്രണയി കാനനം ച താ:

ധന്യധന്യമിതി നന്വമാനയൻ ७॥

 

ശങ്കയെന്യേ ധന്യധന്യരായ് കരുതി ഗോപിമാർ

നേരിലങ്ങയെക്കാണുന്നവരെയും, വിണ്ണവരെയും

കാട്ടിലെ പക്ഷിമൃഗാദികളേയും ഗോക്കളേയുമങ്ങേ

തൃക്കാലടികൾ നിത്യം കാണും വനഭൂമിയെയും തദാ  

   

59.8

आपिबेयमधरामृतं कदा

वेणुभुक्तरसशेषमेकदा ।

दूरतो बत कृतं दुराशये

त्याकुला मुहुरिमा: समामुहन् ॥८॥

 

āpibeyamadharāmta kadā

veubhuktarasasheamekadā

dūrato bata kta durāśaye

tyākulā muhurimāḥ samāmuhān॥8॥

 

ആപിബേയമധരാമൃതം കദാ

വേണുഭുക്തരസശേഷമേകദാ

ദൂരതോ ബത കൃതം ദുരാശയേ

ത്യാകുലാ മുഹുരിമാ: സമാമുഹൻ ८॥


മുരളികക്കങ്ങേ ചുംബനത്തിൻ ഭാഗ്യമുണ്ടായി

എനിക്കിനിയെന്നുണ്ടാവുമാ ഭാഗ്യമെന്നോർത്ത്

ഗോപസുന്ദരിമാർ ദുരാഗ്രഹമാകുമതെന്നു ശങ്കിച്ചു

ഹതാശ, മാകുലരായി മോഹത്തിലാണ്ടു  പിന്നെയും.

59.9

प्रत्यहं च पुनरित्थमङ्गना

श्चित्तयोनिजनितादनुग्रहात् ।

बद्धरागविवशास्त्वयि प्रभो

नित्यमापुरिह कृत्यमूढताम् ॥९॥

 

pratyaha ca punaritthamaganā

ścittayonijanitādanugrahāt

baddharāgavivashāstvayi prabho

nityamāpuriha ktyamūḍhatām॥9॥

 

പ്രത്യഹം ച പുനരിത്ഥമങ്ഗനാശ്

ചിത്തയോനിജനിതാദനുഗ്രഹാത്

ബദ്ധരാഗവിവശാസ്ത്വയി പ്രഭോ

നിത്യമാപുരിഹ കൃത്യമൂഢതാം ९॥

 

അനുദിനം വീണ്ടും വീണ്ടും പ്രേമഭക്തി നിറഞ്ഞു

ഗോപനാരിമാർ കാമനാൽ അനുഗൃഹീതരായി

പ്രഭോ! രാഗപരവശരായവരങ്ങയിലതിനാൽ

നിത്യകർമ്മങ്ങളിൽ മൌഢ്യരായും ചമഞ്ഞു  

 

59.10

रागस्तावज्जायते हि स्वभावान्

मोक्षोपायो यत्नत: स्यान्न वा स्यात् ।

तासां त्वेकं तद्द्वयं लब्धमासीत्

भाग्यं भाग्यं पाहि मां मारुतेश ॥१०॥

 

rāgastāvajjāyate hi svabhāvān

mokopāyo yatnata syānna vā syāt

tāsāṁ tveka taddvaya labdhamāsīt

bhāgya bhāgya pāhi māṁ māruteśa॥10॥

 

രാഗസ്താവജ്ജായതേ ഹി സ്വഭാവാൻ

മോക്ഷോപായോ യത്നത: സ്യാന്ന വാ സ്യാത്

താസാം ത്വേകം തദ്ദ്വയം ലബ്ധമാസീത്

ഭാഗ്യം ഭാഗ്യം പാഹി മാം മാരുതേശ १०॥

 

സഹജമാണനുരാഗം ജീവികൾക്കെല്ലാം പ്രകൃത്യാ

മോക്ഷമാർഗ്ഗം സ്വപ്രയത്നാലുണ്ടാവാം ഇല്ലാതിരിക്കാം

എന്നാൽ രണ്ടുമൊരുപോൽ കിട്ടിയ ഗോപികമാരെത്ര 

ഭാഗ്യശാലികൾ! ഗുരുവായൂരപ്പാ! എന്നെയും രക്ഷിക്കണേ  

 

No comments:

Post a Comment