Tuesday, February 20, 2024

Sreeman Narayaneeyam - Dasakam 65

Sreeman  Narayaneeyam - Dasakam 65

ദശകം 065 

http://ramayanam.guruvayoor.com/Sree%20Narayaneeyam/065%20Narayaneeyam.mp3
4  m 10 s

Narayaneeyam 65 

65.1

गोपीजनाय कथितं नियमावसाने

मारोत्सवं त्वमथ साधयितुं प्रवृत्त: ।

सान्द्रेण चान्द्रमहसा शिशिरीकृताशे

प्रापूरयो मुरलिकां यमुनावनान्ते ॥१॥

 

gopījanāya kathita niyamāvasāne

mārottsava tvamatha sādhayitu pravtta |

sāndrea cāndramahasā śiśirīktāśe

prāpūrayo mūlikāṃ yamunāvanānte ||1||

 

ഗോപീജനായ കഥിതം നിയമാവസാനേ

മാരോത്സവം ത്വമഥ സാധയിതും പ്രവൃത്തഃ

സാന്ദ്രേണ ചാന്ദ്രമഹസാ ശിശിരീകൃതാശേ

പ്രാപൂരയോ മുരളികാം യമുനാവനാന്തേ १॥

 

“യമുനാപുളിനത്തിലുചിതമാം നേരത്ത് ഞാൻ  

നിങ്ങളുമായ് കൊണ്ടാടാം മാരോത്സവം”എന്നു

വ്രതാവസാനം ഗോപിമാരോട് പറഞ്ഞതിൻ

പ്രകാരം ഭവാൻ തൂവെൺനിലാവുനിറഞ്ഞതാം

കുളിരുള്ള രാത്രിയിൽ യമുനാതീരത്തൊരു വിജനമാം  

വനത്തിലെത്തി  മധുരമായ് വേണുഗാനം പൊഴിച്ചൂ.

 

65.2

सम्मूर्छनाभिरुदितस्वरमण्डलाभि:

सम्मूर्छयन्तमखिलं भुवनान्तरालम् ।

त्वद्वेणुनादमुपकर्ण्य विभो तरुण्य-

स्तत्तादृशं कमपि चित्तविमोहमापु: ॥२॥

 

sammūrchānābhiruditasvaramaṇḍalābhi

sammūrchayantamakhila bhuvanāntarālam |

tvadveunādamupakarya vibho taruya-

stattādṛśa kamapi cittavimohamāpu ||2||

 

സമ്മൂർച്ഛനാഭിരുദിതസ്വരമണ്ഡലാഭിഃ

സമ്മൂർച്ഛയന്തമഖിലം ഭുവനാന്തരാലം

ത്വദ് വേണുനാദമുപകർണ്യ  വിഭോ തരുണ്യ:

തത്താദൃശം കമപി ചിത്തവിമോഹമാപുഃ २॥

 

സ്പഷ്ടം ആരോഹണാവരോഹണ സ്വരസഞ്ചാരത്താലങ്ങേ  

വേണു നാദം മോഹിപ്പിക്കുന്നൂ ജീവജാലങ്ങളെയെല്ലാടവും.

ആ മനോമോഹന വേണു നാദം കേട്ടു ഗോപതരുണിമാരും

നിർവചിക്കാനാവാത്തൊരു ചിത്തവിമോഹത്തിലാണ്ടുപോയീ  

 

 

65.3

ता गेहकृत्यनिरतास्तनयप्रसक्ता:

कान्तोपसेवनपराश्च सरोरुहाक्ष्य: ।

सर्वं विसृज्य मुरलीरवमोहितास्ते

कान्तारदेशमयि कान्ततनो समेता: ॥३॥

 

tā gehaktyaniratāstanayaprasaktāḥ

kāntopasevanaparāśca saroruhākya |

sarva visjya mūlīravamohitāste

kāntāradeśamayi kāntatano sametāḥ ||3||

 

താ ഗേഹകൃത്യനിരതാസ്തനയപ്രസക്താഃ

കാന്തോപസേവനപരാശ്ച സരോരുഹാക്ഷ്യഃ

സര്‍വം വിസൃജ്യ മുരളീരവമോഹിതാസ്തേ

കാന്താരദേശമയി കാന്തതനോ സമേതാഃ ३॥

 

താമരയിതൾപോലഴകിൽ നീണ്ട മിഴികളുമായി

ഗോപസുന്ദരികൾ, വീട്ടുജോലികളിൽ മുഴുകി,

കാന്തനെ പരിചരിച്ചു കുട്ടികളെ നോക്കിയിരുന്നവർ, അമൂല്യദേഹകാന്തിയെഴും അങ്ങേ വേണുഗാനം കേട്ടു വിമോഹമാർന്നെല്ലാമെല്ലാം വിട്ടോടിയെത്തീ

യമുനാതീരത്ത് വിജന വനത്തിലങ്ങേ സമീപം

  

65.4

काश्चिन्निजाङ्गपरिभूषणमादधाना

वेणुप्रणादमुपकर्ण्य कृतार्धभूषा: ।

त्वामागता ननु तथैव विभूषिताभ्य-

स्ता एव संरुरुचिरे तव लोचनाय ॥४॥

 

kāścinnijāṅgaparibhūṣaamādadānā

veupraṇādamupakarya ktārdhabhūṣāḥ |

tvāmāgatā nanu tathaiva vibhūṣitābhy-

stā eva sarurucire tava locanāya ||4||

 

കാശ്ചിന്നിജാംഗ പരിഭൂഷണമാദധാനാ

വേണുപ്രണാദമുപകർണ്യ കൃതാർദ്ധഭൂഷാഃ

ത്വാമാഗതാ നനു തഥൈവ വിഭൂഷിതാഭ്യ:

താ ഏവ സംരുരുചിരേ തവ ലോചനായ ४॥

 

അങ്ങേ വേണുഗാനം കേട്ടോടിയണഞ്ഞ

ഗോപയുവതികളിൽ ചിലരെക്കാണാം

നന്നായണിഞ്ഞൊരുങ്ങിയും, പിന്നെ ചിലർ

പാതി ആടയഭാരണങ്ങൾ ധരിച്ചുമെത്തിയോർ.

അങ്ങേ കൺകൾക്കു നൽകിയേറെയാനന്ദം

പാതി വേഷഭൂഷകളുമായോടിയണിഞ്ഞവർ.

 

65.5

हारं नितम्बभुवि काचन धारयन्ती

काञ्चीं च कण्ठभुवि देव समागता त्वाम् ।

हारित्वमात्मजघनस्य मुकुन्द तुभ्यं

व्यक्तं बभाष इव मुग्धमुखी विशेषात् ॥५॥

 

hāra nitambabhuvikācanadhārayantī

kāñcīṃ ca kaṇṭhabhuvideva samāgatā tvām |

hāritvamātmajaghanasya mukunda tubhya

vyakta babhāṣa iva mugdhamukhī viśeṣāt ||5||

 

ഹാരം നിതംബഭുവി കാചന ധാരയന്തീ

കാഞ്ചീം ച കണ്ഠഭുവി ദേവ സമാഗതാ ത്വാം

ഹാരിത്വമാത്മജഘനസ്യ മുകുന്ദ തുഭ്യം

വ്യക്തം ബഭാഷ ഇവ മുഗ്ധമുഖീ വിശേഷാത് ५॥

 

അങ്ങയെ കാണാനാശ പെരുകി വേഗമെത്താൻ

സുന്ദരിമാരിലൊരുവൾ മാല അരയിലണിഞ്ഞു,

കഴുത്തിലരഞ്ഞാണവും; അവളവിടെ ലാസ്യം നിന്നൂ

സ്വജഘനഭംഗിയങ്ങേ കാണിക്കുവാനെന്ന മട്ടിൽ      

 

 

65.6

काचित् कुचे पुनरसज्जितकञ्चुलीका

व्यामोहत: परवधूभिरलक्ष्यमाणा ।

त्वामाययौ निरुपमप्रणयातिभार-

राज्याभिषेकविधये कलशीधरेव ॥६॥

 

kācit kuce punarasajjitakañculīkā

vyāmohata paravadhūbhiralakyamāṇā |

tvāmāyayau nirupamapraayātibhāra-

rājyābhiekavidhaye kalaśīdhareva ||6||

 

കാചിത് കുചേ പുനരസജ്ജിതകഞ്ചുലീകാ

വ്യാമോഹത: പരവധൂഭിരലക്ഷ്യമാണാ

ത്വാമായയൌ നിരുപമപ്രണയാതിഭാര-

രാജ്യാഭിഷേകവിധയേ കലശീധരേവ ६॥

 

അതിലൊരുവലഴകിൽ ആഭരണങ്ങളണിഞ്ഞുവെന്നാൽ

മുലക്കച്ചയാണിയാൻ മറന്നൂ, അങ്ങേ വേണുഗാനത്തിൻ

മോഹവശ്യതയാൽ; മറ്റുഗോപികളതിൽ ദുഷിച്ചതില്ലവളെ.

തൻ പ്രേമ സാമ്രാജ്യത്തിലങ്ങയെ അഭിഷേകം ചെയ്യുവാൻ

രണ്ടു നിറകലശങ്ങൾ ധരിച്ചമട്ടിലവളവിടെ വന്നുനിന്നൂ.     

 

65.7

काश्चित् गृहात् किल निरेतुमपारयन्त्य-

स्त्वामेव देव हृदये सुदृढं विभाव्य ।

देहं विधूय परचित्सुखरूपमेकं

त्वामाविशन् परमिमा ननु धन्यधन्या: ॥७॥

 

kāścit ghāt kila niretumapārayanty-

stvāmeva deva hdaye suddha vibhāvya |

deha vidhūya parachitsukharūpameka

tvāmāvisan paramimā nanu dhanyadhanyāḥ ||7||

 

കാശ്ചിത് ഗൃഹാത് കില നിരേതുമപാരയന്ത്യ:

ത്വാമേവ ദേവ ഹൃദയേ സുദൃഢം വിഭാവ്യ

ദേഹം വിധൂയ പരചിത്സുഖരൂപമേകം

ത്വാമാവിശൻ  പരമിമാ നനു ധന്യധന്യാ: ७॥

 

മറ്റുചില ഗോപനാരിമാർ അങ്ങേ വേണുഗാനം കേട്ടു പുറപ്പെട്ടുവെന്നാൽ ആയില്ലവർക്ക് വീട്ടിൽ നിന്നുള്ള

പ്രതിരോധം തടുക്കുവാൻ; അവർ അങ്ങയെമാത്രമുള്ളിൽ

നിനച്ചു സ്വദേഹം മറന്നു പരമാത്മാവാകും, സർവ്വഹൃദയ ജ്യോതിസ്വരൂപനാമങ്ങയെ പ്രാപിച്ചൂ! എത്ര ധന്യരാണവർ

 

65.8

जारात्मना न परमात्मतया स्मरन्त्यो

नार्यो गता: परमहंसगतिं क्षणेन ।

तं त्वां प्रकाशपरमात्मतनुं कथञ्चि-

च्चित्ते वहन्नमृतमश्रममश्नुवीय ॥८॥

 

jārātmanā na paramātmatayā smarantyo

nāryo gatāḥ paramahasagati kaena |

ta tvāṃ prakāśaparamātmatanu katham cit

chitte vahannamtamaśramamaśnuvīya ||8||

 

ജാരാത്മനാ ന പരമാത്മതയാ സ്മരന്ത്യോ

നാര്യോ ഗതാ: പരമഹംസഗതിം ക്ഷണേന

തം ത്വാം പ്രകാശപരമാത്മതനും കഥം ചിത്

ചിത്തേ വഹൻ അമൃതമശ്രമമശ്നുവീയ ८॥

 

പരമാത്മാവായല്ല, ജാരനായത്രേ ഗോപീജനം

അങ്ങയെ നിതരാം സ്മരിച്ചൂ; എന്നിട്ടുമവരണഞ്ഞൂ ബ്രഹ്മജ്ഞാനികൾക്കുമപ്രാപ്യമാം മോക്ഷപദം.

കാമം,ഭയം, വൈരം, നിതരാം ഭാവമേതായാലും  

പരബ്രഹ്മസ്വരൂപമാമങ്ങിലലിഞ്ഞു മോക്ഷപദമണയം

ഏവമെനിക്കും ലഭ്യമാവട്ടെയാ പരമപദമശ്രമം.

65.9

अभ्यागताभिरभितो व्रजसुन्दरीभि-

र्मुग्धस्मितार्द्रवदन: करुणावलोकी ।

निस्सीमकान्तिजलधिस्त्वमवेक्ष्यमाणो

विश्वैकहृद्य हर मे पवनेश रोगान् ॥९॥

 

abhyāgatābhirabhitō vrajasundarībhi-

rmugdhasmitārdra-vadana karuṇāvalōkī |

nissīmakāntijaladhīstvamavekyamāṇo

viśvaikahdy hara me pavanēśa rogān ||9||

 

അഭ്യാഗതാഭിരഭിതോ വ്രജസുന്ദരീഭി:

മുഗ്ദ്ധസ്മിതാർദ്രവദന: കരുണാവലോകീ

നിസ്സീമകാന്തിജലധിസ്ത്വമവേക്ഷ്യമാണോ

വിശ്വൈകഹൃദ്യ ഹര മേ പരമേശ രോഗാൻ ९॥

 

അതിസുന്ദരികളാം ഗോപീനാരിമാർ ഭവാനരികെ

വന്നു നിൽക്കവേ പ്രേമഹർഷത്തോടെ മധുരമായ്

പുഞ്ചിരിച്ചെല്ലാവരേയും അനന്തസൌന്ദര്യക്കടലാം

ഭവാൻ, കൃപയാ കടാക്ഷിച്ചുനിന്നൂ. ഏവം സർവ്വജന

ഹൃദയവാസിയാം പരമേശാ! എൻ രോഗമകറ്റണേ.

 

No comments:

Post a Comment