Sreeman Narayaneeyam - Dasakam 58
ദശകം 058
http://ramayanam.guruvayoor.com/Sree%20Narayaneeyam/057%20Narayaneeyam.mp3
4 m 10 s
Narayaneeyam 58
58.1
त्वयि विहरणलोले बालजालै: प्रलम्ब-
प्रमथनसविलम्बे धेनव: स्वैरचारा: ।
तृणकुतुकनिविष्टा दूरदूरं चरन्त्य:
किमपि विपिनमैषीकाख्यमीषांबभूवु: ॥१॥
tvayi viharaṇalole bālajālaiḥ
pralam-
pramathanasavilambe dhenavaḥ
svairacārāḥ।
tṛṇakutukaniviṣṭā dūradūraṁ
carantyaḥ
kimapi vipinamaiṣīkākhya mīṣāṁ babhūvuḥ॥1॥
ത്വയി
വിഹരണലോലേ ബാലജാലൈ: പ്രലംബ-
പ്രമഥനസവിലംബേ
ധേനവ: സ്വൈരചാരാ: ।
തൃണകുതുകനിവിഷ്ടാ
ദൂരദൂരം ചരന്ത്യ:
കിമപി
വിപിനമൈഷീകാഖ്യമീഷാംബഭൂവു: ॥१॥
ഗോപബാലകന്മാരുമായേറെനേരം
ദ്വന്ദയുദ്ധം കളിച്ചും
ഗോപരൂപത്തിൽ വന്ന
പ്രലംബനെ നിഗ്രഹിച്ചും നേരം
പോയതറിയാതെയങ്ങ്
നിൽക്കുമ്പോൾ പച്ചപ്പുല്ല് തേടും
ഗോക്കൾ സ്വയമേവ
ദൂരേ ഐഷീകവനത്തിലെത്തി
58.2
अनधिगतनिदाघक्रौर्यवृन्दावनान्तात्
बहिरिदमुपयाता: काननं धेनवस्ता: ।
तव विरहविषण्णा ऊष्मलग्रीष्मताप-
प्रसरविसरदम्भस्याकुला: स्तम्भमापु: ॥२॥
anadhigatanidāghakrauryavṛndāvanāntāt
bahiridamupayātāḥ kānanaṁ
dhenavastāḥ।
tava virahaviṣaṇṇā ūṣmalagrīṣmatāp-
prasaravisaradambhasyākulāḥ
stambhamāpuḥ॥2॥
അനധിഗതനിദാഘക്രൗര്യവൃന്ദാവനാന്താത്
ബഹിരിദമുപയാതാ:
കാനനം ധേനവസ്താ: ।
തവ
വിരഹവിഷണ്ണാ ഊഷ്മലഗ്രീഷ്മതാപ-
പ്രസരവിസരദംഭസ്യാകുലാ:
സ്തംഭമാപു: ॥२॥
ഏറെ ചൂടിൻ വ്യഥയറിയാത്ത
വൃന്ദാവനത്തിൽ നിന്നും
കഠിനതാപം വലയ്ക്കുമാ
കാട്ടിലെത്തിയ ഗോക്കളാകേ
അങ്ങയെപ്പിരിഞ്ഞ
ദുഖത്തിൽ വ്യസനമാർന്നും ഉഗ്ര
താപത്താൽ ദാഹം
പൊറാഞ്ഞും സ്തംഭിച്ചു നിന്നു നൂനം
58.3
तदनु सह सहायैर्दूरमन्विष्य शौरे
गलितसरणिमुञ्जारण्यसञ्जातखेदम् ।
पशुकुलमभिवीक्ष्य क्षिप्रमानेतुमारा-
त्त्वयि गतवति ही ही सर्वतोऽग्निर्जजृम्भे ॥३॥
tadanu saha sahāyairdūramanviṣya
śaure
galitasaraṇimuñjāraṇyasañjātakhedam।
paśukulamabhivīkṣya
kṣipramānetumārā-
tvayi gatavati hī hī
sarvato'gnirjajṛmbhe॥3॥
തദനു സഹ സഹായൈർ
ദൂരമന്വിഷ്യ ശൗരേ
ഗലിതസരണിമുഞ്ജാരണ്യസഞ്ജാതഖേദം
।
പശുകുലമഭിവീക്ഷ്യ
ക്ഷിപ്രമാനേതുമാരാത്
ത്വയി ഗതവതി
ഹീ ഹീ സർവതോഽഗ്നിർജ്ജജൃംഭേ ॥३॥
ശൂരസേനസുതനാം വിഭോ
കൂട്ടുകാരോടൊത്തവിടുന്നു
പൈക്കളെ തേടി ഏറെദൂരം
നടന്നൊടുവിൽ നീങ്ങാൻ
വഴിയില്ലാതെ കാട്ടിൽ
നിന്നു വലയുമവരെ കണ്ടുകിട്ടീ
പെട്ടെന്നവരെ കൂട്ടിക്കൊണ്ടുപോരാനങ്ങവർക്കരികെ
എത്തുമ്പോഴേയക്ക്
ഹാ ഹാ! കാട്ടുതീയുണ്ടായി ചുറ്റിലും.
58.4
सकलहरिति दीप्ते घोरभाङ्कारभीमे
शिखिनि विहतमार्गा अर्धदग्धा इवार्ता: ।
अहह भुवनबन्धो पाहि पाहीति सर्वे
शरणमुपगतास्त्वां तापहर्तारमेकम् ॥४॥
sakalahariti dīpte
ghorābhāṅkārabhīme
śikhini vihatamārgā
arddhadagdhā ivārtāḥ।
ahah bhuvanabandho pāhi pāhīti
sarve
śaraṇamupagatāstvāṁ tāpahartāramekam॥4॥
സകലഹരിതി
ദീപ്തേ ഘോരഭാംകാരഭീമേ
ശിഖിനി വിഹതമാർഗാ
അർദ്ധദഗ്ദ്ധാ ഇവാർത്താ: ।
അഹഹ ഭുവനബന്ധോ
പാഹി പാഹീതി സർവേ
ശരണമുപഗതാസ്ത്വാം
താപഹർത്താരമേകം ॥४॥
ഘോര ഭാംകാരശബ്ദമോടെ
ചുറ്റിലും തീ പടർന്നാളിയെരിഞ്ഞു പാതിവെന്തപോൽ രക്ഷപ്പെടാനാവാതെ നിൽക്കും ഗോപന്മാർ
അയ്യയ്യോ! രക്ഷിക്കണേ!
ഭുവനബന്ധോ, വിഭോ! എന്നു കരഞ്ഞ് ഏകാശ്രയം സന്താപഹരണനാമങ്ങയെ ശരണം പണിഞ്ഞു.
58.5
अलमलमतिभीत्या सर्वतो मीलयध्वं
दृशमिति तव वाचा मीलिताक्षेषु तेषु ।
क्व नु दवदहनोऽसौ कुत्र मुञ्जाटवी सा
सपदि ववृतिरे ते हन्त भाण्डीरदेशे ॥५॥
alamalamatibhītyā
sarvato mīlayadhvaṁ
dṛśamiti tava vācā mīlitākṣeṣu
teṣu।
kva nu dvadahano'sau kutra
muñjātavī sā
sapadi vavritire te hanta bhāṇḍīradeśe॥5॥
അലമലമതിഭീത്യാ
സര്വതോ മീലയധ്വം
ദൃശമിതി തവ
വാചാ മീലിതാക്ഷേഷു തേഷു ।
ക്വനു
ദവദഹനോഽസൗ കുത്ര മുഞ്ജാടവീ സാ
സപദി വവൃതിരേ
തേ ഹന്ത ഭാണ്ഡീരദേശേ ॥५॥
“ഭീതി വേണ്ടാ നിങ്ങളിനി
കണ്ണടച്ചിരിക്കൂ അല്പനേരം”
എന്നരുളീ ഭവാൻ;
ഏവം കൺകൾ പൂട്ടിയിരിക്കവേ
അത്യദ്ഭുതം! കാടും
കാട്ടുതീയുമെവിടെയോ മറഞ്ഞൂ
എല്ലാരുമെത്തീ
ക്ഷണത്തിൽ ഭാണ്ഡീരവൃക്ഷസമീപേ.
58.6
जय जय तव माया केयमीशेति तेषां
नुतिभिरुदितहासो बद्धनानाविलास: ।
पुनरपि विपिनान्ते प्राचर: पाटलादि-
प्रसवनिकरमात्रग्राह्यघर्मानुभावे ॥६॥
jaya jaya tava māyā keyamīśeti
teṣāṁ
nutibhiruditahāso
baddhanānāvilāsaḥ।
punarapi vipinānte prācara:
pāṭalādi-
prasavanikaramātragrāhyagharṃānubhāve॥6॥
ജയ ജയ തവ മായാ
കേയമീശേതി തേഷാം
നുതിഭിരുദിതഹാസോ
ബദ്ധനാനാവിലാസ: ।
പുനരപി
വിപിനാന്തേ പ്രാചര: പാടലാദി-
പ്രസവനികരമാത്രഗ്രാഹ്യഘർമ്മാനുഭാവേ
॥६॥
“നാഥാ ഭഗവൻ ജയ
ജയ, തവ മായയെത്ര വിസ്മയം”
ഏവം അങ്ങയെ വാഴ്ത്തി
സ്തുതീച്ചൂ ഗോപൻമാർ.
പുഞ്ചിരിതൂകിയങ്ങ്
വീണ്ടും തുടർന്നൂ നാനാലീലകൾ,
മാടുമേച്ചും കളിച്ചും
നടന്നൂ പൂപ്പാതിരിയും മറ്റു പൂക്കളും
നിറഞ്ഞു സമൃദ്ധമാം
വേനൽക്കാലം വൃന്ദാവനത്തിൽ
58.7
त्वयि विमुखमिवोच्चैस्तापभारं वहन्तं
तव भजनवदन्त: पङ्कमुच्छोषयन्तम् ।
तव भुजवदुदञ्चद्भूरितेज:प्रवाहं
तपसमयमनैषीर्यामुनेषु स्थलेषु ॥७॥
tvayi vimukhamivoccai stāpabhāraṁ
vahantaṁ
tava bhajanavadantaḥ paṅkamucchoṣayantam।
tava bhujavadudañcadbhūritejaḥpravāhaṁ
tapasamayamanaiṣīryāmuneṣu
sthaleṣu॥7॥
ത്വയി
വിമുഖമിവോച്ചൈസ്താപഭാരം വഹന്തം
തവ ഭജനവദന്ത:
പങ്കമുച്ഛോഷയന്തം ।
തവ
ഭുജവദുദഞ്ചദ്ഭൂരിതേജ:പ്രവാഹം
തപസമയമനൈഷീര്യാമുനേഷു
സ്ഥലേഷു ॥७॥
അങ്ങിൽ ഭക്തിയില്ലാത്തവന്റെ
സാന്താപംപോലെ
തീവ്രതാപമാർന്നും,
ഭക്തന്റെയുള്ളിലെ പങ്കമെല്ലാം
ഉണക്കുന്നതായും,
അങ്ങേ ബാഹുക്കൾപോലെയുയരും
തേജപ്രവാഹമായും
പരന്നു പ്രകടമാമാ വേനൽക്കാലം
ഭവാൻ ചിലവഴിച്ചൂ
വൃന്ദാവനത്തിൽ, യമുനാനദീസമീപേ
58.8
तदनु जलदजालैस्त्वद्वपुस्तुल्यभाभि-
र्विकसदमलविद्युत्पीतवासोविलासै: ।
सकलभुवनभाजां हर्षदां वर्षवेलां
क्षितिधरकुहरेषु स्वैरवासी व्यनैषी: ॥८॥
tadanu jaladajālaiḥ
tvadvapustulyabhābhi-
rvikasadamalavidyutpītavāsovilāsaiḥ।
sakalabhuvanabhājāṁ
harṣadāṁ
varṣavelāṁ
kṣitidharakuhareṣu svairavāsī
vyaiṣīḥ॥8॥
തദനു
ജലദജാലൈസ്ത്വദ്വപുസ്തുല്യഭാഭിർ
വികസദമലവിദ്യുത്പീതവാസോ
വിലാസൈ: ।
സകലഭുവനഭാജാം
ഹർഷദാം വർഷവേലാം
ക്ഷിതിധരകുഹരേഷു
സ്വൈരവാസീ വ്യനൈഷീ: ॥८॥
വൃന്ദാവനത്തെ കുളിരണിയിച്ചെത്തീ
പിന്നെ വർഷകാലം
തവകാന്തിയോലും
ശ്യാമമേഘങ്ങൾക്കുമേൽ മഞ്ഞപ്പട്ടു
കമനീയം ചാർത്തിയപോൽ
കണ്ടൂ മിന്നൽപ്പിണരുകൾ.
സകലലോകർക്കും ഹർഷമേകുമാ
വർഷകാലം ഭവാൻ
വിഹരിച്ചൂ ഗോവർദ്ധനഗിരിതൻ
ഗുഹകളിൽ യഥേഷ്ടം.
58.9
कुहरतलनिविष्टं त्वां गरिष्ठं गिरीन्द्र:
शिखिकुलनवकेकाकाकुभि: स्तोत्रकारी ।
स्फुटकुटजकदम्बस्तोमपुष्पाञ्जलिं च
प्रविदधदनुभेजे देव गोवर्धनोऽसौ ॥९॥
kuharatalaniviṣṭaṁ tvāṁ
gariṣṭhaṁ girīndra-
śikhikulanavakekākākubhiḥ
stotra kārī।
sphuṭakuṭajakadambastomapuṣpāñjaliṅ ca
pravidadhanubheje deva
govardhano'sau॥9॥
കുഹരതലനിവിഷ്ടം
ത്വാം ഗരിഷ്ഠം ഗിരീന്ദ്ര:
ശിഖികുലനവകേകാകാകുഭി:
സ്തോത്രകാരീ ।
സ്ഫുടകുടജകദംബസ്തോമപുഷ്പാഞ്ജലിം
ച
പ്രവിദധദനുഭേജേ
ദേവ ഗോവര്ധനോഽസൌ ॥९॥
മയിൽക്കൂട്ടങ്ങൾതൻ
കണ്ഠനാദമെങ്ങും കേട്ടൂ ഭവാനെ
സ്തുതിക്കുന്നപോലെ;കടജവും
കദംബവും പൂത്തുനിറഞ്ഞൂ
അങ്ങേയ്ക്ക് പുഷ്പാഞ്ജലി
ചെയ്യുവാനെന്നപോലെ, ഗുഹയിൽ
സസുഖം വാഴുമങ്ങയെ
സേവിച്ചു നന്നായ് ഗോവർദ്ധനം
58.10
अथ शरदमुपेतां तां भवद्भक्तचेतो-
विमलसलिलपूरां मानयन् काननेषु ।
तृणममलवनान्ते चारु सञ्चारयन् गा:
पवनपुरपते त्वं देहि मे देहसौख्यम् ॥१०॥
atha śaradamupetāṁ tāṁ
bhavadbhaktaceto-
vimlasalilapūrāṁ mānayan
kānaneṣu।
tṛṇamamalavanānte cāru
sañcārayan
gāḥ
pavanapurapate tvaṁ dehi
me dehasaukhyam॥10॥
അഥ ശരദമുപേതാം
താം ഭവദ്ഭക്തചേതോ-
വിമലസലിലപൂരാം
മാനയന്‍ കാനനേഷു ।
തൃണമമലവനാന്തേ
ചാരു സഞ്ചാരയന്‍ ഗാ:
പവനപുരപതേ
ത്വം ദേഹി മേ ദേഹസൌഖ്യം ॥१०॥
ശരത്കാലമായീ പിന്നെ
വൃന്ദാവനത്തിൽ ഭക്തഹൃദയംപോൽ
തെളിഞ്ഞതാം തോടും
കുളങ്ങളുമായ്; വനസമ്പത്തിനെ മാനിച്ചൂ
ഭവാൻ പശുക്കൾക്കു
സ്വാദേറും പച്ചപ്പുൽ തീറ്റി നടന്നൂ യഥേഷ്ടം!
ഏവം ലീലയാടും ഗുരുവായൂരപ്പാ!
എനിക്കു ദേഹസൌഖ്യമേകണേ!
No comments:
Post a Comment