Monday, February 12, 2024

Sreeman Narayaneeyam - Dasakam 55

Sreeman  Narayaneeyam - Dasakam 55

ദശകം 055 

http://ramayanam.guruvayoor.com/Sree%20Narayaneeyam/055%20Narayaneeyam.mp3
4  m 10 s

Narayaneeyam 55

55.1

अथ वारिणि घोरतरं फणिनं

प्रतिवारयितुं कृतधीर्भगवन् ।

द्रुतमारिथ तीरगनीपतरुं

विषमारुतशोषितपर्णचयम् ॥१॥

 

atha vārii ghoratara phaina

prativārayitu ktadhīrbhagavan

drutamāritha tīraganīpataru

viamārutashoitapaṛṇacayam1

 

അഥ വാരിണി ഘോരതരം ഫണിനം

പ്രതിവാരയിതും കൃതധീർഭഗവന്‍

ദ്രുതമാരിഥ തീരഗനീപതരും

വിഷമാരുതശോഷിതപർണചയം 1

 

വിഷമയമാക്കി ജലം ദുഷിപ്പിച്ചു വിലസുമാ കാളിയനെ

യമുനയിൽ നിന്നും ഓടിപ്പായിക്കാനുറച്ചു ഭഗവാൻ!

വിഷക്കാറ്റിലിലകളുണങ്ങി ആറ്റിൻ തീരത്തുനിൽക്കും  

ഒരു കദംബമരത്തിൻ കൊമ്പിലേക്കങ്ങോടിക്കയറി.  

 

55.2

अधिरुह्य पदाम्बुरुहेण च तं

नवपल्लवतुल्यमनोज्ञरुचा ।

ह्रदवारिणि दूरतरं न्यपत:

परिघूर्णितघोरतरङ्ग्गणे ॥२॥

 

adhiruhya padāmburuhea ca ta

navapallavatulyamanojñarucā

hradavārii dūratara nyapata

parighūritaghorataragae2

 

അധിരുഹ്യ പദാംബുരുഹേണ ച തം

നവപല്ലവതുല്യമനോജ്ഞരുചാ

ഹ്രദവാരിണി ദൂരതരം ന്യപത:

പരിഘൂർണിതഘോരതരങ്ഗഗണേ 2

 

ഇളംതളിരിലകൾക്കൊക്കും മൃദുതാമരക്കാലടിവച്ചു

കദംബമരത്തിൽ കയറി, തിരമാലകളിളകിമറിയും

യമുനയിലേക്കങ്ങു  കുതിച്ചു ചാടീ  കരയിൽനിന്നും

അകലെയൊരു കയത്തിന്നാഴങ്ങളിലേക്ക് നൂനം.

 

55.3

भुवनत्रयभारभृतो भवतो

गुरुभारविकम्पिविजृम्भिजला ।

परिमज्जयति स्म धनुश्शतकं

तटिनी झटिति स्फुटघोषवती ॥३॥

 

bhuvanatrayabhārabhto bhavato

gurubhāravikampivijmbhijalā

parimajjayati sma dhanuśśatakam̐

tainī jhaiti sphuaghoavatī3

 

ഭുവനത്രയഭാരഭൃതോ ഭവതോ

ഗുരുഭാരവികമ്പിവിജൃംഭിജലാ

പരിമജ്ജയതി സ്മ ധനുശ്ശതകം

തടിനീ ഝടിതി സ്ഫുടഘോഷവതീ 3

 

ഭഗവൻ! മൂന്നുലോകങ്ങളേയും വഹിക്കുമങ്ങേ

കനത്ത ദേഹഭാരം യമുനയിലെ ജലമിളക്കി

പൊന്തിച്ചു, ഭീകരനാദം മുഴക്കി; കരകവിഞ്ഞു

നൂറു വിൽപ്പാട് ദൂരത്തിൽ വെള്ളം നിറഞ്ഞൂ

 

55.4

अथ दिक्षु विदिक्षु परिक्षुभित-

भ्रमितोदरवारिनिनादभरै: ।

उदकादुदगादुरगाधिपति-

स्त्वदुपान्तमशान्तरुषाऽन्धमना: ॥४॥

 

atha diku vidiku parikubhita-

bhramitodaravārininādabharai

udakādudagāduragādhipati-

stvadupāntamaśāntaruṣā'ndhamanāḥ4

 

അഥ ദിക്ഷു വിദിക്ഷു പരിക്ഷുഭിത-

ഭ്രമിതോദരവാരിനിനാദഭരൈ:

ഉദകാദുദഗാദുരഗാധിപതി-

സ്ത്വദുപാന്തമശാന്തരുഷാന്ധമനാ: 4

 

 

 

ജലമദ്ധ്യത്തിൽനിന്നും നാനാദിക്കുകളിൽനിന്നും

ഉയർന്നുവരും ഭീമാരവം ചുറ്റും മുഴങ്ങിയപ്പോൾ

സർപ്പരാജാവാം കാളിയൻ കോപാന്ധനായി

പുറത്തുവന്നു ഭവാന്റെ നേർക്കായ് കുതിച്ചു ചാടി   

 

55.5

फणशृङ्गसहस्रविनिस्सृमर-

ज्वलदग्निकणोग्रविषाम्बुधरम् ।

पुरत: फणिनं समलोकयथा

बहुशृङ्गिणमञ्जनशैलमिव ॥५॥

 

phaaśṛṅgasahasravinissmara-

jvaladagnikaograviṣāmbudharam

purata phaina samalokayathā

bahuśṛṅgiamañjanashailamiva5

 

ഫണശൃങ്ഗസഹസ്രവിനിസ്സൃമര-

ജ്വലദഗ്നികണോഗ്രവിഷാംബുധരം

പുരത: ഫണിനം സമലോകയഥാ

ബഹുശൃങ്ഗിണമഞ്ജനശൈലമിവ 5

 

ആയിരക്കണക്കിന് പത്തികളിൽനിന്നു

തീപ്പൊരിപാറി വിഷം തുപ്പി കാളിയസർപ്പം

വരും കാഴ്ചയവിടുന്നു കണ്ടൂ കറുത്തിരുണ്ട

പർവ്വതശിഖരങ്ങൾ നേരേവരുന്നപോലെ.

 

55.6

ज्वलदक्षि परिक्षरदुग्रविष-

श्वसनोष्मभर: स महाभुजग: ।

परिदश्य भवन्तमनन्तबलं

समवेष्टयदस्फुटचेष्टमहो ॥६॥

 

jvaladaki parikaradugravia-

śvasanomabhara sa mahābhujaga

paridasya bhavantamanantabala

samaveṣṭayadasphuaceṣṭamaha6

 

ജ്വലദക്ഷി പരിക്ഷരദുഗ്രവിഷ-

ശ്വസനോഷ്മഭര: സ മഹാഭുജഗ:

പരിദശ്യ ഭവന്തമനന്തബലം

സമവേഷ്ടയദസ്ഫുടചേഷ്ടമഹോ 6

 

നാലുദിക്കിലേക്കുമുഗ്രവിഷം വമിച്ചും ജ്വലിക്കും കൺകളോടെ

അഗ്നിക്കാറ്റ് നിശ്വസിച്ചും കാളിയൻ, അനന്തബലവാനാം

അങ്ങയെ ദേഹംമുഴുക്കേ കൊത്തി, ചുറ്റിവരിഞ്ഞൂ കഷ്ടം!

അവിടുത്തെ ചേഷ്ടകളൊന്നും കാണാനാവാവിധത്തിൽ  

 

55.7

अविलोक्य भवन्तमथाकुलिते

तटगामिनि बालकधेनुगणे ।

व्रजगेहतलेऽप्यनिमित्तशतं

समुदीक्ष्य गता यमुनां पशुपा: ।।७॥

 

avilokya bhavantamathākulite

taagāmini bālakadhenugae

vrajagehatale'pyanimittaśata

samudīkya gatā yamunāṁ paśupāḥ7

 

അവിലോക്യ ഭവന്തമഥാകുലിതേ

തടഗാമിനി ബാലകധേനുഗണേ

വ്രജഗേഹതലേഽപ്യനിമിത്തശതം

സമുദീക്ഷ്യ ഗതാ യമുനാം പശുപാ: ।।7

 

അങ്ങയെ കാണാതെ യമുനതീരത്തു മേഞ്ഞ

പശുക്കളും പശുപാലകരും ആകുലപ്പെട്ടു നിൽക്കേ

ഗോകുലത്തിൽ കണ്ടൂ അപശകുനങ്ങളെല്ലാടവും

അതുകണ്ടവരെല്ലാം യമുനയിലേക്കോടിയെത്തീ

 

 

55.8

अखिलेषु विभो भवदीय दशा-

मवलोक्य जिहासुषु जीवभरम् ।

फणिबन्धनमाशु विमुच्य जवा-

दुदगम्यत हासजुषा भवता ॥८॥

 

akhileu vibho bhavadīya daśā-

mavalokya jihāsuu jīvabharam

phaibandhanamāśu vimucya javā-

udagamat hāsajuṣā bhavatā8

 

അഖിലേഷു വിഭോ ഭവദീയ ദശാം

അവലോക്യ ജിഹാസുഷു ജീവഭരം

ഫണിബന്ധനമാശു വിമുച്യ ജവാദ്

ഉദഗമ്യത ഹാസജുഷാ ഭവതാ 8

 

ഗോപക്കൂട്ടരങ്ങേ ദുസ്ഥിതികണ്ടു വിഷമിച്ചു

സ്വജീവൻ ത്യജിക്കാൻ തയ്യാറായി നിൽക്കേ

പെട്ടെന്നവിടുന്നു കാളിയന്റെ പിടിവിടുവിച്ചു

പുറത്തുവന്നൂ, ചിരിതൂകി, ആനന്ദമേകീ

 

 

55.9

अधिरुह्य तत: फणिराजफणान्

ननृते भवता मृदुपादरुचा ।

कलशिञ्जितनूपुरमञ्जुमिल-

त्करकङ्कणसङ्कुलसङ्क्वणितम् ॥९॥

 

adhiruhya tata phairājaphaṇān

nante bhavatā mdupādarucā

kalaśiñjitānūpuramañjumila-

tkarakāṅkaasakulasakvaitam9

 

അധിരുഹ്യ തത: ഫണിരാജഫണാന്‍

നനൃതേ ഭവതാ മൃദുപാദരുചാ

കലശിഞ്ജിതനൂപുരമഞ്ജുമിലത്

കരകങ്കണസങ്കുലസങ്ക്വണിതം 9

 

ഭവാൻ പിന്നെയാ പാമ്പിൻ പത്തികൾക്കു

മേലേ ചാടിക്കയറി മനോമോഹനമാം ചടുല-

നൃത്തമാടാൻ തുടങ്ങി; കാൽമണികൾ ചിലമ്പീ,

കൈവളകൾ താളത്തിൽ കിലുങ്ങീ, ഫണിമണി

ശോഭയിലങ്ങേ  സ്നിഗ്ധ പാദങ്ങൾ തിളങ്ങീ

55.10

जहृषु: पशुपास्तुतुषुर्मुनयो

ववृषु: कुसुमानि सुरेन्द्रगणा: ।

त्वयि नृत्यति मारुतगेहपते

परिपाहि स मां त्वमदान्तगदात् ॥१०॥

 

jahr̥u paśupāstutuurmunayo

vavṛṣu kusumāni surendragaṇāḥ

tvayi ntyati mārutagehapate

paripāhi sa māṁ tvamadāntagadāt10

 

ജഹൃഷു: പശുപാസ്തുതുഷുർമുനയോ

വവൃഷു: കുസുമാനി സുരേന്ദ്രഗണാ:

ത്വയി നൃത്യതി മാരുതഗേഹപതേ

പരിപാഹി സ മാം ത്വമദാന്തഗദാത് 10

 

ഗുരുവായൂരിൽ വാഴും ഭഗവൻ! അവിടുത്തെ നൃത്തം

കണ്ടു ഗോപീഗോപന്മാരതി സന്തുഷ്ടരായീ, മുനിമാർ

സ്തുതിച്ചു കീർത്തിച്ചു; വിണ്ണവർ പുഷ്പവൃഷ്ടി ചെയ്തൂ!

ഏവം വിളങ്ങുമങ്ങെനിക്കു രോഗരക്ഷയേകേണമേ!

 

No comments:

Post a Comment