Sreeman Narayaneeyam - Dasakam 67
ദശകം 067
http://ramayanam.guruvayoor.com/Sree%20Narayaneeyam/067%20Narayaneeyam.mp3
4 m 10 s
Narayaneeyam 67
67.1
स्फुरत्परानन्दरसात्मकेन
त्वया समासादितभोगलीला: ।
असीममानन्दभरं प्रपन्ना
महान्तमापुर्मदमम्बुजाक्ष्य: ॥१॥
Sphuratparānandarasātmakēna
tvayā samāsāditabhōgalīlā: |
asīmamānandabharaṁ prapannā
mahāntamāpurmadamambujākṣya: ||1||
സ്ഫുരത്പരാനന്ദരസാത്മകേന
ത്വയാ
സമാസാദിതഭോഗലീലാഃ ।
അസീമമാനന്ദഭരം
പ്രപന്നാ
മഹാന്തമാപുര്മദമമ്ബുജാക്ഷ്യഃ
॥१॥
ബ്രഹ്മാനന്ദസ്വരൂപത്തിലിരിക്കും
ഭവാനുമായി
രതിക്രീഡാസുഖമനുഭവിച്ച്
അതിരുകളില്ലാ
അനുഭൂതിയിലാണ്ടവർ,
താമരക്കണ്ണിമാരാം
ഗോപിമാർക്കപ്പോൾ
പെരുതാമഹങ്കാരമുണ്ടായ്
67.2
निलीयतेऽसौ मयि मय्यमायं
रमापतिर्विश्वमनोभिराम: ।
इति स्म सर्वा: कलिताभिमाना
निरीक्ष्य गोविन्द् तिरोहितोऽभू: ॥२॥
Nilīyatē'sau mayi
mayyamāyaṁ
ramāpatirviśvamanōbhirāma: |
iti
sma sarvā: kalitābhimānā
nirīkṣya gōvind tirōhitō'bhū: ||2||
നിലീയതേഽസൗ
മയി മയ്യമായം
രമാപതിര്‍വിശ്വമനോഭിരാമഃ
।
ഇതി സ്മ സര്‍വാഃ
കലിതാഭിമാനാ
നിരീക്ഷ്യ
ഗോവിന്ദ തിരോഹിതോഽഭൂഃ ॥२॥
“ലക്ഷ്മീപതി, വിശ്വമനോഭിരാമനേറ്റം
പ്രിയം
എന്നിലാണ,വൻ ലയിച്ചിരിക്കുന്നുവെന്നിൽ”
ഏവം ഗോപികൾതൻ ദുരഭിമാനം കാൺകെ
ഭവാനക്ഷണമവിടെ
നിന്നും മറഞ്ഞുപോയീ.
67.3
राधाभिधां तावदजातगर्वा
मतिप्रियां गोपवधूं मुरारे ।
भवानुपादाय गतो विदूरं
तया सह स्वैरविहारकारी ॥३॥
Rādhābhidhāṁ tāvadajātagarvā
matipriyāṁ gōpavadhūṁ
murārē |
bhavānupādāya gatō vidūraṁ
tayā saha svairavihārakārī ||3||
രാധാഭിധാം
താവദജാതഗർവാ
മതിപ്രിയാം
ഗോപവധൂം മുരാരേ ।
ഭവാനുപാദായ
ഗതോ വിദൂരം
തയാ സഹ
സ്വൈരവിഹാരകാരീ ॥३॥
ഭഗവൻ മുരാരേ, അഹങ്കാരലേശമില്ലാത്തവളാം
രാധയാണങ്ങേയ്ക്കേറ്റം
പ്രിയങ്കരി; അവളെക്കൂട്ടി
അവിടുന്നു ദൂരേയ്ക്കു
വിജനവനേ പോയ് മറഞ്ഞൂ
അവളുമായ് സ്വൈരം
രാസകേളീലീലയാടാൻ
67.4
तिरोहितेऽथ त्वयि जाततापा:
समं समेता: कमलायताक्ष्य: ।
वने वने त्वां परिमार्गयन्त्यो
विषादमापुर्भगवन्नपारम् ॥४॥
Tirōhitē'tha tvayi jātatāpā:
samaṁ samētā: kamalāyatākṣya: |
vanē vanē tvāṁ
parimārgayantyō
viṣādamāpurbhagavannapāram ||4||
തിരോഹിതേഽഥ
ത്വയി ജാതതാപാഃ
സമം സമേതാഃ
കമലായതാക്ഷ്യഃ ।
വനേ വനേ ത്വാം
പരിമാർഗയന്ത്യോ
വിഷാദമാപുർ ഭഗവന്നപാരം
॥४॥
പെട്ടെന്നങ്ങു
ദൂരേ മറഞ്ഞുപോയതിൽ തുല്യഖിന്നരായ്
വനസ്ഥലികളിലെല്ലാമലഞ്ഞൂ
വിഭോ! അങ്ങയെത്തേടി
മൈക്കണ്ണിമാരാമവരേവരും;
എന്നിട്ടുമങ്ങയെയെങ്ങും
കാണാതെ ഗോപവധൂജനം
പെരുതാം ദുഖത്തിലാണ്ടൂ
67.5
हा चूत हा चम्पक कर्णिकार
हा मल्लिके मालति बालवल्य: ।
किं वीक्षितो नो हृदयैकचोर:
इत्यादि तास्त्वत्प्रवणा विलेपु: ॥५॥
Hā cūta hā campaka karṇikāra
hā mallikē mālati bālavalya: |
kiṁ vīkṣitō nō hṛdayaikacōra:
ityādi tāstvatpravaṇā
vilēpu: ||5||
ഹാ ചൂത ഹാ
ചമ്പക കര്ണികാര
ഹാ മല്ലികേ
മാലതി ബാലവല്യഃ ।
കിം വീക്ഷിതോ
നോ ഹൃദയൈകചോരഃ
ഇത്യാദി
താസ്ത്വത്പ്രവണാ വിലേപുഃ ॥५॥
“തേൻമാവേ, ചമ്പകമരമേ,
കൊന്നമരമേ,
പിച്ചകമേ, ചെറുവള്ളിപ്പടർപ്പുകളേ,
നിങ്ങൾ
കണ്ടുവോ ഞങ്ങളുടെയുള്ളം
കവർന്നവനെ?”
എന്നവർ വിലപിച്ചൂ
മനമങ്ങിലുറപ്പിച്ചുകൊണ്ടേ.
67.6
निरीक्षितोऽयं सखि पङ्कजाक्ष:
पुरो ममेत्याकुलमालपन्ती ।
त्वां भावनाचक्षुषि वीक्ष्य काचि
त्तापं सखीनां द्विगुणीचकार ॥६॥
Nirīkṣitō'yaṁ sakhi paṅkajākṣa:
purō mamētyākulamālapantī |
tvāṁ bhāvanācakṣuṣi vīkṣya kāci
ttāpaṁ sakhīnāṁ
dviguṇīcakāra ||6||
നിരീക്ഷിതോയം
സഖി പങ്കജാക്ഷഃ
പുരോ
മമേത്യാകുലമാലപന്തീ ।
ത്വാം
ഭാവനാചക്ഷുഷി വീക്ഷ്യ കാചി
ത്താപം സഖീനാം
ദ്വിഗുണീചകാരി ॥६॥
“കണ്ടു ഞാൻ താമരക്കണ്ണനെയെൻ
തോഴീ”
എന്നൊരുവൾ സങ്കൽപ്പത്തിലങ്ങയെയടുത്ത്
കണ്ടപോൽ ഭാവിച്ചാകുലയായ്
ചൊന്നവാറേ
വിഷാദമിരട്ടിച്ചു
നിന്നൂ മറ്റു ഗോപവധൂജനങ്ങൾ
67.7
त्वदात्मिकास्ता यमुनातटान्ते
तवानुचक्रु: किल चेष्टितानि ।
विचित्य भूयोऽपि तथैव माना
त्त्वया विमुक्तां ददृशुश्च राधाम् ॥७॥
Tvadātmikāstā yamunātaṭāntē
tavānucakru: kila cēṣṭitāni |
vicitya
bhūyō'pi tathaiva mānā
tvayā vimuktāṁ
dadṛśuśca rādhām ||7||
ത്വദാത്മികാസ്താ
യമുനാതടാന്തേ
തവാനുചക്രുഃ
കില ചേഷ്ടിതാനി ।
വിചിത്യ
ഭൂയോഽപി തഥൈവ മാനാത്
ത്വയാ
വിമുക്താം ദദൃശുശ്ച രാധാം ॥७॥
ഭാവനയിൽ, ഭാവത്തിലങ്ങായിത്തന്നെമാറിയ
ഗോപീജനം അവിടുത്തെ
ബാലലീലകളനുകരിച്ചൂ
യമുനാതടത്തിൽ;
പിന്നെയങ്ങേയ്ക്കായന്വേഷണം
തുടരവേ കണ്ടൂ ഗർവ്വത്താലങ്ങു
കൈവിട്ട രാധയെ.
67.8
तत: समं ता विपिने समन्तात्
तमोवतारावधि मार्गयन्त्य: ।
पुनर्विमिश्रा यमुनातटान्ते
भृशं विलेपुश्च जगुर्गुणांस्ते ॥८॥
Tataḥ samaṁ tā vipinē samantāt
tamōvatārāvadhi mārgayantya: |
punarvimisrā yamunātaṭāntē
bhr̥śaṁ vilēpuśca jagurguṇāṁstē ||8||
തതഃ സമം താ
വിപിനേ സമന്താത്
തമോവതാരാവധി
മാർഗയന്ത്യഃ ।
പുനർവിമിശ്രാ
യമുനാതടാന്തേ
ഭൃശം
വിലേപുശ്ച ജഗുർഗുണാംസ്തേ ॥८॥
രാധയും മറ്റു ഗോപികളെല്ലാവരുമായ്
ചേർന്നു വീണ്ടും
അങ്ങയെ തിരഞ്ഞൂ
ഇരുൾമൂടിയയിടംവരെ കാട്ടിലെങ്ങും പിന്നെയെത്തീ യമുനാതീരത്തങ്ങുമായ് സംഗമിച്ചിടത്ത്
വിഷാദമോടെയങ്ങേ
ഗുണഗണങ്ങൾ പറഞ്ഞും പാടിയും
67.9
तथा व्यथासङ्कुलमानसानां
व्रजाङ्गनानां करुणैकसिन्धो ।
जगत्त्रयीमोहनमोहनात्मा
त्वं प्रादुरासीरयि मन्दहासी ॥९॥
Tathā vyathāsaṅkulamānasānāṁ
vrajāṅganānāṁ
karuṇaikasindhō |
jagattrayīmōhanamōhanātmā
tvaṁ prādurāsīrayi mandahāsī ||9||
തഥാ
വ്യഥാസങ്കുലമാനസാനാം
വ്രജാങ്ഗനാനാം
കരുണൈകസിന്ധോ ।
ജഗത്ത്രയീമോഹനമോഹനാത്മാ
ത്വം
പ്രാദുരാസീരയി മന്ദഹാസീ ॥९॥
മൂന്നുലോകങ്ങളേയും
മോഹിപ്പിച്ചു കാമനുപോലും
മോഹമുണ്ടാക്കും
ദേഹകാന്തിയോടെ കരുണാ
സാഗരമാമങ്ങ് പ്രത്യക്ഷനായീ
ജവം, വിലപിക്കും
വ്രജസുന്ദരിമാർക്കുമുന്നിൽ
മന്ദഹാസമോടേ.
67.10
सन्दिग्धसन्दर्शनमात्मकान्तं
त्वां वीक्ष्य तन्व्य: सहसा तदानीम् ।
किं किं न चक्रु: प्रमदातिभारात्
स त्वं गदात् पालय मारुतेश ॥१०॥
Sandigdhasandarśanamātmakāntaṁ
tvāṁ vīkṣya tanvyah
sahasā tadānīm |
kiṁ kiṁ na cakru:
pramadātibhārāt
sa
tvaṁ gadāt pālaya mārutēśa
||10||
സന്ദിഗ്ധസന്ദർശനമാത്മകാന്തം
ത്വാം വീക്ഷ്യ
തന്വ്യഃ സഹസാ തദാനീം ।
കിം കിം ന
ചക്രുഃ പ്രമദാതിഭാരാത്
സ ത്വം
ഗദാത്പാലയ മാരുതേശ ॥१०॥
ആത്മകാന്തനാമങ്ങയെ കാണാനാവുമോ എന്ന സംശയത്തിൽ ഏറെ കാത്തിരുന്നതാം ഗോപികൾ പെട്ടെന്നങ്ങയെ കണ്ടു കിട്ടിയ സന്തോഷാധിരേത്താൽ അക്ഷണം എന്തെന്തുതന്നെ ചെയ്തതില്ല!
ഭഗവാനേ! ഗുരുവായൂരപ്പാ,
രോഗങ്ങളകറ്റിയെന്നെ രക്ഷിക്കണേ
No comments:
Post a Comment