Wednesday, February 28, 2024

Sreeman Narayaneeyam - Dasakam 73

Sreeman  Narayaneeyam - Dasakam 73 

ദശകം 073 

http://ramayanam.guruvayoor.com/Sree%20Narayaneeyam/073%20Narayaneeyam.mp3

4  m 10 s  

Narayaneeyam 73

 

73.1

निशमय्य तवाथ यानवार्तां

भृशमार्ता: पशुपालबालिकास्ता: ।

किमिदं किमिदं कथं न्वितीमा:

समवेता: परिदेवितान्यकुर्वन् ॥१॥

 

niśamayya tavātha yānavārtāṃ

bhṛśamārtāḥ paśupālabālikāstāḥ |

kimida kimida katha nvitīmāḥ

samavetāḥ paridevitānyakurvan ||1||

 

നിശമയ്യ തവാഥ യാനവാർത്താം

ഭൃശമാർതാ: പശുപാലബാലികാസ്താ:

കിമിദം കിമിദം കഥം ന്വിതീമാ:

സമവേതാ: പരിദേവിതാന്യകുർവൻ १॥

 

അങ്ങുടനേ ദൂരേക്കു യാത്രപോവുന്നതായ്

കേട്ടറിഞ്ഞു ഗോപബാലികമാരവരതീവ

ദുഖത്തോടെ, “ഇതെന്താണിങ്ങിനെ?”യെന്നു

കൂട്ടം കൂടിയിരുന്നു വിലപിച്ചു കണ്ണീരൊഴുക്കി

 

73.2

करुणानिधिरेष नन्दसूनु:

कथमस्मान् विसृजेदनन्यनाथा: ।

बत न: किमु दैवमेवमासी

दिति तास्त्वद्गतमानसा विलेपु: ॥२॥

 

karuṇānidhirea nandasūnu

kathamasmān visjedananyanāthāḥ |

bata na kimu daivamevamāsī

diti tāstvadgatamānasā vilepu ||2||

 

കരുണാനിധിരേഷ നന്ദസൂനു:

കഥമസ്മാൻ വിസൃജേദനന്യനാഥാ:

ബത ന: കിമു ദൈവമേവമാസീ

ദിതി താസ്ത്വദ്ഗതമാനസാ വിലേപു: २॥

 

“മറ്റാരുമാശ്രയമില്ലാത്ത ഞങ്ങളെ നന്ദപുത്രൻ

കരുണാനിധി ഉപേക്ഷിക്കുവതെങ്ങിനെ? കഷ്ടം!

ഞങ്ങൾക്കിതോ വിധി?”യെന്നെല്ലാം പറഞ്ഞും

അങ്ങയെമാത്രം ചിന്തിച്ചുമവർ വിലാപം തുടർന്നു.   

 

73.3

चरमप्रहरे प्रतिष्ठमान:

सह पित्रा निजमित्रमण्डलैश्च ।

परितापभरं नितम्बिनीनां

शमयिष्यन् व्यमुच: सखायमेकम् ॥३॥

 

caramaprahare praiṣṭhamāna

saha pitrā nijamitramaṇḍalaiśca |

paritāpabhara nitambinīnāṃ

śamayiyan vyamuc sakhyāyamekam ||3||

 

ചരമപ്രഹരേ പ്രതിഷ്ഠമാന:

സഹ പിത്രാ നിജമിത്രമണ്ഡലൈശ്ച

പരിതാപഭരം നിതംബിനീനാം

ശമയിഷ്യന്‍ വ്യമുച: സഖായമേകം ३॥

 

ആ രാത്രിതന്നവസാന യാമത്തിലച്ഛനും

ഇഷ്ടന്മാരായ ഗോപന്മാരുമായ് ഭവാൻ

പോകുന്നേരം ഖിന്നരാം ഗോപികമാർക്കു

നൽകാനൊരുസന്ദേശവുമായയച്ചൂ തൻ

സഖനെ,യവവരുടെ ദുഖം ശമിപ്പിക്കുവാൻ      

 

73.4

अचिरादुपयामि सन्निधिं वो

भविता साधु मयैव सङ्गमश्री: ।

अमृताम्बुनिधौ निमज्जयिष्ये

द्रुतमित्याश्वसिता वधूरकार्षी: ॥४॥

 

acirādupayāmi sannidhi vo

bhavitā sādhu mayaiva sagamaśrīḥ |

amtāmbunidhau nimajjayiye

drutamityāśvasitā vadūrakārṣīḥ ||4||

 

അചിരാദുപയാമി സന്നിധിം വോ

ഭവിതാ സാധു മയൈവ സംഗമശ്രീ:

അമൃതാംബുനിധൌ നിമജ്ജയിഷ്യേ

ദ്രുതമിത്യാശ്വസിതാ വധൂരകാർഷീ : ४॥

 

“മടങ്ങിയെത്തും നിങ്ങൾക്കരികെ ഞാൻ

വൈകാതെതന്നെ; നാമിനിയും സംഗമിക്കും

നിങ്ങളമൃതാനന്ദത്തിൽ ലയിക്കും” ഏവമാ

സന്ദേശത്തിലറിയിച്ചങ്ങവരെയാശ്വസിപ്പിച്ചൂ.  

 

73.5

सविषादभरं सयाच्ञमुच्चै:

अतिदूरं वनिताभिरीक्ष्यमाण: ।

मृदु तद्दिशि पातयन्नपाङ्गान्

सबलोऽक्रूररथेन निर्गतोऽभू: ॥५॥

 

saviṣādabhara sayācñamuccai

atidūra vanitābhirīkyamāṇa |

mdu taddiśi pātayannapāṅgān

sabalo'krūrarathena nirgato'bhūḥ ||5||

 

സവിഷാദഭരം സയാച്ഞമുച്ചൈ:

അതിദൂരം വനിതാഭിരീക്ഷ്യമാണ:

മൃദു തദ്ദിശി പാതയന്നപാങ്ഗാന്‍

സബലോഽക്രൂരരഥേന നിർഗതോഽഭൂ: ५॥

 

രഥം നീങ്ങവേ നിറമിഴികളുമായങ്ങയെയെത്തി  

നോക്കിയുച്ചത്തിൽ വേഗം തിരിച്ചുവരണമേയെന്നു

യാചിക്കും ഗോപിമാരെ മൃദുവായ് പാളിനോക്കി

ഗമിച്ചൂ രാമനുമൊത്തങ്ങക്രൂരരഥത്തിൽ വേഗം.  

 

73.6

अनसा बहुलेन वल्लवानां

मनसा चानुगतोऽथ वल्लभानाम् ।

वनमार्तमृगं विषण्णवृक्षं

समतीतो यमुनातटीमयासी: ॥६॥

 

anasā bahulena vallavānāṃ

manasā cānugato'tha vallabhānām |

vanamārtamga viaṇṇavka

samatīto yamunātaṭīmayāsīḥ ||6||

 

അനസാ ബഹുലേന വല്ലവാനാം

മനസാ ചാനുഗതോഽഥ വല്ലഭാനാം

വനമാര്‍ത്തമൃഗം വിഷണ്ണവൃക്ഷം

സമതീതോ യമുനാതടീമയാസീ: ६॥

 

അനേകം രഥങ്ങളിലായി ഗോപന്മാരും

അനുരക്തരാം ഗോപികൾ മനസാലെയും

അങ്ങയെയനുഗമിച്ചൂ, ദുഖിച്ചു തീറ്റി മറന്ന

പശുക്കളും വിഷണ്ണവൃക്ഷങ്ങളും നിറഞ്ഞ

വനം കടന്നവർ യമുനാതടത്തിലെത്തീ

 

73.7

नियमाय निमज्य वारिणि त्वाम

अभिवीक्ष्याथ रथेऽपि गान्दिनेय: ।

विवशोऽजनि किं न्विदं विभोस्ते

ननु चित्रं त्ववलोकनं समन्तात् ॥७॥

 

niyamāya nimajya vārii tvām

abhivīkyātha rathe'pi gāndineya |

vivaśojani ki nvidam vibhoste

nanu citra tvavalokana samantāt ||7||

 

നിയമായ നിമജ്യ വാരിണി ത്വാം

അഭിവീക്ഷ്യാഥ രഥേഽപി ഗാന്ദിനേയ:

വിവശോഽജനി കിം ന്വിദം വിഭോസ്തേ

നനു ചിത്രം ത്വവലോകനം സമന്താത് ७॥

 

ഗാന്ദീസുതനക്രൂരൻ സന്ധ്യാവന്ദനം ചെയ്യാൻ  

നദിയിലിറങ്ങവേ ജലത്തിലും കരയിൽ രഥത്തിലും

അങ്ങയെക്കണ്ടിതെന്തു കാഴ്ചയെന്നു വിസ്മയിച്ചൂ,

പിന്നെത്തോന്നീ വിശ്വംഭരനാമങ്ങയെയെങ്ങും

കാൺമതിലെന്തതിശയിക്കാനെന്നു തന്നെ!   

 

73.8

पुनरेष निमज्य पुण्यशाली

पुरुषं त्वां परमं भुजङ्गभोगे ।

अरिकम्बुगदाम्बुजै: स्फुरन्तं

सुरसिद्धौघपरीतमालुलोके ॥८॥

 

punarea nimajya puyaśālī

purua tvāṃ parama bhujagabhoge |

arikambugadāmbujai sphuranta

surasiddhaughaparītamāluloke ||8||

 

പുനരേഷ നിമജ്യ പുണ്യശാലീ

പുരുഷം ത്വാം പരമം ഭുജംഗഭോഗേ

അരികംബുഗദാംബുജൈ: സ്ഫുരന്തം

സുരസിദ്ധൗഘപരീതമാലുലോകേ ८॥

 

പുണ്യശാലിയാമക്രൂരൻ യമുനയിൽ വീണ്ടും

മുങ്ങവേ, അനന്തശായിയാമങ്ങയെക്കണ്ടൂ

സിദ്ധദേവാദികൾ ചുറ്റും നിന്നും സേവിക്കും

ശംഖചക്രഗദാപങ്കജധാരിയായതിശോഭിതം

 

73.9

स तदा परमात्मसौख्यसिन्धौ

विनिमग्न: प्रणुवन् प्रकारभेदै: ।

अविलोक्य पुनश्च हर्षसिन्धो

रनुवृत्त्या पुलकावृतो ययौ त्वाम् ॥९॥

 

sa tadā paramātmasaukhyasindha

vinimagna prauvan prakārabhedai |

avilokya punaśca harasindho

ranuvttyā pulakāvto yayau tvām ||9||

 

സ തദാ പരമാത്മസൌഖ്യസിന്ധൌ

വിനിമഗ്ന: പ്രണുവന്‍ പ്രകാരഭേദൈ:

അവിലോക്യ പുനശ്ച ഹർഷസിന്ധോർ

അനുവൃത്ത്യാ പുളകാവൃതോ യയൗ ത്വാം ९॥

 

പരമാനന്ദസുഖത്തിൽ മുഴുകിയക്രൂരൻ സ്തുതീച്ചൂ

സഗുണ നിർഗുണ സ്വരൂപഭാവങ്ങളിലങ്ങയെ!

ആ ദൃശ്യം മറഞ്ഞിട്ടുമാ ഭക്തൻ പുളകമൊഴിയാ

ദേഹവുമായി നിന്നൂ, പിന്നെയങ്ങേ സവിധമെത്തീ    

 

73.10

किमु शीतलिमा महान् जले यत्

पुलकोऽसाविति चोदितेन तेन ।

अतिहर्षनिरुत्तरेण सार्धं

रथवासी पवनेश पाहि मां त्वम् ॥१०॥

 

kimu śītalimā mahān jale yat

pulako'sāviti coditena tena |

atiharaniruttarea sārdha

rathavāsī pavan ea pāhi māṃ tvam ||10||

 

കിമു ശീതലിമാ മഹാൻ ജലേ യത്

പുളകോസാവിതി ചോദിതേന തേന

അതിഹർഷനിരുത്തരേണ സാർധം

രഥവാസീ പവനേശ പാഹി മാം ത്വം १०॥

 

“ദേഹത്തിലിത്ര രോമാഞ്ചമെന്തേ? ഏറെ തണുപ്പാണു 

ജലത്തിനല്ലയോ?” ഒന്നുമറിയാത്തമട്ടിലങ്ങു ചോദിക്കേ 

ഹർഷാധിക്യത്തിൽ മുഴുകി നിൽക്കുമക്രൂരനുമൊത്തു

രഥത്തിലമരും ഗുരുവായൂരപ്പാ! എന്നെ രക്ഷിക്കണേ.   

 

No comments:

Post a Comment