Sunday, February 18, 2024

Sreeman Narayaneeyam - Dasakam 63

Sreeman  Narayaneeyam - Dasakam 63

ദശകം 063 

http://ramayanam.guruvayoor.com/Sree%20Narayaneeyam/063%20Narayaneeyam.mp3
4  m 10 s

Narayaneeyam 63 

Narayaneeyam 63

 

63.1

ददृशिरे किल तत्क्षणमक्षत-

स्तनितजृम्भितकम्पितदिक्तटा: ।

सुषमया भवदङ्गतुलां गता

व्रजपदोपरि वारिधरास्त्वया ॥१॥

 

dadṛśire kila tatkaamakat-

stanitajmbhitakampitadikaṭāḥ |

suamayā bhavadaṅgatulāṃ gatā

vrajapadopari vāridharāstvayā ||1||

 

ദദൃശിരേ കില തത്ക്ഷണമക്ഷത-

സ്തനിതജൃംഭിതകമ്പിതദിക്തടാ:

സുഷമയാ ഭവദങ്ഗതുലാം ഗതാ

വ്രജപദോപരി വാരിധരാസ്ത്വയാ १॥

 

ആകാശത്തുനിന്നുമക്ഷണത്തിൽ ഘോരമാം ഇടിമുഴങ്ങി,

മേഘഗർജ്ജനത്താൽ ദിക്കുകൾ ഇളകിമറയുന്നപോൽ

അങ്ങേ മേനിതൻ ശ്യാമകാന്തി ചിന്നും മഴമേഘക്കൂട്ടങ്ങൾ

അമ്പാടിക്കു മുകളിൽ പരക്കുന്നതാം കാഴ്ചയങ്ങു കണ്ടു!    

 

63.2

विपुलकरकमिश्रैस्तोयधारानिपातै-

र्दिशिदिशि पशुपानां मण्डले दण्ड्यमाने ।

कुपितहरिकृतान्न: पाहि पाहीति तेषां

वचनमजित श्रृण्वन् मा बिभीतेत्यभाणी: ॥२॥

 

vipulakaraka miśraisto'yadhārānipātai-

rdiśidiśi paśupānāṃ maṇḍale daṇḍyamāne |

kupitahariktānnaḥ pāhi pāhīti teṣāṃ

vacanamajita śr̥van mā bibhītetyabhāṇīḥ ||2||

 

വിപുലകരകമിശ്രൈസ്തോയധാരാനിപാതൈ:

ദിശിദിശി പശുപാനാം മണ്ഡലേ ദണ്ഡ്യമാനേ

കുപിതഹരികൃതാന്ന: പാഹി പാഹീതി തേഷാം

വചനമജിത ശൃണ്വന്‍ മാ ബിഭീതേത്യഭാണീ: २॥

 

പെരുതാമാലിപ്പഴങ്ങൾ വിതറിപ്പെയ്യും പേമാരിയാൽ

വലഞ്ഞൂ ഗോകുലവാസികളെല്ലാദിക്കിലുമപ്പോൾ

“ക്രുദ്ധനാമിന്ദ്രൻ ചെയ്യുമീ പെരുമഴക്കെടുതിയിൽ

നിന്നു രക്ഷിക്കണം ഞങ്ങളെ” ഏവമവരുടെ വാക്കു

കേട്ടജിതൻ ഭവാനരുളീ, “പേടിക്കവേണ്ട നിങ്ങൾ”

 

 

63.3

कुल इह खलु गोत्रो दैवतं गोत्रशत्रो-

र्विहतिमिह स रुन्ध्यात् को नु व: संशयोऽस्मिन् ।

इति सहसितवादी देव गोवर्द्धनाद्रिं

त्वरितमुदमुमूलो मूलतो बालदोर्भ्याम् ॥३॥

 

kula iha khalu gotro daivatam̐ gotraśatro-

rvihatimiha sa rundhyāt ko nu va saṃśayo'smin |

iti sahasitavādī deva govardhanādri

tvaritamudamumūlo mūlato bāladorbhyām ||3||

 

കുല ഇഹ ഖലു ഗോത്രോ ദൈവതം ഗോത്രശത്രോർ

വിഹതിമിഹ സ രുന്ധ്യാത് കോ നു വ: സംശയോസ്മിൻ

ഇതി സഹസിതവാദീ ദേവ ഗോവര്‍ദ്ധനാദ്രിം

ത്വരിതമുദമുമൂലോ മൂലതോ ബാലദോർഭ്യാം ३॥

 

“പശുപാലൻമാർ നമുക്ക് ഗോത്രദൈവതമീ ഗോത്രം,

ഗോവർദ്ധനമതിനാൽ പർവ്വതവൈരിയാമിന്ദ്രന്റെ

അക്രമം തടയുമതിൽ സംശയമെന്ത് ?” ഏവം ചിരിച്ചു

പറഞ്ഞങ്ങു പിഞ്ചുകൈയാൽ പറിച്ചെടുത്തു വേരോടെ

ഗോവർദ്ധനഗിരിയെ ലഘുതരം തദ്ക്ഷണത്തിൽ.

 

63.4

तदनु गिरिवरस्य प्रोद्धृतस्यास्य तावत्

सिकतिलमृदुदेशे दूरतो वारितापे ।

परिकरपरिमिश्रान् धेनुगोपानधस्ता-

दुपनिदधदधत्था हस्तपद्मेन शैलम् ॥४॥

 

tadanu girivarasya proddhtasyāsya tāvat

sikatilamdudeśe dūrato vāritāpe |

parikarapari miśrān dhenugopānadhestā-

dupanidadhadadhattā hastapadmena śailam ||4||

 

തദനു ഗിരിവരസ്യ പ്രോദ്ധൃതസ്യാസ്യ താവത്

സികതിലമൃദുദേശേ ദൂരതോ വാരിതാപേ

പരികരപരിമിശ്രാന്‍ ധേനുഗോപാനധസ്താദ്

ഉപനിദധദധത്ഥാ ഹസ്തപദ്മേന ശൈലം  ४॥

 

പിന്നെഭവാൻ ഇളക്കിയെടുത്തതാം മഹാപർവ്വതത്തെ

ഉയർത്തിപ്പിടിച്ചൂ, ഗോക്കളേയും ഗോപരേയുമവരുടെ  

ഭാണ്ഡങ്ങളും മൃദുവെള്ളമണൽ നിറഞ്ഞു വെള്ളത്തിൻ

ശല്യമില്ലാത്തൊരിടത്ത് സൂക്ഷിക്കാനുതകും വിധത്തിൽ

താമരക്കൈകൊണ്ടങ്ങാ ഗോവർദ്ധനം താങ്ങിനിർത്തി

 

63.5

भवति विधृतशैले बालिकाभिर्वयस्यै-

रपि विहितविलासं केलिलापादिलोले ।

सविधमिलितधेनूरेकहस्तेन कण्डू-

यति सति पशुपालास्तोषमैषन्त सर्वे ॥५॥

 

bhavati vidhr̥taśaile bālikābhirvayasyai-

rapi vihitavilāsa kelilāpādilole |

savidhamilitadhenūrekahastena kaṇḍū-

yati sati paśupālāstoṣamaisantha sarve ||5||

 

ഭവതി വിധൃതശൈലേ ബാലികാഭിർവയസ്യൈ:

അപി വിഹിതവിലാസം കേലിലാപാദിലോലേ

സവിധമിലിതധേനൂരേകഹസ്തേന കണ്ഡൂ-

യതി സതി പശുപാലാസ്തോഷമൈഷന്ത സര്‍വേ ५॥

 

ഇടംകൈകൊണ്ടു പർവ്വതമുയർത്തിപ്പിടിച്ചിരിക്കവേയങ്ങ്

മുഖപ്രസാദത്തോടെ നിന്നൂ ഗോപബാലികമാരെ നോക്കിയും

ഇഷ്ടന്മാരാം ഗോപബാലരോടു കളിപറഞ്ഞും ചാരത്തുനിൽക്കും

പൈക്കിടാങ്ങളെ വലംകൈയാൽ ചൊറിഞ്ഞും തലോടിയുമങ്ങിനെ

പശുപാലരാം വ്രജവാസികൾക്കേവർക്കുമാനന്ദമേകീ ഭവാൻ.

 

 

 

63.6

अतिमहान् गिरिरेष तु वामके

करसरोरुहि तं धरते चिरम् ।

किमिदमद्भुतमद्रिबलं न्विति

त्वदवलोकिभिराकथि गोपकै: ॥६॥

 

atimahān girirea tu vāmake

karasaroruhitam̐ dharate ciram |

kimidamadbhutamadribalam̐ nviti

tvadavalokibhirākathi gopakai ||6||

 

അതിമഹാന്‍ ഗിരിരേഷ തു വാമകേ

കരസരോരുഹി തം ധരതേ ചിരം

കിമിദമദ്ഭുതമദ്രിബലം ന്വിതി

ത്വദവലോകിഭിരാകഥി ഗോപകൈ: ६॥

 

“അതിമഹത്താം പർവ്വതത്തെയീ ചെറുബാലകൻ താമരപ്പൂ

പോലുള്ളതാമിടംകൈ കൊണ്ടുയർത്തി നിൽക്കുന്നിതേറെ

നേരമായ്;  അത്ഭുതം! ഗിരി സ്വയമുയർന്നു നില്ക്കുന്നതോ?”

വിസ്മയം പൂണ്ടു ചൊല്ലീ, അജ്ഞരൽപ്പരാം ഗോകുലവാസികൾ

 

 

63.7

अहह धार्ष्ट्यममुष्य वटोर्गिरिं

व्यथितबाहुरसाववरोपयेत् ।

इति हरिस्त्वयि बद्धविगर्हणो

दिवससप्तकमुग्रमवर्षयत् ॥७॥

 

hahaha dhārṣṭyamamuya vaorgiri

vyathitabāhur asāvavropayet |

iti haristvayi baddhavigarhao

divasasaptakamugramavarayat ||7||

 

ഹഹഹ ധാര്‍ഷ്ട്യമമുഷ്യ വടോർഗിരിം

വ്യഥിതബാഹുരസാവവരോപയേത്

ഇതി ഹരിസ്ത്വയി ബദ്ധവിഗർഹണോ

ദിവസ സപ്തകമുഗ്രമവർഷയത്

 

“അമ്പമ്പോ! കാണുകീ ബാലകന്റെ ധിക്കാരം!

കൈ വേദനിച്ചവൻ മലയെ കീഴെ വയ്ക്കുമിപ്പോൾ”

എന്നു ചിന്തിച്ചും ഭവാനെ നിന്ദിച്ചുരച്ചും ദേവേന്ദ്രൻ

പെയ്യിച്ചു പേമാരി, ഏഴു നീണ്ടതാം രാത്രിപകലുകൾ

 

63.8

अचलति त्वयि देव पदात् पदं

गलितसर्वजले च घनोत्करे ।

अपहृते मरुता मरुतां पति-

स्त्वदभिशङ्कितधी: समुपाद्रवत् ॥८॥

 

acalati tvayi deva padāt padam̐

galitasarvajale ca ghanotkare |

apahr̥te marutā marutāṁ pati-

tvadabhiśakitadhīḥ samupādravat ||8||

 

അചലതി ത്വയി ദേവ പദാത് പദം

ഗളിതസര്‍വജലേ ച ഘനോത്കരേ

അപഹൃതേ മരുതാ മരുതാം പതി:

ത്വദഭിശങ്കിതധീ: സമുപാദ്രവത് 8

 

അങ്ങുനിന്നതാമിടത്തിൽ നിന്നും ഒട്ടുമിളകാതെ

എഴുദിനം ഭവാൻ അചലമെടുത്തചലനായ് നിൽക്കവേ

മേഘജാലം പെയ്തൊഴിഞ്ഞൂ കാറ്റവ പറത്തി നീക്കീ.

ഇക്കാഴ്ച കണ്ടിന്ദ്രദേവൻ “വിഷ്ണുതന്നെയല്ലേയിതെന്നു”

ശങ്കിച്ചു; പിന്നെ സ്വധാമനികടത്തിലേക്ക് പോയീ.

 

63.9

शममुपेयुषि वर्षभरे तदा

पशुपधेनुकुले च विनिर्गते ।

भुवि विभो समुपाहितभूधर:

प्रमुदितै: पशुपै: परिरेभिषे ॥९॥

 

śamamupeyui varabhare tadā

paśupadhenukule ca vinirgate |

bhuvivibho samupāhitabhūdhara

pramuditai paśupai parirebhie ||9||

 

ശമമുപേയുഷി വർഷഭരേ തദാ

പശുപധേനുകുലേ ച വിനിർഗതേ

ഭുവി വിഭോ സമുപാഹിതഭൂധര:

പ്രമുദിതൈ: പശുപൈ: പരിരേഭിഷേ 9

 

പേമാരിയെല്ലാം കഴിഞ്ഞു ശാന്തമാകവേ അങ്ങുയർത്തി

പിടിച്ച പർവ്വതക്കുടക്കീഴിൽ നിന്നും പശുക്കളും ഗോപാലരും

നീങ്ങിയപ്പോൾ ഭവാൻ ഗോവർദ്ധനത്തെ താഴെ വച്ചൂ.

സാമോദമപ്പോളങ്ങയെ ആലിംഗനം ചെയ്തു ഗോപവൃന്ദം   

 

 

 

63.10

धरणिमेव पुरा धृतवानसि

क्षितिधरोद्धरणे तव क: श्रम: ।

इति नुतस्त्रिदशै: कमलापते

गुरुपुरालय पालय मां गदात् ॥१०॥

 

dharaimeva purā dhtavānasi

kitidharoddharan̐e tava ka śrama |

iti nutastridaśai kamalāpate

gurupurālaya pālaya māṁ gadāt ||10||

 

ധരണിമേവ പുരാ ധൃതവാനസി

ക്ഷിതിധരോദ്ധരണേ തവ ക: ശ്രമ:

ഇതി നുതസ്ത്രിദശൈ: കമലാപതേ

ഗുരുപുരാലയ പാലയ മാം ഗദാത് 10

 

“വരാഹാവതാരസമയേ പണ്ടങ്ങു ധരിച്ചു ഭൂമിയെ മുഴുവനും!

അപ്പോൾ കേവലമൊരു പർവ്വതം അങ്ങേയ്ക്കെത്ര നിസ്സാരം!”

ഏവം ദേവന്മാരാൽ സ്തുതനായ് നിൽക്കും ലക്ഷ്മീപതേ

എന്നെ രോഗങ്ങളിൽ നിന്നു രക്ഷിക്കണേ, ഗുരുവായൂരപ്പാ!

 

 

No comments:

Post a Comment