Thursday, February 8, 2024

Sreeman Narayaneeyam - Dasakam 50

Sreeman  Narayaneeyam - Dasakam 50

ദശകം 050 

http://ramayanam.guruvayoor.com/Sree%20Narayaneeyam/050%20Narayaneeyam.mp3
4  m 10 s

Narayaneeyam 50

50.1

तरलमधुकृत् वृन्दे वृन्दावनेऽथ मनोहरे

पशुपशिशुभि: साकं वत्सानुपालनलोलुप:

हलधरसखो देव श्रीमन् विचेरिथ धारयन्

गवलमुरलीवेत्रं नेत्राभिरामतनुद्युति: (50.1)

 

taralamadhukt vnde vndāvane'tha manohare

paśupaśiśubhi sāka vatsānupālana-lolupa

haladhara-sakho deva śrīman viceritha dhārayan

gavalamurālīvetra netrābhirāmatanudyuti 

 

തരലമധുകൃത് വൃന്ദേ വൃന്ദാവനേഽഥ മനോഹരേ

പശുപശിശുഭി: സാകം വത്സാനുപാലനലോലുപ: 

ഹലധരസഖോ ദേവ ശ്രീമൻ വിചേരിഥ ധാരയൻ

ഗവലമുരലീവേത്രം നേത്രാഭിരാമതനുദ്യുതി: ॥१॥

 

തേനുണ്ണാനായ് ഭ്രമിച്ചു പാറും ഭ്രമരങ്ങൾ നിറഞ്ഞ

മനോഹര വൃന്ദാവനത്തിൽ ലക്ഷ്മീപതിയാമങ്ങ്

കണ്ണിനിമ്പം ചേർക്കും ദേഹ വടിവോടെ കൂട്ടുകാരും

ഏട്ടനുമൊത്ത് കയ്യിൽ കൊമ്പുമോടക്കുഴലും ചൂരലും

പിടിച്ചു പശുക്കളെ മേയ്ക്കാനുത്സാഹമോടെ സഞ്ചരിച്ചു  

 

O Lord, Consort of Lakshmi Devi, in Vrindavan's charm,

You moved about radiant, where the honeybees hum.

Holding a flute, a horn, and a cane, Your form, so pleasing,

With Haladhara and friends, tending the cows along.

 

O Lord, Consort of Lakshmi Devi, in the charming groves of Vrindavana, where the air hums of the hovering honeybees, You traversed with a radiant form pleasing to behold. As You moved with exuberance to tend the cows, amidst Your companions, and Your brother, Haladhara, You, carried a flute, a horn, and a staff.

 

50.2

विहितजगतीरक्षं लक्ष्मीकराम्बुजलालितं

ददति चरणद्वन्द्वं वृन्दावने त्वयि पावने

किमिव न बभौ सम्पत्सम्पूरितं तरुवल्लरी-

सलिलधरणीगोत्रक्षेत्रादिकं कमलापते (50.2)

 

vihitajagatīraka lakmīkarāmbujalālita

dadati caraadvandva vndāvane tvayi pāvane

kimiva na babhau sampatsampūrita taruvallarī-

saliladharaṇīgotraketrādika kamalāpate ||2||

 

വിഹിതജഗതീരക്ഷം ലക്ഷ്മീകരാംബുജലാലിതം

ദദതി ചരണദ്വന്ദ്വം വൃന്ദാവനേ ത്വയി പാവനേ 

കിമിവ ബഭൗ സമ്പത് സമ്പൂരിതം തരുവല്ലരീ-

സലിലധരണീഗോത്രക്ഷേത്രാദികം കമലാപതേ ॥२॥

 

കമലാപതേ ദേവിയാൽ പരിലാളിതമാമങ്ങേ താമരക്കാലടി

സഹജപുണ്യ വൃന്ദാവനത്തിൽ വച്ചുതുടങ്ങിയതിൽപ്പിന്നെ

വൃക്ഷലതാദികൾ പൂത്തുലഞ്ഞും സമൃദ്ധിയായ് വിളഞ്ഞും

വിളനിലങ്ങൾ സമ്പന്നമായും ഐശ്വര്യമെങ്ങും നിറഞ്ഞൂ.    

 

O Lord, the land of Vrindavana, bloomed in prosperity,

At the touch of Your lotus feet, caressed by Kamala, the sanctuary.

Nature’s abundance flourished, and nature shone bright,

The fields, trees, hills, waters, and all unfolded in boundless might.

 

O Lord, the moment Your lotus feet, sanctified as the refuge of the universe and tenderly caressed by Your consort, Kamala, graced the sacred expanse of Vrindavana, the entire region flourished in divine opulence. An aura of auspiciousness permeated the atmosphere, and all of nature—trees, creepers, fields, rivers, lakes, the very earth and hills—manifested their abundance in boundless plenitude.

 

50.3

विलसदुलपे कान्तारान्ते समीरणशीतले

विपुलयमुनातीरे गोवर्धनाचलमूर्धसु

ललितमुरलीनाद: सञ्चारयन् खलु वात्सकं

क्वचन दिवसे दैत्यं वत्साकृतिं त्वमुदैक्षथा: (50.3)

 

vilasadulape kāntārānte samīraaśītale

vipulayamunātīre govardhanācalamūrdhasu

lalitamurulīnāda sañcārayan khalu vātsaka

kvacana divase daitya vatsākti tvamudaikathāḥ ||3||

 

വിലസദുലപേ കാന്താരാന്തേ സമീരണശീതലേ

വിപുല യമുനാതീരേ ഗോവർധനാചലമൂർധസു 

ലലിതമുരളീനാദ: സഞ്ചാരയൻ ഖലു വാത്സകം

ക്വചന ദിവസേ ദൈത്യം വത്സാകൃതിം ത്വമുദൈക്ഷഥാ: ॥३॥

 

പച്ചപ്പുല്ലു നിറഞ്ഞതാം മേട്ടിലും കാട്ടിലും ഇളങ്കാറ്റു

വീശും യമുനതൻ കരയിലും ഗോവർദ്ധനത്തിന്റെ

മുകളിലും മുരളിയൂതി രസിപ്പിച്ചു പൈക്കളെയാട്ടി

ത്തെളിച്ചുപോകും ഭവാനൊരു ദിനമാക്കൂട്ടത്തിലായ്

കണ്ടെത്തീ  കപട പശുവേഷം ധരിച്ചോരസുരനെ.

 

You played divine melodies on Your flute, herding the cows,

Took them to the banks of Yamuna where a cool breeze flows,

Also, to the green meadows and the peak of Govardhana hill,

One day, You saw an Asura disguised as a calf in the herd.

 

With divine melody, You played Your flute as You herded the cows, leading them to the lush, verdant meadows and the serene banks of the Yamunā, where the cool breeze ever lingered, and to the top of Govardhana hill. On one such day, Your gaze fell upon an Asura concealed in the guise of a calf.

 

50.4

रभसविलसत्पुच्छं विच्छायतोऽस्य विलोकयन्

किमपि वलितस्कन्धं रन्ध्रप्रतीक्षमुदीक्षितम्

तमथ चरणे बिभ्रद्विभ्रामयन् मुहुरुच्चकै:

कुहचन महावृक्षे चिक्षेपिथ क्षतजीवितम् (50.4)

 

rabhasavilasatpuccha vicchāyato'sya vilokayan

kimapi valitaskandha randhraprīkamudīkitam

tamatha carae bibhradvibrāmayan muhuruccakai

kuhacana mahāvke cikepitha katajīvitam ||4||

 

രഭസവിലസത്പുച്ഛം വിച്ഛായതോഽസ്യ വിലോകയൻ

കിമപി വലിതസ്കന്ധം രന്ധ്രപ്രതീക്ഷമുദീക്ഷിതം 

തമഥ ചരണേ ബിഭ്രദ്വിഭ്രാമയൻ മുഹുരുച്ചകൈ:

കുഹചന മഹാവൃക്ഷേ ചിക്ഷേപിഥ ക്ഷതജീവിതം ॥४॥

 

ക്ഷിപ്രം ഭംഗിയിൽ വാലിളക്കിയൽപ്പം ചുറ്റിത്തിരിഞ്ഞു

വിചിത്രമായ്  തോൾ ചെരിച്ചു നോക്കി നീങ്ങുമവനെ

പെട്ടെന്ന് ശത്രുവായി തിരിച്ചറിഞ്ഞൂ ഭവാനവനെപ്പിടിച്ചു

പിൻകാലുകളാൽ തൂക്കിയെടുത്തു പലതവണ വട്ടംകറക്കി

നഷ്ടപ്രാണനാക്കി വലിയൊരാൽ മരത്തിലേക്കാഞ്ഞടിച്ചു

 

The Asura-calf, in fury wild, wagged its tail, enraged,

Seeking his chance to strike and harm You, darted,

You grabbed up his hind legs swiftly and swirled him,

Slammed him against a tree trunk, ending his game.

 

The Asura-calf, enraged in its movements, wagged its tail briskly and darted about erratically, seeking an opportune moment to assail You. Perceiving him as a foe, You grabbed him up firmly by the hind legs, spinning him through the air several times, and dashed him against the trunk of a nearby tree. Struck with immense power, he perished instantly.

 

 

50.5

निपतति महादैत्ये जात्या दुरात्मनि तत्क्षणं

निपतनजवक्षुण्णक्षोणीरुहक्षतकानने

दिवि परिमिलत् वृन्दा वृन्दारका: कुसुमोत्करै:

शिरसि भवतो हर्षाद्वर्षन्ति नाम तदा हरे (50.5)

 

nipatati mahādaitye jātyā durātmani tatkaa

nipatanajavakuṇṇakoṇīruhakatakānane

divi parimilat vndā vndārakāḥ kusumotkarai

śirasi bhavato harṣādvaranti nāma tadā hare

 

നിപതതി മഹാദൈത്യേ ജാത്യാ ദുരാത്മനി തത്ക്ഷണം

നിപതനജവക്ഷുണ്ണക്ഷോണീരുഹക്ഷതകാനനേ 

ദിവി പരിമിലത് വൃന്ദാ വൃന്ദാരകാ: കുസുമോത്കരൈ:

ശിരസി ഭവതോ ഹർഷാദ്വർഷന്തി നാമ തദാ ഹരേ ॥५॥

 

ഭഗവൻ! ശത്രുസംഹാരക! അവിടുന്നു ജന്മനാ

ദുഷ്ടനായോരസുരനെ വീശിയെറിഞ്ഞവാരെ

മരങ്ങളേറെ കടപുഴകി വീണൂ, വനം നശിച്ചൂ.

ദേവകൾ പെട്ടെന്നു കൂട്ടമായ് മുകളിൽ നിന്നും

അങ്ങേ ശിരസ്സിൽ പൂമഴ തൂകീ സഹർഷമപ്പോൾ.

 

O Lord! Vanquisher of foes! The evil Asura’s Impact,

Broke branches of towering trees, destroying the forest.

The celestials praised You assembling in the sky,
Showering flowers, aplenty, to show their love and joy.

 

O Lord, Vanquisher of foes! As You hurled the Asura—wicked from birth—his fall shattered the lofty branches of numerous trees, and a portion of the forest lay ravaged. Then, the celestials, assembling in resplendent ranks across the heavens, exulted in divine delight, showering copious heaps of flowers upon You.

 

50.6

सुरभिलतमा मूर्धन्यूर्ध्वं कुत: कुसुमावली

निपतति तवेत्युक्तो बालै: सहेलमुदैरय:

झटिति दनुजक्षेपेणोर्ध्वं गतस्तरुमण्डलात्

कुसुमनिकर: सोऽयं नूनं समेति शनैरिति (50.6)

 

surabhilatamā mūrdhanyūrdhva kuta kusumāvalī

nipatati tavetyukto bālai sahelamudairaya

jhaiti danujakepeordhva gatastarumaṇḍalāt

kusumanikara so'ya nūna sameti śanairiti

 

സുരഭിലതമാ മൂർധന്യൂർധ്വം കുത: കുസുമാവലീ

നിപതതി തവേത്യുക്തോ ബാലൈ: സഹേലമുദൈരയ: 

ഝടിതി ദനുജക്ഷേപേണോർധ്വം ഗതസ്തരുമണ്ഡലാത്

കുസുമനികര: സോഽയം നൂനം സമേതി ശനൈരിതി ॥६॥

 

അതിസുഗന്ധവാഹിയാം പൂക്കളിപ്പോഴെങ്ങിനെയിവിടെ

നിൻ ശിരസിൽ വീഴുന്നൂ എന്നമ്പരന്ന കൂട്ടുകാരോടായ്

കളിപറഞ്ഞൂ ഭവാൻ അസുരൻ മരത്തിലിടിച്ചുവീണയൂക്കിൽ

ഞെട്ടറ്റു മേലോട്ടു പാറിയ പൂക്കൾ താഴേയ്ക്കു വരുന്നതാവണം

 

 

"Why do such fragrant blooms descend,

Upon your head?” Your friends asked.

You laughed and shrugged it off: "It's just the flowers,

Swept up high when the demon crashed into the trees.”

 

"How come these fragrant blossoms fall so abundantly upon your head?" exclaimed your friends in wonder. With a lighthearted laugh, you dismissed their wonder, suggesting it was merely the result of the flowers, dislodged from the trees in full bloom, being swept from their branches by the force of the demon's body crashing into their trunks.

 

50.7

क्वचन दिवसे भूयो भूयस्तरे परुषातपे

तपनतनयापाथ: पातुं गता भवदादय:

चलितगरुतं प्रेक्षामासुर्बकं खलु विस्म्रृतं

क्षितिधरगरुच्छेदे कैलासशैलमिवापरम् (50.7)

 

kvacana divase bhūyo bhūyastare paruṣātape

tapanatanayāpātha pātu gatā bhavadādaya

calitagarua prekṣāmāsurbakam khalu vismta

kitidharagarucchede kailāśaśailamivāparam

 

ക്വചന ദിവസേ ഭൂയോ ഭൂയസ്തരേ പരുഷാതപേ

തപനതനയാപാഥ: പാതും ഗതാ ഭവദാദയ: 

ചലിതഗരുതം പ്രേക്ഷാമാസുർബകം ഖലു വിസ്മൃതം

ക്ഷിതിധരഗരുച്ഛേദേ കൈലാസശൈലമിവാപരം ॥७॥

 

ഭവാനും കൂട്ടരും വെയിലേറി ഉഷ്ണം കൂടിയൊരുദിനം

ദാഹം തീർക്കാൻ യമുനാതീരത്തെത്തവേ കണ്ടൂ

ഭീമാകാരനാം ഒരു കൊക്കിനെ; ചിറകരിയാൻ മറന്ന

പർവ്വതം പോലെ, പറക്കും കൈലാസമെന്നപോൽ.

 

On a scorching summer's day,

With thirsty friends, You made Your way,

To Yamuna, the daughter of the Sun,

There, You saw a colossal crane.

Mount Kailash with wings, seen as if,

Lord Indra forgot to cut them off.

 

On a blistering summer day, You and Your thirsty friends went down to the banks of the Yamunā, daughter of the Sun. There, before Your gaze, a colossal crane emerged, its wings beating briskly, like Mount Kailāsa endowed with wings, forgotten to be severed by Lord Indra when he was cutting off the wings of the mountains.

 

50.8

पिबति सलिलं गोपव्राते भवन्तमभिद्रुत:

स किल निगिलन्नग्निप्रख्यं पुनर्द्रुतमुद्वमन्

दलयितुमगात्त्रोट्या: कोट्या तदाऽऽशु भवान् विभो

खलजनभिदाचुञ्चुश्चञ्चू प्रगृह्य ददार तम् (50.8)

 

pibati salila gopavrāte bhavantamabhidruta

sa kila nigilannagniprakhyam punardrutamudvaman

dalayitumagāttrọṭyāḥ koyā tadā'śu bhavān vibho

khalajanabhidācuñcuścañcū praghya dadāra tam

 

പിബതി സലിലം ഗോപവ്രാതേ ഭവന്തമഭിദ്രുത:

കില നിഗിലന്നഗ്നിപ്രഖ്യം പുനർദ്രുതമുദ്വമൻ 

ദലയിതുമഗാത്ത്രോട്യാ: കോട്യാ തദാഽഽശു ഭവാൻ വിഭോ

ഖലജനഭിദാചുഞ്ചുശ്ചഞ്ചൂ പ്രഗൃഹ്യ ദദാര തം ॥८॥

 

കൂട്ടുകാർ യമുനയിൽ ദാഹം തീർക്കുന്ന നേരം

ക്ഷണത്തിലാ ഭീമൻ കൊക്ക് ഭവാനെ വിഴുങ്ങി.

അഗ്നിഗോളമായങ്ങവന്റെ വയറെരിക്കവേ ബകം

ഭവാനെ വമിച്ചു പുറത്താക്കിയപ്പോൾ കൊക്കുകൾ

രണ്ടും പിടിച്ചകത്തിപ്പിളർന്നവനെ കാലപുരിക്കയച്ചൂ.

ദുഷ്ടനിഗ്രഹവൃത്തിയിലങ്ങേ കീർത്തി മഹത്തരം!

 

While Your friends drank the water calmly,

The evil crane swallowed You swiftly.

You burned his innards like a fireball of might,

He had to spit You out, but he returned to fight.

You grabbed his beaks and tore him apart,

O Lord, in destroying evil, You are so adept.

 

While Your friends were quenching their thirst, the evil crane swiftly swallowed You. Upon entering his belly, You ignited his insides like a fireball, causing him to expel You in haste. Undeterred, he approached with sharp beaks poised to strike, but You, with unyielding strength, seized them in both hands and tore them apart. O Lord! Your renown is unmatched in destroying evil people.

         

50.9

सपदि सहजां सन्द्रष्टुं वा मृतां खलु पूतना-

मनुजमघमप्यग्रे गत्वा प्रतीक्षितुमेव वा

शमननिलयं याते तस्मिन् बके सुमनोगणे

किरति सुमनोवृन्दं वृन्दावनात् गृहमैयथा: (50.9)

 

sapadi sahajāṁ sandr̥ṣṭu vā mtāṁ khalu pūtanā-

manujamaghamapyagre gatvā pratīkitumeva vā

śamananilaya yāte tasmai bak sumanogaṇẹ

kirati sumanovnda vndāvanāt ghamaiyathāḥ

 

സപദി സഹജാം സന്ദ്രഷ്ടും വാ മൃതാം ഖലു പൂതനാം

അനുജമഘമപ്യഗ്രേ ഗത്വാ പ്രതീക്ഷിതുമേവ വാ 

ശമനനിലയം യാതേ തസ്മിൻ ബകേ സുമനോഗണേ

കിരതി സുമനോവൃന്ദം വൃന്ദാവനാത് ഗൃഹമൈയഥാ: ॥९॥

 

കാലഗതി പൂകിയ സോദരി പൂതനയെ

കാണുവാനോ, വരാനിരിക്കുമനുജൻ

അഘാസുരനെ കാത്തിരിക്കുവാനോ,

ബകാസുരൻ കാലപുരിയിലെത്തിയപ്പോൾ

ദേവവൃന്ദം പുഷ്പവൃഷ്ടി ചെയ്തൂ സാമോദം.

ഭവാനപായലേശമന്യേ വൃന്ദാവനത്തിൽ

മടങ്ങിയെത്തീ സ്വസ്തം ഗൃഹത്തിൽ

 

The crane-demon died swiftly, as if to reunite

With sister Putana, and to await brother Aghasura

Celestials rained flowers from the sky with divine love,

You returned home, unscathed, to the Vrindavan grove.

 

The demon Bakasura, assuming the guise of a crane, met his end swiftly, as if eager to reunite with his deceased sister, Putana, and to herald the impending fall of his brother, Aghasura. At that moment, hosts of celestials rained down flowers in divine adulation, while You, unscathed and triumphant, returned to Your abode from the sacred groves of Vrindavana.

 

 

50.10

ललितमुरलीनादं दूरान्निशम्य वधूजनै-

स्त्वरितमुपगम्यारादारूढमोदमुदीक्षित:

जनितजननीनन्दानन्द: समीरणमन्दिर-

प्रथितवसते शौरे दूरीकुरुष्व ममामयान् (50.10)

 

lalitamurulīnāda dūrānniśamya vadhūjanai-

stvaritamupagamyārādārūḍhamodamudīkita

janitajanani̱nandānanda samīraamandira-

prathitavasate śaure dūrīkurusva mamāmayān

 

ലലിതമുരളീനാദം ദൂരാന്നിശമ്യ വധൂജനൈ-

സ്ത്വരിതമുപഗമ്യാരാദാരൂഢമോദമുദീക്ഷിത: 

ജനിതജനനീനന്ദാനന്ദ: സമീരണമന്ദിര-

പ്രഥിതവസതേ ശൗരേ ദൂരീകുരുഷ്വ മമാമയാൻ ॥१०॥

 

ദൂരത്ത്നിന്നുമങ്ങേ ചുണ്ടിൽനിന്നൂറും മുരളീനാദം

കേട്ടു നാരീജനങ്ങൾ പെട്ടെന്നോടിയടുത്തുവന്നു

മോദമോടെ ഭവത് സമീപേ; ഏവമമ്മയ്ക്കുമച്ഛനും

പ്രീതിയേകും ഭവാനെൻ രോഗങ്ങളെ നീക്കേണമേ 

 

When You play the flute, the Gopa women race,

Drawn by the sweet melodies, their hearts in embrace.

From distant lands they come, their joy in full view,

As Your mother and Nanda rejoice in seeing You.

O Shaure! In Guruvayur’s temple You dwell,

I pray for Your mercy, my troubles to quell.

 

As You play the flute, the Gopa women rushed,

Drawn by Your sweet melodies, their hearts abashed.

From afar, they come with joy to see You near,

Your mother and Nanda, delighted to see You, dear.

O Shaure! Guruvayur's reigning light divine,

Grant mercy! I plead with You to cure my pain.

 

When You play the flute, the Gopa women, drawn by the enchanting melodies, hasten from distant places, their hearts brimming with joy at the sight of Your presence. Your mother and Nanda, too, are delighted at the sight of You. O Shaure! You are renowned as the divine resident of the Guruvayur temple; I humbly beseech You to be merciful and eradicate my afflictions.

 


No comments:

Post a Comment