Sreeman Narayaneeyam - Dasakam 57
ദശകം 057
http://ramayanam.guruvayoor.com/Sree%20Narayaneeyam/057%20Narayaneeyam.mp3
4 m 10 s
Narayaneeyam 57
Narayaneeyam
57
57.1
रामसख: क्वापि दिने
कामद भगवन् गतो भवान् विपिनम् ।
सूनुभिरपि गोपानां
धेनुभिरभिसंवृतो लसद्वेष: ॥१॥
rāmasakhaḥ kvāpi dine
kāmada
bhagavan gato bhavān
vipinam।
sūnubhirapi
gopānāṃ
dhenubhirabhisaṃvṛto
lasadveṣaḥ॥1॥
രാമസഖ: ക്വാപി
ദിനേ
കാമദ ഭഗവന്‍
ഗതോ ഭവാന്‍ വിപിനം ।
സൂനുഭിരപി
ഗോപാനാം
ധേനുഭിരഭിസംവൃതോ
ലസദ്വേഷ: ॥१॥
സർവ്വാഭീഷ്ടദായകാ!
ബലരാമനുമൊത്ത്
അങ്ങൊരുദിനം പശുക്കളെക്കൂട്ടി
ഭംഗിയിൽ
അണിഞൊരുങ്ങി വനത്തിലേക്ക്
പോയീ
ഗോപകുമാരന്മാരുമായ്
പതിവുപോലെ
57.2
सन्दर्शयन् बलाय
स्वैरं वृन्दावनश्रियं विमलाम् ।
काण्डीरै: सह बालैर्
भाण्डीरकमागमो वटं क्रीडन् ॥२॥
sandarśayan balāya
svairaṃ vṛndāvanaśriyaṃ vimalām।
kāṇḍīraiḥ saha bālair
bhāṇḍīrakamāgamo vaṭaṃ krīḍan॥2॥
സംദര്‍ശയന്‍
ബലായ
സ്വൈരം
വൃന്ദാവനശ്രിയം വിമലാം ।
കാണ്ഡീരൈ: സഹ
ബാലൈര്‍
ഭാണ്ഡീരകമാഗമോ
വടം ക്രീഡന്‍ ॥२॥
വൃന്ദാവനത്തിലെ
സുന്ദരകാഴ്ചകൾ ബലരാമന്നു
കാട്ടിക്കൊടുത്ത്
ഭവാൻ ഉല്ലാസമോടെ നീങ്ങീ
കാലിക്കോലേന്തിയ
ഗോപാല ബാലകരുമായ്
ഭാണ്ഡീരമെന്നു
പേരുള്ളതാം പേരാലിൻ സമീപേ
57.3
तावत्तावकनिधन
स्पृहयालुर्गोपमूर्तिरदयालु: ।
दैत्य: प्रलम्बनामा
प्रलम्बबाहुं भवन्तमापेदे ॥३॥
tāvattāvakani dhana
spṛhayālurgopamūrtiradayāluḥ।
daityaḥ pralambanāmā
pralambabāhuṃ
bhavantamāpede॥3॥
താവത്താവകനിധന-
സ്പൃഹയാലുര്‍ഗോപമൂർത്തിരദയാലു:
।
ദൈത്യ: പ്രലംബനാമാ
പ്രലംബബാഹും
ഭവന്തമാപേദേ ॥३॥
ആ നേരമവിടെയെത്തീ
ഭവാനെ
വധിക്കാനുറച്ചു
ഗോപവേഷത്തിൽ
നിർദ്ദയൻ പ്രലംബാസുരൻ
ഖലൻ
സമീപിച്ചൂ ദീർഘബാഹുവമങ്ങയെ!
57.4
जानन्नप्यविजानन
इव तेन समं निबद्धसौहार्द: ।
वटनिकटे पटुपशुप
व्याबद्धं द्वन्द्वयुद्धमारब्धा: ॥४॥
jānannapyavijānana
iva tena samaṃ nibaddhasauhārdaḥ।
vaṭanikaṭe paṭupaśupa
vyābaddhaṃ
dvandvayuddhamāraddhāḥ॥4॥
ജാനന്നപ്യവിജാനൻ
ഇവ തേന സമം
നിബദ്ധസൗഹാർദ്ദ: ।
വടനികടേ
പടുപശുപ-
വ്യാബദ്ധം
ദ്വന്ദ്വയുദ്ധമാരബ്ധാ: ॥४॥
അസുരന്റെ കാപട്യം
തിരിച്ചറിഞ്ഞു ഭവാൻ
അവനെ സഖ്യം നടിച്ചു
കളിക്കാൻ കൂടെക്കൂട്ടി
പേരാലിൻസമീപേ മിടുക്കരാം
ഗോപബാലകർ
രണ്ടായ്പ്പിരിഞ്ഞുള്ള
ദ്വന്ദയുദ്ധക്കളിയിൽ മുഴുകി
57.5
गोपान् विभज्य तन्वन्
सङ्घं बलभद्रकं भवत्कमपि ।
त्वद्बलभीरुं दैत्यं
त्वद्बलगतमन्वमन्यथा भगवन् ॥५॥
gopān vibhajya tanvan
saṅghaṃ
balabhadraṃ bhavatkamapi।
tvadbalabhīruṃ daityaṃ
tvadbalagatamanvamanyathā bhagavan॥5॥
ഗോപാന്‍
വിഭജ്യ തന്വന്‍
സംഘം ബലഭദ്രകം
ഭവത്കമപി ।
ത്വദ്ബലഭീരും
ദൈത്യം
ത്വദ്ബലഗതമന്വമന്യഥാ
ഭഗവന്‍ ॥५॥
ബാലകരെ രണ്ടായ്
തിരിച്ചതിലൊരു സംഘത്തിൻ
നേതാവായീ ഭവാൻ;
മറ്റേ സംഘത്തിനു ബലരാമനും
ഏവം കളി നിശ്ചയിച്ചൂ
ഭവാനപ്പോൾതൻ ബലം കണ്ടു
ഭയന്നോരസുരനെയങ്ങു
സ്വസംഘേ ചേർത്തു നിർത്തീ
57.6
कल्पितविजेतृवहने
समरे परयूथगं स्वदयिततरम् ।
श्रीदामानमधत्था:
पराजितो भक्तदासतां प्रथयन् ॥६॥
kalpitavijetṛvahane
samare parayūthagam svadayitataram।
śrīdāmānamadhattāḥ
parājito bhaktadāsatāṃ prathayan॥6॥
കല്പിതവിജേതൃവഹനേ
സമരേ പരയൂഥഗം
സ്വദയിതതരം ।
ശ്രീദാമാനമധത്ഥാ:
പരാജിതോ
ഭക്തദാസതാം പ്രഥയന്‍ ॥६॥
ദ്വന്ദയുദ്ധക്കളിയിൽ
പരാജിതൻ വിജയിയെ
തോളിലേറ്റി നടക്കണമെന്ന
നിയമത്തിനാൽ
തവ ഭക്തനാമിഷ്ടൻ
ശ്രീദാമനോട് തോറ്റങ്ങ്
ഭക്തദാസനായ് നടന്നൂ
അവനെയും തോളിലേറ്റി
57.7
एवं बहुषु विभूमन्
बालेषु वहत्सु वाह्यमानेषु ।
रामविजित: प्रलम्बो
जहार तं दूरतो भवद्भीत्या ॥७॥
evaṃ bahuṣu vibhūman
bāleṣu vahatsu vāhyamāneṣu।
rāmavijitaḥ pralambo
jahāra taṃ dūrato bhavadbhītyā॥7॥
ഏവം ബഹുഷു
വിഭൂമന്‍
ബാലേഷു വഹത്സു
വാഹ്യമാനേഷു ।
രാമവിജിത:
പ്രലംബോ
ജഹാര തം ദൂരതോ
ഭവദ്ഭീത്യാ ॥७॥
കളിയിൽ ഗോപബാലർ
പരസ്പ്പരം തോറ്റും ജയിച്ചും
പരസ്പരം തോളിലേറ്റി
നടക്കവേ പ്രലംബൻ ബലരാമനെ
വഹിക്കേണ്ട സമയം
ഭവാനിൽ ഭയമാർന്നവൻ രാമനെ
ദൂരേക്ക് കൊണ്ടുപോയീ
അങ്ങയുടെ കണ്ണിൽപ്പെടാതെ.
57.8
त्वद्दूरं गमयन्तं
तं दृष्ट्वा हलिनि विहितगरिमभरे ।
दैत्य: स्वरूपमागाद्
यद्रूपात् स हि बलोऽपि चकितोऽभूत् ॥८॥
tvaddūraṃ
gamayantaṃ
taṃ dṛṣṭvā halini vihitagarimabhare।
daityaḥ svarūpamāgād
yad rūpāt sa hi
balo'pi cakito'bhūt॥8॥
ത്വദ്ദൂരം
ഗമയന്തം
തം ദൃഷ്ട്വാ
ഹലിനി വിഹിതഗരിമഭരേ ।
ദൈത്യ:
സ്വരൂപമാഗാദ്
യദ്രൂപാത് സ
ഹി ബലോഽപി ചകിതോഽഭൂത് ॥८॥
അങ്ങയിൽ നിന്നു
ദൂരേക്കസുരൻ കൊണ്ടുപോകവേ
ഹലായുധനാം ബലരാമൻ
സ്വയം തൻ ദേഹത്തിൻ
ഭാരം കൂട്ടിയവനെ
അവശനാക്കാൻ; അപ്പോളവൻ
ധരിച്ചൂ ഭീകരമാം
സ്വരൂപം രാമനുപോലുമതു ഭീതിയേകീ
57.9
उच्चतया दैत्यतनो
स्त्वन्मुखमालोक्य दूरतो राम: ।
विगतभयो दृढमुष्ट्या
भृशदुष्टं सपदि पिष्टवानेनम् ॥९॥
uccatayā daityatano
stvanmukhamālokya dūrato rāmaḥ।
vigatabhayo dṛḍhamuṣṭyā
bhṛśaduṣṭaṃ sapadi
piṣṭavānenam॥9॥
ഉച്ചതയാ ദൈത്യതനോ:
ത്വന്മുഖമാലോക്യ
ദൂരതോ രാമ: ।
വിഗതഭയോ
ദൃഢമുഷ്ട്യാ
ഭൃശദുഷ്ടം
സപദി പിഷ്ടവാനേനം ॥९॥
ഏറെ ഉയരമുള്ളോരസുരന്റെ
തോളിലിരുന്നു
ദൂരത്ത് നിൽക്കുമങ്ങേ
മുഖത്തു നോക്കി രാമൻ
ഭയലേശമില്ലാതെ
നിർദ്ദയനാം പ്രലംബനെ
കനത്ത മുഷ്ടിയാൽ
പെട്ടെന്നിടിച്ചു സംഹരിച്ചൂ.
57.10
हत्वा दानववीरं
प्राप्तं बलमालिलिङ्गिथ प्रेम्णा ।
तावन्मिलतोर्युवयो:
शिरसि कृता पुष्पवृष्टिरमरगणै: ॥१०॥
hatvā dānavavīraṃ
prāptaṃ balamāliliṅgitha
premṇā।
tāvanmilatoryuvayoḥ
śirasi kṛtā puṣpavṛṣṭiramaragaṇaiḥ॥10॥
ഹത്വാ
ദാനവവീരം
പ്രാപ്തം
ബലമാലിലിങ്ങിഥ പ്രേമ്ണാ ।
താവന്മിലതോര്യുവയോ:
ശിരസി കൃതാ
പുഷ്പവൃഷ്ടിരമരഗണൈ: ॥१०॥
അസുരവീരനെ വധിച്ചു
വിജയിയായ് വരും
ജ്യേഷ്ഠൻ ബലരാമനെ
ഭവാൻ പ്രേമപൂർവ്വം
ആലിംഗനം ചെയ്യവേ
ദുഷ്ടനിഗ്രഹത്തിൽ
തുഷ്ടരായ് ദേവതകൾ
പുഷ്പവൃഷ്ടി ചെയ്തൂ.
57.11
आलम्बो भुवनानां
प्रालम्बं निधनमेवमारचयन् ।
कालं विहाय सद्यो
लोलम्बरुचे हरे हरे: क्लेशान् ॥११॥
ālambho
bhuvanānāṃ
prālambaṃ
nidhanamevamāracayan।
kālaṃ vihāya
sadyo
lolambaruce hare hareḥ kleśān॥11॥
ആലംബോ
ഭുവനാനാം
പ്രാലംബം
നിധനമേവമാരചയന്‍ ।
കാലം വിഹായ
സദ്യോ
ലോലംബരുചേ ഹരേ
ഹരേ: ക്ലേശാൻ ॥११॥
പ്രലംബസംഹാരം നടത്തിയ
ഭഗവാനേ!
അങ്ങാണാലംബം ഭുവനങ്ങൾക്കെല്ലാം
കരിവണ്ടിൻ കാന്തിയുള്ള
ദേവാ, മാറ്റൂ എൻ
രോഗക്ലേശങ്ങളെല്ലാം
കാലതാമസം വിനാ
No comments:
Post a Comment