Sunday, February 11, 2024

Sreeman Narayaneeyam - Dasakam 53

Sreeman  Narayaneeyam - Dasakam 53

ദശകം 053 

http://ramayanam.guruvayoor.com/Sree%20Narayaneeyam/053%20Narayaneeyam.mp3
4  m 10 s

Narayaneeyam 53

53.1

अतीत्य बाल्यं जगतां पते त्वम्

उपेत्य पौगण्डवयो मनोज्ञं ।

उपेक्ष्य वत्सावनमुत्सवेन

प्रावर्तथा गोगणपालनायाम् ॥१॥

 

atītya bālya jagatāṁ pate tvam

upetya paugaṇḍavayo mano-jña

upekya vatsāvanamutsavena

prāvartathā go-gaapālanāyām ॥१॥

 

അതീത്യ ബാല്യം ജഗതാം പതേ ത്വം

ഉപേത്യ പൗഗണ്ഡവയോ മനോജ്ഞം

ഉപേക്ഷ്യ വത്സാവനമുത്സവേന

പ്രാവർത്തഥാ ഗോഗണപാലനായാം १॥

 

ബാല്യം കടന്നങ്ങു കൌമാരമെത്തവേ

പശുക്കിടാങ്ങളെ മേയ്ക്കുന്നതു നിർത്തി

പശുക്കൂട്ടങ്ങളെ മേയ്ക്കുന്ന  പ്രവൃത്തിയിൽ

ഏർപ്പെട്ടു നന്നായ് വിഹരിച്ചു മോദമോടെ    

 

 

53.2

उपक्रमस्यानुगुणैव सेयं

मरुत्पुराधीश तव प्रवृत्ति: ।

गोत्रापरित्राणकृतेऽवतीर्ण-

स्तदेव देवारभथास्तदा यत् ॥२॥

 

upakramasyānuguaiva seya

marutpurādhīśa tava pravtti

gotrāparitrāṇakte'vatīra-

stad eva devārabhathāstadā yat ॥२॥

 

ഉപക്രമസ്യാനുഗുണൈവ സേയം

മരുത്പുരാധീശ തവ പ്രവൃത്തി:

ഗോത്രാപരിത്രാണകൃതേവതീർണ-

സ്തദേവ ദേവാരഭഥാസ്തദാ യത് २॥

 

ഏവം ഗുരുവായൂരപ്പാ! വിഭോ! ഭവാനുടെ

കൌമാരകാല പ്രവൃത്തിയാം, ഗോരക്ഷ

അങ്ങേയവതാര നിയുക്ത കർമ്മമാം

ഭൂരക്ഷ,യവിടുന്നു ചെയ്യുമതിന്നു നാന്നിയാം

ഗോരക്ഷതന്നെയാം ഗോത്രപരിത്രാണനം.

 

 

 

53.3

कदापि रामेण समं वनान्ते

वनश्रियं वीक्ष्य चरन् सुखेन ।

श्रीदामनाम्न: स्वसखस्य वाचा

मोदादगा धेनुककाननं त्वम् ॥३॥

 

kadāpi rāmea sama vanānte

vana-śriya vīkya caran sukhena

śrīdāmanāmna svasakhasya vācā

modādagā dhenukakānanam tvam ॥३॥

 

കദാപി രാമേണ സമം വനാന്തേ

വനശ്രിയം വീക്ഷ്യ ചരന്‍ സുഖേന

ശ്രീദാമനാമ്ന: സ്വസഖസ്യ വാചാ

മോദാദഗാ ധേനുകകാനനം ത്വം ३॥

 

വനത്തിലൊരുദിനം ബലരാമനുമൊത്തങ്ങ്

വനഭംഗി കണ്ടു മോദേന നടന്നു പോരവേ

ധേനുകാസുരൻ വാഴും കാട്ടിൽ കടന്നു ചെന്നൂ

അങ്ങേ സുഹൃത്ത് ശ്രീദാമൻ ചൊന്നപോലെ

 

53.4

उत्तालतालीनिवहे त्वदुक्त्या

बलेन धूतेऽथ बलेन दोर्भ्याम् ।

मृदु: खरश्चाभ्यपतत्पुरस्तात्

फलोत्करो धेनुकदानवोऽपि ॥४॥

 

uttālatālīnivahe tvaduktyā

balena dhūte'tha balena dorbhyām

mdu kharas-cābhyapatatpurastāt

phalotkaro dhenukadānavo'pi ॥४॥

 

53.4

ഉത്താലതാലീനിവഹേ ത്വദുക്ത്യാ

ബലേന ധൂതേഽഥ ബലേന ദോര്‍ഭ്യാം

മൃദു: ഖരശ്ചാഭ്യപതത്പുരസ്താത്

ഫലോത്കരോ ധേനുകദാനവോഽപി ४॥

 

അചിരേണയാ വനത്തിൽ ഭവാൻ

പറഞ്ഞതിനാൽ ഉയരത്തിൽ നിൽക്കും

പനകളെ ഊക്കോടെ ബലരാമൻ

ഇരുകൈകളാലും കുലുക്കവേ, മൃദുപഴങ്ങളും

പഴുക്കാത്ത കായ്കളുമേറെ നിലത്തുവീണൂ;

കഴുതാരൂപിയാം,  ധേനുകാസുരനപ്പോൾ  

കോപിച്ചു വന്നൂ പോരിടാനുറച്ചു നൂനം.  

 

 

53.5

समुद्यतो धैनुकपालनेऽहं

कथं वधं धैनुकमद्य कुर्वे ।

इतीव मत्वा ध्रुवमग्रजेन

सुरौघयोद्धारमजीघनस्त्वम् ॥५॥

 

samudyato dhenukapālane'ha

katha vadha dhenukamadya kurve

itīva matvā dhruvamagrajena

surau-ghayoddhāramajīghanastvam ॥५॥

 

സമുദ്യതോ ധൈനുകപാലനേഽഹം

കഥം വധം ധൈനുകമദ്യ കുർവ്വേ  

ഇതീവ മത്വാ ധ്രുവമഗ്രജേന

സുരൗഘയോദ്ധാരമജീ ഘനസ്ത്വം ५॥

 

ധേനുക്കളെ പരിപാലനം ചെയ്തുകഴിയും താൻ

ധേനുകനാമകനെയെങ്ങിനെ വധിക്കുമെന്നു

തേറിയാവാം ദേവഗണശത്രു ധേനുകാസുരനെ

അങ്ങ് ബാലരാമനെക്കൊണ്ട് കൊല്ലിച്ചുവല്ലോ!  

  

53.6

तदीयभृत्यानपि जम्बुकत्वे

नोपागतानग्रजसंयुतस्त्वम् ।

जम्बूफलानीव तदा निरास्थ-

स्तालेषु खेलन् भगवन् निरास्थ: ॥६॥

 

tadīyabhtyānapi jambukatve

nopāgatānagrajasanyutastvam

jambūphalānīva tadā nirāstha-

stāleu khelan bhagavan nirāstha ॥६॥

 

തദീയഭൃത്യാനപി ജംബുകത്വേ

നോപാഗതാനഗ്രജസംയുതസ്ത്വം

ജംബൂഫലാനീവ തദാ നിരാസ്ഥ-

സ്താലേഷു ഖേലന്‍ ഭഗവന്‍ നിരാസ്ഥ: ६॥

 

പോരിന്നു വന്നൂ കുറുക്കന്മാരായ്

ധേനുകഭൃത്യവൃന്ദമപ്പോൾ ഭവാനും

ഏട്ടനുമക്കൂട്ടരെ വെറും കളിയായ്

ഞാവൽപ്പഴങ്ങളെടുക്കുംപോലെടുത്തു

പനമരങ്ങളിലേക്കെറിഞ്ഞു കൊന്നു.

 

53.7

विनिघ्नति त्वय्यथ जम्बुकौघं

सनामकत्वाद्वरुणस्तदानीम् ।

भयाकुलो जम्बुकनामधेयं

श्रुतिप्रसिद्धं व्यधितेति मन्ये ॥७॥

 

vinighnati tvayyatha jambukaugha

sanāmakatvādvaruastadānim

bhayākulo jambukanāmadheyam

śrutiprasiddha vyadhiteti manye ॥७॥

 

വിനിഘ്നതി ത്വയ്യഥ ജംബുകൗഘം

സനാമകത്വാദ്വരുണസ്തദാനീം

ഭയാകുലോ ജംബുകനാമധേയം

ശ്രുതിപ്രസിദ്ധം വ്യധിതേതി മന്യേ ७॥

 

ജംബുകക്കൂട്ടങ്ങളെയങ്ങു ഹനിക്കുന്ന സമയം  

വേദങ്ങളിൽ ജംബൂക നാമത്തിലറിയും വരുണൻ

നാമസാമ്യം കൊണ്ട് പ്രാണഭയം നിമിത്തം

സ്വയം ജംബൂകനാമത്തെ മറച്ചു വച്ചതാകാം   

 

53.8

तवावतारस्य फलं मुरारे

सञ्जातमद्येति सुरैर्नुतस्त्वम् ।

सत्यं फलं जातमिहेति हासी

बालै: समं तालफलान्यभुङ्क्था: ॥८॥

 

tavāvatārasya phala murāre

sañjātamadyeti surairnutastvam

satya phala jātamiheti hāsī

bālai sama tālaphalānyabhukthāḥ ॥८॥

 

തവാവതാരസ്യ ഫലം മുരാരേ

സംജാതമദ്യേതി സുരൈർനുതസ്ത്വം

സത്യം ഫലം ജാതമിഹേതി ഹാസീ

ബാലൈ: സമം താലഫലാന്യഭുങ്ക്ഥാ: ८॥

 

ഭഗവൻ മുരാരേ! തവാവതാരത്തിൻ ഫലം

ഭൂമിയിൽ കാണുന്നു ഞങ്ങളെന്നു ദേവവൃന്ദം

ഭവാനെ സ്തുതിക്കെ അങ്ങതുകേട്ടു ഹസിച്ചു

“സത്യം! ഫലങ്ങൾ കിട്ടിയിപ്പോൾ”യെന്നു കളി

ചൊല്ലി പനമ്പഴങ്ങൾ കഴിച്ചൂ കൂട്ടാരുമായി

 

53.9

मधुद्रवस्रुन्ति बृहन्ति तानि

फलानि मेदोभरभृन्ति भुक्त्वा ।

तृप्तैश्च दृप्तैर्भवनं फलौघं

वहद्भिरागा: खलु बालकैस्त्वम् ॥९॥

 

madhudravasrunti bhanti tāni

phalāni medobharabhr̥nti bhuktvā

tptaiśca dptairbhavana phalaugha

vahadbhirāgāḥ khalu bālakaistvam ॥९॥

 

മധുദ്രവസ്രുന്തി ബൃഹന്തി താനി

ഫലാനി മേദോഭരഭൃന്തി ഭുക്ത്വാ

തൃപ്തൈശ്ച ദൃപ്തൈർഭവനം ഫലൗഘം

വഹദ്ഭിരാഗാ: ഖലു ബാലകൈസ്ത്വം ९॥

 

വലുപ്പമാർന്നു തേനൂറുമാ പഴങ്ങൾ

നിറയെക്കഴിച്ചു മതിവന്നു വിജയഭാവേ

ഗോപബാലൻമാർക്കൊപ്പമങ്ങ് മടങ്ങവേ  

ഏറെപ്പഴങ്ങളും വീട്ടിൽ കൊണ്ടുപോയീ

 

 

53.10

हतो हतो धेनुक इत्युपेत्य

फलान्यदद्भिर्मधुराणि लोकै: ।

जयेति जीवेति नुतो विभो त्वं

मरुत्पुराधीश्वर पाहि रोगात् ॥१०॥

 

hato hato dhenuka ityupetya

phalānyadadbhirmadhurāṇi lokai

jayeti jīveti nuto vibho tvam

marutpurādhīśvara pāhi rogāt ॥१०॥

 

ഹതോ ഹതോ ധേനുക ഇത്യുപേത്യ

ഫലാന്യദദ്ഭിർ മധുരാണി ലോകൈ:

ജയേതി ജീവേതി നുതോ വിഭോ ത്വം

മരുത്പുരാധീശ്വര പാഹി രോഗാത് १०॥

 

“ധേനുകനെ വധിച്ചു, വധിച്ചു” വെന്ന് വിളിച്ചുകൂവി

ധേനുകവനത്തിലെത്തി മധുരഫലങ്ങൾ

ആഹരിക്കും ഗോപജനങ്ങളാൽ “വിജയീ ഭവ,

നീണാൾ വാഴട്ടെ”എന്നേവം പ്രകീർത്തിതനാം

ഗുരുവായൂരപ്പാ !  സർവ്വശക്താ വിഭോ!

രോഗങ്ങളെല്ലാമകറ്റിയെന്നെ രക്ഷിക്കണേ

 

No comments:

Post a Comment